ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 10 June 2018

തറാവീഹ് -പഴയ അഭിപ്രായം ദുർബലപ്പെടുത്തിയതായി മുജാഹിദ് നേതാവ്



🌹🌹      🌹🌹      🌹🌹
തറാവീഹ്;
30 വർഷത്തോളം
ഞാൻ പറഞ്ഞതും എഴുതിയതും തെറ്റാണെന്ന്
സകരിയ്യാ സ്വലാഹി.
➖➖➖➖➖➖➖➖
സകരിയ സ്വലാഹി പ്രസംഗിക്കാൻ പഠിച്ച കാലം മുതൽ പറയാൻ തുടങ്ങിയതാണ് തറാവീഹ് എട്ടേ/ പതിനൊന്നേ ഉള്ളൂ അതിലപ്പുറം അനാചാരമാ ണ് എന്നത്. ഇത് സത്യമാണെന്ന് കരുതി കുറേ പാവങ്ങൾ റമളാൻ മാസത്തിലെ ഇബാദത്തും നഷ്ടപ്പെടുത്തി. പലരും മരിച്ചു പോയി. ഇപ്പോഴിതാ മൗലവി പറയുന്നു ഞാൻ പറഞ്ഞത് തെറ്റായിരുന്നുവെന്ന്.!

സകരിയ്യ സ്വലാഹി എഴുതുന്നു: " മുജാഹിദുകളോട് വിനയപൂർവ്വം !
മുജാഹിദ് സംഘടനയിൽ പ്രവർത്തിച്ച നീണ്ട മുപ്പത് വർഷങ്ങൾക്കിടയിൽ പലപ്പോഴും തറാവീഹിന്റെ വിഷയത്തിൽ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യയെന്നും അതിലപ്പുറമുള്ളത് നബി ചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കും ചെയ്തയാളാണ് ഈ ലേഖകൻ. മുജാഹിദ് കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ പതിനൊന്നിലധികം തറാവീഹിനെക്കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ.ഗൾഫ്സലഫീ പണ്ഡിതന്മാരുടെയും ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യയുടെയും ഉദ്ധരണികൾ എടുത്ത് കൊണ്ട് തറാവീഹിന്റെ കാര്യത്തിൽ കേരള സലഫികളെ എതിരാളികൾ പരിഹസിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെയും നാം തെളിവിന്റെയും നബിചര്യയുടെയും പിന്തുണയുള്ളവരാണെന്ന സമാധാനത്തിൽ എതിർവാദങ്ങളെ പ്രതിരോധിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ, തറാവീഹിന്റെ വിഷയത്തിൽ മുജാഹിദ് സംഘടനകൾ തുടർന്ന് വരുന്ന കടുംപിടുത്ത നിലപാട് പൂർണ്ണമായും സലഫീ നിലപാടിനൊപ്പമല്ല ന്ന തിരിച്ചറിവുണ്ടാവുകയും ഒരു വർഷം മുമ്പ് വാട്സപ്പിലൂടെ ആറ് ക്ലിപ്പുകൾ ഇറക്കി ഞാൻ എനിക്ക് മനസ്സിലായ കാര്യം ജനങ്ങളോട് തുറന്ന് പറയുകയാണ് ചെയ്തിട്ടുള്ളത്. അതിനാൽ, തറാവീഹ് വിഷയത്തിൽ ഈ ലേഖകൻ മുമ്പെഴുതിയ ലേഖനങ്ങളിലൊ സംസാരങ്ങളിലോ സലഫുകളുടെയും ലോക സലഫീ ഉലമാക്കളുടെയും നിലപാടിന് വിരുദ്ധമായി വന്ന
എന്റെ അഭിപ്രായങ്ങൾ ഇതോടെ ദുർബ്ബലപ്പെടുത്തുകയാണ് "
 
    അൽ ഇസ് ലാഹ് മാസിക
     2018  ജൂൺ പേ:36
കേരളക്കരയിൽ വഹാബിസത്തിന് തേരോട്ടമുണ്ടാക്കാൻ മുൻ നിരയിൽ നിന്ന നെടുംതൂണായിരുന്നു സകരിയ്യ സലാഹി...!... ലോക വഹാബീ പണ്ഡിതരുടെയും സലഫുസ്സാലിഹുകളുടെയും നിലപാടിന് വിരുദ്ധമാണ് 20 റക്അത്ത് തറാവീഹിനെതിരായി കേരളത്തിലെ വഹാബി മൗലവിമാർ സ്വീകരിച്ചിരുന്ന നയമെന്ന് തെളിവുകൾ നിരത്തിത്തന്നെയാണ് സകരിയ്യ സലാഹി സമർത്ഥിക്കുന്നത്....!.... സലഫീ സെന്ററിലെ ആസ്ഥാന നേതാക്കൾ സത്യം വിളിച്ചു പറയുമ്പോൾ ,മുസ്ലിമീംഗൾ ഗ്യാലറിയിലിരിക്കട്ടെ......  കൂടെക്കിടന്നവർക്കല്ലേ രാപ്പനി അറിയൂ....... !!!