ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 8 November 2018

നബിയെ സ്വപ്നത്തിൽ കാണാൻ കൊതിച്ച് വഹാബികളും!

നബിയെ സ്വപ്നത്തിൽ കാണാൻ ആഗ്രഹമുള്ള മുജാഹിദോ....😵😱😱 മൗലവിമാർക്കിതെന്തു പറ്റി...?

*നബിയെ സ്വപ്നത്തിൽ കാണാനാഗ്രഹിച്ച് മുജാഹിദ് മൗലവിമാരും...❗*
👇👇👇👁👁👁
https://youtu.be/soQpTE7SNUg

എന്താണീ കേൾക്കുന്നത് ...!
നബി(സ)യെ സ്വപ്നത്തിൽ കണാൻ ആഗ്രഹിച്ച് ദുആ ചെയ്യുന്ന മുജാഹിദ് മൗലവിയോ...?...നവോത്ഥാനമിപ്പോൾ സർവ്വ പിടിയും വിട്ട് സ്വപ്ന ലോകത്തേക്കാണ് കറക്കം... മരിച്ച് പോയ വഹാബികളാരെങ്കിലും തിരിച്ച് വന്നിരുന്നെങ്കിൽ ,ഇതൊക്കെക്കേട്ട് , ആസ്ഥാനമന്ദിരത്തിന്റെ തറക്കല്ലിൽ തലയടിച്ച് മരിച്ചേനേ... സ്വപ്നത്തിനെതിരെ ഇന്നലെ വരെ അമ്മാതിരി പെർഫോമൻസല്ലായിരുന്നോ സെൽഫികൾ... കാലം മാറി... കോലവും മാറി... ചിലരുടെ പഴയ തൗഹീദും പതിയെപ്പതിയെ മാറിത്തുടങ്ങി. മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിലത്- എന്ന കവിത മൗലവിമാരും കേട്ടു കാണും. എന്താ ചെയ്യുക... മാറ്റുക തന്നെ !

മറിമായം എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഇതൊരു വല്ലാത്ത മായമായിപ്പോയീട്ടോ വഹാബികളേ...മോദിയേയും അമിത്ഷായേയും സ്വപ്നം കണ്ട മ്മടെ ബാംഗ്ളൂർ  നേതാവിനെയേ കേട്ടിട്ടുണ്ടായിരുന്നുള്ളു... ഇതിപ്പോ ഒന്നൊന്നര കലക്കൻ ക്ളൈമാക്സായിപ്പോയി...

ഇനി നബിയുടെ സുന്നത്ത് മുറുകെപ്പിടിച്ചു ജീവിച്ച നിങ്ങളുടെ മൗലവിമാർ ആരെങ്കിലും നബി (സ) യെ സ്വപ്നത്തിൽ കണ്ട ഒരൊറ്റ ചരിത്രം കൂടി കേട്ടാൽ വഹാബീ നവോത്ഥാനം ബഹുകേമം... ശുഭപര്യവസാനം...!