മനുഷ്യന് അവന്റെ പ്രയത്നം മാത്രം
1988 മെയ് ഏഴിലെ പ്രബോധനത്തിലെ ചോദ്യോത്തരമാണിത്. മുജീബിന്റെ പരാമര്‍ശത്തെ കുറിച്ച് എന്ത് പറയുന്നു?
ഉത്തരം: സുന്നികള്‍ ചെയ്യുന്ന മരണാനന്തര ക്രിയകള്‍ പലതും ജമാഅത്തെ ഇസ്ലാമി ശിര്‍ക്കും ബിദ്അത്തുമാണെന്ന് ചിത്രീകരിച്ച് മുസ്ലിംകളെ തമ്മിലടിപ്പിക്കുകയും കു ഴപ്പം സൃഷ്ടിക്കുകയും തെറ്റിപ്പിക്കുകയും ചെയ്തിരുന്നു. മുജീബിന്റെ ഉത്തരം അംഗീകരിക്കാന്‍ ഏതെങ്കിലും ജമാഅത്തെ ഇസ്ലാമിക്കാരന്‍ തയ്യാറായാല്‍ അതു സംബന്ധമായ ഫസാദ് നീങ്ങിക്കിട്ടിയല്ലോ. അത്രയും സന്തോഷം.
വൈരുദ്ധ്യങ്ങളടങ്ങിയ പ്രബോധനത്തിലെ മുജീബിന്റെ ഉത്തരം നമുക്ക് വിശകലനം ചെയ്യാം. ഉത്തരത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നവ ഇതാണ്.
(1.) അന്യര്‍ക്കുവേണ്ടിയല്ലാതെ അവനുവേണ്ടി ആര്‍ക്കും മയ്യിത്തു നിസ്കരിക്കാന്‍ സാധ്യമല്ല. (2.) ഈ ലളിതമായ സത്യം മുസ്ലിയാക്കന്മാര്‍ക്ക് അറിയില്ല. (3.) മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെയില്ല എന്നത് ഖുര്‍ആന്‍ സൂക്തമാണ്. അതിനെ എതിര്‍ക്കുന്നവര്‍ ഖുര്‍ആനിനെയാണ് എതിര്‍ക്കുന്നത്.(4.) മയ്യിത്ത് നിസ്കാരം മരിച്ചവര്‍ക്കു വേണ്ടി ചെയ്യുന്ന പുണ്യകര്‍മമാകുന്നു. അത് ഈ ഖുര്‍ആന്‍ സൂക്തത്തിന് എതിരാകുന്നു. (5.) ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി അന്യര്‍ക്ക് പ്രാര്‍ഥിക്കാം. (6.) ജീവിച്ചിരിക്കുന്നവര്‍ മരിച്ചവര്‍ക്കുവേണ്ടി പുണ്യകര്‍മ്മങ്ങള്‍ ചെയ്യാം.(7.) പക്ഷേ, പ്രാര്‍ഥന സ്വീകരിക്കുന്നത് വ്യക്തിയുടെ കര്‍മ്മവും വിശ്വാസവും അനുസരിച്ചായിരിക്കും (അപ്പോള്‍ മരിച്ചവര്‍ക്കും വിശ്വാസവും കര്‍മ്മവുമുണ്ടോ) (8.) സുന്നികളും മറ്റുള്ളവരും തമ്മിലുള്ള ഭി ന്നാഭിപ്രായം മരിച്ച മുസ്ലിംകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാമോ പുണ്യകര്‍മ്മങ്ങള്‍ ചെയ്യാമോ എന്നീ കാര്യത്തിലല്ല. (9.) ജമാഅത്തെ ഇസ്ലാമിക്കാര്‍ സുന്നികളല്ല. (10.) മരിച്ചവരോട് പ്രാര്‍ഥിക്കാമോ മരിച്ചവരുടെ പ്രീതിക്കുവേണ്ടി വഴിപാടുകള്‍ ആകാമോ എന്നീ കാര്യങ്ങളിലാണ് സുന്നികളും ജമാഅത്തുകാരും തമ്മിലുള്ള ഭിന്നത. (11) സുന്നികള്‍ ചെയ്യുന്ന മറ്റു കാര്യത്തിലൊന്നും ജമാഅത്തെ ഇസ്ലാമിക്കാര്‍ ഭിന്നത പ്രകടിപ്പിക്കുകയോ എതിര്‍ക്കുകയോ ഇല്ല. (12) മരിച്ചവരോട് പ്രാര്‍ഥിക്കലും അവര്‍ക്കുവേണ്ടി നേര്‍ച്ച വഴിപാടുകള്‍ നേരലും വ്യക്തമായും ഇസ്ലാം നിരോധിച്ച കാര്യങ്ങളാകുന്നു.
ഉത്തരത്തിന്റെ ആദ്യവും അവസാനവും വൈരുദ്ധ്യമുണ്ടെന്ന് ഏതൊരാള്‍ക്കും ബോധ്യമാകും. മുജീബിന്റെ വിവരത്തിന്റെ ആഴവും പരപ്പും മനസ്സിലാകുകയും ചെയ്യും. മൌ ദൂദി സാഹിത്യം മാത്രം പഠിച്ചവന്‍ വൈരുദ്ധ്യങ്ങളും വിവരക്കേടും വിളമ്പുക സാധാരണമാണ്. സമാധാനിക്കാം.
സ്വന്തത്തിനുവേണ്ടി മയ്യിത്തു നിസ്കരിക്കാന്‍ സാധ്യമല്ലെന്ന സത്യം മുസ്ലിയാക്കന്മാര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ ലളിതമായ സത്യം മൌദൂദികള്‍ അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും മുസ്ലിയാക്കന്മാര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണല്ലോ മു സ്ലിയാര്‍ ചോദിച്ചത്. പക്ഷേ, മുജീബ് ചോദ്യത്തിന് മുമ്പില്‍ ഉരുളുന്നത് കാണാന്‍ ഏറെ രസമുണ്ട്. “മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെയില്ല എന്ന് ഖുര്‍ആന്‍ സൂക്തമുണ്ടെന്നും അതിനെ എതിര്‍ക്കുന്നവര്‍ ഖുര്‍ആനിനെയാണ് എതിര്‍ക്കുന്നതെന്നും പറഞ്ഞ മുജീബ് തന്നെ മരിച്ചവര്‍ക്ക് വേണ്ടി നിസ്കാരവും പ്രാര്‍ഥനയും (ദാനധര്‍മ്മങ്ങളും മറ്റും) ചെയ്യാമെന്ന് പറയുന്നു. മുജീബിന്റെ ഈ വാദം ഖുര്‍ആനിനെ എതിര്‍ക്കലല്ലെ?
എന്നാല്‍ മരിച്ചവര്‍ക്ക് വേണ്ടി ചെയ്യുന്ന പുണ്യകര്‍മ്മവും പ്രാര്‍ഥനയും സ്വീകരിക്കുന്നത് മരിച്ചവരുടെ കര്‍മ്മവും വിശ്വാസവുമനുസരിച്ചായിരിക്കുമെന്നാണല്ലോ മുജീബ് പറയുന്നത്. എങ്കില്‍ മരിച്ചവര്‍ക്ക് വീണ്ടും വിശ്വാസവും കര്‍മ്മവുമുണ്ടോ. ഒരു ബഹുദൈവ വിശ്വാസി മരിച്ച ശേഷം ഏകദൈവ വിശ്വാസിയായാല്‍ അവന്റെ വിശ്വാസം സ്വീകരിക്കപ്പടുമോ? അവന്റെ കര്‍മ്മം ഫലവത്താകുമോ? പാര്‍ട്ടി ഓഫീസില്‍ തല പണയം വെച്ച മൌദൂദികളല്ലാതെ ഇത് അംഗീകരിക്കുമോ? മുസ്ലിം ലോകത്തിന് അജ്ഞാതമാണീ വാദം. മരണത്തിന് മുമ്പ് അവരുടെ വിശ്വാസമനുസരിച്ചാണ് ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ഥനയും പുണ്യകര്‍മ്മവും സ്വീകരിക്കുകയെന്നാണോ മുജീബിന്റെ ഉദ്ദേശ്യം. എ ങ്കില്‍ മേല്‍ ഖുര്‍ആന്‍ സൂക്തത്തിനുനേരെ വിപരീതമല്ലെ ഈ വാദം. ഖുര്‍ആനെ എതി ര്‍ക്കുന്നതില്‍ മുജീബും പ്രതിയല്ലെ?
മരണപ്പെട്ടവര്‍ക്കുവേണ്ടി പുണ്യകര്‍മ്മം ചെയ്താല്‍ അത് മരണപ്പെട്ടവര്‍ക്ക് ഫലം ചെ യ്യുമോ? എന്ന് ആദ്യം നമുക്ക് പരിശോധിക്കാം. ശേഷം മേല്‍ സൂക്തത്തെ സംബന്ധിച്ച് ചിന്തിക്കാം. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) റിപ്പോര്‍ട്ടുചെയ്ത ഒരു ഹദീസില്‍ നിന്ന് ഇങ്ങനെ സംഗ്രഹിക്കാം.
“രണ്ട് ഖബറുകളുടെ അരികിലൂടെ നബി(സ്വ) തങ്ങള്‍ നടന്നുപോയി. ജനങ്ങളുടെ ഇടയില്‍ നിസ്സാരമായതും എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ മഹാപാപവുമായ കാര്യങ്ങള്‍ക്കുവേണ്ടി ഈ രണ്ട് ഖബറാളികളും ശിക്ഷിക്കപ്പെടുന്നുണ്ട്. ഒരാള്‍ മൂത്രത്തെ ശുദ്ധിവരുത്തുന്നതില്‍ സൂക്ഷ്മത പാലിക്കാത്തവനും അപരന്‍ ഏഷണിക്കാരനുമായിരുന്നു എന്ന് നബി(സ്വ) പറഞ്ഞു. അനന്തരം ഒരു ഈത്തപ്പന മട്ടല്‍ എടുത്ത് രണ്ട് ഭാഗമാക്കി ഒരു ഭാഗം ഒരു ഖബറിന്റെ മേലിലും മറ്റേത് അടുത്ത ഖബറിന്റെ മുകളിലും കുത്തി. ഇവ ഉണങ്ങാതിരിക്കുന്ന കാലത്തോളം ഇവരുടെ ശിക്ഷക്ക് ഇളവ് ലഭിക്കു”മെന്ന് നബി(സ്വ) പറയുകയും ചെയ്തു. ഉണങ്ങാത്ത ഈത്തപ്പന മട്ടല്‍ തസ്ബീഹ് ചൊല്ലുന്ന കാരണത്താല്‍ അത് മുകളില്‍വെച്ച ഖബറാളികള്‍ക്ക് ആശ്വാസവും ശിക്ഷയില്‍ ഇളവും ലഭിക്കുമെന്നാണ് നബി(സ്വ) പറയുന്നത്. കേവലം ഒരു ഈത്തപ്പന മട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷ ലഘൂകരിക്കപ്പെടുന്നുവെങ്കില്‍ മുസ്ലിമായ മനുഷ്യന്‍ ഖബറിനരികില്‍ വെച്ച് ചെയ്യുന്ന ഖുര്‍ആന്‍ പാരായണം തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ വഴി മരണപ്പെട്ടവര്‍ ക്ക് സുഖവും സന്തോഷവും ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് അല്ലാമാ ഐനി(റ) ഇമാം ഖത്വാബി(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു. “ഖബറിന്റെ അടുത്ത് വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് സുന്നത്താണെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്. ഒരു മരത്തിന്റെ തസ്ബീഹ് കൊണ്ട് തന്നെ ഗുണം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ ഓതുന്നത് കൊണ്ട് ഫലവും അനുഗ്രഹവും ഏറെ പ്രതീക്ഷിക്കാമല്ലോ” (ഉംദതുല്‍ ഖാരി 3/118, ശര്‍ഹു മുസ്ലിം 1/141).
മുല്ലാ അലിയ്യുല്‍ ഖാരി(റ) പറയുന്നു: “ഖബറിടത്തില്‍ വെച്ച് ഖുര്‍ആന്‍ ഓതല്‍ സുന്നത്താണെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഈ ത്തപ്പന മട്ടലിന്റെ തസ്ബീഹിനെക്കാള്‍ ഉത്തമമാണല്ലോ ഖുര്‍ആന്‍ പാരായണം എന്നതാണ് ന്യായം” (മിര്‍ഖാത് 1/286).
ഹദീസില്‍ ഇക്കാര്യം വ്യക്തമായി പരാമര്‍ശിച്ചതായി കാണാം. ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെയുണ്ട്. “നബി(സ്വ) പറഞ്ഞു: ഒരു വ്യക്തി ഖബറിനടുത്ത് സൂറത്ത് യാസീന്‍ ഓതിയാല്‍ ആ ഖബറാളികള്‍ക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുന്നതും അവയുടെ എണ്ണത്തിന് അവന് ഗുണം ലഭിക്കുന്നതുമാണ്” (മിര്‍ഖാത് 2/382).
അബ്ദുല്ലാഹിബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം:”നിങ്ങള്‍ ആരെങ്കിലും മരിച്ചാല്‍ അ വനെ താമസിപ്പിക്കരുത്. ഉടനെ മറവുചെയ്യണം. അവന്റെ തലയുടെ ഭാഗത്ത് അല്‍ബഖറയുടെ ആദ്യഭാഗവും കാല്‍ഭാഗത്ത് അവസാന ഭാഗവും പാരായണം ചെയ്യണം. എന്ന് നബി(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടു” (ബൈഹഖി).
മറ്റ് പുണ്യകര്‍മ്മങ്ങള്‍ ചെയ്താലും മരണപ്പെട്ടവന് ഫലം ചെയ്യുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മരണപ്പെട്ടവരുടെ ഗുണത്തിനുവേണ്ടി ദാനധര്‍മ്മം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്. മരണത്തോട് തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേകമായി ധര്‍മ്മം ചെയ്യണം. ഇമാം അഹ്മദും(റ), അബൂനുഐമും(റ) റിപ്പോര്‍ട്ടുചെയ്യുന്നു. മരണപ്പെട്ടവര്‍ക്ക് ആദ്യ ത്തെ ഏഴു ദിവസം പ്രത്യേക പരീക്ഷണം ഉണ്ടാകും. അതുകാരണം ആ ദിവസങ്ങളില്‍ അന്നദാനം നടത്തുന്നത് സ്വഹാബികള്‍ ചര്യയാക്കിയിരിക്കുന്നു. മരണപ്പെട്ടവര്‍ക്ക് വേ ണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന ഹജ്ജ്, സ്വദഖ തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ ഫലം ചെയ്യുമെന്നതിന് തെളിവുകള്‍ നിരവധിയുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഇത് തന്നെ ധാരാളമല്ലോ.
മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സല്‍ക്കര്‍മ്മങ്ങള്‍ ഫലം ചെയ്യുന്നതിന് മയ്യിത്ത് നിസ്കാ രം തന്നെ തെളിവാണല്ലോ. ഇത് സമ്മതിച്ച ഒരാള്‍ക്ക് മെറ്റാരു സല്‍ക്കര്‍മ്മവും നിഷേധിക്കുക സാധ്യമല്ല. അതുകൊണ്ടാണ് മൌദൂദി മുജീബ് പോലും പുണ്യകര്‍മ്മങ്ങള്‍ ഫലം ചെയ്യുമെന്ന് പറയുന്നത്.
മരിച്ച ഏഴുദിവസം തുടര്‍ച്ചയായി സ്വഹാബികള്‍ അടിയന്തിരം കഴിച്ചിരുന്നുവെന്ന് മേല്‍ ഹദീസ് കൊണ്ട് തെളിഞ്ഞതാണല്ലോ. സുന്നികളഉം മൌദൂദികളും തമ്മില്‍ ദിക്റ് ചൊ ല്ലല്‍, ഖത്തപ്പുര കെട്ടല്‍ (ഖബറിന്റെയടുത്ത് ഓതല്‍), ഭക്ഷണം ധര്‍മ്മം ചെയ്യല്‍, അടിയന്തിരം കഴിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഭിന്നാഭിപ്രായമില്ലെന്ന് മുജീബ് വ്യക്തമാക്കിയിരിക്കെ കൂടുതല്‍ തെളിവുകളിലേക്ക് കടക്കുന്നില്ല.
എന്നാല്‍ മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെയില്ലെന്ന ഖുര്‍ആന്‍ സൂക്തത്തെ പണ് ഢിതന്മാര്‍ വ്യാഖ്യാനിച്ചിരിക്കുകയാണ്. ഇമാം ഐനി(റ) പറയുന്നു: “ഇതു സംബന്ധമായി പണ്ഢിതന്മാര്‍ എട്ട് അഭിപ്രായക്കാരാണ്. ഒന്ന്. ആ സൂക്തം മന്‍സൂഖ് (നിയമപ്രാബല്യമില്ലാത്തത്) ആകുന്നു. ഇബ്നുഅബ്ബാസി(റ)ന്റെ അഭിപ്രായമാണിത്. രണ്ട്. ഇബ്രാഹിം നബി(അ), മൂസാ നബി(അ) എന്നീ രണ്ട് അമ്പിയാക്കളുടെ ജനതയെ കൊണ്ട് പ്രത്യേകമാണ് ആ നിയമം. എന്നാല്‍ നമ്മുടെ ഈ ഉമ്മത്തിന് അവര്‍ ചെയ് തതും അവര്‍ക്കുവേണ്ടി മറ്റുള്ളവര്‍ ചെയ്തതും ഉപകരിക്കും. ഇക്രിമ(റ)യുടെ അഭിപ്രായമാണിത്. മൂന്ന്, സൂക്തത്തില്‍ പറഞ്ഞ മനുഷ്യന്‍ കൊണ്ട് വിവക്ഷ കാഫിര്‍ (അവിശ്വാസി) ആകുന്നു. റബീഉബ്നു അനസി(റ)ന്റെ അഭിപ്രായമാണിത്. (ഇതനുസരിച്ച് സൂക്തത്തിന്റെ അര്‍ഥമിപ്രകാരമാണ്. കാഫിറായ മനുഷ്യന് അവന്റെ അമലല്ലാതെ ഫലപ്പെടില്ല. അവനാണെങ്കില്‍ അമല്‍ ഇല്ലതാനും) നാല്. അല്ലാഹുവിന്റെ നീതിയുടെ താത്പര്യമനുസരിച്ച് മനുഷ്യന്‍ പ്രവര്‍ത്തിച്ചത് മാത്രമേ അവന് ഫലപ്പെടുകയുള്ളൂ. എന്നാല്‍ മറ്റുള്ളവര്‍ പ്രവര്‍ത്തിച്ചത് ഫലപ്പെടുന്നത് നീതിയുടെ താത്പര്യമനുസരിച്ചല്ല. മറിച്ച് അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് മാത്രമാണ്. അല്ലാഹു ഉദ്ദേശിച്ചത്ര ഔദാര്യം അവന് ചെയ്യാവുന്നതാണല്ലോ. ഹുസൈനുബ്നു ഫള്ലി(റ)ന്റെതാണീ അഭിപ്രായം. അഞ്ച്. മാ സആ എന്ന വാക്കിനര്‍ഥം അവന്‍ കരുതിയത് എന്നാണ്. അബൂബക്രില്‍ വര്‍റാഖി(റ) ന്റേതാണീ അഭിപ്രായം. (ഇതനുസരിച്ച് സൂക്തത്തിനര്‍ഥം ഇപ്രകാരമായി. മനുഷ്യന് അവന്‍ കരുതിയതല്ലാതെ പ്രയോജനപ്പെടില്ല.) ആറ്, അവിശ്വാസിക്ക് അവന്‍ ചെയ്ത നല്‍കാര്യത്തിന് പ്രതിഫലമായി ദുനിയാവില്‍ വെച്ചുള്ള പ്രതിഫലമല്ലാതെ മെറ്റാന്നുമില്ല. പാരത്രിക ജീവിതത്തില്‍ അവനതില്‍ നിന്നൊന്നും ശേഷിക്കില്ലെന്ന് വിവക്ഷ. സഅ്ലബി(റ)യുടേതാണീ അഭിപ്രായം. ഏഴ്, മനുഷ്യന് കേടായി ഭവിക്കുന്നത് അവന്‍ ചെയ്തതല്ലാതെ മെറ്റാന്നുമല്ല. (ഒരാള്‍ ചെയ്ത കുറ്റത്തിന് മറ്റൊരാളെ ശിക്ഷിക്കപ്പെടില്ലെന്ന് ചുരുക്കം.) എട്ട്. മനുഷ്യന് മനുഷ്യന്റെ പ്രയത്നമല്ലാതെയില്ല. പക്ഷേ, കാര്യങ്ങള്‍ക്കുള്ള കാരണങ്ങള്‍ പലതായത് കൊണ്ട് ചിലപ്പോള്‍ ആ പ്രയത്നം അവന്റെ സ്വന്തമായതും മറ്റുചിലപ്പോള്‍ കാരണം ഉണ്ടാകുന്നതിന്റെ വഴിയായതുമാകും. ഉദാഹരണമായി അവ ന്റെ മകന്‍ ഓതിയതിന്റെ പ്രതിഫലം അവന് ലഭിച്ചത് ആ മകന്‍ ഉണ്ടാകുന്നതില്‍ അവന് പ്രയത്നമുണ്ടായത് കൊണ്ടാണ്. ഇതുപോലെ തന്നെ മറ്റ് കൂട്ടുകാരന്‍ അവന് വേണ്ടി പ്രാര്‍ഥന നടത്തുന്നതും (അവനെ കൂട്ടുകാരനാക്കിയത് ഇവന്റെ പ്രയത്നമാണ്). അതുപോലെ തന്നെ മറ്റുചിലപ്പോള്‍ ദീനിന്റെ ഖിദ്മതിലും ഇബാദതിലുമായുള്ള പ്രയത്നം. അത് ദീനിന്റെ അഹ്ലുകാരുടെ പ്രീതിക്ക് വഴിയൊരുക്കും. ഇബ്നുസ്സഗ്വാനി(റ)യില്‍ നിന്ന് അബുല്‍ഫറജ്(റ) ഉദ്ധരിച്ചതാണിത” (ഉംദതുല്‍ ഖാരി 3/119).
ഒരു മുസ്ലിമായ മനുഷ്യന്‍ മറ്റൊരു മരിച്ച മുസ്ലിമായ മനുഷ്യന് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തിനെതിരല്ലെന്ന് ഇത്രയും വിശദീകരിച്ചതില്‍ നിന്നും വ്യക്തമായി. എന്നിരിക്കെ ഇമാം ശാഫിഈ(റ)യും അനുയായികളും മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തി പ്രതിഫലം അവര്‍ക്ക് ഹദ്യ ചെയ്യുന്നത് ഫലം സിദ്ധിക്കുന്നില്ലെന്ന് ഈ സൂക്തത്തില്‍ നിന്ന് ഗവേഷണം നടത്തിയതായി ഇബ്നുകസീര്‍(റ) ഉദ്ധരിച്ചത് നാം സമര്‍ഥിച്ചതിന് വിരുദ്ധമല്ല. കാരണം ഖുര്‍ആന്‍ പാരായണാന്തരം പ്രാര്‍ഥന നടത്താതിരുന്നതിനാലാണ് അപ്പറഞ്ഞതെന്ന് ഇബ്നുകസീറില്‍ നിന്ന് തന്നെ വ്യക്തമാകും. അദ്ദേഹം പറയുന്നു: “എന്നാല്‍ പ്രാര്‍ഥനയും സ്വദഖയും മയ്യിത്തിലേക്ക് പ്രതിഫലം ചേരുന്നവയാണെന്നത് ഏകകണ്ഠാഭിപ്രായമാണ്. നബി(സ്വ)യില്‍ നിന്ന് തന്നെ അത് വ്യക്തമായി വന്നതുമാണ്” (തഫ്സീറു ഇബ്നുകസീര്‍ 4/258).
ഇബ്നുഹജറി(റ)ന്റെ വാക്കുകള്‍ കാണുക. “ഖബറിനരികില്‍വെച്ച് സൌകര്യമുള്ളത്ര ഖുര്‍ആന്‍ പാരായണം നടത്തിയ ശേഷം പ്രാര്‍ഥിക്കണമെന്ന ഇമാംശാഫിഈ(റ)യുടെ വാക്ക് മയ്യിത്തിന്റെ മേല്‍ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെടില്ലെന്ന് മറ്റു പണ്ഢിതന്മാര്‍ പറഞ്ഞതിന് വിരുദ്ധമല്ലെയെന്ന് നീ ചോദിച്ചാല്‍ ഞാന്‍ മറുപടി പറയാം. വിരുദ്ധമല്ല. കാരണം, മരിച്ചവന് വേണ്ടി വെറും ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് സംബന്ധിച്ചാണ് അവര്‍ പറഞ്ഞത്. ഇമാം ശാഫിഈ(റ) പറഞ്ഞതാകട്ടെ പാരായണാനന്തരം പ്രാര്‍ഥന നടത്തുന്നത് സംബന്ധിച്ചുമാണ്. ഇത് പ്രതിഫല ലബ്ധിയുള്ളത് തന്നെയാണല്ലോ. അപ്പോള്‍ എവിടെയാണ് വൈരുദ്ധ്യം. എന്നല്ല, ഇമാം ശാഫഈ(റ)യുടെ പ്രസിദ്ധമായ മദ്ഹബ് തന്നെ (പാരായണ പ്രതിഫലം ചേരില്ലെന്നത്, മയ്യിത്തിന്റെ സാന്നിധ്യത്തില്‍ വെച്ചാവാതിരിക്കുകയോ പാരായണാനന്തരം പ്രാര്‍ഥിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണെന്ന പില്‍ ക്കാല പണ്ഢിതന്മാരുടെ വ്യാഖ്യാനത്തിന് ഇമാം ശാഫിഈ(റ)യുടെ ഉപര്യുക്ത വാക്ക് തന്നെ) ശക്തി നല്‍കുന്നുണ്ട്.” (അല്‍ ഫതാവല്‍ കുബ്റ 2/27).
ഇമാം നവവി(റ) പറയുന്നു: “മരിച്ച വ്യക്തിക്ക് ഒരു ്രപതിഫലവും ചേരില്ലെന്ന് ചിലര്‍ പറഞ്ഞതായി ഇമാം മാവറദി(റ) ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, ഇത് ബാത്വിലായ മദ്ഹബാണെന്നുറപ്പുള്ളതും വ്യക്തമായ പിഴവും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വ്യക്തമായ രേ ഖക്കും മുസ്ലിം ലോകത്തിന്റെ ഇജ്മാഇനും വിരുദ്ധമായതുമാണ്. അതുകൊണ്ടുതന്നെ അത് പാടേ അവഗണിക്കപ്പെടേണ്ടതുമാകുന്നു” (ശര്‍ഹു മുസ്ലിം 1/12-13).