ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 4 June 2018

തറാവീഹ് പള്ളിയിൽ നിസ്കരിക്കരുതെന്ന് മുജാഹിദ് മൗലവി


*തറാവീഹ് പള്ളിയിൽ നിസ്കരിക്കരുതെന്ന് മുജാഹിദ് മൗലവി*
തറാവീഹ് നമസ്കാരം സംബന്ധിച്ച് മുജായിദുകളുടെ ഏറ്റവും പുതിയ തൗഹീദ് പുറത്തിറങ്ങി.....!..... പ്രമുഖ പണ്ഡിതൻ അബ്ദു റഹ്മാൻ ഇരിവേറ്റി - ഫെയ്സ് ബുക്ക് വഴിയാണ് *പുതിയ വഹിയിറങ്ങിയ കാര്യം* പുറത്ത് വിട്ടത്......!...... *ഏറ്റവും കൂടുതൽ മുജ്തഹിദ് മുത്ലലക്ക് കേരളത്തിലാണെന്നിവർ പണ്ട് പറഞ്ഞതിന്റെ ഗുട്ടൻസ് ഇപ്പോളാണ് മനസിലായത്.....!!!.....* വഹാബികളുടെ ഗവേഷണം പുരോഗമിച്ചപ്പോൾ- സഹാബീ ചര്യകളെപ്പോലും അരിഞ്ഞ് വീഴ്ത്തിയിരിക്കുന്നു...... മാത്രവുമല്ല ,ബഹുമാന്യരായ സഹാബികളെ മടിയൻമാരായി ചിത്രീകരിക്കുകയും ചെയ്യുന്നു....!...പ്രസ്തുത സഹാബികളെ പിൻപറ്റുന്നവർ മാത്രമാണ് 73 വിഭാഗത്തിൽ രക്ഷപ്പെടുന്ന ഒരേ ഒരു കൂട്ടരെന്ന വസ്തുത മൗലവിമാർ സൗകര്യപൂർവം മറന്നു എന്നല്ല - ജനങ്ങൾ സത്യം മനസിലാക്കാൻ പടച്ചവൻ മറപ്പിച്ചു എന്ന് പറയുന്നതാകും കൂടുതൽ ശെരി.... *സഹാബത്ത് ദീനിൽ തെളിവല്ലെന്നെഴുതിയ വഹാബികൾക്കിത് വല്ലതും പുതുമയാണോ..?*....വിത്ത് ഗുണം പത്ത് ഗുണം.....!!!..... *നബിചര്യക്കെതിരെ പ്രവർത്തിച്ചെന്ന് മൗലവിമാർ ഉറപ്പിക്കുന്ന പരിശുദ്ധരായ സഹാബികൾ, വഹാബീ വാദപ്രകാരം സ്വർഗത്തിലാണോ നരകത്തിലാണോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളു......!....*.പുതിയ തൗഹീദനുസരിച്ച് *ഇനി മുതൽ വീട്ടിൽ നിസ്കരിക്കണോ അതോ പതിവ് പോലെ പളളിയിലെത്തണോ എന്നറിയാതെ അണികളും അങ്കലാപ്പിൽ....!!!..... ഇതെല്ലാം കേട്ടും നിൽക്കുന്ന സാധാരണക്കാർക്കൊറ്റ ചോദ്യം മാത്രം.....!...... *സാർ, ഇനിയും വെച്ചോണ്ടിരുന്നു നാറ്റിക്കാതെ പിരിച്ചുവിട്ടു കൂടേ......* ഇനി , ഇരിവേറ്റിയുടെ വാക്കുകളിലൂടെ -----


തറാവീഹ്നമസ്കാരം !

എല്ലാ ഹദീസുകളിലും പറയുന്നത് അത് പള്ളിയിൽ വെച്ചു ജമാ അത്തായി നിർവഹിക്കുന്നതിനെ  നബി ($)വാക്കാലും പ്രവൃത്തിയാലും വിലക്കി എന്ന്തന്നെയാണ് !ആര് തല കുത്തിമറിഞ്ഞാലും അത് മാറ്റാൻ ഇനി കഴിയില്ല !പ്രബോധകന്മാർ പ്രബോധനം ചെയ്യേണ്ടത് പ്രവാചക ചര്യയാണ്  ഏതെങ്കിലും കുറച്ചു രാത്രി യുടെ അന്ത്യ യാമത്തിൽ എഴുന്നേൽക്കാൻ മടിയുള്ള സ്വഹാബിമാരുടെ ചര്യ യല്ല !

നബിചര്യ വെറും താടി നീട്ടലിൽ ഒതുക്കാനുള്ളതാണോ ?ഹദീസ് പ്രേമികളെല്ലാം ഞണ്ടു മടകളിൽ ഒളിച്ചോ ?