ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 28 July 2017

അടിയന്തിരം വിശദമായി

അടിയന്തിരം വിശദമായി 


അത്യാവശ്യമായി നടക്കേണ്ടകാര്യം, ആചാരമനുസരിച്ച് നടക്കേണ്ട വിശേഷച്ചടങ്ങ്‌, എന്നൊക്കെയാണ് അടിയന്തിരം എന്നതിന്റെ ഭാഷാർത്ഥം. മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം. ഇത്തരമൊരു ചടങ്ങ് മരണശേഷം ഏതുദിവസവും ആകാവുന്നതാണ്. മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. "ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കും സത്യവിശ്വാസത്തോടെ ഞങ്ങൾക്കു മുമ്പ് കഴിഞ്ഞു പോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ!" എന്ന് പ്രാർത്ഥിക്കുന്നവരാണ് സത്യവിശ്വാസികളെന്നു  ഖുർആൻ പരിചയപ്പെടുത്തുന്നു.


അടിയന്തിരത്തിന്റെ പ്രമാണങ്ങൾ 
ഇമാം ബുഖാരി(റ)യും മുസ്ലിമും (റ) യും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.

أَنَّ سَعْدَ بْنَ عُبَادَةَ رضي الله عنه تُوُفِّيَتْ أُمُّهُ وَهُوَ غَائِبٌ عَنْهَا، فَقَالَ : يَا رَسُولَ اللَّهِ إِنَّ أُمِّي تُوُفِّيَتْ وَأَنَا غَائِبٌ عَنْهَا ، أينفعنا شيئ؟ إن تصدقت عنها ؟ قال : نعم قال : فإني أشهدك أن حائطي المخراف صدقة عليها. (البخاري: ٢٥٥٦، مسلم: ٣٤٠٨)

http://sunnisonkal.blogspot.com/

സഅദുബ്നു ഉബാദ(റ) സ്ഥലത്തില്ലാത്തപ്പോൾ അവരുടെ മാതാവ് മരണപ്പെട്ടു. നബി(സ)യെ സമീപിച്ച് അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലെ! ഞാൻ സ്ഥലത്തില്ലാത്തപ്പോൾ എന്റെ ഉമ്മ മരണപ്പെട്ടു, അവരുടെ പേരിൽ ഞാൻ വല്ലതും സ്വദഖ ചെയ്താൽ അതവർക്ക് ഫലം ചെയ്യുമോ?" നബി(സ) പറഞ്ഞു: "അതെ" . അപ്പോൾ സഅദ്(റ) പ്രഖ്യാപിച്ചു: 'താങ്കള് സാക്ഷി. നിശ്ചയം എന്റെ മിഖ്റാഫ് തോട്ടം അവരുടെ പേരിൽ സ്വദഖയാണ്'. (ബുഖാരി: നമ്പർ: 2556, മുസ്ലിം: 4308)

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:

وفي هذا الحديث : أن الصدقة عن الميت تنفع الميت ويصله ثوابها ، وهو كذلك بإجماع العلماء .(شرح النووي على مسلم: ٤٤٤/٣)


മയ്യിത്തിന്റെ പേരിൽ ചെയ്യുന്ന സ്വദഖ മയ്യിത്തിനു ഫലം ചെയ്യുമെന്നും അതിന്റെ പ്രതിഫലം അവനു ലഭിക്കുമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. പണ്ഡിതലോകം ഏകോപിച്ചു പറഞ്ഞ അഭിപ്രായവും അതുതന്നെയാണ്. (ശർഹു മുസ്ലിം: 4/444)

ഇബ്നു ഹജർ അസ്ഖലാനി(റ) എഴുതുന്നു:

http://sunnisonkal.blogspot.com/


ഈ അദ്ധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങൾ ഉണ്ട്. മയ്യിത്തിന്റെ പേരിൽ ദാനധർമ്മം നടത്തൽ അനുവദനീയമാണെന്നും സ്വദഖയുടെ പ്രതിഫലം അവനിലേക്കെത്തുക വഴി അത് അവന്നു ഫലം ചെയ്യുമെന്നും ഹദീസ് പഠിപ്പിക്കുന്നു. മയ്യിത്തിന്റെ പേരിൽ ധർമ്മം ചെയ്യുന്നത് സന്താനമാണെങ്കിൽ വിശേഷിച്ചും. "മനുഷ്യന്ന് അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല" എന്നർത്ഥം വരുന്ന ആയാത്തിന്റെ വ്യാപകാർത്ഥത്തെ പരിമിതപ്പെടുത്തുന്നതാണ് ഈ ഹദീസ്. (ഫത്ഹുൽ ബാരി: 8/331)  

മയ്യിത്തിന്റെ പേരിൽ അന്നദാനം നടത്തൽ സ്വദഖയാണെന്നും അവനു വേണ്ടി സ്വദഖ ചെയ്യൽ സുന്നത്താണെന്നത് "ഇജ്മാഅ" കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും ഇബ്നു ഹജർ ഹൈതമി(റ) "ഫതാവൽ കുബ്റാ" യിൽ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു:

http://sunnisonkal.blogspot.com/

ഏഴു ദിവസം മയ്യിത്ത് ഖബ്റിൽ പരീക്ഷണം നേരിടുന്നതിന്റെ പേരിലാണല്ലോ ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ അന്നദാനം നടത്തുന്നത്. അപ്പോൾ തൽഖീനും ഏഴുദിവസം ആവർത്തിക്കെണ്ടതല്ലേ എന്ന സംശയത്തിന് ഇപ്രകാരം മറുവടി പൂരിപ്പിക്കാവുന്നതാണ്. അന്നദാനത്തിന്റെ ഗുണം മറ്റുള്ളവരിലേക്ക് വിട്ടുകടക്കുന്നതും  അതു മുഖേന മയ്യിത്തിനു ലഭിക്കുന്നനേട്ടം ഉന്നതവുമാണ്. കാരണം മയ്യിത്തിന്റെ പേരിലുള്ള അന്നദാനം സ്വദഖയാണ്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ സുന്നത്താണെന്ന കാര്യം ഇജ്മാഅ (ഏകാഭിപ്രായം) കൊണ്ട് സ്ഥിരപ്പെട്ടതാണ്. (ഫതാവൽ കുബ്റ: 3/193)  

അന്നദാനം സ്വദഖയുടെ പരിധിയിൽ വരില്ലെന്ന് പറയാൻ ഏതെങ്കിലും പുത്തൻ വാദി ധൈര്യം കാണിക്കുമെന്നു തോന്നുന്നില്ല. കാരണം ഇസ്ലാം കാര്യങ്ങളിൽ ഏറ്റവും ഉത്തമമായ കാര്യങ്ങലിലൊന്നായാണ് പ്രബലമായ ഹദീസുകളിൽ അന്നദാനത്തെ എണ്ണിയിരിക്കുന്നത്. ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു:  

http://sunnisonkal.blogspot.com/

ഇസ്ലാമിൽ വെച്ച് ഏറ്റവും ഉത്തമമായ കാര്യം ഏതാണെന്ന് ഒരാള് നബി(സ) യോട് ചോദിക്കുകയുണ്ടായി. അന്നദാനവും പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയലുമാണെന്നും അവിടുന്ന് മറുവടി നൽകി(ബുഖാരി: 11)  

പുത്തൻവാദം 

വസ്വിയ്യത്ത് ചെയ്യാൻ അവസരം കിട്ടാതെ മരണപ്പെട്ടവർക്ക് മാത്രം ബാധകമാണ് മേൽ ഹദീസെന്നാണ് പുത്തൻ വാദികൾ ജൽപിക്കുന്നത്. അവരുടെ ഈ ജല്പനം തികച്ചും ബാലിശമാണെന്ന് പണ്ഡിത പ്രസ്താവനകൾ വ്യക്തമാക്കുന്നു. വസ്വിയ്യത്തിന്റെ അധ്യായത്തിൽ ഉദ്ദരിച്ചത് കൊണ്ട് ഹദീസ് കാണിക്കുന്ന ആശയത്തെ അതിൽ മാത്രം പരിമിതപ്പെടുത്തുന്നത് ശരിയല്ല. ഇമാം അസ്ഖലാനി(റ) യുടെ വാക്കുകൾ ശ്രദ്ദിക്കുക.

http://sunnisonkal.blogspot.com/


ഈ അദ്ധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങൾ ഉണ്ട്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ അനുവാനീയമാണ്. അതിന്റെ പ്രതിഫലം അവനെത്തുന്നതും അതിന്റെ നേട്ടം അവനു ലഭിക്കുന്നതുമാണ്. (ഫത്ഹുൽബാരി : 8/331) 

വസ്വിയ്യത്ത് ചെയ്യാൻ അവസരം ലഭിക്കാതെ മരണപ്പെട്ടവർക്ക്മാത്രമേ അനന്തരാവകാശികൾ ചെയ്യുന്ന ദാനധർമ്മത്തിന്റെ പ്രതിഫലം ലഭിക്കുകയുള്ളുവെന്നു ഈ ഹദീസ് വിശദീകരിച്ച് ഒരു പണ്ഡിതനും പ്രസ്താപിച്ചിട്ടില്ല. പ്രത്യുത മരണപെട്ടവർക്ക് വേണ്ടി  ചെയ്യുന്ന സ്വദഖയുടെ  നേട്ടം അവർക്ക് ലഭിക്കുമെന്നത് പണ്ഡിത ലോകം ഏകോപിച്ചു പറഞ്ഞ കാര്യമാണെന്ന് ഇമാം നവവി(റ)യും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നു: 

http://sunnisonkal.blogspot.com/

സ്വദഖ മയ്യിത്തിലേകെത്തുന്നതും അതിന്റെ ഫലം അവനു ലഭിക്കുന്നതുമാണ്. ഈ വിഷയത്തിൽ മുസ്ലിം ലോകത്ത് പക്ഷാന്തരമില്ല. ഇത് മാത്രമാണ് ശരിയായ വീക്ഷണം. (ശർഹു മുസ്ലിം: 1/25) 

അപ്പോൾ പുത്തൻ വാദിയുടെ നിലപാട് ഇജ്മാഇന്ന് വിരുദ്ദമാണെന്ന് മനസ്സിലായല്ലോ.  

സ്വഹാബത്തിന്റെ ചര്യ

നബി(സ) യുടെ അധ്യാപനങ്ങൾ അക്ഷരത്തിലും അർത്ഥത്തിലും ജീവിതത്തിൽ പകർത്തി, അടുത്ത തലമുറക്ക്‌ അവ അപ്പടി പകർന്നു കൊടുത്തവരാണല്ലോ സ്വഹാബി കിറാം(റ). ഈ വിഷയത്തിൽ അവരുടെ സമീപനം എന്തായിരുന്നുവെന്ന് നമുക്ക് പരിശോദിക്കാം. സ്വഹാബിമാരുടെ ശിഷ്യ ഗണങ്ങളിൽ പ്രഗൽഭനായ ത്വാഊസ്(റ) നെ ഉദ്ദരിച്ച് ഇമാം അഹ്മദ്(റ) "സുഹ്ദ്" എന്ന ഗ്രന്ഥത്തിൽ പറയുന്നു:    

http://sunnisonkal.blogspot.com/

"നിശ്ചയം മരണപ്പെട്ടവർ ഏഴു ദിവസം ഖബ്റുകളിൽ പരീക്ഷിക്കപ്പെടും.അതിനാല അത്രേയും ദിവസം  അവർക്ക് വേണ്ടി ഭക്ഷണം ദാനം ചെയ്യാൻ സ്വഹാബിമാർ ഇഷ്ടപ്പെട്ടിരുന്നു". (അൽഹാവീലിൽഫതാവാ : 2/270)

ഹാഫിള് അബൂനുഐം (റ) "ഹില്യത്തുൽഔലിയാഅ" (4/11) ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ആശയം മറ്റൊരു താബിഈ പ്രമുഖൻ ഉബൈദുബ്നു ഉമൈറി(റ) നെ ഉദ്ദരിച്ച് ഇബ്നു ജുറൈജ് (റ) "മുസ്വന്നഫ്"-ൽ  രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് സൈനുദ്ദീൻ ഇബ്നു റജബ് (റ) മുജാഹിദ് (റ) നെ തൊട്ട് "അഹ് വാലുൽ ഖുബൂർ" എന്ന ഗ്രന്ഥത്തിലും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ "അൽ മത്വാലിബുൽ അലിയ്യ" എന്ന ഗ്രന്ഥത്തിലും പ്രസ്തുത പരമാർശം കാണാം.

എഴുപതോളം സ്വഹാബിമാരെ നേരിൽ കണ്ടവരാണ് മഹാനായ ത്വാഊസ്(റ). നബി(സ) യുടെ ജീവിത കാലത്ത് തന്നെ ജനിച്ചവരാണ് ഉബൈദുബ്നു ഉമർ(റ).അദ്ദേഹത്തെ സ്വഹാബിയാണെന്ന് പറഞ്ഞവരുമുണ്ട്. പ്രമുഖ സ്വാഹാബി വര്യൻ  ഇബ്നു അബ്ബാസ്(റ) യുടെ ശിഷ്യൻ ഇക് രിമ(റ) യുടെ പ്രധാന ശിഷ്യഗണങ്ങളിൽ ഒരാളാണ് മുജാഹിദ്(റ).
      ഇമാം അഹ്മദ്(റ), അബൂനുഐം(റ), ഇബ്നു റജബ് (റ) എന്നിവരിൽ നിന്ന് പ്രസ്തുത താബിഈ പണ്ഡിതൻമാരിലേക്ക് ചെന്നെത്തുന്ന നിവേദക പരമ്പര പ്രബലമാണെന്ന് ഹാഫിള് ജലാലുദ്ദീൻ സുയൂതി(റ) " അൽ ഹാവീലിൽ ഫതാവാ" (2/371) എന്നാ ഗ്രന്ഥത്തിൽ സലക്ഷ്യം പ്രതിപാദിച്ചിട്ടുണ്ട്.

ഇമാം സുയൂതി(റ) എഴുതുന്നു:
'സ്വഹാബിമാർ പ്രവർത്തിച്ചിരുന്നു' എന്ന താബിഉകളുടെ (സ്വഹാബത്തിന്റെ ശിഷ്യഗണങ്ങൾ) പ്രസ്താവനക്ക് രണ്ടു വിശദീകരണമാണുള്ളത്. നബി(സ) യുടെ ജീവിത കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നുവെന്നും നബി(സ) അതറിയുകയും അനുവദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഒന്ന്. സ്വാഹാബിമാർ അങ്ങനെ ചെയ്തിരുന്നു എന്നതാണ് രണ്ടാം വിശദീകരണം. ഇത് പ്രകാരം ആ വിഷയത്തിൽ സ്വഹാബിമാർ ഏകാഭിപ്രായക്കാരായിരുന്നുവെന്നാണ് പ്രസ്തുത പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ഒരു പട്ടം പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെടുന്നു. (അൽ ഹാവീ: 2/377)
  രണ്ടായാലും അത് പ്രമാണമായി സ്വീകരിക്കാമെന്ന് ഇമാം സുയൂതി(റ) തുടർന്ന് സമർത്ഥിക്കുന്നുണ്ട്. ഇമാം സുയൂതി(റ) തന്നെ പറയട്ടെ.

http://www.sunnisonkal.blogspot.com

ഏഴു ദിവസം മരിച്ചവരുടെ പേരില് അന്നദാനം നടത്തുകയെന്നസുന്നത്ത് മക്കയിലും മദീനയിലും ഈ സമയം വരെ നിലനിന്നുവന്ന ഒന്നാണെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കാലം തൊട്ട് ഇന്നേവരെ പ്രസ്തുത ആചാരം ഉപേക്ഷിക്കപെട്ടിട്ടില്ലെന്നും പിൻഗാമികൾ മുൻഗാമികളെ പിന്തുടർന്ന് ചെയ്ത് വരുന്ന ആചാരമാണ് അതെന്നുമാണ് ഇത് കാണിക്കുന്നത്.(ഹാവി: 2/375) 

സംശയ നിവാരണം 

അടിയന്തിരം എന്ന ആചാരത്തിനെ പുത്തൻ വാദികൾ ഉന്നയിക്കാറുള്ള ഉദ്ദരണികളും അവയുടെ ശരിയായ വിശദീകരണവും ചുവടെ കുറിക്കുന്നു.

http://sunnisonkal.blogspot.com/

ജരീറുബ്നു അബ്ദില്ലാ(റ) വില നിന്ന് നിവേദനം. മരിച്ച വീട്ടിൽ ഒരുമിച്ച് കൂടുന്നതും അവിടെ ഭക്ഷണം പാകം ചെയ്യുന്നതും "നിയാഹത്ത്" (കൂട്ടകരച്ചിൽ) ന്റെ ഗണത്തിലാണ് ഞങ്ങൾ എന്നിയിരുന്നത്. (ഇബ്നു മാജ 1612)
ഇമാം നവവി(റ) പറയുന്നു:   

قال صاحب الشامل وغيره : وأما إصلاح أهل الميت طعاما وجمع الناس عليه فلم ينقل فيه شيء ، وهو بدعة غير مستحبة . هذا كلام صاحب الشامل . ويستدل لهذا بحديث جرير بن عبد الله رضي الله عنه قال : " كنا نعد الاجتماع إلى أهل الميت وصنيعة الطعام بعد دفنه من النياحة "(شرح المهذب: ٣٢٠/٥)


'ശാമിൽ' എന്ന ഗ്രന്ഥത്തിന്റെ കര്ത്താവും മറ്റും പറയുന്നു. "എന്നാൽ മയ്യിത്തിന്റെ കുടുംബക്കാർ ഭക്ഷണമുണ്ടാക്കി ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നതിനു യാതൊരു തെളിവും ഉദ്ദരിക്കപ്പെടുന്നില്ല. അത് നല്ലതല്ലാത്ത ബിദ്അത്താണ്. ശാമിലിന്റെ കർത്താവ് പറഞ്ഞതാണിത്". ജരീര്(റ) നിവേദനം ചെയ്ത ഹദീസ് ഇതിനു രേഖയാണ്. (ശർഹുൽ മുഹദ്ദബ്: 5-320) 

ഇതേ വിവരണം മറ്റു ശാഫിഈ കര്മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്.
    നമ്മുടെ നാടുകളിൽ മരണ വീട്ടിൽ ഭക്ഷണം പാകം ചെയ്യന്നത് മരണ വീട്ടുകാരല്ല. അവരുടെ ബന്ധുക്കളോ അയൽ വാസികളോ ആണ്. ഭക്ഷണം തയ്യാറാക്കാൻ അവർക്ക് പ്രായസമുണ്ടാകുന്നതിനാൽ മറ്റുള്ളവര അത് നിർവഹിച്ച് കൊടുക്കണമെന്നാണ് ഹദീസിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് ഭക്ഷണ സാധനങ്ങൾ ബന്ധുക്കൾ എടുത്തും അല്ലാതെയും ആകാം. എന്നാൽ ചില സ്ഥലങ്ങളിൽ നടപ്പുണ്ടായിരുന്ന പ്രത്യേക രീതിയിലും സ്വഭാവത്തിലുമുള്ള ഒരു ചടങ്ങിനെ കുറിച്ചാണ് പ്രസ്തുത പരമാർശങ്ങൾ. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ ഒരുമിച്ച് കൂടുകയും തദ്വാരാ സമ്മേളിച്ചവർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാൻ വീട്ടുകാർ നിർബന്ധിതരായിതീരുകയും  ചെയ്യുന്ന ഒരു രീതിയാണിത്. ആഘോഷങ്ങളിൽപോലുമില്ലാത്ത വിധം ലൈറ്റുകൾ കത്തിക്കുക,ചെണ്ടമുട്ടി ഈണത്തിൽ പാടുക, തുടങ്ങിയ സംഗതികളും പരമാർഷിത ചടങ്ങുകളിലുണ്ടായിരുന്നതായും ലോക മാന്യവും കേളിയും കീർത്തിയും ലക്‌ഷ്യം വെച്ച് മാത്രം സംഘടിപിച്ചിരുന്ന ഒരു പരിപാടിയായും പണ്ഡിതൻമാർ അതിനെ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ പ്രീതിയോ മയ്യിതിന്റെ പരലോക മോക്ഷമോ അതുകൊണ്ടവർ ലക്ഷ്യമിട്ടിരുന്നില്ല. ഈ രീതിയിലുള്ളൊരു ചടങ്ങ് ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന "നിഹായത്ത്" ന്റെ പരിധിയിൽ കടന്നു വരുന്നതും എതിർക്കപ്പെടെണ്ടതും തന്നെയാണ്.
   അതേസമയം മയ്യിത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഒരിക്കലും അനാചാരമല്ല. പ്രത്യുത നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌. 

http://sunnisonkal.blogspot.com/
ഒരു അൻസ്വാരിയെ ഉദ്ദരിച്ച് ആസ്വിമുബ്നു കുലൈബ്(റ) പിതാവ് വഴി നിവേദനം ചെയ്യുന്നു. ഞങ്ങൾ നബി(സ) യോടൊന്നിച്ച് ഒരു ജനാസ സംസ്കരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മരിച്ച വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബി(സ)യെ വീട്ടിലേക്കു ക്ഷണിച്ചു. നബി(സ) ക്ഷണം സ്വീകരിച്ചു. നബി(സ)യുടെ കൂടെ ഞങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഭക്ഷണം കൊണ്ട് വന്നു. നബി(സ) ഭക്ഷണത്തിൽ കൈവെച്ചു. തുടർന്ന് കൂടെയുണ്ടായിരുന്നവരും. അങ്ങനെ അവർ ഭക്ഷണം കഴിച്ചു. അതിനിടെ നബി(സ) യിലേക്ക് ഞങ്ങൾ നോക്കുമ്പോൾ അവിടന്ന് ഒരു മാംസകഷണം വായിലിട്ട് ചവക്കുന്നത് ഞങ്ങൾ കണ്ടു. ഉടമസ്ഥന്റെ സമ്മതമില്ലാതെ വാങ്ങിയ ആടിന്റെ മാംസമായാണല്ലോ ഇതിനെ ഞാനെത്തിക്കുന്നതെന്ന് നബി(സ) പ്രതികരിച്ചപ്പോൾ ക്ഷണിച്ച സ്ത്രീ ഇടപെട്ട്  വിശദീകരണം നൽകി. അല്ലാഹുവിന്റെ റസൂലെ! എനിക്കൊരാടിനെ വാങ്ങുവാൻ ഞാൻ ചന്തയിലെക്കൊരാളെ വിട്ടു. ആട് കിട്ടിയില്ല. എന്റെ അയൽവാസി വാങ്ങിയ ആടിനെ അതിന്റെ വില നൽകി വാങ്ങാൻ അദ്ദേഹത്തിൻറെ സമീപത്തേക്കും ഞാനാളെ വിട്ടു. അദ്ദേഹം സ്ഥലത്തില്ലാതെ വന്നപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെ സമീപിച്ചു. അവർ എത്തിച്ചു തന്ന ആടാണിത്. മേൽ വിശദീകരണം കേട്ട നബി(സ) തയ്യാർ ചെയ്ത ഭക്ഷണം സാധുക്കൾക്ക് വിതരണം ചെയ്യാൻ ആ സ്ത്രീയോട് നിർദ്ദേശിക്കുകയുണ്ടായി. (മിശ്കാത്ത്)

(استقبله داعى امرأته) أي زوجة المتوفى

 നബി(സ)യെ ക്ഷണിച്ച സ്ത്രീ മയ്യിത്തിന്റെ ഭാര്യയാണെന്ന് അല്ലാമാ മുല്ലാ അലിയ്യുൽഖാരീ  മിർഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:  

http://sunnisonkal.blogspot.com

ഒന്നിനോ മൂന്നിനോ എഴിണോ ശേഷമോ ഭക്ഷണമുണ്ടാക്കൽ കറാഹത്താണെന്ന് നമ്മുടെ മദ്ഹബിലെ അസ്വഹാബ് സമർത്ഥിച്ചതിനോട്‌ പൊരുത്തപ്പെടാത്ത ആശയമാണ് ഈ ഹദീസിന്റെ ബാഹ്യം കാണിക്കുന്നത്.... അതിനാല അവരുടെ പരമാർശം പ്രത്യേക രീതിയെപറ്റിയാണെന്ന് വെക്കേണ്ടതുണ്ട്. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ തടിച്ചു കൂടുകയും അവരെ ഭക്ഷിപ്പിക്കുവാൻ വീട്ടുകാർ നിർബന്ധിതാരായി തീരുകയും  ചെയ്യുന്ന രീതിയായി വേണം അതിനെ കാണാൻ. അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോ, സ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുകയോ, മൊത്തം ചെലവ് ഒരു വ്യക്തി വഹിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയായും അതിനെ വിലയിരുത്താം. "മുസ്വീബത്തിന്റെ ദിവസങ്ങൾ ഖേദം പ്രകടിപ്പിക്കേണ്ട ദിവസങ്ങളാണ്. സന്തോഷിക്കേണ്ട ദിനങ്ങളല്ല. അതിനാൽ ആ ദിവസങ്ങളിൽ സല്കാരം സംഘടിപ്പിക്കൽ കറാഹത്താണ്.സാധുക്കൾക്ക് വേണ്ടിഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ  നല്ല സങ്കതിയുമാണ്". എന്ന ഖാളീഖാന്റെ പ്രസ്താവനയെയും മേൽ പറഞ്ഞ പ്രകാരം വിലയിരുത്തേണ്ടതാണ്. (മിർഖാത്ത്: 5/486)

മരണദിവസം മുതൽ തുടർന്ന് ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യന്നത് പുണ്യ കർമ്മമായി സ്വഹാബിമാർ കണ്ടിരുന്നുവെന്ന സ്വഹാബത്തിന്റെ ശിഷ്യന്മാരുടെ പ്രസ്താവന നേരത്തെ നാം വായിച്ചുവല്ലോ. അതും മുല്ലാ അലിയ്യുൽഖാരി പറഞ്ഞ ആശയത്തെ ശരിവെക്കുന്നു.
 മിശ്കാത്തിന്റെ കർത്താവും മുല്ലാ അലിയ്യുൽഖാരിയും നോക്കിയാ കോപ്പിയിൽ 'ഇംറത്തിഹി' (امرأته) എന്ന പരമാർശം ഉണ്ടെന്ന കാര്യം വ്യക്തമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മുല്ലാ അലിയ്യുൽഖാരി ഹദീസിനെ വിശദീകരിച്ചത്. എന്നാൽ പ്രസ്തുത ഹദീസ് ഇമാം അബൂദാവൂദും ഇമാം ബയ്ഹഖി (ര) യും നിവേദനം ചെയ്തുവെന്നാണല്ലോ മിശ്കാത്തിൽ പറഞ്ഞത്. എന്നാൽ ഇന്ന് അച്ചടിച്ചു വരുന്ന ഗ്രന്ഥങ്ങളിൽ  'ഇംറത്തിഹി' (امرأته) എന്നതിലെ 'ഹി' എന്ന ഹാഅ മുറിച്ചു മാറ്റിയാണ് പുത്തൻവാദികൾ പുറത്തിറക്കുന്നത്. പല ഗ്രന്ഥങ്ങളിലും പല തിരിമറികളും അവർ നടത്തിയിട്ടുണ്ടല്ലോ. അക്കൂട്ടത്തിൽ പെട്ട ഒന്നായി ഇതിനെയും കാണാവുന്നതാണ്. 

മഹാനായ മുഹമ്മദുബ്നു ആബിദ്(റ) വിന്റെ ഫതാവയിൽ ഇപ്രകാരം കാണാം. ഒന്നിനോ രണ്ടിനോ മൂന്നിനോ ഇരുപതിണോ നാല്പതിനോ കൊല്ലത്തിലൊരിക്കലൊ മരണ വീട്ടുക്കാർ ഭക്ഷണം തയ്യാറാക്കി മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്ന സമ്പ്രദായം പഴയ കാലം മുതൽ നടന്നു വരുന്ന ഒന്നാണ്. പണ്ഡിതന്മാർ അതിൽ പങ്കെടുക്കാറുണ്ട്. ആരും അതിനെ വിമര്ഷിക്കാറില്ല. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? പിതാവിന്റെ ഫതാവയെ ഉദ്ദരിച്ച് അദ്ദേഹം കൊടുത്ത മറുവടിയിതാണ്.


മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൂടുന്നവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് നല്ല സംഗതിയാണ്. നിയ്യത്തനുസരിച്ചാണല്ലോ ഇതൊരു പ്രവർത്തിയും വിലയിരുത്തപ്പെടുന്നത്. അതൊരിക്കലും ബിദ്അത്തല്ല. ഇതേ ആശയം "ഇഫ്‌ളാത്തുൽ അന്വാർ" (പേ:386) ലും കാണാവുന്നതാണ്.
  മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നതിനെ പറ്റി ഇബ്നു ഹജർ(റ) എഴുതുന്നു:  


മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കൽ അയൽക്കാർക്കും അകന്ന ബന്ധുക്കൾക്കും സുന്നത്താണ്. "ജഅഫർ(റ) രക്ത സാക്ഷിയായപ്പോൾ അദ്ദേഹത്തിൻറെ വീട്ടുകാർക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ നബി(സ) സ്വഹാബത്തിനു നിർദ്ദേശം നൽകിയ ഹദീസാണ് ഇതിനു പ്രമാണം. ഭക്ഷണമുണ്ടാക്കുന്നതിൽ നിന്ന് അവരെ ജോലിയാക്കിക്കളയുന്ന കാര്യം അവർക്ക് വന്നിരിക്കുന്നുവെന്ന് നബി(സ) അതിനുകാരണം പറയുകയും ചെയ്തു. ലജ്ജ നിമിത്തമോ പൊറുതികേട്‌ കാരണമോ അവർ ഭക്ഷണം കഴിക്കാതിരിക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം കഴിക്കുവാൻ അവരെ നിർബന്ധിക്കൽ സുന്നത്താണ്. (തുഹ്ഫ : 3/207)