ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 30 October 2017

മക്കാ മുശ്രിക്കുകളുടെ വിശ്വാസം - ഖുർആൻ പറയട്ടെ

മക്കാ മുശ്രിഖുകളുടെ വിശ്വാസം ഖുർ ആനിലൂടെ മനസ്സിലാക്കുക
______________✍🏻👇🏻

🔽
*മക്കാ മുശ്രിഖുകളുടെ വിശ്വാസം ഖുർ ആനിലൂടെ മനസ്സിലാക്കുക*
__________________________
🔽
വിഗ്രഹാരാധകരായ മക്കാമുശ്രിഖുകളെ അല്ലാഹുവിൽ ഉള്ള വിശ്വാസികളാക്കി മാറ്റാൻ ശക്തമായി മുജായിദുകൾ വാദിക്കുന്നത് കൊണ്ട് സമുദായത്തിന്നെന്ത് നേട്ടം ലോക മുസ്ലിമീങ്ങളെ കാഫിറും മുശ്രിഖുമാക്കാനല്ലെ ഇപ്പണി മുജായിദുകൾ ചെയ്യുന്നത് ______

🔽
മക്കാ മുശ്രിഖുകൾ അല്ലാഹുവിൽ വിശ്വസിച്ചു എന്ന് മുജായിദ് മൗലവിമാരുടെ വാദം പരിശുദ്ധ ഖുർ ആനിന്നെതിരാകുന്നു കാരണം ____
🔽
അല്ലാഹുവിനെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നത്  അവൻ റ്റെ വിശേഷണങ്ങളിലൂടെ നബി സ്വ യാണ് അത് ഖുർ ആനിക വചനങ്ങളിലൂടെയുമാകുന്നു അല്ലാതെ അല്ലാഹുവിനെ നാം ആരും നേരിൽ കണ്ട് കൊണ്ടല്ലല്ലോ ,, എന്നാൽ മക്കാ മുശ്രിഖുകൾ ഈ മുഹമ്മദ് നബി സ യേയും പരിശുദ്ധ ഖുർ ആനിനെയും കളവാക്കുകയും തള്ളിപ്പറഞ്ഞവരുമാകുന്നു അപ്പോൾ അല്ലാഹു ആരാണെന്നും അവൻ റ്റെ വിശേഷണങ്ങൾ എന്താണെന്നും പഠിപ്പിച്ച് തന്ന മുത്ത് നബി (സ്വ) യേയും ഇത് പരിചയപ്പെടുത്താൻ അല്ലാഹുവിൻ റ്റെ വചനങ്ങളായ പരിശുദ്ധ ഖുർ ആനും തന്നെ കളവാക്കിയ മക്കാ മുശ്രിഖുകൾക്ക് എങ്ങനെ അല്ലാനെ മനസ്സിലാക്കാനും അവനെ വിശ്വസിക്കാനും സാധിക്കും , മുജായിദുകളുടെ വാദം ഖുർ ആനിന്നെതിരല്ലേ ❓👆🏻⏬⏬⏬

ആദ്യമായി അവർ വിശ്വസിക്കുകയില്ലാ എന്ന് അല്ലാഹു തന്നെ തുറന്നടിക്കുന്നു ✍🏻

لَقَدْ حَقَّ الْقَوْلُ عَلَىٰ أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ
അവരിലേറെ പേരും ശിക്ഷാവിധിക്കര്‍ഹരായിരിക്കുന്നു. അതിനാല്‍ അവരിതു വിശ്വസിക്കുകയില്ല

وَسَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ
നീ അവര്‍ക്കു താക്കീതു നല്‍കുന്നതും നല്‍കാതിരിക്കുന്നതും ഒരുപോലെയാണ്. എന്തായാലും അവര്‍ വിശ്വസിക്കുകയില്ല.

______ എന്താണ് 👇🏻 അല്ലാഹുവിൽ മാത്രം വിശ്വസിക്കുക എന്നാൽ 🔽

هَلْ تَدْرُونَ مَا الإِيمَانُ بِاللَّهِ وَحْدَهُ؟» قَالُوا: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: «شَهَادَةُ أَنْ لاَ إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ،
(البخاري: ٨٥، مسلم: ٢٤)
അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയെന്നത് എന്താണെന്ന് നിങ്ങൾക്കറിയുമോ?. അവർ പറഞ്ഞു: അല്ലാഹുവും അവന്റെ റസൂലും കൂടുതൽ അറിയുന്നവരാണ്. നബി(സ്) പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് റസൂലുല്ലാ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കലാണ്". (ബുഖാരി: 85, മുസ്‌ലിം: 24)______________

⏬  മക്കാ👇🏻👇🏻👇🏻 മുശ്രിഖുകൾ
ഖുർ ആനിനെ കളവാക്കുന്നതും തള്ളിപ്പറയുന്നതും
ആയത്തുകൾ നോക്കൂ ⏬

وَمَنْ أَظْلَمُ مِمَّن
ِ افْتَرَى عَلَى اللّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ إِنَّهُ لاَ يُفْلِحُ الظَّالِمُونَ

അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്‍റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്തവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്‌? അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച

بَلْ أَتَيْنَاهُم بِالْحَقِّ وَإِنَّهُمْ لَكَاذِبُونَ

അറിയുക; നാം അവരുടെ അടുത്തേക്ക് അയച്ചത് സത്യസന്ദേശമാണ്. അവരോ; കള്ളംപറയുന്നവരും.

فَقَدْ كَذَّبُوا بِالْحَقِّ لَمَّا جَاءَهُمْ ۖ فَسَوْفَ يَأْتِيهِمْ أَنبَاءُ مَا كَانُوا بِهِ يَسْتَهْزِئُونَ
അങ്ങനെ അവര്‍ക്കിപ്പോള്‍ വന്നെത്തിയ ഈ സത്യത്തെയും അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്നാല്‍ ഏതൊന്നിനെയാണോ അവര്‍ പരിഹസിച്ചുകൊണ്ടിരുന്നത് അതിന്റെ യഥാര്‍ഥ വിവരം വഴിയെ അവര്‍ക്ക് വന്നെത്തും; തീര്‍ച്ച.

وَلَوْ نَزَّلْنَا عَلَيْكَ كِتَابًا فِي قِرْطَاسٍ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ
നിനക്കു നാം കടലാസിലെഴുതിയ ഗ്രന്ഥം ഇറക്കിത്തന്നുവെന്ന് വെക്കുക, അങ്ങനെ അവരത് തങ്ങളുടെ കൈകള്‍ കൊണ്ട് തൊട്ടുനോക്കി. എന്നാലും സത്യനിഷേധികള്‍ പറയും: ''ഇത് വ്യക്തമായ മായാജാലമല്ലാതൊന്നുമല്ല

وَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَٰذَآ إِلَّآ إِفْكٌ ٱفْتَرَىٰهُ وَأَعَانَهُۥ عَلَيْهِ قَوْمٌ ءَاخَرُونَ ۖ فَقَدْ جَآءُو ظُلْمًۭا وَزُورًۭا
സത്യനിഷേധികള്‍ പറയുന്നു: "ഈ ഖുര്‍ആന്‍ ഇയാള്‍ കെട്ടിച്ചമച്ച കള്ളക്കഥയാണ്. അതിലയാളെ ആരൊക്കെയോ സഹായിച്ചിട്ടുണ്ട്.” എന്നാല്‍ അറിയുക: അവരെത്തിപ്പെട്ടത് കടുത്ത അതിക്രമത്തിലാണ്. പറഞ്ഞത് പച്ചക്കള്ളവും.

قَدْ نَعْلَمُ إِنَّهُ لَيَحْزُنُكَ الَّذِي يَقُولُونَ ۖ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَٰكِنَّ الظَّالِمِينَ بِآيَاتِ اللَّهِ يَجْحَدُونَ
തീര്‍ച്ചയായും അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിന്നെ ദുഃഖിപ്പിക്കുന്നുണ്ടെന്ന് നാമറിയുന്നു. യഥാര്‍ഥത്തില്‍ അവര്‍ തള്ളിപ്പറയുന്നത് നിന്നെയല്ല. മറിച്ച് ആ അക്രമികള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നത് അല്ലാഹുവിന്റെ വചനങ്ങളെയാണ്.

قُلْ إِنِّي عَلَىٰ بَيِّنَةٍ مِّن رَّبِّي وَكَذَّبْتُم بِهِ ۚ مَا عِندِي مَا تَسْتَعْجِلُونَ بِهِ ۚ إِنِ الْحُكْمُ إِلَّا لِلَّهِ ۖ يَقُصُّ الْحَقَّ ۖ وَهُوَ خَيْرُ الْفَاصِلِينَ
പറയുക: "ഉറപ്പായും ഞാനെന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ പ്രമാണം മുറുകെപ്പിടിക്കുന്നവനാണ്. നിങ്ങളോ അതിനെ കളവാക്കിയവരും. നിങ്ങള്‍ തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്ന ആ ശിക്ഷാ നടപടി എന്റെ വശമില്ല. വിധിത്തീര്‍പ്പിനുള്ള സമസ്താധികാരവും അല്ലാഹുവിനു മാത്രമാണ്. അവന്‍ സത്യാവസ്ഥ വിവരിച്ചുതരും. തീരുമാനമെടുക്കുന്നവരില്‍ അത്യുത്തമന്‍ അവനത്രെ."

وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ قَالَ أُوحِيَ إِلَيَّ وَلَمْ يُوحَ إِلَيْهِ شَيْءٌ وَمَن قَالَ سَأُنزِلُ مِثْلَ مَا أَنزَلَ اللَّهُ ۗ وَلَوْ تَرَىٰ إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلَائِكَةُ بَاسِطُو أَيْدِيهِمْ أَخْرِجُوا أَنفُسَكُمُ ۖ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَقُولُونَ عَلَى اللَّهِ غَيْرَ الْحَقِّ وَكُنتُمْ عَنْ آيَاتِهِ تَسْتَكْبِرُونَ

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിയുണ്ടാക്കുകയോ; ഒരു ദിവ്യസന്ദേശവും ലഭിക്കാതെ, തനിക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നുവെന്ന് വാദിക്കുകയോ, അല്ലാഹു അവതരിപ്പിച്ചതുപോലുള്ളത് താനും അവതരിപ്പിക്കുമെന്ന് വീമ്പ് പറയുകയോ ചെയ്തവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? ആ അക്രമികള്‍ മരണവെപ്രാളത്തിലകപ്പെടുമ്പോള്‍ മലക്കുകള്‍ കൈനീട്ടിക്കൊണ്ട് ഇങ്ങനെ പറയുന്നു: "നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തേക്ക് തള്ളുക; നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യവിരുദ്ധമായത് പ്രചരിപ്പിച്ചു. അവന്റെ പ്രമാണങ്ങളെ അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു. അതിനാല്‍ നിങ്ങള്‍ക്കു നിന്ദ്യമായ ശിക്ഷയുണ്ട്." ഇതൊക്കെയും നിനക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

وَإِذَا جَاءَتْهُمْ آيَةٌ قَالُوا لَن نُّؤْمِنَ حَتَّىٰ نُؤْتَىٰ مِثْلَ مَا أُوتِيَ رُسُلُ اللَّهِ ۘ اللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُ ۗ سَيُصِيبُ الَّذِينَ أَجْرَمُوا صَغَارٌ عِندَ اللَّهِ وَعَذَابٌ شَدِيدٌ بِمَا كَانُوا يَمْكُرُونَ
അവര്‍ക്ക് വല്ല പ്രമാണവും വന്നെത്തിയാല്‍ അവര്‍ പറയും: "ദൈവദൂതന്മാര്‍ക്ക് കിട്ടിയതുപോലുള്ളത് ഞങ്ങള്‍ക്കും ലഭിക്കുംവരെ ഞങ്ങള്‍ വിശ്വസിക്കുകയില്ല." എന്നാല്‍ അല്ലാഹുവിന് നന്നായറിയാം; തന്റെ സന്ദേശം എവിടെ ഏല്‍പിക്കണമെന്ന്. അധര്‍മികളായ കുറ്റവാളികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ദ്യതയാണുണ്ടാവുക; കഠിനശിക്ഷയും. അവര്‍ കാട്ടിക്കൂട്ടിയ കുതന്ത്രങ്ങള്‍ കാരണമാണത്.

أَمْ يَقُولُونَ افْتَرَاهُ ۖ قُلْ فَأْتُوا بِسُورَةٍ مِّثْلِهِ وَادْعُوا مَنِ اسْتَطَعْتُم مِّن دُونِ اللَّهِ إِن كُنتُمْ صَادِقِينَ
അതല്ല; ഇതു പ്രവാചകന്‍ കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ പറയുന്നത്? പറയുക: "അങ്ങനെയെങ്കില്‍ അതിനു സമാനമായ ഒരധ്യായം നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവൊഴികെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ സഹായത്തിനു വിളിച്ചുകൊള്ളുക; നിങ്ങള്‍ സത്യവാന്മാരെങ്കില്‍!"

فَمَنْ أَظْلَمُ مِمَّن كَذَبَ عَلَى اللَّهِ وَكَذَّبَ بِالصِّدْقِ إِذْ جَاءَهُ ۚ أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْكَافِرِينَ
അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയും തനിക്കു സത്യം (ഖുർ ആൻ) വന്നെത്തിയപ്പോള്‍ അതിനെ കളവാക്കുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നരകത്തീയല്ലയോ സത്യനിഷേധികള്‍ക്കുള്ള വാസസ്ഥലം.

بَلْ كَذَّبُوا بِمَا لَمْ يُحِيطُوا بِعِلْمِهِ وَلَمَّا يَأْتِهِمْ تَأْوِيلُهُ ۚ كَذَٰلِكَ كَذَّبَ الَّذِينَ مِن قَبْلِهِمْ ۖ فَانظُرْ كَيْفَ كَانَ عَاقِبَةُ الظَّالِمِينَ
എന്നാല്‍ കാര്യമിതാണ്. തങ്ങള്‍ക്ക് അറിയാന്‍ കഴിയാത്തവയെയൊക്കെ അവര്‍ തള്ളിപ്പറഞ്ഞു. ഏതൊന്നിന്റെ അനുഭവസാക്ഷ്യം തങ്ങള്‍ക്കു വന്നെത്തിയിട്ടില്ലയോ അതിനെയും അവര്‍ തള്ളിപ്പറഞ്ഞു. ഇതുപോലെയാണ് അവരുടെ മുമ്പുള്ളവരും കള്ളമാക്കിത്തള്ളിയത്. നോക്കൂ: ആ അക്രമികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.
⏬____________⏬✍🏻

മുത്ത് നബി സ്വ യെപ്പറ്റി അവരുടെ വിശ്വാസം നോക്കൂ

👇🏻وَقَالُوا۟ مَالِ هَٰذَا ٱلرَّسُولِ يَأْكُلُ ٱلطَّعَامَ وَيَمْشِى فِى ٱلْأَسْوَاقِ ۙ لَوْلَآ أُنزِلَ إِلَيْهِ مَلَكٌۭ فَيَكُونَ مَعَهُۥ نَذِيرًا
അവര്‍ പറയുന്നു: "ഇതെന്ത് ദൈവദൂതന്‍? ഇയാള്‍ അന്നം തിന്നുന്നു. അങ്ങാടിയിലൂടെ നടക്കുന്നു. ഇയാളോടൊപ്പം മുന്നറിയിപ്പുകാരനായി ഒരു മലക്കിനെ ഇറക്കിക്കൊടുക്കാത്തതെന്ത്
👇🏻
وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍۢ مَّجْنُونٍۭ
അവരിങ്ങനെ ചോദിക്കുമായിരുന്നു: "ഭ്രാന്തനായ ഒരു കവിക്കു വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമെന്നോ?" 
👇🏻
أَجَعَلَ ٱلْءَالِهَةَ إِلَٰهًۭا وَٰحِدًا ۖ إِنَّ هَٰذَا لَشَىْءٌ عُجَابٌۭ
"ഇവന്‍ സകല ദൈവങ്ങളെയും ഒരൊറ്റ ദൈവമാക്കി മാറ്റിയിരിക്കയാണോ? എങ്കിലിത് വല്ലാത്തൊരു വിസ്മയകരമായ കാര്യം തന്നെ!"
_______⏬⏬✍🏻______

പരലോക വിശ്വാസം ഉണ്ടായിരുന്നൊ ???

وَقَالُوا إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ
അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു: "നമ്മുടെ ഈ ഐഹിക ജീവിതമല്ലാതെ വേറൊരു ജീവിതമില്ല. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയില്ല

⏬⏬✍🏻________

മക്കാ മുശ്രിഖുകൾ അല്ലാഹുവിനെ കളിയാക്കിയവരും ചീത്ത പറഞ്ഞവരും എതിരാളികളായി കണ്ടവരുമാണ്

وَلَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوًۢا بِغَيْرِ عِلْمٍۢ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا۟ يَعْمَلُونَ

അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്.
അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ചീത്ത പറയും

قُل لَّوْ كَانَ مَعَهُۥٓ ءَالِهَةٌۭ كَمَا يَقُولُونَ إِذًۭا لَّٱبْتَغَوْا۟ إِلَىٰ ذِى ٱلْعَرْشِ سَبِيلًۭا
പറയുക:
അല്ലാഹുവോടു കൂടെ അവര്‍ വാദിക്കും പോലെ മറ്റ് ആരാധ്യര്‍
ഉണ്ടായിരുന്നുവെങ്കില്‍ അര്‍ശിന്റെ ഉടമസ്ഥനായ അല്ലാഹുവിലേക്ക്
(അവനെ അക്രമിക്കാനുള്ള) വഴി അവര്‍ അന്വേഷിക്കുമായിരുന്നു.

وَجَعَلُوا۟ لِلَّهِ مِمَّا ذَرَأَ مِنَ ٱلْحَرْثِ وَٱلْأَنْعَٰمِ نَصِيبًۭا فَقَالُوا۟ هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَآئِنَا ۖ فَمَا كَانَ لِشُرَكَآئِهِمْ فَلَا يَصِلُ إِلَى ٱللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمْ ۗ سَآءَ مَا يَحْكُمُونَ

അല്ലാഹുതന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍നിന്നും കാലികളില്‍നിന്നും  ഒരു  വിഹിതം  അവരവന് നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: "ഇത് അല്ലാഹുവിനുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കിവെച്ച ദൈവങ്ങള്‍ക്കും.” അതോടൊപ്പം  അവരുടെ  പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്കെത്തിച്ചേരുകയില്ല. അല്ലാഹുവിനുള്ളതോ അവരുടെ പങ്കാളികള്‍ക്കെത്തിച്ചേരുകയും ചെയ്യും. അവരുടെ തീരുമാനം എത്ര ചീത്ത! തന്നെ.
🔽
وَٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةًۭ لَّا يَخْلُقُونَ شَيْـًۭٔا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّۭا وَلَا نَفْعًۭا وَلَا يَمْلِكُونَ مَوْتًۭا وَلَا حَيَوٰةًۭ وَلَا نُشُورًۭا

എന്നിട്ടും ഈ ജനം അവനെക്കൂടാതെ പല ദൈവങ്ങളെയും സങ്കല്‍പിച്ചുണ്ടാക്കി. എന്നാല്‍ അവര്‍ ഒന്നിനെയും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവര്‍തന്നെ സൃഷ്ടിക്കപ്പെട്ടവരാണ്. തങ്ങള്‍ക്കുതന്നെ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനുള്ള കഴിവുപോലും അവര്‍ക്കില്ല. മരിപ്പിക്കാനോ ജീവിപ്പിക്കാനോ ഉയിര്‍ത്തെഴുന്നേല്‍പിക്കാനോ അവര്‍ക്കാവില്ല.

⏬___________⏬

അവർ അല്ലാഹുവിനെ അറിഞ്ഞിട്ടോ മനസ്സിലാക്കിയിട്ടോ ഇല്ല
🔽
مَا قَدَرُوا اللَّـهَ حَقَّ قَدْرِهِ ۗ إِنَّ اللَّـهَ لَقَوِيٌّ عَزِيزٌ. (سورة الحج: ٧٤)

"അല്ലാഹുവെ അറിയേണ്ട മുറപ്രകാരം അവര്‍ അറിഞ്ഞിട്ടില്ല. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു".

🔽_______🔽✍🏻
👇🏻 അവർ അല്ലാഹു  എന്നൊക്കെ പറഞ്ഞത് അവരുടെ വിശ്വാസമല്ല അത്  ഏത് അർഥത്തിലാണെന്നത് അല്ലാഹു തന്നെ പറയുന്നു 👇🏻
🔽
إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ(سورة الأنعام١١٦)

"ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്‌".
🔽

وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا ۚ إِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا ۚ إِنَّ اللَّـهَ عَلِيمٌ بِمَا يَفْعَلُونَ. (سورة يونس: ٣٦)

"അവരില്‍ അധികപേരും ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്‌. തീര്‍ച്ചയായും സത്യത്തിന്‍റെ സ്ഥാനത്ത് ഊഹം ഒട്ടും പര്യാപ്തമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു".
 🔽_________🔽
✍🏻 അവസാനം നാളെ  പരലോകത്തെത്തിയാൽ ഈ കൂട്ടരൊട് അല്ലാഹു തന്നെ അത് ചോദിക്കുകയും ചെയ്യും

وَيَوْمَ نَحْشُرُهُمْ جَمِيعًۭا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوٓا۟ أَيْنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمْ تَزْعُمُونَ
നാം അവരെയൊക്കെയും ഒരുമിച്ചുകൂട്ടും ദിനം; ബഹുദൈവ വിശ്വാസികളോടു നാം ചോദിക്കും: നിങ്ങളുടെ ദൈവങ്ങളെന്ന് നിങ്ങള്‍ വാദിച്ചിരുന്ന ആ പങ്കാളികള്‍ ഇപ്പോള്‍ എവിടെ? 

👆🏻👆🏻ഒന്ന് ചിന്തിച്ച് നോക്കൂ അവർ യഥാർത്ത  അല്ലാഹുവിനേയും ദൈവമായി കണ്ടിരുന്നുവെങ്കിൽ  അല്ലാഹു തന്നെ ഇങ്ങനെ ചോദിക്കുമോ 👆🏻👆🏻😀❓

മുജായിദുകളുടെ വാദം ശരിക്കും പൊട്ടത്തരവും പരിശുദ്ധ ഖുർ ആനിന്നെതിരുമാണ് ,
മക്കാ മുശ്രിഖുകളുടെ വിശ്വാസം പച്ചയായിത്തന്നെ അല്ലാഹു ഖുർ ആനിലൂടെ നമുക്ക് പറഞ്ഞ് തന്നു അത് വിശ്വസിക്കുക മുജായിദുകളുടെ - ഖുർആനെതിരെയുള്ള കള്ള വാദങ്ങൾ തള്ളിക്കളയുക

____________________💐💐💐

നബിദിനാഘോഷം-വഹാബീ വൈരുദ്ധ്യങ്ങൾ

പുണ്യ റബീഅ് സമാഗതമാകുന്നു. നബി(സ)യെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും അവിടുത്തെ അപദാനങ്ങള്‍ പാടിപ്പറയുന്നതിനും നബി(സ)യെ അന്യമതസ്തര്‍ക്കിടയില്‍ കൂടുതല്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനും ഒരവസരവും കൂടി കൈവന്നതില്‍ ലോക മുസ്‌ലിംകള്‍ അത്യധികം ആഹ്ലാദിക്കുന്നു. എന്നാലും ഗുണം പിടിക്കാത്ത ഒരു ഖൗമുണ്ടിവിടെ. അവര്‍ക്ക് പ്രവാചകരെ കുറിച്ച് അധികമാരും അറിയരുതെന്നു പിടിവാശിയുണ്ട്. അതിനാല്‍ ജിന്നും, ശൈത്വാനും കൂടിയവരും അല്ലാത്തവരുമൊക്കെ ഇബ്‌ലീസിന്റെ തോളിലേറി കോമരംതുള്ളുന്നു.

നബിദിന യോഗങ്ങളും, മൗലീദ് പാരായണങ്ങളും ശിര്‍ക്കും ബിദ്അത്തുമായി പെരുമ്പറയടിച്ചു നടക്കുന്നു. മുസ്‌ലിം ലോകത്ത് ഈ ‘പീറ’ ശബ്ദം ആരും ഗൗനിക്കാനില്ലെങ്കിലും ഇബ്‌ലീസിനെ തൃപ്തിപ്പെടുത്താന്‍ കിടമത്സരം നടത്തുകയാണവര്‍.
യുവഘടകത്തിന്റെ 40 ആഘോഷിച്ചപ്പോള്‍, ഇസ്‌ലാമില്‍ രണ്ടാഘോഷമേയുള്ളൂവെന്ന് പറഞ്ഞ് നബിദിനാഘോഷത്തിന് നേരെ കുരച്ച് ചാടുന്നവര്‍ ഈ നാല്‍പത് കഴിക്കല്‍ ബിദ്അത്താണെന്ന് അറിഞ്ഞില്ല, അല്ലെങ്കില്‍ സൗകര്യപൂര്‍വം വിസ്മരിച്ചു. ഇക്കൂട്ടരുടെ അപ്പോസ്തലന്‍മാര്‍ ആചരിച്ചതും ആചരിക്കാന്‍ ശക്തിയായി ആവശ്യപ്പെട്ടതുമായിരുന്നു മൗലിദാഘോഷം.
ഇന്ന് പിന്‍തലമുറക്കാരെന്ന് പറയുന്ന ഒരു വിഭാഗം, തട്ടിക്കിഴിക്കലുകള്‍ നടത്തി, ഇടക്കാല ധാരണയും, ഒടുക്കത്തെ ധാരണയെന്നും മറ്റും ഓമനപ്പേരിട്ട് സ്വന്തം നേതാക്കളെ പുറം കാലു കൊണ്ട് തൊഴിക്കുന്ന കാഴ്ച അത്യധികം ആനന്ദത്തോടെയാണ് സുന്നി കേരളം നോക്കിക്കാണുന്നത്. അതുകൊണ്ട് അവര്‍ നടത്തുന്ന ആക്ഷേപങ്ങളും, വിമര്‍ശനങ്ങളും ആരുടെ നെഞ്ചത്താണ് തറക്കുന്നതെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
ആദ്യമായി നിലവിലുള്ള കാഴ്ചപ്പാടുകള്‍ വിശകലനം ചെയ്യാം.

ഉമര്‍ മൗലവി എഴുതുന്നു:
1- ”പക്ഷെ, അതി ഗുരുതരമായ മറ്റൊരു താത്വികമായ വശം മൗലിദ് കഴിക്കുന്നതിലുണ്ട്. അതായത്, സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ച് നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്. ഉദാഹരണം. മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പൊരുത്തം മോഹിച്ച് ആരെങ്കിലും ബദര്‍ മൗലീദ് ഓതാറുണ്ടോ? ഇല്ല, മറിച്ചും അങ്ങനെത്തന്നെ. ആരുടെ രക്ഷയും, പൊരുത്തവുമാണോ ഓതുന്നവനും ഓതിക്കുന്നവനും ആശിക്കുന്നത്, ആരുടെ പേരില്‍ നിര്‍മ്മിതമായ മൗലിദാണ് അവിടെ ‘കഴിക്ക’പ്പെടുന്നത്. ഈ ആശയും മോഹവും അദൃശ്യമായ മാര്‍ഗത്തിലൂടെയാണെന്നത് ഇതിന്റെ കഴമ്പാണുതാനും. അപ്പോള്‍ പദ്യങ്ങളിലും പ്രാര്‍ത്ഥന കീര്‍ത്തനങ്ങളിലും ദോഷകരമായ യാതൊന്നും പ്രകടമല്ലാത്ത മൗലിദ് ആയാല്‍ പോലും അത് ശിര്‍ക്കിന്റെ നടപടി തന്നെയാണ്. എന്തു കൊണ്ടെന്നാല്‍, അല്ലാഹുവല്ലാത്തവരുടെ, സൃഷ്ടികളുടെ പൊരുത്തവും രക്ഷയും, ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യ കര്‍മ്മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്.”
(ഓര്‍മ്മകളുടെ തീരത്ത്, പേജ് 29,30).

2- ”മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ഒരു രൂപമാണ് മൗലിദും. മാലകളിലെ നൂലാമാലകളിലൂടെ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെയാണ് മൗലൂദുകളിലൂടെയും ചെയ്യുന്നത്. ഭാഷകളുടെ വ്യത്യാസമുണ്ടെന്ന് മാത്രം. മൗലിദ് അറബിയിലാണെങ്കില്‍, മാല അറബിമലയാളത്തില്‍ എഴുതിയിരിക്കുന്നുവെന്ന് മാത്രം. രണ്ടിലും ശിര്‍ക്കു തന്നെ.”
(സല്‍സബീല്‍, 1985 ഫെബ്രുവരി).
3- ”ബിദ്അത്തുകള്‍ ദുര്‍മാര്‍ഗ്ഗങ്ങളാണെന്നും, ദുര്‍മാര്‍ഗ്ഗങ്ങള്‍ നരകത്തിലാണെന്നുമെന്നത് സര്‍വ്വസമ്മതമായ കാര്യമാണല്ലോ? ജന്മദിനാഘോഷം അഥവാ മൗലിദ് ഈ ഇനത്തില്‍ പെടുന്നു.”
(മൗലിദുന്നബി- പേ:14).
4- ” സ്വഹാബികളോ സലഫുസ്സ്വാലിഹുകളോ നടത്താത്ത ഇത്തരം ഒരു ആഘോഷം സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ കുറഞ്ഞ തൊലിക്കട്ടിയൊന്നും മതിയാവില്ല; തീര്‍ച്ച.”
(അല്‍ ഇസ്‌ലാഹ്, 1998 ഒക്‌ടോബര്‍)


5- ”കാഫിറായ അബൂലഹബിന് പോലും നബിയുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ച കാരണത്താല്‍ തിങ്കളാഴ്ച തോറും നരക ശിക്ഷയില്‍ നിന്നിളവു ലഭിക്കുന്നുണ്ടെങ്കില്‍ മുഅ്മിനുകളായ നമുക്ക് മൗലിദിന്റെ പേരില്‍ എത്രമാത്രം പ്രതിഫലം കിട്ടും എന്നാണ് മുസ്‌ലിയാക്കന്‍മാരുടെ യുക്തിചിന്ത. കാടുകയറിയ യുക്തിയാണിത്. ഖുര്‍ആനില്‍ അല്ലാഹു പേരെടുത്തു പറഞ്ഞുകൊണ്ട് ശപിച്ച ഒരു കാഫിറിനു നരകശിക്ഷയില്‍ നിന്നിളവ് കിട്ടുന്നു എന്ന കാര്യം കെട്ടുകഥയാവാന്‍ ധാരാളം സാദ്ധ്യതയുണ്ട് എന്ന് ചിന്തിക്കലാണ് യഥാര്‍ത്ഥ യുക്തിചിന്ത. മൗലിദ് കഴിച്ചതുകൊണ്ട്, കാഫിറായ അബൂലഹബിന് പോലൂം കൂലി കിട്ടിയത് ബുഖാരിയിലിതാ…” എന്ന് എത്ര തീക്ഷ്ണമായ ഭാഷയിലാണ് മുസ്‌ലിയാക്കന്‍മാര്‍ പ്രസംഗിക്കുന്നത്.” (മൗലിദുന്നബി, പേജ് 29,30).
6- ”അത് ചില ശാപ്പാട്ടുവീരന്‍മാരുടെ താല്‍പര്യമനുസരിച്ച് ചില ദോഷന്‍മാര്‍ പുതുതായി ഉണ്ടാക്കിയ ഒരനാചാരം മാത്രമാകുന്നു.” (ഐ.എസ്.എം. ലഘുലേഖ).
7- ”ഇത്തരം പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതാണ് നബിദിനാഘോഷം. യഥാര്‍ത്ഥത്തില്‍ നബി(സ)യോ സ്വഹാബത്തോ ഇത്തരം ഒരാഘോഷം സംഘടിപ്പിച്ചില്ലെന്ന് മാത്രമല്ല, ഉത്തമ തലമുറക്കാരില്‍പ്പെട്ട ഒരാള്‍ക്കു പോലും ഇത് പരിചയമില്ല. മദ്ഹബിന്റെ ഇമാമുകളോ തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ ജീവിച്ച ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കു നേതൃത്വം വഹിച്ച മറ്റു പണ്ഡിതന്‍മാരോ ആരും ഇത് ആചരിച്ചിട്ടില്ല.
മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ഒരാള്‍ പോലും മൗലിദ് ആഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞ ഏതെങ്കിലും ഒരു പണ്ഡിതന്റെ പേര് ഉദ്ധരിക്കാന്‍ കാക്കത്തൊള്ളായിരം വരുന്ന ഖുറാഫി പ്രസിദ്ധീകരണങ്ങള്‍ക്കോ മൊല്ലമാര്‍ക്കോ നാളിതുവരെ സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിക്കുകയുമില്ല.” (ഇസ്‌ലാഹ്, 2007 മാര്‍ച്ച്).
ഇനി നമുക്ക് ആദ്യമായി ഈ ഏഴ് ഉദ്ധരണികളിലെ വാദങ്ങള്‍ സംഗ്രഹിക്കാം.


1- സൃഷ്ടികളുടെ തൃപ്തി ആഗ്രഹിച്ചു നടത്തുന്ന ഒരു ആരാധനയാണ് മൗലിദ്.
2- പദ്യങ്ങളിലും പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങളിലും ദോശകരമായ ഒന്നും തന്നെയില്ലെങ്കിലും, അത് ശിര്‍ക്കിന്റെ നടപടിയാണ്.
3- സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ഇച്ഛിച്ചു കൊണ്ട് ഒരു പുണ്യകര്‍മം നിഷിദ്ധമാണ്. അത് ശിര്‍ക്കും കുഫ്‌റുമാണ്. (സൃഷ്ടികളുടെ പൊരുത്തവും രക്ഷയും ആഗ്രഹിച്ചു കൊണ്ടാണ് മുസ്‌ലിംകള്‍ മൗലിദ് നടത്തുന്നത് എന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തികഞ്ഞ അജ്ഞതയുമാണ്. ലേഖ.).
4- മനുഷ്യ മനസ്സുകളില്‍ ബഹുദൈവ വിശ്വാസം വളര്‍ത്തുവാന്‍ പിശാച് ശ്രമിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗ്ഗമാണ് മൗലിദ്.
5- മൗലിദും മാലകളും ഭാഷകളില്‍ വ്യത്യാസമുണ്ടെന്നല്ലാതെ രണ്ടും ശിര്‍ക്കു തന്നെയാണ്.
6- ദുര്‍മാര്‍ഗം നരകത്തിലാണെന്നത് സര്‍വ്വസമ്മതമാണ്. മൗലിദ് അഥവാ ജന്മദിനാഘോഷം നടത്തിയവര്‍ നരകത്തിലാണ്.
7- മൗലിദ് സലഫുസ്സ്വാലിഹുകളുടെ ചര്യയാണെന്ന് പറയാന്‍ നല്ല തൊലിക്കട്ടി വേണം.
8- ബുഖാരിയില്‍ പറഞ്ഞ അബൂലഹബിന്റെ സംഭവം കെട്ടുകഥയാണ്.
9- ശാപ്പാട്ട് വീരന്‍മാരായ ചില ദോഷന്‍മാരാണ് മൗലിദ് എന്ന അനാചാരം ഉണ്ടാക്കിയത്.
10- നബിദിനാഘോഷങ്ങള്‍ക്ക് പുത്തനാചാരങ്ങളില്‍ ഒന്നാംസ്ഥാനമാണുള്ളത്.
11- ഉത്തമ നൂറ്റാണ്ടുകാര്‍ക്കാര്‍ക്കും ഇത് പരിചയമില്ല.
12- മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ പണ്ഡിതന്‍മാരില്‍ ആരും മൗലിദാഘോഷം സുന്നത്താണെന്ന് പറഞ്ഞിട്ടില്ല.
കടുത്ത പ്രവാചക വിരോധികളായ ആധുനിക വഹാബിക്കൂട്ടം ഇടയനില്ലാത്ത ആട്ടിന്‍കൂട്ടത്തെ പോലെ ചിന്നിച്ചിതറി, ഓരോരുത്തരും എന്തൊക്കെയോ വിളിച്ചു കൂവുകയാണ്. ശിര്‍ക്കും, ബിദ്അത്തുമൊക്കെ ‘ഗ്യാലന്‍’ കണക്കിലാണ് ചൊരിഞ്ഞു കൊണ്ടിരിക്കുന്നത്. ബിദ്അത്തും പൗരോഹിത്യവുമൊക്കെ കൊട്ടക്കണക്കിലാണ് വിതരണം ചെയ്യുന്നത്. അതിന്നൊക്കെ പ്രത്യേകം ഏല്‍പിക്കപ്പെട്ടവരാണല്ലോ ഇവറ്റകള്‍.
എന്നാല്‍ ഈ ആട്ടും മുട്ടും, തൊഴിയുമെല്ലാം ആര്‍ക്കാണ് കൊള്ളുകയെന്നും ആരുടെ നെഞ്ചിലാണ് തുളഞ്ഞ് കയറുന്നതെന്നും പരിശോധിക്കുന്നത് രസകരവും സാന്ദര്‍ഭികവുമായിരിക്കും. അതിന് നമുക്ക് വഹാബിസത്തെ പാലൂട്ടി വളര്‍ത്തിയ അതിന്റെ ജനയിതാക്കളും അപ്പോസ്തലന്‍മാരുമായ മുന്‍ഗാമികള്‍ പറഞ്ഞത് ഒന്ന് പരിശോധിച്ചു നോക്കാം. അഥവാ അവരുടെ ‘ഖദീമായ’ ഖൗലുകള്‍ നമുക്ക് പുനര്‍വായനക്ക് വിധേയമാക്കാം.


1 ”പവിത്ര റബീഉല്‍ അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖീകരിക്കാന്‍ പോകുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ (വഹാബികളല്ല- ലേഖ.) ആനന്ദ തുന്തിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബി(സ) ഭൂജാതനായത്. എന്താണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉല്‍ അവ്വല്‍ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയില്ല.”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍)
2- ”….. ഇങ്ങനെയുള്ള മഹല്‍മതത്തിന്റെ പ്രബോധകന്‍, പ്രജാവത്സലനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉല്‍കൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍. അതിനാല്‍ ആ മാസത്തെ മുസ്‌ലിം ലോകം ആ കമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടുന്നതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സല്‍സ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു. അവ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നതിന് അവസരം നല്‍കുന്നു. ഇസ്‌ലാം ദീനിന്റെ പ്രാചരണത്തിന് അത് ഉപകരിക്കുന്നു. മുസ്‌ലിംകളില്‍ ഐക്യവും സംഘടനയും പരസ്പര സഹായവും വര്‍ദ്ധിപ്പിക്കുന്നതിനും അതു ഉതകുന്നു. ഇസ്‌ലാമിന്റെ പാഠങ്ങള്‍ നബിചര്യയില്‍ സ്ഥിതി ചെയ്യുന്നു.

അല്ലാഹുവിനെ പേടിക്കുന്നവര്‍ക്ക്, അന്ത്യനാളിനെ കുറിച്ച് ശങ്കിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ സ്മരണ അധികമായുള്ളവര്‍ക്ക്, നബി(സ)യില്‍ നല്ല മാതൃകയുണ്ട് എന്നാകുന്നു അല്ലാഹു പറയുന്നത്. അപ്പോള്‍ അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവന്‍ നബി(സ)യെ അനുകരിക്കുവാന്‍ തുനിയുകയില്ല. പരലോകത്തില്‍ വിശ്വാസമില്ലാത്തവനും നബിയില്‍ അനുകരണ അര്‍പ്പിക്കുവാനുള്ള സന്നദ്ധത ഉണ്ടായിരിക്കുകയില്ല. അല്ലാഹുവിനെപ്പറ്റി അധികമായി വിചാരമില്ലാത്തവരും റസൂല്‍ തിരുമേനി (സ)യെ മാതൃകയാക്കി സ്വീകരിക്കുകയില്ല. നബിയെ മാതൃകയാക്കി, നബിയുടെ ചര്യയെ പഠനം ചെയ്ത് അതിനെ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിനെയും അവസാന ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്. ഇത്തരക്കാര്‍ മൗലിദ് യോഗത്തില്‍ വന്ന് ചേരുകയും നബിചര്യകളെ കേട്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്യും. അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കും. അങ്ങയുടെ ഉത്തമങ്ങളായ സ്വഭാവഗുണങ്ങള്‍ വിവരിക്കും.
നബിയെ പിന്തുടരുവാനുള്ള ഉല്‍ബോധനങ്ങള്‍ നല്‍കും സദസ്സില്‍ നബിയോടുള്ള പ്രിയം വളര്‍ത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ഠ, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരുന്നവരുടെ നാവുകളെല്ലാം സ്വലാത്ത് ചൊല്ലുന്നതിന് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കുവാന്‍ പര്യാപ്തങ്ങളായ ഉപദേശങ്ങള്‍ നല്‍കും. അല്ലാഹു പറയുന്നത് നോക്കുക: ”നബിയെ, ജനങ്ങളോട് പറയുവിന്‍- നിങ്ങള്‍ അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ അനുകരിക്കുവിന്‍. എന്നാല്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും. നിങ്ങളുടെ കുറ്റങ്ങള്‍ മാപ്പു ചെയ്യുകയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കരുണയുള്ളവനുമാണ്” ഈ ആയത്ത് മൂലം ചിലത് നമുക്ക് മനസ്സിലാക്കാം. നബിതിരുമേനിയെ അനുകരിക്കലാണ് അല്ലാഹുവിനെ സ്‌നേഹിക്കുന്നു എന്നതിനുള്ള ലക്ഷണം..
മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഈ കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ്സ് ഒരു പുണ്യ സദസ്സ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവന്‍ ഭാഗ്യവാന്‍മാരുമാണ്. ഈ മജ്‌ലിസുല്‍ മൗലീദില്‍- മൗലിദ് സദസ്സില്‍- ദീനീയായ സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം കൂടിയുണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ മുറക്ക് നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അനുകരിപ്പിക്കണം….”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍, പേ: 22,23).
3- ”ഇങ്ങനെ നബിയെക്കൊണ്ട് ലോകത്തിന് ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങള്‍ അവര്‍ണ്ണനീയമാണ്. അതുകൊണ്ട് തന്നെയാണ് ”ലോകത്തിന് കാരുണ്യമായിട്ടല്ലാതെ നാം നിന്നെ നിയോഗിച്ചിട്ടില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്. ഇങ്ങനെയുള്ള ഒരു മഹാത്മാവ് ഭൂജാതനായിട്ടുള്ള ഈ റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ ആ പുണ്യപുരുഷനെ അനുകരിക്കുന്ന ഒരു ജനവിഭാഗം എങ്ങനെ സന്തോഷിക്കാതിരിക്കും? ആ പുണ്യാത്മാവ് ലോകത്തിന് വരുത്തിയിട്ടുള്ള പരിവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും വര്‍ണ്ണിക്കുവാനുള്ള ശക്തി ഏതൊരു തൂലികക്കാണുള്ളത്? ഇമാം ബൂസ്വീരി(റ) പറയുന്നു: ”റസൂലുല്ലാഹി(സ)യുടെ ഉല്‍കൃഷ്ഠതക്ക് യാതൊരു അതിര്‍ത്തിയും ഇല്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍- വാചാലന് വാക് സാമര്‍ത്ഥ്യം കൊണ്ട് അതിനെ കുറിച്ച് വര്‍ണ്ണിച്ച് പറയുവാന്‍ കഴിയുമായിരുന്നു. ”അല്ലാഹുമ്മ സ്വല്ലി വസല്ലിം വബാരിക് അലൈഹി.”
(അല്‍മുര്‍ശിദ്, 1356 റബീഉല്‍ അവ്വല്‍, പേ:11,12).
4- ”ഇവിടെ ഒരു സംഗതി പ്രത്യേകം  പറയേണ്ടതായുണ്ട്. ദീനിന്റെ ആവശ്യത്തിനായി എന്തെങ്കിലും ഒരു കാര്യം നടപ്പില്‍വരുത്തുക, ദീനില്‍ ഒരുകാര്യം പുതുതായി നിര്‍മിക്കുക എന്നിവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പലരും പലപ്പോഴും പല അബദ്ധങ്ങളിലും ചാടുന്നുണ്ട്. ആ വക കാര്യങ്ങളെ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഇത്രയും പറഞ്ഞതുകൊണ്ട് യാതൊരു ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത നിലയില്‍ ശാഫീഉനാ മുഹമ്മദിന്‍ (സ)ന്റെ മൗലിദ് കഴിക്കുന്നതു കൊണ്ട് ആ പുണ്യാത്മാവ് നമുക്ക് അറിയിച്ചുതന്നിട്ടുള്ള പരിശുദ്ധ മതത്തെ നിലനിര്‍ത്തുന്നതിലും സുന്നത്തിനെ ഹയാത്താക്കുന്നതിലും ഉത്സാഹവും ആ നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിച്ചു വരുമെന്നും, തന്നിമിത്തം മഹത്തായ പ്രതിഫലം സിദ്ധിക്കുമെന്നും മനസ്സിലായല്ലോ?


ഇനിയൊരു സംഗതി കൂടി ഇവിടെ പറഞ്ഞു കൊണ്ട് ഈ ലേഖനം അവസാനിപ്പിച്ചേക്കാം. മൗലിദ് ഓതുകയെന്നത് ഖുര്‍ആന്‍, ഹദീസുകള്‍, സീറതുന്നബവിയ്യ: എന്നിവയില്‍ നിന്ന് കുറച്ച് വായിക്കുകയാണെന്ന് സുയൂത്വി(റ) പറഞ്ഞതില്‍ നിന്ന് വെളിപ്പെട്ടുവല്ലോ?…..”ഫവലദത്തിന്നബിയ്യി”(സ) എന്ന് പറയുമ്പോള്‍ എല്ലാവരും കൂടി ഒന്നായി എഴുന്നേറ്റ് നില്‍ക്കുന്നു. ബഹുസൂചകമായി ആരെങ്കിലും അങ്ങനെ ചെയ്യുന്നതിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അങ്ങനെ ചെയ്യാത്തവരെ വെറുക്കുകയും അരുത്.”
(അല്‍ഇര്‍ശാദ്, 1345 റബീഉല്‍ അവ്വല്‍, പേ: 153,154).
5- ”ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തീയതി ഭംഗിയായി കഴിഞ്ഞുകൂടിയെന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷപൂര്‍വം അറിവിച്ച്‌കൊള്ളുന്നു. ഏറിയാട് ലോവര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തില്‍ കൂടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവവൈശിഷ്ഠ്യം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തില്‍ ഓരോ മാന്യന്‍മാര്‍ പ്രസംഗിച്ചു.
അര്‍ത്ഥമറിയാതെ കുറെ അറബീ വാക്യങ്ങള്‍ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയില്‍ മൗലൂദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിന് ദൂരെ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയും ഉണ്ടായി.
(അല്‍ഇര്‍ശാദ്, 1343 റബിഉല്‍അവ്വല്‍, പേ:158).

ഈ രണ്ട് തത്വവും കൂടി വെച്ചു നോക്കുമ്പോള്‍ നമുക്ക് മറ്റൊരു കാര്യം ഗ്രഹിക്കാവുന്നതാണ്. അതായത് കുഫ്‌റിന്റെ ശിക്ഷ ശാശ്വതമായ നരക ജീവിതമാകുന്നു. അതിന് കാലാവധിയില്ലാത്തതത്രെ. എങ്കിലും അവന്‍ തന്റെ ജീവിതത്തില്‍ -അവന്‍ അവിശ്വാസിയായതോടെ തന്നെ- കൈക്കൊണ്ടിരുന്ന സല്‍പ്രവര്‍ത്തികളുടെയും ദുഷ്പ്രവര്‍ത്തികളുടെയും തോതനുസരിച്ച് ആ ശാശ്വതമായ നരകശിക്ഷയില്‍ ലഘുത്വമോ കാഠിന്യമോ ഉണ്ടായിരിക്കണം. അവിശ്വാസിയുടെ കര്‍മങ്ങള്‍ക്ക് ഫലമില്ല, അല്ലെങ്കില്‍ അവക്ക് പ്രതിഫലമില്ല എന്ന് പറഞ്ഞതിന്റെ സാരം, വല്ലപ്പോഴും നരകശിക്ഷ മുറിഞ്ഞു പോവുകയില്ലെന്നും കുഫ്‌റിന്റെ മുമ്പില്‍ ആ കര്‍മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ്.
റസൂല്‍ തിരുമേനി (സ)യുടെ ജന്മവാര്‍ത്ത ലഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍പ്പെട്ടതാണ്”
(അല്‍മനാര്‍, പേജ് 167 -1956 ഡിസംബര്‍)
ഇനിയും ഇതുപോലെയുള്ള ഉദ്ദരണികള്‍ ധാരാളത്തിലധികമുണ്ട്. നബിദിനാഘോഷത്തിന്റെ ആവശ്യകയും പ്രാധാന്യവും വിളിച്ചോതുന്ന മേല്‍കൊടുത്ത ആറു ഉദ്ദരണികളിലെ പ്രധാന ആശയങ്ങള്‍ ഇവയാണ്.
1- റബീഉല്‍ അവ്വല്‍ മാസം പവിത്രമാണ്.
2- റബീഉല്‍ അവ്വലിന്റെ ആഗമനം മുസ്‌ലിംകളെ സന്തോഷിപ്പിക്കും.
3- ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സാഹം കാണിക്കും.
4- നബിയെക്കൊണ്ട് ലോകത്തിന് പൊതുവെ ഉണ്ടായിട്ടുള്ള നന്മകളെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക്, റബീഉല്‍ അവ്വല്‍ വരുമ്പോഴൊക്കെ നബി(സ)യെ സ്മരിക്കാതിരിക്കാന്‍ കഴിയില്ല.
5- നബി(സ) ജനിച്ച മാസമാണ് റബീഉല്‍ അവ്വല്‍.
6- ആ മാസത്തെ മുസ്‌ലിം ലോകം ആകമാ
നം കൊണ്ടാടുന്നു.
7- ലോകം മുഴുവന്‍ കൊണ്ടാടേണ്ടതുമാണ്.
8- ഈ ആഘോഷം പല നല്ല കാര്യങ്ങളെയും സാധിപ്പിക്കുന്നു.
9- തിരുമേനിയോടുള്ള സ്‌നേഹത്തെ മനുഷ്യ ഹൃദയങ്ങളില്‍ ഊന്നിപ്പിടിപ്പിക്കുന്നതിന് സാധിക്കും.
10- നബി (സ) യുടെ ഗുണങ്ങളും സല്‍സ്വഭാവങ്ങളും സ്മരിക്കാന്‍ കാരണമാകും.
11- അത് ജനങ്ങള്‍ക്ക് വിവരിച്ച് കൊടുക്കാന്‍ കഴിയും.
12- ഇസ്‌ലാം മതത്തിന്റെ പ്രചരണത്തിന് ഉപകരിക്കും.
13- മുസ്‌ലിംകളില്‍ ഐക്യമുണ്ടാക്കാനും പരസ്പര സഹായം വര്‍ദ്ധിപ്പിക്കാനും ഉതകും.
14- അല്ലാഹുവിനെ പേടിക്കുന്നവര്‍ക്കാണ് നബി(സ)യില്‍ മാതൃകയുള്ളത്.
15- അല്ലാഹുവിനെ പറ്റി ഭയമില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, അല്ലാഹുവിനെ കുറിച്ച് വിചാരമില്ലാത്തവരും, നബി(സ)യെ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുകയില്ല.
16- അല്ലാഹുവിനെ പറ്റി പേടിയുള്ളവരും, പരലോകത്തില്‍ വിശ്വാസമുള്ളവരും, അല്ലാഹുവിനെ കുറിച്ച് വിചാരമുള്ളവരുമാണ് മൗലീദ് യോഗത്തില്‍ വന്ന് ചേരുന്നവരും, നബിചര്യ കേട്ട് മനസ്സിലാക്കുകയും ചെയ്യുന്നവര്‍.
17- അന്ന് മുസ്‌ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ് യോഗത്തില്‍ നബി(സ)യുടെ ശരിയായ നടപടിക്രമം വിശദീകരിച്ചു കൊടുക്കും.
18- നബിയെ പിന്‍പറ്റാനുള്ള ഉല്‍ബോധനങ്ങളുണ്ടാകും.
19- നബിയോടുള്ള പ്രിയം വളര്‍ത്താനുതകും.
20- സ്വഹാബത്തിന്റെ ഭക്തിയും മതനിഷ്ഠയും വിവരിക്കും.
21- സ്വലാത്ത് ചൊല്ലാന്‍ പ്രേരിപ്പിക്കും.
22- അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കും.
23- ഈ കാര്യങ്ങളൊക്കെ സാധ്യമാകുന്ന സദസ്സാണത്.
24- അതിനാല്‍ മൗലിദിന്റെ സദസ്സ് പുണ്യ സദസ്സ് തന്നെ.
25- അതില്‍ പങ്കെടുക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്. (ആധുനിക വഹാബികള്‍ക്ക് നഷ്ടപ്പെട്ട ഭാഗ്യം -ലേഖ.).
26- മൗലിദ് സദസ്സില്‍ ദീനറിയുന്ന ആലിമുകളുണ്ടാവണം.
27- അവരുടെ ഉപദേശങ്ങള്‍ കൃത്യമായി നടക്കണം.
28- നബി(സ)യെ അനുകരിക്കുന്നവര്‍ക്ക്, നബി(സ) ജനിച്ച പുണ്യമാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല.
29- നബി(സ)യെ വര്‍ണ്ണിക്കാന്‍ ഒരു തൂലികക്കും കഴിയില്ല.
30- ദീനിന്റെ ആവശ്യത്തിനായി ഒരു കാര്യം നടപ്പില്‍ വരുത്തുന്നതും, ദീനില്‍ ഒരു കാര്യമുള്ളതായി നിര്‍മിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
31- ഹറാമോ, മക്‌റൂഹോ, ഖിലാഫുല്‍ ഔലയോ കലരാത്ത മൗലിദ് കഴിക്കുന്നത് കൊണ്ട് നബിയോട് സ്‌നേഹവും ബഹുമാനവും വര്‍ദ്ധിക്കും.
32- മൗലീദ് കഴിച്ചാല്‍ മഹത്തായ പ്രതിഫലവും ലഭിക്കും.
33- മൗലീദ് ഓതുകയെന്നാല്‍ ഖുര്‍ആന്‍, ഹദീസ്, സീറത്തുന്നബവിയ്യ: എന്നിവ പാരായണം ചെയ്യലാണ്.
34- ‘ഫവലദത്തിന്നബിയ്യി’ എന്ന് കേള്‍ക്കുമ്പോള്‍ ബഹുമാനാര്‍ത്ഥം എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നതിന് വിരോധമില്ല.
35- കേരള മുസ്‌ലിം ഐക്യസംഘം മുടക്കം കൂടാതെ മൗലീദാഘോഷം വര്‍ഷംതോറും കഴിച്ചിരുന്നു.
36- ഈ വിവരം വായനക്കരെ സന്തോഷത്തോടു കൂടിയാണ് അറിയിക്കുന്നത്.
37- റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെയാണ് ഐക്യസംഘം മൗലിദാഘോഷം സംഘടിപ്പിച്ചത്.
38- വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും പൊതുജനങ്ങള്‍ക്കു വേണ്ടിയും വെവ്വേറെ രണ്ട് സമ്മേളനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.

39- നബി(സ)യുടെ ബാല്യം മുതല്‍, പ്രവാചക ചരിത്രത്തിലെ പ്രധാന വിഷയങ്ങളെ കുറിച്ചൊക്കെ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടന്നു.
40- കുറേ സമയം അറബിയിലുള്ള മൗലൂദും ഓതി.
41- യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണ വിഭവങ്ങളും വിളമ്പി.
42- റസൂല്‍(സ)യുടെ ജന്മവാര്‍ത്ത അറിഞ്ഞപ്പോള്‍ അബൂലഹബ് സന്തോഷിച്ചു.
43- സന്തോഷത്തിന്റെ ഭാഗമായി അബൂലഹബ് ഒരടിമയെ മോചിപ്പിച്ചു.
44- തല്‍ഫലമായി അയാള്‍ക്ക് ആ ദിവസത്തില്‍ ശിക്ഷയില്‍ ആശ്വാസം ലഭിക്കുന്ന വിവരം ഹദീസിലുണ്ട്.
45- ഈ പറഞ്ഞ കാര്യങ്ങളത്രയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ അല്‍മുര്‍ശിദിലും അല്‍ഇര്‍ശാദിലും അല്‍മനാറിലും ഉള്ളവയാണ്.

ഇനി പറയൂ, ആരാണ് ബിദ്അത്ത് ചെയ്തവര്‍?
ആരാണ് ശിര്‍ക്ക് ചെയ്തവര്‍?
ആരാണ് ബിദ്അത്തിന് നേതൃത്വം നല്‍കിയവര്‍?
ആരാണ് പുരോഹിതന്‍മാര്‍?
ആരാണ് തീറ്റക്കൊതിയന്‍മാര്‍?
ആരാണ് നരകത്തില്‍ പോകാനര്‍ഹന്‍?
ആര്‍ക്കാണ് തൊലിക്കട്ടി കൂടുതലുള്ളത്?
മാന്യവായനക്കാര്‍ ചിന്തിക്കൂ…!
ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും മൊത്ത കുത്തകക്കാരായ ‘അനാക്രോണുകളും’ അല്ലാത്തവരുമായ പുതിയ വഹാബി കൂട്ടം മൗലിദിനെയും നബിദിനാഘോഷത്തെയും വിമര്‍ശിച്ച് എഴുതിയത് മുഴുവനും ആദ്യം കൊള്ളുക സ്വന്തം ‘പിതാക്കള്‍ക്ക’ല്ലേ? അങ്ങനെവരുമ്പോള്‍ സ്വന്തം ജനയിതാക്കളെ പുരോഹിതന്‍മാരെന്നും മുബ്തദിഉകളെന്നും, ഖുറാഫികളെന്നും, ശാപ്പാട്ട് വീരന്‍മാരെന്നും നരകാവകാശികളെന്നും മറ്റും മറ്റും വിശേഷിപ്പിക്കാനുള്ള ‘മഹാഭാഗ്യം’ വഹാബികള്‍ക്കല്ലാതെ മറ്റാര്‍ക്കാണുള്ളത്. അതുപോലെ തന്നെ, മൗലീദും നബിദിനാഘോഷവും നടത്താത്തവര്‍ പടച്ചവനെ പേടിയില്ലാത്തവരും, പരലോകത്തില്‍ വിശ്വാസമില്ലാത്തവരും, മൗലീദില്‍
പങ്കെടുക്കാന്‍ തൗഫീഖ് ലഭിക്കാത്തവര്‍ ഭാഗ്യം കെട്ടവരാണെന്നും മറ്റും സ്ഥാപക നേതാക്കന്‍മാര്‍ പറഞ്ഞത് ആരെ ഉദ്ദേശിച്ചായിരിക്കാമെന്ന് വായനക്കാര്‍ ചിന്തിച്ചുനോക്കൂ! തങ്ങള്‍ക്ക് തിരുത്തുമായി തങ്ങളുടെ കൊച്ചനുയായികള്‍ വരുമെന്ന് കെ.എം. മൗലവിക്കും കൂട്ടര്‍ക്കും തോന്നലുണ്ടായതു കൊണ്ടായിരിക്കുമല്ലോ അവരന്നു തന്നെ ഇങ്ങനെയൊക്കെ രേഖപ്പെടുത്തിവെച്ചത്!
ഏതായാലും, അനുയായികളെ പിഴപ്പിച്ച ശേഷം നേതാക്കളും നേതാക്കളെ പിന്‍പറ്റിയ അനുയായികളും പരലോകത്ത് വെച്ച് തമ്മില്‍ തമ്മില്‍ കുറ്റപ്പെടുത്തുമെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
ഇവര്‍ ഇവിടെ നിന്ന് തന്നെ ‘തല്ല്’ തുടങ്ങിയിരിക്കുന്നു. അനുയായികളെ കുറ്റപ്പെടുത്തുന്ന നേതാക്കളും നേതാക്കളെ വഴിപിഴച്ചവരാക്കി ചിത്രീകരിക്കുന്ന അനുയായികളും? ഇങ്ങനെയൊരു നേതൃത്വവും അനുയായി വൃന്ദവും വഹാബികളിലല്ലാതെ ലോകത്തെവിടെയെങ്കിലും കാണാനൊക്കുമോ?
ഇപ്പോള്‍ ചില പയ്യന്‍മാര്‍ നേതാക്കള്‍ അന്ന് പറഞ്ഞതൊക്കെ ‘ഇടക്കാല ധാരണകളായിരുന്നു’വെന്ന ‘കൊഴുപ്പന്‍’ മറുപടിയാണ് പറയുന്നത്?
എന്നാല്‍ വഹാബികളുടെ ഒടുക്കത്തെ ധാരണയനുസരിച്ച് 2001 ജൂണ്‍ 4ന് മുമ്പ് മരിച്ചുപോയവരൊക്കെ തൗഹീദ് പൂര്‍ണ്ണമാകാതെയാണ് മരിച്ചുപോയിട്ടുള്ളത്. 2001 ജൂണ്‍ 4ന് ചേര്‍ന്ന കെ.ജെ.യു യോഗ തീരുമാനങ്ങള്‍ പേജ്-11 നോക്കുക.


കെ.എം. മൗലവിക്കും കൂട്ടര്‍ക്കും തെറ്റ് പറ്റിയെന്നും ഇടക്കാല ധാരണയായിരുന്നുവെന്നും പറയുന്നത് കെ.എം. മൗലവിയല്ല, ചില കുട്ടിമൗലവിമാരാണ്. പിന്‍ഗാമികള്‍ തിരുത്തിയതെങ്ങനെ മരിച്ചുപോയവരുടെ അഭിപ്രായമാവുക?
അല്ലെങ്കിലും ചിത്തരോഗി ഗര്‍ഭംധരിച്ചതുപോലെ എന്തൊക്കെയാണ് പറയുന്നതെന്ന് ഒരു ദിശാബോധവുമില്ല. ഇപ്പോള്‍ തിരുത്തിയോ, ഇല്ലെയോ എന്നതില്‍ പോലും തര്‍ക്കത്തിലാണ്. ഈ രണ്ട് പ്രസ്താവനകള്‍ കൂടി ശ്രദ്ധിച്ചു നോക്കുക.
1- ”നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയുമടിസ്ഥാനത്തില്‍ ആദര്‍ശങ്ങളും നയങ്ങളും സ്വീകരിച്ചത് കാരണമാണ് ഈ മേന്മ കൈവന്നത് എന്നതില്‍ തര്‍ക്കമില്ല.” (എറണാകുളം സമ്മേളന സുവനീര്‍, പേജ് 54).
2- ”അപ്പപ്പോള്‍ ലഭ്യമായ തെളിവുകളുടെ വെളിച്ചത്തില്‍ നമ്മുടെ തെറ്റായ ധാരണകളെ നാം തിരുത്തി. പിന്നീട് കൂടുതല്‍ പ്രബലവും വ്യക്തവുമായ തെളിവുകള്‍ ലഭിച്ചപ്പോള്‍ നമ്മുടെ ചില ധാരണകളെ വീണ്ടും തിരുത്തേണ്ടിവന്നു.”(കെ.എന്‍.എം. പ്രബന്ധം, പേജ് 5).

ഇപ്പോള്‍ വഹാബികള്‍ ജിന്നുകള്‍ക്കും, ശൈത്വാന്‍മാര്‍ക്കും കൂടി നില്‍ക്കപ്പൊറുതി കൊടുക്കാതെ അവയെല്ലാം ആട്ടിപ്പിടിച്ചു കോഹിനൂരിലെ സ്ഥാപനത്തില്‍ കൊണ്ടുപോയി ഗവേഷണത്തിന് വിധേയരാക്കി പരിശോധിച്ചുവിടുകയാണ്. പരിശോധനാഫലവും പുറത്തുവന്നു കൊണ്ടിരിക്കുന്നു. അഥവാ- അദൃശ്യ സൃഷ്ടികളായ ജിന്ന്, ശൈത്വാന്‍മാരില്‍ നിന്ന് ഗുണവും ദോഷവും ഉണ്ടാകാം എന്നതത്രെ ഗവേഷണ ഫലം! അപ്പോള്‍ അല്ലാഹു അല്ലാത്തവരില്‍ നിന്ന് മറഞ്ഞ വഴിക്ക് ഗുണവും ദോഷവും ഉണ്ടാവാമെന്ന് വിശ്വസിക്കുന്നതിനാല്‍ വഹാബികളുടെ നിലവിലുള്ള തൗഹീദിന്റെ നിര്‍വചനം പൊളിച്ചെഴുതാന്‍ സമയമായിരിക്കുന്നു.
ഇതുവരെ പറഞ്ഞിരുന്ന തൗഹീദ് നിര്‍വചനം ഇടക്കാല ധാരണയാണെന്നും ഒടുക്കത്തെ ധാരണ ഇന്നതാണെന്നും, ഇനിയും ഇടയില്‍ പല ധാരണകളും കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നും തീരുമാനിത്തിലെത്തി പുരോഹിത സഭയെ കൊണ്ട് ഒപ്പ് വെപ്പിക്കാന്‍ വൈകിക്കൂടാ!
വല്ലാത്തൊരു ഖൗമ്! എന്ത് തോന്നിവാസവും ഖുര്‍ആനിന്റെയും ഹദീസിന്റെയും പേരില്‍ വെച്ചുകെട്ടാന്‍ തൊലിക്കട്ടിയുള്ള നേതൃത്വവും കണ്ണും ചിമ്മി വിഴുങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന അനുയായികളും.
കേരള വഹാബീ ചരിത്രത്തില്‍ ഇങ്ങനെയൊരു കാലഘട്ടം മുമ്പുണ്ടായിട്ടുണ്ടോ?  

Saturday, 28 October 2017

അഖീഖത്തിന്റെ കർമ്മ ശാസ്ത്രം

ഒരു കുട്ടി ജനിച്ചാല്‍ ആ ശിശുവിനു വേണ്ടി അഖീഖ അറുക്കല്‍ സാധാരണമാണല്ലോ. അഖീഖത്ത് എന്നാല്‍ നവജാത ശിശുവിന്റെ മുടി എന്നാണര്‍ത്ഥം. ആ 'മുടി' കളയുന്ന സമയത്ത് ശിശുവിനുവേണ്ടി സുന്നത്തായി അറുക്കപ്പെടുന്ന നിശ്ചിത മൃഗം എന്നാണ് ഇതിന്റെ ശറഇയ്യായ ഭാഷ്യം (തര്‍ശീഹ്: 206).
കുട്ടിയുടെ ജനനം പൂര്‍ണമായതുമുതല്‍ അറുപത് ദിവസത്തിനു മുമ്പു രക്ഷിതാവ് ഫിത്ര്‍ സക്കാത്ത് കൊടുക്കല്‍ നിര്‍ബന്ധമാകുന്ന വിധം കഴിവുള്ളവനാണെങ്കില്‍ അഖീഖത്തറവ് സുന്നത്താണ്.  കഴിവില്ലാത്ത, സാമ്പത്തിക ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ അഖീഖത്തറുക്കേണ്ടതില്ല. അവനത് സുന്നത്തില്ല (തുഹ്ഫ: 9/370).
അഖീഖത്തിനു കഴിവുണ്ടായിട്ടും അറുക്കാതിരുന്നാല്‍ മാതാപിതാക്കള്‍ക്കു വേണ്ടി അല്ലാഹുവിന്റെ മുമ്പില്‍ ശുപാര്‍ശ ചെയ്യാല്‍ കുട്ടിക്ക് അനുവാദം ലഭിക്കില്ലെന്നു പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 2/327).
സാധാരണ ഗതിയില്‍ നവജാത ശിശുവിന്റെ പേരില്‍ നടത്തപ്പെടുന്ന അറവിനെ അഖീഖത്ത് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ അഖീഖത്ത് എന്ന അറബി ശബ്ദത്തിന്റെ ധാതുവില്‍ ഉഖൂഖ് എന്ന പദമുണ്ട്. മാതാപിതാക്കളെ വെറുപ്പിക്കുക എന്നാണതിന്റെ അര്‍ത്ഥം. അപ്പോള്‍ നവജാതശിശുവിന്റെ പേരിലുള്ള  അഖീഖത്ത് എന്നു കേള്‍ക്കുമ്പോള്‍ ആ കുട്ടി മാതാപിതാക്കളെ വെറുപ്പിക്കുന്നവനാണെന്നു അവലക്ഷണം  പറയാനിടയുണ്ട്. ഈ അറവ് നടത്തുന്നയാളെ 'ആഖ്ഖ്' എന്നാണ് പറയുക. ഇതിനാലാവാം അഖീഖത്തിനെക്കുറിച്ച് ചോദിച്ചയാളോട് അല്ലാഹു ഉഖൂഖ് (മാതാപിതാക്കളെ വെറുപ്പിക്കല്‍) ഇഷ്ടപ്പെടുകയില്ലെന്നു പ്രവാചകന്‍ പ്രതികരിച്ചത് (അബൂദാവൂദ്).
നബി (സ്വ) തങ്ങള്‍ ചീത്ത ലക്ഷണം പറയാനിടയുള്ള സാഹചര്യങ്ങളെയും പദങ്ങളെയും വെറുത്തിരുന്നു.
തദടിസ്ഥാനത്തില്‍ നവജാതശിശുവിന്റെ പേരിലുള്ള അറവിനെ അഖീഖത്ത് എന്നു പറയുന്നത് ഇമാം ശാഫിഈ (റ) നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നും വെറും അറവെന്നോ (ദബീഹത്ത്) പുണ്യ ബലി (നസീകത്ത്) എന്നോ പറയുകയാണ് നല്ലതെന്നും നമ്മുടെ ഇമാമുകള്‍ പ്രസ്താവിച്ചിട്ടുണ്ട് (തുഹ്ഫ, ശര്‍വാനി: 9/369). അഖീഖ എന്ന പേരില്‍ പ്രസിദ്ധമായതുകൊണ്ടാണ് തലക്കെട്ടില്‍ അഖീഖത്ത് എന്നു പ്രയോഗിച്ചത്.
കുട്ടി പ്രസവിക്കപ്പെട്ട സമയം ദരിദ്രനായ രക്ഷിതാവിനു പ്രസവം മുതല്‍ അറുപത് ദിവസത്തിനുള്ളില്‍ മുമ്പു വിവരിച്ച രീതിയില്‍ കഴിവുണ്ടെങ്കില്‍ ആ കുട്ടിക്കുവേണ്ടി ദബീഹത്ത് സുന്നത്തുണ്ട്. കുട്ടിയുടെ  ജനനത്തോടെ അറവിന്റെ സമയമായി. ഒരു മൃഗത്തിന്റെ വില ദാനം ചെയ്താല്‍ അറവിനു പകരം അതു മതിയാവില്ല. ഒരു കുഞ്ഞു ജനിച്ചുവെന്ന മഹത്തായ അനുഗ്രഹത്താല്‍ സന്തോഷം പ്രകടിപ്പിക്കലും രക്തബന്ധം വിളംബരം ചെയ്യലും അറവിന്റെ ലക്ഷ്യത്തില്‍ പെട്ടതാണ്.
പ്രസവശേഷം കുട്ടി മരണപ്പെട്ടാലും കുട്ടിയുടെ പേരിലുള്ള അറവു സുന്നത്തുണ്ട്. അതുപോലെത്തന്നെ റുഹു ഊതപ്പെടുന്ന കാലം (120 ദിവസം) കഴിഞ്ഞു പ്രസവിക്കപ്പെട്ട കുട്ടി ചാപ്പിള്ളയാണെങ്കിലും അറവു സുന്നത്തുണ്ട് (ബിഗ്‌യ: 162). ഏഴാം ദിവസം അറവു നടത്തലാണ് സുന്നത്ത്. അതുതന്നെ അന്നു സൂര്യന്‍ ഉദിക്കുന്ന സമയത്താവല്‍ പ്രത്യേകം സുന്നത്തുണ്ട്. പ്രസവം നടന്നതു പകലിലാണെങ്കില്‍ ആ ദിവസം കൂട്ടിയാണ് ഏഴു ദിവസം കണക്കാക്കേണ്ടത്. പ്രസവം നടന്ന രാത്രി കണക്കിലെടുക്കുകയില്ല (തുഹ്ഫ: 9/372).
ഏഴാം ദിവസം അറവ് നടത്തുന്നില്ലെങ്കില്‍ പിന്നെ 14, 21, 28 എന്നിങ്ങനെ ഏഴുകള്‍ ആവര്‍ത്തിച്ചുവരുന്ന ദിവസങ്ങളിലാണ് കുട്ടിയുടെ പേരിലുള്ള അറവ് സുന്നത്തുള്ളത് (ശര്‍ഹു ബാഫള്ല്‍, കുര്‍ദി: 2/308).
കുട്ടിയുടെ രക്ഷിതാവിനു അറവു സുന്നത്തായിരിക്കെ അതു നിര്‍വഹിക്കപ്പെടാതെ നീട്ടിക്കൊണ്ടു പോയാല്‍ കുട്ടിക്കു പ്രായപൂര്‍ത്തി ആവലോടുകൂടി രക്ഷിതാവിനു പ്രസ്തുത കര്‍മം നഷ്ടപ്പെടും.
ഇനി പ്രായം തികഞ്ഞവനു അവനെ തൊട്ടു അറവു സുന്നത്തുണ്ട്. കുട്ടി ആണായാലും പെണ്ണായാലും ഉളുഹിയ്യത്തിന്റെ നിബന്ധനയൊത്ത ഒരു ആടിനെ അറുത്താല്‍ മതിയാകും. കുട്ടി ആണാണെങ്കില്‍ തുല്യമായ രണ്ടാടും പെണ്ണാണെങ്കില്‍ ഒരാടും അറുക്കണമെന്നു ഹദീസില്‍ വന്നതുകൊണ്ട് അതു സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഉളുഹിയ്യത്തിനെപ്പോലെ അഖീഖയിലും ഏഴു ആട്, ഒരു ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം, മാടിന്റെ ഏഴിലൊന്ന് എന്ന ക്രമത്തിലാണ് ശ്രേഷ്ഠത. കുട്ടി ആണാണെങ്കിലും പെണ്ണാണെങ്കിലും (തുഹ്ഫ: 9/371).
ആദ്യം കുട്ടിക്ക് പേരിടുക, പിന്നീട് അറവ്, ശേഷം മുടി കളയുക എന്നതാണ് ക്രമം. കുട്ടിയുടെ പേര് പറഞ്ഞ്, അത് അവന്റെ ദബീഹത്താണ്, അല്ലാഹുവേ ഇതു നീ സ്വീകരിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചു ബിസ്മി ചൊല്ലി മൃഗത്തെ അറവു നടത്തലാണ് സുന്നത്ത്. മൃഗത്തിന്റെ കഴുത്തിലും കുട്ടിയുടെ തലയിലും കുട്ടിയുടെ തലയിലും കത്തിവെക്കുന്നത് ഒരേ സമയത്താവണമെന്ന ധാരണ ചിലയിടങ്ങളിലുണ്ട്. ഇതിന് അടിസ്ഥാനമില്ല.
അഖീഖത്തിന്റെ ഭാഷാര്‍ത്ഥവും ശര്‍ഈ അര്‍ത്ഥവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ വേണ്ടി മുടി കളയുന്ന സമയത്ത് അറവു സുന്നത്താണെന്നു കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം (ബാജൂരി: 2/312, തര്‍ശീഹ്: 206). ഇതിന്റെ ഉദ്ദേശ്യം മുടി കളയല്‍ കര്‍മവും അഖീഖത്തിന്റെ അറഴും ഒരു ദിവസം തന്നെയാവല്‍ സുന്നത്താണെന്നാണ്. ഇക്കാര്യം പറഞ്ഞ ഗ്രന്ഥങ്ങളില്‍തന്നെ അറവിനു ശേമാണ് മുടി കളയേണ്ടതെന്നു വ്യക്തമാക്കിയിട്ടുണ്ട്.
അഖീഖത്തിന്റെ മാംസം വേവിച്ചു നല്‍കലും വലതു കുറക് വേവിക്കാതെ വയറ്റാട്ടിക്ക് (പേറ്റിച്ചി) നല്‍കലും സുന്നത്തുണ്ട്. . ഒരു വയറ്റാട്ടിയും ഒന്നിലധികം മൃഗങ്ങളുമാണെങ്കില്‍ അവയുടെയെല്ലാം വലതു കുറക് അവര്‍ക്കു നല്‍കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/372).
മാംസം മധുരം ചേര്‍ത്തു വേവിക്കലും അറുക്കുന്നവനും തിന്നുന്നവനും എല്ലുകള്‍ പൊട്ടിക്കാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കലും സുന്നത്തുണ്ട്. മധുരം ചേര്‍ക്കുന്നതില്‍ കുട്ടിയുടെ സ്വഭാവ മാധുര്യത്തിലുള്ള ശുഭലക്ഷണവും എല്ലു പൊട്ടാതിരിക്കുന്നതില്‍ കുട്ടിയുടെ അവയവങ്ങള്‍ രക്ഷപ്പെടുക എന്ന ശുഭലക്ഷണവുമാണുള്ളത് (തുഹ്ഫ: 9/372).
അഖീഖത്തറുക്കുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. ഏഴു കുട്ടികളെതൊട്ടു ഒരു മാടിനെ അറുത്താല്‍ ഏഴു പേരെ തൊട്ടും അതു അഖീഖത്താവും (തുഹ്ഫ, ശര്‍വാനി: 9/371). കുട്ടിയുടെ നാട്ടില്‍തന്നെ അറവു നടത്തണമെന്നില്ല. ഏതു നാട്ടില്‍ വെച്ചറുത്താലും അഖീഖത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ് (ഫതാവല്‍ കുബ്‌റ: 4/257).
ഉള്ഹിയ്യത്തിന്റെ മിക്ക നിയമങ്ങളും അഖീഖത്തിലും ബാധകമാണ്. മൃഗത്തിന്റെ പ്രായം, ഇനം, ഗുണമേന്മ, ന്യൂന്യതകളെതൊട്ടു മുക്തമാകല്‍, നിയ്യത്ത്, അറവ്, സ്വയം ഭക്ഷിക്കല്‍, വിതരണം, സൂക്ഷിച്ചു വെക്കല്‍ എന്നിവയിലെല്ലാം രണ്ടിനും ഒരേ നിയമമാണുള്ളത് (തുഹ്ഫ: 9/371, നിഹായ: 8/138).
അഖീഖത്തിനു മാത്രം ബാധകമാകുന്ന ചില നിയമങ്ങളുണ്ട്. ഒന്ന് അറവിന് നിശ്ചിത സമയമില്ല. രണ്ട്: വേവിക്കാതെ തന്നെ ദരിദ്രര്‍ക്കു മാംസ വിതരണം നടത്തല്‍ നിര്‍ബന്ധമില്ല. മൂന്ന്: ധനികര്‍ക്ക് മാംസം     ഹദ്‌യയായി ലഭിച്ചാല്‍ ഉടമാവകാശം വരുന്നതാണ് (ഇആനത്ത്: 2/327).
അഖീഖത്തിന്റെ ഇറച്ചി അമുസ്‌ലിമിനു ദാനം ചെയ്യാനോ ഭക്ഷിപ്പിക്കാനോ ഹദ്‌യ നല്‍കാനോ പാടില്ല. അഖീഖത്ത് നല്‍കപ്പെടുന്ന നിര്‍ധനരും സമ്പന്നരും മുസ്‌ലിമായിരിക്കണം (ബാജൂരി: 2/313).

സദ്യയിലേക്കു ജനങ്ങളെ വിളിച്ചു വരുത്താമെങ്കിലും വേവിച്ച മാംസം (ചാറിനോടു കൂടെ) ദരിദ്രര്‍ക്കു കൊടുത്തയക്കലാണ് ഉത്തമം (ഇആനത്ത്: 2/327).
അഖീഖത്ത് മൃഗത്തിന്റെ തോല് സ്വദഖ ചെയ്യുകയാണ് വേണ്ടത്. ഉടമസ്ഥന്‍ ഉപയോഗിക്കുന്നതിനും വിരോധമില്ല. വില്‍പന നിഷിദ്ധമാണ് (തുഹ്ഫ: 9/363). പ്രസവിക്കപ്പെട്ട കുട്ടി ജാരസന്താനമാണെങ്കില്‍ നിര്‍ധനനായ ആ കുട്ടിക്കു ചെലവ് കൊടുക്കേണ്ട കടമ മാതാവിനാണ്. പ്രസ്തുത കുട്ടിക്കു ഉമ്മ അഖീഖത്തറുക്കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/370).
കടം വാങ്ങി അഖീഖത്തറുക്കുന്ന സമ്പ്രദായം ഇന്നു കണ്ടുവരുന്നുണ്ട്. അത് ഭൂഷണമല്ല. അതുപോലെത്തന്നെ കടം ഉള്ളവര്‍ അത് വീട്ടാനുള്ള സംഖ്യകൊണ്ട് അഖീഖത്ത് അറുക്കുന്നതും ശരിയല്ല.

കണ്ണേറും പ്രതിവിധിയും

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളില്‍പെട്ടതാണു ശാരീരികാവയവങ്ങള്‍. ഇവയില്‍ വളരെ വലിയ സ്ഥാനമാണ് കണ്ണ് അര്‍ഹിക്കുന്നത്. 'കണ്ണില്ലാത്തവനേ കണ്ണിന്റെ വിലയറിയൂ' എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ. പക്ഷെ, കണ്ണ് എന്ന മഹത്തായ അനുഗ്രഹവും ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് വിനയാകാറുണ്ട്. അതാണ് കണ്ണേറ്. എന്താണ് കണ്ണേറെന്നും അതിന്റെ പ്രതിവിധിയെന്തെന്നും പരിശോധിക്കാം.
ഹാഫിള് ഇബ്‌നു ഹജര്‍ (റ) പറയുന്നു: ചീത്ത പ്രകൃതിയുള്ളവരില്‍നിന്ന് അസൂയയുടെ കലര്‍പ്പോടെ  നന്മ തോന്നിപ്പിക്കുന്ന നോട്ടം ഉണ്ടാകുന്നു. ഇതുകാരണം നോക്കപ്പെടുന്ന വസ്തുവിന് ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിനാണ് കണ്ണേറ് എന്നു പറയുന്നത് (ഫതഹുല്‍ ബാരി: 10/210). ഇമാം നവവി (റ) ഉദ്ധരിക്കുന്നു: കണ്ണഏറുകാരന്‍ അത് ഏല്‍ക്കുന്നവനോട് അഭിമുഖമാകുമ്പോള്‍ അല്ലാഹു ഉണ്ടാക്കുന്ന കെടുതി മാത്രമാണ് അവിടെ സംഭവിക്കുന്നത് (ശറഹു മുസ്‌ലിം: 7/427).

ആത്മാക്കളില്‍ ചിലതിനുണ്ടാകുന്ന ദുര്‍ഗുണമാണ് കണ്ണേറ്. ഇതില്‍ കണ്ണിനപ്പുറം പ്രവര്‍ത്തിക്കുന്നത് ആത്മീയ ശക്തിയും അതിന്റെ ചാലകശക്തി അല്ലാഹുവിന്റെ ഖുദ്‌റത്തുമാണ്. നാവേറ്, നാഫലം, പ്രാക്ക്, മനംപ്രാക്ക് തുടങ്ങിയ പ്രയോഗങ്ങള്‍ നമുക്കിടയിലുണ്ടെല്ലോ. തത്ത്വത്തില്‍ ഇതെല്ലാം കണ്ണേറില്‍ പെട്ടതാണ്. ഫലത്തില്‍, എല്ലാം ആത്മബാധയാണ്. അന്ധനായ കണ്ണേറുകാരന്റെ അടുക്കല്‍ വിവരിക്കപ്പെട്ട വസ്തുവില്‍ അവന്റെ ആത്മാവേറ്റെന്നു വരാം. ബാഹ്യാവയവങ്ങളില്‍ കണ്ണിന് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ സ്വാധീനമുള്ളതുകൊണ്ടാണ് അതിലേക്ക് ചേര്‍ത്തിപ്പറയുന്നത്. ബോധപൂര്‍വ്വമോ യാദൃച്ഛികമായോ കണ്ണേറു സംവിക്കാം. ചിലപ്പോള്‍ ഇത് കണ്ണേറുകാരനില്‍തന്നെ തിരിച്ചേല്‍ക്കാനും സാധ്യതയുണ്ട്.

അബൂഹുറൈറ (റ) യില്‍ നിന്നും നിവേദനം; പ്രവാചകന്‍ പറഞ്ഞു: കണ്ണേറ് യാഥാര്‍ത്ഥ്യമാണ് (ബുഖാരി, മുസ്‌ലിം). ഉമ്മു സലമ (റ) യില്‍നിന്നും നിവേദനം. മഹതി പറഞ്ഞു: എന്റെ വീട്ടില്‍വെച്ചു മുഖത്ത് നിറപ്പകര്‍ച്ചയുള്ള ഒരു സ്ത്രീയെ കാണാനിടയായ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: അവള്‍ക്കു നിങ്ങള്‍ മന്ത്രിക്കുക. കാരണം, അവള്‍ക്ക് കണ്ണേറേറ്റിട്ടുണ്ട് (ബുഖാരി, മുസ്‌ലിം). ഇബ്‌നു അബ്ബാസില്‍ നിന്നും നിവേദനം. പ്രവാചകന്‍ പറഞ്ഞു: കണ്ണേറ് ഒരു വസ്തുതയാണ്. അല്ലാഹുവിന്റെ വിധിയെ വല്ലതിനും മറികടക്കാനാകുമായിരുന്നുവെങ്കില്‍ കണ്ണേറിന് കഴിയുമായിരുന്നു (മുസ്‌ലിം).
കണ്ണേറു തടയാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാം. അത് വരാനുള്ള സാഹചര്യം തടയുകയാണ് അതിലൊന്ന്. ഇതാണ് യഅഖൂബ് നബി (അ) തന്റെ പ്രിയ മകന്‍ ബിന്‍യാമീനെ മറ്റു പത്തു മക്കള്‍ക്കൊപ്പം ഈജിപ്തിലേക്ക് യാത്രയാക്കുമ്പോള്‍ അവര്‍ക്കു നല്‍കിയ ഉപദേശത്തിലൂടെ ചെയ്തത്. യഅഖൂബ് നബി പറഞ്ഞു:

പ്രിയമക്കളെ, നിങ്ങള്‍ ഒറ്റക്കവാടത്തില്‍കൂടി കടക്കരുത്. വിവിധ കവാടങ്ങളിലൂടെ പ്രവേശിക്കുക.'' ഈ ഖുര്‍ആന്‍ വാക്യം വിശദീകരിച്ചുകൊണ്ട് മുഫസ്സിറുകള്‍ വ്യക്തമാക്കുന്നത്, തന്റെ മക്കള്‍ക്ക് കണ്ണേറ് പറ്റാതിരിക്കാനായിരുന്നു ഈ നിര്‍ദ്ദേശമെന്നാണ് (ഖുര്‍ഥുബി: 5/158, റാസി: 9/176, റൂഹുല്‍ മആനി: 13/15).
ഇമാം ബഗവി (റ) ഉദ്ധരിക്കുന്നു: കണ്ണേറ് ഏല്‍ക്കാന്‍ സാധ്യതയുള്ള ഭംഗിയുള്ള ഒരു കുട്ടിയെ കണ്ടപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു: അവന്റെ താടിയെല്ലിലെ നുണക്കുഴി നിങ്ങള്‍ കറുപ്പിക്കുക (ബഗവിയുടെ ശറഹുസ്സുന്ന: 13/116, മിര്‍ഖാത്ത്: 4/502). കണ്ണേറുകാരന്റെ നോട്ടത്തെ തിരിച്ചുകളയുന്നതിനുവേണ്ടിയായിരുന്നു ഈ നിര്‍ദ്ദേശം. പ്രസ്തുത നുണക്കുഴിയിലല്ലാതെ കവിള്‍തടത്തില്‍ ഈവിധം അടയാളപ്പെടുത്തുന്നതും അനുവദനീയമാണ്. എന്നാല്‍, നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കു സമീപത്തും മറ്റും ജീവനുള്ള വസ്തുക്കളുടെ പ്രതിമയും ശില്‍പവും ഉണ്ടാക്കുന്നതും വെക്കുന്നതും നിഷിദ്ധമാണ്.

കണ്ണേറുകാരന്‍ തനിക്ക് കൗതുകമായി തോന്നുന്ന വല്ലതും കാണുമ്പോള്‍ അതില്‍ ബറകത്തിനായി പ്രാര്‍ത്ഥിക്കുന്നത് കണ്ണേറിന്റെ കെടുതി തടയാനുള്ള മാര്‍ഗങ്ങളിലൊന്നാണ്. ഇങ്ങനെ ചെയ്യല്‍ അദ്ദേഹത്തിനു സുന്നത്താണ്. ഇമാം മാലിക് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം: സഹ്‌ലു ബിന്‍ ഹുനൈഫിന്റെ പുത്രന്‍ അബൂ ഉമാമ (റ) വിവരിക്കുന്നു: സഹ്‌ലു ബിന്‍ ഹുനൈഫ് കുളിക്കുന്നതു കണ്ട ആമിറു ബിന്‍ റബീഅ ഇങ്ങനെ പറഞ്ഞു: ഹൊ, എത്ര മനോഹരമായ ശരീരം! ഇതുപോലെ ഒരാളെ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. താമസിയാതെ സഹ്ല്‍ ബോധരഹിതനായി വീണു. വിവരമറിഞ്ഞ പ്രവാചകന്‍ ദേഷ്യപ്പെട്ടുകൊണ്ട് ആമിറിനോട് പറഞ്ഞു: നിങ്ങളോരോരുത്തര്‍ എന്തിനുവേണ്ടിയാണ് തന്റെ സഹോദരനെ വധിക്കുന്നത്. അദ്ദേഹത്തിനുവേണ്ടി ബറകത്തിന് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടിയിരുന്നത്.

ഏതായാലും, അദ്ദേഹത്തിനുവേണ്ടി കഴുകുക. ഇതേതുടര്‍ന്നു ആമിര്‍ (റ) തന്റെ മുഖവും കൈകളും കാല്‍മുട്ടുകളും രണ്ടു കാലിന്റെ അഗ്രങ്ങളും വസ്ത്രത്തിന്റെ ശരീര സ്പര്‍ശിയായ അടിഭാഗവും കഴുകി ഒരു പാത്രത്തിലാക്കി അത് സഹ്‌ലിനുമേല്‍ ഒഴിച്ചപ്പോള്‍ അദ്ദേഹം സുഖം പ്രാപിക്കുകയും സഹയാത്രികരുടെകൂടെ യാത്ര തുടരുകയും ചെയ്തു (മുവത്വ: 2/938).
കണ്ണേറിന്റെ കാര്യം നമുക്ക് അജ്ഞാതമായതുപോലെ അതിന്റെ പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെട്ടതിലെ രഹസ്യങ്ങളും അജ്ഞാതമാണ്. നബിയും സ്വഹാബത്തും ഇമാമുകളും നിര്‍ദ്ദേശിച്ച മാര്‍ഗങ്ങള്‍ യുക്തിചിന്തക്കു വിധേയമാക്കാതെ സ്വീകരിക്കുകയേ വഴിയുള്ളൂ. കണ്ണേറ് വിഷമമനുഭവിക്കുമ്പോള്‍ മന്ത്രം ഒരു മരുന്നാണ്. ഉമ്മു സലമ (റ) യുടെ വീട്ടില്‍ വെച്ചു നബി കണ്ട സ്ത്രീയുടെ മുഖത്തെ നിറപ്പകര്‍ച്ച കണ്ണേറുമൂലമാണെന്നും അതിന് പരിഹാരമായി നബി നിര്‍ദ്ദേശിച്ചത് മന്ത്രമായിരുന്നുവെന്നും നേരത്തെ പറഞ്ഞുവല്ലോ. മന്ത്രത്തില്‍ ഏറ്റവും ഫലപ്രദമായത് സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ഓതി മന്ത്രിക്കലാണെന്നു മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കണ്ണേറു സത്യമാണെന്നു മതപ്രമാണങ്ങള്‍കൊണ്ടു സ്ഥിരപ്പെട്ടിട്ടും മുഅ്തസിലീ പ്രസ്ഥാനത്തിന്റെ നായകന്‍ അബൂ അലിയ്യുല്‍ ജുബ്ബായി ഇതിനെ ശക്തമായി നിഷേധിക്കുന്നു. കണ്ണേറ് അന്ധവിശ്വാസമാണെന്നു പറയുന്നവര്‍ ജുബ്ബായിയെ പിന്‍പറ്റുന്നവരാണ്. ഇവര്‍ക്കെതിരെ ഇബ്‌നുല്‍ ഖയ്യിം ഇങ്ങനെ പ്രസ്താവിക്കുന്നു: പ്രമാണങ്ങളെ കുറിച്ചു വിവരമില്ലാത്തവരും ബുദ്ധികുറഞ്ഞവരുമായ ചിലര്‍ കണ്ണേറിനെ തള്ളിക്കളഞ്ഞു. യഥാര്‍ത്ഥമല്ലാത്ത, അന്ധമായ ചില ധാരണകള്‍ മാത്രമാണ് അതെന്ന് അവര്‍ വിധിയെഴുതി. ബുദ്ധിയും പ്രമാണവും സ്ഥിരീകരിക്കുന്നത് അറിയാന്‍കഴിയാത്ത പരമ വിഡ്ഢികളാണവര്‍. അകക്കണ്ണിന്റെ മറ കട്ടിയുള്ളവരും കടുത്ത പ്രകൃതക്കാരും ആത്മാക്കളെക്കുറിച്ചും അവയുടെ വ്യവഹാരങ്ങളെക്കുറിച്ചും യാതൊന്നും അറിയാത്തവര്‍ മാത്രമേ ഇങ്ങനെ പറയൂ. വിവിധ മതക്കാരും പ്രസ്ഥാനക്കാരുമായ നേതാക്കള്‍വരെ കണ്ണേറ്

അംഗീകരിച്ചവരാണ്. അവരാരും അത് തള്ളിക്കളഞ്ഞവരല്ല. അത് എങ്ങനെ നടക്കുന്നുവെന്നതിലേ അവര്‍ക്ക് തര്‍ക്കമുള്ളൂ (സാദുല്‍ മആദ്: 4/144).
ആലൂസി തന്റെ റൂഹുല്‍ മആനിയില്‍ പറയുന്നു: ഏതൊരു കാര്യവും യാഥാര്‍ത്ഥ്യമാകുന്നതിനു പിന്നിലെ ആത്യന്തിക കാരണം അല്ലാഹുവിന്റെ ഉദ്ദേശ്യം മാത്രമാണെന്നതും അവന്‍ വേണ്ടുക വെച്ചതുമാത്രമേ സംഭവിക്കുകയുള്ളൂവെന്നതും അല്ലാത്തത് സംഭവിക്കില്ലായെന്നതും സ്ഥിരപ്പെട്ടതാണ്. എന്നാല്‍, കണ്ണേറിന്റെ പ്രതിഫലന കാര്യത്തിലെ അല്ലാഹുവിന്റെ ഹിക്മത്ത് എന്താണെന്നു നമുക്ക് അജ്ഞാതമാണ് (റൂഹുല്‍ മആനി: 13/18). പുത്തനാശയക്കാരായ ഇബ്‌നു ഖയ്യിമും ആലൂസിയും കണ്ണേറ് സത്യമാണെന്ന് പ്രഖ്യാപിച്ചവരാണ്.


🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

കണ്ണേറും
പ്രതിവിധിയും
~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഹാഫിള് ഇബ്‌നു ഹജര്‍ (റ) പറയുന്നു:

ചീത്ത പ്രകൃതിയുള്ളവരില്‍നിന്ന് അസൂയയുടെ കലര്‍പ്പോടെ  നന്മ തോന്നിപ്പിക്കുന്ന നോട്ടം ഉണ്ടാകുന്നു. ഇതുകാരണം നോക്കപ്പെടുന്ന വസ്തുവിന് ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിനാണ് കണ്ണേറ് എന്നു പറയുന്നത്
(ഫതഹുല്‍ ബാരി: 10/210).

ഇമാം നവവി (റ) ഉദ്ധരിക്കുന്നു:
കണ്ണേറുകാരന്‍ അത് ഏല്‍ക്കുന്നവനോട് അഭിമുഖമാകുമ്പോള്‍ അല്ലാഹു ഉണ്ടാക്കുന്ന കെടുതി മാത്രമാണ് അവിടെ സംഭവിക്കുന്നത്
(ശറഹു മുസ്‌ലിം: 7/427).

ആത്മാക്കളില്‍ ചിലതിനുണ്ടാകുന്ന ദുര്‍ഗുണമാണ് കണ്ണേറ്.

ഇതില്‍ കണ്ണിനപ്പുറം പ്രവര്‍ത്തിക്കുന്നത് ആത്മീയ ശക്തിയും അതിന്റെ ചാലകശക്തി അല്ലാഹുവിന്റെ ഖുദ്‌റത്തുമാണ്.

നാവേറ്, നാഫലം, പ്രാക്ക്, മനംപ്രാക്ക് തുടങ്ങിയ പ്രയോഗങ്ങള്‍ നമുക്കിടയിലുണ്ടെല്ലോ. തത്ത്വത്തില്‍ ഇതെല്ലാം കണ്ണേറില്‍ പെട്ടതാണ്. ഫലത്തില്‍, എല്ലാം ആത്മബാധയാണ്.

അന്ധനായ കണ്ണേറുകാരന്റെ അടുക്കല്‍ വിവരിക്കപ്പെട്ട വസ്തുവില്‍ അവന്റെ ആത്മാവേറ്റെന്നു വരാം. ബാഹ്യാവയവങ്ങളില്‍ കണ്ണിന് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ സ്വാധീനമുള്ളതുകൊണ്ടാണ് അതിലേക്ക് ചേര്‍ത്തിപ്പറയുന്നത്. ബോധപൂര്‍വ്വമോ യാദൃച്ഛികമായോ കണ്ണേറു സംവിക്കാം. ചിലപ്പോള്‍ ഇത് കണ്ണേറുകാരനില്‍തന്നെ തിരിച്ചേല്‍ക്കാനും സാധ്യതയുണ്ട്.

ഉമ്മു സലമ (റ) യില്‍നിന്നും നിവേദനം.
മഹതി പറഞ്ഞു: എന്റെ വീട്ടില്‍വെച്ചു മുഖത്ത് നിറപ്പകര്‍ച്ചയുള്ള ഒരു സ്ത്രീയെ കാണാനിടയായ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: അവള്‍ക്കു നിങ്ങള്‍ മന്ത്രിക്കുക. കാരണം, അവള്‍ക്ക് കണ്ണേറേറ്റിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).

ഇബ്‌നു അബ്ബാസില്‍ നിന്നും നിവേദനം.
പ്രവാചകന്‍ (സ)പറഞ്ഞു: കണ്ണേറ് ഒരു വസ്തുതയാണ്. അല്ലാഹുവിന്റെ വിധിയെ വല്ലതിനും മറികടക്കാനാകുമായിരുന്നുവെങ്കില്‍ കണ്ണേറിന് കഴിയുമായിരുന്നു
(മുസ്‌ലിം).

 عَنِ ابْنِ عَبَّاسٍ رضي الله عنهما ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: الْعَيْنُ حَقٌّ

ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്നും നിവേദനം: നബി صلى الله عليه وسلم പറഞ്ഞു “കണ്ണേറ് ബാധിക്കുമെന്നത് സത്യമാണ്”
(മുസ്‌ലിം ഹദീസ് നമ്പർ 5656)

ജുഹ്‌ഫയിലെ ശുഅബുൽ ഖറാനിലൂടെ നബി صلى الله عليه وسلم തങ്ങളും ഏതാനും അനുചരന്മാരും യാത്ര ചെയ്യുകയായിരുന്നു. അവിടെ സഹ്‌ലുബ്നു ഹുനയ്ഫ് رضي الله عنهما കുളിക്കുന്നുണ്ടായിരുന്നു. സുന്ദരനായ അയാളെ നോക്കി ആമിറുബ്നു റബീഅ رضي الله عنهما ആശ്ചര്യപൂർവ്വം പറഞ്ഞു. “മണിയറയിൽ കഴിയുന്ന മണവാട്ടികളെപ്പോലും ഇത്ര സൌന്ദര്യത്തോടെ ഞാൻ കണ്ടിട്ടില്ല” ഇതോടെ സഹ്‌ലിന് رضي الله عنهما പനി ബാധിച്ചു തളർന്നു. അദ്ദേഹത്തെ നബി صلى الله عليه وسلم തങ്ങളുടെ അടുത്തുകൊണ്ടുവന്നു. ആരെങ്കിലും ഇദ്ദേഹത്തെ കണ്ണുവെച്ചതായി സംശയിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ആമിറുബ്നു റബീഅയെرضي الله عنهما സംശയമുണ്ടെന്ന് അവർ പറഞ്ഞു. എന്തിനാണു നിങ്ങളിലൊരാൾ തന്റെ സഹോദരനെ കൊല്ലുന്നത് ? നിനക്ക് അത്‌ഭുതമുളവാക്കുന്ന ഒന്ന് നീ കണ്ട സമയത്ത് അദ്ദേഹത്തിന് അനുഗ്രഹത്തിനായി പ്രാർത്ഥിച്ചുകൂടായിരുന്നുവോ ? എന്ന് നബി صلى الله عليه وسلم ചോദിച്ചു.

കണ്ണേറ് തട്ടിയാൽ ഏറ്റവും ഫലപ്രദമായ മന്ത്രം ജിബ്‌രീൽ عليه السلام പഠിപ്പിച്ച മന്ത്രമാണ്

بِاسْمِ اللهِ يُبْرِيكَ. وَمِنْ كُلِّ دَاءٍ يَشْفِيكَ. وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ. وَشَرِّ كُلِّ ذِي عَيْنٍ. (رواه مسلم

(മുസ്‌ലിം .ഹദീസ് നമ്പർ 5653)

നബി صلى الله عليه وسلم ചൊല്ലാറുള്ള മറ്റൊരും മന്ത്രമാണ്

أَعُوذُ بِكَلِمٰاتِ اللهِ التَّامَّة، مِنْ كُلِّ شَيْطٰانٍ وَهٰامَّة، وَمِنْ كُلِّ عَيْنٍ لاٰمَّة مٰا شٰاءَ اللهُ لاٰ قُوَّةَ إِلاَّ بِالله

(ബുഖാരി ഹദീസ് നമ്പർ 3306)

വല്ല വസ്തുവും അല്ലെങ്കിൽ വല്ലവരുടെയും വസ്ത്രമോ ശബ്ദമോ മറ്റെന്തെങ്കിലും കാര്യങ്ങളോ നമ്മെ ആകർഷിച്ചാൽ مٰا شٰاءَ الله എന്നോ تَبٰارَكَ الله എന്നോ ചൊല്ലിയാൽ,നമ്മുടെ കണ്ണേറ് ഏൽക്കുന്നത് തടയാവുന്നതാണ്.

മാതാപിതാക്കൾ പോലും സ്വന്തം മക്കളുടെ പ്രവൃത്തിയിലോ മറ്റോ അൽ‌ഭുതം തോന്നിയാൽ ഇങ്ങനെ പറയാതിരുന്നാൽ കണ്ണേറ് സ്വന്തം മക്കളെപോലും ബാധിക്കും

ഇബ്നുഅബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, കണ്ണേറ് സത്യമാണ്, വിധിയെ മറി കടക്കാന്‍ വല്ലതിനും സാധ്യമായിരുന്നെങ്കില്‍ കണ്ണ് അതിനെ മറി കടക്കുമായിരുന്നു.
(മുസ്‌ലിം)

ഒരിക്കല്‍ ഉമ്മുസലമയുടെ വീട്ടില്‍ നിര്‍ത്താതെ കരയുന്ന ഒരു കുഞ്ഞിനെ കണ്ടപ്പോള്‍ നബി(സ) ചോദിച്ചു: "നിങ്ങളവന് കണ്ണേറിനുള്ള മന്ത്രം നടത്തുന്നില്ലേ...?(മുവത്വ, അഹ്മദ്‌)

നബി പത്നി ആഇശ(റ) പറയുന്നു: "ഞാന്‍ റസൂലിനെ കണ്ണേറിനു മന്ത്രിച്ചിരുന്നു. അപ്പോള്‍ എന്‍റെ കൈ അവിടുത്തെ നെഞ്ചില്‍ വെച്ച് ഞാന്‍ പറയും: "ജനങ്ങളുടെ റബ്ബേ, പ്രയാസം നീക്കണേ, നിന്‍റെ കയ്യിലാണ് ശമനം, നീയല്ലാതെ പ്രയാസം നീക്കുന്നവനില്ല"
(അഹ്മദ്‌)

അബൂസഈദ്‌(റ)വില്‍ നിന്ന്‌ : ജിബ്രീല്‍(അ) ഒരിക്കല്‍ നബി(സ)യുടെ അടുത്ത്‌ വന്ന്‌ ചോദിച്ചു. മുഹമ്മദെ (സ)! അങ്ങ്‌ രോഗിയാണോ?

അതെ എന്നവിടുന്ന്‌ മറുപടി പറഞ്ഞു.
ജീബ്രീല്‍(അ) പറഞ്ഞു: അല്ലാഹുവിന്‍റെ നാമത്തില്‍ അങ്ങയെ വിഷമിപ്പിക്കുന്ന എല്ലാവരെത്തൊട്ടും അസൂയാലുക്കളുടെ കണ്ണിനെത്തൊട്ടും അങ്ങയെ ഞാന്‍ മന്ത്രിക്കുന്നു സത്യത്തില്‍ അങ്ങയെ സുഖപ്പെടുത്തുന്നവന്‍ അല്ലാഹുവാണ്‌. അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങയെ മന്ത്രിക്കുന്നു.
(മുസ്ലിം)

നബി(സ)യെ ശത്രുക്കളായ ജൂതരും മറ്റും അസൂയ നിറഞ്ഞ കണ്ണുകള്‍ കൊണ്ട് എറിഞ്ഞിരുന്നു എന്ന് ഖുര്‍ആനില്‍ തന്നെ അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. നോക്കൂ അല്ലാഹു പറയുന്നത്:

നിഷേധികള്‍ ഈ ഉല്‍ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ കൊണ്ട് നിന്നെ വീഴുത്തുക തന്നെ ചെയ്യും. തീര്‍ച്ചയായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ് എന്നവര്‍ പറയും"
(ഖുര്‍ആന്‍ 68:51)

അബൂ സഅദു(റ) പറയുന്നു:

റസൂല്‍(സ) ജിന്നുകളുടെയും മനുഷ്യരുടെയും കണ്ണേറില്‍ നിന്ന് അല്ലാഹുവിനോട് അഭയം തേടിയിരുന്നു. മുഅവ്വിദതാനി (സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ്‌) അവതരിച്ചതോടെ അത് സ്വീകരിച്ചു റസൂല്‍(സ) മറ്റെല്ലാം ഒഴിവാക്കി"
(നസാഇ, ഇബ്നുമാജ)

മനുഷ്യരുടെയും ജിന്നുകളുടെയും അടുക്കല്‍ നിന്ന് നമുക്ക് കണ്ണേറ് സംഭവിക്കാമെന്ന് ഈ ഹദീസില്‍ നിന്ന് മനസിലാക്കാം. വെറും പ്രാര്‍ത്ഥന മാത്രമല്ല കണ്ണേറിന് പ്രതിവിധി അതിനായി വിശുദ്ധ ഖുര്‍ആനില്‍ രണ്ടു ചെറു അദ്ധ്യായങ്ങളും അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു എന്നും കാണാം .

അത് കൊണ്ട്, അല്‍ഭുതം തോന്നുന്ന വല്ലതും കാണുന്ന പക്ഷം, ما شاء الله لا قوة الا بالله എന്ന് പറഞ്ഞ് അതില്‍ ബര്‍കത് ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ആയതിന്‍റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ പണ്ഡിതര്‍ പറയുന്നുണ്ട്.

മറ്റുള്ളവരില്‍നിന്ന് ഇത്തരം വല്ലതും ഉണ്ടാവുമെന്ന് ഭയപ്പെടുന്ന പക്ഷം, സൂറതുല്‍ഫലഖും നാസും ഓതി അല്ലാഹുവിനോട് കാവലിനെ തേടണമെന്നും ഹദീസുകളില്‍ കാണാം.

ശര്‍ഇയ്യായ മറ്റു മന്ത്രങ്ങള്‍ നടത്താവുന്നതും അതിനായി മറ്റുള്ളവരെ സമീപിക്കാവുന്നതുമാണ്.

സൂറതുല്‍ ഫാതിഹയും ആയതുല്‍ കുര്‍സിയും സൂറതുല്‍ ബഖറയിലെ അവസാന രണ്ട് ആയതുകളും (ആമനറസൂല്‍) എല്ലാം ഇതിന് മന്ത്രിക്കാവുന്നവയാണ്.

ദിവസവും രാവിലെയും വൈകുന്നേരവും
بسم الله الذي لا يضر مع اسمه شيئ في الارض ولا في السماء وهو السميعالعليم
എന്ന ദിക്റ് മൂന്ന് പ്രാവശ്യം ചൊല്ലുന്നത് പതിവാക്കിയാല്‍ ഇത്തരം ശല്യങ്ങളില്‍നിന്നെല്ലാം രക്ഷ നേടാമെന്ന് ഇമാം തിര്‍മിദി നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം.

കണ്ണേറു തടയാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാം. അത് വരാനുള്ള സാഹചര്യം തടയുകയാണ് അതിലൊന്ന്. ഇതാണ് യഅഖൂബ് നബി (അ) തന്റെ പ്രിയ മകന്‍ ബിന്‍യാമീനെ മറ്റു പത്തു മക്കള്‍ക്കൊപ്പം ഈജിപ്തിലേക്ക് യാത്രയാക്കുമ്പോള്‍ അവര്‍ക്കു നല്‍കിയ ഉപദേശത്തിലൂടെ ചെയ്തത്.

യഅഖൂബ് നബി പറഞ്ഞു: പ്രിയമക്കളെ, നിങ്ങള്‍ ഒറ്റക്കവാടത്തില്‍കൂടി കടക്കരുത്. വിവിധ കവാടങ്ങളിലൂടെ പ്രവേശിക്കുക.” ഈ ഖുര്‍ആന്‍ വാക്യം വിശദീകരിച്ചുകൊണ്ട് മുഫസ്സിറുകള്‍ വ്യക്തമാക്കുന്നത്, തന്റെ മക്കള്‍ക്ക് കണ്ണേറ് പറ്റാതിരിക്കാനായിരുന്നു ഈ നിര്‍ദ്ദേശമെന്നാണ് (ഖുര്‍ഥുബി: 5/158,
(റാസി: 9/176,
(റൂഹുല്‍ മആനി: 13/15).

ഇമാം ബഗവി (റ) ഉദ്ധരിക്കുന്നു:

കണ്ണേറ് ഏല്‍ക്കാന്‍ സാധ്യതയുള്ള ഭംഗിയുള്ള ഒരു കുട്ടിയെ കണ്ടപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു: അവന്റെ താടിയെല്ലിലെ നുണക്കുഴി നിങ്ങള്‍ കറുപ്പിക്കുക (ബഗവിയുടെ ശറഹുസ്സുന്ന: 13/116, മിര്‍ഖാത്ത്: 4/502).
കണ്ണേറുകാരന്റെ നോട്ടത്തെ തിരിച്ചുകളയുന്നതിനുവേണ്ടിയായിരുന്നു ഈ നിര്‍ദ്ദേശം. പ്രസ്തുത നുണക്കുഴിയിലല്ലാതെ കവിള്‍തടത്തില്‍ ഈവിധം അടയാളപ്പെടുത്തുന്നതും അനുവദനീയമാണ്. എന്നാല്‍, നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കു സമീപത്തും മറ്റും ജീവനുള്ള വസ്തുക്കളുടെ പ്രതിമയും ശില്‍പവും ഉണ്ടാക്കുന്നതും വെക്കുന്നതും നിഷിദ്ധമാണ്...

അല്ലാഹുവേ ഞങ്ങളുടെ എല്ലാം മനസ്സ്  നീ  നന്നാക്കി  തരണേ  റബ്ബേ...

ആമീൻ

ശുഭ ലക്ഷണവും അവലക്ഷണവും ഇസ്ലാമിക വീക്ഷണത്തിൽ

ചില കാര്യങ്ങളെക്കുറിച്ച് ശുഭലക്ഷണമെന്നും മറ്റു ചിലതിനെക്കുറിച്ച് അവലക്ഷണമെന്നും പറയാറുണ്ടെല്ലോ. എന്നാല്‍, ഈ വിഷയത്തിലെ ഇസ്‌ലാമിക കാഴ്ചപ്പാടെന്ത്? ഇത് സത്യമോ അതോ അന്ധവിശ്വാസമോ? പ്രമാണങ്ങള്‍ എന്തുപറയുന്നുവെന്നു നോക്കാം.
ശുഭലക്ഷണം, അവലക്ഷണം എന്നതിനു അറബിയില്‍ യതാക്രമം ഫഅ്‌ല്, ഥീറത്ത് എന്നു പറയുന്നു. നബി തങ്ങള്‍ ശുഭലക്ഷണം ഇഷ്ടപ്പെട്ടിരുന്നുവെന്നു ഇമാം ബഗ്‌വിയും അബൂ ദാവൂദും നിവേദനം ചെയ്ത ഹദീസില്‍ കാണാം. അബൂ ഹുറൈറയില്‍നിന്നും നിവേദനം: പ്രവാചകന്‍ ചോദിക്കപ്പെട്ടു: ശുഭലക്ഷണമെന്നതിന്റെ വിവക്ഷയെന്താണ്? അവര്‍ പറഞ്ഞു: നല്ല വാക്ക് (ബുഖാരി, മുസ്‌ലിം).
എന്തെങ്കിലും ഒരു വിഷയത്തിലേക്ക് ഇറങ്ങുമ്പോള്‍ പ്രതീക്ഷിക്കുന്ന നന്മയിലേക്കു ശുഭ സൂചന നല്‍കുന്ന വാക്കു കേള്‍ക്കാന്‍ ഇടയായാല്‍ സ്വാഭാവികമായും ഒരു സന്തോഷം തോന്നുമല്ലോ. ഇത്തരം വാക്കുകളാണ് ശുഭലക്ഷണമെന്നതിന്റെ വിവക്ഷ. ഇതാണ് നബി തങ്ങള്‍ ഇഷ്ടമാണെന്നു പറഞ്ഞത്. ഇത്തരം ശുഭവാക്യങ്ങള്‍ അല്ലാഹുവിന്റെ റഹ്മത്തിലുള്ള ശുഭപ്രതീക്ഷയും സത്‌വിചാരവും ഉണ്ടാക്കുന്നതുകൊണ്ടാണ് ഇതൊരു നല്ല കാര്യമായത് (ഫത്ഹുല്‍ ബാരി: 11/395).
അനസ് (റ) വില്‍നിന്നു നിവേദനം: നബി തങ്ങള്‍ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി പുറപ്പെട്ടാല്‍  യാ റാശിദ് (യഥാര്‍ത്ഥ വഴി എത്തിച്ചവനേ),യാ നജീഹ് (ആവശ്യം പൂര്‍ത്തിയാക്കിയവനേ) തുടങ്ങിയ വചനങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു (തുര്‍മുദി). ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തന്റെ ആവശ്യം സഫലമാകുമെന്നതിലേക്കുള്ള ശുഭലക്ഷണമാണ്. ഇമാം മുല്ലാ അലിയ്യുല്‍ ഖാരി (റ) വിവരിക്കുന്നു: ഒരു വസ്തു നഷ്ടപ്പെട്ടവന്‍ 'ലഭിച്ചവനേ' എന്ന വാക്കും കച്ചവടക്കാരന്‍ 'ലാഭം നേടിയവനേ' എന്ന വാക്കും യാത്രക്കാരന്‍ 'രക്ഷപ്പെട്ടവനേ' എന്ന വാക്കും ഹജ്ജിനും സിയാറത്തിനും പുറപ്പെട്ടവന്‍ 'സ്വാകരിക്കപ്പെട്ടവനേ' എന്ന വാക്കും കേള്‍ക്കുന്നത് ശുഭലക്ഷണവും ശുഭപ്രതീക്ഷയുമാണ് (മിര്‍ഖാത്ത്: 4/159).
ശുഭലക്ഷണമെന്നത് നല്ല വാക്കില്‍ മാത്രം ഒതുങ്ങുന്നതല്ല. ചില പ്രവൃത്തികളിലും സംഭവങ്ങളിലുമെല്ലാമുണ്ട്. ഇമാം ഇബ്‌നു ഹജര്‍ (റ) പറയുന്നു: 'ഏതു ഇബാദത്തിനു വേണ്ടി യാത്ര തിരിക്കുമ്പോഴും മടക്കം മറ്റൊരു വഴിക്കാവല്‍ സുന്നത്താണ്. ഈ മാറ്റം ദോഷം പൊറുക്കുന്നതിലേക്കുള്ള ശുഭലക്ഷണമാണ് (തുഹ്ഫ: 3/49). മയ്യിത്തിനെ മറവു ചെയ്ത ശേഷം ഖബറിനു മീതെ ശുദ്ധ ജലം ഒഴിക്കല്‍ സുന്നത്താണല്ലോ. മയ്യിത്തിന്റെ കിടപ്പിടം തണുപ്പിക്കുന്നതിലേക്കുള്ള (ഖബര്‍ ജീവിതം സന്തോഷകരം) ശുഭസൂചന എന്ന ലക്ഷ്യം ഇതിലുണ്ട്. മറവു ചെയ്ത ശേഷം ഖബര്‍ നനയുന്ന നിലയില്‍ മഴ വര്‍ഷിച്ചിട്ടുണ്ടെങ്കില്‍ അതും മയ്യിത്തിന്റെ ഖബര്‍ ജീവിതം
സുഖകരമാണെന്നതിലേക്കുള്ള ശുഭലക്ഷണമാണ്. ഇങ്ങനെ, മഴവെള്ളംകൊണ്ടുതന്നെ ഖബര്‍ നനഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ വെള്ളം ഒഴുക്കേണ്ടതില്ല (തുഹ്ഫ: 3/198).

ഇത്രയും വിശദീകരിച്ചതില്‍നിന്നും ശുഭലക്ഷണം നബി ഇഷ്ടപ്പെട്ടിരുന്നുവെന്നും അത് പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും അത് ശ്രദ്ധിക്കുന്നതും പരിഗണിക്കുന്നതും അന്ധവിശ്വാസമല്ലെന്നും വ്യക്തമാണ്. എന്നാല്‍, ഇന്നത്തേതുപോലെ പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായിട്ടുള്ള പല ലക്ഷണം നോക്കല്‍ രീതികളും അടിസ്ഥാന രഹിതവും എതിര്‍ക്കപ്പെടേണ്ടതുമാണ്.
ഇനി, അവലക്ഷണത്തിന്റെ കാര്യം നോക്കാം. ജാഹിലിയ്യാ യുഗത്തില്‍ അറബികള്‍ ചില പക്ഷികളില്‍ അവലക്ഷണമുണ്ടെന്നു വിശ്വസിച്ചിരുന്നു. ഇമാം നവവി പറയുന്നു: ജാഹിലിയ്യാ ജനങ്ങള്‍ പക്ഷികളെ പഠിപ്പിച്ചു അവലക്ഷണം നോക്കിയിരുന്നു. വലതുഭാഗത്തേക്കു പറന്നാല്‍ അനുഗ്രഹമായും മറിച്ചാണെങ്കില്‍ അവലക്ഷണമായും വിശ്വസിച്ചു പ്രവൃര്‍ത്തികളെയും യാത്രകളെയും നിയന്ത്രിക്കുന്ന പതിവുണ്ടായിരുന്നു (ശര്‍ഹു മുസ്‌ലിം: (2/231).
രാത്രികാലപ്പക്ഷി (മൂങ്ങ) ഒരാളുടെ വീടിന്റെ മുകളില്‍ വന്നിരുന്നാല്‍ അവന്റെയോ കുടുംബത്തില്‍പെട്ട മറ്റുള്ളവരുടെയോ മരണത്തിന്റെ മുന്നറിയിപ്പാണെന്നും അതുപോലെ മരണപ്പെട്ടവരുടെ അസ്ഥിയോ ആത്മാവോ മൂങ്ങയായി വരുമെന്നും ജാഹിലിയ്യാ കാലത്തു വിശ്വസിച്ചിരുന്നു (ശര്‍ഹു മുസ്‌ലിം: 2/230, ഫതഹുല്‍ ബാരി: 10/ 241).

ഇത്തരം വിശ്വാസങ്ങള്‍ അടിസ്ഥാന രഹിതവും അന്ധവിശ്വാസവുമാണെന്നാണ് നബി പഠിപ്പിച്ചത്.
പ്രവാചകന്‍ പറഞ്ഞു: അവലക്ഷണം പരിഗണനീയമല്ല. കൂമന്‍ മൂളുന്നതിനെക്കുറിച്ചുള്ള വിശ്വാസവും  ശരിയല്ല (ബുഖാരി). നബി തങ്ങള്‍ പഠിപ്പിച്ചു: ജനങ്ങള്‍ അവലക്ഷണം കണ്ടിരുന്ന ഒറ്റ കാര്യത്തിലും അവലക്ഷണമില്ല (അബൂ ദാവൂദ്). ഇമാം മുല്ലാ അലിയ്യുല്‍ ഖാരി പറയുന്നു: ഒരാള്‍ ശുഭലക്ഷണമുള്ള ഒരു വസ്തു കാണുകയും അതുമൂലം ഉദ്ദേശിച്ച കാര്യം പ്രവര്‍ത്തിക്കാന്‍ തോന്നുകയും ചെയ്താല്‍ അതു പ്രവര്‍ത്തിക്കട്ടെ. എന്നാല്‍, അവ ലക്ഷണമായി ധരിക്കപ്പെടുന്നതു കണ്ടതിനാല്‍ ഉദ്ദേശ്യത്തില്‍നിന്നു പിന്തിരിയാല്‍ പാടില്ല (മിര്‍ഖാത്ത്: 4/519).
അറബികളില്‍ നിലനിന്നിരുന്ന അവലക്ഷണ വിശ്വാസത്തെ ഇസ്‌ലാം നിരാഗകരിക്കുകയും എതിര്‍ക്കുകയുമാണ് ചെയ്തിട്ടുള്ളത്. ചീത്ത വ്യക്തികള്‍, വാക്കുകള്‍, അടയാളങ്ങള്‍ എന്നിവകൊണ്ട് അവലക്ഷണം മനസ്സിലാക്കുന്നതും അതുമൂലം ഉദ്ദേശിച്ച വിഷയത്തില്‍ നിന്നു പിന്‍മാറുന്നതും ഭൂഷണമല്ല. കാരണം, അവലക്ഷണം പരിഗണിക്കുന്നതില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ചീത്ത വിചാരവും നിരാശയും ഉണ്ടാക്കിത്തീര്‍ക്കുന്നു. ഇതു ശരിയല്ല. ശുഭലക്ഷണം പരിഗണിക്കുന്നതില്‍ റബ്ബിനെക്കുറിച്ചുള്ള നല്ല പ്രതീക്ഷയും വിചാരവും ഉണ്ടാക്കുന്നു. ഇതു അത്യാവശ്യമാണ്. രണ്ടും തമ്മില്‍ സാരമായ അന്തരമുണ്ടെന്നത് വ്യക്തമാണ്.

എന്നാല്‍, ചീത്ത ലക്ഷണം പറയാനിടവരുന്ന വാക്കുകളെയും സാഹചര്യത്തെയും പ്രവാചകന്‍ വെറുത്തിരുന്നുവെന്നു ഹദീസില്‍ കാണാം. ഇക്കാര്യം കര്‍മശാസ്ത്ര പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 9/399). നിഷേധിക്കല്‍ അവലക്ഷണമായി കാണാനിടവരുന്ന പേരുകള്‍ കുട്ടികള്‍ക്കു നല്‍കാതിരിക്കാന്‍ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നുണ്ട്. ചീത്ത ലക്ഷണം പറയാന്‍ ഇടവരുന്നതും മോശപ്പെട്ടതുമായ പേരുകള്‍ പ്രവാചകരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതു മാറ്റി നല്ല പേരു നല്‍കിയ സംഭവങ്ങളുമുണ്ട്.
ഇമാം മുല്ലാ അലിയ്യുല്‍ ഖാരി പറയുന്നു: ചീത്ത അര്‍ത്ഥമുള്ള മോശപ്പെട്ട പേരുള്ളവര്‍ക്ക് ചിലപ്പോള്‍  അല്ലാഹുവിന്റെ മുന്‍വിധിപ്രകാരം ബുദ്ധിമുട്ടും അപകടവും നഷ്ടവും വന്നുപെട്ടേക്കാം. അതു അവലക്ഷണം  മൂലമാണെന്നു ചിലര്‍ ധരിക്കും. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കു നല്ല പേരു നല്‍കണം (മിര്‍ഖാത്ത്: 4/525).  അവലക്ഷണം എന്നൊന്നില്ലാത്തതുകൊണ്ടുതന്നെ, അവലക്ഷണം എന്നു ധരിക്കാന്‍ പാടില്ല. അല്ലാഹുവിന്റെ തീരുമാനവും പതിവു സമ്പ്രദായവുമാണെന്നു മനസ്സിലാക്കണം. രണ്ടാം ഖലീഫ ഉമര്‍ (റ) വിന്റെ മുമ്പില്‍ വന്ന ഒരാളെട് ഖലീഫ പേര് അന്വേഷിച്ചു. ജംറത്ത് (തീക്കട്ട) എന്നായിരുന്നു മറുപടി. പിതാവിന്റെ പേരു ചോദിച്ചു. ഇബ്‌നു ശിഹാബ് (തീ പന്തത്തിന്റെ പുത്രന്‍) എന്നായിരുന്നു പ്രതികരണം. ഗോത്രമേതാണെന്നു ചോദിച്ചു. ഹറാഖത്ത് (തീപ്പൊരി) എന്ന് ഉത്തരം വന്നു. വീട് ചോദിച്ചപ്പോള്‍ ഹര്‍റത്തുന്നാര്‍ (തീക്കുന്ന്) എന്നും മറുപടി പറഞ്ഞു. ഇതുകേട്ട ഉമര്‍ (റ) താങ്കളുടെ വീടിന് തീപിടിച്ചിട്ടുണ്ടെന്നു പറഞ്ഞു. ആഗതന്‍ തിരിച്ചുവീട്ടിലെത്തിയപ്പോള്‍ അങ്ങനെ സംഭവിച്ചിരുന്നു (മിര്‍ഖാത്ത്: 4/525, അല്‍ ഇസ്വാബ: 2/ 128).


സ്ത്രീ, വീട്, കുതിര എന്നീ മൂന്നെണ്ണത്തില്‍ മാത്രമാണ് അവലക്ഷണം എന്ന പ്രസിദ്ധമായ ഹദീസിന്റെ ആശയം പണ്ഡിതര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: അവലക്ഷണമുണ്ടാവുകയാണെങ്കില്‍ ഈ മൂന്നെണ്ണത്തില്‍ മാത്രമാണ് ഉണ്ടാവുക. എന്നാല്‍, ഇവയില്‍പോലും അവലക്ഷണമില്ല. അബൂ ദാവൂദ് റിപ്പോര്‍ട്ടു ചെയ്ത 'അവലക്ഷണമുണ്ടാവുകയാണെങ്കില്‍ വീട്, സ്ത്രീ, കുതിര എന്നിവയിലാണ് ഉണ്ടാവുക' എന്ന ഹദീസ് പ്രസ്തുത വ്യാഖ്യാനത്തിന് ശക്തി പകരുന്നു.
അപ്പോള്‍, കടുത്ത ശൈലിയില്‍ അവലക്ഷണത്തെ നിരാഗരിക്കുകയാണ് പ്രസ്തുത ഹദീസ്. അല്ലാഹുവിന്റെ ഖദറിനെ മരികടക്കാന്‍ എന്തിനെങ്കിലും സാധിക്കുമെങ്കില്‍ കണ്ണേറിനു സാധിക്കുമായിരുന്നു എന്ന ഹദീസിലെ ശൈലിയാണിവിടെയുള്ളത്. അവലക്ഷണത്തെ ശക്തമായ ഭാഷയില്‍ നിഷേധിക്കുകയും കണ്ണേറിനെ സ്ഥിരപ്പെടുത്തുകയും ചെയ്‌തെന്നു ചുരുക്കം.
സ്ത്രീ, കുതിര, വീട് എന്നിവയില്‍ ജാഹിലിയ്യാ ജനത അവലക്ഷണം കണ്ടിരുന്നുവെന്നാണ് ഹദീസിന്റെ വിവക്ഷയെന്നു ബീവി ആഇശ (റ) വ്യാഖ്യാനിക്കുന്നു. ഈ മൂന്നെണ്ണത്തില്‍ അവലക്ഷണമുണ്ടെന്നതിന്റെ ഉദ്ദേശ്യം പ്രയാസത്തിലും ദുരിതത്തിലും ഇവ എല്ലാ സമയത്തും ബന്ധപ്പെട്ടതിനാല്‍ സ്വാഭാവികമായിത്തന്നെ വെറുപ്പ് തോന്നുമെന്നാണ് എന്നും വ്യാഖ്യാനമുണ്ട്. അങ്ങനെ, വെറുപ്പ് അനുഭവപ്പെട്ടാല്‍ അവ ഒഴിവാക്കി പകരം നല്ലതാക്കുക (മിര്‍ഖാത്ത്: 4/525, ശര്‍ഹു മുസ്‌ലിം: 2/232).


ഇസ്‌ലാം അംഗീകരിച്ചതും നിരാഗരിച്ചതുമായ കാര്യങ്ങള്‍ വേര്‍ത്തിരിച്ചറിയണം. വിശ്വാസങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. രാവിലത്തെ 'കണി' ഐശ്വര്യമുള്ള മുഖമാണെങ്കില്‍ അതില്‍ ശുഭലക്ഷണം മനസ്സിലാക്കുന്നതുപോലെ, കണി കണ്ടത് മോശപ്പെട്ടതാണെങ്കില്‍ അതില്‍ അവലക്ഷണം മനസ്സിലാക്കിക്കൂടാ. 'ഇന്നാരെയാണാവോ കണി കണ്ടത്' എന്ന പ്രയോഗം തന്നെ അവലക്ഷണമെന്ന അന്ധവിശ്വാസത്തില്‍നിന്നു ഉയര്‍ന്നുവരുന്നതാണ്. അവലക്ഷണം പരിഗണനീയമല്ലെന്നിരിക്കെ, ഏതെങ്കിലും വസ്തുവില്‍ അവലക്ഷണം ഉള്ളതായി ചിന്തയും ധാരണയും മനസ്സിലേക്കു വന്നാല്‍ അല്ലാഹുവിനോടു ദുആ ചെയ്യണമെന്നാണ് പ്രവാചകന്‍ പ്രസ്താവിച്ചത്: ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. അവന്‍ ഉദ്ദേശിച്ചത് സംഭവിക്കും. അവനല്ലാതെ ശക്തിയില്ല. അല്ലാഹു മാത്രമാണ് നന്മ കൊണ്ടുവരുന്നവന്‍. തിന്മ തടയുന്നവനും അവന്‍ മാത്രമാണ്. അല്ലാഹു സര്‍വ്വതിനും കഴിവുള്ളവനാണെന്നു ഞാന്‍ ഉറപ്പിച്ചുപറയുന്നു (അബൂ ദാവൂദ്)

നബി തങ്ങളെ പുകഴ്ത്തുന്ന മുസ്ലിംകളും ഇകഴ്ത്തുന്ന ബിദഇകളും

പ്രവാചക-തിരുശരീരം ജീർണ്ണിക്കുമത്രെ!

“പ്രവാചകന്മാര്‍ക്ക് മരിക്കാമെങ്കില്‍, അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടുകയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണില്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണുമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെ ളിയിലിരുന്ന് ജീര്‍ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടണ്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ മൃതദേഹം ജീര്‍ണിക്കുന്നതിന് സൌകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ദേശ്യം. പ്രവാചകന്റെ ശരീരം ജീര്‍ണിക്കുകയില്ലെങ്കില്‍ അവ മറമാടേണ്ട ആവശ്യമെന്താണ്? പുറത്ത് തന്നെ സൂക്ഷിച്ചാല്‍ പോരേ?” (പ്രബോധനം 1987 ജനു).

പ്രവാചക ശരീരങ്ങള്‍ ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നും അവ ഭൂമിയില്‍ ദ്ര വിക്കുകയില്ലെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). മൂസാനബി ഖബ്റില്‍ നി സ്കരിക്കുന്നത് കണ്ടതായും ഹദീസിലുണ്ട്. മരണപ്പെട്ടു പോയ പ്രവാചകന്മാര്‍ക്ക് ഇമാമായി ആകാശലോകത്ത് വച്ച് നബി(സ്വ) നിസ്കരിച്ചതായും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ജീര്‍ണിച്ച ശരീരങ്ങളോടെയായിരിക്കുമോ ഇതെല്ലാം? 

നബി തങ്ങൾ ,സാധാരണ മനുഷ്യരെപ്പോലെ ജനിച്ച് - സാധാരണ മനുഷ്യരെപ്പോലെ ജീവിച്ച് - സാധാരണ മനുഷ്യർ മരണപ്പെടുന്നത് പോലെ മരിച്ചത്രെ!

“മുഹമ്മദ് നബി(സ്വ) അബ്ദുല്ല എന്ന പുരുഷന്റേയും ആമിന എന്ന സ്ത്രീയുടെയും മ കനായിട്ടാണ് ജനിച്ചത്. (അബ്ദുല്ല പുരുഷനും ആമിന സ്ത്രീയുമാണെന്ന് ‘ഇസ്ലാമിക പ്രസ്ഥാനം’(?) കണ്ടെത്തിയിരിക്കുന്നു.) സാധാരണ മനുഷ്യരെപ്പോലെ തന്നെയാണ് അ ദ്ദേഹവും ജനിച്ചത്. വളര്‍ന്ന് വലുതായതും അങ്ങനെ തന്നെ. മുന്‍ പ്രവാചകന്മാരെപ്പോലെ അദ്ദേഹവും പ്രവാചകനായി നിയോഗിക്കപ്പെട്ടു. അല്ലാഹുവിന്റെ അവധിയെത്തി യപ്പോള്‍ സാധാരണ മനുഷ്യര്‍ മരണപ്പെടുന്നത് പോലെ അദ്ദേഹവും മരണപ്പെട്ടു. ഇ തൊക്കെ അവിതര്‍ക്കിതമായ ചരിത്ര യാഥാര്‍ഥ്യങ്ങളാണ്.” (പ്രബോധനം 1981 ഡിസം.).

നബിദിനാഘോഷവും തഴവ ഉസ്താദും

നബിദിനം ഹിജ്ര മുന്നൂറിനു ശേഷമാണ് എന്ന് സ്ഥാപിക്കാന്‍ (അതാരും നിശേധിചിട്ടില്ല എന്നത് മറ്റൊരു വസ്തുത !) ഇവര്‍ ഉദ്ദരിക്കുന്ന അല്‍ മവാഹിബുല്‍ ജലിയ്യ എന്ന തഴവ മുസ്‌ലിയാരുടെ കവിതാസമാഹാരത്തിലെ കട്ടുമുറിച്ച ചില വരികള്‍:
നബിദിനം മുൻപ് പതിവില്ലാത്തത . അത് ഹിജറ മുന്നൂറിന് ശേഷം വന്നതാ (അൽ മാവാഹിബുൽ ജലിയ്യ 3/50)
അദ്ദേഹത്തിന്‍റെ കവിത ഇവിടെ നല്‍കുന്നു: -
മൌലൂദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്റ 300 ന് ശേഷം വന്നതാ
നബിക്കുളള മൌലൂദ് വീട്ടിലും ഓതേണ്ടതാ
അതിനാല്‍ മുസീബത്തൊക്കെയും നീങ്ങുന്നതാ
കണ്ണേറ് ഹസദ് ഇവയൊക്കെയും നീങ്ങുന്നതാ
ദാരിദ്ര്യവും നീങ്ങുവാനുതകുന്നതാ
മലിക്കുല്‍ മുളഫ്ഫര്‍ ധീരനായൊരു രാജനാ
ഇര്‍ബല്‍ ഭരിച്ചവരാണ് വന്‍ ധര്‍മ്മിഷ്ടനാ
മൌലൂദ് കഴിക്കാന്‍ ഏറ്റവും ഉത്സാഹമാ
മാസം റബീഉല്‍ അവ്വഃല്‍ എന്താഘോഷമാ
മൌലൂദ് കഴിക്കുനന്ന് ആടയ്യായിരം
പൊരിക്കുന്നതാണേ കോഴിയും പതിനായിരം
കൂടാതെ ഒരുലക്ഷത്തി മുപ്പതിനായിരം
പാത്രങ്ങളില്‍ ഹല്‍വായുമുണ്ടോരോതരം
ഇതിലെ വരികളില്‍ പറയുന്നത് ഇമാം ഇബ്നു കസീര്‍ തന്‍റെ അല്‍ ബിദായത്തിലും സുയൂത്തി ഇമാം തന്‍റെ ഹാവിയിലോക്കെ ഉദ്ദരിച്ച കാര്യങ്ങള്‍ തന്നെയാണ്, പുതുതായി ഒന്നും ഇല്ല.
ഇവിടെ പ്രസക്തമായ ഒരു കാര്യം ഏതായാലും എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് നബിദിനാഘോഷം ഹിജ്ര മുന്നൂറിനു ശേഷമാണ് വിപുലമായി ആഘോഷിക്കാന്‍ തുടങ്ങിയത് എന്ന്, അത് നിരവധി ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രെഘപ്പെടുത്തീട്ടുമുണ്ട്, എന്നാല്‍ അന്ന് തൊട്ടു ഇന്ന് വരെ അത് നിലനില്‍ക്കുന്നുമുണ്ട്.


വിശദവായനക്ക്-നബി ദിനാഘോഷവും ഇമാം സുയൂത്വി [റ]യും- എന്ന ബ്ളോഗ് നോക്കുക.

നബിദിനാഘോഷം നബി വഫാത്തായ മാസത്തിലോ ?

നബി (സ) ജനിച്ച മാസമായ റബീ ഉല്‍ അവ്വലില്‍ തന്നെയാണല്ലോ നബി (സ) വഫാത്തായതും. അതിനാല്‍ ദുഖിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ മാസത്തില്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല..
ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം----
ഇതിനു പറയാനുളള മറുപടിയിതാണ്.. നബി(സ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടനം നടത്താനും മുസീബത്ത് വരുമ്പോള്‍ ആത്മ സംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോള്‍ അറവു നടത്താനോ മറേറാ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച് നിയാഹത്തും പൊറുതി കേട് കാണിക്കുന്നതും ഇസ്ലാം വിലക്കുകയാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ നബി (സ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും നബി (സ)യുടെ വിയോഗത്തിന്റെ പേരില്‍ ദു:ഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍ അറിയിക്കുന്നു. ഹുസൈനി (റ)നെ വധിച്ച ദിവസം ദു:ഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്നു റജബ് (റ) "ലത്വാഇഫ്" എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതു കാണാം.. "അമ്പിയാക്കള്‍ക്ക് മുസീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോലും ദു:ഖാചരണം നടത്താന്‍ അല്ലാഹു കല്പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുളളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്പിക്കപ്പെടും.."(അല്‍ ഹാവീലില്‍ ഫത്താവാ 1/190 - 193)



വിശദവായനക്ക്-നബി ദിനാഘോഷവും ഇമാം സുയൂത്വി [റ]യും- എന്ന ബ്ളോഗ് നോക്കുക.

നബിദിനാഘോഷം- ബിദ്അത്താണെന്ന് ഇബ്നു ഹജർ[റ] തങ്ങളോ ?

ഇബ്നു ഹജര്‍ അസ്കലാനി അത് ബിദ്’അത്തെന്നു ആക്ഷേപിച്ചുകൊണ്ട് എഴുതി എന്നപോലെ ഒരു ഉദ്ദരണി നല്‍കാറുണ്ട് അതിന്‍റെ സത്യാവസ്ത ഇവിടെ നല്‍കുന്നു!
ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു : അടിസ്ഥാനപരമായി നബി ദിന ആഘോഷം ബിദ്അത്താണ് (അൽ ഹാവി ഫത്താവ 1 /196 )
സത്യത്തില്‍ സഹീഹൈനിയില്‍നിന്നും തനിക്ക് നബിദിനത്തിന് രേഖ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ ഇമാം ഇബ്നു ഹജറുല്‍ അസ്കലാനിയുടെ പേരില്‍ ഇവര്‍ ചെയ്യുന്ന മറ്റൊരു വഞ്ചനയുടെ കഥയാണ്‌ ഇവിടെ പൊളിയുന്നത്.
അവിടെ (كَانَ بِدْعَةً حَسَنَةً) അത് നല്ല ബിദ്അത്താണ് എന്ന അദ്ദേഹത്തിന്‍റെ പരാമര്‍ശത്തെ മൂടിവേച്ചാണ് ഇവര്‍ മഹാനവരുടെ പേരില്‍ ആരോപണം ഉന്നയിക്കുന്നത്.
മാത്രമല്ല, ഇമാം ബുഖാരി (റ) സ്വഹീഹില്‍ രേഖപ്പെടുത്തുന്നു.
"അബൂലഹബിന്റെ അടിമയാണ് സുവൈബത്ത്. അബൂലഹബ് അവരെ മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് നബി(സ)ക്ക അവര്‍ മുല കൊടുത്തു. അങ്ങനെ അബൂലഹബ് മരണപ്പെട്ടപ്പോള്‍ അയാളുടെ ബന്ധുക്കളില്‍പ്പെട്ട ഒരാള്‍ക്ക് വളരെ മോശപ്പെട്ട അവസ്ഥയില്‍ അയാളെ കാണിക്കപ്പെട്ടു. നിന്റെ അവസ്ഥയെന്താണെന്ന ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്. "നിങ്ങള്‍ക്കു ശേഷം ഒരു റാഹത്തും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍ സുവൈബത്തിനെ ഞാന്‍ മോചിപ്പിച്ചതിന്റെ പേരില്‍ ഇതില്‍ നിന്ന് (തളള വിരലിനിടയില്‍ നിന്ന്) എനിക്ക് കുടിപ്പിക്കപ്പെടുന്നു." (ബുഖാരി 4711)
ഇബ്നു ഹജര്‍ അസ്ഖലാനി (റ) എഴുതുന്നു.
സുഹൈലി (റ) പറയുന്നു."അബ്ബാസ്(റ) പറയുന്നു. അബൂലഹബ് മരണപ്പെട്ടപ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം വളരെ മോശമായ അവസ്ഥയില്‍ ഞാനദ്ദേഹത്തെ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്കു ശേഷം ഒരു റാഹത്തും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍ എല്ലാ തിങ്കളാഴ്ചയും എനിക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുന്നു. സുഹൈലി (റ) പറയുന്നു. അതിനു കാരണം നബി(സ) ജനിച്ചത് തിങ്കളാഴ്ചയാണ്. സുവൈബത്തായിരുന്നു നബി(സ)യുടെ ജനനം കൊണ്ട് അബൂലഹബിന് സന്തോഷ വാര്‍ത്ത അറിയിച്ചത്. അതു നിമിത്തം അബൂലഹബ് അവരെ മോചിപ്പിച്ചു. (ഫത്ഹുല്‍ ബാരി 14/344)
ഹാഫിള് ശംസുദ്ദീന്‍ ബിന്‍ നസ്റുദ്ദീന്‍ ദിമിശ്ഖി(റ) "മൌരിദുസ്വാവീ ഫീ മൌലിദില്‍ ഹാദീ" എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
"ശാശ്വതമായി നരകാവകാശിയാണെന്നും, നശിച്ചു പോകട്ടെ എന്ന് ഖുര്‍ആന്‍ ആക്ഷേപിക്കുകയും ചെയ്ത കാഫിറാണല്ലോ അബൂലഹബ്. അവനു പോലും നബി(സ)യെ കൊണ്ട് സന്തോഷിച്ചതിന്റെ പേരില്‍ എല്ലാ തിങ്കളാഴ്ചകളിലും ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. അപ്പോള്‍ ജീവിതകാലം മുഴുവനും നബി(സ)യെ കൊണ്ട് സന്തോഷിക്കുകയും തൌഹീദ് സ്വീകരിച്ചവനായി മരണപ്പെടുകയും ചെയ്യുന്ന അടിമയെപ്പററി എന്താണ് വിചാരിക്കേണ്ടത്??" (അല്‍ഹാവിലില്‍ ഫതാവാ 2/189)..



വിശദവായനക്ക്-നബി ദിനാഘോഷവും ഇമാം സുയൂത്വി [റ]യും- എന്ന ബ്ളോഗ് നോക്കുക.

നബിദിനാഘോഷം - ഈആനത്തു ത്വാലിബീൻ പറയുന്നതെന്ത് ?

, നബിദിനത്തിനെതിരെ എന്തുണ്ട് തെളിവാക്കാന്‍ എന്നാ ബിദഇകളുടെ അന്വേഷണം ഇനി എത്തുന്നത് ഇമാം ബകരി എന്നു പ്രസിദ്ദനായ അബൂബക്കെര്‍ ഇബ്നു മുഹമ്മദ്‌ ശത്വാ അദ്ദമിയാതി (റ) യുടെ ഇയാനത്തു ത്വാലിബീൻ എന്ന ഗ്രന്തത്തിലാണ്!!!
ഇവിടെ നല്‍കിയതും വ്യാപകമായി പ്രചരിപ്പിക്കുന്നതുമായ അടുത്ത ഉദ്ദരണി കാണുക :
അയ്മെന്‍ നല്‍കിയതില്‍ നിന്നും....
ഇമാം സഖാവി (റ) പറയുന്നു : ഈ മൗലിദ് കഴിക്കുന്ന ഏർപ്പാട് ഹിജ്റ 3 നൂറ്റാണ്ടുകൾക്കു ശേഷം പുതുതായി ഉണ്ടായതാണ് .
ഇആനത്തുതാലിബീൻ (3/348)
ഇതും സുയൂത്വി ഇമാമിനോട് ചെയ്തതിന്‍റെ മറ്റൊരു പതിപ്പാണ്‌. അദ്ദീഹത്തെ പോലെ നബിദിനം കഴിക്കാം എന്ന് ഒരുപാട് മുങ്കഴിഞ്ഞ ഇമാമുകളെ ഉദ്ദരിച്ച്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇമാം ബകരിയുടെ ഇയാനത്തില്‍ നിന്നും അടര്‍ത്തിമാറ്റിയ ഒരു ഉദ്ദരണി മാത്രമാണ് മുകളില്‍ പറയപ്പെട്ടത്.
എന്നാല്‍ ഇമ്മാം ബകരി (റ) ഇമാം സഖാവി (റ) യില്‍നിന്നും ഉദ്ദരിച്ചതാണ് പ്രസ്തുത പരാമര്‍ശം, നാം മുന്പ് ഇമാം ഇബ്നു ഹജര്‍ അസ്കലാനി (റ) യില്‍ നിന്നും വിവരിക്കപ്പെട്ട പോലെ ആദ്യ മൂന്നു നൂറ്റാണ്ടില്‍ ഇന്നത്തെ രീതിയിലുള്ള മൌലൂദ് ശൈലി ഉണ്ടായിരുന്നില്ല മറിച്ച് അത് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്തരുണത്തില്‍ വ്യാപകമായതെന്നാണ് അദ്ദേഹം വിവരിക്കുന്നത്.
ഇമാം സഖാവി പറയുന്നു:
ഇന്നുകാണുന്ന മൌലീദാഘോഷം ആദ്യ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം വന്നതാണ്, പിന്നീട് പ്രസ്തുത മൌലൂദ് മുസ്‌ലിം ലോകത്ത് തുടര്‍ന്നുപോകുന്നു, വിവിദ രാജ്യങ്ങളിലും വന്‍കിട പട്ടണങ്ങളിലും മൌലീദ് കൊണ്ട് പ്രസിദ്ദപ്പെട്ടു, അവര്‍ ആ രാത്രികളില്‍ പ്രത്യേകം സദഖകല്‍ നല്‍കുകയും പുണ്യ പ്രവാചകരുടെ ഉന്നതമായ മൌലൂദു പാരായനങ്ങള്‍ സംഘടിപ്പിക്കുകയുംചെയ്തു. അതിന്‍റെ എലാ ശ്രേഷ്ഠതകളും അവരിലുടനീളം പ്രകടമാവുകയും ചെയ്തു. (ഇയാനത് ത്വാലിബീന്‍ - 3/414 )
ഇയാനത്തില്‍ ഇവര്‍ക്ക് ഇത് മാത്രമേ കാണൂ... അതില്‍ത്തന്നെ ഇമാം ബകരി (റ) പലരില്‍നിന്നും മൌലൂദിന്റെ പൂര്‍വകാല മാതൃകകള്‍ വിവരിക്കുന്നുമുണ്ട്.
ഇമാം ഹല്ബി യില്‍നിന്നും ഉദ്ദരിക്കുന്നു: ഇമാം സുബ്കി (റ) അക്കാലത്തെ പ്രകല്പരായ അനേകായിരം പണ്ഡിതര്‍ അദ്ദേഹത്തിന്‍റെ കീഴില്‍ ഒരുമിച്ചു കൂടുകയും പ്രവാചകരുടെ മദ്ഹുകള്‍ പാടി പറയുകയും സ്വലാത്തുകള്‍ കൂട്ടമായി നിന്നുകൊണ്ട് ചെല്ലുകയും ചെയ്യാറുണ്ടായിരുന്നു, ഈ മൌലൂദ് പരിപാടിയില്‍ ആബാലവൃദ്ധം ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ശേഷം അദ്ദേഹം പറയുന്നു: അപ്രകാരം അദ്ദേഹം ചെയ്തതുപോലെ ചെയ്യല്‍ വളരെ നല്ലൊരുകാര്യമാണ്. (ഇയാനത് ത്വാലിബീന്‍ - 3/414 )
ഇമാം നവവി (റ) ന്റെ ശൈഖായ ഇമാം അബു ശാമ (റ) പറയുന്നു: നമ്മുടെ ഈ കാലത്ത് കാണുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം എല്ലാ വര്‍ഷങ്ങളിലും പ്രവാചകരുടെ ജന്മദിനത്തില്‍ സംഘടിപ്പിക്കാറുള്ള ദാന ധര്‍മങ്ങളും സന്തോഷ- അലങ്കാരപ്രകടനങ്ങളും സാധുക്കള്‍ക്ക് നന്മ ചെയ്യുക എന്നതില്‍ ഉപരി അത് നബി(സ) യോടുള്ള സ്നേഹ പ്രകടനവും അവിടെത്തോടുള്ള അവരുടെ മനസ്സില്‍ ഉള്ള ആദരവുമാണ്. മാത്രമല്ല, ലോകാനുഗ്രഹിയായ റസൂല്‍ (സ) യെ നമ്മിലേക്ക് അയച്ചതിനു അല്ലാഹുവിനോട് ചെയ്യുന്ന നന്ദിയുമാണ്. (ഇയാനത് ത്വാലിബീന്‍ - 3/414 )
ഹാഫിള് ശംസുദ്ദീന്‍ ബിന്‍ നസ്റുദ്ദീന്‍ ദിമിശ്ഖി(റ)പറയുന്നു: "ശാശ്വതമായി നരകാവകാശിയാണെന്നും, നശിച്ചു പോകട്ടെ എന്ന് ഖുര്‍ആന്‍ ആക്ഷേപിക്കുകയും ചെയ്ത കാഫിറാണല്ലോ അബൂലഹബ്. അവനു പോലും നബി(സ)യെ കൊണ്ട് സന്തോഷിച്ചതിന്റെ പേരില്‍ എല്ലാ തിങ്കളാഴ്ചകളിലും ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. അപ്പോള്‍ ജീവിതകാലം മുഴുവനും നബി(സ)യെ കൊണ്ട് സന്തോഷിക്കുകയും തൌഹീദ് സ്വീകരിച്ചവനായി മരണപ്പെടുകയും ചെയ്യുന്ന അടിമയെപ്പററി എന്താണ് വിചാരിക്കേണ്ടത്! (ഇയാനത് ത്വാലിബീന്‍ - 3/414-അല്‍ഹാവിലില്‍ ഫതാവാ 2/189 )
ഹസനുല്‍ ബസ്വരീ (റ) പറയുന്നു: ഹുഹ്ദ് പര്‍വതസമാനമായി എനിക്ക് സ്വര്‍ണ്ണം ഉണ്ടായിരുന്നെങ്കില്‍ അത് മുഴുവനും ഞാന്‍ റസൂല്‍ (റ) യുടെ മൌലൂദിന് വേണ്ടി ചിലവഴിക്കുമായിരുന്നു. (ഇയാനത് ത്വാലിബീന്‍ -3/414 )
ജുനൈദുല്‍ ബഗ്ദാദി (റ) പറയുന്നു: ആരെങ്കിലും റസൂല്‍ (സ) യുടെ മൌലൂദില്‍ പങ്കെടുക്കുകയും ബഹുമാനിക്കുകയും അതിനു വിലകല്പ്പിക്കുകയും ചെയ്‌താല്‍ അവന്‍ വിശ്വാസം കൊണ്ട് വിജയംകണ്ടു. (ഇയാനത് ത്വാലിബീന്‍ - 3/414 )
ശേഷം മഹറൂഫ് ഇബ്നു ഫിറൂസ് അല്‍ കര്‍ഖീ (റ) , ഇമാം യാഫിഈ അല്‍ യമാനി (റ), ഇമാം സരീ അസ്സഖാത്വീ (റ), അമീറുല്‍ മു’അമിനീന്‍ ഹാറൂന്‍ റഷീദ് (റ) തുടങ്ങിയ പല പ്രസിദ്ധരായ മുന്‍കാല സൂരികളില്‍ നുന്നും അദ്ദേഹം നബിദിനം ആഘോഷിച്ചതും അതിനെ വര്‍ന്നിച്ചതും അവിടെ ഈ രണ്ടു പേജുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പക്ഷെ അതൊന്നും ഈ ആരോപണം നടത്തുന്നവര്‍ കാണാറില്ല!



വിശദവായനക്ക്-നബി ദിനാഘോഷവും ഇമാം സുയൂത്വി [റ]യും- എന്ന ബ്ളോഗ് നോക്കുക.

നബിദിനാഘോഷം-അബൂലഹബും മലക്കം മറിയുന്ന വഹാബിയും

മുജാഹിദുകളുടെ അനിഷേധ്യ നേതാവായ പി.കെ. മൂസ മൌലവി 1938ല്‍ എഴുതിയ അമ്മ ജുസുഇന്റെ പരിഭാഷ 227þ-ാം പേജില്‍ എഴുതിയ വരികള്‍ കാണുക:
“………..സല്‍പ്രവൃത്തികള്‍ ചെയ്യുന്നത് ആരായിരുന്നാലും അവര്‍ക്ക് പരലോകത്തുവെച്ച് അവക്കു തക്ക പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. ‘ഹാതിമുത്വാഇ’ ചെയ്തിട്ടുള്ള ഉദാരകൃത്യങ്ങള്‍കൊണ്ടും നബി(സ്വ)യുടെ ജനനത്തില്‍ അബൂലഹബ് ആഹ്ളാദം കാണിച്ചതുകൊണ്ടും അവര്‍ക്കു ശിക്ഷ അത്രത്തോളം ലഘൂകരിക്കപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുള്ളതും ഈ അവസരത്തില്‍ സ്മര്‍ത്തവ്യമാണ്.”
1938ല്‍ മൂസ മൌലവി തന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതിയപ്പോള്‍ സ്വീകാര്യമായ സംഭവം 1953 ആകുമ്പോഴേക്കും കെട്ടുകഥയായി മാറുന്നു. അല്‍മനാര്‍ എഴുതുന്നു:
“ആളുകളുടെ ഇടയില്‍ ഒരു കെട്ടുകഥ പ്രചരിച്ചു കാണുന്നു. മോയിന്‍കുട്ടി വൈദ്യരുടെ ഹിജ്റഃ എന്ന പാട്ടില്‍ നിന്നാണ് പൊതുജനങ്ങളില്‍ അതു പ്രചരിച്ചതെന്നനു മാനിക്കാം. എന്നാല്‍ അതിലല്ല അത്ഭുതം. ഇവിടുത്തെ മതവിജ്ഞാനത്തിന്റെ കുത്തകക്കാരായി തെളിയുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ …………ന്റെ നെടുംതൂണുകളിലും കൂടി ഖുര്‍ആനിനും യഥാര്‍ഥ ചരിത്രത്തിനും ഘടകവിരുദ്ധമായ ഈ കെട്ടുകഥ പ്രചരിപ്പിക്കാന്‍ പാടുപെടുന്നതാണാശ്ചര്യം. നബി(സ്വ) യുടെ ജനനവാര്‍ത്ത അബൂലഹബിനു ആദ്യമായി അറിയിച്ച സുവൈബത്തുല്‍ അസ്ലമിയ്യ എന്ന ദാസിയെ അബൂലഹബ് സ്വതന്ത്രയാക്കി വിട്ടു. നബി ജനിച്ചതിലുള്ള സന്തോഷത്തിനാലാണ് അബൂലഹബ് അങ്ങനെ ചെയ്തത്. അബൂലഹബിന് നരകത്തില്‍ ചില പ്രത്യേക ആനുകൂല്യങ്ങള്‍ തന്നിമിത്തമുണ്ട്. ഇതൊക്കെയാണ് ആ കെട്ടുകഥയുടെ ചുരുക്കം. നബിതിരുമേനിയുടെ ജന്മദിനം പ്രമാണിച്ച് ഇന്നു മുസ്ലിംകള്‍ ചെയ്തുവരാറുള്ള അനാചാരങ്ങള്‍ക്കു തെളിവായിട്ടാണ് ഈ കെട്ടുകഥ പറഞ്ഞുപരത്തുന്നത്. പ്രിയവായനക്കാരെ, സമസ്തക്കാരുടെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതിന്റെ സാമ്പി ള്‍ നോക്കുക. മൂസക്കുട്ടി ഹാജിയുടെ മേല്‍ ജല്‍പനങ്ങള്‍ക്കു പ്രമാണയോഗ്യമായ വല്ല തെളിവുകളും കാണിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുമോ?”(അല്‍മനാ ര്‍, പുസ്തകം 3, ലക്കം 23-þ24, 1953 ഏപ്രില്‍ 5).
1956 ആകുമ്പോഴേക്ക് ഇതേ സംഭവം വീണ്ടും കളങ്കമറ്റതായി. അല്‍മനാര്‍ തന്നെ പറയട്ടെ: “………..ഈമാനോടു കൂടിയല്ലാതുള്ള സല്‍ക്കര്‍മ്മങ്ങള്‍ക്കു പരലോകത്തു പുണ്യം ലഭിക്കുകയില്ലെന്നും അവിശ്വാസിയായിക്കൊണ്ടു ജീവിതം അവസാനിക്കുന്നവന്റെ പുണ്യകര്‍മ്മങ്ങള്‍ ഫലശൂന്യമാണെന്നും ഉള്ളതാണ്. അതും തന്നെ ഖുര്‍ആ നും ഹദീസും പലേടത്തും പ്രഖ്യാപിച്ചിട്ടുള്ളതാണ്. അവിശ്വാസിയുടെ കര്‍മ്മങ്ങള്‍ക്ക് ഫലമില്ല. അല്ലെങ്കില്‍ അവക്കു പ്രതിഫലമില്ല എന്നു പറയുന്നതിന്റെ സാരം വല്ലപ്പോഴും നരക ശിക്ഷ മുറിഞ്ഞുപോവുകയില്ലെന്നും കുഫ്റിന്റെ മുമ്പില്‍ ആ കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ് റസൂല്‍ തിരുമേനിയുടെ ജനനവാര്‍ത്ത ല ഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്കു ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുമെന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍ പെട്ടതാണ്”(അല്‍മനാര്‍ പുസ്തകം 7, ലക്കം 9þ-10, 5-12-1956).
അതായത് 1938ല്‍ യാതൊരു സംശയവുമില്ലാത്ത കളങ്കമറ്റ ഹദീസ് 1953ല്‍ എത്തിയപ്പോള്‍ സമസ്തക്കാരുടെ കെട്ടുകഥയായി. വീണ്ടും 1956ല്‍ അല്‍മനാറില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കളങ്കമറ്റതായി. 1957 ആകുമ്പോഴേക്കും ബുഖാരിയിലേത് ‘ളഈഫാ’യി മാറി. എന്നാല്‍ 1983ല്‍ അത് ഹദീസേ അല്ലെന്നായി.


വിശദവായനക്ക് -

നബി ദിനാഘോഷവും അടിമസ്ത്രീയെ മോചിപ്പിച്ച അബൂ ലഹബും.- എന്ന ബ്ളോഗ് കാണുക

നബി ദിനാഘോഷവും ഇമാം സുയൂത്വി [റ]യും


ലോക പ്രവാചകര്‍ മുഹമ്മദ്‌ മുസ്തഫാ (സ) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പുണ്യ മാസം റബീഇന്‍റെ സൗഭാഗ്യം നുകരുന്ന ഈ ധന്യ വേളയില്‍... അവിടെത്തെ മുഹിബ്ബീങ്ങള്‍ സ്വലാത്തിലൂടെയും പ്രവാചക കീര്‍ത്തനങ്ങളിലൂടെയും സ്നേഹാദരവോടെ പാടി പുകഴ്ത്തുമ്പോള്‍ നമ്മുടെ സമൂഹത്തിലെ ആരുടെയൊക്കെയോ മുഖങ്ങളില്‍ എന്തോ ഒരുതരം മ്ലാനതയും വല്ലാത്തൊരു വിഷമ വൃത്തത്തില്‍ പെട്ട അവസ്ഥയും കാണുന്നത് ഒരു ദയനീയ കാഴ്ച തന്നെ...!
{وما أرسلناك إلا رحمة للعالمين}
“ലോകത്തിനു (സര്‍വ്വം) അനുഗ്രഹമായിട്ടല്ലാതെ നാം തങ്ങളെ നിയോഗിച്ചിട്ടില്ല” എന്ന്‍ അല്ലാഹു പറഞ്ഞ ആ പ്രവാചകരുടെ ഭൂലോകത്തു ഭൂജാതനായ വസന്തംവിടരുന്ന പുണ്യറബീഉല്‍ അവ്വല്‍...
ആഘോഷം അനിസ്ലാമികവും തനി ബിദ്’അത്തും ശിര്‍ക്കിന് വരെ ഹേതുവാണെന്നു പറയുന്ന ഒരു വിഭാഗം... മുന്‍കാലങ്ങളില്‍ ദീനീ ഗ്രന്ഥങ്ങള്‍ മുസ്‌ലിം ഉമ്മത്തിന് സമര്‍പ്പിച്ചു പോയ സച്ചരിതരായ ഇമാമീങ്ങളെ തങ്ങളുടെ ഈ പിഴച്ച വാദത്തിനു കൂട്ട് നിന്നവരാണ് എന്ന് വരുത്തിവെക്കാന്‍ നടത്തുന്ന വളരെയധികം വിര്‍ത്തിഹീനമായ ചതികളും കുതന്ദ്രങ്ങളെയും വരച്ചുകാട്ടുക എന്നതാണ് എന്‍റെ എളിയ ലക്ഷ്യം...
സത്യത്തില്‍ ഇവിടെ നടന്ന പല ചര്‍ച്ചകളിലൂടെ നാം കണ്ടതാണ് നബിദിനം ഹറാം എന്നോ കരാഹത്തു എന്നോ അല്ലെങ്കില്‍ കിലാഫുല്‍ ഔല എന്നോ ഇനത്തില്‍പ്പെട്ട ഒരു ബിദ്’അത്താണ് ഇതെന്ന് എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ഒരു കച്ചിതിരുമ്പും ഇവക്ക് തുണയായി പറയപ്പെട്ടിട്ടില്ല... പിന്നെ ആകെ ഇവര്‍ക്ക് ഉള്ളത് അല്‍ഹാവീ ലില്‍ ഫതാവാ എന്ന ഇമാം ജലാലുദ്ധിന്‍ സുയൂത്തി (റ) യുടെ വിശ്വപ്രസിദ്ധമായ ഫതവാ സമാഹാര ഗ്രന്ഥമാണ്.
ഇബ്നു ഹജർ ഹൈതമിയോട് നബിദിനത്തെ കുറിച്ച് ചോദിക്കപ്പെട്ടു, അപ്പോൾ അദ്ദേഹം വിശദീകരിച്ചു: 'മൌലിദിന്റെ അടിത്തറ തന്നെ ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റ്ാ വരെയുള്ള നല്ലവരായ മുൻഗാമികളിൽ നിന്ന് അത് ഉദ്ദരിക്കപ്പെടുന്നില്ല'. (അൽ-ഹാവീ, സുയൂത്വി)
അറുനൂറില്‍ പരം ഗ്രന്ഥങ്ങള്‍ വിവിദ ഫന്നുകളിലായി എഴുതിയ ഒരു ഇമാമിനോടു എത്രമാത്രം അനീതിയാണ് ഈ തുണ്ഡം ഉദ്ദരനികളെ കൂട്ടുപിടിച്ച് ദുര്‍വ്യാക്യാനങ്ങള്‍ മെനയുന്നവര്‍ ചെയ്തു കൂട്ടിയത്!? ഒരാള്‍ ഒരുപാട് കഷ്ട്ടിച്ചു പഠിച്ചു ഒരു വിഷയത്തെ സമര്‍പ്പിക്കാന്‍ വേണ്ടി എഴുതിയ ഒരു ഗ്രന്ഥത്തില്‍ നിന്നും അദ്ദേഹം ശരിയല്ലെന്ന് സ്ഥാപിക്കുകയും അവ ദീനി പ്രമാണ വിരുദ്ദമെന്നു വരച്ചുകാട്ടുകയും ചെയ്ത ചില ഉദ്ദരനികള്‍ മാത്രം അടര്‍ത്തിമാറ്റി അദ്ദേഹം എന്തൊരു കാര്യത്തിനാണോ അവ എഴുതിയത്, അതിനു നേര്‍വിപരീതം സമര്‍ത്തിക്കാന്‍ അവയുടെ തലയും വാലും വെട്ടിമാറ്റി അദ്ദേഹത്തെ വരെ തെറ്റിദ്ദരിക്കപ്പെടാന്‍ കാരണമാവും വിധം ഇവര്‍ (ഇവിടെ ഇതൊന്നുമറിയാതെ പോസ്റ്റു ഇട്ടവരരെ കുറിച്ചല്ലേ...) ഇന്നീനടത്തുന്നതു എത്രമാത്രം വഞ്ചനാപരമാണ് .
ഇനി ഇവിടെ അദ്ദേഹം നല്‍കിയ ഈ വിഷയവുമായി ബന്ദപ്പെട്ട അല്‍ ഹാവി ലില്ഫതാവാ ഇലുള്ള പ്രഥാനപ്പെട്ട മുഴുവന്‍ ഭാഗവും നല്‍കുന്നു.. (ഇന്ഷാ അല്ലാഹ് ആവിശ്യപ്പെടുകയാനെങ്കില്‍ അവയുടെ അറബി മൂലവും പോസ്റ്റുന്നതാണ്)
അദ്ദേഹത്തോട് വലീമാത്തിന്റെ ഇതുമായി ബന്തപ്പെട്ടു ചോദിക്കപ്പെട്ടപ്പോള്‍ ആണ് തന്‍റെ സുദീര്‍ഘമായ പത്തിലതികം പേജുകളില്‍ നിറഞ്ഞുകവിഞ്ഞ ഒരു മറുപടി നല്കീട്ടുള്ളത്..
തുടക്കം കാണുക:-
{ [حُسْنُ الْمَقْصِدِ فِي عَمَلِ الْمَوْلِدِ]
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ لِلَّهِ وَسَلَامٌ عَلَى عِبَادِهِ الَّذِينَ اصْطَفَى، وَبَعْدُ، فَقَدْ وَقَعَ السُّؤَالُ عَنْ عَمَلِ الْمَوْلِدِ النَّبَوِيِّ فِي شَهْرِ رَبِيعٍ الْأَوَّلِ، مَا حُكْمُهُ مِنْ حَيْثُ الشَّرْعُ؟ وَهَلْ هُوَ مَحْمُودٌ أَوْ مَذْمُومٌ؟ وَهَلْ يُثَابُ فَاعِلُهُ أَوْ لَا؟}
“മൌലൂദ് കഴിക്കുന്നതിലെ അനുഗ്രഹീത ലക്ഷ്യം” എന്ന തല വാചകത്തില്‍ തുടങ്ങുന്നു..
ചോദ്യം ഇതാണ് : റബീഉല്‍ അവ്വല്‍ മാസം നബി (സ) യുടെ മൌലിദ് കൊണ്ടാടുന്നതിന്റെ ശറഹിലെ വിധി എന്ത് ? അത് സ്തുത്യര്‍ഹമായതോ അതോ വെറുക്കപ്പെടേണ്ടതോ ? അതിനു പുണ്യം ഉണ്ടോ ഇല്ലേ ?
الْجَوَابُ: عِنْدِي أَنَّ أَصْلَ عَمَلِ الْمَوْلِدِ الَّذِي هُوَ اجْتِمَاعُ النَّاسِ وَقِرَاءَةُ مَا تَيَسَّرَ مِنَ الْقُرْآنِ وَرِوَايَةُ الْأَخْبَارِ الْوَارِدَةِ فِي مَبْدَأِ أَمْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَا وَقَعَ فِي مَوْلِدِهِ مِنَ الْآيَاتِ، ثُمَّ يُمَدُّ لَهُمْ سِمَاطٌ يَأْكُلُونَهُ وَيَنْصَرِفُونَ مِنْ غَيْرِ زِيَادَةٍ عَلَى ذَلِكَ - هُوَ مِنَ الْبِدَعِ الْحَسَنَةِ الَّتِي يُثَابُ عَلَيْهَا صَاحِبُهَا لِمَا فِيهِ مِنْ تَعْظِيمِ قَدْرِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَإِظْهَارِ الْفَرَحِ وَالِاسْتِبْشَارِ بِمَوْلِدِهِ الشَّرِيفِ
മറുപടി : അടിസ്ഥാനപരമായി മൌലീദ് ആഘോഷം എന്നത് ജനങ്ങളെ ഒരിമിപ്പിച്ചു കൂട്ടലും ഖുര്‍ആന്‍ ഓതുക, പ്രവാചകരുടെ ജനനവുമായി ബന്ദപ്പെട്ടു ഉണ്ടായ അത്ഭുത സംഭവങ്ങള്‍ വിവരിക്കുക, കൂടാതെ അവിടെ സംഘടിച്ചവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യലും, ഭക്ഷിക്കലും ചെയ്യുക, ഇവയില്‍ അതിര് കവിയാതെ പിരിഞ്ഞു പോകലുമാണ്. ( ഇവിടെയും ചിലര്‍ ദുര്വ്യാക്യാന ശ്രമം നടത്താറുണ്ട്. ഇമാം സുയൂത്തി ഇവിഎടെ മൌലൂദ് പരിപാടിക്ക് ഒരു നിര്‍വചനം ആദ്യം പറഞ്ഞതാണ്.. അതുകൊണ്ടുതന്നെ ആ പറയപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമേ മൌലൂദില്‍ ചെയ്യാവൂ എന്നും അതില്‍ കൂടുതല്‍ വല്ലതും ചെയ്യാന്‍ പാടില്ല എന്നല്ല ഈ വിവക്ഷിക്കുന്നത് കാരണം നമുക്കറിയാം അദ്ദേഹം സ്വലാത്ത് ചെല്ലുന്നത് പറഞ്ഞിട്ടില്ല എന്നതുകൊണ്ട്‌ അതും അതിര് വിടല്‍ ആവില്ല മറിച്ചു ഇവടെ ഉദ്ദേശം ഇപ്രകാരം ഇസ്ലാം അനുവദിക്കുന്ന പ്രവര്‍ത്തികളല്ലാത്ത അനിസ്ലാമികമായാതൊന്നും അതിന്‍റെ പേരില്‍ നടത്തരുത് എന്നാണു.) ഇത് നല്ല ഒരു ബിദ്’അത്താണ്. അതിന്‍റെ വക്താക്കള്‍ക്ക് പ്രവാചക ജന്മദിനത്തില്‍ സന്തോഷിക്കുകയും അവിടെത്തെ ആദരിക്കലും ഉള്‍കൊള്ളുന്നതിനാല്‍ ഈ പ്രവര്‍ത്തനം പ്രതിഫലാര്‍ഹവുമാണ്.
ശേഷം ഇന്നുകാണുന്ന വിപുലമായി നടത്തുന്ന മൌലൂദ് സദസ്സുകള്‍ക്ക് തുടക്കം കുറിച്ച വെക്തി എന്ന് ഖ്യാതി ഉള്ള മുദഫര്‍ അബൂ സഹീദ് (H:549-630) രാജാവിന്‍റെ കാലത്തെ വിപുലമായ മൌലൂദിനെകുരിച്ചു ഇബ്നു കസീര്‍ (റ), ഇബ്നു ജൌസി (റ) തുടങ്ങിയവരില്‍ നിന്നും ഉദ്ദരിച്ച്‌ അദ്ദേഹം ഉദാഹരിക്കുന്നു. തന്‍റെ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പണ്ഡിത ശ്രേഷ്ഠരെയും സംഘടിപ്പിച്ച്‌ ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ ലക്ഷങ്ങള്‍ ചലവഴിച്ചായിരുന്നു പ്രസ്തുത ആഘോഷം. അദ്ദേഹത്തെ എഴുതിയവര്‍ ഒക്കെയും അദ്ദേഹത്തിന്‍റെ മഹത്തങ്ങള്‍ പറയാതെ പോയിട്ടില്ല.
ഇബ്നു കസീര്‍ നിന്നും ഉദ്ദരിക്കുന്നു :
، وَكَانَ شَهْمًا شُجَاعًا بَطَلًا عَاقِلًا عَالِمًا عَادِلًا، رَحِمَهُ اللَّهُ وَأَكْرَمَ مَثْوَاهُ
(മുദഫര്‍ രാജാവ് ഉദാരചരിതനും ധീരനും വീരയോദ്ധാവും ബുദ്ദിമാനും പണ്ഡിതനും നീതിമാനുമായിരുന്നു. അല്ലാഹു അദ്ദേഹത്തിന് കാരുണ്യം നല്‍കട്ടെ അദ്ദേഹത്തിന്‍റെ വാസസ്ഥാനം ഉന്നതമാകട്ടെ.)
ഇബ്നുല്‍ ജൌസി പറയുന്നു: മൂന്ന് ലക്ഷം ദിനാര്‍ മൌലൂദ് സംഘടിപ്പിക്കാന്‍ ചിലവഴിക്കുന്ന അതിലുപരി ജനങ്ങള്‍ക്കും മറ്റുമായി ലക്ഷങ്ങള്‍ ദാനധര്‍മ്മം ചെയ്യുന്ന ഈ രാജാവിന്‍റെ ഭാര്യയില്‍ നിന്നും റിപ്പോര്ട്ട് ചെയ്യുന്നു, അദ്ദേഹത്തിന്‍റെ കമീസ് പരുപരുത്ത നൂലില്‍ നയ്ത വെറും അഞ്ചു ദിര്‍ഹമില്‍ കൂടാത്തതായിരുന്നു.
തുടര്‍ന്ന് സുദീര്‍ഘമായി മറ്റു പലരില്‍ നിന്നും അദ്ദേഹത്തിനെ പ്രകീര്‍ത്തിക്കുന്ന വാചകങ്ങള്‍ ഉദ്ദരിക്കുന്നുണ്ട് എന്നാല്‍ അക്കാലത്തെയോ പിന്കാലത്തെയോ ഒരറ്റ പണ്ഡിതനും അദ്ദേഹത്തിന്‍റെ ഈ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയോ അല്ലെങ്കില്‍ അത് അനിസ്ലാമികമാനെന്നോ പറഞ്ഞിട്ടില്ല,
ഇവിടെയാണ്‌ ഇമാം സുയൂത്തി അതില്‍നിന്നും ഒറ്റപ്പെട്ട ഒരു ശബ്ദം രേഖപ്പെടുത്തുന്നത്, പിന്കാല മാലികീ മദ്ഹബിലെ ഫാകിഹാനി എന്ന്‍ പേരില്‍ അറിയപ്പെടുന്ന ഇമാം താജുദ്ദിന്‍ ഉമര്‍ ഇബ്നു അലി സിക്കന്തരി (റ) യില്‍നിന്നും ഈ മൌലൂദിന് വിരുദ്ദമായി പറഞ്ഞ ഒരു രിസാലത്ത് അതുപോലെ പൂര്‍ണ്ണമായി ഇമാം സുയൂതി രേഘപ്പെടുത്തുകയും അതിനു അക്കമിട്ടു മറുപടി പറയുകയുമാണ് അല്‍ഹാവി ലില്‍ ഫതാവ യിലൂടെ ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ ഒന്നര പേജില്‍ കയിയാത്ത ഉദ്ദരണി ഒന്നും വിട്ടുപോവാതെ ഉദ്ദരിക്കുകയും ശേഷം വീണ്ടും ഓരോന്നും എടുത്തു ഉദ്ദരിച്ച്‌ മറുപടി നല്‍കുന്ന ശൈലിയില്‍ ആണ് അവ ഉള്ളത്.
ഫാകിഹാനി(റ) നബിദിനാഘോഷത്തെ വിമര്‍ശിച്ച് സംസാരിച്ചതിനെ ഇമാം സുയൂത്വി (റ) ശക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. പ്രധാനമായും 5 കാര്യങ്ങളെ അടിസ്ഥാനമാക്കിയുളളതാണ് ഫാകിയാനി(റ)യുടെ വിശദീകരണം.
ഫാകിഹാനി (റ) യുടെ വാദം ഒന്ന്:-
ഈ മൌലിദ് പരിപാടിക്ക് ഖുര്‍ആനിലോ സുന്നത്തിലോ ഒരടിസ്ഥാനമുളളതായി എനിക്കറിയില്ല.
ഇമാം സുയൂത്വി (റ) യുടെ ഖണ്ഡനം---
ഇവിടെ തുടങ്ങുന്നു:
{ وَأَقُولُ: أَمَّا قَوْلُهُ: لَا أَعْلَمُ لِهَذَا الْمَوْلِدِ أَصْلًا فِي كِتَابٍ وَلَا سُنَّةٍ، فَيُقَالُ عَلَيْهِ: نَفْيُ الْعِلْمِ لَا يَلْزَمُ مِنْهُ نَفْيُ الْوُجُودِ}
തനിക്കറിയില്ല എന്നതിനാല്‍ അങ്ങനെയില്ലെന്ന് വരുന്നില്ല. ഹാഫിളുകളുടെ ഇമാം അബുല്‍ ഫള്ല്‍ അഹ്മദുബ്നു ഹജര്‍ (റ) സുന്നത്തില്‍ നിന്ന് അതിനൊരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു.
അടിസ്ഥാനം (1)- ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) പറയുന്നു.
"മൌലിദിനൊരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും, മുസ് ലിമിലും ഉളള ഒരു ഹദീസാണത്. നബി (സ) മദീനയില്‍ ചെന്നപ്പോള്‍ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍പ്പെട്ടു. അതേപ്പററി അവരോടന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടിയിതാണ്. അല്ലാഹു ഫിര്‍ഔനിനെ മുക്കി നശിപ്പിക്കുകയും മൂസാ നബി(അ)യെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്.. അതിനാല്‍ ആ മഹത്തായ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ച് ആ ദിവസം ഞങ്ങള്‍ വ്രതമനുഷ്ഠിക്കുന്നു.
ഒരു നിശ്ചിത ദിവസം അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും, ഓരോ വര്‍ഷവും ആ ദിവസം മടങ്ങി വരുമ്പോള്‍ നന്ദി പ്രകടനം ആവര്‍ത്തിക്കാമെന്നും ഈ സംഭവത്തില്‍ നിന്ന് മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധര്‍മ്മം, ഖുര്‍ആന്‍ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങള്‍ കൊണ്ട് നന്ദി പ്രകടിപ്പിക്കാവുന്നതാണ്. ആ ദിവസത്തില്‍ (റബീ ഉല്‍ അവ്വല്‍ 12ല്‍) ലോകത്തിനനുഗ്രഹമായ പ്രവാചകര്‍ ജനിച്ചുവെന്ന അനുഗ്രഹത്തേക്കാള്‍ വലിയ എന്ത് അനുഗ്രഹമാണുളളത്.?! അതിനാല്‍ മുഹര്‍റം 10 ല്‍ മൂസാ നബി(അ)യുടെ സംഭവവുമായി യോജിക്കാന്‍ ആ ദിവസം തന്നെ (നബി(സ)യുടെ ജന്മ ദിനം) നന്ദി പ്രകടനം നടന്നേ മതിയാവൂ.. ഈ പരിഗണന നല്‍കാത്തവര്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ ഏതെങ്കിലുമൊരു ദിവസം മൌലീദ് സംഘടിപ്പിക്കുന്നു. ചുലര്‍ ഇതിനേക്കാള്‍ വിശാലത കാണിച്ച് വര്‍ഷത്തില്‍ ഒരു ദിവസം മൌലിദ് സംഘടിപ്പിക്കുന്നു. അതത്ര ശരിയാണെന്നു തോന്നുന്നില്ല. ഇതുവരെ പറഞ്ഞത് മൌലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
നാം നേരത്തേ പറഞ്ഞ ഖുര്‍ആന്‍ പാരായണം, അന്നദാനം, ദാനധര്‍മ്മം, നന്മ ചെയ്യാന്‍ പ്രോല്‍സാഹനം നല്‍കുന്ന, നബി (സ)യുടെ പ്രശംസാ ഗീതങ്ങള്‍, തുടങ്ങി അല്ലാഹുവിനുളള നന്ദി പ്രകടനമായി വിലയിരുത്താന്‍ പററുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികള്‍. ആ ദിവസത്തില്‍ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ, കറാഹത്തോ, ഖിലാഫുല്‍ ഔലയോ ആയത് ഒഴിവാക്കണം". (അല്‍ഹാവീലില്‍ ഫതാവ 1/196)...
അടിസ്ഥാനം (2)- ഇമാം ജലാലുദ്ദീന്‍ സുയൂതി(റ) നബിദിനാഘോഷത്തിന് പ്രമാണമായി പറയുന്നത് ഈ ഹദീസാണ്. അദ്ദേഹം കുറിക്കുന്നു.
"ജന്മ ദിനാഘോഷത്തിന് മറെറാരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അനസ് (റ)ല്‍ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസാണത്. പ്രവാചക ലബ്ധിക്കു ശേഷം നബി(സ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാള്‍ അബ്ദുല്‍ മുത്ത്വലിബ് നബി(സ)യുടെ അഖീഖ കര്‍മം നിര്‍വഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു കര്‍മ്മമല്ല അഖീഖ. അതിനാല്‍ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി (സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം. അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേല്‍ സ്വലാത്തും ചൊല്ലിയിരുന്നു. ആകയാല്‍ സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്." (അല്‍ഹാവീലില്‍ഫതാവാ-1/196)
ഫാകിയാനി(റ)യുടെ വാദം രണ്ട്:-
മതത്തില്‍ അനുധാവനം ചെയ്യാവുന്നവരും പൂര്‍വികരുടെ കാലടികള്‍ പിന്തുടര്‍ന്ന് വരുന്നവരുമായ ഒരു പണ്ഡിതനും അത് ചെയ്തതായി (നബിദിനം ആഘോഷിച്ചതായി) ഉദ്ധരിക്കപ്പെടുന്നുമില്ല.. പ്രത്യുത അത് ബിദ്അത്താണ്.. അസത്യത്തിന്റെ വക്താക്കളും ശരീരേച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും പുതുതായി നിര്‍മിച്ചുണ്ടായതാണത്. ശാപ്പാട്ട് രാമന്‍മാരാണ് അത് കൊണ്ടു നടക്കുന്നത്..
ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:-
അതിവിപുലമായി മൌലിദ് പരിപാടി ആദ്യം സംഘടിപ്പിച്ചത് പണ്ഡിതനും നീതിമാനുമായ ഒരു ഭരണാധികാരിയാണെന്ന് നാം നേരത്തേ പറഞ്ഞു പോയി. അല്ലാഹുവിന്റെ സാമീപ്യം ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം അത് സംഘടിപ്പിച്ചിരുന്നത്. പ്രസ്തുത മൌലിദ് പരിപാടിയില്‍ പണ്ഡിതന്മാരും സ്വാലിഹീങ്ങളും സംബന്ധിച്ചിരുന്നു. അവരാരും തന്നെ അതിനെ വിമര്‍ശിച്ചിട്ടില്ല. ഇബ്നു ദിഹ്’യ(റ) അത് തൃപ്തിപ്പെടുകയും മൌലിദ് പരിപാടിയുടെ പേരില്‍ രാജാവിന് ഒരു മൌലിദ് ഗ്രന്ഥം തന്നെ രചിച്ചു കൊടുക്കുകയുമുണ്ടായി. അപ്പോള്‍ മത നിഷ്ഠയുളള പണ്ഡിതന്മാര്‍ അത് അംഗീകരിക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ.. അതിനെ അവരാരും തന്നെ വിമര്‍ശിച്ചിട്ടില്ല..
ഫാകിഹാനി (റ)യുടെ വാദം 3:-
മൌലിദ് പരിപാടിയെ 5 മത നിയമങ്ങളുമായി തട്ടിച്ചു നോക്കി നാമിങ്ങനെ പറയും. ഒന്നുകില്‍ അത് വാജിബോ അല്ലെങ്കില്‍ സുന്നത്തോ അല്ലെങ്കില്‍ മുബാഹോ, അല്ലെങ്കില്‍ കറാഹത്തോ അല്ലെങ്കില്‍ ഹറാമോ ആകണം. അത് വാജിബല്ലെന്ന കാര്യം മുസ്ലിംകളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാല്‍ അത് സുന്നത്തുമല്ല. കാരണം ഉപേക്ഷിക്കുന്നതിന്റെ മേല്‍ ആക്ഷേപിക്കാതെ മതം തേടുന്ന കാര്യമാണ് സുന്നത്ത്. എന്റെ അറിവനുസരിച്ച് ഇതിന് മതം അനുവാദം നല്കുകയോ സ്വഹാബത്തോ താബിഉകളോ മത നിഷ്ഠയുളള പണ്ഡിതന്മാരോ അത് ചെയ്തിട്ടുമില്ല.
ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:-
മൌലിദാഘോഷം സുന്നത്താകാനും തരമില്ല, കാരണം മതം തേടിയ കാര്യമാണ് സുന്നത്ത് എന്ന ഫാകിഹാനി (റ)യുടെ പരാമര്‍ശത്തോട് ഇങ്ങനെ പ്രതികരിക്കാം. സുന്നത്തായ കാര്യത്തെ തേടുന്നത് ചിലപ്പോള്‍ വ്യക്തമായ പരാമര്‍ശത്തിലൂടെയും ചിലപ്പോള്‍ ഖിയാസിലൂടെയും ആവാം. മൌലിദാഘോഷത്തില്‍ വ്യക്തമായ പരാമര്‍ശത്തിലൂടെ തേട്ടം വന്നിട്ടില്ലെങ്കിലും ഇനിപ്പറയാന്‍ പോകുന്ന രണ്ട് അടിസ്ഥാനങ്ങളുടെ മേല്‍ ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തേട്ടമുണ്ട്. (മൌലിദാഘോഷത്തിന്റെ പ്രമാണം ഖിയാസാണെന്നര്‍ത്ഥം.)
ഫാകിഹാനി (റ)യുടെ വാദം നാല്:-
അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്ലിംകള്‍ ഏകോപിച്ച കാര്യമാണ്. അതിനാല്‍ അത് കറാഹത്തോ, ഹറാമോ ആകാനേ തരമുളളൂ.. ഇത്തരുണത്തില്‍ രണ്ടായി വിഭജിച്ചു വേണം അതേക്കുറിച്ച് സംസാരിക്കാന്‍..
(1)ഒരാള്‍ തന്റെ സ്വത്തെടുത്ത് തന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും ബന്ധു മിത്രാദികള്‍ക്കും വേണ്ടി മൌലിദാഘോഷം സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ യാതൊന്നും ആ സമ്മേളനത്തില്‍ അവര്‍ ചെയ്യുന്നില്ല. അതിന്റെ ഭാഗമായി യാതൊരു കുററവും അവര്‍ പ്രവര്‍ത്തിക്കുന്നുമില്ല. കറാഹത്തായ ബിദ്അത്താണെന്നും മോശമാണെന്നും നാം പറഞ്ഞത് ഇതിനെക്കുറിച്ചാണ്.
ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം----
"അത് മുബാഹാകാനും തരമില്ല. കാരണം മതത്തില്‍ ബിദ്അത്തുണ്ടാക്കല്‍ മുബാഹല്ലെന്ന് മുസ്ലിംകള്‍ ഏകോപിച്ച കാര്യമാണ്" എന്ന അദ്ദേഹത്തിന്റെ സംസാരം അംഗീകരിക്കാന്‍ കഴിയില്ല. കാരണം ബിദ്അത്ത് ഹറാമിലും കറാഹത്തിലും പരിമിതമല്ല. മറിച്ച് മുബാഹായും സുന്നത്തായും വാജിബായുമൊക്കെ അത് വരാം. തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത് എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി (റ) പറയുന്നു. നബി (സ)യുടെ കാലത്ത് അറിയപ്പെടാത്ത ഒരു കാര്യം പുതുതായി ഉണ്ടാക്കലാണ് ബിദ്അത്ത്. അത് നല്ലതായും മോശമായതായും വരും. അല്‍ കവാഇദ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് ഇസ്സിദ്ദീനിബ്നു അബ്ദിസ്സലാം (റ) പറയുന്നു. ബിദ്അത്ത് വാജിബ്, ഹറാമ്, കറാഹത്ത്, സുന്നത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി ഓഹരിയാകും. ഒരു ബിദ്അത്ത് അഞ്ചില്‍ ഏതില്‍ പെട്ടതാണെന്ന് അറിയാനുളള മാര്‍ഗം ശരീഅത്തിന്റെ പൊതു തത്വങ്ങളുമായി അതിനെ തട്ടിച്ചു നോക്കലാണ്. നിര്‍ബന്ധമാകാനുളള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് നിര്‍ബന്ധവും ഹറാമിന്റെ നിയമങ്ങളില്‍ ഉള്‍പ്പെടുന്നുവെങ്കില്‍ അത് ഹറാമും, സുന്നത്താകാനുളള നിയമങ്ങളില്‍ പെടുന്നുവെങ്കില്‍ അത് സുന്നത്തും, കറാഹത്തിന്റെ നിയമങ്ങളില്‍ അത് കടന്നു വരുന്നുവെങ്കില്‍ അത് കറാഹത്തും മുബാഹിന്റെ നിയമങ്ങളില്‍ കടന്നു വരുന്നതാണെങ്കില്‍ അത് മുബാഹും ആണെന്ന് മനസ്സിലാക്കാം. ഇവയില്‍ ഓരോന്നിനും അദ്ദേഹം ഉദാഹരണങ്ങളും വിശദീകരിക്കുന്നുണ്ട്. സുന്നത്തായ ബിദ്അത്തിന് പല ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മദ്രസകളും അതിര്‍ത്തിയിലെ സൈന്യ സങ്കേതങ്ങളും നിര്‍മ്മിക്കുന്നതും തറാവീഹ് നമസ്കാരവും തസ്വവ്വുഫിന്റെ അഗാധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് വാദ പ്രതിവാദങ്ങള്‍ സംഘടിപ്പിക്കുന്നതും അതിന്റെ ഉദാഹരണങ്ങളായി വിശദീകരിച്ചിട്ടുണ്ട്.
ശേഷം ഇമാം സുയൂത്വി (റ) തുടരുന്നു.
"മനാഖിബുശ്ശാഫിഈ" എന്ന ഗ്രന്ഥത്തില്‍ ഇമാം ശാഫിഈ (റ)യെ ഉദ്ധരിച്ച് ഇമാം ബൈഹഖി (റ) രേഖപ്പെടുത്തുന്നു. "പുതുതായുണ്ടായ കാര്യങ്ങള്‍ രണ്ടിനമാണ്. ഒന്ന്- ഖുര്‍ആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായി ഉണ്ടാക്കപ്പെട്ടത്. ഈ ബിദ്അത്ത് പിഴച്ചതാണ്. രണ്ട്- മേല്‍ പറയപ്പെട്ട ഒന്നിനോടും എതിരല്ലാത്ത നിലയില്‍ പുതുതായി ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങള്‍. ഇത് ആക്ഷേപാര്‍ഹമായ ബിദ്അത്തല്ല. റമളാനിലെ തറാവീഹിനെ കുറിച്ച് ഇത് നല്ല ബിദ്അത്താണെന്ന് ഉമര്‍(റ) പ്രസ്താവിച്ചുവല്ലോ. അത് മുമ്പുണ്ടായിരുന്നില്ലെന്നാണ് ഉമര്‍(റ) ഉദ്ദേശിക്കുന്നത്. അത് ഉണ്ടായപ്പോള്‍ മേല്‍ പറഞ്ഞ ഒരു പ്രമാണത്തോടും വിയോജിക്കല്‍ അതിലില്ല താനും"... ഇതുവരെയുളളത് ഇമാം ശാഫിഈ (റ)യുടെ സംസാരമാണ്.
"അപ്പോള്‍ അത് മുബാഹാകാനും തരമില്ല" എന്നു തുടങ്ങുന്ന ശൈഖ് ഫാകിയാനി(റ)യുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായി. കാരണം മൌലിദാഘോഷം ഖുര്‍ആനിനോടോ, സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരല്ല. അതിനാല്‍ ഇമാം ശാഫിഈ (റ)യുടെ പ്രസ്താവനയില്‍ പറഞ്ഞതു പോലെ അത് ആക്ഷേപിക്കപ്പെടുന്ന ബിദ്അത്തല്ല. മറിച്ച് ആദ്യ കാലത്ത് അറിയപ്പെട്ടിട്ടില്ലാത്ത നല്ല കാര്യത്തില്‍ പെട്ടതാണത്. കാരണം തെററ് കുററങ്ങളില്‍ നിന്നെല്ലാം മുക്തമായ അന്നദാനം നല്ല കാര്യമാണല്ലോ.. അതിനാല്‍ ഇബ്നു അബ്ദിസ്സലാമി(റ)ന്റെ പ്രസ്താവനയില്‍ പറഞ്ഞതു പോലെ സുന്നത്തായ ബിദ്അത്തുകളില്‍ പെട്ടതായി വേണം അതിനെ കാണാന്‍.
ഫാകിഹാനി (റ) തുടരുന്നു.
(2) അക്രമം പ്രവേശിച്ച മൌലിദാഘോഷമാണ് രണ്ടാമത്തേത്. ഒരാള്‍ അതിനു വേണ്ടി പണം നല്കുന്നത് മനസംതൃപ്തിയോടെയല്ല. അക്രമത്തിന്റെ വേദന നിമിത്തം കൊടുക്കുന്നവന്റെ മനസ്സ് വേദനിക്കുന്നു. എങ്ങനെ കൊടുക്കാതിരിക്കുമെന്ന ലജ്ജ കാരണം തരുന്നത് സ്വീകരിക്കുന്നത് വാളു കൊണ്ട് പണം വാങ്ങുന്നതിനു തുല്യമാണെന്ന് പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. വിനോദായുധങ്ങളുപയോഗിച്ചുളള പാട്ടുകളും, യുവതികളുടെ സാന്നിദ്ധ്യവും പുരുഷന്മാര്‍ അംറദീങ്ങളുമായും നാശക്കാരികളായ സ്ത്രീകളുമായും ഒരുമിച്ചു കൂടലും കൂടിയുണ്ടായാല്‍ പറയാനുമില്ല. യുവതികള്‍ പുരുഷന്മാരുമായി കൂടിക്കലര്‍ന്നോ അവരിലേക്ക് വെളിവായോ എങ്ങനെയായാലും തെററു തന്നെ.. ആടിക്കുഴഞ്ഞും ചാഞ്ഞും ചരിഞ്ഞുമുളള നൃത്തങ്ങളും വിനോദത്തില്‍ മുഴുകലും ആഖിറം മറന്നു പോകലും കൂടി വരുമ്പോള്‍ പറയാനുമില്ല...
ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം---
രണ്ടാമതായി ഫാകിഹാനി പറഞ്ഞ കാര്യം ശരിയാണ്. എന്നാല്‍ മൌലിദാഘോഷത്തിലേക്ക് വന്നു ചേര്‍ന്ന നിഷിദ്ധമായ കാര്യങ്ങളുടെ പേരിലാണ് അത് നിഷിദ്ധമായത്. നബിദിനത്തില്‍ സന്തോഷ പ്രകടനം നടത്താനായി സമ്മേളിക്കുക എന്ന നിലയ്ക്കല്ല.. തന്നെയുമല്ല, ഇത്തരം കാര്യങ്ങള്‍ ജുമായ്ക്കു വേണ്ടി സമ്മേളിക്കുമ്പോള്‍ ഉണ്ടായാലും അവ മോശം തന്നെയാണ്. എന്നാല്‍ അതിന്റെ പേരില്‍ ജുമുഅയ്ക്കു വേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പററില്ലെന്ന കാര്യം വ്യക്തമാണല്ലോ. റമളാന്‍ മാസത്തില്‍ ജനങ്ങള്‍ തറാവീഹ് നമസ്കാരത്തിനു വേണ്ടി സമ്മേളിക്കുമ്പോള്‍ ഇവയില്‍ ചിലതുളളതായി നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളുടെ പേരു പറഞ്ഞ് തറാവീഹിനു വേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാന്‍ പററുമോ..ഒരിക്കലും പററില്ല. അപ്പോള്‍ നമുക്ക് പറയാനുളളതിതാണ്. നബിദിനത്തില്‍ സന്തോഷ പ്രകടനം നടത്തുന്നതിനായി സമ്മേളിക്കുന്നത് സുന്നത്തും ആരാധനയുമാണ്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെററായ കാര്യങ്ങള്‍ ആക്ഷേപാര്‍ഹവും തടയപ്പെടേണ്ടതുമാണ്...
ഫാകിഹാനി(റ)യുടെ വാദം അഞ്ച്----
നബി (സ) ജനിച്ച മാസമായ റബീ ഉല്‍ അവ്വലില്‍ തന്നെയാണല്ലോ നബി (സ) വഫാത്തായതും. അതിനാല്‍ ദുഖിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ മാസത്തില്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല..
ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം----
ഇതിനു പറയാനുളള മറുപടിയിതാണ്.. നബി(സ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടനം നടത്താനും മുസീബത്ത് വരുമ്പോള്‍ ആത്മ സംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോള്‍ അറവു നടത്താനോ മറേറാ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച് നിയാഹത്തും പൊറുതി കേട് കാണിക്കുന്നതും ഇസ്ലാം വിലക്കുകയാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ നബി (സ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും നബി (സ)യുടെ വിയോഗത്തിന്റെ പേരില്‍ ദു:ഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍ അറിയിക്കുന്നു. ഹുസൈനി (റ)നെ വധിച്ച ദിവസം ദു:ഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്നു റജബ് (റ) "ലത്വാഇഫ്" എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതു കാണാം.. "അമ്പിയാക്കള്‍ക്ക് മുസീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോലും ദു:ഖാചരണം നടത്താന്‍ അല്ലാഹു കല്പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുളളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്പിക്കപ്പെടും.."(അല്‍ ഹാവീലില്‍ ഫത്താവാ 1/190 - 193)
ഇതാണ് ഫാകിഹാനിയില്‍ നിന്നും ഇമാം സുയൂത്തി ഉദ്ദരിച്ചതും അക്കമിട്ടു മറുപടി നല്‍കിയതിന്‍റെ പ്രസക്തഭാഗം... ഇവയൊക്കെ മൂടി വെച്ച് ഫാകിഹാനിയില്‍ നിന്നും ഉദ്ദരിക്കുന്നവര്‍ക്ക് അറിയില്ല, സത്യത്തില്‍ ഫാകിഹാനിയുടെ ഈ രിസാല ഇമാം സുയൂത്തിയുടെ ഗ്രന്ഥത്തിലൂടെ അല്ലാതെ ഈ ലോകത്തേക്ക് പ്രകാശിതമായിട്ടില്ല, ഇമാം സുയൂത്വി അത് മറച്ചു വച്ചിരുന്നെങ്കില്‍ ഇന്ന് ഇത് ഇവര്‍ക്ക് ലഭിക്കുമായിരുന്നില്ല. അദ്ദേഹം നീതിയോടെ അതിനെ സമീപിച്ചപ്പോള്‍ മഹാനോട് ഇവര്‍കാട്ടുന്നത് അനീതിയാണെന്ന് പറയേണ്ടല്ലോ...
ശേഷം സച്ചരിതരായ ഒരുപാട് ഇമാമീങ്ങലില്‍നിന്നും അദ്ദേഹം ഉദ്ദരിക്കുന്നുണ്ട്.
അല്‍ ഹാവിയില്‍ നിന്നും വിമര്‍ശകര്‍ അടുത്തതായി ഉദ്ദരിക്കുന്നത് ഇബ്നു ഹജര്‍ അസ്കലാനി അത് ബിദ്’അത്തെന്നു ആക്ഷേപിച്ചുകൊണ്ട് എഴുതി എന്നപോലെ ഒരു ഉദ്ദരണി നല്‍കാറുണ്ട് അതിന്‍റെ സത്യാവസ്ത ഇവിടെ നല്‍കുന്നു!
ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു : അടിസ്ഥാനപരമായി നബി ദിന ആഘോഷം ബിദ്അത്താണ് (അൽ ഹാവി ഫത്താവ 1 /196 )
സത്യത്തില്‍ സഹീഹൈനിയില്‍നിന്നും തനിക്ക് നബിദിനത്തിന് രേഖ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ ഇമാം ഇബ്നു ഹജറുല്‍ അസ്കലാനിയുടെ പേരില്‍ ഇവര്‍ ചെയ്യുന്ന മറ്റൊരു വഞ്ചനയുടെ കഥയാണ്‌ ഇവിടെ പൊളിയുന്നത്.
അവിടെ (كَانَ بِدْعَةً حَسَنَةً) അത് നല്ല ബിദ്അത്താണ് എന്ന അദ്ദേഹത്തിന്‍റെ പരാമര്‍ശത്തെ മൂടിവേച്ചാണ് ഇവര്‍ മഹാനവരുടെ പേരില്‍ ആരോപണം ഉന്നയിക്കുന്നത്.
മാത്രമല്ല, ഇമാം ബുഖാരി (റ) സ്വഹീഹില്‍ രേഖപ്പെടുത്തുന്നു.
"അബൂലഹബിന്റെ അടിമയാണ് സുവൈബത്ത്. അബൂലഹബ് അവരെ മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് നബി(സ)ക്ക അവര്‍ മുല കൊടുത്തു. അങ്ങനെ അബൂലഹബ് മരണപ്പെട്ടപ്പോള്‍ അയാളുടെ ബന്ധുക്കളില്‍പ്പെട്ട ഒരാള്‍ക്ക് വളരെ മോശപ്പെട്ട അവസ്ഥയില്‍ അയാളെ കാണിക്കപ്പെട്ടു. നിന്റെ അവസ്ഥയെന്താണെന്ന ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്. "നിങ്ങള്‍ക്കു ശേഷം ഒരു റാഹത്തും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍ സുവൈബത്തിനെ ഞാന്‍ മോചിപ്പിച്ചതിന്റെ പേരില്‍ ഇതില്‍ നിന്ന് (തളള വിരലിനിടയില്‍ നിന്ന്) എനിക്ക് കുടിപ്പിക്കപ്പെടുന്നു." (ബുഖാരി 4711)
ഇബ്നു ഹജര്‍ അസ്ഖലാനി (റ) എഴുതുന്നു.
സുഹൈലി (റ) പറയുന്നു."അബ്ബാസ്(റ) പറയുന്നു. അബൂലഹബ് മരണപ്പെട്ടപ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം വളരെ മോശമായ അവസ്ഥയില്‍ ഞാനദ്ദേഹത്തെ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്കു ശേഷം ഒരു റാഹത്തും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍ എല്ലാ തിങ്കളാഴ്ചയും എനിക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുന്നു. സുഹൈലി (റ) പറയുന്നു. അതിനു കാരണം നബി(സ) ജനിച്ചത് തിങ്കളാഴ്ചയാണ്. സുവൈബത്തായിരുന്നു നബി(സ)യുടെ ജനനം കൊണ്ട് അബൂലഹബിന് സന്തോഷ വാര്‍ത്ത അറിയിച്ചത്. അതു നിമിത്തം അബൂലഹബ് അവരെ മോചിപ്പിച്ചു. (ഫത്ഹുല്‍ ബാരി 14/344)
ഹാഫിള് ശംസുദ്ദീന്‍ ബിന്‍ നസ്റുദ്ദീന്‍ ദിമിശ്ഖി(റ) "മൌരിദുസ്വാവീ ഫീ മൌലിദില്‍ ഹാദീ" എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
"ശാശ്വതമായി നരകാവകാശിയാണെന്നും, നശിച്ചു പോകട്ടെ എന്ന് ഖുര്‍ആന്‍ ആക്ഷേപിക്കുകയും ചെയ്ത കാഫിറാണല്ലോ അബൂലഹബ്. അവനു പോലും നബി(സ)യെ കൊണ്ട് സന്തോഷിച്ചതിന്റെ പേരില്‍ എല്ലാ തിങ്കളാഴ്ചകളിലും ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. അപ്പോള്‍ ജീവിതകാലം മുഴുവനും നബി(സ)യെ കൊണ്ട് സന്തോഷിക്കുകയും തൌഹീദ് സ്വീകരിച്ചവനായി മരണപ്പെടുകയും ചെയ്യുന്ന അടിമയെപ്പററി എന്താണ് വിചാരിക്കേണ്ടത്??" (അല്‍ഹാവിലില്‍ ഫതാവാ 2/189)..
എത്രമാത്രം അനീതിയാണ് ഇവര്‍ ചെയ്യുന്നതെന്ന് ഇവരുടെ നേതാക്കളെ അപ്പടി വിശ്വസിച്ചു ഇവര്‍ക്ക് അറിയുന്നില്ല.!!
ഇതുകൊണ്ടും തീരുന്നില്ല, നബിദിനത്തിനെതിരെ എന്തുണ്ട് തെളിവാക്കാന്‍ എന്നാ ഇവരുടെ അന്വേഷണം എത്തുന്നത് അടുത്തത്‌ ഇമാം ബകരി എന്നു പ്രസിദ്ദനായ അബൂബക്കെര്‍ ഇബ്നു മുഹമ്മദ്‌ ശത്വാ അദ്ദമിയാതി (റ) യുടെ ഇയാനത്തു ത്വാലിബ്‌ എന്ന ഗ്രന്തത്തിലാണ്!!!
ഇവിടെ നല്‍കിയതും വ്യാപകമായി പ്രചരിപ്പിക്കുന്നതുമായ അടുത്ത ഉദ്ദരണി കാണുക :
അയ്മെന്‍ നല്‍കിയതില്‍ നിന്നും....
ഇമാം സഖാവി (റ) പറയുന്നു : ഈ മൗലിദ് കഴിക്കുന്ന ഏർപ്പാട് ഹിജ്റ 3 നൂറ്റാണ്ടുകൾക്കു ശേഷം പുതുതായി ഉണ്ടായതാണ് .
ഇആനത്തുതാലിബീൻ (3/348)
ഇതും സുയൂത്വി ഇമാമിനോട് ചെയ്തതിന്‍റെ മറ്റൊരു പതിപ്പാണ്‌. അദ്ദീഹത്തെ പോലെ നബിദിനം കഴിക്കാം എന്ന് ഒരുപാട് മുങ്കഴിഞ്ഞ ഇമാമുകളെ ഉദ്ദരിച്ച്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇമാം ബകരിയുടെ ഇയാനത്തില്‍ നിന്നും അടര്‍ത്തിമാറ്റിയ ഒരു ഉദ്ദരണി മാത്രമാണ് മുകളില്‍ പറയപ്പെട്ടത്.
എന്നാല്‍ ഇമ്മാം ബകരി (റ) ഇമാം സഖാവി (റ) യില്‍നിന്നും ഉദ്ദരിച്ചതാണ് പ്രസ്തുത പരാമര്‍ശം, നാം മുന്പ് ഇമാം ഇബ്നു ഹജര്‍ അസ്കലാനി (റ) യില്‍ നിന്നും വിവരിക്കപ്പെട്ട പോലെ ആദ്യ മൂന്നു നൂറ്റാണ്ടില്‍ ഇന്നത്തെ രീതിയിലുള്ള മൌലൂദ് ശൈലി ഉണ്ടായിരുന്നില്ല മറിച്ച് അത് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്തരുണത്തില്‍ വ്യാപകമായതെന്നാണ് അദ്ദേഹം വിവരിക്കുന്നത്.
ഇമാം സഖാവി പറയുന്നു:
ഇന്നുകാണുന്ന മൌലീദാഘോഷം ആദ്യ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം വന്നതാണ്, പിന്നീട് പ്രസ്തുത മൌലൂദ് മുസ്‌ലിം ലോകത്ത് തുടര്‍ന്നുപോകുന്നു, വിവിദ രാജ്യങ്ങളിലും വന്‍കിട പട്ടണങ്ങളിലും മൌലീദ് കൊണ്ട് പ്രസിദ്ദപ്പെട്ടു, അവര്‍ ആ രാത്രികളില്‍ പ്രത്യേകം സദഖകല്‍ നല്‍കുകയും പുണ്യ പ്രവാചകരുടെ ഉന്നതമായ മൌലൂദു പാരായനങ്ങള്‍ സംഘടിപ്പിക്കുകയുംചെയ്തു. അതിന്‍റെ എലാ ശ്രേഷ്ഠതകളും അവരിലുടനീളം പ്രകടമാവുകയും ചെയ്തു. (ഇയാനത് ത്വാലിബീന്‍ - 3/414 )
ഇയാനത്തില്‍ ഇവര്‍ക്ക് ഇത് മാത്രമേ കാണൂ... അതില്‍ത്തന്നെ ഇമാം ബകരി (റ) പലരില്‍നിന്നും മൌലൂദിന്റെ പൂര്‍വകാല മാതൃകകള്‍ വിവരിക്കുന്നുമുണ്ട്.
ഇമാം ഹല്ബി യില്‍നിന്നും ഉദ്ദരിക്കുന്നു: ഇമാം സുബ്കി (റ) അക്കാലത്തെ പ്രകല്പരായ അനേകായിരം പണ്ഡിതര്‍ അദ്ദേഹത്തിന്‍റെ കീഴില്‍ ഒരുമിച്ചു കൂടുകയും പ്രവാചകരുടെ മദ്ഹുകള്‍ പാടി പറയുകയും സ്വലാത്തുകള്‍ കൂട്ടമായി നിന്നുകൊണ്ട് ചെല്ലുകയും ചെയ്യാറുണ്ടായിരുന്നു, ഈ മൌലൂദ് പരിപാടിയില്‍ ആബാലവൃദ്ധം ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ശേഷം അദ്ദേഹം പറയുന്നു: അപ്രകാരം അദ്ദേഹം ചെയ്തതുപോലെ ചെയ്യല്‍ വളരെ നല്ലൊരുകാര്യമാണ്. (ഇയാനത് ത്വാലിബീന്‍ - 3/414 )
ഇമാം നവവി (റ) ന്റെ ശൈഖായ ഇമാം അബു ശാമ (റ) പറയുന്നു: നമ്മുടെ ഈ കാലത്ത് കാണുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം എല്ലാ വര്‍ഷങ്ങളിലും പ്രവാചകരുടെ ജന്മദിനത്തില്‍ സംഘടിപ്പിക്കാറുള്ള ദാന ധര്‍മങ്ങളും സന്തോഷ- അലങ്കാരപ്രകടനങ്ങളും സാധുക്കള്‍ക്ക് നന്മ ചെയ്യുക എന്നതില്‍ ഉപരി അത് നബി(സ) യോടുള്ള സ്നേഹ പ്രകടനവും അവിടെത്തോടുള്ള അവരുടെ മനസ്സില്‍ ഉള്ള ആദരവുമാണ്. മാത്രമല്ല, ലോകാനുഗ്രഹിയായ റസൂല്‍ (സ) യെ നമ്മിലേക്ക് അയച്ചതിനു അല്ലാഹുവിനോട് ചെയ്യുന്ന നന്ദിയുമാണ്. (ഇയാനത് ത്വാലിബീന്‍ - 3/414 )
ഹാഫിള് ശംസുദ്ദീന്‍ ബിന്‍ നസ്റുദ്ദീന്‍ ദിമിശ്ഖി(റ)പറയുന്നു: "ശാശ്വതമായി നരകാവകാശിയാണെന്നും, നശിച്ചു പോകട്ടെ എന്ന് ഖുര്‍ആന്‍ ആക്ഷേപിക്കുകയും ചെയ്ത കാഫിറാണല്ലോ അബൂലഹബ്. അവനു പോലും നബി(സ)യെ കൊണ്ട് സന്തോഷിച്ചതിന്റെ പേരില്‍ എല്ലാ തിങ്കളാഴ്ചകളിലും ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. അപ്പോള്‍ ജീവിതകാലം മുഴുവനും നബി(സ)യെ കൊണ്ട് സന്തോഷിക്കുകയും തൌഹീദ് സ്വീകരിച്ചവനായി മരണപ്പെടുകയും ചെയ്യുന്ന അടിമയെപ്പററി എന്താണ് വിചാരിക്കേണ്ടത്! (ഇയാനത് ത്വാലിബീന്‍ - 3/414-അല്‍ഹാവിലില്‍ ഫതാവാ 2/189 )
ഹസനുല്‍ ബസ്വരീ (റ) പറയുന്നു: ഹുഹ്ദ് പര്‍വതസമാനമായി എനിക്ക് സ്വര്‍ണ്ണം ഉണ്ടായിരുന്നെങ്കില്‍ അത് മുഴുവനും ഞാന്‍ റസൂല്‍ (റ) യുടെ മൌലൂദിന് വേണ്ടി ചിലവഴിക്കുമായിരുന്നു. (ഇയാനത് ത്വാലിബീന്‍ -3/414 )
ജുനൈദുല്‍ ബഗ്ദാദി (റ) പറയുന്നു: ആരെങ്കിലും റസൂല്‍ (സ) യുടെ മൌലൂദില്‍ പങ്കെടുക്കുകയും ബഹുമാനിക്കുകയും അതിനു വിലകല്പ്പിക്കുകയും ചെയ്‌താല്‍ അവന്‍ വിശ്വാസം കൊണ്ട് വിജയംകണ്ടു. (ഇയാനത് ത്വാലിബീന്‍ - 3/414 )
ശേഷം മഹറൂഫ് ഇബ്നു ഫിറൂസ് അല്‍ കര്‍ഖീ (റ) , ഇമാം യാഫിഈ അല്‍ യമാനി (റ), ഇമാം സരീ അസ്സഖാത്വീ (റ), അമീറുല്‍ മു’അമിനീന്‍ ഹാറൂന്‍ റഷീദ് (റ) തുടങ്ങിയ പല പ്രസിദ്ധരായ മുന്‍കാല സൂരികളില്‍ നുന്നും അദ്ദേഹം നബിദിനം ആഘോഷിച്ചതും അതിനെ വര്‍ന്നിച്ചതും അവിടെ ഈ രണ്ടു പേജുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പക്ഷെ അതൊന്നും ഈ ആരോപണം നടത്തുന്നവര്‍ കാണാറില്ല!
ഇനി ഇവര്‍ക്ക് നബിദിനം ഹിജ്ര മുന്നൂറിനു ശേഷമാണ് എന്ന് സ്ഥാപിക്കാന്‍ (അതാരും നിഷേദിചിട്ടില്ല എന്നത് മറ്റൊരു വസ്തുത !) ഇവര്‍ ഉദ്ദരിക്കുന്ന അല്‍ മവാഹിബുല്‍ ജലിയ്യ എന്ന തഴവ മുസ്‌ലിയാരുടെ കവിതാസമാഹാരത്തിലെ കട്ടുമുറിച്ച ചില വരികള്‍:
നബിദിനം മുൻപ് പതിവില്ലാത്തത . അത് ഹിജറ മുന്നൂറിന് ശേഷം വന്നതാ (അൽ മാവാഹിബുൽ ജലിയ്യ 3/50)
അദ്ദേഹത്തിന്‍റെ കവിത ഇവിടെ നല്‍കുന്നു: -
മൌലൂദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്റ 300 ന് ശേഷം വന്നതാ
നബിക്കുളള മൌലൂദ് വീട്ടിലും ഓതേണ്ടതാ
അതിനാല്‍ മുസീബത്തൊക്കെയും നീങ്ങുന്നതാ
കണ്ണേറ് ഹസദ് ഇവയൊക്കെയും നീങ്ങുന്നതാ
ദാരിദ്ര്യവും നീങ്ങുവാനുതകുന്നതാ
മലിക്കുല്‍ മുളഫ്ഫര്‍ ധീരനായൊരു രാജനാ
ഇര്‍ബല്‍ ഭരിച്ചവരാണ് വന്‍ ധര്‍മ്മിഷ്ടനാ
മൌലൂദ് കഴിക്കാന്‍ ഏറ്റവും ഉത്സാഹമാ
മാസം റബീഉല്‍ അവ്വഃല്‍ എന്താഘോഷമാ
മൌലൂദ് കഴിക്കുനന്ന് ആടയ്യായിരം
പൊരിക്കുന്നതാണേ കോഴിയും പതിനായിരം
കൂടാതെ ഒരുലക്ഷത്തി മുപ്പതിനായിരം
പാത്രങ്ങളില്‍ ഹല്‍വായുമുണ്ടോരോതരം
ഇതിലെ വരികളില്‍ പറയുന്നത് ഇമാം ഇബ്നു കസീര്‍ തന്‍റെ അല്‍ ബിദായത്തിലും സുയൂത്തി ഇമാം തന്‍റെ ഹാവിയിലോക്കെ ഉദ്ദരിച്ച കാര്യങ്ങള്‍ തന്നെയാണ്, പുതുതായി ഒന്നും ഇല്ല.
ഇവിടെ പ്രസക്തമായ ഒരു കാര്യം ഏതായാലും എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് നബിദിനാഘോഷം ഹിജ്ര മുന്നൂറിനു ശേഷമാണ് വിപുലമായി ആഘോഷിക്കാന്‍ തുടങ്ങിയത് എന്ന്, അത് നിരവധി ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രെഘപ്പെടുത്തീട്ടുമുണ്ട്, എന്നാല്‍ അന്ന് തൊട്ടു ഇന്ന് വരെ അത് നിലനില്‍ക്കുന്നുമുണ്ട്. ഈ കാലങ്ങളില്‍ അതിനെ അനുകൂല്ച്ചു സംസാരിച്ച ഇമാമീങ്ങള്‍ ഒരുപാട് നാം കണ്ടു ഇനിയും ദാരാളം ഉണ്ട്താനും. എന്നാല്‍ ആയിരംത്തോളം വര്‍ഷം പഴക്കമേറിയ ഈ അചാരത്തിനെതിരില്‍ ഇമാമീങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല, ഇക്കാലങ്ങളിലോക്കെയും അവര്‍ ഈ ഒരു നാബിദിനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് പറയാന്‍ വയ്യ. “സലഫീ പണ്ഡിതന്‍മാര്‍” എന്ന് ഇവര്‍ പ്രത്യേകം പേര് ഇട്ടു വിളിക്കുന്ന ശൈകുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയോ ഇബ്നുല്‍ കയ്യിം (റ) യോ മറ്റു പഴയകാല മുജാഹിദു അങ്ങീകരിക്കുന്ന ഒരറ്റ ഇമാമും ഇതിനെതിരെ പറഞ്ഞിട്ടില്ല, എന്നാല്‍ ഇവരില്‍ പലരും ഇതിനെ അനുകൂലിക്കുകയാണ് ചെയ്തത്...
ഇബ്നു തമിയ്യ തന്‍റെ “ഇക്തിലാഉ സ്വിറാത്തല്‍ മുസ്തകീം” മില്‍ പറഞ്ഞതിനെ ഇമാം ശങ്കത്തി (റ) എടുത്ത് ഉദ്ദരിക്കുന്നത് കാണുക:-
{ ـ قول شيخ الإسلام في " اقتضاء الصراط المستقيم" في بحث المولد: فتعظيم المولد واتخاذه موسماً قد يفعله بعض الناس ويكون له فيه أجر عظيم لحسن قصده وتعظيمه لرسول الله صلى الله عليه وسلم أو كما قدمت أنه يستحسن من بعض الناس ما يستقبح من المؤمن المسدد.}
ചില ആളുകള്‍ ചെയ്യുന്നത് പോലെയുള്ള നബി ദിനം ആഘോഷിക്കലും ആ ദിനത്തെ ആദരിക്കലും വലിയ പുന്ന്യമുള്ള കാര്യമാണ് എന്നാ ഈ വാചകങ്ങളെ ഇമാം ശങ്കത്വി (റ) വിശദീകരിച്ചുകൊണ്ട് പറയുന്നു:-
{ فكلام شيخ الإسلام ـ يقصد هذه العبارة ـ صريح في جواز عمل مولد النبي صلى الله عليه وسلم الخالي من منكرات تخالطه }
അപ്പോള്‍ ശൈകുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെ ഈ വാക്കുകള്‍ മൌലീദ് ആഘോഷം അനുവദനീയം ആണെന്നതിനുള്ള വ്യക്തമാക്കുന്ന വാചകങ്ങള്‍ ആകുന്നു, എന്നാല്‍ അതില്‍ തെറ്റായ പ്രവര്‍ത്തികള്‍ കൂട്ടിക്കുഴക്കുകയുമരുത്...
എന്നാല്‍ സുയൂത്വി ഇമാം അക്കമിട്ടു മറുപടി പറഞ്ഞ ഇമാം ഫാകിഹാനിയുടെ ഒരു രിസാല അല്ലാതെ ഒരു ഇമാം അവരുട ഒരറ്റ കിതാബിലും ഒരു വാക്കുപോലും മൌലൂദിനെതിരെ പറഞ്ഞിട്ടില്ല എന്നത് എത്ര ശ്രദ്ദേയമാണ്...
അനുകൂലിച്ചു പറഞ്ഞവരുടെ നീണ്ട നിരതന്നെ ഉണ്ട് താനും...
നബിദിനാഘോഷം പുണ്യമാണെന്നും , ആഘോഷിക്കുകയും , ലോക മുസ്ലിംകളോട് ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ഹസ്വനുല്‍ ബസ്വരി (റ) , ജുനൈദുല്‍ ബാഗ്ദാദി(റ) , മഅറൂഫുല്‍ ഖര്‍ഖീ(റ) , ഇബ്നു ജുബൈര്‍ (റ) , അശൈഖ് സ്വലിഹ് ഉമറുല്‍ മല്ലാഅ(റ) , നൂറുദീന്‍ മഹ് മൂദ് സന്‍ കീ (റ) , ഫഖ്‌റുധീനുറാസീ(റ) , ഹാഫിള് അബുല്‍ ഖത്താബ് ബിന്‍ ദിഹ് യ (റ) . ഹാഫിള് അബ്ദുറഹ്മാന്‍ ഇബ്നുല്‍ ജൌസി (റ) , അബുല്‍ അബ്ബാസ്‌ അഹ്മദുല്‍ അസഫീ (റ) , അബുല്‍ ഖാസിം മുഹമ്മദ്‌ ബിന്‍ അഹ്മദുല്‍ അസഫീ (റ) , അശൈഖു സ്വലാഹുധീനു സ്സ്വിഫ്ദീ (റ) , അബ്ദുള്ളഹിബ്നു അസ്സ്വനീഅതല്‍ മിസ്‌ രീ (റ) , അല്‍ ഹാഫിള് ബിന്‍ നാസ്വിറുദ്ധീനു ദ്ധിമിശ്ഖീ (റ) , അല്‍ ഹാഫിള് ഇബ്നു കസീര്‍ , ജമാലുദ്ധീന്‍ സുയൂത്വി (റ) , അല്ലാമാ മുഹമ്മദ്‌ ബിന്‍ ഉമര്‍ അല്‍ ഹള്റമീ (റ) , ശൈഖുല്‍ ഇസ്ലാം ശിഹാബുദ്ധീന്‍ അഹ്മദ്‌ ബിന്‍ ഹജറില്‍ ഹൈതമി(റ) , അഹ്മദുബിന്‍ അഹ്മദുല്‍ ഖസ്തല്ലാനീ (റ) , മുല്ലാ അലിയ്യുല്‍ ഖാരീ (റ) , അബ്ദുറഊഫ് അല്‍ മുനാവീ (റ) , അല്ലാമാ ഖുത്ബുദ്ധീനുല്‍ ഹനഫീ (റ) ........................................ ഇവരൊക്കെ ബിദഇകള്‍ ആണോ ..?
ഇവര്‍ ഇവരുടെ ഗ്രന്ഥങ്ങളില്‍ ബിദ്അത്ത് പ്രച്ചരിപ്പിച്ചോ ...?
ഇത് എവിടെയും തീരില്ല... തല്‍കാലം നിര്‍ത്തുന്നു...