ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 19 October 2017

തബ്- ലീഗ് ജമാഅത്ത് വഴി തെറ്റിയതിന്റെ നേർകാഴ്ചകൾ


നവീന വാദങ്ങളുമായി ഒട്ടേറെ സംഘടനകളും പ്രസ്ഥാനങ്ങളും ലോകത്ത് ഉടലെടുത്തിട്ടുണ്ട്. വികലമായ ആശയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ അവര്‍ അവതരിപ്പിക്കുന്നു. പ്രത്യക്ഷത്തില്‍ നല്ലതെന്നു തോനുന്ന രീതിയിലാണ് തബ്‍ലീഗ് ജമാഅത് കടന്നു വരുന്നത്. പക്ഷേ, അവരുടെ നേതാക്കള്‍ വെച്ചു പുലര്‍ത്തുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പല ആശയങ്ങളും വികലവും സുന്നത് ജമാഅതിന്‍റെ ആദര്‍ശങ്ങള്‍ക്കു വിരുദ്ധവുമാണ്.

ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ മുഹമ്മദ് ഇല്‍യാസ് (1885-1944)
ഉത്തരേന്ത്യയിലെ ദൽഹിക്കടുത്ത മേവാത്തിൽ ശാഹ് മുഹമ്മദ്‌ ഇല്യാസ് (ഹി: 1303-1363) ഇൽ സ്ഥാപിച്ച പുത്താൻ പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത്. മുഹമ്മദ്‌ ഇസ്മാഈലിന്റെ മകനായി പിറന്ന ഇദ്ദേഹം ദൽഹിക്കടുത്ത 'കാന്തഹില' എന്ന സ്ഥലത്താണ് വളർന്നത്.

 തന്‍റെ ഗുരുവായ റശീദ് അഹ്‍മദ് ഗംഗോഹിയുടെ വഹ്ഹാബി ചിന്തകളില്‍ ആകൃഷ്ടനാവുകയും അദ്ദേഹത്തെ അത് വളരെയധികം സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഇല്‍യാസിന്‍റെ വരമൊഴികളുടെ സമാഹാരമായ മകാതീബിലും വാമൊഴികളുടെ സമാഹാരമായ മല്‍ഫൂളാതിലും വികലമായ പല ആശയങ്ങളും പ്രസ്താവനകളും കാണാം.

എന്തിനേറെ മലയാളത്തിൽ അടുത്തായി പുറത്തിറങ്ങിയ ഇവരുടെ ഗ്രന്ധങ്ങൾ തനി വഹാബിസം വിളമ്പുന്നതാണ്.

ആലുവ എടത്തലയിൽ പ്രവർത്തിക്കുന്ന തബ്ലീഗിന്റെ കൗസരയ്യ കോപ്ലക്സിന്റെ പ്രിസിപ്പാൾ കരീം കാസിമി എഴുതിയ ഖുർആൻ വിവർത്തനമൊന്ന് പരിശോധിക്കാം.
തനി വഹാബിയ്യത്തും ബിദഅത്തുമാണിതിൽ കുത്തി നിറച്ചിരിക്കുന്നത്.
മേൽ കാണിച്ച ഖുർആൻ വിവർത്തനത്തിന് തബ്ലീഗുകാരുടെ ആധികാരിക അവതാരിക ചുവടെ വായിക്കാം


 മസാറുകളിലേക്ക് നേർച്ച നേരുന്നതിനേയും ഇസ്തിഗാസയേയും ശിർക്കിന്റെ പട്ടികയിൽ പെടുത്തുന്നു.( ഫാതിഹ1-7)


കബർ സിയാറത്തും ശിർക്കാണെന്ന വഹാബിയൻ വാദം(അൻആം82-89)

നബിദിനാഘോഷം ക്രിസ്തുവിന്റെ പിറന്നാൾ പോലെ.(മാഇദ-03)

മഖ്ബറകളിലേക്ക് നേർച്ച നേരുന്നത് ശിർക്ക്.( മാഇദ-03)

ഇനി ഇവരുടെ പൂർവ്വ കാല നേതാക്കളുടെ വികല വാദങ്ങൾ ഒന്ന് പരിശോധിക്കാം.

 പ്രവാചകന്മാരുടെ ജീവിതം കളങ്കരഹിതമല്ല. (മല്‍ഫൂളാത് – 87)

 അത്തഹിയ്യാതില്‍ നബി(സ)യുടെ പേരുച്ചരിക്കുമ്പോള്‍ നബി(സ)യെ മനസ്സില്‍ ഓര്‍ക്കുന്നതിനേക്കാള്‍ നല്ലത് കാള കഴുത എന്നിവയെ ഓര്‍ക്കലാണ്. (ഇസ്മാഈല്‍ ദഹ്ലവി യുടെ സിറാഥെ മുസ്തഖീം 148)

എന്നാൽ ഇമാം ഗസ്സാലി(റ) പറയുന്നത് കാണുക.


 ഖത്മുന്നുബുവ്വതിനെ കുറിച്ച് ഖാദിയാനികളെ പോലെയുള്ളവര്‍ക്ക് വളം വെച്ചു കൊടുക്കന്ന തരത്തില്‍ അവ്യക്ത സൃഷ്ടിച്ചു കൊണ്ടുള്ള വിശദീകരണം (മുഹമ്മദ് ഖാസിം നാനൂതവിയുടെ തഹ്ദീറുന്നാസ് – 139)

 സാധാരണക്കാര്‍ക്കു ഗോപ്യമായവ പ്രവാചകന്മാര്‍ക്കും ഗോചരമല്ല. (അശ്റഫ് അലി ഥാനവിയുടെ ഹിഫ്ളുല്‍ഈമാന്‍ – 15)

 ഇസ്തിഗാസ ശിര്‍ക്കാണ് (ഗംഗോഹിയുടെ ഫത്‍വാ സമാഹരമായ ഫതാവാ റശീദിയ്യ)

 മൌലിദാഘോഷം ബിദ്അതും തെറ്റുമാണ്. (ഖലീല്‍ അഹ്‍മദ് സഹാറന്‍പൂരിയുടെ ബറാഹീനെ ഖാതിഅ)

അല്ലാഹു കളവു പറയാന്‍ സാധ്യതയുണ്ട്. ഇബ്ലീസിനു റസൂല്‍ (സ)യെക്കാള്‍ ഇല്മുണ്ട്. (ബറാഹീനെ ഖാതിഅ)

 മരണാന്തരമുള്ള ആണ്ടു കഴിക്കല്‍ ബിദ്അതും കുറ്റകരവുമാണ്. (ഫതാവാ റശീദിയ്യ – 135)

സിയാറത്ത് ഉദ്ദേശിച്ച് മൂന്ന് പള്ളികളിലേക്കല്ലാതെ യാത്ര പോകൽ ശിർക്ക്(രിസാല-151)

സമസ്തയുടെ നിലപാട്