ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 15 November 2018

നബിദിനം-വെള്ളിയാഴ്ച ഈദ്‌ വഹാബികളെ തിരിഞ്ഞ് കൊത്തുന്നു.

*നബിദിനം-വെള്ളിയാഴ്ച ഈദ്‌ വഹാബികളെ തിരിഞ്ഞ് കൊത്തുന്നു.*

നബി ജനിച്ചതിന്റെ പേരിലുള്ള മുസ്ലിം സന്തോഷം ഊതിക്കെടുത്താൻ വഹാബികൾ കണ്ടെത്തിയ ''രണ്ടാഘോഷങ്ങൾ മാത്രമെന്ന-മരിച്ച ദിവസം സന്തോഷിക്കരുതെന്ന ഒറ്റമൂലി''
വഹാബികൾക്ക് തന്നെ വിനയായി.ആദം നബി (അ) ജനിക്കുന്നതും  വഫാത്താകുന്നതും വെള്ളിയാഴ്ച !!!!അതാകട്ടെ മുഅ്മിനീങ്ങളുടെ
പെരുന്നാൾ സുദിനമാണെന്ന് തിരുനബി പഠിപ്പിക്കുന്നു. പക്ഷേ- രണ്ടാഘോഷം മാത്രമുള്ളപ്പോൾ/മരിച്ച ദിവസം സന്തോഷവക്കുന്നതെങ്ങിെനെ എന്നൊക്കെ ചോദിച്ച് നബി ജനന സന്തോഷത്തിനെതിരെ ഉറഞ്ഞ് തുള്ളിയ  വഹാബികൾക്ക് മാത്രം ദുഖവെളളി...
തിരുനബി പറയട്ടെ...
يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»

*‌"ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ്  അല്ലാഹു ഇതിനെ മുസ്ലിമീങ്ങൾക്ക് "ഈദ്" (ആഘോഷം)  ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല , മിസ് വാക്ക് ചെയ്യുക*
*(മുസ്വന്നഫ് അബ്ദുറസാഖ് - ഹദീസ്  (5301)*

*ഇമാം മാലികി (റ) വിൻറ മുവത്വയിലും , ഇമാം ശാഫിഈ റ വിൻറ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ يَوْمَ الْجُمُعَةِ سَيِّدُ الْأَيَّامِ، وَأَعْظَمُهَا عِنْدَ اللَّهِ، وَهُوَ أَعْظَمُ عِنْدَ اللَّهِ مِنْ يَوْمِ الْأَضْحَى وَيَوْمِ الْفِطْرِ، فِيهِ خَمْسُ خِلَالٍ، خَلَقَ اللَّهُ فِيهِ آدَمَ، وَأَهْبَطَ اللَّهُ فِيهِ آدَمَ إِلَى الْأَرْضِ، وَفِيهِ تَوَفَّى اللَّهُ آدَمَ،
(ഇബ്നു മാജ -ഹദീസ് ( -1084)

*"വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണങ്ങളിൽ ആദ്യമായി നബി (സ്വ) പഠിപ്പിക്കുന്നത്  അബൂനാ അബുൽ ബശർ ആദം നബി( അസ) ജനിക്കുകയും , തദിവസത്തിൽ തന്നെ വഫാത്താവുകയും ചെയ്തു എന്നതാകുന്നു."*
ചുരുക്കത്തിൽ ''ആഘോഷം'' എന്നത് രണ്ട് പെരുന്നാളിന് മാത്രമേ പാടുള്ളു ,മരിച്ച ദിവസം സന്തോഷിക്കാൻ പാടില്ല തുടങ്ങിയ വഹാബീ വാദങ്ങൾക്ക് പ്രമാണങ്ങളുടെ മുന്നിൽ നിലനില്പില്ല എന്നത് വളരെ വ്യക്തം. ഏത് നബി  എന്ത് പറഞ്ഞാലും വേണ്ടില്ല,ഞങ്ങളുടെ മുറി മൗലവി പറയുന്നതാണ് പ്രമാണമെന്ന് വാദിക്കുന്നവർ ഭാഗ്യഹീനർ എന്നല്ലാതെ മറ്റെന്ത് പറയാൻ....!
             ✍ *ഖുദ്സി*