ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 26 June 2018

മൗദൂദിയെ നദ് വിയും ജാഹിലാക്കുന്നു!







ട 






മൗലാനാ മൗദൂദി സാഹിബിനെ അലിഹസൻ നദ്‌വിയും ജാഹിലാക്കുന്നു...

1941ൽ ലാഹോറിൽ വെച്ചു അബുൽഅഅലാ മൗദൂദി "പുതുഇസ്ലാം" സ്വീകരിച്ചു സ്ഥാപിച്ച ജമാഅത്ത് ഇസ്ലാമിയുടെ ഒന്നാം ദിവസം മുതൽ സന്തതസഹചാരിയായി കൂടെനിന്ന പണ്ഡിതനാണ് അലി ഹസൻ നദ്‌വി (അലി മിയാൻ),

ഇസ്ലാമിക ആശയ ആദർശ രംഗത്തെ മൗദൂദിയുടെ വഴിവിട്ട സഞ്ചാരം സഹിക്കവയ്യാതെ മനംനൊന്ത നദ്‌വി അധികം താമസിയാതെ ജമാഅത്ത് ഇസ്‌ലാമിയിൽ നിന്നും രാജിവെച്ചു തബ്ലീഗ് ജമാഅത്തിൽ ചേർന്നു,

"ഖുർആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ,തഫ്ഹീമാത്ത്,ചോദ്യത്തരങ്ങൾ പോലോത്ത മൗദൂദിയുടെ ഉറുദു ബുക്കുകളിലെ മത വ്യാഖ്യാനങ്ങളോട് എനിക്ക് വിയോജിപ്പായിരുന്നു"(iph book,സ്മൃതി രേഖകൾ) എന്ന് തുടങ്ങി മൗദൂദിയുടെ വിവരക്കെടുകൾ നദ്‌വി എടുത്ത് പറഞ്ഞിട്ടുണ്ട്,

 പ്രസ്ഥാനത്തെ കയ്യൊഴിഞതിന് ശേഷവും മൗദൂദിയെ വെക്തിബന്ധത്തിലൂടെ പിന്തുടർന്ന് അദ്ദേഹത്തിന്റെ ന്യൂനതകൾ വേർതിരിച്ചു ഗ്രഹിച്ച നദ്‌വി മൗദൂദിയുടെ അറബി ഭാഷാ അയോഗ്യത ഉൾപ്പെടെയുള്ള പോരായ്മകൾ വെക്തമാക്കുന്നുണ്ട്,

എന്നാൽ ഇത്തരം പോല്ലാപ്പുകൾ മറച്ചുവെച്ച്  ജമാഅത്ത് ഇസ്ലാമിക്കാർ മൗദൂദിയുടെ ഉന്നത യോഗ്യതയായി നദ്‌വിയുമായുള്ള ബന്ധത്തെ എടുത്ത് പറയാറുണ്ട്,  മൗദൂദി സാഹിബ് ഉഗ്രശേഷിയുള്ള "പണ്ഡിതനാണന്ന് നദ്‌വി പറഞ്ഞിട്ടുണ്ട്" എന്ന് വരെ ചില മൗദൂദി ഭക്തൻമാർ വിളിച്ചുകൂവാറുമുണ്ട്,

മൗദൂദിയുടെ മരണവേളയിൽ "നദ്‌വ" പതിപ്പിൽ നദ്‌വി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ജമാഅത്ത് ഇസ്ലാമിയുടെ IPH മലയാളത്തിലെക്ക് ഭാഷാമാറ്റം നടത്തി പ്രസിദ്ധീകരിച്ചതിൽ പോലും പലയിടത്തും മൗദൂദിയുടെ അറബിയിലെ കഴിവ് കുറവ് നദ്‌വി എടുത്ത് കാട്ടുന്നുണ്ട്,

 മൗദൂദിസാഹിബ്‌ സ്വയം എഴുതുന്ന അറബി പ്രചാരണ യോഗ്യമല്ലായിരുന്നു (നദ്‌വി ലേഖനം, മൗദൂദി സ്മൃതി രേഖകൾ 144),
*അഥവാ തെറ്റു കൂടാതെ അറബി എഴുത്തും വായനയും അർത്ഥവും സംസാരവും മൗദൂദിക്ക് വശമില്ലായിരുന്നു എന്നർത്ഥം,*

അതുകൊണ്ട് തന്നെ അറബി എഴുത്ത് തർജമ പ്രസംഗം എന്നിവക്ക് എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുകയായിരുന്നു മൗദൂദി,

നദ്‌വി പറയുന്നു...

"ഈജിപ്ത് ഉൾപ്പെടെ ഉള്ള അറബി രാജ്യങ്ങളിൽ പ്രചരിപ്പിക്കാൻ എന്റെ പർദ്ദ എന്ന ഉറുദു ബുക്ക്‌ അറബിയിലേക്ക് തർജമ ചെയ്യാൻ എനിക്ക്  അതിയായ ആഗ്രഹമുണ്ട്, എന്നാൽ തർജമക്ക്  "നദ്‌വക്ക്" മാത്രമേ കഴിയൂ, അതിനായി ഒരാളെ ദയവായി തരണമെന്ന്" മൗദൂദി കത്ത് വഴി ആവശ്യപെട്ടു (മൗദൂദി സ്മൃതി  രേഖകൾ,
നദ്‌വി ലേഖനം,139),

മൗദൂദി സാഹിബിന്റെ അതിരറ്റ ആഗ്രഹപ്രകാരം തന്റെ ഉറുദു ബുക്കുകളും, ലേഖനങ്ങളും  "അറബിയിലേക്ക് ഭാഷാമാറ്റം നടത്തി അത് അറബി രാജ്യങ്ങളിൽ പ്രചരിപ്പിക്കാൻ വേണ്ടി മസ്ഊദ് ആലം നദ്‌വിയെ അധികാരപെടുത്തി,  അദ്ദേഹമാണ്‌ തർജമദൗത്യങ്ങൾ നിർവഹിച്ചത്,  അങ്ങിനെയാണ്‌ മൗദൂദി അറബി നാടുകളിൽ അറിയപെട്ടത്",
(മൗദൂദി സ്മൃതി  രേഖകൾ,
നദ്‌വി ലേഖനം, 144),

ഡമസ്‌കസിൽ നടന്ന ഇസ്ലാമിക്ക് സമ്മേളനത്തിൽ വെച്ച് മൗദൂദി സാഹിബ്‌ തന്റെ പ്രസംഗം അറബിയിക്ക് മാറ്റികൊടുക്കാൻ നിർബന്ധിച്ചു , ഇങ്ങിനെ രണ്ട് തവണ വിദേശ ഇസ്ലാമിക് മൗദൂദി സാഹിബിന്റെ പ്രസംഗം ഞാൻ അറബിയിലേക്ക് പരിഭാഷപെടുത്തിയിട്ടുണ്ട്
(iph ബുക്ക്‌, മൗദൂദി സ്മൃതി  രേഖകൾ,
നദ്‌വി ലേഖനം, 144),

നദ്‌വിയുടെ ഈ തുറന്നു പറച്ചിലിൽ നിന്നും വിശേഷബുദ്ധിയുള്ളവക്ക് അബുൽ അഅലാ മൗദൂദിയുടെ അറബി ഭാഷയിലെ അവഗാഹകുറവ്  ഗ്രഹിക്കാൻ എളുപ്പമാണല്ലോ,

അത്യാവശ്യത്തിന് പോലും മതംപഠിക്കാതെ  തന്റെ കുടുസ്സ് ബുദ്ധിയിൽ രൂപപെട്ടുവരുന്ന ചേറുകൾ "അഭിപ്രായങ്ങളും ലേഖനങ്ങളുമാക്കി പ്രചരിപ്പിച്ചതിന്റെ ഫലമായി പ്രസിദ്ധരായ മുസ്ലിം പണ്ഡിതന്മാർ മൗദൂദിക്കെതിരിൽ തിരിയുകയും, അത് കാരണം മൗദൂദിയെ ജമാഅത്ത് ഇസ്ലാമിയുടെ അമീർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള വോട്ട് എടുപ്പ് വരെ പ്രസ്ഥാനത്തിനകത്ത്  നടന്നിരുന്നു" എന്നതും നദ്‌വി മേൽ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്,

ഇങ്ങിനെ വരുമ്പോയാണ്‌ മൗദൂദിയുടെ പ്രതിപക്ഷക്കാർ ജമാഅത്ത് ഇസ്ലാമിക്ക് നേരെ  തൊടുത്തുവിട്ട ഒരുമുറം ചോദ്യശരങ്ങൾക്ക്  പ്രാധാന്യം വർധിക്കുന്നത്,

അറബിയിൽ ആഴത്തിലുള്ള കഴിവില്ലാത്ത മൗദൂദി ഒരു പ്രത്യേക അവസ്ഥയിൽ നാടകീഴമായി നിർമിച്ച ജമാഅത്ത് ഇസ്ലാമിക്ക് ഇസ്ലാമിക ലോകത്ത് എന്ത് പ്രസക്തിയാണ്?

അറബിയിൽ ഒരു ബുക്കോ /ലേഖനമോ /പ്രബന്ധമോ/ക്ലാസ്സോ  /പ്രസംഗമോ .... ഇങ്ങിനെ  ഒന്നിനും ഭാഗ്യംകിട്ടാതെ, കഴിവില്ലാതെ എല്ലാം പരസഹായത്താൽ തർജമ ചെയ്തു  നടപ്പിലാക്കി ജീവിച്ച മൗദൂദിയെ എന്തിനാണ് ഇമാം, മുജദ്ദിദ്, മൗലാനാ, ഉസ്താദ്, ആലിം....  എന്നൊക്കെ വിളിക്കുന്നത്?,
മതപണ്ഡിതൻ അല്ലാത്ത അബുൽ അഅലാ മൗദൂദി എന്തിനാണ് മുസ്ലികളെ ഭിന്നിപ്പിച്ച്‌ മത പ്രസ്ഥാനം നിർമിച്ചത്?!!!
hameedkarad.oman

https://m.facebook.com/story.php?story_fbid=2080089248887259&id=100006586122817