*മഹല്ല് കമ്മറ്റിയുടെ സകാത്ത് ശേഖരണം: തെറ്റും ശരിയും.....*
➖〰➖〰➖〰➖〰
ഇസ്ലാമിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് നിർബന്ധ ദാനം അഥവാ സക്കാത്ത്...
ഈയിടെയായി സക്കാത്ത് വിതരണവും ശേഖരണവും സംബന്ധിച്ച് തൽപരകക്ഷികളുടെ ഇടപെടൽ കാണുന്നു. സംഘടനാ സംവിധാനങ്ങൾ ഉപയോഗിച്ച് സക്കാത്ത് സെൽ പ്രവർത്തിക്കുന്നവർ പാരമ്പര്യ മഹല്ല് കമ്മറ്റികളിൽ നുഴഞ്ഞ് കയറി വക്കാലത്ത് എന്ന പേരിൽ സക്കാത്ത് ശേഖരിക്കാനും പാർട്ടി വളർത്തുവാനായി അത് ദുരുപയോഗം ചെയ്യുന്നതായും കണ്ട് വരുന്നു. ഇസ്ലാമിനെ സംബന്ധിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരും മറ്റ് ജോലികളൊന്നിനും വയ്യാതായി വീടുകളിൽ ചടഞ്ഞിരിക്കാൻ വിധിക്കപ്പെട്ടവരും ആരോഗ്യ കാലത്ത് ഇസ്ലാമിനെ വിമർശിച്ച് നടന്ന വരും നിസ്കാരവും മറ്റ് അനുഷ്ടാനങ്ങളും വേണ്ട പോലെ നിർവ്വഹിക്കാത്തവരും മദ്യപാനവും പലിശയും മറ്റ് അനാവശ്യങ്ങളിൽ ഏർപ്പെട്ട് ജീവിതാന്ത്യ കാലത്ത് വ്യക്തിപ്രഭാവം നന്നാക്കുന്നതിനും പൊതു പ്രവത്തകനായി ചമയാനും വേണ്ടി സമുദായ രാഷ്ട്രീയ ബലത്തിൽ മഹല്ലു കമ്മറ്റികൾ പിടിച്ചടക്കി സ്വന്തമായി ഓരോന്നും തീരുമാനിക്കുന്നതിനിടയിൽ ഇപ്പോൾ മഹല്ല് നിവാസികളുടെ സക്കാത്ത് താൻ വക്കീലാണ് എന്നപേരിൽ മഹല്ല് അംഗങ്ങെളെ നോട്ടീസടിച്ച് അറിയിച്ച് ശേഖരിച്ച് വിതരണം ചെയ്യുന്നു. ഇതിന്റെ ഇസ്ലാമീക വശങ്ങൾ അറിയാൻ താൽപര്യമുള്ളവരെ ഉദ്ദേശിച്ച് ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു...
ഇസ്ലാമിൽ നിർബന്ധ സകാത്ത് അർഹരായവർക്ക് വിതരണം ചെയ്യുന്നതിന് മൂന്ന് രൂപങ്ങളാണ് ശരീഅത്ത് വ്യവസ്ഥ ചെയ്‌തിട്ടുള്ളത്.
ഒന്ന്,
സകാത്ത് വിഹിതം അവകാശികള്‍ക്ക് ദായകന്‍ നേരിട്ട് എത്തിക്കുക.
രണ്ട്,
അവകാശികള്‍ക്ക് എത്തിക്കാനായി ഒരു വിശ്വസ്തനായ വക്കീലിനെ ചുമതലപ്പെടുത്തുക.
മൂന്ന്,
രാജ്യത്തെ ഇസ്‌ലാമിക ഭരണാധികാരിയെ ഏല്‍പ്പിക്കുക.
ഈ മൂന്ന് രൂപമല്ലാതെ ഒരു നാട്ടിൽ മഹല്ല് അടിസ്ഥാനത്തിലോ അല്ലാതെയോസംഘം ചേർന്ന് അല്ലങ്കിൽ ആളുകള്‍ സ്വയം സംഘടിച്ച് സകാത്ത് ധനം പിരിച്ചെടുക്കുന്ന രീതി ഇസ്‌ലാമിലില്ല.
അത്തരം കമ്മറ്റിക്കോ വ്യക്തികൾക്കോ സകാത്ത് നല്‍കിയാല്‍ അതിന്റെ നിർബന്ധ ബാദ്ധ്യത ഒഴിവാകുകയില്ല.
ഇസ്‌ലാമിക ഭരണാധികാരി ഇന്ന് നമ്മുടെനാടുകളിലില്ല. ആപദവി അലങ്കരിക്കാന്‍ പള്ളിയിലെ ഇമാമുകള്‍ക്കോ, കമ്മറ്റി അംഗങ്ങള്‍ക്കോ, പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ മറ്റ് ഭാരവാഹികൾക്കോ സംയുക്ത ഖാസിമാര്‍ക്കോ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. മാത്രമല്ല "ഇസ്‌ലാമിക ഭരണാധികാരിക്കു തന്നെ വ്യക്തിയുടെ ആന്തരീകമായ സകാത്ത് പിരിച്ചെടുക്കല്‍ അനുവദനീയമല്ല.
ഫിത്വര്‍ സകാത്ത് ആന്തരിക സകാത്താണ്".(തുഹ്‌ഫ : 3/344)
ഇന്ന് ചിലര്‍ നടത്തുന്ന വക്കാലത്ത് എന്ന പേരിലുള്ള സകാത്ത് ശേഖരണത്തിന് യാതൊരു അടിസ്ഥാനവുമില്ല. വിശുദ്ധ ഖുര്‍ആനിലെ അവരുടെ സ്വത്തില്‍ നിന്ന് നിങ്ങള്‍ സ്വദഖപിടിക്കുക എന്ന സൂക്തം ബിദഇകളായ ജമാഅത്ത് കാരും വഹാബികളും തെളിവാക്കുന്നത് വിവരക്കേടാണ്.
കാരണം ഖുർആൻ ഈപറഞ്ഞ ശേഖരണം ബാഹ്യമായ സ്വത്തിന്റെ സകാത്തിനെ സംബന്ധിച്ചാണ്.
അതിനു പുറമെ സക്കാത്ത് ഭരണാധികാരി ശേഖരിച്ചു വിതരണം ചെയ്യണമെന്ന ഖുർആനിലെ ആജ്ഞ ഒരുയാദൃഛിക കാരണത്തിന് വേണ്ടിയായിരുന്നു. ജനങ്ങള്‍ അത് വേണ്ടത്ര ഗ്രഹിക്കാത്തതുംഅതിനോട് അവര്‍ക്കുള്ള വിയോജിപ്പുമായിരുന്നു അത്(സകാത്ത് നിര്‍ബന്ധമാക്കിയ ആദ്യഘട്ടത്തില്‍). ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങളെല്ലാം തല്‍സമയത്ത് പരിപൂര്‍ണമായി ഉറക്കാത്തതാണിതിനു കാരണം. ഈന്യായമെല്ലാം പിന്നീട് നീങ്ങിയിട്ടുണ്ട് (തുഹ്‌ഫ:3/344).
സംഘടിതമായി സകാത്ത് വിതരണം നടത്താന്‍ അംഗീകൃതമായ രീതികളുണ്ട്. ഒരുപ്രദേശത്തെ നിയമപ്രകാരമുള്ള ഖാസി, സകാത്തിന്റെകാര്യത്തില്‍ കൂടി പ്രതേകം അധികാരം നല്‍കിയോ അഥവാ അതും കൂടി ഉള്‍ക്കൊള്ളുന്ന പൊതുഅധികാരം നല്‍കിയോ നിയമിക്കപ്പെട്ടാല്‍ ആഖാസിയെ സകാത്ത് മുതല്‍ ഏല്‍പ്പിച്ച് ഉടമകള്‍ക്ക് ഉത്തരവാദിത്വം ഒഴിവാകാം.
പ്രസ്തുത ഖാളി ആപ്രദേശത്തെ അവകാശികള്‍ക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെവെച്ചോ സക്കാത്ത് വിതരണം നടത്തുകയും ആവാം.(കൂടുതല്‍ പഠനത്തിന് തുഹ്‌ഫ : 7/155,നിഹായ: 6/155 എന്നിവനോക്കുക).
ഇനി സക്കാത്ത് കൊടുക്കാൻ ബാദ്ധ്യതപ്പെട്ട മുതലുടമകള്‍ ഒന്നിച്ച് ചേർന്ന് സംഘടിച്ച് സകാത്ത് മുതലുകള്‍ അവർസംഭരിച്ച് അവരവരുടേത് പ്രതേകം കരുതി നിയ്യത്ത് ചെയ്ത് വിതരണം ചെയ്‌താലും സാധുവാകും.
ഷാഫിഈ ഫിഖ്ഹ് ഗ്രന്ഥമായ ഉംദത്തുസ്സാലി ക്കിലും മറ്റും ഇത് കാണാം.
ഇനി വിശ്വസ്തനായ വക്കീലിനെ ഒരാൾ സക്കാത്ത് വിതരണത്തിന് ചുമതലപ്പെടുത്തുകയാണെങ്കിലോ..." സക്കാത്ത് വിതരണത്തിന് മറ്റൊരാളെ ചുമതലപ്പെടുത്തുമ്പോൾ ഉത്തരവാദിത്വം ഒഴിവാകണമെങ്കിൽ യഥാർത്ഥ അവകാശിക്ക് അത് പൂർണമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തലും സക്കാത്ത് ദായകൻ അത് അറിയലും നിർബന്ധമാണ്.( ഹാശിയത്തു നിഹായ:3/136)
സക്കാത്ത് വിതരണം ചെയ്യാൻ ഏൽപിക്കപ്പെട്ട വക്കീൽ അതിന്റെ യഥാർത്ഥ അവകാശികൾക്ക് നൽകുന്നതിൽ വഞ്ചനയും ഉദാസീനതയും കാണിച്ചാൽ ഉടമസ്ഥന്റെ ഉത്തരവാദിത്വത്തിൽ നിന്നും സക്കാത്തിന്റെ ബാദ്ധ്യത ഒഴിവാകുന്നതല്ല.കാരണം സക്കാത്ത് വിതരണത്തിന് ഏൽപിച്ചവനും ഏറ്റെടുത്തവനും തത്വത്തിൽ തുല്യരാണ്. ഉടമസ്ഥൻ നേരിട്ട് വിതരണം ചെയ്യുമ്പോൾ അവകാശികൾക്ക് കൃത്യമായി എത്തിയില്ലങ്കിൽ അയാളുടെ ഉത്തരവാദിത്വം ഒഴിവാക്കാത്തത് പോലെ വക്കീൽ വിതരണം ചെയ്യുമ്പോഴും ഉടമസ്ഥൻ നിർദ്ദേശിക്കുന്ന യഥാർത്ഥ അവകാശികൾക്ക് സക്കാത്ത് കൃത്യമായി എത്തിയില്ലങ്കിൽ ഉടമസ്ഥന്റെ ഉത്തരവാദിത്വം ഒഴിവാകുന്നതല്ല അതേസമയം ഭരണാധികാരിയെ ഏൽപിക്കുന്ന പക്ഷം ഈ നിബന്ധനയില്ല. ഉടമസ്ഥൻ സക്കാത്ത് ഭരണാധികാരിയെ ഏൽപ്പിക്കുന്നതോടെ ഉത്തരവാദിത്വം വീടുന്നതാണ്. കാരണം ഭരണാധികാരി സക്കാത്തിന്റെ അവകാശികളുടെ പ്രതിനിധിയാണ്. അപ്പോൾ അത് അവകാശികളെ നേരിൽ ഏൽപിക്കും പോലെയാണ്.( ശാഹുൽമുഹദ്ദബ് 6/165, റൗള:2/61, തുഹ്ഫ;3/345)
സക്കാത്ത് ശേഖരിക്കുന്ന തൊഴിലാളികൾക്ക് സക്കാത്ത് ഓഹരി നൽകണമെന്ന് ഖുർആനിലുണ്ട്. ആയതിനാൽ സക്കാത്ത് ശേഖരിച്ച് നൽകണമെന്ന വാദവുമായി ഈയിടെ ഒരു വാറോല കണ്ടു.അങ്ങിനെ വരുമ്പോൾ അടിമകളും ഉണ്ടാവേണ്ടതായി വരും കാരണം അടിമത്വ വിമോചനം എഴുതപ്പെട്ടവർക്കും സക്കാത്തിന് അവകാശമുണ്ട്. അത് പ്രകാരം അല്ലാഹു വിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരും അർഹതാ പട്ടികയിലുണ്ട്. അപ്പോൾ ഇവിടെ ജിഹാദ് വിളിക്കുന്നവർക്കും അർഹത പതിച്ച് നൽകാനാണ് പരിപാടി.? ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടാണ് കർമ്മശാസ്ത്ര പണ്ഡിതന്മാർ സക്കാത്തിന്റെ സംഘടിത ശേഖരണവും വിതരണവും ഒരു വിധത്തിലും ശരിയാവില്ല എന്ന് എഴുതി വച്ചത്. ശേഖരിക്കുന്നവർ ജോലിക്കാരും തീവ്രവാദ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ഖുർആൻ പറഞ്ഞ മുജാഹിദുകളും എന്ന ഇവരുടെ കണ്ടെത്തൽ മാത്രം മതി ഈ സക്കാത്ത് വക്കീലന്മാരുടേയും സക്കാത്ത് സെല്ല് കരുടേയും തട്ടിപ്പ് മനസ്സിലാക്കാൻ....
സകാത്ത് വാങ്ങാനര്‍ഹരായവര്‍ സമ്പന്നരുടെ വീട്ടുപടിക്കല്‍ യാചകരെപോലെ പാത്രവും ചുമന്നു ക്യൂനില്‍ക്കുന്ന ദയനീയരംഗം ഇല്ലായ്‌മ ചെയ്യുകയാണ് സകാത്ത് കമ്മറ്റിക്കാരുടെ ലക്ഷ്യമെന്ന ഇവരുടെ വാദം ശരിയല്ല... വാസ്‌തവത്തില്‍ ഒറ്റപ്പെട്ട യാചന ഒഴിവാക്കുന്നതിന്ന് വേണ്ടി സംഘടിത യാചന ഏര്‍പ്പെടുത്തുകയാണവര്‍ ചെയ്യുന്നത്...
കളവും കൊലപാതകവും സ്ത്രീ പീഡനവും അക്രമവും വർദ്ധിക്കുന്നതിനാൽ മഹല്ല് കമ്മറ്റി കൈ മുറിക്കാനും പകരം കൊല ചെയ്യുവാനും കല്ലെറിഞ്ഞ് കൊല്ലാനും രംഗത്ത് വരുന്ന കാലം വിധൂരമല്ല. മനുഷ്യർ സ്വയം നിര്‍മ്മിക്കുന്ന ന്യായത്തിനും യുക്തിക്കും ഇസ്‌ലാമില്‍ യാതൊരുസ്ഥാനമില്ല...
മഹല്ല് കമ്മറ്റികളുടെ പേരിൽ സക്കാത്ത് ശേഖരണത്തിന് വക്കാലത്ത് കൊടുക്കുവാൻ ആവശ്യപ്പെടുന്ന സെക്രട്ടറിമാരും അഭിനവ വക്കീലന്മാരും അതിനായി വാദിക്കുന്നവരും നിങ്ങൾ ഇസ്ലാമിക ശരീഅത്തിന്റെ പേരിലാണ് ഇത്തരം കൊള്ളരുതായ്മകൾ ചെയ്യുന്നതെന്ന് ഓർത്ത് കൊള്ളണം...?
1,ഏതെങ്കിലും കർമ്മശാസ്ത്ര മദ്ഹബ് അനുസരിച്ച് "നിങ്ങൾ എന്നെ മതപരമായ കർമ്മങ്ങൾക്ക് വക്കീലായി നിശ്ചയിക്കൂ" എന്നാവശ്യപ്പെടാൻ അവകാശമുണ്ടോ?
2, മഹല്ലിലെ ജനങ്ങളുടെ സക്കാത്ത് ഫസാദാക്കുന്ന ഈ സക്കാത്ത് ശേഖരണം ഏത് പണ്ഡിത ഫത് വയുടെ അടിസ്ഥാനത്തിലാണ്?
3, കേരളത്തിലെ സുന്നീ ഉലമാക്കളുടെ നാല് പണ്ഡിത സംഘടനകളിൽ ആരുടെയും അനുമതിയില്ലാത്ത ഈ സക്കാത്ത് നാടകം ജമാഅത്ത് കാരുടേയും വഹാബികളുടേയും മറ്റ് പിഴച്ച കക്ഷികളുടേയും ഹിഡൻ അജണ്ട സുന്നീ മഹല്ലിൽ നടപ്പിലാക്കുകയല്ലേ?
4, സക്കാത്ത് റമളാനിൽ നൽകേണ്ട ഒരു സാമ്പത്തിക ബാദ്ധ്യതയാണെന്ന പ്രചാരണത്തിന് സാക്ഷ്യമല്ലേ ഈ സക്കാത്ത് നോട്ടീസ്?
5, കഴിഞ്ഞ വർഷം ശേഖരിച്ച സക്കാത്ത് അർഹരായവർ തന്നെയാണ് കൈപ്പറ്റിയതെന്ന് എന്ന് ഈ വക്കീലോ സക്കാത്ത് ദായകനോ യഥാവിധി അറിയുന്നുണ്ടോ?
6, സക്കാത്ത് സംബന്ധമായ എല്ലാ നിയമങ്ങളും അറിയുന്ന സത്യസന്ധനായ വ്യക്തിയാണോ ഈ വക്കീൽ?
7, വക്കീലായി സ്വയം പ്രഖ്യാപിക്കുവാനോ കമ്മറ്റിയെ കൊണ്ട് അവരോധിക്കുകയോ ചെയ്യുന്ന ഈ വക്കാലത്ത് സംമ്പ്രദായത്തിന് എന്തെങ്കിലും പ്രമാണം കാണിക്കാനാകുമോ?
8, ജനങ്ങളെ സാധു സംരക്ഷണം പറഞ്ഞ് പറ്റിച്ച് അവരുടെ സക്കാത്ത് പാഴാക്കിക്കളയുന്ന ഈ ഏർപ്പാട് ഏതെങ്കിലും പരിസര മഹല്ലുകളിൽ നടപ്പിലാക്കിയതായി തെളിയിക്കാമോ?
9, ഒരു വ്യക്തി സ്വയം വക്കീലായി പ്രഖ്യാപിക്കുന്നതോ കമ്മറ്റി അയാളെ ചുമതലപ്പെടുത്താനായി പ്രഖ്യാപിക്കുന്നതോ സക്കാത്ത് വിതരണരീതിയിലെ ഏത് മദ്ഹബ് അനുസരിച്ചാണ്?
10, സ്ഥാപിത താൽപര്യക്കാരും അധികാരത്വരമൂത്തവരുമായ ചില വ്യക്തികൾക്ക് സമൂഹത്തിൽ അംഗീകാരം നേടിക്കൊടുക്കാൻ വേണ്ടി ഇസ്ലാമിൽ ഇല്ലാത്ത സക്കാത്ത് വിതരണരീതി പടച്ചുണ്ടാക്കുവാൻ ഇവിടെ ആർക്കാണ് അധികാരം?
സക്കാത്ത് ദായകരായ വിശ്വാസികൾ ഇത്തരം തട്ടിപ്പുകളിലും വ്യാജ പ്രചരണങ്ങളിലും കുടുങ്ങി തങ്ങളുടെ സക്കാത്ത് പാഴാക്കരുത് എന്നുണർത്തുന്നു. യഥാർ ത്ഥ അവകാശികളെ കണ്ടെത്തി അവരുടെ അവകാശങ്ങൾ യാഥാവിധി അർഹരായവർക്ക് എത്തിച്ച് കൊടുക്കുവാൻ ശ്രമിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയത് സക്കാത്ത് തട്ടിയെടുത്ത് യുക്തിവാദവും ഇസ്ലാം വിരുദ്ധ നടപടികളും പ്രവർത്തനമാക്കിയ കപട ഇസ്ലാമിസ്റ്റ്കളെ കരുതിയിരിക്കുക. മതപണ്ഡിതന്മാരെയും പൂർവ്വീകഇമാമുകളേയും തള്ളിക്കളഞ്ഞ ഈദൂശിത വലയത്തിൽ നിന്നും വിശ്വാസികളുടെ വിശ്വാസങ്ങളേയും കർമ്മങ്ങളേയും ഇബാദത്തുകളേയും സംരക്ഷിക്കുക.
നാഥൻ അല്ലാഹു സഹായിക്കട്ടേ ആമീൻ...
🌹🌹------------------🌹🌹
〰➖〰➖〰➖〰➖