"മുത്ത്നബിയുടെ ഖബർസിയാറത്ത്" ഇബ്നുതയ്മിയ്യയുടെ വെറുപ്പിക്കുന്ന ഇജ്മാഉകളും പണ്ടിതലോകം എതിർത്തതും"
നബി സ്വ യുടെ ഖബർ സിയാറത്തുമായി ബന്ധപ്പെട്ട് നടത്തിയ
ഇബ്നു തൈമിയ്യയുടെ വെറുക്കപ്പെടുന്ന സ്വന്തം ഇജ്തിഹാദ് ചെയ്ത ഇജ്മാഅുകൾ പണ്ടിത ലോകം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്നു
_______________________________
ولا يدعو هناك مستقبل الحجرة فإن هذا كله منهي عنه باتفاق الأئمة . ومالك من أعظم الأئمة كراهية لذلك . والحكاية المروية عنه أنه أمر المنصور أن يستقبل الحجرة وقت الدعاء كذب على مالك . (مجموع فتاوى ابن تيمية ١٤٥-١٤٧/٢٦)
"നബിയുടെ ഖബ്റിടത്തിൽ നബിയോട് അഭിമുഖമായി പ്രാർത്ഥിക്കാനും പാടില്ല. ഇതും ഇമാമുകൾ ഐക്യകണ്ടേന വിലക്കിയ കാര്യമാണ്. ഇമാം മാലികായിരുന്നു ഏറ്റവും കൂടുതൽ ഇതിനെ വെറുത്തിരുന്നതിനാൽ, ഇമാം മാലിക് മൻസൂറിനോട് "നബിയിലേക്ക് തിരിഞ്ഞ് ദുആ ചെയ്യാൻ കൽപ്പിച്ചു" എന്ന് പറയുന്ന റിപ്പോർട്ട് മാലികിൻ റ്റെ പേരിലുള്ള പച്ചക്കളവാണ്".
ഇനിയും കാണൂ ഇബ്നു തൈമിയ്യയുടെ വേറെ ഒരു ഇജ്മാഅ്:
علم أن من جعل زيارة قبره مشروعة كزيارة قبر غيره فقد خالف إجماع المسلمين .(مجموع فتاوى ابن تيمية: ٢٤٣/٢٧
ഇതുവരെ പറഞ്ഞതിൽ നിന്ന് ബോധ്യമായി നബിയുടെ ഖബ്റ് മറ്റുള്ള ഖബ്റുകളെപ്പോലെത്തന്നെ സിയാറത്തുചെയ്യൽ അനുവദനീയമാണെന്ന വാദം ലോകമുസ്ലിമീങ്ങളുടെ ഇജ്മാഇന് എതിരാണ്"
ഇത് ഇമാമുകളുടെ മേലിലുള്ള പച്ചക്കളവുകളാണെന്നു നാം മേലുദ്ദരിച്ച തെളിവുകൾ വ്യക്തമാക്കുന്നു. ഇതാണ് ഇദ്ദേഹത്തിന്റെ ഇജ്മാഇൻ റ്റെ കഥ.
ഇയ്യാൾ തൻ റ്റെ ഫതാവയിലെ 27/416 ൽ പറഞ്ഞത് വിശ്വാസികളെ വളരെ വേദനിപ്പിക്കുന്ന വാക്കാണ്.
فلم يبق في إتيان القبر فائدة لهم ولا له بخلاف إتيان مسجد قباء فإنهم كانوا يأتونه كل سبت فيصلون فيه اتباعا له صلى الله عليه وسلم فيه كعمرة...(فتاوى جزء: ٤١٦/٢٧)
അതിനാൽ നബിയുടെ ഖബ്റിനടുക്കൽ പോകുന്നതിൽ നബിക്കോ പോകുന്നവർക്കോ പ്രത്യേകമായി ഒരു ഗുണവും അവശേഷിക്കുന്നില്ല. അതെ സമയം ഖുബാ പള്ളിയിൽ പോയാൽ പുണ്യമുണ്ട് താനും..."
ഇതിനൊക്കെ എതിരിൽ إنا لله وإنا إليه راجعون وحسبنا الله ونعمل الوكيل എന്ന് പറയുകയല്ലാതെ എന്താണ് പറയുക. ഇത്രെയും നബി(സ) യോട് വെറുപ്പുള്ള ഒരാൾ എഴുതിയ പുസ്തകങ്ങളിലെ വിധിവിലക്കുകൾ എങ്ങിനെ നബി(സ) യുടെ ദീനാകും!!!
വേറെ ഒരു ഇജ്മാഅ്:
إن حديث فاطمة أحصنت فرجها فحرم الله ذريتها على النار هو كذب باتفاق أهل المعرفة بالحديث. (منهاج جزء: ٦٢/٤)
"ഫാത്വിമ ബീവി തൻ റ്റെ ഗുഹ്യസ്ഥാനം ഹറാമുകളെത്തൊട്ട് കാത്തതുകൊണ്ട് മഹതിയുടെ സന്താന പരമ്പരയെ അല്ലാഹു നരകത്തെത്തൊട്ട് ഹറാമാക്കിയിരിക്കുന്നു." എന്ന ഹദീസ് കളവാണെന്നത് ഹദീസ് പണ്ഡിതന്മാരുടെ ഇജ്മാആണ്"
ഇങ്ങനെ ഇജ്മാഉകളുടെ തിരമാലകൾ തന്നെ ഇയാളുടെ പുസ്തകങ്ങളിൽ കാണാം. എല്ലാം സ്വന്തം കണ്ടു പിടിതങ്ങളാണ്. അവയെ ഇജ്മാആയി പരിചയപ്പെടുത്തുന്നു. ആടിനെ പട്ടിയാക്കുന്ന പരിപാടി.
ഇതേ രീതി തന്നെയാണ് ഇദ്ദേഹത്തിൻ റ്റെ ഇന്നത്തെ അനുയായികളും പിന്തുടരുന്നത്..........
ഇബ്നു തൈമിയ്യയെ കുറിച്ച് ഇമാമീങ്ങൾ: ___________________
നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഹദീസിൻ റ്റെ അടിസ്ഥാനത്തിൽ നബി(സ)യുടെയും മറ്റു അമ്പിയാ-ഔലിയാക്കളുടെയും ഖബ്റ് സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് ഇബ്നു തൈമിയ്യയും അദ്ദേഹത്തെ അന്ധമായി അനുകരിക്കുന്ന പുത്തൻവാദികളും വാദിക്കുന്നു. ഈ വാദത്തെ പണ്ഡിതലോകം അതിശക്തമായി ഖണ്ഡിച്ചിട്ടുണ്ട്. ഏതാനും പണ്ഡിത പ്രസ്താവനകൾ കാണുക.
അല്ലാമ കിർമാനി(റ) യെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:
قال الكرماني : وقع في هذه المسألة في عصرنا في البلاد الشامية مناظرات كثيرة ، وصنف فيها رسائل من الطرفين ، قلت : يشير إلى ما رد به الشيخ تقي الدين السبكي وغيره على الشيخ تقي الدين ابن تيمية ، وما انتصر به الحافظ شمس الدين بن عبد الهادي وغيره لابن تيمية ، وهي مشهورة في بلادنا ، والحاصل أنهم ألزموا ابن تيمية بتحريم شد الرحل هذا اللازم لا بأس به ، وقد التزمه الشيخ ، وليس في ذلك بشاعة بحمد الله عند من عرف السنة ومواردها ومصادرها ، والأحاديث المروية في فضل زيارة قبر النبي صلى الله عليه وسلم كلها ضعيفة ، بل موضوعة كما حقق ذلك أبو العباس في منسكه وغيره ، ولو صحت لم يكن فيها حجة على جواز شد الرحال إلى زيارة قبره عليه الصلاة والسلام من دون قصد المسجد ، بل تكون عامة مطلقة ، وأحاديث النهي عن شد الرحال إلى غير المساجد الثلاثة يخصها ويقيدها ، والشيخ لم ينكر زيارة قبر النبي صلى الله عليه وسلم من دون شد الرحال ، وإنما أنكر شد الرحال من أجلها مجردا عن قصد المسجد ، فتنبه وافهم ، والله أعلم . إلى زيارة قبر سيدنا رسول الله صلى الله عليه وسلم ، وأنكرنا [ ص: 80 ] صورة ذلك ، وفي شرح ذلك من الطرفين طول ، وهي من أبشع المسائل المنقولة عن ابن تيمية ، ومن جملة ما استدل به على دفع ما ادعاه غيره من الإجماع على مشروعية زيارة قبر النبي صلى الله عليه وسلم ما نقل عن مالك ، أنه كره أن يقول : زرت قبر النبي صلى الله عليه وسلم ، وقد أجاب عنه المحققون من أصحابه بأنه كره اللفظ أدبا لا أصل الزيارة ، فإنها من أفضل الأعمال وأجل القربات الموصلة إلى ذي الجلال ، وأن مشروعيتها محل إجماع بلا نزاع ، والله الهادي إلى الصواب . (فتح الباري: ١٠٥/٤)
കിർമാനി(റ) പറയുന്നു. ഇവ്വിഷയകമായി നമ്മുടെ കാലത്ത് സിറിയയിലെ നാടുകളിൽ ധാരാളം വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇരു ഭാഗത്ത് നിന്നും തദ്വിഷയകമായി ഗ്രന്ഥരചനകളും നടന്നിട്ടുണ്ട്.
ഇമാം അസ്ഖലാനി(റ) പറയുന്നു. തഖിയുദ്ദീൻ സുബ്കി(റ)യും മറ്റും ഇബ്നു തൈമിയ്യയെ ഖണ്ഡിച്ചതും ഹാഫിള് ശംസുദ്ദീൻ ഇബ്നുഅബ്ദിൽഹാദിയും മറ്റും ഇബ്നുതൈമയ്യക്കനുകൂലമായി സംസാരിച്ചതും സൂചിപിച്ചായിരിക്കാം കിർമാനി(റ) അപ്രകാരം പറഞ്ഞത്. അക്കാര്യം നമ്മുടെ നാടുകളിൽ പ്രസിദ്ദമാണ്. അതിന്റെ വ്യക്തമായ ചിത്രം നമുക്കറിയില്ലെങ്കിലും നമ്മുടെ നേതാവ് മുഹമ്മദ് നബി(സ) യുടെ ഖബ്റ്സിയാറത്ത് ചെയ്യാൻ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് പ്രഖ്യാപിചതിന്റെ പേരിൽ ഇബ്നു തൈമിയ്യയെ അവർ ഉത്തരം മുട്ടിച്ചുവെന്നാണ് ചുരുക്ക വിവരം. ഇരു ഭാഗത്ത് നിന്നും ഉന്നയിച്ച വാദഗതികൾ വിശദീകരിച്ചാൽ നീണ്ടു പോകും. ഇബ്നു തൈമിയ്യയിൽ നിന്നുദ്ദരിക്കപ്പെടുന്ന വിഷയങ്ങളിൽ വെച്ച് ഏറ്റവും മോശമായതാണിത്. 'നബി(സ)യുടെ ഖബ്റ് ഞാൻ സന്ദർശിച്ചു' എന്ന് പറയുന്നതിനെ ഇമാം മാലിക്(റ) വെറുത്തിരുന്നുവെന്ന് ഇമാം മാലിക്(റ) വിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നുണ്ട്. അതിൽ പിടിച്ച് തൂങ്ങിയാണ് നബി(സ) യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്ന് ഇജ്മാഉകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണെന്ന പണ്ഡിതപ്രസ്താവനയെ ഇബ്നുതൈമിയ്യ ഖണ്ഡിക്കുന്നത്. എന്നാൽ ഇമാം മാലിക്(റ) സിയാറത്തിനെയല്ല വെറുത്തതെന്നും മര്യാദ എന്ന നിലക്ക് ആ പദപ്രയോഗത്തെ മാത്രമാണ് ഇമാം മാലിക്(റ)ന്റെ അസ്വഹാബിൽപെട്ട മുഹഖിഖീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കാരണം നബി(സ)യുടെ ഖബ്റ് സന്ദർശിക്കുന്നത് ഏറ്റവും വലിയ പുണ്യകർമങ്ങളിൽപെട്ടതും അല്ലാഹുവിലേക്ക് ചേർക്കുന്ന ഇബാദത്തുകളിൽ പെട്ടതുമാണ്. അത് സുന്നത്താണെന്നത് അവിതർക്കിതമായി സ്തിരപ്പെട്ടതുമാണ്. (ഫത്ഹുൽബാരി: 4/105)
സിയാറത്ത് എന്ന പദപ്രയോഗം ഇമാം മാലിക്(റ) വെറുക്കാനുള്ള കാരണം വിവരിച്ച് പുത്തൻ വാദികളുടെ നേതാവ് ശൌകാനി തന്നെ എഴുതുന്നു.
وقيل : إنما كره إطلاق لفظ الزيارة ; لأن الزيادة من شاء فعلها ومن شاء تركها ، وزيارة قبره صلى الله عليه وسلم من السنن الواجبة ، كذا قال عبد الحق.(نيل الأوطار: ٧١/٨)
വേണ്ടവർക്ക് ചെയ്യാവുന്നതും അല്ലാത്തവർക്ക് ഒഴിവാക്കാവുന്നതുമായ ഒന്നാണല്ലോ സിയാറത്ത്. എന്നാൽ നബി(സ) യുടെ ഖബ്റ് സിയാറത്ത് അങ്ങനെയല്ല.അത് ഒഴിച്ചുകൂടാൻ പറ്റാത്ത സുന്നത്തുകളിൽ പെട്ടതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ഖബ്റ്സിയാറത്തിനെ പറ്റി സിയാറത്ത് എന്ന പദം പ്രയോഗിക്കുന്നത് ഇമാം മാലിക്(റ) വെറുത്തത്. ഇപ്രകാരം അബ്ദുൽ ഹഖ്(റ) പ്രസ്താവിച്ചിരിക്കുന്നു. (നായ് ലുൽ ഔതാർ: 8/71)
ഇബ്നു ഹജർ(റ) എഴുതുന്നു:
ويسن زيارة قبر النبي صلى الله عليه وسلم لكل أحد، وقيل: يجب، والمنازع فى طلبها ضال مضل. (تحفة المحتاج: ١٤٤/٤)
നബി(സ)യുടെ ഖബ്റ് സന്ദർശിക്കൽ എല്ലാവര്ക്കും സുന്നത്താണ്. അത് സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്.(തുഹ്ഫത്തുൽ മുഹ്താജ് : 4/144)
നബി(സ)യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ ആരാണെന്ന് അല്ലാമ ശർവാനി(റ)വിവരിക്കുന്നു:
قال الشرواني: (قوله: والمنازع) وهو ابن تيمية ومن تبعه من الفرقة الضالة المشهورة في زمننا بالوهابية خذلهم الله تعالى . (١٤٤/٤)
ഇബ്നു തൈമിയ്യയും അദ്ദേഹത്തിൻറെ അനുയായികളുമാണ് അതിൽ തർക്കിക്കുന്നവർ. ഇക്കാലത്ത് വഹാബികൾ എന്ന പേരിൽ പ്രസിദ്ദരായ പിഴച്ച വിഭാഗക്കാരാണ് അദ്ദേഹത്തിൻറെ അനുയായികൾ. അല്ലാഹു അവരെ പരാജയപ്പെടുത്തട്ടെ. (ശർവാനി: 4/144)
ഇബ്നു ഹജറുൽ ഹൈതമി(റ) ഈളാഹിന്റെ ഹാശിയയിൽ എഴുതുന്നു:
ولا يغتر بانكار ابن تيمية لسن زيارته صلى الله عليه وسلم فإنه عبد أضله الله كما قاله العز بن جماعة.....ولقد كفره كثير من العلماء ، عامله الله بعدله وخذل متبعيه الذين نصروا ما افتراه على الشريعة الغراء (حاشية الإيضاء: ٤٨١)
നബി(സ)യുടെ ഖബ്റ് സിയാറത്ത് സുന്നതാണെന്നതിനെ ഇബ്നു തൈമിയ്യ വിമർശിച്ചത് കൊണ്ട് ആരും വഞ്ചിതരാകരുത്. കാരണം ഇബ്നു ഇസ്സുബ്നു ജമാഅ (റ) പ്രഖ്യാപിച്ചത്പോലെ അല്ലാഹു വഴിപിഴപിച്ചവനാണയാൾ..... ധാരാളം പണ്ഡിതന്മാർ അയാള് കാഫിറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു നീതിപരമായി അയ്യാളോട് പെരുമാറുകയും വ്യക്തമായ ശരീഹത്തിൽ അയാള് നിർമിച്ചുണ്ടാക്കിയ ആശയത്തെ സഹായിക്കുന്ന അയാളുടെ അനുയായികളെ അല്ലാഹു പരാജയപ്പെടുത്തുകയും ചെയ്യട്ടെ. (ഹാഷിയാത്തുൽ ഈളാഹ്: 481)
ഇബ്നു ഹജർ(റ) വിവരിച്ച ഒരു ചോദ്യവും മറുവടിയും നമുക്കിപ്പോൾ വായിക്കാം.
ചോദ്യം
كيف تحكى الاجماع السابق على مشروعية الزيارة والسفر إليها وطلبها ، وابن تيمية من متأخري الحنابلة منكر لمشروعية ذلك كله كما رواه السبكي في حطه وأطال أعني ابن تيمية في الاستدلال لذلك بما تمجه الاسماع وتنفر عنه الطباع بل زعم حرمة السفر إليها اجماعا وانه لا يقصر فيه الصلاة ، وان جميع الأحاديث الواردة فيها موضوعة وتبعه بعض من تأخر عنه من أهل مذهبه ؟
നബി(സ)യുടെ ഖബ്റ് സിയാറത്തും അതിനു വേണ്ടിയുള്ള യാത്രയും സുന്നത്താണെന്നതിൽ ഇജ്മാഉണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത്?. ഹമ്പലി മദ്ഹബിലെ പിൽക്കാലക്കാരിൽപ്പെട്ട ഇബ്നു തൈമിയ്യ , ഇമാം സുബ്കി(റ) രേഖപ്പെടുത്തിയത് പോലെ അതെല്ലാം നിഷേധിക്കുന്നുണ്ടല്ലോ?. അതിനു പ്രമാണമായി ഇബ്നു തൈമിയ്യ ദീർഘിപ്പിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ കേൾവികൾ തുപ്പികളയുന്നതും പ്രക്രതികൾ വെറുക്കുന്നതുമായ സംസാരമാണ് അതെല്ലാം. എന്ന് മാത്രമല്ല നബി(സ) യുടെ ഖബ്റ്സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്നകാര്യം ഇജ്മാഉള്ളതാണെന്നും ആ യാത്രയിൽ ചുരുക്കി നിസ്കരിക്കാൻ പറ്റില്ലെന്നും തദ്വിഷയകമായി വന്ന എല്ലാ ഹദീസുകളും മനുഷ്യ നിര്മ്മിതമാണെന്നും ഇബ്നു തൈമിയ്യ വാടിക്കുന്നുണ്ടല്ലോ. അദ്ദേഹത്തിൻറെ മദ്ഹബുകാരിൽപെട്ട പിൽക്കാലക്കാരിൽ ചിലർ അദ്ദേഹത്തോട് പിന്തുടരുകയും ചെയ്യുന്നുണ്ടല്ലോ?
മറുപടി
قلت : من ابن تيمية؟ حتى ينظر إليه؟ أو يعول في شيء من أمور الدين عليه ؟ وهل هو الا كما قال جماعة من الأئمة الذين تعقبوا كلماته الفاسدة وحججه الكاسدة حتى أظهروا أعوار سقطاته وقبائح أوهامه وغلطاته ، كالعز بن جماعة عبد أضله الله وأغواه والبسه رداء الخزي وأرواه وبوأه من قوة الافتراء والكذب ما أعقبه الهوان وأوجب له الحرمان .(الجوهر المنظم: ص: ٥٩)
പരിഗണിക്കാനും മതകാര്യത്തിൽ അവലംബമാക്കാനും ഇബ്നുതൈമിയ്യ ആരാണ്? അദ്ദേഹത്തിൻറെ ഫാസിദായ സംസാരങ്ങളും ചെലവാകാത്ത പ്രമാണങ്ങളും സസൂക്ഷ്മം പരിശോദിച്ചറിഞ്ഞ ഒരു കൂട്ടം പണ്ഡിതന്മാർ അദ്ദേഹത്തിൻറെ അബദ്ദങ്ങളും മോശമായ ചിന്താധാരയും തുറന്നു കാണിക്കുകയും അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. നിന്ദ്യതയുടെ പട്ടം അല്ലാഹു അദ്ദേഹത്തിനു ധരിപ്പിക്കുകയും എന്നും നിസാരതയും അവഗണനയും ഏറ്റു വാങ്ങാൻ പര്യാപ്തമായ പച്ച കള്ളത്തരം അയാൾ നിർമ്മിച്ചുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല അദ്ദേഹത്തെ പരിഗണിക്കെണ്ടുന്ന ആവശ്യമേയില്ല. (അൽജൗഹറുൽ മുനള്വം പേ. 59)
ചുരുക്കത്തിൽ നബി(സ) യുടെയും മറ്റു മഹാന്മാരുടെയും ഖബ്റ് സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് പ്രസ്തുത ഹദീസിന്റെ പരിധിയിൽ കടന്നു വരുമെന്ന ഇബ്നു തൈമിയ്യയുടെ വാദത്തെ പണ്ഡിതലോകം ശക്തിയുക്തം ഖണ്ഡിക്കുകയും അതിന്റെ പേരിൽ അദ്ദേഹം സത്യനിഷേധിയാണെന്ന് വരെ ധാരാളം പണ്ഡിതന്മാർ വിധി എഴുതുകയും ചെയ്തിട്ടുണ്ട്.
എനി അടുത്ത ഒരു ഹദീസ് ഉണ്ട് അതായത് 3 പള്ളിയിലേക്കല്ലാതെ യാത്ര അരുത് എന്നത്.... അത് മഹാന്മാരെ സന്ദർശിക്കാൻ വേണ്ടി യാത്ര ചെയ്യുന്നതിനെപ്പറ്റിയുള്ളതല്ല. പ്രസ്തുത ത്വൂറിൽ പോയി നിസ്കരിക്കുന്നതിനു പ്രത്യേക പുണ്യമുണ്ടെന്ന ധാരണ തിരുത്തുകയാണ് മഹാനായ ഇബ്നു ഉമർ(റ) ചെയ്യുന്നത്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ ഹദീസിൽ നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ ഹദീസിൽ നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്. ഇമാം അഹ്മദ്(റ) മുസ്നദിൽ രേഖപ്പെടുത്തിയ ഒരു ഹദീസ് വായിക്കുക.
حَدَّثَنَا هَاشِمٌ ، حَدَّثَنَا عَبْدُ الْحَمِيدِ ، حَدَّثَنِي شَهْرٌ ، قَالَ : سَمِعْتُ أَبَا سَعِيدٍ الْخُدْرِيَّ ، وَذُكِرَتْ عِنْدَهُ صَلَاةٌ فِي الطُّورِ ، فقَالَ : قال رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :" لَا يَنْبَغِي لِلْمَطِيِّ أَنْ تُشَدَّ رِحَالُهُ إِلَى مَسْجِدٍ يُبْتَغَى فِيهِ الصَّلَاةُ ، غَيْرَ الْمَسْجِدِ الْحَرَامِ ، وَالْمَسْجِدِ الْأَقْصَى ، وَمَسْجِدِي هَذَا " . (مسند أحمد: ١١١٨١)
ശഹ്റുബ്നുഹൗശബ്(റ) അബൂസഈദിൽഖുദ്രിയ്യി(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു. ത്വൂർ മലയിൽ വെച്ചുള്ള നിസ്കാരത്തെ കുറിച്ച് അദ്ദേഹത്തിൻറെയടുക്കൽവെച്ച് പരാമാര്ശിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചു. നബി(സ) ഇപ്രകാരം പ്രസ്ഥാപിചിട്ടുണ്ട്. നിസ്കാരം അന്വേഷിച്ച് ഒരു പള്ളിയിലേക്കും വാഹനപ്പുറത്ത് സവാരിചെയ്യൽ ഒരാൾക്കും യോജിച്ചതല്ല. മസ്ജിദുൽ ഹറാമും മസ്ജിദുൽ അഖ്‌സ്വായും എൻ റ്റെ ഈ പള്ളിയും ഒഴികെ. (മുസ്നദ് അഹ്മദ് : 11181)
ത്വൂറിൽ വെച്ചുള്ള നിസ്കാരത്തെ കുറിച്ച് പരമാർശിക്കപ്പെട്ടപ്പോഴാണ് അബൂസഈദിൽഖുദ്രിയ്യി(റ) അപ്രകാരം പ്രസ്ഥാപിച്ചതെന്ന കാര്യം ഹദീസിൽ നിന്ന് വ്യക്തമാണ്.
ഇമാം അഹ്മദ് മുസ്നദിൽ രേഖപ്പെടുത്തിയ മറ്റൊരു ഹദീസ് കാണുക.
عَنْ أَبِي بَصْرَةَ الْغِفَارِيِّ ، قَالَ : لَقِيتُ أَبَا هُرَيْرَةَ وَهُوَ يَسِيرُ إِلَى مَسْجِدِ الطُّورِ لِيُصَلِّيَ فِيهِ ، قَالَ : فَقُلْتُ لَهُ : لَوْ أَدْرَكْتُكَ قَبْلَ أَنْ تَرْتَحِلَ ، مَا ارْتَحَلْتَ ، قَالَ : فقال : ولم ؟ قَالَ : قَالَ : فَقُلْتُ : إِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , يَقُولُ : " لَا تُشَدُّ الرِّحَالُ إِلَّا إِلَى ثَلَاثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ ، وَالْمَسْجِدِ الْأَقْصَى ، وَمَسْجِدِي " .(مسند أحمد)
അബൂബസ്വ് റത്തുൽഗിഫാരി(റ) യിൽ നിന്ന് നിവേദനം. അവർ പറയുന്നു. ത്വൂറിലെ പള്ളിയിൽ നിസ്കരിക്കാനായി യാത്രതിരിച്ച അബൂ ഹുറൈറ(റ) യെ ഞാൻ കാണാനിടയായി. ഞാനദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ യാത്രതിരിക്കും മുമ്പ് ഞാൻ നിങ്ങളെ കണ്ടിരുന്നുവെങ്കിൽ താങ്കൾ യാത്ര പുറപ്പെടുമായിരുന്നില്ല. കാരണമന്വേഷിച്ച അബൂഹുറൈറ(റ) വിന്ന് അബൂബസ്വ് റത്(റ) വിശദീകരിച്ചു കൊടുത്തു. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. മൂന്നു പള്ളികളിലേക്ക് ഒഴികെ വാഹനം കെട്ടി പുറപ്പെടരുത്. മസ്ജിദുൽ ഹറാം, എന്റെ ഈ പള്ളി(മസ്ജിദുന്നബവി ), മസ്ജിദുൽ അഖ്‌സ്വാ എന്നിവയനത്" (മുസ്നദ് അഹ്മദ്: 25971)
ത്വൂറിലെ പള്ളിയിൽ വെച്ച് നിസ്കരിക്കുന്നതിനു പ്രത്യേക പുണ്യമുണ്ടെന്നു മനസ്സിലാക്കി അങ്ങോട്ട് പോകുന്നതിനെക്കുറിച്ചാണ് അത്തരം പരമാർശങ്ങളെന്നു ഉപര്യുക്ത ഹദീസുകളിൽ നിന്ന് വ്യക്തമാണല്ലോ. അതിനാൽ അതും മഹാന്മാരെ സിയാറത്ത് ചെയ്യാൻ വേണ്ടി യാത്ര ചെയ്യുന്നതിനെ കുറിച്ചല്ല. അതിനു പുറമേ ത്വൂരിസീനാ പർവ്വതം ജൂതന്മാരുടെ സന്ദർശനകേന്ദ്രവുമാണല്ലോ.
മദ്ഹബിൻ റ്റെ ഇമാമീങ്ങളെ പോലും തെറ്റുകാരായി ചിത്രീകരിക്കുന്ന ഇന്നത്തെ പുത്തനാഷയക്കാർ, ഇത്രമാത്രം കളവുകൾ ഇമാമുകളുടെ പേരിലും ഇസ്ലാമിൻ റ്റെ പേരിലും പറഞ്ഞ ഇബ്നു തൈയ്മിയ്യയുടെ വാക്കുകൾ ഒരുവിധ ചിന്തക്കും വക നൽകാതെ ഖുർആനിനു തുല്യമായാണ് ഉദ്ദരിക്കാറ്..
മുസ്ലിം ഉമ്മത്ത് ഇയാളുടെയും ഇന്നത്തെ അണികളായ മുജാഹിദ്, ജമാഹത്ത്, തബ്ലീഗ് പോലുള്ള നൂതനാശയക്കാരുടെ കെണിവലയങ്ങളിൽ അകപ്പെടരുതെന്നും അറിയിക്കുന്നു.
സർവ്വ ശക്തനായ അല്ലാഹു ഈ ശ്രമം സ്വീകരിക്കുകയും അപാകതകൾ പൊറുത്ത് തരുകയും ചെയ്യട്ടെ. നമ്മുടെ വിശ്വാസങ്ങളെ അല്ലാഹു കാത്തു രക്ഷിക്കട്ടെ, നാളെ സൃഷ്ടാവായ അല്ലാഹുവിനെയും അവൻ റ്റെ പ്രവാചകനെയും കണ്‍കുളിർക്കെ കാണാൻ അല്ലാഹു നമ്മെയും നമ്മുടെ മാതാപിതാക്കളെയും അനുഗ്രഹിക്കട്ടെ, آمين
_____________________________________
_____________________________________