ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 24 July 2017

അദ്ർശ്യ ജ്ഞാനം -ഖുർആനിൽ നിന്നും

"അദ്ർശ്യ ജ്ഞാനം ഖുർആനിൽ നിന്നും വായിക്കാം"

മഹാന്മാർക്ക് അദ്ർശ്യ ജ്ഞാനം ഖുർ ആനിൽ നിന്നും വായിക്കാം
________________________________
🚩🚩🚩🚩🚩🚩🚩🚩🚩
മഹാത്മാക്കള്‍ക്ക് അദൃശ്യ ജ്ഞാനമുണ്ടെന്ന വിശ്വാസം അഹ്ലുസ്സുന്നയുടെ ആദര്‍ശങ്ങളില്‍ പ്രധാനമാണ്. കാരണം അതിൻ റ്റെ നിഷേധം മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും നിഷേധമാണ്. അതിമാനുഷികവും അനിതര സാധാരണവുമായ കാര്യങ്ങളാണല്ലോ മുഅ്ജിസത്തും കറാമത്തും. അവയില്‍പെട്ടതു തന്നെയാണ് അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും അദൃശ്യ കാര്യങ്ങള്‍ അറിയാമെന്ന വിശ്വാസവും.
അദൃശ്യജ്ഞാനമുള്ളവന്‍ എന്നത് അല്ലാഹുവിൻ റ്റെ വിശേഷണമാണ്. എന്നാല്‍ മറ്റു ചിലര്‍ക്കും അവൻ റ്റെ അനുമതി പ്രകാരം അദൃശ്യങ്ങളറിയാന്‍ കഴിയുമെന്നാണ് ഇസ്ലാമിക വിശ്വാസം.
വിശുദ്ധ ഖുര്‍ആന്‍ തന്നെ ഈ വസ്തുത ഊന്നിപ്പറഞ്ഞിട്ടുണ്ട്. “വിശുദ്ധരില്‍ നിന്നും അശുദ്ധരെ വേര്‍തിരിക്കാതെ ഈ സ്ഥിതിയില്‍ അല്ലാഹു നിങ്ങളെ വിടുകയില്ല. മറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരികയുമില്ല. പക്ഷേ, തൻ റ്റെ ദൂതരില്‍ നിന്നും താനുദ്ദേശിക്കുന്നവരെ (അതിനു വേണ്ടി) അല്ലാഹു തെരഞ്ഞെടുക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവൻ റ്റെ ദൂതരിലും വിശ്വസിക്കുവീന്‍. വിശ്വസിക്കുകയും സൂക്ഷ്മത കൈവരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് വലിയ പ്രതിഫലമുണ്ട്” (വിശുദ്ധ ഖുര്‍ആന്‍ 3/179).
അദൃശ്യജ്ഞാനം അല്ലാഹു ചിലര്‍ക്കു നല്‍കുമെന്ന് വ്യക്തമാക്കുന്ന ഈ സൂക്തത്തിൻ റ്റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ എഴുതുന്നു:
“അതായത്, അല്ലാഹു പ്രവാചകമാരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ക്ക് അദൃശ്യകാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കും (ഖാസിം 1/308).
അല്ലാഹു അറിയിച്ചു കൊടുക്കുന്നത് കൊണ്ട് അവര്‍ക്ക് അദൃശ്യ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നു (നസഫി).
അദൃശ്യങ്ങള്‍ അറിയിച്ചു കൊടുത്തു കൊണ്ട് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേകത നല്‍കുന്നു (അല്‍ ബഹ്റുല്‍ മുഹീത്വ്).
അല്ലാഹു നല്‍കുന്ന കഴിവു കൊണ്ട് അവനുദ്ദേശിക്കുന്ന പ്രവാചകര്‍ക്കും അദൃശ്യ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.
വഹ്യ്, സ്വപ്നം, ഇല്‍ഹാം, സവിശേഷസിദ്ധി തുടങ്ങിയവ മുഖേനയാണ് അല്ലാഹു മഹത്തുക്കള്‍ക്ക് അദൃശ്യകാര്യങ്ങള്‍ അറിയിച്ചു കൊടുക്കുക. നാം ദൃശ്യമായ കാര്യങ്ങള്‍ അറിയുന്നത് സ്വയം പര്യാപ്തതയോടെയല്ല എന്നതുപോലെ, മഹാന്മാര്‍ അദൃശ്യമായ കാര്യങ്ങള്‍ അറിയുന്നതും സ്വയം പര്യാപ്തതയോടെയല്ല. സ്വയം പര്യാപ്തതയിലധിഷ്ഠിതമായ അറിവാകട്ടെ  ദൃശ്യവും അദൃശ്യവും അല്ലാഹുവിന് മാത്രമുള്ളതത്രെ. അതേ സമയം, അല്ലാഹു അവനു താല്‍പര്യമുള്ള മറ്റുള്ളവര്‍ക്ക് അദൃശ്യങ്ങള്‍ അറിയിച്ചു കൊടുക്കുമെന്നത് അനിഷ്യേവുമാണ്.
ഇമാം ഖുര്‍ത്വുബി(റ) ഇക്കാര്യം വിശകലനം ചെയ്യുന്നത് കാണുക:
" അല്ലാഹു ഉദ്ദേശിക്കുന്ന അദൃശ്യ കാര്യങ്ങള്‍ പ്രവാചകമാര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു. കാരണം അവര്‍ അമാനുഷിക കാര്യങ്ങള്‍ കൊണ്ട് ശക്തി നല്‍കപ്പെട്ടവരാണ്. അത്തരം അമാനുഷിക കാര്യങ്ങളില്‍ പെട്ടതു തന്നെയാണ് അദൃശ്യ കാര്യങ്ങള്‍ പറയലും (തഫ്സീറുല്‍ ഖുര്‍ത്വുബി).
അല്ലാഹു അവൻ റ്റെ ഇഷ്ടദാസന്മാര്‍ക്ക് നല്‍കിയ അദൃശ്യജ്ഞാന ചരിതങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. പ്രവാചകന്മാരും മഹത്തുക്കളും അദൃശ്യകാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍! ഈസാ നബി(അ) അവകാശപ്പെടുന്നത് കാണുക:
“നിങ്ങളുടെ നാഥനില്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളെ സമീപിക്കുന്നത്. അതായത്, നിങ്ങള്‍ക്കായി കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപം പോലെ ഞാന്‍ ഉണ്ടാക്കുകയും അതില്‍ ഞാന്‍ ഊതുകയും ചെയ്യും. അപ്പോള്‍ അല്ലാഹുവിൻ റ്റെ അനുമതിയോടെ അത് പക്ഷിയായിത്തീരും. ഞാന്‍ അല്ലാഹുവിൻ റ്റെ സമ്മതത്തോടെ മരിച്ചവരെ ജീവിപ്പിക്കുകയും അന്ധനെയും കുഷ്ഠ രോഗിയെയും സുഖപ്പെടുത്തുകയും ചെയ്യും. നിങ്ങള്‍ ഭക്ഷിക്കുന്നതും നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്നതും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും. തീര്‍ച്ചയായും നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തമുണ്ട്, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍” (ഖുര്‍ആന്‍ 3/49).
ഈസാ നബി (അ)ന് അദൃശ്യകാര്യങ്ങള്‍ അറിയാമായിരുന്നുവെന്നത് ഈ സൂക്തത്തില്‍ നിന്ന് സ്പഷ്ടമാണ്.
“നിങ്ങള്‍ ഭക്ഷിക്കുന്നതും നിങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്നതും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും”എന്ന പ്രയോഗം വിശേഷിച്ചും. ഈസാ നബി(അ) കുട്ടികളോട് അവരുടെ മാതാപിതാക്കള്‍ അവര്‍ക്ക് വേണ്ടി വീട്ടിലെടുത്തുവെച്ച സാധനങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുമായിരുന്നു. അങ്ങനെ കുട്ടികള്‍ വീട്ടില്‍ ചെന്ന് അതന്വേഷിക്കുകയും കിട്ടുന്നത് വരെ കരയുകയും ചെയ്തിരുന്നു. ഗതി മുട്ടിയ മാതാപിതാക്കള്‍ ആ”മാരണക്കാരനോ”ട് കൂടെ നിങ്ങള്‍ കളിക്കാന്‍ പോകരുതെന്ന് വരെ പറയുമായിരുന്നു (റാസി 3/229).
🔸🔸🔸
സുലൈമാന്‍ നബി(അ) അദൃശ്യങ്ങളറിഞ്ഞിരുന്നുവെന്ന് കുറിക്കുന്ന സൂക്തങ്ങളും ഖുര്‍ആനില്‍ കാണാം: അങ്ങനെ അവര്‍ ഉറുമ്പുകളുടെ താഴ്വരയില്‍ എത്തിയപ്പോള്‍ ഒരുറുമ്പ് പറഞ്ഞു: “ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാന്‍ നബിയും അദ്ദേഹത്തിൻ റ്റെ സൈന്യങ്ങളും അറിയാത്തവിധം നിങ്ങളെ ചവിട്ടിയരക്കാതിരിക്കട്ടെ”. അതിൻ റ്റെ വാക്ക് കേട്ട് അദ്ദേഹം ചിരിച്ചു (27/1719).
ഈ ആയത്തിൻ റ്റെ വിശദീകരണത്തില്‍ ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: “ഇവിടെ സുലൈമാന്‍ നബി(അ) ചിരിച്ചത് രണ്ടു കാരണത്താലാണ്. ഒന്ന്, ഇതില്‍ അത്ഭുതം പൂണ്ട്. മറ്റൊന്ന്, ഉറുമ്പിൻ റ്റെ സംസാരം കേള്‍ക്കുകയും അതിൻ റ്റെ അര്‍ത്ഥം മനസ്സിലാക്കുകയും ചെയ്യുകയെന്ന, മറ്റാര്‍ക്കും നല്‍കപ്പെടാത്ത അല്ലാഹുവിൻ റ്റെ അനുഗ്രഹത്തിലുള്ള സന്തോഷം കൊണ്ട് (റാസി 8/549).
ഇതില്‍ നിന്നും സുലൈമാന്‍ നബി (അ) ഉറുമ്പിൻ റ്റെ സംസാരം കേട്ടതും മനസ്സിലാക്കിയതും
അല്ലാഹു നല്‍കിയ അദൃശ്യജ്ഞാനമുള്ളതു കൊണ്ടാണെന്ന് വ്യക്തം.
🚩🔸🔸🚩🔸🔸
യൂസുഫ് നബി(അ)യുടെ വസ്ത്രം എത്തുന്നതിന് മുമ്പ് തന്നെ അതിൻ റ്റെ വാസന യഅ്ഖൂബ് നബി(അ)ക്കെത്തിയ വിവരണവും ഖുര്‍ആനിലുണ്ട്. നിങ്ങള്‍ എന്റെ ഈ കുപ്പായവുമായി പോവുകയും എൻ റ്റെ പിതാവിൻ റ്റെ മുഖത്ത് അത് ചാര്‍ത്തുകയും ചെയ്യുക. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനാകും. നിങ്ങളെല്ലാവരും കുടുംബസമേതം എന്റെയടുത്ത് വരികയും ചെയ്യുക. യാത്രാ സംഘം പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് പറഞ്ഞു: തീര്‍ച്ച, യൂസുഫിൻ റ്റെ ഗന്ധം എനിക്കനുഭവപ്പെടുന്നു. നിങ്ങളെന്നെ പടുവിഡ്ഢിയാക്കുന്നില്ലെങ്കില്‍ നന്നായിരുന്നു” (12/9394).
എട്ടോ പത്തോ ദിവസത്തെ യാത്രാവഴിദൂരമുള്ള സ്ഥലത്ത് നിന്നാണ് യഅ്ഖൂബ് (അ)ന് യൂസുഫ് നബിയുടെ വസ്ത്രത്തിൻ റ്റെ ഗന്ധമെത്തിയത് (അദ്ദുര്‍റുല്‍ മന്‍സൂര്‍).
അവര്‍ തമ്മില്‍ വേര്‍പിരിഞ്ഞിട്ട് 77 വര്‍ഷവുമായിരുന്നു (തഫ്സീറു ബഹ്റില്‍ മുഹീത്വ്).
അദൃശ്യങ്ങള്‍ അറിയാനുള്ള കഴിവുണ്ടായത് കൊണ്ടാണ് യൂസുഫ് നബിയുടെ വസ്ത്രത്തിൻ റ്റെ ഗന്ധം ദിവസങ്ങളോളം വഴിദൂരമുള്ള സ്ഥലത്തിനപ്പുറത്തു നിന്നും യഅ്ഖൂബ് നബി(അ)ക്ക് അനുഭവപ്പെട്ടത്.
🚩🚩🔸🔸🚩🚩
അല്ലാഹു ഇബ്റാഹിം നബി(അ)ക്ക് അദൃശ്യ ലോകത്തെ അത്ഭുത ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്തതും ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്: “അപ്രകാരം ആകാശഭൂമികളുടെ ആധിപത്യ വ്യവസ്ഥയും നാം ഇബ്റാഹീമിന് കാണിച്ചു കൊടുത്തു. അദ്ദേഹം ദൃഢവിശ്വാസികളില്‍ പെടാന്‍ വേണ്ടി” (6/75).
ഇബ്റാഹീമുന്നഖ്ഈ (റ) വില്‍ നിന്ന് നിവേദനം: “ഇബ്റാഹിം നബിക്ക് അല്ലാഹു ഏഴ് ആകാശങ്ങളും തുറന്നുകൊടുത്തു. അങ്ങനെ അദ്ദേഹം അര്‍ശ് വരെ കണ്ടു. അതാണ് അന്‍കബൂത് സൂറത്തിലെ “ഇബ്റാഹിം നബിക്ക് തന്റെ പ്രതിഫലം ഇഹലോകത്ത് വെച്ച് തന്നെ നാം നല്‍കി”യെന്നതിന്റെ വിവക്ഷ (ഖുര്‍തുബി)
🔸
ഇമാം റാസി(റ) എഴുതുന്നു: “ഈ സൂക്തത്തില്‍ പ്രസ്താവിച്ച കാഴ്ചയെ പറ്റി രണ്ട് വ്യാഖ്യാനമുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്. അല്ലാഹു ഇബ്റാഹിം നബിക്ക് ആകാശഭൂമികളെ തുറന്നുകൊടുത്തു. അദ്ദേഹം അര്‍ശും കുര്‍സും അതിലുള്ള മറ്റു അത്യപൂര്‍വവും അത്ഭുതകരവുമായ കാഴ്ചകളും കണ്ടു (തഫ്സീറു റാസി)
ആകാശഭൂമികളിലെ ഇത്തരം അപൂര്‍വ കാഴ്ചകളെല്ലാം അല്ലാഹു ഇബ്റാഹിം നബി(അ) കാണിച്ചു കൊടുത്തുവെന്നാല്‍ നമുക്ക് അദൃശ്യമായ പലതും അറിയിച്ചുവെന്നര്‍ത്ഥം.
🔸
ഖിള്ര്‍ നബി(അ)യും മൂസ നബി(അ)യും നടത്തിയ കപ്പല്‍ യാത്രക്കിടയില്‍ നല്ല കപ്പലുകള്‍ പിടിച്ചെടുക്കുന്ന
രാജാവിൻ റ്റെ കൈകളില്‍ നിന്ന് പാവപ്പെട്ടവരുടെ കപ്പലിനെ രക്ഷിക്കാന്‍ വേണ്ടി ഖിള്ര്‍ നബി(അ) കപ്പലില്‍ ദ്വാരമുണ്ടാക്കിയതും സത്യവിശ്വാസികളായ മാതാപിതാക്കളെ ഭാവിയില്‍ അക്രമത്തിനും സത്യനിഷേധത്തിനും നിര്‍ബന്ധിക്കുന്ന ബാലനെ കൊലപ്പെടുത്തിയതും പൊളിഞ്ഞു കിടക്കുന്ന മതിലിന് താഴെ സദ്വൃത്തനായ ഒരു പിതാവിൻ റ്റെ രണ്ട് അനാഥ മക്കള്‍ക്കുള്ള നിധിയുണ്ടെന്ന് മനസ്സിലാക്കിയതു കൊണ്ട്, തങ്ങള്‍ക്ക് അന്നവും വെള്ളവും നല്‍കാതിരുന്നിട്ടും ആ നാട്ടുകാരുടെ മതില്‍ നിര്‍മിച്ചു നല്‍കാന്‍ സന്മനസ്സ് കാട്ടിയതുമായ വിവരണം വിശുദ്ധ ഖുര്‍ആനിലുണ്ട് (സൂറത്തുല്‍ കഹ്ഫ്/7182).
പ്രവാചകനായ മൂസ(അ) ഖിള്ര്‍(അ)നോട് കൂടെ നടത്തിയ ഈ യാത്രയിലെ മൂന്ന് കാര്യങ്ങളും ഖിള്ര്‍(അ)ന് ലഭിച്ച അദൃശ്യജ്ഞാനത്തിൻ റ്റെ മകുടോദാഹരണങ്ങളാണ്. ഇവ ഓരോന്നിലും ഭാവി മുന്‍കൂട്ടിക്കണ്ടു കൊണ്ടുള്ള ധീരമായ ഇടപെടലുകളാണ് ഖിള്ര്‍(അ) നടത്തിയിട്ടുള്ളതെന്ന് തീര്‍ച്ച.
ഇങ്ങനെ അല്ലാഹു നല്‍കുന്ന സവിശേഷ സിദ്ധി കൊണ്ട് സൃഷ്ടികളില്‍ പലരും അദൃശ്യങ്ങളറിയും. ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിക്കുന്നു:
“അവന്‍ അദൃശ്യ കാര്യങ്ങള്‍ അറിയുന്നവനാണ്. എന്നാല്‍ തന്റെ അദൃശ്യജ്ഞാനം അവന്‍ ഇഷ്ടപ്പെട്ട റസൂലിനല്ലാതെ അത് വെളിപ്പെടുത്തുകയില്ല” (73/2627).
🚩🚩🔸🚩
പ്രസ്തുത സൂക്തങ്ങളിലെല്ലാം അല്ലാഹുവിൻ റ്റെ റസൂല്‍ അദൃശ്യങ്ങളറിയുമെന്നാണ് പരാമര്‍ശമെങ്കിലും നബിയെ പിൻപറ്റുന്ന ഔലിയാക്കളും ഈ ആയത്തിൻ റ്റെ പരിധിയില്‍ പെടുമെന്നാണ് ഇസ്ലാമിക പ്രമാണ പക്ഷം.
റസൂലല്ലാത്ത ഇഷ്ട ദാസന്മാര്‍ അദൃശ്യങ്ങളറിഞ്ഞിരുന്നതായി ഖുര്‍ആന്‍ തന്നെ വിവരിക്കുകയും ചെയ്തിട്ടുണ്ടല്ലോ.
ഇമാം ഗസ്സാലി(റ) എഴുതുന്നു:
“പ്രവാചകന്മാരും അവരുടെ പന്ഥാവിനെ സത്യസന്ധമായി അനുധാവനം ചെയ്യുന്നവരും അദൃശ്യം അറിയുമെന്നതാണ് സൂറത്തുല്‍ ജിന്നിലെ 27ാമത്തെ സൂക്തത്തിൻ റ്റെ വിവക്ഷ.
കാരണം അതിന് ശരിയായ മതദര്‍ശനങ്ങള്‍ തെളിവുണ്ട് (ഇംലാഅ്).
ദുല്‍ഖര്‍നൈനി(റ), ഖിള്ര്‍(അ), ആസ്വഫ്(റ), സ്വിദ്ദീഖ് (റ) തുടങ്ങി പലരും അദൃശ്യ കാര്യങ്ങളറിഞ്ഞിരുന്നുവെന്ന് തെളിവായി ഇമാം ഗസ്സാലി(റ) ഉദ്ധരിച്ചിട്ടുണ്ട്.
പ്രവാചകന്‍മാരും ഔലിയാക്കളും അദൃശ്യങ്ങള്‍ അറിയുമെന്നും അവര്‍ തമ്മില്‍ ഇവ്വിഷയത്തിലുള്ള പ്രധാന വ്യത്യാസം പ്രവാചകന്മാര്‍ അത് അറിയുന്നത് വഹ്യിൻ റ്റെ വിവിധയിനങ്ങള്‍ മുഖേനയും ഔലിയാക്കള്‍ അറിയുന്നത് സ്വപ്നം, ഇല്‍ഹാം എന്നീ മാര്‍ഗങ്ങളിലൂടെയാണെന്നതാണെന്നും ഇമാം ഇബ്നു ഹജര്‍(റ) വ്യക്തമാക്കിയിട്ടുള്ളത്
(ഫത്ഹുല്‍ ബാരി 13/803)_______