വഹാബികൾക്കു ഇബ്‌ലീസ് അയച്ച കത്ത് പുറത്തായി....
സ്നേഹം നിറഞ്ഞ എൻറെ വഹാബി സുഹൃത്തുക്കളും കൂട്ടാളിക ളും അറിയുന്നതിന് സ്വന്തം ഇബ്‌ലീസ് .
റബീഉൽ അവ്വൽ ആരംഭിച്ചത് മുതൽ എന്നെ പോലെ നിങ്ങളും വലിയ വെപ്രാളത്തിലാണെന്ന് അറിയാം .ഈ മാസം എനിക്കുണ്ടാകുന്ന അസ്വസ്ഥതകൾ ഒരിക്കലും പറഞ്ഞ റിയിക്കാൻ സാധ്യമല്ല. .റബീഉൽഅവ്വൽ 12അടുത്തു വരികയാണ് .എങ്ങിനെ തരണം ചെയ്യുമെന്ന് മനസ്സിലാവാത്തത് കൊണ്ടാണ് ഈ കത്തെ ഴുതുന്നത് .കാലങ്ങളോളമായി ഞാനും നിങ്ങളും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുസ്ലിം ലോകം കൂടുതൽ ഊർജസ്വലതയോടെ നബിദിനാഘോഷം നടത്തുന്നുവെന്നത് വളരെ നിരാശജനകമാണ് .നിങ്ങളുടെ കൂട്ടാളികളായ മൗദൂദികൾക്കും ചാഞ്ചാട്ടം തുടങ്ങിട്ടുണ്ട് ..അടുത്തിടെ അവരുടെ നബിദിന സമ്മേളനങ്ങളുടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു വെന്നത് വളരെ ആശങ്കാ ജനകമാണ്.
വളരെ മനോവിഷമത്തോടെ എനിക്ക് നിങ്ങളെ ഒരു കാര്യം ഉണർത്താനുണ്ട് .പരസഹസ്രം വര്ഷങ്ങളായി എൻറെ പേര് കേൾക്കുമ്പോൾ മുസ്ലിംകൾ'' ലഅ നത്തുല്ലാഹി അലൈഹി'' എന്നു പറയുന്നു .മറ്റുള്ളവർ പറയുന്നത് പോലെ നിങ്ങളും അങ്ങിനെ പറയുന്നതിൽ എനിക്ക് ദുഃഖം ഉണ്ട് .
*സുജൂദ് അല്ലാഹുവിന് മാത്രം*
എന്ന നല്ലൊരു മുദ്രാവാക്യം മുഴക്കിയതിനാണ് ഞാൻ ശപിക്കപ്പെട്ടത് എന്നത് നിങ്ങൾക്ക റിയാമല്ലോ. *സഹായാർത്ഥന അല്ലാഹുവിനോട് മാത്രം*
എന്ന നിങ്ങളുടെ പ്രമേയത്തെക്കാൾ നല്ലൊരു മുദ്രാവാക്യം ആയിരുന്നു ഞാൻ മുഴക്കിയത്.ഒരേ മുദ്രാവാക്യവു മായി മുന്നോട്ട് പോവുന്ന നമ്മൾ തമ്മിൽ ഐക്യം സുദൃഢമാക്കണം .ആദം നബിക്ക് സുജൂദ് ചെയ്യാതിരുന്നത് ഒരു തെറ്റാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല .അല്ലാഹു അല്ലാത്തവർക് സുജൂദ് ചെയ്യൽ ശിർക്കാണെന്ന് നിങ്ങൾക്കു അറിയാമല്ലോ.
നിങ്ങളുടെ പല മൗലവിമാർക്കും എൻറെ നില പാട് ശരിയായിരുന്നു എന്ന് അഭിപ്രായമുണ്ട്. അത് പുറത്തു പറഞ്ഞാൽ മറ്റൊരു ഗ്രൂപ്പും കൂടിയുണ്ടാവുമെന്നു കരുതിയാണ് മൗനം പാലിക്കുന്നത്. ഇപ്പോൾ തന്നെ ജിന്ന് ; ശൈത്താൻ ഗ്രൂപ്പുകൾ ഉണ്ടല്ലോ. അല്ലാഹുവും പ്രവാചകനും പറഞ്ഞിട്ടും നിങ്ങൾ മഹാന്മാരെ ആദരിക്കാത്തതും അംഗീകരിക്കാത്തതും സഹായാർത്ഥന നടത്താത്തതും ഒക്കെ ശിർക് ഭയന്നിട്ടല്ലേ .ചുരുക്കി പറഞ്ഞാൽ നമ്മുടെ രണ്ടു പേരുടെയും നിലപാട് ഒന്നു തന്നെയാണ്.നിങ്ങൾ ചിലപ്പോൾ പറഞ്ഞെക്കാം ആദം നബിയെ ആദരിക്കാതിരുന്നത് എൻറെ അഹങ്കാരം കൊണ്ടാണെന്ന്. എനിക്ക് അഹങ്കാരം ഉണ്ട് ശരി തന്നെ പക്ഷെ നിങ്ങളുടെ കാര്യമോ..മദ്ഹബിന്റെ ഇമാമുകളെയും നിങ്ങൾ അംഗീകരിക്കാത്തത് അവരെക്കാൾ വിവരം നിങ്ങൾക്കാണെന്നുള്ള അഹങ്കാരം കൊണ്ടല്ലേ ?
തറാവീഹ് 20റക്അത്ത് നിസ്കരിക്കാത്തതും ജുമുഅക്ക് രണ്ട് ബാങ്ക് കൊടുക്കാത്തതുമൊക്കെ ഖലീഫ ഉമറും ഉസ്മാനും ഒക്കെ കൊള്ളരുതാത്തവരും അവരെക്കാൾ കാര്യം മനസ്സിലായവർ നിങ്ങളാണെന്ന അഹങ്കാരവും കൊണ്ടല്ലേ ?നിങ്ങളുടെ അഹങ്കാരത്തിന്റെ പട്ടിക ഞാൻ ഇപ്പോൾ വിശദീകരിക്കുന്നില്ല. ഏതായാലും അഹങ്കാരത്തിന്റെ കാര്യത്തിൽ നിങ്ങൾ തന്നെയാണ് എന്നെക്കാൾ മുമ്പിൽ.ഞാൻ ആദമിനെ മാത്രമേ നിന്ദിച്ചുള്ളൂ. നിങ്ങളോ ? സ്വ ഹാബാക്കളെ ; ഇമാമുകളെ, ഔലിയാക്കളെ, ശുഹദാക്കളെ,ഉലമാക്കളെ
പ്രവർത്തനങ്ങളുടെ കാര്യത്തിലും ഞാനും നിങ്ങളും ഒന്നു തന്നെയാണ്. എല്ലാ പ്രവർത്തനങ്ങളും സ്വീകരിക്കപ്പെടുന്നത് നിയ്യത്ത് അനുസരിച്ചാണെന്നാണല്ലോ ഇസ്‌ലാം പഠിപ്പിക്കുന്നത്. അത് കൊണ്ട് നിയ്യത്ത് തകിടം മറിക്കാൻ ഞാൻ പരമാവധി യത്നിക്കാറുണ്ട്. നോമ്പിനും നിസ്കാരത്തിനും വുളുവിനും ഒന്നും തന്നെ നിയ്യത്ത് വേണ്ട എന്ന് നിങ്ങൾ പഠിപ്പിക്കുന്നത് കൊണ്ട് എനിക്ക് ബുദ്ധിമുട്ടില്ലാതെ തന്നെ ആരാധനകളെ അസാധുവാക്കാൻ കഴിയുന്നുണ്ട്.
സ്വലാത്ത് ചൊല്ലുന്നത് കേൾക്കുമ്പോൾ എൻറെ കരൾ ഉരുകി പോകാറുണ്ട്. സ്വലാത്തിന്റെ കാര്യത്തിൽ എന്നെക്കാൾ തന്ത്രപരമായാണ് നിങ്ങൾ ഇടപെടുന്നത് എന്ന് പറയാതെ വയ്യ. സ്വലാത്ത് ഹൽഖയും ദിഖ്‌റ് ഹൽഖയും ബിദ്അത്താണെന്ന് പറഞ്ഞ് മുസ്ലിംകളെ പിന്തിരിപ്പിക്കുന്ന നിങ്ങളോട് എനിക്കുളള കടപ്പാട് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്..
കൂട്ടമായി ഇരുന്ന് സ്വലാത് ചൊല്ലുന്നതിനെ വിമർശിക്കുന്ന നിങ്ങൾ ഒറ്റക്കിരുന്നും ചൊല്ലാറില്ല എന്നത് എന്നെ വളരെ സന്തോഷിപ്പിക്കുന്നു. അത് പോലെ വളരെ പ്രതിഫലമുള്ള റമളാനിന്റെ രാവുകളിൽ പതിനൊന്ന് റക്അത്തിനെക്കാൾ കൂടുതൽ നിസ്കരിച്ചാൽ നരകത്തിലായിപ്പോവുമെന്ന് പറഞ്ഞ് മുസ്ലിംകളെ പിന്തിരിപ്പിക്കുന്ന നിങ്ങളെ ഞാൻ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത് ?
'അൽഫാതിഹ' എന്ന് കേൾക്കുമ്പോൾ എന്നെക്കാൾ വേഗത്തിൽ നിങ്ങൾ ഓടുന്നത് കാണുമ്പോൾ ഞാൻ പൊട്ടിച്ചിരിക്കാറുണ്ട്.
. എൻറെ പേടിസ്വപ്നമായ ബദ്ർദിനം, മിഅറാജ് രാവ്, ബറാഅത്ത് രാവ് തുടങ്ങിയ പുണ്യദിനരാത്രങ്ങളിൽ ആരാധനയിൽ മുഴുകുന്ന മുസ്ലിംകളെ കാണുമ്പോൾ എനിക്ക് കലി സഹിക്കാൻ പറ്റാറില്ല. എങ്കിലും ഈ ദിനങ്ങൾക്കൊന്നും പ്രാധാന്യമില്ലെന്ന് പറഞ്ഞു സുന്നത് നോമ്പുകളും ഇബാദത്തുകളും മുടക്കുന്ന നിങ്ങളോട് ഞാൻ എന്നും കടപ്പെട്ടവനായിരിക്കും...
ഇത്രയും ഞാൻ എഴുതിയത് ഒരേ നിലപാടും ആശയവുo ഉളള നമ്മൾ ഐക്യപ്പെടണം എന്ന് പറയാൻ വേണ്ടിയാണ്.
ഏകസിവിൽകോഡ് വിഷയത്തിലൊക്കെ പലരും ഒന്നിക്കുന്ന ഈ ഘട്ടത്തിൽ നമ്മുടെ വിഷയത്തിൽ നമ്മളും ഒന്നിക്കണം. മൗദൂദികളെയും തബ്‌ലീഗ് കാരേയും കൂടെക്കൂട്ടി നമുക്ക് ഒരു മുന്നണി ഉണ്ടാക്കുന്ന കാര്യം ആലോചിക്കണം.ഐക്യത്തിന് തയാറുള്ള എല്ലാ സങ്കര വർഗങ്ങളെയും ഒന്നിച്ചു കൂട്ടണം.
പിന്നെ മുന്നണി ആയിക്കഴിഞ്ഞാൽ എപ്പോഴും എന്റെ കൂടെ വേണം.
മഹ്ശറിൽ എത്തിയാൽ മനുഷ്യരൊക്കെ സഹായം തേടി പ്രവാചകന്മാരുടെ പിറകെ പോവും. അത് കൊടും ശിർക്കാണ് എന്ന് എന്നെക്കാൾ നന്നായി നിങ്ങൾക്കറിയാമല്ലോ. അപ്പോഴും മുന്നണിയിൽ നിങ്ങൾ ഉറച്ചു നിൽക്കണം. നിങ്ങളെ എത്തിക്കേണ്ടിടത് എത്തിക്കുന്ന കാര്യം ഞാൻ ഏറ്റു.
എന്ന്
നിങ്ങളുടെ സ്വന്തം ഇബ്‌ലീസ്