ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 18 October 2017

സൗദീ- കേരളാ സലഫികളും പത്ത് ചോദ്യങ്ങളും

✒________________🖋
🔽
കേരള സലഫികളോടു നൂറ് കണക്കിന് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. അവയില്‍ വെറും 10 ചോദ്യങ്ങള്‍ ഇവിടെ ചോദിക്കുന്നു. വല്ല മുജാഹിദ് മൗലവിമാരോ സലഫിസത്തില്‍ ആത്മാർത്ഥതയുള്ള വല്ല സലഫി സുഹുർത്തുക്കളോ ഇതിനു മറുപടി പറയാന്‍ തയാറുണ്ടോ???????
⁉🔽
ചോദ്യങ്ങള്‍
1. കേരള സലഫികള്‍ പ്രാമാണികമായ മദ്ഹബുകളെ ഒന്നിനെയും അംഗീകരിക്കുന്നില്ല, മാത്രമല്ല മദ് ഹബുകള്‍ ഖുര്‍ ആനിനും സുന്നത്തിനും എതിരാണെന്നും വാദിക്കുന്നു. എന്നാല്‍ സൗദി അറേബ്യയിലെ സലഫികള്‍ നാലിലൊരു മദ്ഹബിനെ പിന്തുടരാന്‍ ഉൽബോധിപ്പിക്കുകയും അവിടത്തെ മദ്രസകളില്‍ 'നാല് മദ്ഹബുകള്‍' പ്രാമാണിക വിഷയമായി പഠിപ്പിക്കുകയും ചെയ്യുന്നു. കേരള സലഫിസമാണോ ശരി അല്ല സൗദി സലഫിസമാണോ ശരി? മദ് ഹബിന്റെ വിഷയത്തില്‍ കേരള സുന്നികള്‍ക്ക് തെറ്റ് പറ്റിയെങ്കില്‍ സൗദി സലഫികൾക്കും തെറ്റ് പറ്റിയെന്നു നിങ്ങള്‍ക്ക് വാദമുണ്ടോ???
🔽
2. കേരള സലഫികളായ നിങ്ങള്‍ വെള്ളിയാഴ്ച ജുമുഅയുടെ 2 ബാങ്കുകള്‍ ഇസ്ലാമില്‍ പുതുതായി ഉണ്ടായതാണെന്നും അത് സുന്നത്തിനെതിരാണെന്നും വാദിക്കുന്നു. മക്ക, മദീന തുടങ്ങിയ സൗദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും ഇന്നും
ജുമുഅക്ക് 2 ബാങ്കുകള്‍ നിലനില്‍ക്കുന്നു. ഈ വിഷയത്തില്‍ കേരള സുന്നികള്‍ക്ക് തെറ്റ് പറ്റിയെങ്കില്‍ സൗദി സലഫികൾക്കും തെറ്റ് പറ്റിയെന്നു നിങ്ങൾക്ക് വാദമുണ്ടോ?
🔽
3. കേരള സലഫികളായ നിങ്ങള്‍ ജുമുഅ ഖുത്ബയുടെ ഭാഷ മാതൃ ഭാഷയായിരിക്കണമെന്നും ജനങ്ങള്‍ക്ക് തിരിയണമെന്നും വാദിക്കുന്നു. സൗദിയിലെ പല പള്ളികളിലും അനറബികള്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാല്‍ അവിടെ ഖുത്ബയുടെ ഭാഷ സംബന്ധിച്ച് സലഫി പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച നടന്നിരുന്നു. അനറബികള്‍ എത്രയുണ്ടായിരുന്നാലും ശരി മിമ്പറിന് മുകളില്‍ നടക്കുന്ന ഖുത്ബയുടെ ഭാഷ അറബി തെന്നെയായിരിക്കണമെന്നും നിസ്കാരത്തിനു ശേഷം ഏതു ഭാഷയിലും പ്രസംഗിക്കാമെന്നുമായിരുന്നു പണ്ടിത ഫത് വ . ഇതിനെ പറ്റി നിങ്ങള്‍ എന്ത് പറയുന്നു? കേരള സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത് അല്ല സൗദി സലഫിസത്തെയാണോ?
🔽
4. കേരള സലഫികളായ നിങ്ങള്‍ റമളാനിലെ തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തില്‍ കേരള സുന്നികളോട് യോചിക്കുന്നില്ല. ആദ്യ കാല കേരള മുജാഹിദുകൾ തറാവീഹ് 20 ആണെന്നും അത് റമളാനിൽ മാത്രം ഇശാഇന്ന് ശേഷമുള്ള ഈ രണ്ട് റക് അത്തിൽ സലാം വീട്ടുന്ന സ്പെഷൽ നമസ്ക്കാരമാണെന്ന് പഠിപ്പിക്കുകയും പിന്നീട് തറാവീഹ് 11 റക്അതാണെന്നും, 8 റക്അതാണെന്നും, 11 ൽ കൂടുതൽ ബിദ് അത്താണെന്നും, അങ്ങിനെ ഒരു നിസ്കാരമില്ലെന്നും എത്ര വേണമെങ്കിൽ നിസ്ക്കരിക്കാമെന്നും വരെ പലപ്പോഴായി പല പല അപ്ഡേറ്റ് വാദങ്ങളാണ് കേരള സലഫികൾക്കുള്ളത്. എന്നാൽ മക്ക, മദീന തുടങ്ങിയ സൗദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും ഇന്നും തറാവീഹ് 20 റക്അത് നിര്‍വഹിച്ചു വരുന്നു. ഈ വിഷയത്തില്‍ ലോകമുസ്ലിങ്ങള്‍ കേരള സലഫിസത്തെയാണോ അല്ല സൌദി സലഫിസത്തെയാണോ സ്വീകരിക്കേണ്ടത്?
🔽
5. നിസ്കാരത്തിന്റെ ശേഷം പള്ളികളില്‍ നടന്നു വരുന്ന കൂട്ട് പ്രാര്‍ത്ഥനകളെ കേരള സലഫികളായ നിങ്ങള്‍ എക്കാലവും എതിര്‍ത്ത് വന്നിരുന്നു. അത് ദീനില്‍ പുതുതാണെന്നും സുന്നതിനെതിരാനെന്നുമാണ് നിങ്ങളുടെ വാദം. മാത്രവുമല്ല , കൂട്ട് പ്രാർത്ഥന വ്യഭിചാരത്തേക്കാൾ വല്യ കുറ്റമാണെന്ന് പോലും  ബാലുശേരിയെന്ന മുജാഹിദ് മൗലവി പച്ചയായി പ്രസംഗിച്ചതുമാണ്. എന്നാൽ മക്ക, മദീന തുടങ്ങിയ സൗദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും കൂട്ട് പ്രാര്‍ത്ഥന നില നിൽക്കുന്നത് കാണാം. അത് പോലെ റമളാനിലെ തറാവീഹ് നിസ്കാരത്തിന്റെ ശേഷം മക്ക, മദീന പള്ളികളിലെ ഇമാമുമാര്‍ പതിനായിരങ്ങളുടെ മുന്നില്‍ നടത്തുന്ന കൂട്ട് പ്രാര്‍ത്ഥന ലോക മുസ്ലിങ്ങള്‍ TVകളിലൂടെ കാണുന്നവരാണ്. കൂട്ട് പ്രാര്‍ഥനയെ അംഗീകരിക്കുന്ന സൗദി സലഫിസത്തെയാണോ അല്ല അത് നിഷേധിക്കുന്ന കേരള സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത്?
🔽
6. രോഗങ്ങളോ പ്രതിസന്ധികളോ വരുമ്പോള്‍ ഖുര്‍ആനും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും ഓതി മന്ത്രിക്കുന്നത് സുന്നികള്‍ ചെയ്തു വരുന്ന ഒരു കര്‍മ്മമാണ്. കേരള സലഫികളായ നിങ്ങള്‍ എക്കാലവും ഇത് നിഷേധിച്ചിരുന്നു. ഇത് ഖുര്‍ആനിനും സുന്നത്തിനുമെതിരാണെന്നായിരുന്നു നിങ്ങളുടെ വാദം. എന്നാല്‍ സൗദി സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ഖുര്‍ആനിലെ നിശ്ചിത ആയത്തുകളും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും അടങ്ങിയ കാര്‍ഡുകളും മറ്റും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മന്ത്രിക്കപ്പെടുന്ന വ്യക്തിയുടെ ശരീരത്തില്‍ തടവി മന്ത്രിച്ചാല്‍ അത് കൂടുതല്‍ ഫലം ചെയ്യുമെന്ന് വരെ അവര്‍ എഴുതിയതായി കാണാം. മന്ത്രിക്കല്‍ ശിർക്കാണെന്ന് വാദിക്കുന്ന കേരള സലഫിസത്തെയാണോ അല്ല മന്ത്രിക്കല്‍ സുന്നത്താണെന്ന് പ്രചരിപ്പിക്കുന്ന സൗദി സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത്?
🔽
7. മന്ത്രത്തിന്റെ ശ്രേഷ്ഠതയും മഹത്വവും സ്വഹാബികള്‍ ചെയ്തതിന്റെ തെളിവും വിവരിക്കുന്ന ഒരു ജുമുഅ ഖുതുബ മാസങ്ങള്‍ക് മുമ്പ് UAE ഔകാഫ് പ്രസിദ്ധീകരിച്ചിരുന്നു. UAE യെലെ എല്ലാ പള്ളികളിലും ഈ ഖുതുബ നിര്‍വചിച്ച ഖതീബുമാരുടെ കൂട്ടത്തില്‍ ഹുസൈന്‍ സലഫി അടക്കമുള്ള കേരളത്തിലെ സലഫി പണ്ഡിതന്മാരുമുണ്ടായിരുന്നു. കേരളത്തില്‍ മന്ത്രം ശിർക്കാണെന്ന് വാദിക്കുകയും അറബികളുടെ മുന്നില്‍ തൌഹീദും സുന്നത്തുമായി പ്രസംഗിക്കുകയും ചെയ്യുന്ന കേരള സലഫി കാപട്യം ജനങ്ങള്‍ ഏതു കൂട്ടത്തിലാണ് ഉൾപ്പെടുത്തേണ്ടത്? അല്ലങ്കില്‍ ഹുസൈന്‍ സലഫിയുടെയും അദ്ദേഹത്തെ അംഗീകരിക്കുകയും ചെയ്യുന്നവരുടെയും മന്ത്രിക്കുന്നതിലെ ഇപ്പോഴത്തെ നിലപാട് എന്താണ്?
🔽
8. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ കേരള സലഫികളായ നിങ്ങളുടെ ചരിത്രം പരിശോധിക്കുന്നവർക്ക് പല വാദങ്ങളും നിങ്ങള്‍ അവസരത്തിനൊത്ത് മാറ്റിയതായി കാണാം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജിന്ന് വിഷയം. ജിന്നുകളും മലകുകളും സഹായിക്കില്ലെന്നും സഹായിക്കുമെന്ന് വിശ്വസിച്ചാല്‍ ശിർക്കാണെന്നും മുമ്പ് വാദിച്ചിരുന്ന നിങ്ങള്‍ അത് തെറ്റായിരുന്നുവെന്നും ജിന്നുകളും മലകുകളും സഹായിക്കുമെന്നും അത് തൌഹീദാണെന്നും ഇന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് തൌഹീദാണെന്ന് നിങ്ങള്‍ കണ്ടെത്തുന്നതിനിടയില്‍ നിങ്ങളില്‍ വിശ്വസിച്ച് അത് ശിർക്കാണെന്ന വിശ്വാസത്തോടെ മരിച്ചുപോയ നിരപരാധികളായ മുജാഹിദ് സഹോദരങ്ങളുടെ പരലോകം എങ്ങനെയായിരിക്കും.? അവര്‍ നിങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവിനോട് എന്ത് മറുപടി പറയും?
🔽
9. കേരളത്തിലെ മുസ്ലിയാകന്മാര്‍ പറയുന്നത് ദീനില്‍ തെളിവല്ലാത്തത് പോലെ തന്നെ സ്വഹാബികള്‍ പറയുന്നതും ദീനില്‍ തെളിവല്ലെന്ന് പുസ്തകമെഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് കേരള സലഫികളായ നിങ്ങള്‍. ഇന്ന്‍, സ്വഹാബികള്‍ ഔലിയാക്കളാണെന്നും അവര്‍ തെളിവാണെന്നും നിങ്ങള്‍ വാദിക്കുന്നു. ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പറയുന്ന നിങ്ങളെ ഏതടിസ്ഥാനത്തിലാണ് ജനങ്ങള്‍ സ്വീകരിക്കേണ്ടത്?
🔽
10. മഹ്ശറയില്‍ നടക്കുന്ന ഹിസാബിനെയും ശഫാ-അതിനു വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുന്നതിനെയും കേരള സലഫികളായ നിങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ? ഹിസാബ് സഹിക്കാന്‍ വയ്യാതെ ജനങ്ങള്‍ പിതാവായ ആദം അലൈഹിസ്സലാമിനോട് ഇസ്തിഗാസ നടത്തും ആ പ്രവാചകന്‍ മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് തർക്കമില്ലാത്ത വിഷയമാണെല്ലോ. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നത് ശിർക്കാണെന്ന് പ്രചരിപ്പിക്കുന്ന നിങ്ങള്‍ ഒന്ന് വ്യക്തമാക്കണം. ദുന്‍യാവില്‍ ചെയ്ത ശിർകിന്റെയും തൌഹീദിന്റെയും ഹിസാബ് നടക്കുന്ന വേളയിലാണ് ജനങ്ങള്‍ അല്ലാഹു അല്ലാത്ത പ്രവാചകനോട് സഹായം ചോദിക്കുന്നത്. അത് ശിർകാണോ? ദുന്യാവിൽ ഷിർക്കായത് മഹ്ഷറയിൽ തൗഹീദാകുമോ ?  ജനങ്ങള്‍ വേവലാതി കൊണ്ട് ചോദിച്ച് പോയതാണെങ്കില്‍ അല്ലാഹു അല്ലാത്ത മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട ആദം നബി അലൈഹിസ്സലാം ശിർക്കിന്ന് കൂട്ട് നിന്നോ? അവസാനം സുജൂദില്‍ വീണു നമ്മുടെ നേതാവ് മുത്തു റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം ജനങ്ങള്‍ക്ക്‌ വേണ്ടി സഹായം ചെയ്യുന്നു. ആ റസൂലും ശിര്‍ക് ചെയ്തോ?
🔽
ഇത് വെറും 10 ചോദ്യങ്ങളാണ്. കാലങ്ങളായി ഒരു മുജാഹിദുകാരനും മറുപടി പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍. ദുന്‍യാവില്‍ എവിടെയെങ്കിലും ആത്മാര്‍ഥതയുള്ള വല്ല മുജാഹിദുകാരനും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ദയവ് ചെയ്തു ഉത്തരം തരൂ!! !____________👍