വഹാബികളേ ഇതാ ഒരു ദൈവം
=========================
ഇത് നറ്റാശ, ഒരു റഷ്യൻ പെണ്കുട്ടി. ഇവരെ കുറിച് ഗൂഗിളിൽ ചില വിവരങ്ങൾ കണ്ടപ്പോഴാണ് മനസ്സിലായത്, വഹാബികൾ പറയുന്ന 'ദൈവമാണ്' ഇവർ എന്ന്..
സമകാലികമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്ന വിവാദ വിഷയമായതിനാൽ എന്റെ കാഴ്ചപ്പാടുകളിലേക് സത്യാന്വേഷികളെ ക്ഷണിക്കുന്നു. മറഞ്ഞ കാര്യങ്ങൾ കാണാനുള്ള കഴിവ് ദൈവത്തിന് മാത്രമേയുള്ളു എന്നാണല്ലോ വഹാബികളുടെ വാദം. എന്നാൽ മനുഷ്യന്റെ ആന്തരിക അവയവങ്ങൾ പോലും കാണാനുള്ള കഴിവ് നറ്റാശക്ക് ഉണ്ടെന്നത് അത്ഭുതമാണ് (ഇത് മനുഷ്യകഴിവിൽ പെട്ടതാണോ എന്തോ....?☺️). എങ്കിൽ പിന്നെ നറ്റാശ ഒരു ദൈവമാണെന്ന് വഹാബികൾ അംഗീകരിക്കേണ്ടതല്ലേ..? ഇനിയും നിങ്ങൾ ഏക ദൈവ വിശ്വസികളാണെന്ന് പറയുന്നതിൽ അർത്ഥമില്ല വഹാബികളേ... (നറ്റാശ ഒരു ഉദാഹരണം മാത്രം)
https://goo.gl/images/x3nDzy https://youtu.be/fyWPueGUa3E
*സൃഷ്ടാവിനെയാണ് ദൈവം എന്ന് വിളിക്കുന്നത്, മറഞ്ഞതും തെളിഞ്ഞതുമായ എല്ലാ കഴിവുകളും ആ ദൈവത്തിന് മാത്രമേയുള്ളു.. അവനുദ്ദേശിക്കുന്നവർക് അവൻ കാര്യങ്ങൾ സാധിപ്പിച്ചു കൊടുക്കും, അത് ചിലപ്പോൾ മറഞ്ഞ അറിവുകളായിരിക്കാം, ചിലപ്പോൾ തെളിഞ്ഞ അറിവുകളായിരിക്കാം ചിലപ്പോൾ അമനുഷികമായ മറ്റു കഴിവുകളായിരിക്കാം എന്നാൽ എല്ലാ കഴിവുകളുടെയും സൃഷ്ടാവ് അള്ളാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങൾ വിശ്വസിക്കേണ്ടത്... ഇവിടെ ബൗധികം, അബൗധികം, മനുഷ്യ കഴിവ് സൃഷ്ടി കഴിവ് എന്ന വേര്തിരിവില്ല.... അള്ളാഹു നമുക്ക് നാഫിആയ ഇൽമ് തരട്ടെ... അമീൻ*