ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 9 June 2018

തറാവീഹ്-ഓരോ ദിവസത്തെയും പ്രതിഫലം ഏത് കിതാബിൽ ?


റമളാനിലെ ഓരോ ദിവസത്തേയും  തറാവീഹിന്ന് ഇന്ന പ്രതിഫലം ഉണ്ട് എന്ന മെസേജ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
 ദുർറത്തുന്നാസിഹീൻ പോലുള്ള ഗ്രന്ഥങ്ങളിലും ഇത് കാണാം.

വാട്സാപ്പിലും മറ്റും പ്രചരിക്കുന്ന ഉപരിസൂചിത മെസേജ് താഴെ വായിക്കാം

*തറാവീഹ് നിസ്കാരത്തിന്‍റെ ഓരോ ദിവസത്തേയും പ്രതിഫലങ്ങള്‍*

*രാവ്-1*
ഉമ്മതന്നെ പ്രസവിച്ച ദിവസംപോലെ പാപമുക്തനാകും.

*രാവ്-2*
തന്‍റെ മുഅ്മിനീങ്ങളായ മാതാപിതാക്കള്‍ക്ക് പൊറുത്ത് കൊടുക്കും.

*രാവ്-3*
തന്‍റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുത്ത് തന്നിരിക്കുന്നു എന്ന് അര്‍ശിന്‍റെ താഴെനിന്നുംഒരുമലക്ക് വിളിച്ച് പറയും

*രാവ്-4*
തൗറാത്ത്, ഇന്‍ജീല്‍,സബൂര്‍,ഖൂര്‍ആന്‍ ഇവഓതിയതിന് തുല്യമായ പ്രതിഫലം.

*രാവ്-5* മസ്ജിദുല്‍ഹറാം,മസ്ജിദുന്നബവി,മസ്ജിദുല്‍ അഖ്സ ഇവയില്‍നിസ്കരിച്ച പ്രതിഫലം

*രാവ്-6*
ബയ്തുല്‍ മഅ്മൂര്‍ തവാഫ് ചെയ്ത പ്രതിഫലവും സകല കല്ലുകളും മണ്‍തരികളുംഅവന് പൊറുക്കലിനെതേടുകയും ചെയ്യും.

*രാവ്-7*
ഫിര്‍ഔന്‍, ഹാമാന്‍ എന്നിവര്‍ക്കെതിരെ മൂസനബി(അ) ക്കൊപ്പംസഹായിച്ച പ്രതിഫലം.

*രാവ്-8*
ഇബ്റാഹീം നബി(അ) ക്ക് കൊടുത്ത പ്രതിഫലം.

*രാവ്-9*
ഒരു പ്രവാചകന്‍
ഇബാദത്ത് ചെയ്ത പ്രതിഫലം.

*രാവ്-10*
ഇരുലോക നന്‍മകള്‍ അല്ലാഹുനല്‍കും

*രാവ്-11*
പ്രസവിക്കപ്പെട്ടദിവസം പോലെ പാപമുക്തനായി ദുനിയാവില്‍നിന്ന് പുറപ്പെടും(മരണപ്പെടും).

*രാവ്-12*
പൂര്‍ണ ച(ന്തന്‍ (പകാശിക്കുന്നത് പോലെയുളള മുഖവുമായി ഖിയാമും നാളില്‍ അവന്‍ വെരും.

*രാവ്-13*
തെററുകളില്‍നിന്നും നിര്‍ഭയനായിഖിയാമും നാളില്‍ അവന്‍ വെരും.

*രാവ്-14*
അവന്‍തറാവീഹ് നിസ്കരിച്ചിരിക്കുന്നു എന്ന് മലക്കുകള്‍ സാക്ഷം വഹിക്കുകയും അതുകാരണമായി അവനെ വിചാരണ ചെയ്യുകയുമില്ല.

*രാവ്-15*
മലക്കുകള്‍ അവന് റഹ്മത്തിനെ തേടും

*രാവ്-16*
നരകമോചനവും സ്വര്‍ഗ(പവേശനവും അല്ലാഹു രേഖപ്പെടുത്തും

*രാവ്-17*
അമ്പിയാക്കളുടേതിന് തുല്യമായ (പതിഫലം

*രാവ്-18*
അല്ലാഹുവിന്‍റെ അടിമേ.... നിനക്കും നിന്‍റെ മാതാപിതാക്കള്‍ക്കും അല്ലാഹു ത്യപ്തി പ്പെട്ടിരിക്കുന്നു എന്നൊരു മലക്ക് വിളിച്ച് പറയും.

*രാവ്-19*
ജന്നാതുല്‍ ഫിര്‍ദൗസില്‍ അവന്‍റെ ദറജ വര്‍ദ്ധിപ്പിക്കും

*രാവ്-20* സജ്ജനങ്ങളുടേയും,ശുഹദാക്കളുടേയും (പതിഫലം

*രാവ്-21*
(പകാശത്തിനാലുളള ഒരുഭവനം അല്ലാഹു അവന് സ്വര്‍ഗത്തില്‍ നിര്‍മിക്കും

*രാവ്-22*
അന്ത്യനാളില്‍ എല്ലാ വിഷമതകളില്‍നിന്നുംനിര്‍ഭയനായി അവന്‍ വെരും

*രാവ്-23*
സ്വര്‍ഗത്തില്‍ അവനൊരു പട്ടണം നിര്‍മിക്കും

*രാവ്-24*
ഉത്തരംലഭിക്കപ്പെടുന്ന 24 (പാര്‍ത്തനകള്‍

*രാവ്-25*
ഖബറിലെ ശിക്ഷയെതൊട്ട് അവനെ കാക്കും

*രാവ്-26*
40കൊല്ലത്തെ (പതിഫലത്തിലേക്ക് അവനെ ഉയര്‍ത്തും

*രാവ്-27*
അന്ത്യനാളില്‍ മിന്നല്‍വേഗത്തില്‍ സ്വിറാത്ത്വിട്ട് കടക്കും

*രാവ്-28*
സ്വര്‍ഗത്തില്‍ അവന്‍റെ ദറജ ഉയര്‍ത്തും

*രാവ്-29*
സ്വീകരിക്കപ്പെട്ട ആയിരം ഹജ്ജിന്‍റെ (പതിഫലം

*രാവ്-30*
സ്വര്‍ഗീയ പഴങ്ങള്‍ ഭക്ഷിച്ചോ, സല്‍സബീലില്‍ കുളിച്ചോ, ഹൗളുല്‍കൗസര്‍ കുടിച്ചോ, ഞാന്‍ നിന്‍റെ റബ്ബാണ്, നീ എന്‍റെ അടിമയും എന്ന്  അല്ലാഹു  പറയും.

*☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆*

*صلى الله علي محمد صلى الله عليه وسلم*

*ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ  ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..*
*റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....*