ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 22 June 2018

റൗള-മദീനയുടെ വഴിത്താരയിൽ നിന്നൊരു ദൃശ്യ മികവ്!





🌷എന്റെ മണി മുത്തിന്റെ വെള്ളക്കൊട്ടാരം... ഓരോ വിശ്വാസിയുടെയും അകതാരിൽ ഇഷ്കിന്റെ പേമാരി പെയ്യുന്ന സുന്ദര ദൃശ്യം... മദീനയുടെ വഴിത്താരയിൽ  നിന്നുള്ള ദൃശ്യ മികവ്...!... ഒരു വേള എങ്കിലുമിവിടെ എത്താനും ആ സ്വർഗീയ ആരാമം കൺകുളിർക്കെ കാണാനും മതിവരുവോളം സലാം പറയാനും കൊതിക്കാത്ത മുസ്ലിമുണ്ടോ....?....മുത്ത് നബിക്ക് കവചമൊരുക്കിയ ആ പച്ച ഖുബ്ബ ,എന്ത് ചന്തമാണെന്ന് നോക്കിക്കേ....അവിടെ കാലു കുത്തിയവർ മഹാഭാഗ്യവാൻമാർ....നാഥാ ഞങ്ങൾക്കും വിധി ഏകണേ.... ആ പച്ച ഖുബ്ബയുടെ ചാരെ ഒരു സെക്കന്റെങ്കിലും നിൽക്കാൻ .....ആ മണ്ണിന്റെ പവിത്രത കേൾക്കുമ്പോളറിയാതെ കൊതിച്ചു പോകുകയാണ്- അവിടെ വച്ച് ലോകത്തോട് വിട പറയാനായാൽ .......കേരളത്തിലെ മുജാഹിദുകൾക്ക് സൗദിയുടെ ഭരണം കിട്ടിയാലാദ്യം ആ പച്ച ഖുബ്ബ പൊളിക്കുമെന്ന് പ്രസംഗിച്ച വഹാബികളേ..... വിശ്വാസി മനസുകളിൽ നിങ്ങൾക്ക് മാപ്പില്ല....ഹബീബിനോടുള്ള സ്നേഹത്തിന് മുന്നിൽ നിങ്ങളെ ഞങ്ങൾക്കിഷ്ടപ്പെടാനാവില്ല.... ഞങ്ങൾക്കെന്നും വലുത് ഞങ്ങളുടെ ഹബീബ് തന്നെയാണ്..... നമുക്കെന്നുമാ നബിയോട് ആത്മീയ ബന്ധം നില നിർത്തണം..... ഉറങ്ങുന്നതിന് മുമ്പ് പത്ത് സ്വലാത്തെങ്കിലും ദിവസവും ചൊല്ലാനായാൽ ..... നമ്മുടെ മക്കൾക്കതൊരു ശീലമാക്കാനായാൽ ..... ഓർക്കുക, ഒറ്റക്കിരിക്കുമ്പോൾ സ്വലാത്ത് ചൊല്ലുക- ഒറ്റപ്പെടുമ്പോളത് കൂട്ടിനെത്തും....എന്റെ വായനക്കാർ സ്വലാത്തിന്റെ കാര്യമേറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു...... ജീവിതത്തിൽ പ്രതിസന്ധികളുടെ വേലിയേറ്റത്തിൽ സ്വലാത്തുകൾ കരുത്താകുമെന്നതിന് കാലം സാക്ഷിയാണ്.... അടുക്കളയുടെ അകത്തളങ്ങളിൽ ഓടിനടക്കുമ്പോൾ ചുണ്ടുകളിൽ സ്വലാത്തുകൾ സ്ഥാനം പിടിക്കാനായാൽ ,സഹോദരീ നീ രക്ഷപെട്ടു.... സ്വലാത്തൊരാനന്തമായി ,അതിലേറെ ആത്മീയ ലഹരിയായി സിരകളിൽ പടർന്നു കയറണം.... അസ്തമാന സൂര്യൻ അറബിക്കടലിന്റെ ആന്തോളനങ്ങളിൽ താളം തുള്ളുമ്പോൾ ,നമ്മുടെ വാസസ്ഥലങ്ങൾ സീരിയലുകളുടെ കലപിലകളിൽ കളങ്കപ്പെടരുത്..... അതിന് വേണ്ടത് സഹോദരിയുടെ വശ്യമായ ഇടപെടലുകളാണ്.... ലോകം കൂരിരുട്ടിന്റെ കരിമ്പടം വാരിപ്പുതച്ചുറങ്ങാൻ വെമ്പൽ കൊള്ളുന്ന- നിശീഥിനിയുടെ നിശബ്ദതകളുടെ ആദ്യ യാമങ്ങളിൽ ,കുഞ്ഞുങ്ങളോടും വീട്ടുകാരോടുമൊപ്പമിരുന്ന് - സ്വന്തം വീട്ടിൽ നിന്ന് മദീനയുടെ രാജകുമാരന്റെ സവിധത്തിലേക്ക് പ്രേമത്തിന്റെ വെള്ളരിപ്രാവുകളായി പറന്നിറങ്ങാൻ ഒരഞ്ച് മിനിറ്റ് ,ദിവസവും മാറ്റി വക്കാനായാൽ ,ആത്മീയ പ്രേമത്തിന്റെ വശ്യത നമുക്കും ആസ്വദിക്കാം....ജീവിതാന്ത്യം വരെ കഷ്ടപ്പെട്ടിട്ട്-മരണ ദിവസം പോലും കലപില കൂട്ടുന്ന മക്കളാണ് നമ്മുടെ സമ്പാദ്യമെങ്കിൽ..... മൂന്ന് കക്ഷണം വെള്ളത്തുണിയുടെ അകമ്പടിയിൽ ചലനമറ്റ് കിടക്കുന്ന നമുക്ക് മനസ്സമാധാനത്തോടെ പള്ളിക്കാട്ടിലേക്ക് നീങ്ങാനാകുമോ..?... ഈ ഓളങ്ങളും ആരവങ്ങളും എന്നും ഒപ്പമുണ്ടാകുമെന്ന് നീ കരുതരുത്.... നമ്മുടെ മുന്നിൽ മാടി വിളിക്കുന്ന ടാറിംഗ് റോഡുകൾ.... ഒരു പാട് സുന്ദര-സുന്ദരികളുടെ നീറുന്ന -രക്തത്തിൽ പിടയുന്ന കഥന കഥകൾ അവൾക്കും പറയാനുണ്ടാകും.... സർവ സന്നാഹവുമുള്ള ആഡംബര വണ്ടികൾ പോലും വട്ടം കറങ്ങി വെട്ടിത്തിരിഞ്ഞ് അഗ്നി നാളങ്ങളിൽ വെന്ത് വെണ്ണീറാകുമ്പോൾ..... തീ നാളങ്ങളായി നില വിളിക്കുന്ന മനുഷ്യക്കോലങ്ങൾ.... ഇല്ല... ഭയാനകരമായ ആ രംഗത്തിലേക്ക് തൂലിക ചലിപ്പിക്കാനീ ഫാതിമക്കാവില്ല.....

🌷 നമ്മളാരും മരിക്കില്ലെന്നാണ്  ചിലരുടെ പ്രൗഡിയും പത്രാസും കണ്ടാൽ തോന്നുക.... ഇല്ല മോളേ.... അതൊക്കെ വെറും തോന്നലാണ്.... മരണത്തിന്റെ തണുത്ത നനവുകൾ തൊട്ടുപിന്നാലെയുണ്ട്...ഹൈവേയുടെ ഓരങ്ങളിലെ ,ടയറുകളുടെ കാതsപ്പിക്കുന്ന ചിഹ്നം വിളി....അതല്ലെങ്കിൽ എന്തെങ്കിലും നിസാര കാരണം.... ചോര വാർന്നൊലിക്കുന്ന നിനക്കു മുമ്പിൽ മാറി മാറി വിരുന്നൊരുക്കുന്ന ഓപ്പറേഷൻ തിയേറ്ററിന്റെയും ICUവിന്റെയും ബെഡുകൾ.... അവസാനം-കൈ മലർത്തുന്ന ഡോക്ടർമാർ...... അതോടെ നിന്റെ യുഗം അവസാനിക്കുകയായി..... അതുവരെ നീ നെയ്തുകൂട്ടിയ സ്വപ്നങ്ങൾ ,നിന്റെ ചിന്തകൾ, നിന്റെ അണിഞ്ഞൊരുങ്ങലുകൾ, സൈഡ് വെട്ടി ബോഡി ഷെയ്പ്പ് ചെയ്ത ചുരിദാറിലേക്കും തതുല്യ മോഡൽ വസ്ത്രങ്ങളിലേക്കും നിന്റെ ശരീരത്തെ നീ ആനയിച്ചപ്പോളുള്ള നിന്റെ നിലപാടുകൾ ,സീരിയൽ രംഗങ്ങൾക്കായി നീ ഒഴുക്കിയ കണ്ണീർ തുള്ളികൾ......നിന്റെ കാഴ്ചപ്പാടുകൾ......എല്ലാമെല്ലാം കാലത്തിന്റെ കരവിരുതിൽ ഒടുങ്ങുകയായി....നിന്റെ മക്കൾക്ക് ഉമ്മാന്ന്/ഉപ്പാന്ന് വിളിക്കണമെന്നുണ്ട്...... പക്ഷേ കഴിയുന്നില്ല.... ഇന്നലെ നീ മുറ്റമടിച്ച ചൂൽ.... ഇന്നലെ വരെ നീ ഉപയോഗിച്ച കാർ .... നീ കൺട്രോൾ ചെയ്ത വീട്..... എല്ലാം മറ്റൊരവകാശിക്കായി കാത്തു കിടക്കുകയാണ്..... വെറും മൂന്ന് കക്ഷണം തുണിയുമായി നിന്നെ പടിയിറക്കിയിട്ട് വേണം അടുത്ത നടപടികൾ.... നിന്റെ സ്വത്ത് വീതിക്കലോ ,ആഭരണം പകുത്തെടുക്കലോ ....അങ്ങിനെ എന്തൊക്കെയോ കർമ്മങ്ങൾ..... ''എന്നാ പള്ളിയിലേക്ക് എടുക്കുകയല്ലേ'' എന്ന ആരുടേയോ ചോദ്യം.....വേണ്ടെന്നു പറയാൻ നിന്റെ ചുണ്ടുകൾ വിതുമ്പുന്നുണ്ട്- പക്ഷേ കഴിയുന്നില്ല...... പൊന്നുമക്കളെ അവസാനമായൊന്ന് ചുംബിക്കണമെന്നുണ്ട്... സ്വന്തം വീട്ടിൽ അവസാനമായിട്ടൊന്നിരിക്കണമെന്നുണ്ട് ....പക്ഷേ...... ഇല്ല... എല്ലാവരും നിന്നെ പൊക്കി തോളിലേറ്റുകയായി..... നീ പ്രിയപ്പെട്ടവരെന്ന് കരുതിയ ഒരാളും നിന്നെ കൊണ്ടു പോകരുതെന്നാവശ്യപ്പെടുന്നില്ല... എല്ലാവർക്കും നിന്നെ പറഞ്ഞയക്കാനാണ്‌ തിടുക്കം.... ഇന്നലെവരെ നീ അടച്ച ഗെയിറ്റുകൾ നിനക്ക് പിന്നിലിന്ന് കൊട്ടി അടക്കപ്പെടുകയായി.... നിന്റെ സങ്കടങ്ങളോ തേങ്ങലുകളോ കേൾക്കാനാരും തയ്യാറല്ല... എല്ലാവരുടേയും ലക്ഷ്യം പള്ളിക്കാട്ടിലെ ഖബറിലേക്ക് നിന്നെ എത്രയും പെട്ടെന്നെത്തിക്കുക എന്നത് മാത്രമാണ്.... പെട്ടെന്നാകട്ടെ എന്ന് ചിലർ....!..... തിരക്കുണ്ട്- കഴിഞ്ഞിട്ട് വേറെ പണിയുണ്ടത്രെ....!.... അപ്പോഴുള്ള നിന്റെ അവസ്ഥ തൂലികയിൽ വരച്ച് കാട്ടാനീ പാവം ഫാത്തിമക്കാവില്ല.....

പള്ളിയിലെ കർമങ്ങളെല്ലാം പെട്ടെന്ന് തീർത്ത് നിന്നെ, മൈലാഞ്ചി മണക്കുന്നെന്നാരോ കുറിച്ചിട്ട- പള്ളിക്കാട്ടിലേക്കാനയിക്കാൻ കുറച്ചാളുകൾ മാത്രം..... ഓരോ ഖബറുകളിലേക്കും ശ്രദ്ധ പോയ നീ എത്ര പ്രാവശ്യം ന്തെട്ടി വിറച്ചിട്ടുണ്ടാകും....അദാബുകളുടെ വേലിയേറ്റത്തിൽ വിറങ്ങലിച്ച ഒരു പാട് ഖബറാളികളെ നിനക്കവിടെ കാണാനാകും...!.... ഖുർആനോതാൻ ആളുകൾ സമീപിക്കുന്നിടത്ത് തികഞ്ഞ ശാന്തത....!....അവിടത്തെ ഭയാനകകൾ കണ്ടപ്പോൾ, എന്നെ ഇവിടെ ഉപേക്ഷിക്കരുതെന്ന്‌ പറയാൻ നിന്റെ അധരങ്ങൾ കൊതിച്ചിട്ടെന്ത് കാര്യം.......നിന്നെ മണ്ണിനടിയിലേക്ക് വച്ച് ഓരോ മൂടുപലകയും വക്കുന്നതിനിടയിൽ.......അവസാനത്തെ മൂടുപലകയുടെ വിടവിലൂടെ പൊന്നു പ്പയെ/ഉമ്മയെ ഉറ്റുനോക്കുന്ന പ്രിയപ്പെട്ട മക്കൾ..... ആ കണ്ണുകളിൽ നിന്നൊലിച്ചിറങ്ങുന്ന നീർത്തുള്ളികൾ  ശ്രദ്ധിക്കാനാവാതെ മണ്ണറയുടെ ഭയാനതകളിൽ നീ അകപ്പെട്ടിരുന്നു........ പുത്തൻ വാദികളുടെ കെണി വലയിൽ പെട്ടില്ലെങ്കിലാ മക്കൾ -ഇടക്കിടെ നിന്നെത്തേടി ഖബറിൻകാട്ടിലെത്തും- നിനക്കൊരാശ്വാസമായി...... മിക്കപ്പോഴും വീട്ടിലിരുന്ന് ഖുർആനോ സ്വലാത്തുകളോ ഒക്കെ ചൊല്ലി നിനക്ക് ഹദിയാ ചെയ്യും....മുത്തു നബിയുടെ തിരുശരീരം ജീർണിച്ച്, ജീവിച്ചിരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് മറമാടിയതെന്നെഴുതിയ ബിദഇകൾക്കെന്ത് 'നീ'.....!..... തിരു നബിയെപ്പോലും വെറുതെ വിടാത്ത ദുഷ്ടൻമാരുടെ കെണിയിൽ നിന്റെ മക്കൾ പെട്ടാൽ നിന്നെ വെറുതെ വിടുമോ....?...

കരഞ്ഞ് കലങ്ങിയ കണ്ണുകളാൽ കാഴ്ച മങ്ങിയ മക്കൾ-''ന്റുമ്മാനെ കാക്കണേ അല്ലാ'' എന്നു പറഞ്ഞേങ്ങലടിച്ച് ആരുടെ ഒക്കെയോ കരങ്ങളിലേക്ക് വീഴുമ്പോൾ..... നിന്റെ മേൽ മണ്ണ് വാരി ഇടുന്ന തിരക്കിലായിരുന്നു നിന്റെ വേണ്ടപ്പെട്ടവർ.....

അവിടെ നീ മറ്റൊരു ലോകത്തേക്ക് കടക്കുകയായി..... ഇത്താത്താ... ഇനി നിന്നെ വർണിക്കാനീ ഫാതിമക്കുട്ടിക്കാവില്ല ..... അത്രക്കു ഭയാനകമാണവിടം...... എന്റെ കൈകളിടറുന്നു.......ചുണ്ടുകൾ വരളുന്നു..... കാലുകൾ വിറക്കുന്നു.....

ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾക്കോ ക്രീം തേച്ച മുഖത്തിനോ വടിവൊത്ത ശരീരത്തിനോ വെളുത്ത തൊലിക്കോ ഒന്നും രക്ഷയില്ല...!

ഖുർആനും സ്വലാത്തുകളും മറ്റും ചൊല്ലിയ ചുണ്ടുകൾക്കും നൻമ ചിന്തിച്ച മനസുകൾക്കും നന്മ പ്രവർത്തിച്ച ശരീരത്തിനും മാത്രമാണവിടെ രക്ഷ..... ഇതൊന്നുമില്ലെങ്കിൽ ............ വയ്യ റബ്ബേ ,ചിന്തിക്കാനാകുന്നില്ല.....

ഫാത്തിമാ ബീവിയും സിദ്ധീഖ് തങ്ങളും പോയ സ്വർഗം കൊതിക്കുന്ന നമുക്ക് ,അവരെപ്പോലെയാകാനായില്ലെങ്കിലും അവരെ സ്നേഹിക്കുന്നവരെപ്പോലെ എങ്കിലുമാകാനാകണം..... അതിനുള്ള എളുപ്പവഴിയാണ് സ്വലാത്ത് ... ഒഴിവ് സമയങ്ങളിലിടക്കിടക്ക് ,ഒരു വരി സ്വലാത്തെങ്കിലും ചുണ്ടിലുണ്ടെങ്കിൽ നാമറിയാതെ നമുക്ക് മാറാനാകും......ആ മാറ്റം നാം ആർജിച്ചെടുക്കണം..... ആ ആർജവത്തിലൂടെ- മദീനയുടെ മരുപ്പച്ചയിൽ നിന്ന് വിരുന്നെത്തുന്ന കുഞ്ഞിളം കാറ്റിൽ നിന്ന് പ്രവാചക തിരുമേനിയുടെ സ്നേഹം നമുക്ക് തിരിച്ചറിയാനാകും...

                            നമ്മുടെ പ്രേമം നമ്മെ പ്രേമിക്കുന്ന പ്രവാചകനോടാകട്ടെ..!..അതിനായി സ്വലാത്തുകളെ നാം കൂട്ടുപിടിക്കുക...... പ്രവാചക പ്രേമത്തിന്റെ പാരമ്യതയിൽ ,മദീനയുടെ മലർവാടിയിൽ കൊക്കുരുമ്മി രസിക്കുന്ന മാടപ്രാവുകളുടെ കുറുകലിൽ സ്വലാത്തിന്റെ മാധുര്യമുണ്ട്.... ആ മാധുര്യം സ്വലാത്തിലൂടെ തിരിച്ചറിയാനായാൽ ,നാമറിയാതെ നമുക്ക് നന്നാകാനാകും.  നമുക്കൊന്നിനെയും ഭയപ്പെടേണ്ടി വരില്ല..... മരണത്തിന്റെ മുന്നിൽ പോലും നമുക്ക് പകക്കേണ്ടി വരില്ല.....മുത്തു നബിയുടെ സ്നേഹം കൂടെയുണ്ടെങ്കിൽ നാമെന്തിന് പതറണം.!... എന്റെ ഹബീബ് കൂടെയുള്ളപ്പോൾ ഞാനെന്തിന് ഭയപ്പെടണമെന്ന ചിന്തയിലേക്ക് സ്വലാത്തിലൂടെ നമുക്കുയരാനാകണം...... എങ്കിൽ ,ജീവിതത്തിലും ഖബറിലും മഹ്ഷറയിലുമെല്ലാം ഒരാത്മീയ കവചം നമ്മുക്ക് കൂട്ടിനുണ്ടാകും... സ്വലാത്തിലൂടെ മുഖത്ത് വിരിയുന്ന സൗന്ദര്യത്തിന് പകരമാകാനൊരു ക്രീമിനുമാകില്ലെന്നറിയുക.

മറക്കരുത്- മരണം തൊട്ടുപിന്നാലെയുണ്ട്. എവിടെ വച്ച് എപ്പോൾ മരിച്ചാലും ഈമാൻ കിട്ടി മരിക്കലാകണം നമ്മുടെ ലക്ഷ്യം. മദീനയുടെ രാജകുമാരനുറങ്ങുന്ന വിശുദ്ധ മണ്ണിൽ നമുക്കൊന്ന് ജീവനോടെ എത്തിപ്പെടണം.... ആ പുണ്യഭൂമിയിലെ മണൽ തരികളോടൊന്ന് കിന്നാരം പറയണം..... മുത്തിനോട് കണ്ണുനീരിൽ കുതിർന്ന സലാമുകളർപ്പിക്കണം... സ്വപ്നത്തിലെങ്കിലുമെന്റെ മുത്തിനെ കണ്ടിട്ടേ എനിക്കിനി വിശ്രമമുള്ളു എന്ന് ചിന്തിക്കണം..... മരിക്കാൻ പേടിയുണ്ടോ എന്നാരെങ്കിലും ചോദിച്ചാൽ-എന്റെ ഹബീ ബൊപ്പമുള്ളപ്പോൾ ഞാനെന്തിന് ഭയപ്പെടണമെന്ന അവസ്ഥയിലേക്ക് നമുക്ക് മാറാനാകണം...ഇന്നു മുതലൊരു മാറ്റത്തിന്റെ തുടക്കമാകട്ടെ....നിങ്ങളുടെ ദുആകളിൽ എന്നെയുമുൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ- അതിലേറെ ,സ്വലാത്തിന്റെ കാര്യം ഇത്താത്തമാരും ഈ കുറിപ്പ് വായിക്കുന്നവരും ഏറ്റെടുക്കുമെന്ന പ്രത്യാശയോടെ- ജീവിതത്തിലിന്നേവരെ കണ്ടു മുട്ടാത്ത നമുക്ക് സ്വർഗത്തിലൊരുമിക്കാനാകട്ടെ എന്ന ദുആയോടെ-''മറക്കരുത്,ഖബറിൽ നാം ഒറ്റക്കാണെന്ന'' ഓർമ്മപ്പെടുത്തലോടെ....
                          ✍ഫാതിമ റഷീദ്.....