സൃഷ്ടാവ് അല്ലാത്ത മറ്റുള്ളതെല്ലാം സൃഷ്ടികളാണ്.
സൃഷ്ടികളൊന്നുംതന്നെ ആരാധിക്കപ്പെടാൻ അർഹരല്ല.
ആരാധനക്കർഹൻ സൃഷ്ടാവായ അല്ലാഹു മാത്രമാണ്.
ലാഇലാഹ ഇല്ലല്ലാഹു എന്നതിന്റെ തത്വവും ഇത് തന്നെ.
ഇതിൽ അടിയുറച്ച് വിശ്വസിക്കുന്ന സുന്നികൾ
അല്ലാഹു അല്ലാത്തതിനെ ആരാധിക്കുന്നു എന്ന മുജാഹിദിന്റെ കുപ്രചരണം
പെരുംകളവും കൊടും വഞ്ചനയുമാണ്.
എല്ലാ കഴിവുകളുടെയും യഥാർത്ഥ ഉടമസ്ഥൻ
അല്ലാഹു മാത്രമാണ്.സൃഷ്ടി കൾക്ക് ആർക്കും സ്വന്തമായി ഒരുകഴിവുമില്ല.
ഭൗതികവും അഭൗതികവുമായ എല്ലാ കഴിവുകളും അല്ലാഹുവിന്റെതാണ്.
മലക്കുകൾ ജിന്നുകൾ അമ്പിയാക്കൾ അവ് ലിയാക്കൾ മരണപ്പെട്ട മഹാത്മാക്കൾ...തുടങ്ങിആർക്കും സ്വന്തമായി ഒരുകഴിവുമില്ല എന്നാണ്
അഹ് ലുസ്സുന്ന വിശ്വസിക്കുന്നത്.
എന്നാൽ സാധാരണക്കാർക്ക്
അല്ലാഹു സാധാരണ കഴിവ് കൊടുക്കന്നത് പോലെ അസാധാരണക്കാരായ മഹാത്മാക്കൾക്ക് അസാധാരണമായ കഴിവ് അല്ലാഹു കൊടുക്കുമെന്ന് ഖുർആൻ ഹദീസ് എന്നീ
പ്രമാണങ്ങൾകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്.
ഇത്തരം മഹാന്മാർ മുഖേന നമുക്ക് സഹായം ലഭിച്ചാൽ
അതിന്റെയഥാർത്ഥ ഉടമസ്ഥൻ അല്ലാഹുതന്നെയാണെന്നാണ് സുന്നികൾ വിശ്വസിക്കുന്നത്.
ഭക്ഷണം നൽകുന്നതും രോഗം സുഖപ്പെടുത്തുന്നതും
അല്ലാഹുവാണെന്ന് ഖുർആൻ പറയുന്നു.മറ്റുള്ളവർ മുഖേന ഭക്ഷണം ലഭിച്ചാൽ അത് അല്ലാഹു നൽകിയതാണെന്ന് നാം വശ്വസിക്കുകയുംഅവനെ സ്തുതിക്കുകയും ചെയ്യുന്നു.
മറ്റുള്ളവരോട് ഭക്ഷണം തേടൽ ശിർക്കാണെന്ന്ആരും പറയുന്നില്ല.
രോഗം സുഖപ്പെടുത്തുന്നവൻ അല്ലാഹുവാണെന്ന് വിശാവസിക്കുന്ന നാം ഡോക്ടറെ സമീപിക്കുകയും മരുന്ന് കഴിക്കുകയും ചെയ്യുന്നു. മരുന്ന്കൊണ്ട് രോഗംസുഖപ്പെട്ടാലുംമന്ത്രം
കൊണ്ടോ പ്രാർത്ഥന കൊണ്ടോ രോഗം സുഖപ്പെട്ടാലും സുഖപ്പെടുത്തിയവൻ അല്ലാഹുവാണെന്നാണ് മുസ്‌ലിമിന്റെ വിശ്വാസം.
മഹാന്മാരോട് സഹായം തേടലും ഇത് പോലെതന്നെ
യാണ്.
അമ്പിയാക്കൾ അവ് ലിയാക്കൾ മഹാത്മാക്കൾ തുടങ്ങിയവർ മുഖേന സഹായം ലഭിച്ചാലും അത് അല്ലാഹുവിന്റെ സഹായം തന്നെയാണ്.
" അല്ലാഹുവിൽ നിന്നല്ലാതെ
യാതൊരു സഹായവുമില്ല "
(സൂറതുൽ അൻഫാൽ 10 )
ഈആയത്തിന്റെ വിശദീകരണമായി മുജാഹിദിന്റെ ഖുർആൻ പരിഭാഷയിൽ കൊടുത്ത വിശദീകരണം ശ്രദ്ധേയമാണ്.
കുറിപ്പ് നമ്പർ 262
"ഏത് തരത്തിൽ ആര് വഴിക്ക്
സഹായം കിട്ടുന്നുവെന്കിലും അതൊക്കെ അന്തിമ വിശകലനത്തിൽ അല്ലാഹുവിൽ നിന്നുള്ളതാണ്. അവൻ തീരുമാനിക്കാതെ ഒരുകാര്യവും നടക്കുകയില്ല."
(ചെറിയ മുണ്ടം അബ്ദുൽ ഹമീദ്, കുഞ്ഞിമുഹമ്മദ് പറപ്പൂര് എന്നിവരുടെ പരിഭാഷ പേജ് 253)
ഇത് ഉൾക്കൊള്ളുന്ന മുജാഹിദിന്ന് മഹാന്മാരോട്
സഹായം തേടുന്ന സുന്നികൾ മുശ്രിക്കുകളാണെന്ന് പറയാൻ കഴിയില്ല.