ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 15 July 2017

സ്ത്രീ ജുമുഅ - വഹാബി പ്രസിദ്ധീകരണങ്ങൾ പറയട്ടെ!

സ്ത്രീ പള്ളിയില്‍

ഖു൪ആനും സുന്നത്തും മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നതിന് അവരുടെ വീടാണ് ഉത്തമം എന്ന് പറയുമ്പോള്‍ സ്ത്രീകളെ പള്ളിയില്‍ പോകാ൯ നി൪ബന്ധിക്കുകയാണ് പുതിയ വഹാബികള്‍. മാത്രമല്ല, പള്ളിയില്‍ വരുന്ന സ്ത്രീകളും പുരുഷ൯മാരും പള്ളിയില്‍ ഉറങ്ങി രാവിലെ പോവണം എന്നാണ് 1976 മാര്‍ച്ചിലെ സല്‍സബീല്‍ പറയുന്നത്.
ചരിത്ര പരമായി പോലും സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് തെളിവില്ല എന്നത്, കേരളത്തില്‍ ആദ്യമായി ജുമുഅക്ക് പങ്കെടുത്ത സ്ത്രീകള്‍ ഒതായി വെള്ളാംപാറ ഖദീജക്കുട്ടിയും, ആമിനത്താത്തയും ആണെന്ന് പുടവ മാസിക 1995 മാര്‍ച്ച് പുസ്തകം 4 ലക്കം 12 പേജ് 29ല്‍ എഴുതിയതില്‍ നിന്ന് വ്യക്തമാണ്. ഇനി വഹാബി നേതാക്കളുടെ വരികള്‍ കാണുക.

* സ്ത്രീകള്‍ക്ക് ജുമുഅ വുജൂബില്ല എന്നത് ഇസ്‌ലാമിക ലോകത്ത്‌ ആര്‍ക്കും തന്നെ അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയമാണ് എന്നാണ് ഇമാം ശൌക്കാനി, ഇമാം നവവി, ഇമാം ഇബ്നുല്‍ മു൯ദി൪ ഇബ്നു റുശ്ദ്‌, ഇമാം സ൯ആനി, ഇമാം ഇബ്നു അസ്മ മുതലായവ൪ വ്യക്തമാക്കിയത്‌. (അല്‍മനാ൪ പുസ്തകം 4 ലക്കം 2 , 1953 മെയ്‌ പേജ് 47 )

* സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവര്‍ക്ക്‌ അതിലാണ് കൂടുതല്‍ പ്രതിഫലം. (പ്രബോധനം പുസ്തകം 6 , ലക്കം 11, 1951)

* പിശാച് നിങ്ങളെ നശിപ്പിക്കാനായി രംഗത്തിറങ്ങിയപ്പോള്‍ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ പുരുഷന്‍മാ൪ അവനെ സഹായിച്ചതാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളുടെ നാശത്തിന്‍റെ വഴി നിങ്ങള്‍ തന്നെ തോണ്ടരുത്. പുരുഷന്‍മാ൪ നിങ്ങളെ ജീവനോടെ കുഴിച്ച് മൂടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങളുടെ രക്ഷിതാക്കളോടും ഭ൪ത്താക്കളോടും ‘ഞങ്ങളെ നശിപ്പിക്കാ൯ വരരുതെ’ന്ന് അപേക്ഷിക്കുക. (സല്‍സബീല്‍ പുസ്തകം 9 ലക്കം 4 , 1980 ജനുവരി 20 പേജ് 10)

* രോഗികളും കുട്ടികളും യാത്രക്കാരും സ്ത്രീകളുമൊഴിച്ച് നിസ്കാരം നി൪ബന്ധമായ എല്ലാവ൪ക്കും ജുമുഅ നിര്‍ബന്ധമാണ്. (നിസ്കാരം ഒരു ലഘുപഠനം പേജ് 48 , 1985 മാര്‍ച്ച് by ഹുസൈന്‍ മടവൂ൪)

* സ്ത്രീകള്‍ക്ക് ഉത്തമം സ്വന്തം വീടുകളാണെന്ന് പറഞ്ഞുകൊണ്ട് അവരുടെ പള്ളി പ്രവേശനം നബി (സ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്, ശരിയാണ് നബി (സ) പ്രോത്സാഹിപ്പിച്ചിട്ടില്ല. (മാധ്യമം 97, ഫെബ്രുവരി 7)

* ജിഹാദ്‌, ജുമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ തുടങ്ങി പുരുഷന് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാനുള്ള അവസരങ്ങളെമ്പാടുമുണ്ടെന്നും സ്ത്രീകള്‍ക്ക് അതില്ലെന്നും പരാതിപ്പെട്ട വനിതകള്‍ക്ക് നബി (സ) നല്‍കിയ മറുപടി ഓര്‍ക്കുക. പ്രവാചക൯ പറഞ്ഞു: ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ നല്ല പെരുമാറ്റം അവയ്ക്കൊക്കെ പകരം നില്‍ക്കും. (ആരാമം 1996 ലക്കം 3 പേജ് 48)

* ഹദീസില്‍ സ്ത്രീകളെ പള്ളിയില്‍ അയക്കുന്ന കാര്യം പറഞ്ഞിട്ടേ ഇല്ല, ഒരു ഹദീസിലും അങ്ങനെ ആജ്ഞാപിച്ചിട്ടില്ല. (അല്‍മനാ൪ 1953 ജൂലൈ 5 പുസ്തകം 4 ലക്കം 6)

* നമ്മുടെ പള്ളികളില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്ത്‌ വരുന്ന സ്ത്രീകളുടെ ഫോട്ടോ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണുന്നുണ്ട്. ഈ ദുരവസ്ഥ പരിതാപകരമാണ്. മുന്നോട്ട് നീങ്ങും തോറും വശളാകുന്ന മട്ടാണ്. (സല്‍സബീല്‍ 1980 ജനുവരി 20 പുസ്തകം 9 ലക്കം 4)

* ആകയാല്‍ ചില ഉലമാക്കളല്ല, സകല ഉലമാക്കളും സ്ത്രീകള്‍ക്ക് ജുമുഅ നിര്‍ബന്ധമില്ലെന്ന് വാദിച്ചവരാണെന്ന് തെളിഞ്ഞു കഴിഞ്ഞു. സുന്നത്തുണ്ടെന്നു ചില ഉലമാക്കള്‍ പറഞ്ഞുവെന്ന് മൗലവി (എം. സി. സി) വാദിക്കുന്നു. ഇമാമീങ്ങളുടെ കിതാബില്‍ നിന്നും അത് തെളിയിച്ച് തരുവാ൯ അദ്ദേഹത്തിന് സാധിക്കുമോ? (അല്‍മനാ൪ 1953 മെയ്‌ 20 പുസ്തകം 3 ലക്കം 23 പേജ് 25)

* വളരെ പ്രതിബന്ധങ്ങളുള്ളവരാണ്‌ സ്ത്രീകള്‍. ചിലപ്പോള്‍ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ആര്‍ത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയില്‍ വെച്ചായാല്‍ പള്ളി വൃത്തികേടാവും എന്നുള്ളത് മാത്രമല്ല, ആ നാണക്കേട് സഹിക്കാ൯ അവള്‍ക്ക് കഴിയുകയില്ല. അവള്‍ അത്രയും അബലകളും, ചപലകളുമാണ്. (അല്‍മനാ൪ 1953 ജൂണ്‍ 20 പുസ്തകം 4 ലക്കം 5 പേജ് 4)

* ഫാഷ൯ പരേഡിന് ഇറങ്ങിയവരെപ്പോലെയാണ് മുജാഹിദ്‌ പള്ളിയിലെ സ്ത്രീകള്‍. ഇങ്ങനെയാണെങ്കില്‍ അവ൪ എന്തിന് പള്ളിയില്‍ വരുന്നു. (അല്‍മനാ൪ 1999 ഡിസംബ൪)
പര പുരുഷ൯മാരോടൊന്നിച്ച് സ്ത്രീകളെ പള്ളിയിലേക്കയക്കണമെന്നതിന് പ്രമാണങ്ങള്‍ ഉണ്ടെന്ന് ഇനിയും തെളിയിക്കാ൯ നിങ്ങള്‍ക്ക് നട്ടെല്ലുണ്ടോ?

(തെളിവ് വേണോ പടിയിറങ്ങും മുന്‍പ്‌ എന്ന പുസ്തകത്തില്‍ നിന്നും)