ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 21 November 2018

നബി[സ] പറഞ്ഞാലും വഹാബികൾക്ക് ബിദ്അത്ത് തന്നെ !

⚪🔵⚪🔵
*നബി(സ) പറഞ്ഞാലും*
*വഹാബിക്ക് ബിദ്അത്ത് തന്നെ!!*
➖➖➖➖➖➖➖➖➖➖➖➖
ആളുകളെ ആമീയതയുടെ അയലത്ത്
നിന്നു പോലും ആട്ടി അകറ്റുകയെന്നതാണ്
പുത്തൻ വാദികളുടെ പ്രധാന അജണ്ട.

നബിദിനത്തിനെതിരെ തിരിയാൻ
നബി(സ) ചെയ്തില്ല എന്നായിരുന്നല്ലോ
അവർ പറഞ്ഞിരുന്ന ന്യായം.അപ്പോൾ
തോന്നും നബി(സ) ചെയ്താൽ /പറഞ്ഞാൽ
എല്ലാം ചെയ്യുമെന്ന്. എന്നാൽ അങ്ങിനെയല്ല,
നബി(സ) പറഞ്ഞാലും നന്മകൾ മുടക്കുക
എന്നത് തന്നെയാണ് മുഖ്യ ലക്ഷ്യം.

ഒരുദാഹരണം:

പുതിയ അൽമനാറിൽ എഴുതുന്നു:

"ദിക്റ് ചെല്ലാന്നും പ്രാർത്ഥിക്കാനുമുള്ള
കൽപ്പനയെ ദിക്ർ ഹൽഖകളും സ്വലാത്ത്
നഗറുകളും പ്രാർത്ഥനാ സമ്മേളനവുമാക്കി മാറ്റി.
ഈ രീതിയോ രൂപമോ പ്രവാചക തിരുമേനി
പഠിപ്പിച്ചിട്ടില്ലാത്തതു കൊണ്ട് ഇത്തരം രൂപവും
രീതിയും സ്വീകരിക്കുന്നത് ബിദ്അത്ത് തന്നെ."

      അൽമനാർ 2018
      നവം: പേ: 20

സത്യത്തിൽ ദിക്ർ മജ്ലിസ് ( ഹൽഖ ) നബി(സ)
പ്രോത്സാഹിപ്പിച്ചതാണെന്ന് അറിയാത്തവരൊന്നുമല്ല
കേരള വഹാബികൾ. കാരണം മുജാഹിദ് സ്ഥാപക
നേതാക്കളിൽപെട്ട മുഹമ്മദ് അമാനി മൗലവി
ആ ഹദീസ് വ്യക്തമായി അദ്ദേഹത്തിന്റെ ഇസ്ലാമിക
ജീവിതം എന്ന കൃതിയിൽ പഠിപ്പിച്ചിട്ടുണ്ട്:

"അനസ് (റ) പറഞ്ഞു: നിങ്ങൾ സ്വർഗത്തോപ്പുകൾ
ക്കരികെ നടന്നു പോകയാണെങ്കിൽ
അതിൽ കടന്നു മേയുക
അവർ (സ്വഹാബികൾ) ചോദിച്ചു:
ഏതാണ് സ്വർഗതോപ്പുകൾ?
നബി(സ): ദിക്ർ ഹൽഖകൾ
(ആളുകൾ വട്ടമിളഞ്ഞിരുന്നു ദിക്ർ ചൊല്ലുന്ന സദസ്സുകൾ)   (തുർമുദി) "
 
     ഇസ്ലാമിക ജീവിതം
     പേ: 418
     അമാനി മൗലവി

നോക്കു...
വ്യക്തമായി ഹദീസുണ്ടായിട്ടും വഹാബിക്ക്
ദിക്ർ ഹൽഖ ബിദ്അത്ത് തന്നെ !!

✍🏻 Aboohabeeb Payyoli
🔹🔹🔹🔹▪▪▪🔹🔹🔹