ഖുതുബ മനസ്സിലാകണം എന്നുണ്ടോ ?
ഖുതുബ അറബിയിൽ നിർവഹിച്ചാൽ അത് ജനങ്ങൾക്ക് മനസ്സിലാകുന്നില്ലാ എങ്കിൽ പിന്നെ എന്ത് ഫാഇദയാണ് അറബിയിൽ ഖുതുബ നിർവഹിക്കുന്നത് കൊണ്ടുള്ളത് എന്ന മുജാഹിദ്, ജമാഅത്ത് പോലോത്തവരുടെ ചോദ്യത്തിന് ഫുഖഹാഉ മറുപടി പറയുന്നു.
ﻓﺈﻥ ﻗﻴﻞ: ﻣﺎ ﻓﺎﺋﺪﺓ ﺍﻟﺨﻄﺒﺔ ﺑﺎﻟﻌﺮﺑﻴﺔ ﺇﺫﺍ ﻟﻢ ﻳﻌﺮﻓﻬﺎ ﺍﻟﻘﻮﻡ.
ﺃﺟﻴﺐ ﺑﺄﻥ ﻓﺎﺋﺪﺗﻬﺎ ﺍﻟﻌﻠﻢ ﺑﺎﻟﻮﻋﻆ ﻣﻦ ﺣﻴﺚ ﺍﻟﺠﻤﻠﺔ, ﻓﻘﺪ ﺻﺮﺣﻮﺍ ﻓﻴﻤﺎ ﺇﺫﺍ ﺳﻤﻌﻮﺍ ﺍﻟﺨﻄﺒﺔ ﻭﻟﻢ ﻳﻔﻬﻤﻮﺍ ﻣﻌﻨﺎﻫﺎ ﺃﻧﻬﺎ ﺗﺼﺢ(مغني)
ﻓﺈﻥ ﻗﻴﻞ: ﻣﺎ ﻓﺎﺋﺪﺓ ﺍﻟﺨﻄﺒﺔ ﺑﺎﻟﻌﺮﺑﻴﺔ ﺇﺫﺍ ﻟﻢ ﻳﻌﺮﻓﻬﺎ ﺍﻟﻘﻮﻡ.
ﺃﺟﻴﺐ ﺑﺄﻥ ﻓﺎﺋﺪﺗﻬﺎ ﺍﻟﻌﻠﻢ ﺑﺎﻟﻮﻋﻆ ﻣﻦ ﺣﻴﺚ ﺍﻟﺠﻤﻠﺔ, ﻓﻘﺪ ﺻﺮﺣﻮﺍ ﻓﻴﻤﺎ ﺇﺫﺍ ﺳﻤﻌﻮﺍ ﺍﻟﺨﻄﺒﺔ ﻭﻟﻢ ﻳﻔﻬﻤﻮﺍ ﻣﻌﻨﺎﻫﺎ ﺃﻧﻬﺎ ﺗﺼﺢ(مغني)
അറബിഭാഷ ജനങ്ങൾക്ക് അറിയില്ലാ എങ്കിൽ അറബി ഭാഷ കൊണ്ട് ഖുതുബ നിർവഹിച്ചാൽ എന്ത് ഫാഇദയാണ് ഉള്ളത് എന്ന് പറയപ്പെട്ടാൽ അതിനു മറുപടി നൽകപ്പെടുന്നതാണ് ആ ഖുതുബ കൊണ്ടുള്ള ഫാഇദ മൊത്തത്തിൽ ഒരു ഉപദേശമാണ് എന്നത് കൊണ്ട് അറിവുണ്ടാവലാണ് .കാരണം ഫുഖഹാഅ് വ്യക്തമാക്കി പറഞ്ഞിരിക്കുന്നു ഖുതുബ കേട്ടതായ ആളുകൾക്ക് അതിൻ റ്റെ അർത്ഥം മനസ്സിലായിട്ടില്ല എങ്കിലും ഖുതുബ സ്വഹീഹ് ആകുന്നതാണ് എന്ന് .(മുഗ്നി)
അപ്പോൾ ഉപദേശമാണ് ഉപദേശം ജനങ്ങൾക്ക് തിരിയണം എന്ന വാദത്തിനു ഫുഖഹാഅ് എത്രയോ കാലങ്ങൾക്ക് മുമ്പ് തന്നെ മറുപടി പറഞ്ഞിട്ടുണ്ട് .
ﻭﺃﺟﺎﺏ ﺍﻟﻘﺎﺿﻲ ﺣﺴﻴﻦ ﻋﻦ ﺳﺆﺍﻝ ﻣﺎ ﻓﺎﺋﺪﺓ ﺍﻟﺨﻄﺒﺔ ﺑﺎﻟﻌﺮﺑﻴﺔ ﺇﺫﺍ ﻟﻢ ﻳﻌﺮﻓﻬﺎ ﺍﻟﻘﻮﻡ ﺑﺄﻥ ﻓﺎﺋﺪﺗﻬﺎ ﺍﻟﻌﻠﻢ ﺑﺎﻟﻮﻋﻆ ﻣﻦ ﺣﻴﺚ ﺍﻟﺠﻤﻠﺔ ﻭﻳﻮﺍﻓﻘﻪ ﻣﺎ ﻓﻲ ﺍﻟﺮﻭﺿﺔ ﻛﺄﺻﻠﻬﺎ ﻓﻴﻤﺎ ﻟﻮ ﺳﻤﻌﻮﺍ ﺍﻟﺨﻄﺒﺔ ﻭﻟﻢ ﻳﻔﻬﻤﻮﺍ ﻣﻌﻨﺎﻫﺎ ﺃﻧﻬﺎ ﺗﺼﺢ.(محلي)
ജനങ്ങൾക്ക് അറബി മനസ്സിലാവുന്നില്ല എങ്കിൽ പിന്നെ അറബിയിൽ ഖുതുബ നിർവഹിച്ചിട്ട് എന്ത് കാര്യമാണ് ഉള്ളത് എന്ന ചോദ്യത്തിന് ഇമാം ഖാളീ ഹുസൈൻ(റ)മറുപടി പറഞ്ഞു .നിശ്ചയം അത് കൊണ്ടുള്ളതായ ഫാഇദ മൊത്തത്തിൽ ഒരു ഉപദേശമാണ് എന്ന് അറിവുണ്ടായാൽ മതിയാകുന്നതാണ് .ആ പറഞ്ഞതിനോട് യോജിക്കുന്നതാണ് ഇമാം നവവി (റ)റഉളയിൽ പറഞ്ഞതായ കാര്യം അത് എന്താണ് ജനങ്ങൾ ഖുതുബ കേൾക്കുകയും ഖുതുബയുടെ അർത്ഥം ജനങ്ങൾക്ക് മനസ്സിലാവുകയും ചെയ്തിട്ടില്ലാ എങ്കിലും ഖുതുബ സ്വഹീഹ് ആകുന്നതാണ് എന്നാണ് .(മഹല്ലി )
ഖുതുബ ഒരു ഇബാദത്താണ്, ഇബാദത്തിന് ഇത്തിബാഅ് അത്യവശ്യമാണെന്നാണ് അവയില്‍ പ്രധാനപ്പട്ടത്. ഖുതുബ ഇബാദത്താണെന്ന് പൂര്‍വ്വീകരായ പണ്ഡിതരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
തുഹ്‌ഫ(2/446), ഇബ്‌നു കസീര്‍(3/514), നിഹായ(2/313) എന്നീ ഗ്രന്ഥങ്ങളെല്ലാം ഖുതുബ ഇബാദത്താണെന്ന് പറയുന്നുണ്ട്.
തുഹ്‌ഫ(2/446), ഇബ്‌നു കസീര്‍(3/514), നിഹായ(2/313) എന്നീ ഗ്രന്ഥങ്ങളെല്ലാം ഖുതുബ ഇബാദത്താണെന്ന് പറയുന്നുണ്ട്.
ഖുതുബ കൊണ്ടുള്ള ഉദ്ദേശ്യം ഉപദേശം മാത്രമല്ല, ഇത്തിബാഉമാണ്. ഇരു ഖുതുബയും ഇബാത്താണല്ലോ എന്നതാണ് കാരണം? (ഹാശിയത്തു ന്നിഹായ: 2/109).(6) ?ഇബാദത്തുകളുടെ അടിസ്ഥാനം ഇത്തിബാഇനെ പരിഗണിക്കുന്നതിലാണ്? (ഈആനത്ത്: 2/26).(7)
അല്ലാഹു പറയുന്നു:സന്മാര്‍ഗ്ഗം വ്യക്തമായ ശേഷം ആരെങ്കിലും റസൂലുമായി എതിര്‍ത്തു നില്‍ക്കുകയും മുഅ്‌മിനുകളുടെ മാര്‍ഗ്ഗമല്ലാത്തതിനെ പിന്തുടരുകയും ചെയ്‌താല്‍ അവന്‍ തിരിഞ്ഞ ഭാഗത്തേക്ക് നാം അവനെ തിരിക്കും. അവസാനം അവനെ നാം നരകത്തിലിട്ട് കത്തിക്കുകയും ചെയ്യും. അത് എത്ര ദുഷിച്ച സങ്കേതം??(അന്നിസാഅ്-115)(8)
_______________________________
_______________________________
എനിയെങ്കിലും കാരം മനസ്സിലാക്കി ഇബാദത്തിൻ റ്റെ ഫാഇദ നഷ്ടപ്പെടുത്താതിരിക്കുക