ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 26 July 2017

ഖുതുബയുടെ റുക്നുകൾ മാത്രം അറബി!

അര്‍കാനുകള്‍ മാത്രമോ?

ഖുത്വ്‌ബയുടെ അര്‍കാനുകളില്‍(നിര്‍ബന്ധ ഘടകങ്ങളില്‍) മാത്രം അറബി ഭാഷ പരിഗണിച്ചാല്‍ മതിയെന്നും അനുബന്ധങ്ങളില്‍ എന്തുമാവാമെന്നുമുള്ള ഒരു ധാരണ ചിലര്‍ക്കുണ്ട്‌. ഈ വിഷയകമായി കര്‍മശാ സ്‌ത്രപണ്ഡിതന്‍മാര്‍ പറഞ്ഞു വെച്ച കാര്യങ്ങള്‍ പൂര്‍ണ്ണമായി പരിശോധിച്ചാല്‍ അതു തെറ്റാണെന്നു ബോധ്യപ്പെടും. മുന്‍ കാല പണ്ഡിതന്‍മാരൊക്കെ ജുമുഅ ഖുത്വ്‌ബ മുഴുവന്‍ അറബി ഭാഷയിലാകണമെന്ന്‌ പറയുന്നുണ്ട്‌. ഇമാം നവവി(റ) പറയുന്നു: ?ഖുത്വുബ പൂര്‍ണ്ണമായും അറബിയിലായിരിക്കല്‍ ശര്‍ത്വാണോ എന്നതില്‍ രണ്ടു വജ്‌ഹുകളുണ്ട്‌. സ്വഹീഹായ അഭിപ്രായം ശര്‍ത്വാകുന്നു എന്നാണ്‌??(റൗള: 1/531)(16)

ഇമാം റാഫിഈ(റ) പറയുന്നു: ?ഖുത്വ്‌ബ പൂര്‍ണ്ണമായും അറബിലായിരിക്കല്‍ ശര്‍ത്വാണോ എന്നതില്‍ രണ്ടു വജ്‌ഹുകളുണ്ട്‌. അസ്വഹ്‌ഹായ അഭിപ്രായം ശര്‍ത്വാകുന്നു??(ശറഹു കബീര്‍: 4/579).(17) ഇമാം ജലാലുദ്ദീന്‍ മഹല്ലി(റ) പറയുന്നു:??പൂര്‍വ്വ ജനങ്ങള്‍ നിര്‍വഹിച്ചു വന്ന പോലെ ഖുത്വ്‌ബ മുഴുവനും അറബിയിലായിരിക്കല്‍ ശര്‍ത്വാക്കപ്പെടും??(മഹല്ലി: 1/278).(18)

എന്നാല്‍ ശേഷം വന്ന പണ്ഡിതന്‍മാര്‍ ഒന്നു കൂടി വിശാലാര്‍ത്ഥം നല്‍കുന്ന രീതിയിലാണ്‌ മുന്‍കാല പണ്ഡിതരുടെ ഈ വാചകങ്ങളെ സമീപിച്ചത്‌. ഇമാം നവവി(റ)യുടെ മിന്‍ഹാജിലെ ?ഖുത്വ്‌ബ അറബിയാവല്‍ ശര്‍ത്വാണ്‌? എന്ന പ്രസ്‌താവനയിലെ ?ഖുത്വ്‌ബക്ക്‌? ?അര്‍കാന്‍ അതല്ലാത്തത്‌ ഒഴികെ?(അര്‍കാനിഹാ ദൂനമാ അദാഹാ) എന്നര്‍ത്ഥമാണ്‌ ഹിജ്‌റ പത്താം നൂറ്റാണ്ടുകാരനായ ഇമാം ഇബ്‌നു ഹജരില്‍ ഹൈതമി(റ) തന്റെ തുഹ്‌ഫയില്‍ നല്‍കിയത്‌. അര്‍കാനുകള്‍ മാത്രം അറബിയിലായാല്‍ മതി എന്ന രീതിയിലല്ല ഇമാം ഇങ്ങനെ പ്രയോഗിച്ചത്‌. സാധാരണ നടപ്പുള്ള പോലെ ഒരു വലിയ അറബി ജുമുഅ ഖുത്വുബ ശര്‍ത്വല്ലെന്നും അര്‍കാനുകള്‍ മാത്രമുള്ള ചുരുങ്ങിയ ഖുത്വുബയുണ്ടായാല്‍ ശര്‍ത്വായെന്നുമുള്ള അര്‍ത്ഥത്തിലാണീ പ്രയോഗം. കര്‍മശാസ്‌ത്ര പണ്ഡിതന്‍മാര്‍ ഈ സംഗതി തുറന്നു പറയുന്നുണ്ട്‌. ?അര്‍കാന്‍ എന്ന ഏറ്റവും ചുരുങ്ങിയ ഖുത്വുബയെ കേള്‍പ്പിക്കലാണ്‌ ഉദ്ദേശ്യം. കാരണം അതില്‍ കൂടിയതൊന്നും പറയണം എന്നു ശര്‍ത്വില്ല. എങ്കിലല്ലേ കേള്‍ക്കണം എന്നു വരികയുള്ളൂ? (ജൗജരി-ഫൈള്‌).(19)

ഇവിടെ ?അര്‍കാനില്‍ കൂടിയത്‌ ശര്‍ത്വില്ല?(ഫഇന്നസ്സാഇദ അലൈഹാ ലാ യുശ്‌തറത്വു ദിക്‌റുഹു) എന്നതും മുമ്പ്‌ പറഞ്ഞ ?ദൂന മാഅദാഹാ? എന്നതും ഒരേ അര്‍ത്ഥത്തില്‍ പറഞ്ഞ പദാവലികളാണ്‌. സാധാരണ ഗതിയില്‍(ഉര്‍ഫില്‍) ഒരു ഖുത്വ്‌ബയെന്നു പറയാന്‍ പറ്റുന്നത്ര വിശാലമായൊരു ഖുത്വ്‌ബ വേണമെന്ന്‌ സ്വാഭാവികമായും ഉണ്ടാകുന്ന ബോധത്തെ റദ്ദു ചെയ്യുകയാണ്‌ ഇങ്ങനെ പറഞ്ഞിതിന്റെ ഉദ്ദേശ്യം. ശംസുല്‍ ഉലമ(ന.മ.) ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. മറിച്ചാണ്‌ ഉദ്ദേശ്യമെങ്കില്‍ പല അപകടങ്ങളും വരും. കാരണം അര്‍കാനല്ലാത്തവ(മാ അദാഹാ) ഖുത്വ്‌ബയില്‍ തന്നെ അത്യാവശ്യമല്ലാത്ത സ്ഥിതിക്ക്‌ ഖുത്വ്‌ബ സ്വഹീഹാകാന്‍ അവ അറബിയിലായിരിക്കല്‍ ശര്‍ത്വാണെന്ന്‌ പറയുന്നത്‌ ബുദ്ധിയല്ല. അത്‌ കൊണ്ടാണ്‌ ?അര്‍കാനുകള്‍ അതല്ലാത്തവയൊഴികെ? എന്നു ഇബ്‌നു ഹജര്‍(റ) ശര്‍ഹ്‌ എഴുതിയത്‌.

ഇനി അര്‍കാനുകള്‍ മാത്രം അറബിയിലായാല്‍ മതിയെന്നും അല്ലാത്തവ അനറബിയിലാകാമെന്നുമാണ്‌ ഖുത്വ്‌ബ അറബിയിലാവല്‍ ശര്‍ത്വാണെന്ന മിന്‍ഹാജിലെ വാക്കു കൊണ്ട്‌ ഇമാം നവവി(റ) ഉദ്ദേശിച്ചെതെന്നും അതിനാലാണ്‌ ഇബ്‌നു ഹജര്‍(റ) അതിനു ശര്‍ഹ്‌ എഴുതിയപ്പോള്‍ ?അര്‍കാനുകള്‍ അതല്ലാത്തത്‌ ഒഴികെ??എന്നെഴുതിയെതെന്നും കരുതാന്‍ ഇവിടെ ഒരു സാഹചര്യവുമില്ല. കാരണം തന്റെ മറ്റൊരു ഗ്രന്ഥമായ റൗളയിലും ശറഹുല്‍ മുഹദ്ദബിലും മിന്‍ഹാജിന്റെ തന്നെ കര്‍ത്താവായ ഇമാം നവവി(റ) തന്നെ ഖുത്വ്‌ബ മുഴുവന്‍ അറബിയിലാവണമെന്ന്‌ സ്ഥിരപ്പെടുത്തിയിട്ടുണ്ടല്ലോ?

വലിയ ഖുത്വ്‌ബയില്‍ അര്‍കാനല്ലാത്തത്‌ ഓതുമ്പോള്‍ അതു അറബിയിലായിരിക്കണം എന്നു തന്നെയാണ്‌ ഫുഖഹാഅ്‌ പറഞ്ഞിട്ടുള്ളത്‌. ഖുത്വ്‌ബയില്‍ ഫര്‍ളായ അര്‍കാനുകളുടെ ഫര്‍ള്‌ കിട്ടണമെങ്കില്‍ അറബി ശര്‍ത്വായതു പോലെ സുന്നത്തുകളുടെ സുന്നത്ത്‌ കിട്ടണമെങ്കിലും അറബിയിലാകല്‍ ശര്‍ത്വാണ്‌. നിസ്‌കാരത്തിലുള്ള ഫര്‍ളായ ദിക്‌റുകളും സുന്നത്തായ ദിക്‌റുകളും അറബിയിലായിരിക്കല്‍ ശര്‍ത്വാണല്ലോ? ഫര്‍ളായ അവസാനത്തെ അത്തഹിയ്യാത്ത്‌ അറബിയിലോതുന്നവര്‍ സുന്നത്തായ ആദ്യത്തെ അത്തഹിയ്യാത്ത്‌ മലയാളത്തിലോതാറില്ല. ഓതല്‍ അനുവദനീയവുമല്ല. അങ്ങനെ ആരും വാദിക്കുകയും ചെയ്‌തിട്ടില്ല. ദിക്‌റുകള്‍ പോലെ ഖുത്വ്‌ബയും ഇബാദത്താണെന്നത്‌ കൊണ്ടാണ്‌ അതാതിന്റെ ഫലം കിട്ടാന്‍ അവ അറബിയിലായിരിക്കണം എന്നു പറയുന്നത്‌. ഖുത്വ്‌ബ ഇബാദത്താണെന്നും അതില്‍ ഇത്തിബാഅ്‌ മാത്രമേ പരിഗണിക്കാവൂ എന്നും നാം സഥിരീകരിച്ചിട്ടുണ്ടല്ലോ?

എന്നാല്‍ ഇവിടെ പൊതുവെ ഉദ്ധരിക്കപ്പെടുന്ന ഇബ്‌നു ഖാസിം(റ)വിന്റെ ഒരഭിപ്രായമുണ്ട്‌. നമുക്കത്‌ വിശദീകരിക്കാം. ഇബ്‌നു ഖാസിം(റ) പറയുന്നു: ?അര്‍കാനുകളാണ്‌ (അഭിവാജ്യഘടകങ്ങള്‍) ഉദ്ദേശ്യം എന്ന്‌ പറഞ്ഞത്‌ കൊണ്ട്‌ അര്‍കാനുകള്‍ക്കിടയില്‍ അനറബി ഭാഷ ദോഷഫലം വരുത്തുകയില്ല എന്നാണ്‌ അറിയിക്കുന്നത്‌. എന്നാല്‍ മുഹമ്മദ്‌ റംലി(റ)ന്റെ അഭിപ്രായത്തോട്‌ യോജിച്ച്‌ അനറബി ഭാഷയിലുള്ളത്‌ ദീര്‍ഘമാവാതിരിക്കുമ്പോഴാണതെന്ന്‌ വെക്കല്‍ നിര്‍ബന്ധമാണ്‌. ഇനി അങ്ങനെയെല്ലെങ്കില്‍ (ദീര്‍ഘിച്ചാല്‍) അറബേതര ഭാഷ പരിഗണിക്കപ്പെടാത്ത അസംബന്ധമാണെന്നര്‍ത്ഥത്തില്‍ (ലഗ്‌വുന്‍ ലാ യുഹ്‌സബു) അര്‍കാനുകള്‍ക്കിടയില്‍ മൗനം പാലിക്കുന്നത്‌ പോലെ ഖുത്വ്‌ബക്കത്‌ ദോഷം ചെയ്യും. കാരണം അറബി സാദ്ധ്യമായിരിക്കെ അനറബി ഭാഷ ഒരിക്കലും മതിയാവുകയില്ല. അതിനാല്‍ അനറബി ഭാഷ അസംബന്ധം (ലഗ്‌വ്‌) തന്നെ (ജമല്‍: 2/27).(20)

ഇതില്‍ നിന്ന്‌ രണ്ട്‌ കാര്യം വ്യക്തമായി മനസ്സിലാക്കാം;
1-ഖുത്വ്‌ബയില്‍ അനറബി ഭാഷ പരിഗണിക്കപ്പെടാത്ത അസാധുവാണ്‌.
2-അറബി ഭാഷ ഉച്ചരിക്കാന്‍ കഴിവുള്ളതോടെ അനറബി ഖുത്വ്‌ബ നിര്‍വഹിക്കുന്നത്‌ മതിയാവുകയില്ല.

ഖുത്വ്‌ബയുടെ അര്‍കാനുകള്‍ അറബിയിലും അര്‍കാനല്ലാത്തവ അനറബിയിലും ഓതുന്ന വിഷയമാണല്ലോ ഇബ്‌നു ഖാസിം(റ) പരാമര്‍ശത്തിലെ പ്രതിവാദ്യം. അനറബിയിലോതിയവ സമയം ദീര്‍ഘമായാല്‍ ദോഷം വരുത്തുമെന്നും ദീര്‍ഘമായ സമയമില്ലെങ്കില്‍ ദോഷം വരുത്തുകയില്ലെന്നും അതില്‍ പറയുന്നു. ഇത്‌ വിശദീകരിക്കാം. ദീര്‍ഘമായ സമയമുണ്ടെങ്കില്‍ അനറബിയിലോതിയവ ബാത്വിലാകുന്നതോടൊപ്പം അറബിയിലോതിയ ഭാഗത്തെയും ബാത്വിലാക്കുമെന്നാണ്‌ ?ദോഷം ചെയ്യും? എന്ന്‌ പറഞ്ഞതിന്റെ അര്‍ത്ഥം. അഥവാ ഇവിടെ ഖുത്വ്‌ബ മഴുവന്‍ ബാത്വിലാണ്‌. ഖുത്വ്‌ബയുടെ മറ്റൊരു ശര്‍ത്വായ മുവാലാത്‌ നഷടപെടുന്നത്‌ കൊണ്ടാണ്‌ ഇങ്ങെനെ സംഭവിക്കുന്നത്‌. ഫര്‍ളുകള്‍ മാത്രം ചെയ്‌തു രണ്ട്‌ റക്‌അത്ത്‌ നിസ്‌കരിക്കുന്നതോ അതില്‍ കൂടുതലോ ആയ സമയമാണ്‌ മുവാലാത്ത്‌ നഷ്‌ടപ്പെടുത്തുന്ന സമയമെന്ന്‌ ഫുഖഹാഅ്‌ പറഞ്ഞിട്ടുണ്ട്‌. ഇനി ദീര്‍ഘമായി സമയമില്ലെങ്കില്‍ ?ദോഷം ചെയ്യുകയില്ല? (ലായളുര്‍റു) എന്ന്‌ പറഞ്ഞിതിന്റെ ഉദ്ദേശ്യം അനറബിയിലോതിയ അര്‍കാനല്ലാത്തവ അറബിയിലോതിയ അര്‍കാനുകള്‍ക്ക്‌ ദോഷവും വരുത്തുകയില്ല എന്നാണ്‌. അഥവാ അറബിയിലോതിയ അര്‍കാനുകള്‍ സ്വഹീഹാകും ബാത്വിലാവുകയില്ല. അതല്ലാതെ അനറബിയിലോതിയ അര്‍കാനല്ലാത്ത അനുബന്ധങ്ങള്‍ക്ക്‌ ഒരു ദോഷവും വരുകയില്ലെന്നോ അത്‌ സ്വഹിഹാകുമെന്നോ അല്ല . അതു ബാത്വിലാവുക തന്നെ ചെയ്യും. കാരണം അറബിയിലുള്ള ഖുത്വുബക്കേ ഖുത്വുബ എന്ന്‌ ഫുഖഹാഅ്‌ പറഞ്ഞിട്ടുള്ളു. അര്‍കാനല്ലാത്തവ ഖുത്വുബയുടെ അനുബന്ധങ്ങളോ സുന്നത്തുകളോ ആയി പരിഗണക്കണമെങ്കില്‍ അതും അറബിയിലാവല്‍ ശര്‍ത്വാണെന്ന്‌ എല്ലാകര്‍മ്മ ശാസ്‌ത്രപണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുള്ളത്‌ . ഇവിടെ ഖുത്വ്‌ബയില്‍ അറബിയല്ലാത്ത ഭാഷ കടന്ന്‌ വരുന്നതിനാല്‍ അത്‌ ലഗ്‌വാണ്‌. അതിനാല്‍ അത്‌ ഹറാമുമാണ്‌. മഗ്‌സൂബായ (പിടിച്ച്‌ പറിക്കപ്പെട്ട) ഭൂമിയില്‍ നിസ്‌കരിച്ചാല്‍ നിസ്‌കാരം സ്വഹീഹാകുമെങ്കിലും നിസ്‌ക്കരിക്കുന്നത്‌ ഹറാമാണന്ന്‌ പറയുന്നത്‌ പോലെയാണിത്‌.

മാത്രമല്ല, അറബി ഭാഷയില്‍ ഓതാന്‍ കഴിവുണ്ടായിരിക്കെ അനറബി ഭാഷ മതിയാകില്ലെന്ന്‌ ഇബ്‌നു ഖാസിം(റ) പറഞ്ഞുവല്ലോ, ഫുഖഹാക്കള്‍ മതിയാവുകയിെല്ലന്നോ സ്വീകരിക്കുകയില്ലെന്നോ പറഞ്ഞാല്‍ അത്‌ ഫാസിദാകും എന്നാണെന്ന്‌ കര്‍മശാസ്‌ത്ര നിദാനശാസ്‌ത്രത്തില്‍ അംഗീകരിക്കപ്പെട്ട കാര്യമാണ.്‌ ?ഫാസിദിനെ ഉണ്ടാക്കുന്ന കാര്യത്തില്‍ ?സ്വീകരിക്കില്ല? എന്ന പ്രയോഗം പോലെയാണ്‌ ?മതിയാവുകയില്ല? എന്ന പ്രയോഗവും??(ജംഉല്‍ ജവാമിഅ്‌(1/398).(21)

കര്‍മ്മ ശാസ്‌ത്ര പണ്ഡിതന്‍മാരുടെ ഈ വാക്ക്‌ പ്രയോഗവും ഖുത്വ്‌ബയുടെ അനുബന്ധങ്ങള്‍ അറബേതര ഭാഷയില്‍ നിര്‍വ്വഹിക്കുന്നത്‌ ഖുത്വ്‌ബയെ ഫസാദാക്കുമെന്ന്‌ വ്യക്തമാക്കുന്നു. അര്‍ക്കാനുകളല്ലാത്തത്‌ അനറിബിയിലോതുന്നത്‌ ഫാസിദാണെന്ന്‌ വരുമ്പോള്‍ ഫാസിദായ ഇബാദത്തുമായി ബന്ധപ്പെടല്‍ ഹറാമുമാണ്‌. ഇബ്‌നു ഹജര്‍ (റ)പറയുന്നു:??നിസ്‌കരിക്കാനുള്ള കല്‍പനയില്ലാത്ത നിസ്‌കാരം ഫാസിദാകുന്നു. ഫാസിദായ ആരാധനയിലേര്‍പ്പെടല്‍ ഹറാമാണെന്ന അംഗീകൃത നിയമമനുസരിച്ച്‌ ഈ നിസ്‌കാരത്തില്‍ ഏര്‍പ്പെടല്‍ ഹറാമാണ്‌? (ഫതാവല്‍ കുബ്‌റ: 1/209).(22) തുഹ്‌ഫ(1/66), ഖല്‍യൂബി(1/306) തുടങ്ങിയ കിതാബുകളിലെല്ലാം ഇക്കാര്യം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. അപ്പോള്‍ അനറബി ഭാഷയിലുള്ള ഖുത്വ്‌ബ ഫാസിദായതിനാല്‍ അതു നിര്‍വ്വഹിക്കല്‍ ഹറാമാണെന്ന്‌ സ്ഥിരപ്പെടുന്നു.