ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 14 July 2017

ഇസ്തിഗാസ- മഴവേണം- വെറും സ്വപ്നമോ ?

🔷🔷🔷🔷✅ഇസ്ലാമിന്റെ വളർച്ച കണ്ട ശത്രുക്കൾ ഇസ്ലാമിനെ തകർക്കാൻ ശ്രമിക്കുന്നത് നാം കണ്ണു കൊണ്ട് കാണുംവിധമാണ് വഹാബിസം ഇന്ന് ചെയ്ത് വരുന്ന പല പരാക്രമങ്ങളും
-------

📢✅✅✅✅✅📢
രണ്ടാം ഖലീഫ: ഉമർ(റ) വിന്റെ ഭരണകാലത്ത് മഴയില്ലാതെ ജനങ്ങൾ ബുദ്ദിമുട്ടിയപ്പൊൽ നബി(സ) യുടെ റൗളയിൽ വന്നു ഒരാൾ(സ്വഹാബി / താബിഈ )അല്ലാഹുവിൽ നിന്ന് മഴ വാങ്ങിച്ചു കൊടുക്കാൻ നബി(സ) യോട് ആവശ്യപ്പെട്ട സംഭവം തെറ്റായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിപ്പെട്ടു. എന്നാൽ അവരോട് ചില ചോദ്യങ്ങൾ താഴെ കൊടുക്കുന്നു:

👇👇👇
1⃣മേൽ സംഭവം കള്ളക്കഥ ആണെന്ന് പറഞ്ഞ ഏതെങ്കിലും ഒരു ആധികാരിക ഗ്രന്ഥത്തിൽ നിന്ന് തെളിയിക്കാമോ?

2⃣ഈ സംഭവം സ്വപ്നക്കഥയാണെന്ന് ഏത് ഇമാമാണ് പറഞ്ഞത്?

3⃣വെറും സ്വപ്നക്കഥയാണെങ്കിൽ, നബി(സ)യുടെ ജാറത്തിൽ പോയി മഴക്ക് വേണ്ടി ദുആ ചെയ്യാൻ പറഞ്ഞതും,ഉമർ(റ) ന്റെ അടുത്ത് പോയി പറഞ്ഞതും, ഉമർ(റ) അംഗീകരിച്ചതും സ്വപ്നത്തിലാണോ?

4⃣ "ഇസലാമിന്റെ ശത്രുക്കക്കളിലെ ഏതോ ഒരു കപട വിശ്വാസികാ ണ് സ്വപ്ന ദർശൻ " എന്ന് നിങ്ങൾ പറയുന്നത് സ്വന്തം അനുമാനമാണെന്ന് നിങ്ങൾ പറയുന്നു. അങ്ങനെ തെളിയിക്കാൻ നിങ്ങൾക്ക് സാധിക്കുമോ?

5⃣അപ്രകാരം മുൻഗാമികളായ ഏതെങ്കിലും ഇമാം പറഞ്ഞ ഒരു ഉദ്ധരണി തെളിയിക്കാമോ?

6⃣നബി തങ്ങളുടെ കബറിൽ ചെന്ന് സഹായം ചോദിച്ചത് ശിർക്കാണെന്നോ,ഇബ്നു തൈമിയ്യ അടക്കമുള്ള ഒരാളും പറഞ്ഞിട്ടില്ല.

✅✅🔷🔷💢
ഇനി ഈ വിഷയത്തിൽ ഇബ്നു തീമിയ എന്ത് പറഞ്ഞു എന്നു നോക്കാം

🔻🔻🔻


وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
💎
റമദാവർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമുർറമാദ: (عام الرمادة)  എന്ന് വിളിക്കുന്നത്) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട്  ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂൽ(സ)യെ കാണുകയും ഉമർ(റ) സമീപ്പിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും  നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നല്കിയതായും  ഉദ്ദരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ദ്യായത്തിൽ(വിമർശിക്കപ്പെടുന്ന) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ പേ: 372).

ഇബ്ൻ തീമിയ പോലും ഈ സംഭവം കള്ളക്കഥയാണെന്ന് പറയുന്നില്ല. വഫാതായ നബി തങ്ങളോട്  ഖബറിനടുത്ത് പോയതിന് ഉമർ(റ) പോയ ആളെ ആക്ഷേപിക്കുമോ, തെറ്റാണെന്ന് പറയുകയോ ചെയ്തില്ല.

ഇബ്നു തീമിയ പറയുന്നത് പ്രത്യേകം അടിവരയിട്ടേണ്ട ഭാഗമാണിത്"ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം"

7⃣ഇബ്നു തൈമിയ ഈ പറഞ്ഞത് നിഷേധിക്കാൻ നിങ്ങൾക്കാകുമോ?

🔸🔸🔸
ഈ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനെങ്കിലും തെളിവ് തരാൻ പറ്റിയവർ നിങ്ങളുടെ കൂട്ടത്തിലുണ്ടോ?

📢📢📢
ഇതൊരു വെല്ലുവിളിയാണ് ....... ആണത്തമുള്ളവർ ഏറ്റെടുക്കുക