വാഹബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്തുകളും ഘണ്ടനങ്ങളും ഭാഗം 2
സൂറത്ത് യൂനുസിലെ പതിനെട്ടാമത്തെ ആയതിനു ഇമാം റാസി(റ) നല്‍കിയ വിശദീകരണത്തിലെ ഒരു ഇബാറത്തിന്റെ പകുതി മാത്രം എടുത്തു ഉദ്ധരിച്ചു ഇസ്തിഘാസാ വിരുദ്ധർ വ്യാപകമായി തെറ്റിധരിപ്പിക്കാറുണ്ട്.എന്താണ് സത്യമെന്ന് ഞമ്മൾക്ക് പരിശോദിക്കാം.
ആദ്യം അവർ ദുർവ്യാഗ്യാനം ചെയ്യുന്നത് എങ്ങനെയെന്നു നോക്കാം..
ഇതാണ് ആ ആയത്ത്.
وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ ۚ قُلْ أَتُنَبِّئُونَ اللَّـهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ (يونس 18)
ഏതാണ്ട് വാക്കര്‍ത്ഥം:
"അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത, അല്ലാഹുവിനെ കൂടാതെയുള്ള, ബിംബങ്ങളെ അവര്‍ ആരാധിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ ഈ ബിംബങ്ങള്‍ ശുപാര്‍ശകരാണെന്നു അവര്‍ പറയുകയും ചെയ്യുന്നു. നബിയെ അവരോടു ചോദിക്കുക. ആകാശത്തിലും ഭൂമിയിലും അല്ലാഹു അറിയാത്ത ഒരു കാര്യത്തെ നിങ്ങള്‍ അവനു അറിയിച്ചു കൊടുക്കുകയാണോ? അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനും ആണ്”.
أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله .
ഈ ബിംബങ്ങളെയും വിഗ്രഹങ്ങളെയും അവര്‍ അവരുടെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപങ്ങളില്‍ പ്രതിഷ്ടിച്ചു. അങ്ങനെ ഈ രൂപങ്ങളെ ആരാധിക്കുന്നതിലൂടെ, ആ മഹാന്മാര്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശകര്‍ ആകും എന്ന് അവര്‍ വാദിച്ചു. തതുല്യമാണ് ഇക്കാലത്ത് മഹാന്മാരുടെ ഖബ്രുകളെ ആദരിക്കുന്നതില്‍ വ്യാപ്രുതരായ സൃഷ്ടികളില്‍ അധികം പേരുടെയും ചെയ്തികള്‍. ആ മഹാന്മാരുടെ ഖബറുകള്‍ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ക്കുള്ള ശുപാര്‍ശകര്‍ ആകും എന്ന വിശ്വാസത്തില്‍ ആണ് അവര്‍.
ഖണ്ഡനം.
മൗലവി ഉദ്ദരിച്ച ആയത്തും സുന്നികൾ നടത്തുന്ന തവസ്സുലുമായി യാതൊരു ബന്ധമില്ല. സുന്നികൾ നടത്തുന്ന തവസ്സുലിനെ വിമർശിക്കാൻ ഒരൊറ്റ തെളിവ് കിട്ടാത്തത് കൊണ്ടായിരിക്കാം വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ആയത്ത് ഉദ്ദരിച്ചത്.ഈ ആയത്തിന്റെ മുമ്പും ശേഷവുമുള്ള വചനങ്ങൾ പരിശോദിച്ചാൽ മനസ്സിലാകുന്നത് പരലോകത്തെ നിഷേധിക്കുകയും ദൈവപുത്രിമാരിൽ വിശ്വസിക്കുകയും അല്ലഹുവിനെയല്ല ബിംബങ്ങലെയാണ് ആരാധിക്കെണ്ടതെന്നു ജല്പ്പിക്കുകയും ആ ബിംബങ്ങളെ ആരാധിക്കുകയും ചൈതിരുന്നതിനെ കുറിച്ചാണ് മേല ആയത്തിൽ പറഞ്ഞിട്ടുള്ളത് എന്നാണു. അല്ലാതെ സുന്നികൾ നടത്തുന്ന തവസ്സുലിനെ കുറിച്ച് അതിൽ യാതൊരു പരമാർഷവുമില്ല. തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന എല്ലാ ആയത്തുകളുടെയും അവസ്ഥ
ഇതാണ്. ഇക്കാര്യം പുത്തൻവാദികളുടെ നേതാവ് ശൌകാനി തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക.
وبهذا تعلم أن ما يورده المانعون من التوسل بالأنبياء والصلحاء من نحو قوله تعالى ما نعبدهم إلا ليقربونا إلى الله زلفى ونحو قوله تعالى فلا تدعوا مع الله أحدا ونحو قوله تعالى له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء ليس بوارد بل هو من الاستدلال على محل النزاع بما هو أجنبي عنه ، فإن قولهم ما نعبدهم إلا ليقربونا إلى الله زلفى مصرح بأنهم عبدوهم لذلك والمتوسل بالعالم مثلا لم يعبده بل علم أن له مزية عند الله بحمله العلم فتوسل به لذلك (تحفة الأحوذي: ٤٧٦/٨)
അമ്പിയാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്നെതിരിൽ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന പ്രമാണങ്ങൾ അസ്ഥാനത്താണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല". "അല്ലഹുവോടപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്". "യഥാർത്ഥ ആരാധന അല്ലാഹുവിനുമാത്രമുള്ളതാകുന്നു". അല്ലാഹുവേ കൂടാതെ അവർ ആരാധിക്കുന്നവർ യാതൊന്നു കൊണ്ടും അവര്ക്കുത്തരം നല്കുകയില്ല.". തുടങ്ങിയ വചനങ്ങളാണ് അവരുദ്ദരിക്കുന്നത്. കാരണം "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്നാ വചനം മുശ്രിക്കുകൾ അവർക്ക് ഇബാടത്തെടുത്തുവെന്നു വ്യക്തമാക്കുന്നു. ഉദാഹരണമായി പണ്ഡിതനെ കൊണ്ട് തവസ്സുൽ ചെയ്യുന്നവൻ അവന്ന് ഇബാദത്തെടുക്കുന്നില്ല. പ്രത്യുത വിജ്ഞാനം കാരണമായി അവന്ന് അല്ലാഹുവിന്റെയടുത്ത് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അവനെകൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്...(തുഹ്ഫത്തുൽ അഹ് വദി 8/476).
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ ശൌകാനി തന്നെ അസ്ഥാനത്താണെന്ന് പറഞ്ഞ ആയത്തുകളാണ് കേരളത്തിലെ മൌലവിമാർ വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്ന് സ്താപിക്കാമെന്ന വ്യാമോഹത്തോടെ ഉദ്ദരിക്കുന്നതെന്നു മുകളിലെ ഉദ്ടരിനിയിൽ നിന്ന് സ്പഷ്ടമാണല്ലോ.
തങ്ങളുടെ ദൈവങ്ങൾ അല്ലാഹുവിന്റെ അനുമദിയൊ നിർദ്ദേശമോ കൂടാതെ തങ്ങൾക്കു ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ചതാണ് മൗലവി ഉദ്ദരിച്ച ആയത്ത്.അതിനെ ഖൻഡിച്ചുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്".(അൽബഖറ 255) എന്ന് അള്ളാഹു ചോദിച്ചത്.ഇക്കാര്യം ഇമാം റാസി(റ) യുടെ വിവരണത്തിൽ നിന്ന് തന്നെ വ്യതമാണ്. അദ്ദേഹം എഴുതുന്നു:
قوله: {مَن ذَا الذى} استفهام معناه الإنكار والنفي، أي لا يشفع عنده أحد إلا بأمره وذلك أن المشركين كانوا يزعمون أن الأصنام تشفع لهم وقد أخبر الله تعالى عنهم بأنهم يقولون {مَا نَعْبُدُهُمْ إِلاَّ لِيُقَرّبُونَا إِلَى الله زُلْفَى} وقولهم: {هَؤُلاء شفعاؤنا عِندَ الله}(التفسير الكبير: ٣/٤٤٨)
അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ ആരും അവന്റെയടുക്കൽ ശുപാർശപറയുകയില്ലെന്നാണ് ഈ ചോദ്യത്തിന്റെ താല്പര്യം. അങ്ങനെ ചോദിക്കാൻ കാരണം മുശ്രിക്കുകൾ അവരുടെ ബിംബങ്ങൾ അവർക്കുവേണ്ടി ശുപാർശപറയുമെന്ന് വാദിച്ചിരുന്നു. "അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയല്ലാതെ ഞങ്ങൾ അവർക്ക് ഇബാദത്തെടുക്കുന്നില്ല". "ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാര്ഷകരാണ് എന്നൊക്കെ പറഞ്ഞിരുന്നതായി അള്ളാഹു തന്നെ പറഞ്ഞിട്ടുണ്ട്.(റാസി 3/448)
അപ്പോൾ "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്" എന്ന് അള്ളാഹു ചോദിച്ചത് ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർഷകരാണ്" എന്ന മുശ്രിക്കുകളുടെ വാദത്തിന്റെ ഖൻഡനമാനെന്നാണ് ഇമാം റാസി(റ) തന്നെ പറയുന്നത്. അത് അവർക്കുള്ള ഖൻഡനമാകേണമെങ്കിൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ ദൈവങ്ങൾ തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന് അവർ വിശ്വസിക്കണമല്ലോ. ഇക്കാര്യം ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:
إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321
ബിംബങ്ങളെ കുറിച്ച് അവർ അള്ളാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകാരാനെന്നും അല്ലാഹുവിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ഞങ്ങൾക്ക് ശുപാര്ശ പറയുമെന്നും നിശ്ചയം മുശ്രിക്കുകൾ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുന്നവർ ആരാണ്" (അൽബഖറ 255) എന്നാ ചോദ്യത്തിലൂടെ അവരെയാണ് അല്ലാഹു ഖണ്‍ഡിച്ചത്. ഇതറിയിക്കുന്നത് ബിംബങ്ങളുടെ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനു നിർബന്ദമാനെന്നു മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു എന്നാണ്.ഇത് ഒരിനം വഴിപ്പെടലായതിനാൽ "അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർഷകനായോ ആരും തന്നെയില്ല" (മുഅമിൻ 18) എന്ന വചനത്തിലൂടെ അവരുടെ വാദത്തെ അല്ലാഹു ഖണ്‍ഡിക്കുകയുണ്ടായി.(റാസി : 13/321).
അപ്പോൾ അല്ലാഹുവിന്റെ അനുവാദവും നിർദ്ദേശവും കൂടാതെ ആരെങ്കിലും അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുമെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ പ്രസ്തുത വചനം ബാധകമാവൂ. മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്ന ഒരു മുസ്ലിമും അപ്രകാരം വിശ്വസിക്കുന്നില്ല. ഇക്കാര്യം ശൌകാനി തന്നെ വ്യക്തമാക്കിയതാണ്. അതിനാല പ്രസ്തുത ആയത്തിന്റെ പരിധിയിൽ തവസ്സുൽ ചെയ്യുന്ന മുസ്ലിംകൾ കടന്നുവരുന്നതല്ല. എന്നിരിക്കെ മുശ്രിക്കുകളിൽ അവതരിച്ച ആയത്ത് വിശ്വാസികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് കടുത്ത പാതകമാണ്. അത് ഖാവാരിജുകളുടെ സ്വഭാവമായിരുന്നുവെന്നു മുത്തബിഉസ്സുന്ന അബ്ദുല്ലാഹിബ്നു ഉമർ(റ) നെ ഉദ്ദരിച്ച് ഇമാം ബുഖാരി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.
അമ്പിയാക്കൾ,ഔലിയാക്കൾ ,മലക്കുകൾ ,പണ്ഡിതൻമാർ, സത്യവിശ്വാസികൾ തുടങ്ങി പലരും ആഖിറത്തിൽ പാപികളായ വിശ്വാസികൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് ഖുർആനിൽ സൂചിപ്പിക്കുകയും ഹദീസിൽ വ്യക്തമായി പ്രസ്ഥാപിക്കുകയും ചെയ്തതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അവരെല്ലാം വിശ്വാസികളുടെ ശുപാർഷക്കാരാനെന്നു വിശ്വസിക്കൽ ഖുർആനും സുന്നത്തും അംഗീകരിക്കുന്നതിന്റെ ഭാഗമാണ്. അതിനാല മുസ്ലിംകൾ വിശ്വസിക്കുന്ന ശുപാർശയും മുശ്രിക്കുകൾ വിശ്വസിക്കുന്ന ശുപാർശയും തമ്മിൽ വ്യത്യാസമുണ്ടായേ മതിയാവൂ. ആ വ്യത്യാസമാണ് ഇമാം റാസി(റ) യുടെ മുന് വിവരണത്തിൽ കാണുന്നത്.
മൗലവിയുടെ തെറ്റായ ആശയം ജൽപ്പിക്കാൻ ഇമാം റാസി (റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്.എന്നാൽ ഇമാം റാസി(റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്. എന്നാൽ ഇമാം റാസി(റ) ഇബാറത്ത് ഒരിക്കലും മൌലവിക്ക് അനുകൂലമല്ല.കാരണം അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ അവന്റെ അടുക്കൽ ദൈവങ്ങൾ ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ വാദം എടുത്തുപറയുന്ന "ഇക്കൂട്ടർ അല്ലാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകരാന് എന്നാ ആയത്തിന്റെ വിശദീകരണത്തിലാണ് ഇമാം റാസി(റ) അപ്രകാരം പ്രസ്ഥാപിച്ചിരിക്കുന്നത്. അതിനാൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെയുള്ള ശുപാർശയാണ് അവിടെയും ഉദ്ദേശ്യമെന്നത് വ്യക്തമാണ്. അത്തരം ഒരു ശുപാർശയിൽ മുസ്ലിംകൾ വിശ്വസിക്കുന്നില്ല. അതിനാൽ ഇമാം റാസി(റ) യുടെ പരമാർഷം ഖബ്ർ പൂജ നടത്തുന്ന മുശ്രിക്കുകളെ കുറിച്ചാണ്. മഹാന്മാരെ സന്ദർശിക്കുന്ന മുസ്ലിംകളെ കുറിച്ചല്ല. മുസ്ലിംകൾ ശുഹദാക്കളെ സന്ദർശിക്കുന്നതും അവരുടെ ഖബ്റുകളെ ആദരിക്കുന്നതും ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാനെന്നതിനു രേഖയായാണ് ഇമാം റാസി(റ) അവതരിപ്പിക്കുന്നത്. ഇമാം റാസി(റ) യുടെ പരമാർഷം കാണുക.
أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)
നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൽ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണെന്ന് നാം പറഞ്ഞ ആശയത്തിന് ഇത് രേഖയാണ്. (റാസി 2/443) .
അപ്പോൾ മുസ്ലിംകളുടെ സിയാറത്തിനെയല്ല ഇമാം റാസി(റ) ഉദ്ദേശിച്ചതെന്ന കാര്യം വ്യക്തമാണ്. ഇമാം റാസി(റ) യുടെ കാലത്തുണ്ടായിരുന്ന ചില വ്യാജ സിദ്ദന്മാരെ കുറിച്ച് മറ്റൊരിടത്ത് അദ്ദേഹം ഇപ്രകാരം പറയുന്നുണ്ട്.
أن الجهال والحشوية إذا بالغوا في تعظيم شيخهم وقدوتهم ، فقد يميل طبعهم إلى القول بالحلول والاتحاد ، وذلك الشيخ إذا كان طالبا للدنيا بعيدا عن الدين ، فقد يلقي إليهم أن الأمر كما يقولون ويعتقدون ، وشاهدت بعض المزورين ممن كان بعيدا عن الدين كان يأمر أتباعه وأصحابه بأن يسجدوا له ، وكان يقول لهم : أنتم عبيدي ، فكان يلقي إليهم من حديث الحلول والاتحاد أشياء ، ولو خلا ببعض الحمقى من أتباعه ، فربما ادعى الإلهية(التفسير الكبير: ٣٧/١٦)
വിഡ്ഢികളിൽ ചിലര് അവരുടെ ശൈഖിനെ അമിതമായി ബഹുമാനിച്ച് അവസാനം ഷൈഖും ദൈവവും ഒന്നാണെന്ന അവതാരവാദത്തിലേക്ക് എത്തിച്ചേരുന്നു. ഭൌതിക നേട്ടങ്ങൾ ആഗ്രഹിക്കുന്നവനും മതത്തിൽ നിന്ന് അകന്നുഅവനുമായ കള്ള ഷൈഖാകുമ്പോൾ ഇത്തരം അവതാരവാദത്തെ മുരീദുമാർക്കു പറഞ്ഞു കൊടുക്കുന്നു. എന്ന് മാത്രമല്ല മുരീദുകാരോടു തനിക്ക് സുജൂദു ചെയ്യാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. ഇത്തരം കള്ള ഷൈഖന്മാരെ ഞാൻ തന്നെ നേരിൽ കണ്ടിട്ടുണ്ട്. വിഡ്ഢികളായ മുരീദുമാരുമായി താൻ തനിച്ചാകുമ്പോൾ താൻ ദൈവമാനെന്നുകൂടി ആ ശൈഖ് വാദിക്കാരുണ്ട്(റാസി : 16/37)
ഇത്തരം കള്ള ഷൈഖുമാർ കേരളത്തിലുമുണ്ട്. ചേറ്റൂർ,കൊരുൽ,ശംസിയ്യ തുടങ്ങിയ കള്ള ത്വരീഖത്തുകാർ ഉദാഹരണം. ഇത്തരം വിശ്വാസ ആചാരങ്ങളാണ് ഇമാം റാസി(റ) ഇവിടെ വിവരിച്ചത്. ഇത്തരം വിശ്വാസക്കാർ അവരുടെ ഷൈഖൻമാരുടെ ഖബ്റുകളെ ആരാധിക്കുന്നത് അറേബിയൻ മുശ്രിക്കുകളുടെ പ്രവർത്തിയോടു തുല്യമാണെന്ന് പറയാവുന്നതാണ്. ഇവരുടെയും അവരുടെയും വീക്ഷണത്തിൽ യാതൊരു വ്യത്യാസവുമില്ല. ദൈവമാണെന്നോ ദാവാവതാരമാണെന്നോ ഉള്ള വിശ്വാസമാല്ലാതെ മഹത്തുകളുടെ ഖബ്റ് ആദരിക്കുന്നതിനെ ഒരിക്കലും ഇമാം റാസി(റ) എതിർക്കുന്നില്ലെന്നു നേരത്തെ ഉദ്ദരിച്ച ഇമാം റാസി(റ) യുടെ ഇബാറത്തിൽ നിന്ന് വ്യക്തമാണല്ലോ