വാഹബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്തുകളും ഘണ്ടനങ്ങളും
إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّيمُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ ﴿الأنقال- ٩﴾
ഇവിടെ കാര്യകാരണ ബന്ധങ്ങൽക്കതീതമായി സഹായം നബി(സ) യും സ്വഹാബത്തും അല്ലാഹുവോടാണ് ചോദിച്ചത്.
അല്ലാഹു പറയുന്നു :
إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ عِبَادٌ أَمْثَالُكُمْ ۖفَادْعُوهُمْ فَلْيَسْتَجِيبُوا لَكُمْ إِن كُنتُمْ صَادِقِينَ ﴿الأعراف:١٩٤﴾
തീര്‍ച്ചയായുംഅല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ളദാസന്‍മാര്‍ മാത്രമാണ്.എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.അല്ലാഹു പറയുന്നു :
لَهُ دَعْوَةُ الْحَقِّ ۖ وَالَّذِينَ يَدْعُونَ مِن دُونِهِ لَا يَسْتَجِيبُونَ لَهُمبِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ ۚ وَمَادُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ ﴿١٤:الرعد﴾
അവനോടുള്ളതുമാത്രമാണ്ന്യായമായ പ്രാര്‍ത്ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരുംഅവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്‍റെ വായില്‍ (തനിയെ) വന്നെത്താന്‍വേണ്ടി തന്‍റെ ഇരുകൈകളും അതിന്‍റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം)വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.അല്ലാഹു പറയുന്നു :
إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَااسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَايُنَبِّئُكَ مِثْلُ خَبِيرٍ ﴿١٤:فاطر﴾
നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരംനല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ആരുമില്ല.അല്ലാഹു പറയുന്നു :
أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿النحل:٢١﴾
അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍)മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്അവര്‍ അറിയുന്നുമില്ല.അല്ലാഹു പറയുന്നു :
وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَن لَّايَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ ﴿٥:الأحقاف﴾
അല്ലാഹുവിനു പുറമെ,ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്ഉത്തരം നല്‍കാത്തവരെവിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റിബോധമില്ലാത്തവരാകുന്നു.അല്ലാഹു പറയുന്നു :
قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا ﴿الجن:٢٠﴾
(നബിയേ,)പറയുക: ഞാന്‍ എന്‍റെരക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍പങ്കുചേര്‍ക്കുകയില്ല.
أَلَيْسَ اللَّـهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ ۚ وَمَنيُضْلِلِ اللَّـهُ فَمَا لَهُ مِنْ هَادٍ ﴿الزمر:٣٦﴾
തന്‍റെ ദാസന്ന് അല്ലാഹുമതിയായവനല്ലയോ? അവന്ന്പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹുപിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.നബി(സ) പറയുന്നു :
الدّعاء هو العبادة(جامع الترمدي: ٢٨٩٥)
"പ്രാർത്ഥന അതാണ് ആരാധന". (തുർമുദി : 2895)നബി(സ) പറയുന്നു :
إذا سأَلتَ فاسألِ الله، وذا استعنتَ فاستعنباللهِ(ترمذي)
നീ ചോദിക്കുകയാണെങ്കിൽഅല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക".(തുർമുദി: 2440)ഇത്തരം ആയത്തുകൾ മഹാൻമാരോട്മുസ്ലിംകൾ നടത്തുന്ന ഇസ്തിഗാസക്കും ബാധകമെന്നാനു പുത്തൻവാദികൾ പറയുന്നത്. എന്നാൽ ഉപര്യക്തആയതുകളുടെയും ഹദീസുകളുടെയും വിവക്ഷ എന്താണെന്ന് നമുക്ക് പരിശോദിക്കാം.
പുത്തൻവാദികൾക്ക് മറുവടി.
അല്ലാഹുവിന്റെഅനുവാദവും ഉദ്ദേശ്യവും വേണ്ടുകയും കൂടാതെ അവന്റെ അടുക്കൽ ശുപാർശ പറയാനുംസമ്മർദ്ദം ചെലുത്തി കാര്യങ്ങൾ നേടിത്തരാനും കഴിവുള്ള ഇലാഹുകലുണ്ടെന്നുവിശോസിച്ച മക്ക മുശ്രിക്കുകൾ അവരുടെ ദൈവങ്ങളോട് നടത്തിയ സഹായർതനയുംഇബാദത്തുമാനു പ്രസ്തുത വചനങ്ങളിൽ പരമാർഷിക്കുന്നദ്.അല്ലാതെ മുഅജിസത്ത് കറാമത്തിലുടെഅൻബിയ-ഔലിയാക്കൾ സഹായിക്കുമെന്ന വിശ്വാസത്തോടെ സത്യാ വിശ്വാസികൾഅവരോടു നടത്തുന്ന സഹയാർതനയല്ല.പ്രസ്തുത വചനങ്ങൾക്ക് പൂർവ്വകാലമുഫ്ഫസ്സിറുകൾ നല്കിയ വ്യാഖ്‌യാനങ്ങളും അവയുടെ മുമ്പും ശേഷവുമുള്ളവചനങ്ങളും പരിശോദിച്ചാൽ തന്നെ ഈ യാതാർത്ഥ്യം ബോധ്യപ്പെടുന്നതാണ്.അതിനാല ഓരോ വചനങ്ങൾക്കും പൂർവ്വകാല മുഫ്ഫസ്സിറുകൾ നല്കിയ വ്യാഖ്‌യാനങ്ങൾആദ്യമായി നമുക്ക് പരിശോദിക്കാം.
അഅറാഫ് 194-ആം വചനംവ്യാഖ്യാനിച്ച് ഇമാം ത്വബ് രി (റ) എഴുതുന്നു.
قال أبو جعفر: يقول جل ثناؤه لهؤلاء المشركين من عبدة الأوثان،موبِّخهم على عبادتهم ما لا يضرهم ولا ينفعهم من الأصنام: (إن الذين تدعون) أيهاالمشركون، آلهةً =(من دون الله), وتعبدونها، شركًا منكم وكفرًا بالله =(عبادأمثالكم)، يقول: هم أملاك لربكم,كما أنتم له مماليك. فإن كنتم صادقين أنها تضر وتنفع، وأنها تستوجب منكم العبادةلنفعها إياكم, فليستجيبوا لدعائكم إذا دعوتموهم, (44) فإن لم يستجيبوا لكم، لأنهالا تسمع دعاءكم, فأيقنوا بأنها لا تنفع ولا تضر; لأن الضر والنفع إنما يكونان ممنإذا سُئل سمع مسألة سائله وأعطى وأفضل، ومن إذا شكي إليه من شيء سمع، فضرّ من استحقالعقوبة، ونفع من لا يستوجب الضرّ. (جامعالبيان)
ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങൾക്ക് ആരാധന ചെയ്തതിന്റെ പേരില് വിഗ്രഹാരാധകരായ മുശ്രിക്കുകളെ ആക്ഷേപിച്ചു അല്ലാഹു പറയുന്നു. ഏ മുശ്രിക്കുകളെ! അല്ലാഹുവേ കൂടാതെയുള്ള ഇലാഹുകളാനെന്ന നിലയിൽ അല്ലാഹുവിൽ അവിവിശ്വസിച്ചും പങ്ക് ചേർത്തും നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ നിങ്ങളെ പൊലൊഎ അല്ലാഹുവിന്റെ ഉടമയിൽ ഉള്ളവരാണ്. അവ ഉപകാരോപദ്രവങ്ങൾ വരുത്തുമെന്നും അവ നിങ്ങള്ക്ക് ഉപകാരം ചെയ്യുന്നതിന്റെ പേരിൽ നിങ്ങളുടെ ആരാധന അർഹിക്കുമെന്നുമുള്ള വാദത്തിൽ നിങ്ങൾ സത്യമാണ് പറയുന്നതെങ്കിൽ നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവർ ഉത്തരം ചെയ്യട്ടെ.നിങ്ങളുടെ വിളി കേൾക്കാത്തത്കൊണ്ട് അവ നിങ്ങള്ക്ക് ഉത്തരം നൽകുന്നില്ലെങ്കിൽ അവ ഉപകാരമോ ഉപദ്രവമോ വരുത്തുകയില്ലെന്നു നിങ്ങൾ ഉറപ്പിച്ചുകൊള്ളണം കാരണം ഉപകാരവും ഉപദ്രവവും വരുത്താൻ വിളിക്കുന്നവന്റെ വിളിയും ആവലാതിയും കേൾക്കെണ്ടാതുണ്ടല്ലോ.എന്നിട്ട് ശിക്ഷ അർഹിക്കുന്നവന് ഉപദ്രവവും അല്ലാത്തവർക്ക് ഉപകാരവും ചെയ്യുകയും വേണം(ജാമിഉൽ ബയാൻ :13/321)
നിർജീവവസ്തുക്കളും,കേൾവിഷക്തിയില്ലാതതുമായ വിഗ്രഹങ്ങൾക്ക് ബുദ്ദി ജീവികൾക്ക് പ്രയോഗിക്കുന്ന പദങ്ങൾ ഇവിടെ പ്രയോഗിച്ചതിന്റെ കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:
كيف يحسن وصفها بأنها عباد مع أنها جمادات؟ وجوابه من وجوه: الأول: أنالمشركين لماادعوا أنها تضر وتنفع، وجب أن يعتقدوا فيها كونها عاقلةفاهمة، فلا جرم وردت هذه الألفاظ على وفق معتقداتهم(التفسير لكبير : ٧\٣٣٥)
വിഗ്രഹങ്ങൾ അചേതന വസ്തുക്കലായിരിക്കെ "ഇബാദ്" എന്ന് അവയെ വിശേഷിപ്പിച്ചതിനു പലരൂപത്തിൽ ഉത്തരം പൂരിപ്പിക്കാവുന്നതാണ്.
ഒന്ന് : വിഗ്രഹങ്ങൾ ഉപകാരവും ഉപദ്രവവും വരുത്തമെന്ന് മുശ്രിക്കുകൾ വാദിക്കുമ്പോൾ അവ ബുദ്ദിയുള്ളതും ഗ്രാഹ്യ ശേഷി ഉള്ളതുമാനെന്നു അവർ വിശ്വസിക്കെണ്ടിവരുമല്ലോ.അതിനാൽഅവരുടെ വിശ്വാസം കണക്കിലെടുത്ത് അതോടു യോജിച്ച പദപ്രയോഗങ്ങൾ അള്ളാഹു നടത്തിയെന്ന് മനസ്സിലാക്കാം.(തഫ്സീർ റാസി: 7/335)
ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്. ആയതിന്റെ വിവക്ഷ വിഗ്രഹമാനെന്നു അതിന്റെ മുമ്പും പിമ്പും പരിശോദിച്ചാൽ തന്നെ വ്യക്തമാവും.
സൂറത് റഅദിലെ പതിനാലാം വചനം വിവരിച് ഇമാം റാസി (റ) എഴുതുന്നു:
ثمقال تعالى : ( والذين يدعون من دونه ) يعني الآلهة الذين يدعونهم الكفار من دون الله : ( لا يستجيبون لهم بشيء ) مما يطلبونه إلا استجابة كاستجابة باسط كفيه إلىالماء ، والماء جماد لا يشعر ببسط كفيه ولا بعطشه وحاجته إليه ، ولا يقدر أن يجيبدعاءه ويبلغ فاه ، فكذلك ما يدعونه جماد ، لا يحس بدعائهم ولا يستطيع إجابتهم ،ولا يقدر على نفعهم (التفسيرلكبير)
അല്ലാഹുവിനെ വിട്ടുകൊണ്ട് സത്യാനിശേദികൾ വിളിക്കുന്ന ദൈവങ്ങൾ വെള്ളത്തിലേക്ക് രണ്ട് കരങ്ങൾ നീട്ടിയവന് ലഭിക്കുന്ന ഉത്തരം പോലെയുള്ള ഉത്തരമല്ലാതെ അവരാവശ്യപ്പെടുന്ന യാതൊന്നിനും അവര്ക്ക് നല്കുകയില്ല. വെള്ളത്തിലേക്ക് കരങ്ങൾ നീട്ടിയവന്റെ ആവശ്യമോ അവന്റെ ദാഹമോ അവൻ തന്റെ കരങ്ങൾ തന്നിലേക്ക് നീട്ടിയ കാര്യമോ നിർജീവിയായ വെള്ളം അറിയുന്നില്ല. അവന്റെ വിളിക്കുത്തരം നൽകാനോ അവന്റെ വായിലേക്ക് സ്വയം എത്താനോ വെള്ളത്തിനു സാധ്യവുമല്ല.ഇതേ പോലെ സത്യാനിശേദികൾ വിളിക്കുന്ന ദൈവവും നിരജീവിയാണ്.അവരുടെ വിളി അത് അറിയുന്നില്ല. അവര്ക്കുത്തരം നല്കാനോ ഉപകാരം ചെയ്യുവാനോ അതിനു സാധ്യമല്ല.(റാസി 9/161)
ഇമാം ത്വബ് രീ(റ) എഴുതുന്നു :
(والذين يدعون من دونه) يقول تعالى ذكره: والآلهة التي يَدْعونها المشركون أربابًا وآلهة(جامعالبيان 16/399)
റബ്ബുകളും ഇലാഹുകലുമാനെന്ന നിലയിൽ മുശ്രിക്കുകൾ വിളിക്കുന്ന ഇലാഹുകൾ എന്നാണ് ആയത്തിന്റെ വിവക്ഷ (ജാമുഹുൽ ബയാൻ :16/399)
ഇമാം ബൈളവി(റ) എഴുതുന്നു :
وَالَّذِينَ يَدْعُونَ)أي والأصنامالّذين يدعوهم المشركون
മുശ്രിക്കുകൾ വിളിക്കുന്ന വിഗ്രഹങ്ങൾ എന്നാണ് വിവക്ഷ(ബൈളവി: 3/219)
അബുസ്സുഊദു(റ) എഴുതുന്നു :
وَالَّذِينَ يَدْعُونَ)أي والأصنام الّذين يدعوهم المشركون
മുശ്രിക്കുകൾ വിളിക്കുന്ന വിഗ്രഹങ്ങൾ എന്നാണ് വിവക്ഷ(ബൈളവി: 3/490)
ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്.
ഫാത്വിർ പതിനാലാം വചനം വിശദീകരിച്ച് നസഫീ(റ) എഴുതുന്നു:
القرآن الكريم - تفسير نسفي - تفسير سورة فاطر - الآية
{إِن تَدْعُوهُمْ} أي الأصنام {لاَ يَسْمَعُواْ دُعَآءَكُمْ} لأنهم جماد {وَلَوْ سَمِعُواْ} على سبيل الفرض {مَا استجابوا لَكُمْ} لأنهم لا يدّعون ما تدّعون لهم من الإلهية ويتبرءون منها(تفسير نسفي
വിഗ്രഹങ്ങൾ നിർജീവികലായത് കൊണ്ട് നിങ്ങൾ അവരെ വിളിച്ചാൽ നിങ്ങളുടെ വിളിക്ക് അവരുത്തരം ചെയ്യുകയില്ല. അവ നിങ്ങളുടെ വിളി കേൾകുമെന്നു സങ്കല്പിച്ചാൽ തന്നെ നിങ്ങൾ വാദിക്കുന്ന പോലെ ഇലാഹാനെന്ന വാദം അവർക്കില്ലാത്തത് കൊണ്ട് നിനഗ്ലുടെ വിളിക്ക് അവരുത്തരം നല്കുന്നതുമല്ല.(തഫ്സീർ നസഫീ : 3/164)
إن تدعوا أيها الناس هؤلاء الآلهة التي تعبدونها من دون الله لا يسمعوا دعاءكم ; لأنها جماد لا تفهم عنكم ما تقولون.
ജനങ്ങളെ! അല്ലാഹുവേകൂടാതെ നിങ്ങൾ ആരാധിക്കുന്ന ഇലാഹുകളെ നിങ്ങൾ വിളിക്കുകയാണെങ്കിൽ അവ നിങ്ങൾ പറയുന്നത് ഗ്രഹിക്കാൻ സാധിക്കാത്ത നിർജീവ വസ്തുക്കലായത് കൊണ്ട് നിങ്ങളുടെ വിളിക്ക് അവ ഉത്തരം ചെയ്യുകയില്ല.(ജാമിഉൽ ബയാൻ : 20/453)അല്ലാമാ ഇബ്നു കസീർ പറയുന്നു :
يعني:الآلهة التي تدعونها من دون الله لا يسمعون دعاءكم ؛ لأنها جماد لا أرواحفيها-ابن كثير
6/541
6/541
അല്ലാഹുവിനു പുറമേ നിങ്ങൾ വിളിക്കുന്ന ഇലാഹുകൾ നിർജീവ വസ്തുക്കലായത് കൊണ്ട് നിങ്ങളുടെ വിളി അവർ കേൾക്കുകയില്ല.(ഇബ്നു കസീർ : 6/541)നഹ്ല് സൂറയിലെ 20-21 വചനങ്ങൾ വിവരിച്ച് ഇമാം ഇബ്നുജരീർ (റ) എഴുതുന്നു:
وأوثانكم الذين تدعون من دون الله أيها الناس آلهة لا تخلق شيئا وهي تخلق، فكيف يكون إلها ما كان مصنوعا مدبرا لا تملك لأنفسها نفعا ولا ضرا؟-جامع البيان 17/188
ജനങ്ങളെ! അല്ലാഹുവേ കൂടാതെ നിങ്ങൾ ഇലാഹുകലായി കരുതുന്ന വിഗ്രഹങ്ങൾ യാതൊന്നും സിർട്ടിക്കുകയില്ല. അവ സൃഷ്ട്ടികളുമാണ്. സ്വന്തത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ ഉടമയാക്കാത്ത സൃഷ്ട്ടിയും മറ്റൊരാളുടെ നിയന്ത്രനത്തിലുള്ളതും ആവുമ്പോൾ അവ എങ്ങനെ ഇലാഹാകും?(ജാമിഉൽ ബയാൻ :17/188)
ഇതേ വിവരണം മറ്റു തഫ്സീരുകളിലും കാണാവുന്നതാണ്.
അഹഖാഫ് സൂറയിലെ അഞ്ചാം വചനം വിവരിച്ച് ഇബ്നുജരീർ (റ) എഴുതുന്നു :
وأيّ عبد أضلّ من عبد يدعو من دون الله آلهة لا تستجيب له إلى يوم القيامة: يقول: لا تُجيب دعاءه أبدا, لأنها حجر أو خشب أو نحو ذلك-جامع البيان 22/95
അന്ത്യനാൾവരെ ഉത്തരം ചെയ്യാത്ത ഇലാഹുകളെ അല്ലഹുവേകൂടാതെ വിളിക്കുന്ന അടിമയേക്കാൾ വഴിപിഴച്ചവൻ ആരുണ്ട് . അള്ളാഹു പറയുന്നു. അവന്റെ വിളിക്ക് ഒരിക്കലും അവ ഉത്തരം നല്കുകയില്ല. കാരണം അവ കല്ലോ മരമോ അതുപോലെയുള്ള നിർജീവ വസ്തുക്കളോ ആണ്.(ജാമിഉൽ ബയാൻ: 22/95)
ഇമാം റാസി(റ) എഴുതുന്നു :
والمعنى : أنه لا امرأ أبعد عن الحق وأقرب إلى الجهل ممن يدعو من دون الله الأصنام ، فيتخذها آلهة ويعبدها ، وهي إذا دعيت لا تسمع ، ولا تصح منها الإجابة لا في الحال ولا بعد ذلك اليوم إلى يوم القيامة -التفسير الكبير 14/43
അല്ലാഹുവേ വിട്ട് വിഗ്രഹങ്ങളെ വിളിക്കുകയും അവയെ ഇലാഹാക്കി ആരാധിക്കുകയും ചെയ്യുന്നവനെക്കാൾ സത്യത്തിൽ നിന്ന് അകന്നതും അജ്ഞതയിലെക്ക് കൂടുതൽ അടുത്തതുമായ മറ്റൊരു കാര്യവും തന്നെയില്ല. അവയാകട്ടെ വിളി കേൾക്കുകയോ ഇപ്പോഴും ഭാവിയിലും ഉത്തരം നല്കുകയോ ചെയ്യാൻ പറ്റാത്ത നിർജീവ വസ്തുക്കളാണ്. (റാസി: 14/43)
ജിന്ന് സൂറത്തിലെ 18 ആം വചനത്തിൽ അല്ലാഹുവോട് കൂടെ ഒരാളെയും വിളിക്കരുത് എന്നതിനർത്ഥം മറ്റൊരു ഇലാഹിനെ ആരാധിക്കരുത് എന്നാണ്.
ഇമാം മാവർദി (റ)(ഹി:364-450) എഴുതുന്നു :
فَلَا تَدْعُوا مَعَ اللَّـهِ أَحَدًا- أي فلا تعبدوا معه غيره-4/338
അല്ലാഹുവിനെ കൂടാതെ മറ്റാരെയും ആരാധിക്കരുത് എന്നർത്ഥം.(അന്നുകത്ത് വൽ ഉയൂൻ:3/338)
ബൈളവി എഴുതുന്നു :
وَأَنَّ الْمَسَاجِدَ لِلَّـهِ-مختصَّة به-فَلَا تَدْعُوا مَعَ اللَّـهِ أَحَدًا فلا تعبدوا فيها غيرهز(بيضوي: ٥/٣٣٥)
നിശ്ചയം പള്ളികൾ അല്ലാഹുവിനു മാത്രമുള്ളതാണ് അതിനാൽ പള്ളികളിൽ വെച്ച് അള്ളാഹു അല്ലാത്തവർക്ക് നിങ്ങൾ ആരാധന ചെയ്യരുത്.(ബൈളവി: 5/335) ഈ ആയതിന്റെ അവതരണ പശ്ചാത്തലം വിശദീകരിച്ച് ഇമാം ത്വബ് രി(റ) എഴുതുന്നു :
عن قتادة، قوله: ( وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا ) كانت اليهود والنصارى إذا دخلوا كنائسهم وبِيَعهم أشركوا بالله، فأمر الله نبيه أن يوحد الله وحده.--جامع البيان : ٢٣/٦٦٥
ഖതാദ(റ) യിൽ നിന്ന് നിവേദനം: ജൂത ക്രൈസ്തവർ അവരുടെ ചർച്ചുകളിലെക്കും പള്ളികളിലെക്കും പ്രവേശിച്ചാൽ അല്ലഹുവേകൊണ്ട് പങ്ക് ചേർക്കുമായിരുന്നു. അതിനാൽ പള്ളിയിൽ പ്രവേശിച്ചാൽ അല്ലാഹുവേ മാത്രം ആരാധിക്കാൻ നബി(സ) ക്ക് അള്ളാഹു നിർദ്ദേശം നല്കി(ജാമി ഉൽ ബയാൻ: 23/665)
ഇമാം മാവർദി (റ) എഴുതുന്നു :
مَاحكَاهُ أبو جعفرِ محمد بن علِيِّ: أنّ الخمس من مشركي أهلِ مكّة وهم كنانة وعامر وقريشّ كانوا يلبّون حول البيت: لبّيك اللهمّ لبّيك،لبّيك لاشريك لك،إلاّ شريكا هولك،تملكه وما ملك،فأنزل الله هذه الآية نهيا أن يجعل لله شريكا(٤/٣٣٨)
അബു ജഅഫർ(റ) ഉദ്ദരിക്കുന്നു : മക്ക മുശ്രിക്കുകളിൽ നിന്നുള്ള കിനാന ,ആമിർ,ഖുറൈശികൾ, എന്നിവർ കഅബയുടെ പരിസരത്ത് വെച്ച് നിന്റെ ഉടമയിലുള്ള ഒരു പങ്കാളിയല്ലാതെ മറ്റൊരു പങ്കാളിയും നിനക്കില്ല എന്നർത്ഥം കാണിക്കുന്ന തല്ബിയത് ചോല്ലാരുണ്ടായിരുന്നു. അപ്പോൾ അല്ലാഹുവിനു പങ്കാളിയെ സ്ഥാപിക്കുന്നത് വിലക്കികൊണ്ട് അള്ളാഹു പ്രസ്തുത വചനം അവതരിപ്പിച്ചു.(അന്നുകത്ത് വൽ ഉയുൻ: 4/338)
അപ്പോൾ ദൈവപുത്രനാനെന്ന വീക്ഷണത്തോടെ ക്രൈസ്തവർ ഈസാ നബി (അ സ)യെയും ജൂതന്മാർ ഉസൈർ (അ സ ) നെയും കീഴ് ദൈവങ്ങളും അല്ലാഹുവിന്റെ പുത്രിമാരുമാനെന്ന വീക്ഷണത്തോടെ മക്ക മുശ്രിക്കുകൾ അവരുടെ ആരാധ്യവസ്തുക്കളെയും വിളിച്ചിരുന്നതിനെ വിലക്കിയാണ് പ്രസ്തുത വചനം അവതരിച്ചതെന്നു സാരം. അതിനാല അത്തരം വീക്ഷനങ്ങലോടെ അള്ളാഹു അല്ലാത്തവരെ വിളിക്കുന്നതിനു മാത്രമേ മേല സൂക്തം ബാധകമാവൂ.അല്ലാതെ മാതാവിനെയോ പിതാവിനെയോ സ്നേഹിതന്മാരെയോ അമ്ബിയാക്കളെയോ ഔലിയാക്കളേയോ വിളിക്കുന്നതിനും അവരോട അവരവർക്ക് കഴിയുന്ന സഹായങ്ങൾ ചോദിക്കുന്നതിനും മേല സൂക്തം ബാധകമല്ല.
ഇക്കാര്യം ഇനി പറയുന്ന ആയത്തുകളിൽ നിന്നും മറ്റും വ്യക്തമാണ്.
അള്ളാഹു പറയുന്നു :
وَلَا تَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ ۘ لَا إِلَـٰهَ إِلَّا هُوَ ۚ كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ ۚ لَهُ الْحُكْمُ وَإِلَيْهِ تُرْجَعُونَ ﴿ ٨٨ :القصص﴾
അള്ളാഹു പറയുന്നു :
فَلَا تَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ فَتَكُونَ مِنَ الْمُعَذَّبِينَ ﴿الشعراء:٢١٣﴾
അള്ളാഹു പറയുന്നു :
وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ لَن نَّدْعُوَ مِن دُونِهِ إِلَـٰهًا ۖ لَّقَدْ قُلْنَا إِذًا شَطَطًا ﴿الكهف:١٤﴾
അപ്പോൾ അല്ലാഹുവിനു പുറമേ മറ്റു ഇലാഹുകളെ വിളിക്കലാണ് തെറ്റും ശിർക്കുമായി തീരുന്നത്. വിശുദ്ദ ഖുർആനിൽ ഒരു വിഷയം ഒരു സ്ഥലത്ത് നിരുപാധികമായും(മുത്ലഖ്) മറ്റൊരു സ്ഥലത്ത് സോപാധിക(മുഖയ്യദ്) മായും പരമാർഷിച്ചാൽ സോപാധികമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിരുപാധികമായി പറഞ്ഞതിനെയും വിലയിരുത്തനമെന്നാണ് നിദാനശാസ്ത്രം. അതനുസരിച്ച് അല്ലാഹുവിന്റെ പുറമേ മറ്റു ഇലാഹുകളെ വിളിക്കുന്നതിനെ പറ്റിയാണ് അല്ലാഹുവിന്റെ കൂടെ ഒരാളെയും വിളിക്കരുതെന്നു ജിന്ന് സൂറത്തിലെ 18 ആം വചനത്തിൽ പറഞ്ഞതിന്റെ വിവക്ഷഎന്ന് മനസ്സിലാക്കാം.
ജിന്ന് സൂറത്തിലെ ഇരുപതാം വചനം വിശദീകരിച്ച് അബുസ്സുഊദ്(ര) എഴുതുന്നു:
قُلْ إِنَّمَا أَدْعُو--أي أعبد--رَبِّي وَلَا أُشْرِكُ بِهِ--بربّي في العبادة- أَحَدًا--فليس ذالك بيدع ولا مستكر يوجب التّعجّب أو الإطباق علي عداوتي--أبو السعود:٦/٣٩٤﴿
എന്റെ രക്ഷിതാവിനു മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ. ആരാധനയുടെ വിഷയത്തിൽ അവനോടു ഒരാളെയും ഞാൻ പങ്ക് ചെർക്കുകയില്ല. ഇത് അല്ഭുതജനകമായ ഒന്നോ ഒറ്റക്കെട്ടായി എന്നോട് ശത്രുത കാണിക്കാൻ വകുപ്പുള്ള ഒരു നവീനാഷയമോ അല്ല.(അബുസ്സുഊദു: 6/394)
ഇതേ വിവരണം മറ്റു തഫ്സീറുകളിലും കാണാം.
സൂറത്ത് സുമറിലെ 36 ആം വചനം എടുത്ത്വച്ച് പുത്തൻ വാദികൾ പറയുന്നത് അഭൌതികമായ സഹായം നല്കാൻ അള്ളാഹു പോരെ എന്നാണല്ലോ. എന്നാൽ ഭൗതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട് ചോദിക്കാമെന്നു പറയുന്നത് അള്ളാഹു മതിയാവാത്തദ് കൊണ്ടാണോ? രോഗം സുഖപ്പെടുത്താൻ അള്ളാഹു മതിയാവത്തതിനാലാണോ ഡോക്ടറെ സമീപ്പിക്കുന്നത്. ഈ ആയത്തിന് ഇത്തരമൊരു ഉപാധിവേക്കാൻ ഇവർക്കെന്തു പ്രമാണമാണുള്ളത്?.
എന്നാൽ ഭൗതികവും അഭൗതികവുമായ മുഴുവൻ കാര്യങ്ങല്ക്കും അടിമക്ക് അള്ളാഹു മത്തിയെന്നാണ് സുന്നികളുടെ വിശ്വാസം. അതുകൊണ്ടാണ് അള്ളാഹു അനുവദിച്ചവരോട് മാത്രം അവർ സഹായം തേടുന്നത്. അവ രണ്ടിലുമിടക്ക് വ്യത്യാസപ്പെടുത്തുന്നതിനു യാതൊരു പ്രമാണവുമില്ല എന്നതാണ് വസ്തുത.
തന്റെ അടിമക്ക് അള്ളാഹു പോരെ എന്ന് ചോദിച്ച അള്ളാഹു തന്നെ നബി(സ) യോട് പറയുന്നത് കാണുക.
يَا أَيُّهَا النَّبِيُّ حَسْبُكَ اللَّـهُ وَمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ ﴿٦٤ا لأنفال﴾
"നബിയേ താങ്കൾക്കു അല്ലാഹുവും താങ്കളോട് പിൻപറ്റിയ സത്യവിശ്വാസികളും മതി".(അൻഫാൽ: 64)
إِن تَتُوبَا إِلَى اللَّـهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّـهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ ﴿التحريم-٤﴾
നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍ (അങ്ങനെ ചെയ്യുക.) കാരണം നിങ്ങളുടെ രണ്ടുപേരുടെയും ഹൃദയങ്ങള്‍ (തിന്‍മയിലേക്ക്) ചാഞ്ഞുപോയിരിക്കുന്നു. ഇനി നിങ്ങള്‍ ഇരുവരും അദ്ദേഹത്തിനെതിരില്‍ (റസൂലിനെതിരില്‍) പരസ്പരം സഹകരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്‍റെ യജമാനന്‍. ജിബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിനു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്.
മേല സൂക്തത്തിലെ
وَصَالِحُ الْمُؤْمِنِينَ
എന്ന പരമാർശം വിശദീകരിച്ച് വിശ്വവിഖ്യാത മുഫസ്സിർ ഇബ്നുജരീർ (റ) എഴുതുന്നു:
حدّثنا بشر،ثنا يزيد،قال: ثنا سعيد ، عن قتادة،قوله:(وَصَالِحُ الْمُؤْمِنِينَ)قال: هم الأنبياء.
حدثنا ابن عبد الأعلي قال: ثنا ابن ثور،عن معمر عن قتادة،قوله(وَصَالِحُ الْمُؤْمِنِينَ)قال: هم الأنبياء.
حدثنا ابن حميد، قال: ثنا مهران عن سفيان(وَصَالِحُ الْمُؤْمِنِينَ) قل: الأنبياء، جمع البيان: ٢٣/٤٨٧)
മേൽ സൂക്തത്തിലെ :സദ്‌വ്രത്തരായ സത്യവിശ്വാസികൾ
"( وَصَالِحُ الْمُؤْمِنِينَ)
എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അമ്ബിയാക്കലാനെന്നു ഖതാദ(റ) വും സുഫിയാൻ(റ) വും പ്രസ്ഥാപിച്ചിരിക്കുന്നു.(ജാമിഉൽ ബയാൻ)
ഇബ്നു തൈമിയ്യ പറയുന്നു :
സദ്‌വ്രത്തരായ സത്യവിശ്വാസികൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവേ ഭയപ്പെടുന്ന ഔലിയാക്കലാണ്.അബുബകർ (റ) ഉമർ(റ) ഉസ്മാൻ(റ)അലി(റ) എന്നിവരും ബൈഅത്തുരിള് വാനിൽ പങ്കെടുത്ത 1400 സ്വഹാബിമാരും അതിൽ ഉള്പെടുന്നതാണ്.(ഫതാവാ: 6/94)
മരിച്ചുപോയ അമ്ബിയാക്കളും മലക്കുകളും ഔലിയാക്കളും നബി(സ) യെ സഹായിക്കുമെന്നനല്ലൊ മേല സൂക്തത്തിളുടെ അള്ളാഹു പ്രഖ്യാപിക്കുന്നത്.അള്ളാഹു പോരാത്തത് കൊണ്ടാണോ മരിചുപൊയ്യ അമ്ബിയാക്കളെയും മലക്കുകളുടെ നേതാവ് ജിബ്രീൽ (അ)മിനേയും മറ്റു മലക്കുകളെയും ഔളിയാക്കളെയും മറ്റു സത്യവിസ്വാസികളെയും നബി(സ) യുടെ സഹായികളായി അള്ളാഹു പരിചയപ്പെടുത്തിയത്.?ഒരിക്കലുമല്ല.
അതിനാൽ അടിമക്ക് അള്ളാഹു പോരെ എന്നാ ചോദ്യത്തിന് സുന്നികൾക്ക് പറയാനുള്ളത് ഭൗതികവും അഭൗതികവുമായ എല്ല കാര്യങ്ങല്ക്കും അള്ളാഹു എമ്പാടും മതിയെന്നാണ്. അള്ളാഹു മതിയായത് കൊണ്ടാണ് ഭൗതികവും അഭൗതികവുമായ സഹായങ്ങൾ അള്ളാഹു നിശ്ചയിച്ചു തന്ന സഹായികളിൽ നിന്ന് മാത്രം സുന്നികൾ ആവശ്യപ്പെടുന്നത്.
(الدعاء هوالعبادة) "പ്രാർത്ഥന അതാണ് ആരാധന" എന്ന് പുത്താൻ പ്രസ്ഥാനക്കാർ അർഥം പറയാറുള്ള ഹദീസിൽ ശരിയായ വിവക്ഷ എന്താണെന്ന് നമുക്ക് പരിശോദിക്കാം.
എല്ല ദുഹായും ആരാധന എന്നാണോ അതിന്റെ അർഥം ഒരിക്കലുമല്ല. കാരണം, ' എന്റെ ജനതയെ രാവും പകലും ഞാൻ വിളിച്ചു.'
قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا ﴿نوح :٥﴾
എന്ന് മഹാനായ നൂഹ് നബി(അ) പറഞ്ഞത് സൂറത്ത് നൂഹ് അഞ്ചാം വചനത്തിൽ പറഞ്ഞിടുണ്ട്. ഇനി മരണപ്പെട്ട വസ്തുക്കളെ വിളിക്കൽ ആരാധനയാണ് എന്നാണോ ഹദീസിനര്തം. ആവാൻ തരമില്ല. കാരണം,മഹാനായ ഇബ്രാഹിം നബി(അ) യോട് ജീവ പോയ പക്ഷികളെ വിളിക്കാൻ അള്ളാഹു നിർദ്ദേശിച്ചു.
അല്ലാഹു പറയുന്നു :
وَإِذْ قَالَ إِبْرَاهِيمُ رَبِّ أَرِنِي كَيْفَ تُحْيِي الْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَـٰكِن لِّيَطْمَئِنَّ قَلْبِي ۖ قَالَ فَخُذْ أَرْبَعَةً مِّنَ الطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ اجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا ۚ وَاعْلَمْ أَنَّ اللَّـهَ عَزِيزٌ حَكِيمٌ ﴿البقرة:٢٦٠﴾
മരണപ്പെട്ടുപോയ ഒരു വ്യക്തിയെ വിളിക്കലാണോ ആരാധന? ആവാൻ തരമില്ല.കാരണം നബി(സ) ബദർ യുദ്ദം കഴിഞ്ഞ ശേഷം ശത്രുപക്ഷത്തു നിന്ന് കൊല്ലപ്പെട്ട പ്രധാനികളായ അബുജഹ്ൽ,ഉത്ത്ബത്ത് ,ശൈബത്, തുടങ്ങിയവരെ വിളിച്ച സംസാരിച്ച സംഭവം ബുഖാരിയിലുമറ്റുമുണ്ട്.
ഇനി മരണപ്പെട്ടുപോയ ഒരു വ്യക്തിയെ വിളിക്കലാണോ ആരാധന? ആവാൻ തരമില്ല.കാരണം ബിലാലുബ്നുഹാരിസ്(റ) എന്നാ സ്വഹാബീവര്യൻ നബി(സ) യുടെ വഫാത്തിനു ശേഷം മഴക്കുവേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കാൻ നബി(സ) യോട് ആവശ്യപ്പെട്ടതും നബി(സ) സ്വപ്നത്തിലൂടെ അദ്ദേഹത്തിനു മറുവടി നല്കിയതും പ്രബലമായ പരമ്പരയിലുടെ സ്ഥിരപ്പെട്ടതാണ്. അതെ പോലെ മുത്തബിഉസ്സുന്ന: അബ്ദുല്ലാഹിബ്നുഉമർ (റ) തന്റെ കാലു കൊച്ചിയപ്പോൾ നബി(സ) യെ വിളിച്ചു സഹായം തേടിയതും പ്രബലമായി വന്നിടുണ്ട്.
ഇനി പുത്തൻവാദികൾ പറയുന്നത് പോലെ അഭൌതികമായ മാർഗത്തിലുടെ മഹാന്മാരെ വിളിക്കുന്നത് അവര്ക്കുള്ള ആരാധനയാണ് എന്നാണോ ഹദീസിന്റെ അർഥം? ഒരിക്കലുമല്ല.കാരണം,ബിലാലുബ്നുഹാരിസ് (റ) ന്റെ സംഭവത്തിലും ഉമർ(റ) സാരിയ(റ) വിളിച്ച സംഭവത്തിലും അബ്ദുല്ലഹിബ്നു ഉമർ(റ) യുടെ സംഭവത്തിലും അതാണല്ലോ ഉള്ളത്. എന്നുമാത്രമല്ല അങ്ങനെ ഒരു അർഥം ആ ഹദീസിനു ആധുനിക പുത്തൻവാദികൾ അല്ലാതെ ലോകത്ത് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.
പണ്ഡിതന്മാർ ഹദീസിനു നല്കിയ അർഥം എല്ലാ ഇബാദത്തും ദുഹായാണെന്നാണ്. അഥവാ ഏതൊരു ഇബാതത്തിന്റെയും കാതലായ വശം മനസ്സറിഞ്ഞുള്ള പ്രാർഥനയാണ്.ബാഹ്യ പ്രകടനങ്ങളോ മറ്റോ അല്ല.കാരണം ബാഹ്യപ്രകടനങ്ങൾ ലോകമാന്ന്യത്തിനോ ആരുടെയെങ്കിലും കല്പനങ്ങൾക്ക് വഴിപ്പെട്ടോ മറ്റെന്തെങ്കിലും ഭൌതിക ലക്ഷ്യങ്ങൾക്ക് വേണ്ടിയോ ആകാമല്ലോ. എന്നാൽ യജമാനനായ അല്ലാഹുവിനോട് അടിമയുടെ മനസ്സില് നിന്ന് വരുന്ന പ്രാർത്ഥന അല്ലാഹുവും അടിമയും മാത്രം അറിയുന്നതും മറ്റാരും അറിയാത്തതുമായത് കൊണ്ട് അത്തരം ലക്ഷ്യങ്ങൾ ഉണ്ടാവാൻ വകുപ്പില്ല. അതിനാല അല്ലാഹുവിന്റെ റുബൂബിയ്യത്തും ഉലുഹിയ്യത്തും അന്ഗീകരിച്ചും അടിമയുടെ അശക്തതയും ഉബൂദിയ്യത്തും യജമാനനുമുംബിൽ സമർപ്പിച്ചും മാത്രമേ അത്തരം ഉൾവിളികൾ ആവാൻ തരമുള്ളൂ. അതിനാല ഏത് ഇബാദത്തായാലും അത്തരമൊരു ഉൾവിളിയുണ്ടോ എങ്കിൽ അതാണ് ആ ഇബാദത്തിന്റെ പ്രധാന ഭാഗവും മുഖ്യഘടഗവും.ഇതാണ് പ്രസ്തുത ഹദീസിന്റെ താല്പര്യം. അല്ലാമ ത്വീബി(റ)യെ ഉദ്ദരിച്ച് ഇമാം നവവി (റ) പറയുന്നു :
قال الطّيبي: أتى بضمير الفصل والخبر المعرف باللام ليدل على الحصر في أن العبادة ليست غير الدعاء
ഫസ്ലിന്റെ ളമീറും (هو) ലാമു കൊണ്ട് മഅരിഫയാക്കിയ ഖബറും (العبادة) നബി(സ) കൊണ്ടുവന്നത് ഇബാദത്ത് ദുആ മാത്രമാണ് എന്നാ അർഥം ലഭിക്കാനാണ്.(ഫയ്ളുൽഖദീർ: 3/721)
അല്ലാമ മുല്ലാഅലിയ്യുൽഖാരി മിർഖാത്തിൽ എഴുതുന്നു :
أي هو العبادة الحقيقيّة الْتي تستأهلُ أن تسمّ عبادة،لدلالته علي الإقبال علي الله والإعراض عمّ سواه،بحيث لا يرجو ولا يخاف إلاّ إيّاه، قائمً بوجوب العبوديّة ،معترِفً بحقّ لرّبوبيّة،عالمً بنعمة الإيجاد،طالبًً لمدد لأمداد علي وفق المراد وتوفيق لإسعاد.(مرقاة المفاتيح:١١٩/٧)
ഇബാദത്തെന്നുപറയാൻ യോഗ്യതയുള്ളത് ദുആയാണ് എന്നതാണ് ഹദീസിന്റെ താല്പര്യം. കാരണം അടിമ പൂർണമായും അല്ലാഹുവിലേക്ക് മുന്നിടുകയും അള്ളാഹു അല്ലാത്തവരെ ഭയക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യാത്ത വിധം അവരിൽ നിന്ന് എല്ലാ നിലക്കും തിരിഞ്ഞു കളയുകയും ചെയ്തിരിക്കുന്നു എന്നാണല്ലോ ദുആ കാണിക്കുന്നത്. അതുതന്നെ ഇബുദിയ്യത്തിന്റെ ബാധ്യത നിറവേറ്റിയും റുബ്ബിയ്യത്തിന്റെ ബാധ്യത അന്ഗീകരിച്ചും സൃഷ്ട്ടികർമമാകുന്ന അനുഗ്രഹം അറിഞ്ഞും നല്ലത് പ്രവർത്തിക്കാനുള്ള തൗഫീഖും ഉദ്ദേശത്തോടെ യോജിക്കുന്ന സഹായവും തേടിയുമാണല്ലോ അടിമ പ്രാർതിക്കുന്നത്. (മിർഖാത്തുൽ മഫാത്തിഹ് :7/119)
ഇമാം റാസി(റ) പറഞ്ഞിതിങ്ങനെ :
فقوله((الدّعاء هو العبادة)) معناه أنّه معظم العبادة وأفضل العبادة، كقوله عليه السّلام ((الحجّ عرفة)) أي الوقوف بعرفة هو الرّكن الأعضم(التفسير الكبير:٣/١١٣)
"ദുആ അതാണ് ആരാധന" എന്നതിനർത്ഥം ആരാധനയുടെ പ്രധാനഭാഗവും ഇബാടത്തിൽ സ്രേഷ്ടമായതും ദുആയാനെന്നാണ് ഹജ്ജ് അറഫയാണെന്ന നബി(സ) യുടെ പ്രസ്താവനയെ പോലെ വേണം ഇതിനെയും കാണാൻ.അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘടകം എന്നാണല്ലോ അതിനർത്ഥം.(തഫ്സീറു റാസി: 3/113)
ഇമാം റാസി (റ) തന്നെ പറയട്ടെ:
إعلم أنّه تعال حكي عن المؤمنين دعاءهم،وذالك لأنّه(ص) قال:((الدّعاء مخّ العبادة)) لأنّ الدّاعي يشاهد نفسه في مقام الفقر والحاجة والذّلّة والمسكنة،ويشاهد جلال الله تعالي وكرمه وعزّته وعظّمته بنعت الإستغناء والتّعالي، وهو المقصود من جميع العبادت واطّاعات اها((التفسير الكبير:٧/١٤٣)
നീ അറിയുക സത്യവിശ്വാസികളുടെ ദുആ അള്ളാഹു എടുത്തു പറയുന്നു: ദുആ ആരാധനയുടെ മജ്ജയാനെന്നു നബി(സ) പ്രസ്ഥാപിച്ചിടുണ്ട്.പ്രാര്തിക്കുന്നവാൻ തന്നെ ആവശ്യമുല്ലവനായും സാധുവായും ദാരിദ്രനായുംവീക്ഷിക്കുകയും അല്ലാഹുവേ ഔന്നിത്ത്യവും സ്വയം പര്യാപ്തയുമുള്ള പ്രതാപിയും മഹാനും ഔദാര്യവനും ആയും കാണുന്നുവല്ലോ.എല്ല ആരാധനയുടെയും പരമപ്രധാനമായ ലക്‌ഷ്യം അതാണല്ലോ.(റാസി : 7/143)
ചുരുക്കത്തിൽ നിസ്കാരമാവട്ടെ സകാത്താവട്ടെ ഖുർആൻ പാരായണമാവട്ടെ ഹജ്ജാവട്ടെ ദാനധർമ്മമാവട്ടെ മറ്റേതോ ആരാധനയാവട്ടെ അവയുടെ പ്രധാനഭാഗവും ആരാധനയെന്ന പേരിനു അക്ഷരത്തിലും അർത്ഥത്തിലും അർഹതയുള്ളതും അടിമയിൽ നിന്ന് വരുന്ന ഉൾവിളിയാണ്. അഥവാ 'എന്റെ നാഥാ! ഈ ഇബാദത്ത് ഞാൻ നിർവഹിച്ചത് നീ എന്റെ രക്ഷിതാവും ഞാൻ തന്റെ അടിമയും ആണെന്ന നിലയിലും നിന്റെ പ്രീതി മാത്രം ലക്‌ഷ്യം വെച്ചുമാണ്.ലോകമാന്ന്യമോ മറ്റേതെങ്കിലും ലക്ഷ്യങ്ങളോ താല്പര്യങ്ങളോ ഇതിനാൽ എനിക്കില്ല. അതിനാല എന്നിൽ നിന്ന് അത് നീ സ്വീകരിക്കണമേ!'. എന്ന് മനസ്സറിഞ്ഞു,ആത്മാർഥതയോടെ അടിമയിൽനിന്നുണ്ടാവേണ്ടതുണ്ട്. ആ ഉൾ വിളിയാണ് ഏതൊരു ഇബാദത്തിന്റെയും കാതലായ വശം. ഇതാണ് എല്ല ഇബാദത്തും ദുആയാനെന്നതിന്റെ വിവക്ഷ.
(الدّعاء مخّ العبادة) ദുആ ആരാധനയുടെ മജ്ജയാനെന്ന മറ്റൊരു ഹദീസിൽ പറഞ്ഞതിന്റെ വിവക്ഷയും അതാണ്. അത്തരം ഉൾ വിളികളില്ലാത്ത യേത് ഇബാദത്തും മജ്ജയില്ലാത്തദിനു തുല്യമാണ്. അല്ലാതെ അഭൌതികമായ മാർഗ്ഗത്തിലൂടെ അമ്പിയ-ഔലിയാക്കളോട് സഹായാര്തന നടത്തുന്നതാണ് ആരാധനയെന്നു പ്രസ്തുത ഹദീസ് വിശദീകരിച്ച് ലോകത്തൊരു പണ്ഡിതനും പറഞ്ഞിട്ടില്ല.പറയുന്നതുമില്ല.
"നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക". (തുർമുദി: 2440)
ഭോതികവും അഭൌതികവും മറഞ്ഞതും തെളിഞ്ഞതും ,സൃഷ്ട്ടികളുടെ കഴിവിന്നധീനവും അതീതവുമായ മുഴുവൻ വിഷയങ്ങളും അല്ലാഹുവിനോട് ചോദിക്കാനമെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ഹദീസിന്റെ ബാക്കി ഭാഗം കൂടി വായിച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്. അപ്പോൾ അള്ളാഹു നല്കുന്ന സഹായം എന്ന നിലക്ക് ഭൗതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട് ചോദിക്കുന്നത് ഈ ഹദീസിന്നെതിരല്ലാത്തദ് പോലെ അതെ വീക്ഷണത്തിൽ മഹാന്മാരോട് നടത്തുന്ന ഇസ്തിഗാസയും ഹദീസിന്നെതിരല്ല. ഭൌതികത്തെയും അഭൌത്കത്തെയും ഈ ഹദീസ് ഉൾകൊള്ളുമെന്നിരിക്കെ അഭൌതികത്തിൽമാത്ത്രം പരിമിതപ്പെടുത്തുന്നത് തികച്ചും അന്ന്യായമാണ്.
ഭൗതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട് ചൊദിക്കാമെന്നറിയിക്കുന്ന മറ്റു പ്രമാണങ്ങൾ ഉള്ളതുകൊണ്ടാണ് അവയെ ഈ ഹദീസിൽ നിന്ന് ഒഴിവാക്കുന്നതെങ്കിൽ അഭൌതികമായ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട് ചൊദിക്കാമെന്നറിയിക്കുന്ന തെളിവുകളുമുണ്ടല്ലോ . എന്നിരിക്കെ ഒന്നിന് കൊള്ളുകയും മറ്റേതിനെ തള്ളുകയും ചെയ്യുന്നത് തികച്ചും അന്യായമല്ലേ? ഹദീസിന്റെ പൂർണ രൂപം ഇങ്ങനെയാണ്.
عَنْ ابْنِ عَبَّاسٍ قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا فَقَالَ:
(( يَا غُلَامُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظْ اللَّهَ يَحْفَظْكَ احْفَظْ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلْ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتْ الْأَقْلَامُ وَجَفَّتْ الصُّحُفُ)) (جامع الترذي: ٢٤٤٠)
ഇബ്നുഅബ്ബാസ്(റ) യിൽ നിന്ന് നിവേദനം: ഒരു ദിവസം ഞാൻ നബി(സ) യുടെ പിന്നിലുണ്ടായിരുന്നു.അപ്പോൾ നബി(സ) എന്നോട് പറഞ്ഞു: "മോനെ! നിനക്കുവേണ്ടി ചില കാര്യങ്ങൾ പഠിപ്പിച്ചു തരാം.നീ അല്ലാഹുവേ സൂക്ഷിക്കുക,എന്നാൽ അള്ളാഹു നിന്നെയും സൂക്ഷിക്കും.നീ അല്ലാഹുവേ സൂക്ഷിക്കുക,എന്നാൽ അല്ലാഹുവെ നിന്റെ മുമ്പിൽ നിനക്ക് എത്തിക്കാനാകും.നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക. നീ അറിയുക സംദുആയം മുഴുവനും നിനക്കൊരു ഉപകാരം ചെയ്യാൻ വിചാരിച്ചാൽ അള്ളാഹു നിനക്ക് കണക്കാക്കിയ ഉപകാരമല്ലാതെ അവര്ക്ക് നിനക്ക് ചെയ്തു തരാൻ കഴിയില്ല.സമുദായം ഒന്നടങ്കം നിനക്കൊരു ഉപദ്രവം ചെയ്യാൻ വിചാരിച്ചാൽ അള്ളാഹു നിനക്ക് കണക്കാക്കിയ ഉപദ്രവമല്ലാതെ നിനക്കെല്പിക്കാൻ അവർക്കാവില്ല.പേനകൾ ഉയർത്തപ്പെടുകയും ഏടുകൾ വറ്റിപ്പോകുകയും ചെയ്തിരിക്കുന്നു".(എല്ലാം തീരുമാനിച്ചു കഴിഞ്ഞു എന്നർത്ഥം)
ഖദ്ർ-ഖളാഇലുല്ല വിശ്വാസമാണ് ഹദീസിലെ വിഷയം. അഥവാ അല്ലാഹുവിന്റെ തീരുമാനത്തെ മറികടന്നു ഒരാൾക്കും യാതൊന്നും ചെയ്യാൻ സാധ്യമല്ല.ഈമാൻ കാര്യങ്ങളിൽ ആറാമത്തേത് നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ് എന്നതാണല്ലോ അതെ ആശയം തന്നെയാണ് ഈ ഹദീസും നമുക്ക് പകര്ന്നു തരുന്നത്. അതിനാല അള്ളാഹു നന്മ ഉദ്ദേശിക്കുന്നയാൾക്ക് തിന്മ വരുത്തുവാനോ അള്ളാഹു തിന്മ ഉദ്ദേശിച്ചയാൾക്ക് നന്മ ചെയ്യുവാനോ കഴിവുള്ള ഒരാളും ലോകത്തില്ലെന്നാണ് പ്രസ്തുത ഹദീസ് നല്കുന്ന പാഠം. അപ്രകാരം ചെയ്യാൻ കഴിവുള്ളവർ ഉണ്ടെന്നു വിശ്വസിച്ച് അത്തരകാരോട് ചോദിക്കുന്നതിനു ഹദീസ് എതിരാണ്. ആ വിശ്വാസത്തോടെ കൂടെയല്ലാതെ ഭൌതികമോ അഭൌതികാമോ ആയ കാര്യങ്ങൾ അള്ളാഹു അല്ലാത്തവരോട് ചോദിക്കുന്നതിനു ഹദീസ് എതിരല്ല.
പ്രസ്തുത ഹദീസിൽ "നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക" എന്നിടത്ത് ചോദിക്കപ്പെടുന്നകാര്യം (മാഫ്ഊൽ)പറയാത്തത് കൊണ്ട് എന്ത് ചോദിക്കുകയാനെങ്കിലും അല്ലാഹുവോട് ചോദിക്കുക എന്ന അർഥം ലഭിക്കുന്നു. അഥവാ ഭൗതികവും അഭൗതികവുമായ കാര്യങ്ങൾ അല്ലാഹുവോട് മാത്രമേ ചോദിക്കാവൂ എന്നർത്ഥം. ഈ ഹദീസിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നത് കാണുക.
പുത്തൻ പ്രസ്ഥാനക്കാർ ഉദ്ദരിക്കാറുള്ള 'തുഹ്ഫത്തുൽ അഹ് വദി' യിൽ നിന്ന് വായിക്കുക.
(وإذا استعنت) أي أردت الإستعانة في الطّاعة وغيرها من أمور الدّنيا والأخرة(تحفة الأحوذي:٣٠٨/٦)
ഇബാദത്തിനും മറ്റു ഐഹികവും പാരത്രികവുമായ കാര്യങ്ങൾക്കും നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക(6/308)
സുബ്ലുസ്സലാം എന്നഗ്രന്ഥത്തിൽ പറയുന്നു :
وقوله « إذا استعنت فاستعن بالله » مأخوذ من قوله ( وإياك نستعين ) أي نفردك بالاستعانة . أمره صلى الله عليه وسلم أن يستعين بالله وحده في كل أموره--(سبل السلام: ١١٢/٧)
നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക എന്ന ആശയം (وَإِيَّاكَ نَسْتَعِينُ) "നിന്നോട് ഞങ്ങൾ സഹായം തേടുന്നു" എന്നതിൽ നിന്നെടുത്തതാണ്. എല്ലാ കാര്യങ്ങളിലും അല്ലാഹുവോട് സഹായം തേടുന്നതാണ് ഇബ്നുഅബ്ബാസ്(റ) നോട് നബി(സ) കല്പ്പിച്ചത്.(സുബ്ലുസ്സലാം : 1112.
ഇമാം നവവി(റ) പറയുന്നു :
وقوله صلى الله عليه وسلم: «إذا سألت فاسأل الله وإذا استعنت فاستعن بالله» أرشده إلى التوكل على مولاه، وأن لا يتخذ إليها سواه، ولا يتعلق بغيره في جميع أموره ما قل منها وما كثر--الأربعين لنووي:١٩/١
നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക യജമാനനായ അല്ലാഹുവിന്റെ മേൽ ഭരമെൽപ്പിക്കാനും അള്ളാഹു അല്ലാതെ ഇലാഹിനെ സ്വീകരിക്കാതിരിക്കാനും കുറഞ്ഞതും കൂടിയതുമായ എല്ലാ കാര്യങ്ങളിലും അല്ലാഹു അല്ലാത്തവരോട് ബന്ധപ്പെടാതിരിക്കാനുമാണ് "നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക" എന്ന കല്പനയിലൂടെ ഇബ്നുഅബ്ബസ് (റ) നു നബി(സ) നിര്ദ്ദേശം നല്കിയത്. (ശർഹുൽ അർബഈൻ : 1/19)
ഇതേ വിവരണം മറ്റു ഗ്രന്ഥങ്ങളിലും കാണാം.ചുരുക്കത്തിൽ അല്ലാഹുവിന്റെ തീരുമാനം മാറി കടന്നു ഉപകാരമോ ഉപദ്രവമോ വരുത്താൻ കഴിയുന്ന ഒരാളും ഇല്ലാത്തദ് കൊണ്ട് അല്ലാഹുവോട് മാത്രമേ ചോദിക്കാവൂ എന്നാണ് ഹദീസിന്റെ താല്പര്യം. ഭൗതികമായ കാര്യങ്ങളിൽ അല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത് അല്ലാഹുവിന്റെ തീരുമാനം മറികടന്നു അവർക്ക് ഉപകാരോപദ്രവങ്ങൾ വരുത്താൻ കഴിയുമെന്ന വീക്ഷണത്തോട് അല്ലല്ലോ.പ്രത്യുത അല്ലാഹുവിന്റെ നിർദ്ദേശം സ്വീകരിച്ചും അല്ലാഹു അടിമകളെ സഹായിക്കുന്നത് മറ്റു സൃഷ്ട്ടികൾ മുഖേന ആയത് കൊണ്ടുമാണല്ലോ. അത് പോലെ അമ്പിയാ-ഔലിയാക്കളോട് അഭൌതിക മാർഗ്ഗത്തിലൂടെ സുന്നികൾ തേടുന്നത് അല്ലാഹുവിന്റെ തീരുമാനം മറികടന്നു അവർക്ക് ഉപകാരോപ്ദ്രവങ്ങൾ വരുത്താൻ കഴിയുമെന്ന നിലക്കല്ല.മറിച്ച് അല്ലാഹു അവർക്ക് നല്കുന്ന മുഅജിസത്ത്കൊണ്ടും കറാമത്ത്കൊണ്ടും അല്ലാഹുവിന്റെ അനുവാദത്തോടെ ക്കൊടിയും ഇറാദത്തോട്കൂടിയും അവർ സഹായിക്കുമെന്ന വിശ്വാസത്തോടെ മാത്രമാണ്. ആദ്യത്തേതിന് പ്രസ്തുത ഹദീസ് എതിരില്ലാത്തദ് പോലെ രണ്ടാമത്തേതിനും ഹദീസ് എതിരല്ല.
(وَإِيَّاكَ نَسْتَعِينُ) ഫാതിഹയിലെ നിന്നോട് ഞങ്ങൾ സഹായം തേടുന്നു എന്ന വചനത്തിനും എല്ലാവിഷയത്തിനും എന്നുതന്നെയാണ് വിവക്ഷ. അവിടെ മനുഷ്യ കഴിവിന്നതീതമായ വിഷയങ്ങളിൽ നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു എന്ന അർത്ഥ കല്പന പുത്തൻ പ്രസ്ഥാനക്കാരുടെ സൃഷ്ടിയാണ്. പൂർവകാല മുഫസ്സിറുകളിൽ ഒരാളും അത്തരമൊരു അർഥം അതിനു നല്കിയില്ല.
മഹാനായ മുഫസ്സറുകളുടെ നേതാവ് അബ്ബാസ്(റ) നെ ഉദ്ദരിച്ച് ഇബ്നു കസീർ എഴുതുന്നു :
(وَإِيَّاكَ نَسْتَعِينُ) علي طاعتك وعلي أمورنا كلّها
നിനക്ക് ഇബാദത്തെടുക്കുന്നതിനും ഞങ്ങളുടെ എല്ല കാര്യങ്ങൾക്കും നിന്നോട് ഞങ്ങൾ സഹായം തേടുന്നു(ഇബ്നു കസീർ: 1/135)
അബുജഅഫർ(റ) പറയുന്നു:
قال أبو جعفر : ومعنى قوله : ( وإياك نستعين ) :وإياك ربنا نستعين على عبادتنا إياك وطاعتنا لك وفي أمورنا كلها--(جامع البيان)
നിന്നോട് ഞങ്ങൾ സഹായം തേടുന്നു എന്നതിനർത്ഥം ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് ഞങ്ങൾ ചെയ്യുന്ന ആരാധനയുളും ഞങ്ങളുടെ മറ്റെല്ലാ കാര്യങ്ങളിലും നിന്നോട് ഞങ്ങൾ സഹായം തേടുന്നു.എന്നാണ്.(ജാമിഉൽ ബയാൻ : 1/161)
عن عبد الله بن عبّاس(وَإِيَّاكَ نَسْتَعِينُ) قال: إيّاك نستعين علي طاعتك وعلي أمورنا كلّها(جامع البيان : ١/١٦١)
ഇബ്നുഅബ്ബാസ് (റ)നിന്ന് നിവേദനം: അവർ പറയുന്നു: നിനക്ക് വഴിപെടുന്നതിലും ഞങ്ങളുടെ എല്ലാകാര്യങ്ങളിലും നിന്നോട് തന്നെ ഞങ്ങൾ നിന്നോട് തന്നെ ഞങ്ങൾ സഹായം തേടുന്നു.(ജാമിഉൽ ബയാൻ: 1/161)
അപ്പോൾ ഭൗതികവും അഭൌതികവും സൃഷ്ടികളുടെ കഴിവിന്നധീനവും അതീതവുമായ എല്ലാ വിഷയങ്ങളിലും ഒരു സത്യവിശ്വാസി സഹായം തേടുന്നത് അല്ലാഹുവിനോട് തന്നെയാണ്. എന്നാൽ അല്ലാഹു സഹായത്തിനു നിശ്ചയിച്ച കേന്ത്രങ്ങളിൽ നിന്ന് ഭൗതികമായ സഹായം തേടുന്നത് "നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്ന ആയത്തിനും, നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക" എന്ന ഹദീസിനും എതിരല്ലാതത് പോലെ സൃഷ്ടികളെ സഹായിക്കാൻ അല്ലാഹു നിശ്ചയിച്ച കേന്ദ്രങ്ങളെന്ന നിലയില അമ്പിയ-ഔലിയാക്കളോട് അഭൌതികമായ സഹായം തേടുന്നതും പ്രസ്തുത ആയത്തിനും ഹദീസിനും എതിരല്ല. ഒന്നാം ഒകുപ്പിനെ മാറ്റിനിർത്താൻ തെളിവുള്ളതുപോലെ രണ്ടാം വകുപ്പിനെ മാറ്റി നിരത്താനും തെളിവുണ്ട്. എന്നിരിക്കെ ചില പ്രമാണങ്ങൾ കൊള്ളുകയും ചിലത് തള്ളുകയും ചെയ്യുന്നത് തികച്ചും അന്യായമല്ലേ?!!!.
ഇമാം റാസി രഹ്മതുല്ലാഹി അലൈഹി പറയുന്നത് കാണുക
وَلَا تَدْعُ مِنْ دُونِ اللَّهِ مَا لَا يَنْفَعُكَ وَلَا يَضُرُّكَ فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ (106)
അല്ലാഹു തആല പറയുന്നു(അല്ലാഹുവിനു പുറമേ നിനക്ക് ഉപകാരം ചെയ്യാത്തതും ഉപദ്രവം ചെയ്യാത്തതും ആയ യാതൊന്നിനെയും നീ ആരാധിക്കരുത്, അങ്ങനെ നീ ചെയ്യന്ന പക്ഷം നീ അക്രമികളില്‍ പെട്ടവന്‍ ആയിത്തീരും ) സൂറത്ത് യൂനുസ്
ഇതിന്റെ വിശദീകരണത്തില്‍ ഇമാം റാസി രഹ്മതുല്ലാഹി അലൈഹി ഇങ്ങനെ പറയുന്നുണ്ട്
لَوِ اشْتَغَلْتَ بِطَلَبِ الْمَنْفَعَةِ وَالْمَضَرَّةِ مِنْ غَيْرِ اللَّه فَأَنْتَ مِنَ الظَّالِمِينَ،
അല്ലാഹു അല്ലാത്തവരെ കൊണ്ട് നീ ഉപകാരവും ഉപദ്രവവും തേടല്‍ കൊണ്ട് ജോലി ആയാല്‍ നീ അക്രമികളില്‍ പെട്ടവന്‍ ആയിത്തീരും എന്ന്ഇവിടെ അല്ലാഹു അല്ലാത്തവര്‍ സ്വയം ഉപകാരവും ഉപദ്രവവും ചെയ്യുമെന്നോ അല്ലെങ്ങില്‍ അവര്‍ ആരാധനയ്ക്ക് അര്‍ഹന്‍ ആണെന്ന് കരുതി കൊണ്ടോ ആര്ങ്ങിലും അങ്ങനെ ചെയ്താല്‍ എന്നാണു ഇവിടെ ഉദ്ദേശ്യം, സുന്നികള്‍ ആരും തന്നെ അല്ലാഹു അല്ലാത്തവര്‍ക്ക് ഉപകാരം ചെയ്യാനോ ഉപടവം ചെയ്യാനോ കഴിവ് ഉണ്ടെന്നു വിശ്വസിക്കുന്നില്ല, എല്ലാ കഴിവും അല്ലാഹുവില്‍ നിന്നാണ് എന്നാണു സുന്നികള്‍ വിശ്വസിക്കുന്നത്......
കാരണം അതിന്റെ ശേഷം ഇമാ റാസി രഹ്മതുല്ലാഹി അലൈഹി ഇങ്ങനെയും പറഞ്ഞതായി കാണാം......
وَطَلَبُ الِانْتِفَاعِ بِشَيْءٍ خَلَقَهُ اللَّه لِلِانْتِفَاعِ بِهِ لَا يَكُونُ مُنَافِيًا لِلرُّجُوعِ بِالْكُلِّيَّةِ إِلَى اللَّه،
(അല്ലാഹു തആല ഉപകാരത്തിനു വേണ്ടി സൃഷ്ട്ടിച്ച ഒന്നിനോട് ഉപകാരത്നെ തേടല്‍ അല്ലാഹിവിലേക്ക് പൂര്‍ണ്ണമായി മടങ്ങുക എന്നതിന് ഒരിക്കലും എതിരാവുക ഇല്ല)അള്ളാഹു തആല സഹായത്തിനു കാരണം ആയി നിശ്ചയിച്ചതിനോട് സഹായം തേടല്‍ ഒരിക്കലും ഈ ആയതിനു എതിരാവുക ഇല്ല