ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 10 June 2018

വഹാബീ മൗദൂദികൾക്ക് ഇട അത്താഴം ഉച്ചവരെ!







*വഹാബീ  മൗദൂദികൾക്ക് ഇട അത്താഴം ഉച്ചവരെ!*

*വഹാബീ മൗദൂദികളുടെ  അത്താഴവും,നോമ്പും ....!!!*

*ഒരാൾ പാത്രം കയ്യിൽ പിടിച്ച് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കേ 'സുബ്ഹ്'ബാങ്ക് കേട്ടാൽ തന്റെ ആവശ്യം പൂർത്തിയാകുന്നത് വരേ ഭക്ഷണം കഴിക്കാവുന്നതാണ്*.

*(1)  1977 സെപ്തംബർ പ്രബോധനം (ജമാഅത്തെ ഇസ് ലാമി മുഖപ്പത്രം)*

*(2)  ഇസ് ലാമിലെ അനാചാരങ്ങൾ (മുജാഹിദ് പ്രസിദ്ധീകരണം )*

*അങ്ങിനെ എങ്കിൽ- മുജാഹിദിനും ജമാഅത്തെ ഇസ് ലാമിക്കും വലിയ പാത്രത്തിൽ അത്താഴം വിളമ്പിയാൽ-  അവർക്ക് സൗകര്യം പോലെ ഉച്ചവരെയോ  'മഗ് രിബ് ' ബാങ്ക് വിളിക്കുന്നത് വരെയോ കഴിക്കാമല്ലോ?!*
*സുബ്ഹി ബാങ്ക് മുസ്ലിം പള്ളികളിലേതിനേക്കാൾ താമസിച്ചും മഗ്രിബ് ബാങ്ക് നേരത്തെയും കൊടുക്കുക കൂടി ചെയ്യുമ്പോൾ സംഗതി ഒന്നുകൂടി ഉസാറാകും...!!!....ഇവരാണത്രെ ലോകം തിരിഞ്ഞ ഗൂഗിൾ മൗലാനമാർ...!!!... അവസാനം തറാവീഹ് എട്ടിലുമൊതുക്കി 20 നരകത്തിലാക്കുന്നതോടെ ഇവരുടെ റമളാൻ പോരിശ പൂർണ്ണമാകും....!!!*

*അവസാനം, കൊട്ടിക്കലാശമെന്ന പോലെ- പാപങ്ങളുടെ അവകാശമായ സകാത്തിലും കയ്യിട്ടു വാരി-സ്വയം കൊടുത്താൽ അർഹതപ്പെട്ടവർക്കെത്തുമെന്നതിനാൽ സംഘടിതമെന്ന പേരിൽ വാങ്ങി-ബാങ്കിലിട്ട് പലിശ വാങ്ങിയും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കേസുകൾക്കുമായി വിനിയോഗിച്ചും ഹുങ്ക് കാട്ടിയപ്പോൾ ഇബ്ലീസിനും പെരുത്തു സന്തോഷമായി.... നിന്റെ അടിമകളെ പിഴപ്പിക്കുമെന്ന് പടച്ചോനോട് പറഞ്ഞ വാക്ക് പാലിച്ച പ്രതീതിയിൽ .....!!!.....*

N:B -അബൂദാവൂദ് [റ]ഉദ്ധരിച്ചത് സമയം ആയ ശേഷം കൊടുക്കുന്ന സുബ്ഹ് ബാങ്കിനെ കുറിച്ചല്ല. നബി(സ്വ)യുടെ കാലത്ത് പുലർച്ചെ രണ്ട് ബാങ്കുണ്ടായിരുന്നു. അതിൽ സമയം ആകുന്നതിന്ന് മുമ്പുള്ള ബാങ്കിനെ കുറിച്ചാണ് പറഞ്ഞത്.