*മരണപ്പെട്ടവരുടെ പേരിലുള്ള ഭക്ഷണ വിതരണം-"മരിച്ചതിലുള്ള"സന്തോഷ പ്രകടനമോ?*
ഉമ്മ മരിച്ചു എന്ന് സങ്കടം വന്നു പറഞ്ഞ സ്വഹാബിയോട് ഒരു കിണർ കുഴിച്ചു വെള്ളവിതരണം നടത്താനായിരുന്നു പ്രവാചകൻ തിരുമേനി പറഞ്ഞത്. വഹാബികളുടെ ഭാഷയിൽ പറഞ്ഞാൽ- ; '''കിണർ കുഴിച്ചു ജലവിതരണം നടത്തി സന്തോഷിച്ചോളാൻ പ്രവാചകൻ അരുളി'''..... എന്താല്ലേ.....പുരോഗമനത്തിന്റെ പേരിൽ വഹാബികൾക്ക് തുള്ളാം..... അതൊരിക്കലും ഇസ്ലാമിന്റെ ചങ്കത്ത് കയറി നിന്നാകരുത് എന്ന് മുസ്ലിംകൾ നിങ്ങളോട് പറയാനാഗ്രഹിക്കുന്നു....മരണപ്പെട്ടവർക്ക് കൂലി കിട്ടുക എന്ന ലക്ഷ്യത്തിൽ നടത്തുന്ന ഭക്ഷണ വിതരണത്തെ, പ്രാമാണികമായി ഒരു നിലക്കും എതിർക്കാൻ കഴിയാതെ വന്നപ്പോളാണ് ,മരിച്ചതിന്റെ പേരിൽ സന്തോഷിക്കുന്നു എന്ന നാലാംകിട നമ്പറുമായി വഹാബികളിറങ്ങിയത്.... മൗലവിമാരെ അന്ധമായനുകരിക്കുന്ന കുഞ്ഞാടുകളത് പ്രമാണമായി ഏറ്റെടുക്കുകയും ചെയ്തു..... മുസ്ലിംകൾ ആയിരം വട്ടം നെഞ്ചോട് ചേർക്കുന്ന പുണ്യ നബിയെ ,അതേ മതത്തിന്റെ ബാനറിലണി നിരന്ന് ആക്ഷേപിക്കാനുള്ള യോഗ്യതയും ഭാഗ്യവും നിങ്ങൾക്കും നിങ്ങളെപ്പോലുള്ള പുത്തൻ പ്രസ്ഥാനക്കാർക്കും സ്വന്തം...!!!... ഇത്തരം ഭാഗ്യങ്ങൾ നിങ്ങളുടെ അടയാളമായത്-നിങ്ങളെ തിരിച്ചറിഞ്ഞ് ,അകന്നു നിൽക്കാൻ മുസ്ലിംകൾക്ക് കിട്ടിയ മഹാ സൗഭാഗ്യം തന്നെയാണ്...!!!
✍ *ഖുദ്സി*