*ഭാര്യയുടെ ഫിത്ർ സകാത്ത്*
ഭാര്യയുടെ/ ചെറിയ കുട്ടികളുടെ ഫിത്വ'ർ സകാത്ത് നൽകേണ്ടതും നിയ്യത്ത് ചെയ്യേണ്ടതും ഭർത്താവ്/ പിതാവാണ്.ഭർത്താവ് നാട്ടിലില്ലെങ്കിൽ ഭർത്താവ് വക്കാലത്ത്(ഫിത്വർ സകാത്ത് നൽകാനും നിയ്യത്ത് ചെയ്യാനും ഭർത്താവ് ഏൽപ്പിക്കൽ)നൽകാതെ ഭാര്യ അരി വാങ്ങി നൽകിയാൽ സകാത്ത് വീടില്ല.
അത് കൊണ്ട്,വിദേശത്തുള്ളവർ ഭാര്യമാരെയോ,ബന്ധുക്കളെയോ വിളിച്ച് ഭാര്യയുടെയും മക്കളുടെയും ഫിത്വർ സകാത്ത് നൽകാനും നിയ്യത്ത് ചെയ്യാനും ഏൽപ്പിച്ചിരിക്കുന്നു എന്ന് പറയണം.
തൊഴിൽ ചെയ്യാൻ കഴിയുന്ന മക്കളുടെ സകാത്ത് പിതാവ് നൽകേണ്ടതില്ല.അഥവാ അവൻ ആവശ്യപ്പെടാതെയോ,അവന്റെ സമ്മതം വാങ്ങാതെയോ ഫിത്വർ സകാത്ത് നൽകിയാൽ മതിയാവുന്നതല്ല.
വക്കാലത്ത് നൽകാത്ത പക്ഷം,നിർബന്ധ ബാധ്യത കടമായി മാറുന്നതാണ്;ശ്രദ്ധിക്കുമല്ലോ!
✍മുഹമ്മദ് സാലിം അഹ്സനി അൽ അർശദി,മപ്പാട്ടുകര.