ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 28 July 2017

"ഇലാ ഹള്റത്തി ഒന്ന് വിവേകപരമായി ചിന്തിക്കാം


"ഇലാ ഹള്റത്തി ഒന്ന് വിവേകപരമായി ചിന്തിക്കാം"
____________________
🔽
മരണപ്പെട്ട സാധാരണക്കാരുടെ റൂഹിലേക്ക് ഫാത്വിഹയും മറ്റും ഓതി കൂലി എത്തിക്കുന്നതും മരിച്ച് പോയ മഹാത്മാക്കളിലേക്ക് മെസ്സേജുകൾ എത്തിക്കുന്നതും മനസ്സിലാക്കാൻ ഇന്നത്തെ കണ്ട് പിടിത്തങ്ങളുമായി ഇടപഴുകുമ്പോൾ ഒട്ടും പ്രയാസം വരുന്നില്ല. ഈ-മെയിൽ മാർഗ്ഗേണ മെസ്സേജുകൾ കൊടുക്കുന്ന പോലെയുള്ളതാണ് നമ്മുടെ  "ഇലാ ഹള്റത്തി" ഫാതിഹ ഓതിയ ശേഷം താൻ ഉദ്ദേശിച്ച ഖബറാളിയുടെ പേര് പറഞ്ഞ് പോസ്റ്റ് ചെയ്താൽ അതേ മൈക്രോ സെക്കന്റിൽ കൂലി മറുകക്ഷിക്ക് ലഭിക്കുകയായി. ഇന്റർനെറ്റിന്റെ തരംഗങ്ങൾക്കില്ലാത്ത വേഗതയാണ് ഫാത്വിഹയുടെയും യാസീനിന്റേയും കൂലി തരംഗങ്ങൾക്ക്. മലയും കാടും കൂട്ടിമുട്ടി പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഈ-മെയിൽ മെസ്സേജുകൾ യഥാർത്ത കേന്ദ്രത്തിൽ ചെന്ന് തറക്കുന്ന പോലെ ഇലാ ഹള്റത്തി എന്ന പോസ്റ്റിംഗ് വഴി مثل ثواب കളും മറ്റ് മെസ്സേജുകളും യഥാർത്ത കേന്ദ്രങ്ങളിൽ ചെന്ന് തറക്കും , മലയും കാടും കിലോമീറ്ററും പ്രശ്നമല്ല. ശരീരത്തിൽ വ്യാപിച്ച് കിടക്കുന്ന വിഷത്തെ ഇറക്കിവിടാൻ പോന്നതാണ് ഫാത്വിഹയുടെ ശബ്ദ തരംഗവും ലിഖിത തന്മാത്രകളും . പിശാചിനെ വിരട്ടാൻ പോന്നതാണ് ആയത്തുൽ കുർസിയ്യ് തരംഗം . മൈലുകൾ അപ്പുറത്തേക്ക് വ്യാപിക്കുന്നതാണ് വാങ്കിന്റെ പ്രതികരണ ശേഷി . ഉച്ചത്തിലുള്ള കീഴ്വായുമായി  പിശാച് വാങ്ക് കേൾക്കുമ്പോൾ ഓടുന്നത് പത്തോ ഇരുപതോ മൈൽസ് അപ്പുറത്തല്ല. അതിലും കൂടുതലാണ് . ആരുടെയും ഈ-മെയിൽ അഡ്രസ്സിൽ പോസ്റ്റ് ചെയ്യാതെ തന്നെ വിടുന്ന വാങ്കിന്റെ വ്യാപന പരിധിയാണ് ഈ പറഞ്ഞത്. എന്നിരിക്കേ ഭൂമിയിലൊ ആകാശത്തോ മറ്റോ കേന്ദ്രത്തിലേക്ക് ഈ-മെയിൽ അഡ്രസ്സിൽ ഫാത്വിഹയും യാസീനും സ്വലാത്തും തഹ് ലീലും മറ്റും പോസ്റ്റ് ചെയ്താൽ ആ തരംഗങ്ങളുടെ ഡെലിവറി തത്സമയം കഴിയും എന്ന് വിശ്വസിക്കാത്തവൻ പുത്തൻ നൂറ്റാണ്ടിൽ ജീവിക്കാനർഹനാണോ ? അല്ല പുത്തൻ വാദി സത്യത്തിൽ പഴഞ്ചൻ ആണ്ടനാണ്. നവയുഗത്തിന്റെ തുടിപ്പറിയാത്തവർ‌‌
🔽
അത് പോലെ
ومن ينادي اسمي الفا بخلوته عزما بهمته صرما لغفوته اجبته مسرعا من اجل دعته فليدع يا عبد القادر محى الدين
തുടങ്ങിയ മുഹ്യദ്ദീൻ ശൈഖ് റ വിനെ വിളിക്കുന്ന വരികളൊന്ന് മനസ്സിലാക്കുക
🔽
മുഹ്യദ്ദീൻ ശൈഖ് റ വഫാതായിപ്പോയിട്ടുണ്ട് മഹാനവർകളിലേക്ക് ഫാത്വിഹയുടേയും യാസീനിന്റേയും ഖത്മിന്റേയും മിസ് ല് സവാബ് പോസ്റ്റ് ചെയ്യാം .
*اللهم او صل مثل ثواب*
നാഥാ നീ എത്തിക്കൂ. ഇത്രയും മതി പോസ്റ്റിംഗിന്ന്. കോഴിയേയും ആടിനേയും അറുത്ത് മാംസ വിതരണം നടത്തിയാൽ കിട്ടുന്ന സവാബിന്റെ  തുല്യവും ഇങ്ങനെ പോസ്റ്റ് ചെയ്യാവുന്നതാണ്. അവയും കുറിക്ക് തന്നെ ചെന്ന് നിൽക്കും . വഴിയിൽ തങ്ങില്ല അഡ്രസ്സ് തെറ്റി ചെന്ന് ചേരില്ല. ദുബൈയിൽ ചില ഇന്ത്യാഗവണ്മെന്റ് അംഗീക്ർത ബാങ്കുകളിൽ ചെന്ന് മാനേജറോട് തന്റെ കേരളത്തിലേ വീടും ഭാര്യയുടെ പേരും പറഞ്ഞാൽ മതി. താൻ ആവശ്യപ്പെട്ട തുക തൽക്ഷണം റിക്കാർഡിലായി വീട്ടിലെത്തും . ഭാര്യ വീട് വിട്ടിറങ്ങേണ്ടതില്ല . ഈ ബാങ്ക് മാനേജറേക്കാൾ ഉയർന്നതാണ് അല്ലാഹു.
🔽
മുഹ്യദ്ദീൻ ഷൈഖ് റ വിനെ വിളിച്ചിട്ടാണ് മെസ്സേജുകൾ കൊടുക്കാനുള്ളതെങ്കിൽ അതിന്ന് പല വിധ സംവിധാനങ്ങളുണ്ട്. ഒറ്റ വിളിക്കുക , ആയിരം വിളിക്കുക, മനസ്സ് കൊണ്ട് മാത്രം വിളിക്കുക , 12 റക് അത്ത് അല്ലാഹുവിന്ന് വേണ്ടി നിസ്ക്കരിച്ച് കൊണ്ട് വിളിക്കുക, ബാഗ്ദാദിന്ന് നേരെ തിരിഞ്ഞ് വിളിക്കുക, ഏതാനും അടി കാൽ വെപ്പുകൾ നടത്തി അവക്കിടയിൽ  നിശ്ചിത എണ്ണം പേര് വിളിക്കുക , പേര് പലതുള്ളവ ഓരോന്നായി മാറി വിളിക്കുക, എന്നിവയെല്ലാം മെസ്സേജ് കൊടുക്കാനുള്ള സംവിധാനങ്ങളാണ് . ഒരു സംവിധാനം സ്ഥാപിതമായതിന്റെ പേരിൽ മറ്റ് സംവിധാനം പാടില്ലെന്ന് ധരിക്കരുത്. 
🔽
കോഴിക്കോട് പട്ടണത്തിലുള്ള ഒരാൾക്ക് അങ്ങ് മലപ്പുറത്തുള്ള  ഒരാളെ വിളിച്ച് ഒരു മെസ്സേജ് കൊടുക്കാൻ മൊബൈലിൽ വിളിക്കാം, ജില്ലകൾ തമ്മിൽ അടുപ്പത്തിന്റെ പേരിൽ അനുവദിച്ച  ലോക്കൽ കോളായി വിളിക്കാം , എസ് ടി ഡി ആയിട്ട് വിളിക്കാം , പേജറിൽ അടിക്കാം , നേരിൽ മുഖാമുഖം കണ്ട് കൊണ്ട്  വിളിക്കാം ,
🔽☝🏻ഇതൊക്കെ മനുഷ്യൻ കണ്ട്പിടിച്ച ആധുനിക ടെക്നോളജിയിലൂടെയാണെങ്കിൽ ഇതിലേക്കാളേറെ മഹത്വമുള്ള അല്ലാഹുവിന്റെ മഹത്തുക്കളിൽ പ്രധാനിയായ മുഹ്യദ്ദീൻ ഷൈഖ് റ വിനെ ഒറ്റത്തവണയോ ആയിരം തവണയോ ആയി വിളിച്ച് കൊണ്ട്  ആത്മീയമായി ഒരു മെസേജ് കൊടുത്താൽ അത് അവിടെ എത്തുകയില്ല എന്ന് വാദിക്കുന്നത് ബുദ്ധി വികാസം ഇല്ലാത്തത് കൊണ്ടും അല്ലാഹുവിന്റെ ഖുദ് റത്തിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടുമാണ് .
🔽ഇലാ ഹള്റത്തിയുടെ പ്രാമാണിക വിശദീകരണവും വിവേകപരമായി എങ്ങനെ നമുക്കതിനെ മനസ്സിലാക്കാമെന്നതിനെപ്പറ്റിയുള്ളതാണ് മുകളിൽ പറഞ്ഞിട്ടുള്ളത് അല്ലാഹു സത്യം മനസ്സിലാക്കിത്തരട്ടെ ആമീൻ___________

വായിച്ചവർ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുമല്ലോ (Don't Edit) 👍🏻
അവലംബം (സുന്നത്ത് ജമാ അത്ത് ഒരു ക്ലാസ് ഡയറി - ബഷീർ ഫൈസി വെണ്ണക്കോട് , ഇസ്ലാമിക വിശ്വാസ കോശം)