ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 5 November 2018

നബി ജനിച്ചത് റബിഉൽ അവ്വൽ 12 ന്

1-   നബി صلى الله عليه وسلم യുടെ ജനനം റബിഉൽ അവ്വൽ 12 ന് തന്നെ ആണെന്ന് താരീഖ് ഇബ്നു ഖൽദൂൻ📖[1-407]




2-നബി (സ) യുടെ ജന്മദിനം റബീഉൽ അവ്വൽ 12 നു തന്നെയാണെന്ന് മഹാഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഹാഫിള് ഇബ്നു റജബ് (റ) തന്റെ ലത്വാഇഫുൽ മആരിഫ് പേജ് 90 ൽ തിരുജന്മദിനം ഭൂരിപക്ഷത്തിന്റെ അഭിപ്രായമായി റബീഉൽ അവ്വൽ 12 നാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
والمشهور الذي عليه الجمهور أنه ولد يوم الاثنين ثاني عشر ربيع الاول  (لطائفة المعارف


3-ഇമാം ഖസ്തല്ലാനി അവിടുത്തെ പ്രസിദ്ദമായ 'അല് മുവാഹിബ്' ഇൽ ഇപ്രകാരം പറയുന്നു,

والمشهور: أنه ولد "يوم الاثنين" ثاني عشر ربيع الأول، وهو قول ابن إسحاق وغيره.റസൂല് സ.അ ജനിച്ചത് റബീഉല് അവല് 12 നാകുന്നു.. ആ ദിവസമാണ് റസൂല് സ.അ ജനിച്ചത് എന്നുള്ള കാര്യം വളരെ പ്രസിദ്ദമാണ്. അതൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ഇബ്ന് ഇസ്'ഹാഖു (റ) വും മറ്റുള്ള പല പണ്ഡിതന്മാരും ഈ കാര്യം രേഖപ്പെടുത്തി വെച്ചിരിക്കുന്നു..
 [അല് മുവാഹിബ് അല് ലദുനിയ, Volume 1, പേജ് നമ്പര് 88]

4-ഹാഫിള് ഇബ്നു കസീർ



، ورواه ابن أبى شيبة في " مصنفه " عن عفان عن سعيد بن ميناء عن جابر وابن عباس أنهما قالا : ولد رسول الله صلى الله عليه وسلم عام الفيل يوم الاثنين الثاني عشر من شهر ربيع الأول ، وفيه بعث ، وفيه عرج به إلى السماء ، وفيه هاجر ، وفيه مات .
وهذا هو المشهور عند الجمهور ، والله أعلم .
"
السيرة النبوية
" ( 1 / 199 )

5- *കേരള മുജായിദുകളുടെ ഹദീസ് പണ്ഡ തൻ അബ്ദുസ്സലാം സുല്ലമി എടവണ്ണ എഴുതിയ ‘ഹദീസുകള്‍ ദുര്‍ബലതയും ദുര്‍വ്യാഖ്യാനങ്ങളും’ എന്ന പുസ്തകത്തില്‍ നബി (സ) ജനിച്ചത് റബിഉല്‍ അവ്വല്‍ മാസത്തില്‍ 12-ാം തീയ്യതിയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.*

6-*ലോകാനുഗ്രഹിയായ മുഹമ്മദ് നബിയുടെ ജന്മദിനം റബിഉൽ അവ്വൽ 12 നാണെന്ന് മുജാഹിദ് പ്രസിദ്ധീകരണമായ അൽമനാർ[1950 ഡിസംബർ 20. പുസ്തകം 1. ലക്കം 17-18 പേജ് 33.]*





7-*നബി തങ്ങൾ ജനിച്ചത് റബിഉൽ അവ്വൽ 12 തിങ്കളാഴ്ചയാണെന്ന് മുജാഹിദ് നേതാവ് അനസ് മൗലവി സംശയലേശമന്യേ വ്യക്തമാക്കുന്നു❗*
👇👇👇👁👁👁
https://youtu.be/KPgu8K6fATk