*നാം നമ്മുടെ ഉപ്പയെ ശ്രദ്ധിക്കുന്നില്ലേ ?*
🌷നമ്മുടെ ശ്രദ്ധയിൽ പെടാതെ പോകുന്ന ചില കൊച്ചു ''വലിയ'' കാര്യങ്ങൾ.....പീടിക കൊലായയിൽ കൂട്ടുകാരുമായി വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണ് സുഹൃത്തിന്റെ ഉപ്പ മറ്റൊരാളോട് പൈസ കടം ചോദിക്കുന്നത് ശ്രദ്ധയിൽ പെടുന്നത്.
ആ കാശിനു പേരകുട്ടികൾക്കുള്ള മിഠായിയും വാങ്ങി പോകുന്നത് കണ്ടപ്പോൾ
ഒരുപാട് ചോദ്യങ്ങൾ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തി. കാരണം അയാളുടെ മകനായ തന്റെ കൂട്ടുകാരൻ നാട്ടിലെ അറിയപ്പെടുന്നവനും പലരെയും അകമഴിഞ്ഞ് സഹായിക്കുന്നവനുമാണ്.
അങ്ങനെയുള്ള ഒരാളുടെ പിതാവിന് പേരക്കുട്ടികൾക്ക് മിഠായി വാങ്ങാൻ പോലും പൈസ കടം വാങ്ങേണ്ട ഗതികേട് ഉണ്ടോ?
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/06/blog-post_35.html
അന്ന് രാത്രി തന്റെ കൂട്ടുകാരനായ അയാളുടെ മകനോട് സംസാരിക്കുന്നതിനിടയിൽ 'നിന്റെ ഉപ്പാക്ക് എന്തെങ്കിലും വരുമാന മാർഗ്ഗം ഉണ്ടോ' എന്ന് ചോദിച്ചപ്പോൾ അതെന്താ നീ അങ്ങനെ ചോദിച്ചത്..?ഉപ്പാക്ക് എന്തിനാ വരുമാനമാർഗ്ഗം? ഞാനില്ലേ?...... ഉപ്പയെ കൊണ്ട് ഒന്നും ചെയ്യിക്കാറില്ല. ഞാനാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി പോരുന്നത്......തുടങ്ങിയ മറുപടികളാണ് ലഭിച്ചത്...!!!
നിന്റെ ഉപ്പ നിന്റെ മക്കൾക്ക് കൊടുക്കാൻ വാങ്ങുന്ന മിഠായിക്കുള്ള പൈസ മറ്റൊരാളിൽ നിന്നും കടം വാങ്ങുന്ന കാഴ്ച കണ്ടു ..! ഉപ്പ അവരുടെ കയ്യിൽ നിന്നും ഇടക്കിടക്ക് പൈസ വാങ്ങാറുണ്ടെന്നാണ് പറഞ്ഞത്. ഇത്രയും കാഷും, മറ്റും ഒരുപാടുള്ള നീ മകനായി ഉണ്ടായിട്ടും നിന്റെ ഉപ്പ മറ്റൊരാളോട് ചെറിയ ആവശ്യങ്ങൾക്ക് പോലും കടം വാങ്ങുന്നത് കണ്ടപ്പോൾ നീയും ഞാനുമൊക്ക നമ്മുടെ ഉപ്പമാരെ ശ്രദ്ധിക്കാൻ മറന്നു പോയിരിക്കുന്നു എന്ന സത്യം ഞാൻ ഓർത്തു പോയി....!
അറിഞ്ഞും അറിയാതെയും ഒരുപാട് ആളുകളെ നീ സഹായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴും സ്വന്തം ആവശ്യങ്ങക്കു പൈസയില്ലാതെ കടം വാങ്ങുന്ന നിന്റെ ഉപ്പയെ കണ്ടപ്പോൾ ഒരു ജോലി ശെരിയാവുന്നത് വരെ ഞാൻ ചോദിക്കാതെ തന്നെ , എന്റെ കാര്യങ്ങൾ നടത്താൻ മറക്കാതെ ശ്രദ്ധിച്ച എന്റെ ഉപ്പയെ ഞാനും മറന്നിട്ടുണ്ട് എന്നെനിക്കു തന്നെ തോന്നിപ്പോയി.
വീട്ടിലെ എല്ലാ കാര്യങ്ങളും നമ്മൾ നോക്കുന്നു, മറ്റുള്ളവരെ നമ്മൾ സഹായിക്കുന്നു ,അതിനിടയിൽ നമ്മൾ നോക്കാൻ മറന്നിട്ടും പരിഭവമില്ലാതെ നമ്മുടെ പിതാവ് നമ്മളെ സ്നേഹിച്ചു തോൽപ്പിച്ചു കളയുന്നത് നമ്മൾ കാണാതെ പോയി. കുറച്ചു മിഠായി , ചെറിയ കളിപ്പാട്ടം , കൊറിക്കാൻ ചിലപ്പോൾ നിലക്കടല , ഹോട്ടലിൽ കയറി ഒരു ചായയും പൊറാട്ടയും ഇതൊക്കെയാകാം അവരുടെ കൊച്ചു കൊച്ചു ആവശ്യങ്ങൾ.
ഇതൊരു കഥയല്ല. നമ്മുടെയൊക്കെ ഇടയിൽ പലർക്കും സംഭവിക്കുന്നതും, സംഭവിച്ചേക്കാവുന്നതുമായ കാര്യമാണ്. ഞാനിത് ഉറപ്പിച്ചു പറയാൻ കാരണം -ഇത്തരത്തിലുള്ള ഒരുപാട് ജീവിതങ്ങൾ മുന്നിൽ കണ്ടിട്ടാണ്. ഒരു ജോലിയൊക്കെ ആയി കഴിഞ്ഞാൽ ഉപ്പയുടെ കയ്യിൽ നിന്നും വീടിന്റെ നോട്ടക്കാരനെന്ന പദവി ഏറ്റെടുക്കുന്ന നമ്മൾ പലരും ഉപ്പയുടെ പിന്നീടുള്ള അവസ്ഥ മറന്നു പോവാറുണ്ട്.
സഹായ ഹസ്തങ്ങൾ നാട് മുഴുവൻ നീളുമ്പോഴും പിതാവിന്റെ ആവശ്യങ്ങൾ കണ്ടറിയണം. നമ്മുടെ ആവശ്യങ്ങൾ പണ്ടവർ കണ്ടറിഞ്ഞത് പോലെ.... നമുക്കന്ന് കിട്ടിയത് പിതാവിന്റെ ശ്രദ്ധ കൊണ്ടാണന്നുള്ള സത്യം അശ്രദ്ധ കൊണ്ട് പിന്നീട് നമ്മൾ മറന്നു പോവരുത്. ഇനി നമ്മളവരെ മറന്നാലും അവർക്കതിൽ പരിഭവങ്ങളൊന്നും കണ്ടു കൊള്ളണമെന്നില്ല, കാരണം നോക്കി വലുതാക്കി ഈ നിലയിൽ എത്തിച്ച നമ്മളെന്ന മക്കളിൽ അഭിമാനം കൊള്ളാനാവും അവർക്കു ഊറ്റം....!
കൂട്ടത്തിൽ പറയട്ടെ ....മക്കൾ നൽകുന്ന പണത്തേക്കാൾ കൂടുതല് ചിലപ്പോൾ സ്നേഹവും, ശ്രദ്ധയും, കരുതലും ഒരു പരിചരണവും കൊതിക്കുന്ന ഉപ്പമാരും നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരിക്കാം എന്നതും നാം അറിയാതെ പോകരുത് .നാല് നേരം ഭക്ഷണം കിട്ടുന്നില്ലേ-പിന്നെന്താണ് പ്രശ്നമെന്ന് ചിന്തിക്കുന്ന മക്കളായി നാം മാറരുത്. രാവിലെ നല്ല ഡ്രസ്സുമിട്ട് നാം പുറത്തിറങ്ങുമ്പോൾ-ജനലിനിടയിലൂടെ നമ്മെ നോക്കി അഭിമാനം കൊള്ളുന്ന-ഉമ്മയുടെ-ഉപ്പയുടെ നാല് കണ്ണുകൾ നമ്മുടെ പിന്നിലുണ്ടെന്ന സത്യം നാമറിയണം....!... പുറത്ത് പോകുന്നതിന് മുമ്പും ,തിരിച്ച് വരുമ്പോഴും അവരുടെ മുറിയിൽ ചെന്ന് സലാം പറയാനും കുശലാന്വേഷണം നടത്താനും ,ഇടക്കൊക്കെ അവരോടൊപ്പമിരിക്കാനും,പുറത്ത് പോകുമ്പോൾ ഒപ്പം കൂട്ടാനും -എത്ര തിരക്കാണെങ്കിലും നാം സമയം കണ്ടെത്തണം. അവർ പറയുന്ന പരാതികൾ നാം കേൾക്കുന്നുണ്ടെന്ന- ജീവിതത്തിൽ ഉമ്മ/ഉപ്പ ഒറ്റക്കല്ല,മകനെന്ന/മകളെന്ന നിലയിൽ ശ്രദ്ധിക്കാനും പരിചരിക്കാനും നാം ഒപ്പമുണ്ടെന്ന തോന്നൽ അവർക്കുണ്ടാകണം.
''ശ്രദ്ധിക്കണേ മൂസാ.... ദുആ ചെയ്യുന്ന ഉമ്മയുടെ കരങ്ങൾ ഇനി താങ്കളോടൊപ്പമില്ലെന്ന'' ദിവ്യോപദേശം സദാ നമ്മോടൊപ്പമുണ്ടാകണം. എത്ര സുഖ സൗകര്യങ്ങളെക്കാളുമവർക്ക് വലുത്-മകനെന്ന/മകളെന്ന നിന്റെ സ്നേഹ സ്പർശനമാണെന്ന് നീ തിരിച്ചറിയണം.നിന്റെ തിരിച്ചറിവാകണം നിന്റെ മക്കളുടെ കണ്ടറിവും കേട്ടറിവും......!...... മക്കൾ പരിഗണിക്കുന്നില്ലെന്ന-മിക്ക പരാതികൾക്കു പിന്നിലും ഇത്തരം കണ്ടറിവും കേട്ടറിവുമില്ലായ്മ ഒരു പരിധി വരെ വായിച്ചെടുക്കാനാകും.....!...... നമ്മുടെ തന്നെ നല്ലൊരു നാളേക്കായി- സ്നേഹത്താൽ അണച്ച് ചേർക്കാം- നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കളെ ...... വയസാകുമ്പോഴുള്ള അവരുടെ ശീലങ്ങളും ശാഠ്യങ്ങളും ,ചെറുപ്പത്തിലുള്ള നമ്മുടെ ശീലങ്ങളും ശാഠ്യങ്ങളും കുസൃതികളുമായി കണ്ടാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു നമുക്കു ചുറ്റും......പടച്ചവൻ കാണുന്നുണ്ടെന്ന ചിന്തകൾക്കൊപ്പം, നാളെ നിന്നെ പരിചരിക്കേണ്ട നിന്റെ മക്കൾ-ഇത്തരം നിമിഷങ്ങൾ ഹൃദയത്തിലൊപ്പി എടുക്കുന്നുണ്ടെന്ന തിരിച്ചറിവു കൂടിയാകട്ടെ നമ്മുടെ ബാലപാoങ്ങൾ......!!.....