"ഖുനൂത് വിരോധികൾ" ആരോപണം വ്യാജവും , ബലഹീനവുമായ ഹദീസുകളിൽ നിന്ന് !!
___________________________________
🌙بسم الله الرحمن
___________________________________
🌙بسم الله الرحمن
ഇമാം ശാഫിഈ(റ)വിന് സ്വഹീഹായ ഹദീസ് കിട്ടാത്തതുകൊണ്ടാണ് ഖുനൂത് സുന്നത്താണെന്ന് തീരുമാനിച്ചതെന്ന് പറയാറുള്ള വിമര്‍ശകര്‍ക്ക് ഖുനൂതിനെതിരില്‍ സ്വഹീഹായ ഒരൊറ്റ ഹദീസുപോലും കിട്ടിയിട്ടില്ലെന്നതാണ് വാസ്തവം.
ഹദീസ് എന്ന പദത്തിനു പല അര്‍ത്ഥങ്ങളുണ്ടെങ്കിലും ഇവിടെ വിവക്ഷിക്കുന്നത് നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, മൌനാനുമതി എന്നിവയാണ്. കാരണം ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ അടിസ്ഥാന തെളിവുകളുടെ കൂട്ടത്തില്‍ ഇതാണ് ഉള്‍പെടുന്നത്. എന്നാല്‍, ഈ ഗണത്തില്‍പെട്ട വെറും രണ്ട് ഹദീസ് മാത്രമാണ് വിമര്‍ശകരുടെ കൈയിലുള്ളത്. അതിലൊന്ന് വ്യാജവും രണ്ടാമത്തേത് ബലഹീനവുമാണ്.
വ്യാജഹദീസ്:
“ഉമ്മുസലമ പ്രസ്താവിച്ചു: സ്വുബ്ഹിയില്‍ ഖുനൂത്തോതുന്നതിനെ നബി(സ്വ) നിരോധിച്ചിരിക്കുന്നു” (ഇബ്നുമാജ, ദാറഖുത്നി).
ഖുനൂതിനെതിരില്‍ വിമര്‍ശകര്‍ എപ്പോഴും ഉദ്ധരിക്കാറുള്ള ഈ ഹദീസ് വ്യാജനിര്‍മിതിയാണ്. ഹദീസിൻ റ്റെ പരമ്പരയില്‍ കള്ളം പറയുന്ന, ഹദീസ് നിര്‍മ്മിച്ചുപറയുന്ന വ്യക്തിയുണ്ടാകുമ്പോഴാണ് ഹദീസ് വ്യാജമാകുന്നത്. ഹദീസ്
ശാസ്ത്രത്തിൻ റ്റെ ബാലപാഠമെന്ന നിലയില്‍ പള്ളിദര്‍സുകളില്‍ ഈ വിഷയത്തില്‍ ആദ്യമായി പഠിക്കുന്ന മുഖദിമതു മിശ്കാത്തില്‍പോലും പറയുന്നു:
ശാസ്ത്രത്തിൻ റ്റെ ബാലപാഠമെന്ന നിലയില്‍ പള്ളിദര്‍സുകളില്‍ ഈ വിഷയത്തില്‍ ആദ്യമായി പഠിക്കുന്ന മുഖദിമതു മിശ്കാത്തില്‍പോലും പറയുന്നു:
“കളവ് ആരോപിക്കപ്പെട്ടവൻ റ്റെ ഹദീസിനാണ് വ്യാജം എന്നു പറയുന്നത്”(മുഖദ്ദിമതുമിശ്കാത് 5).
ഇമാം ഇബ്നുഹജറില്‍ അസ്ഖലാനി(റ) പറയുന്നു: “നബി)സ്വ)യുടെ ഹദീസ് ഉദ്ധരിക്കുന്നവരില്‍ കളവ് ആരോപിക്കപ്പെടുമ്പോഴാണ് ഹദീസ് വ്യാജമാകുന്നത്” (നുഖ്ബതുല്‍ഫിക്ര്‍ 56).
ഉമ്മുസലമ(റ) പറഞ്ഞതായി മുകളില്‍ ഉദ്ധരിച്ച ഹദീസ് ഈ ഗണത്തില്‍ പെട്ട ഒന്നാണ്. കാരണം,അതിൻ റ്റെ പരമ്പരയില്‍പെട്ട " അമ്പസതുബിന്‍ അബ്ദില്‍റഹ്മാന്‍ " എന്ന വ്യക്തി കള്ളം പറയുന്നവനും ഹദീസ് നിര്‍മ്മിച്ചു പറയുന്നവനുമാണ്.
അദ്ദേഹത്തെക്കുറിച്ച് ഇമാമുകള്‍ പറയുന്നു: “അബൂഹാതിം പറഞ്ഞു: അയാള്‍ ഹദീസുകള്‍ നിര്‍മ്മിച്ചിരുന്നു. ഇബ്നുഹിബ്ബാന്‍ പറഞ്ഞു: പലതും നിര്‍മ്മിച്ചുപറയുന്ന വ്യക്തി. അസ്ദി പറഞ്ഞു: പച്ചക്കള്ളന്‍” (തഹ്ദീബുല്‍ കമാല്‍ 14/436,തഹ്ദീബുത്തഹ്ദീബ് 4/488).
അതിനാല്‍ ഖുനൂതിനെതിരില്‍ ഉമ്മുസലമ പറഞ്ഞതായി സാധാരണ ഉദ്ധരിക്കുന്ന ഈ ഹദീസ് വ്യാജംതന്നെയാണ്.
""""""" തൊട്ടതിനൊക്കെ സ്വഹീഹായ ഹദീസുണ്ടോ എന്ന് ചോദിക്കുന്ന വിമര്‍ശകര്‍ ഈ വ്യാജ നിര്‍മ്മിത ഹദീസ് തെളിവായി സ്വീകരിക്കുന്നത് തികച്ചും വിരോധാഭാസമാണ്.
വ്യാജനിര്‍മ്മിത ഹദീസ് ഒരുനിലക്കും തെളിവായി ഉദ്ധരിക്കാന്‍ പാടില്ല. കാരണം അത് ഹറാമാണ്. ചതിയാണ്. വഞ്ചനയാണ്.
വ്യാജനിര്‍മ്മിത ഹദീസ് ഒരുനിലക്കും തെളിവായി ഉദ്ധരിക്കാന്‍ പാടില്ല. കാരണം അത് ഹറാമാണ്. ചതിയാണ്. വഞ്ചനയാണ്.
ഹിജ്റ 642ല്‍ മരണപ്പെട്ട പ്രസിദ്ധ ഹദീസ് ശാസ്ത്ര പണ്ഡിതന്‍ ഇബ്നുസ്വലാഹ് പറയുന്നത് കാണുക:
“ബലഹീനമായ ഹദീസുകളില്‍ വെച്ച് ഏറ്റവും വിനാശകരമാണ് വ്യാജ ഹദീസ്. അതിൻ റ്റെ അവസ്ഥ അറിയുന്ന ഒരാള്‍ക്കും അത് വ്യാജമാണെന്ന് പറയാതെ യാതൊരു അര്‍ത്ഥത്തിലും ഉദ്ധരിക്കുന്നത് അനുവദനീയമല്ല” (മുഖദ്ദിമതു ഇബ്നുസ്സലാഹ് 47).
വിമര്‍ശകര്‍ക്ക് സ്വീകാര്യനായ ഇബ്നു തൈമിയ്യ പോലും പറയുന്നതു കാണുക:
”ദീനില്‍ ചതിയും വഞ്ചനയും നടത്തുന്നതിൻ റ്റെ ഒരുദാഹരണം നബി(സ്വ)യുടെ പേരില്‍ വ്യാജനിര്‍മ്മിത ഹദീസുകള്‍ ഉദ്ധരിക്കുക എന്നതാണ്” (മജ്മൂഉല്‍ ഫതാവാ 28/84).
ഖുനൂതിനെതിരില്‍ വിമര്‍ശകരുടെ കയ്യില്‍ സ്വഹീഹായ ഹദീസ് (നബിവചനം) ഒന്നുപോലുമില്ല എന്നതിൻ റ്റെ തെളിവാണ് ഇതുപോലുള്ള വ്യാജനിര്‍മ്മിത ഹദീസ് ഉദ്ധരിച്ച് സാധാരണ വിശ്വാസികളെ വഞ്ചിക്കുന്നത്. വ്യാജ ഹദീസുകളുദ്ധരിച്ച് ദീനില്‍ചതിയും വഞ്ചനയും നടത്തുന്നത് സത്യവിശ്വാസികള്‍ക്ക് യോജിച്ചതല്ല. ഇങ്ങനെ ചതിയും വഞ്ചനയും നടത്തുന്നവരെ തഖ്.ലീദ് ചെയ്യുന്ന പാമരരുടെ അവസ്ഥ ഏറെ ദയനീയം തന്നെ.
.അടുത്ത ഹദീസ്
__________________
__________________
അബൂമാലികില്‍ അശ്ജഇയുടെ ഹദീസ്:
അബൂമാലികില്‍ അശ്ജഇ ഉദ്ധരിക്കുന്നു: “ഞാന്‍ എൻ റ്റെ പിതാവിനോടു ചോദിച്ചു: പ്രിയ പിതാവെ,താങ്കള്‍ റസൂലുല്ലാഹി(സ്വ)യുടെ പിന്നിലും അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരുടെ പിന്നിലും, ഇവിടെ കൂഫയില്‍വെച്ച് അഞ്ചുവര്‍ഷത്തോളം അലിയ്യുബ്നു അബീത്വാലിബിൻ റ്റെ പിന്നിലും നിസ്കരിച്ചിട്ടുണ്ട്. അവര്‍ ഖുനൂത് ഓതാറുണ്ടായിരുന്നോ? അദ്ദേഹം പറഞ്ഞു: മകനേ, അതു പുതിയ കാര്യമാണ്”.

നബി(സ്വ) സ്വുബ്ഹിയിലെ ഖുനൂത് നിരോധിച്ചുവെന്ന് ഉമ്മുസലമ(റ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന വ്യാജഹദീസ് കഴിഞ്ഞാല്‍ പിന്നെ വിമർശകരുടെ കയ്യില്‍ ഖുനൂതിനെതിരെയുള്ള ഒരേയൊരു ഹദീസാണിത്.
തിര്‍മുദി, നസാഇ, ഇബ്നുമാജ, അഹ്മദ്, ബൈഹഖി എന്നിവരൊക്കെ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, അധിക റിപ്പോര്‍ട്ടുകളിലും ‘സ്വുബ്ഹി’ എന്ന പരാമര്‍ശം തന്നെയില്ല. മാത്രമല്ല, ഇത് ഒറ്റപ്പെട്ട ഒരു ഹദീസാണ്. കാരണം, എല്ലാവരും ഈ ഹദീസ് ഉദ്ധരിച്ചിരിക്കുന്നത് അബൂമാലികില്‍ അശ്ജഇ മുഖേന മാത്രമാണ്. അദ്ദേഹമാകട്ടെ വേണ്ടത്ര പ്രബലനുമല്ല. മറ്റുവഴികളിലൂടെ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുമില്ല.
ഹിജ്റ 306ല്‍ മരണപ്പെട്ട ഹദീസ് പണ്ഡിതന്‍ ഹാഫിള് അബൂജഅ്ഫര്‍ മുഹമ്മദ്ബിന്‍ അംറ് അല്‍ഉവൈലി(റ) ഹദീസ് പരമ്പരകളിലെ ബലഹീനരെ മാത്രം പറയുന്ന ‘ളുഅ്ഫാഅ്’(ബലഹീനര്‍) എന്ന പേരില്‍ ഒരു കിതാബ് രചിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം ഏറെ പ്രസിദ്ധവും ആധികാരികവുമാണ്.

ഇമാം ഇബ്നുസ്സലാഹ് പറയുന്നു:
“ഹദീസ് നിവേദകരായ സത്യസന്ധരെയും ബലഹീനരെയും അറിയുക എന്നത് ഏറെ പ്രധാനപ്പെട്ടതും ഗൌരവമേറിയതുമാണ്. കാരണം, ഹദീസിൻ റ്റെ ബലവും ബലഹീനതയും തിരിച്ചറിയാനുള്ള ചവിട്ടുപടിയാണത്. ഹദീസ് പണ്ഡിതര്‍ക്ക് ഈ വിഷയത്തില്‍ ഒരുപാട് ഗ്രന്ഥങ്ങളുണ്ട്. ചിലത് ബലഹീനരെ മാത്രം പറയുന്ന ഗ്രന്ഥങ്ങളാണ്. ബുഖാരിയുടെ ‘ളുഅ്ഫാഅ്’, നസാഇയുടെ’ളുഅ്ഫാഅ്’, ഉഖൈലിയുടെ ‘ളുഅ്ഫാഅ്’ എന്നീ ഗ്രന്ഥങ്ങള്‍പോലെ” (മുഖദ്ദിമതു ഇബ്നുസ്സലാഹ്193).

എന്നാല്‍ ഹദീസ് നിവേദകരിലെ ബലഹീനരെ അറിയുന്നതില്‍ ഇത്രയും ആധികാരികമായ ഉഖൈലിയുടെ ഈ ഗ്രന്ഥത്തില്‍ 598 നമ്പറില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഈ ഹദീസ് ഉദ്ധരിച്ച അബൂമാലികില്‍ അശ്ജഇയെയാണ് (ഉഖൈലി ‘ളുഅ്ഫാഅ്’ 2/192).
മാത്രമല്ല, അബൂമാലികില്‍ അശ്ജി ബലഹീനനല്ലെങ്കില്‍പോലും ഈ ഹദീസ് സാധുവല്ല. ഹദീസിൻ റ്റെ മത് നിന് തന്നെ ചില ന്യൂനതകളുണ്ട്. കാരണം ഈ ഹദീസിൻ റ്റെ മത്ന് സൂചിപ്പിക്കുന്നത് നബി(സ്വ) ഖുനൂത് നിര്‍ത്തിവെച്ചു എന്നല്ല, തീരെ ഓതിയിട്ടില്ല എന്നാണ്. ഇങ്ങനെ ഒരു മത്ന് ഒരു റിപ്പോര്‍ട്ടിലും വന്നിട്ടില്ലെന്ന് മാത്രമല്ല, ഇതിനുവിരുദ്ധമായി, അഥവാ നബി(സ്വ) ഖുനൂത് ഓതിയതായി പ്രബലമായ ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്.
അതിനാല്‍ ഖുനൂതിൻ റ്റെ വിഷയത്തില്‍ അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് ഒരു നിലക്കും സ്വീകാര്യമല്ല. ഇമാം ഉഖൈലിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ദഹബിയും ഇക്കാര്യം ഉദ്ധരിക്കുന്നു:
“ഉഖൈലി പറഞ്ഞു: ഖുനൂതില്‍ അദ്ദേഹത്തിൻ റ്റെ ഹദീസ് പിന്തുടരപ്പെടുന്നതല്ല”(മീസാനുല്‍ ഇഅ്തിദാല്‍ 3/180, സിയറു അഅ്ലാമിന്നുബലാഅ് 6/389).
ചുരുക്കത്തില്‍, വേണ്ടത്ര പ്രബലനല്ലാത്ത അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് തികച്ചും ഒറ്റപ്പെട്ടതും മറ്റു പ്രബലമായ ധാരാളം ഹദീസുകള്‍ക്ക് വിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ ഈ ഹദീസ് ‘ശാദ്ദ്’എന്ന ഗണത്തിലാണ് പെടുക.
ഇമാം ഇബ്നുസ്വലാഹ് പറയുന്നു:
“ഒരു കാര്യം ഒരാള്‍മാത്രം ഉദ്ധരിച്ചതാണെങ്കില്‍ അതേക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. അദ്ദേഹം ഉദ്ധരിച്ച ഹദീസ് അദ്ദേഹത്തേക്കാള്‍ മനഃപാഠവും കൃത്യതയുമുള്ളവര്‍ ഉദ്ധരിച്ചതിനു വിരുദ്ധമാണെങ്കില്‍ അതു തള്ളപ്പെടേണ്ടുന്ന ശാദ്ദായ ഹദീസാണ്” (മുഖദ്ദിമതു ഇബനിസ്വലാഹ് 31).
ശാദ്ദായ ഹദീസ് ബലഹീനമാണ്. കാരണം, ഒരു ഹദീസ് സ്വഹീഹാകണമെങ്കില്‍ ശാദ്ദ് ആകാതിരിക്കുക കൂടി വേണം. സ്വഹീഹായ ഹദീസ് എന്താണെന്നറിയുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ടാവില്ല. കാരണം,സ്വഹീഹായ ഹദീസിൻ റ്റെ നിര്‍വചനത്തില്‍ തന്നെ സര്‍വ്വപണ്ഡിതരും ഈ വസ്തുത ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആകയാല്‍, ഖുനൂതിൻ റ്റെ വിഷയത്തില്‍ അബൂമാലികില്‍ അശ്ജഇ ഉദ്ധരിച്ച ഈ ഹദീസ് തികച്ചും ബലഹീനമാണ്.
എന്നാല്‍ ചിലര്‍ ഈ ഹദീസിനെ കുറിച്ചു ഹസനാണെന്ന് പറഞ്ഞത് പരമ്പര മാത്രം പരിഗണിച്ചാണ്. ഇമാം തുര്‍മുദി ഈ ഹദീസിനെ കുറിച്ചു ഹസന് സഹീഹ് എന്ന് പറഞ്ഞതിൻ റ്റെ വിവക്ഷ അവ്യക്തവുമാണ്. കാരണം,ഇമാം തുര്‍മുദിയുടെ ഈ പ്രയോഗത്തെ സംബന്ധിച്ചു പണ്ഡിതര്‍ക്കിടയില്‍ ഒരുപാട് തര്‍ക്കങ്ങളുണ്ട് (ഇബ്നുറജബ്,ശറഹുഇലലു തുര്‍മുദി: 124 നോക്കുക).
ബുഖാരി മുസ്‌ലിം ഉദ്ധരിച്ച ഹദീസുകള്‍പോലും പലപ്പോഴും ബലഹീനമാണെന്ന് പറഞ്ഞു തള്ളുന്ന വിമര്‍ശകര്‍ ഈ ഹദീസിനെ പ്രമാണമാക്കുന്നത് തികച്ചും വിരോധാഭാസമാണ്.
ഈ ഹദീസ് ഉദ്ധരിച്ച ഉടനെ ഇമാം ബൈഹഖി തന്നെ പറയുന്നതു കാണുക:”ത്വാരിഖ്ബ്നു അശീമില്‍ അശ്ജഇ (അബൂമാലികില്‍ അശ്ജഇയുടെ പിതാവ്) താന്‍ തുടര്‍ന്ന് നിസ്കരിച്ചവരില്‍ നിന്നും ഖുനൂത് മനഃപാഠമാക്കിയില്ല. അതുകൊണ്ട് ഖുനൂത് പുതിയ കാര്യമാണെന്ന് അയാള്‍ അഭിപ്രായപ്പെട്ടു.മറ്റുള്ളവര്‍ അത് മനഃപാഠമാക്കിയിട്ടുണ്ട്. അതിനാല്‍ അയാളുടെ വിധിക്ക് പ്രസക്തിയില്ല” (ബൈഹഖി, സുനനുല്‍ കുബ്റാ: 3/58).

അബൂമാലികില്‍ അശ്ജഇയുടെ പിതാവ് സ്വഹാബിയാണോ എന്ന കാര്യത്തിലും ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം നബി(സ്വ)യില്‍ നിന്നും ഹദീസ് കേട്ടിട്ടില്ലെന്ന് അദ്ദേഹത്തിൻ റ്റെ ചില മക്കള്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. എങ്കിലും അദ്ദേഹം സ്വഹാബിയാണെന്നതു തന്നെയാണ് പ്രബലമായ അഭിപ്രായം (ഇബ്നുഹജര്‍അസ്ഖലാനി, അല്‍ഇസ്വാബ 2/219).
😊തുടരും...💬
😊തുടരും...💬
ഈ ലേഖനം എഴുതപ്പെട്ട വ്യക്തിയോട് അഗൈതവമായ കടപ്പാട് അറിയിക്കുന്നു
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍