ഇബ്നു ഹജര്‍ അസ്കലാനി അത് ബിദ്’അത്തെന്നു ആക്ഷേപിച്ചുകൊണ്ട് എഴുതി എന്നപോലെ ഒരു ഉദ്ദരണി നല്‍കാറുണ്ട് അതിന്‍റെ സത്യാവസ്ത ഇവിടെ നല്‍കുന്നു!
ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു : അടിസ്ഥാനപരമായി നബി ദിന ആഘോഷം ബിദ്അത്താണ് (അൽ ഹാവി ഫത്താവ 1 /196 )
സത്യത്തില്‍ സഹീഹൈനിയില്‍നിന്നും തനിക്ക് നബിദിനത്തിന് രേഖ ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ ഇമാം ഇബ്നു ഹജറുല്‍ അസ്കലാനിയുടെ പേരില്‍ ഇവര്‍ ചെയ്യുന്ന മറ്റൊരു വഞ്ചനയുടെ കഥയാണ് ഇവിടെ പൊളിയുന്നത്.
അവിടെ (كَانَ بِدْعَةً حَسَنَةً) അത് നല്ല ബിദ്അത്താണ് എന്ന അദ്ദേഹത്തിന്‍റെ പരാമര്‍ശത്തെ മൂടിവേച്ചാണ് ഇവര്‍ മഹാനവരുടെ പേരില്‍ ആരോപണം ഉന്നയിക്കുന്നത്.
മാത്രമല്ല, ഇമാം ബുഖാരി (റ) സ്വഹീഹില്‍ രേഖപ്പെടുത്തുന്നു.
"അബൂലഹബിന്റെ അടിമയാണ് സുവൈബത്ത്. അബൂലഹബ് അവരെ മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് നബി(സ)ക്ക അവര്‍ മുല കൊടുത്തു. അങ്ങനെ അബൂലഹബ് മരണപ്പെട്ടപ്പോള്‍ അയാളുടെ ബന്ധുക്കളില്‍പ്പെട്ട ഒരാള്‍ക്ക് വളരെ മോശപ്പെട്ട അവസ്ഥയില്‍ അയാളെ കാണിക്കപ്പെട്ടു. നിന്റെ അവസ്ഥയെന്താണെന്ന ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്. "നിങ്ങള്‍ക്കു ശേഷം ഒരു റാഹത്തും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍ സുവൈബത്തിനെ ഞാന്‍ മോചിപ്പിച്ചതിന്റെ പേരില്‍ ഇതില്‍ നിന്ന് (തളള വിരലിനിടയില്‍ നിന്ന്) എനിക്ക് കുടിപ്പിക്കപ്പെടുന്നു." (ബുഖാരി 4711)
ഇബ്നു ഹജര്‍ അസ്ഖലാനി (റ) എഴുതുന്നു.
സുഹൈലി (റ) പറയുന്നു."അബ്ബാസ്(റ) പറയുന്നു. അബൂലഹബ് മരണപ്പെട്ടപ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം വളരെ മോശമായ അവസ്ഥയില്‍ ഞാനദ്ദേഹത്തെ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്കു ശേഷം ഒരു റാഹത്തും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍ എല്ലാ തിങ്കളാഴ്ചയും എനിക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുന്നു. സുഹൈലി (റ) പറയുന്നു. അതിനു കാരണം നബി(സ) ജനിച്ചത് തിങ്കളാഴ്ചയാണ്. സുവൈബത്തായിരുന്നു നബി(സ)യുടെ ജനനം കൊണ്ട് അബൂലഹബിന് സന്തോഷ വാര്‍ത്ത അറിയിച്ചത്. അതു നിമിത്തം അബൂലഹബ് അവരെ മോചിപ്പിച്ചു. (ഫത്ഹുല്‍ ബാരി 14/344)
ഹാഫിള് ശംസുദ്ദീന്‍ ബിന്‍ നസ്റുദ്ദീന്‍ ദിമിശ്ഖി(റ) "മൌരിദുസ്വാവീ ഫീ മൌലിദില്‍ ഹാദീ" എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
"ശാശ്വതമായി നരകാവകാശിയാണെന്നും, നശിച്ചു പോകട്ടെ എന്ന് ഖുര്‍ആന്‍ ആക്ഷേപിക്കുകയും ചെയ്ത കാഫിറാണല്ലോ അബൂലഹബ്. അവനു പോലും നബി(സ)യെ കൊണ്ട് സന്തോഷിച്ചതിന്റെ പേരില്‍ എല്ലാ തിങ്കളാഴ്ചകളിലും ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. അപ്പോള്‍ ജീവിതകാലം മുഴുവനും നബി(സ)യെ കൊണ്ട് സന്തോഷിക്കുകയും തൌഹീദ് സ്വീകരിച്ചവനായി മരണപ്പെടുകയും ചെയ്യുന്ന അടിമയെപ്പററി എന്താണ് വിചാരിക്കേണ്ടത്??" (അല്‍ഹാവിലില്‍ ഫതാവാ 2/189)..
വിശദവായനക്ക്-നബി ദിനാഘോഷവും ഇമാം സുയൂത്വി [റ]യും- എന്ന ബ്ളോഗ് നോക്കുക.
വിശദവായനക്ക്-നബി ദിനാഘോഷവും ഇമാം സുയൂത്വി [റ]യും- എന്ന ബ്ളോഗ് നോക്കുക.