ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 26 October 2017

നബിദിനാഘോഷം-പണ്ഡിതൻമാരെന്തു പറയുന്നു?

(1) ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).
(2) ഇമാം സുയൂഥി(റ)എഴുതുന്നു: “മൌലിദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചു കൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലുായ സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെ യ്യുക, ജനനത്തില്‍ സംഭവിച്ച അല്‍ഭുതങ്ങളെടുത്തുപറയുക  എന്നിവയാണ്…. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം ക്െ സന്തോഷിക്കലുമുള്ള തുക്ൊ”(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 181, ശര്‍വാനി വാ: 7, പേ:422).
(3) ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറയുന്നു. “നബി ദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണം, അന്നദാനം, ധാനധര്‍മ്മങ്ങള്‍, പ്രവാചകകീര്‍ത്തനങ്ങള്‍, മനസ്സുകള്‍ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തിവിടുന്നതുമായ ആത്മീയോപദേശങ്ങള്‍ തുടങ്ങിയവയില്‍ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 196).
(4) ഇമാം സുയൂഥി(റ)യില്‍ നിന്ന് ഇസ്മാഈലുല്‍ ഹിഖ്വി(റ)പറയുന്നു.” നബി (സ്വ)യുടെ ജന്മ ദിനത്തില്‍ നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).
(5) ഇസ്മാഈലുല്‍ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വിേ ജനങ്ങള്‍ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).
(6) ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍  നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23).
(7) ഇമാം ശൈബാനി(റ)പറയുന്നു. “നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമാണ്” (ഹദാഇഖുല്‍ അന്‍വാര്‍, വാ: 1,പേജ്: 19).
(8) നബി(സ്വ)വഫാത്താവുക നിമിത്തമായി ദുഃഖമുായ മാസം കൂടിയാണല്ലോ റബീഉല്‍ അവ്വല്‍ ?. ഈ ചോദ്യത്തിന് ഇമാം സുയൂഥി (റ) മറുപടി പറയുന്നു.  “നിശ്ചയം നബി(സ്വ)യുടെ ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്. നബി(സ്വ)യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസ്വീബത്തുമാ കുന്നു. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനും മുസ്വീബത്തുകളുടെ മേല്‍ ക്ഷമിക്കാനുമാണ് ശരീഅത്ത് കല്‍പ്പിക്കുന്നത്” (അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 256).





*🔵 وقال حافظ بن حجر العسقلاني في جواب سؤال "وظهرلي تخريجه يعني عمل المولد النبوي علي أصل ثابت وهو مافي الصحيحين ان النبي صلي الله عليه وسلم قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هو يوم أغرق الله فيه فرعون ونجي موسي ونحن نصومه شكرا الي آخره فيستفاد به فعل الشكر علي ما من به في يوم معين وأي نعمة اعظم من بروز نبي الرحمة :الحاوي للفتاوي1/102




* نبي الرحمة  7/195ബഹു ...ഹാഫില്‍ ഇബ്ന്‍ ഹജര്‍ അസ്ഖലാനി(റ)പറയുന്നു നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്. ഇതില്‍ നിന്ന്‍ ഒരു അനുഗ്രഹം ഉണ്ടായാല്‍ ആ ദിവസം നന്ദി പ്രഘടനം നടത്താം എന്ന്‍ മനസ്സിലാക്കാം അനുഗ്രഹത്തിന്‍റെ പ്രവാചകന്‍റെ ജന്മദിനത്തെക്കാള്‍ ഏററവും വലിയ അനുഗ്രം ഏതാണ്الحا وي للفتاوي1/102🗽)*






✏✏✏✏




*🔵 قال الامام القسطلاني رحمه الله :أنه صلي الله عليه وسلم ولد لاثني عشر من ربيع الاول الي آخره وعليه عمل أهل مكة قديما وحديثا في زيارتهم موضع مولده صلي الله عليه وسلم في هذا الوقت*





*ഇമാം ഖസ്ത്വല്ലാനി(റ)പറയുന്നു അബീഉല്‍ അവ്വല്‍ അന്ത്രണ്ടിന്നാണ് നബി(സ)ജനിച്ചത് ആദിവസം മക്കക്കാര്‍ എല്ലാകാലത്തും നബി(സ)ജനിച്ച സ്ഥലം സന്ദര്‍ശിക്കാറുണ്ടായിരുന്നു (അല്‍ മവാഹിബ്1/ 132 )*









✏✏✏✏



*🔵 قال النبهاني رحمه الله ان السلف والخلف مطبقون علي عمل المولد في يوم المذكور وليلته (لسان العيون)*




*ഇമാം നബ്ഹാനി തങ്ങള്‍ പറയുന്നു നബി(സ(യുടെ ജന്മദിനത്തിന്‍റെ രാവും പകലും നബിദിന പരിപാടിയില്‍ എര്പെടുന്നതില്‍ മുന്കാലക്കാരും പില്‍കാലക്കടും എകോപിച്ചിരുന്നു‍ قال الامام الزرقاني ينبغي تخصيص هذا الشهر بزيادة فعل البر وكثرة الصدقات والخيرات وغير ذلك من وجوه الخيرات (المدخل لابن الحاج 2/3)*



*ഇമാം സുര്ഖാനി(റ)പറയുന്നു ഈ മാസത്തില്‍(റബീ ഉല്‍ അവ്വല്‍ )പ്രത്യകമായി നല്ല കാര്യം ചെയ്യലും സ്വദഖ ചെയ്യലും അല്ലാഹിവിലെക്ക് അടുപ്പിക്കുന്ന മറ്റ് നല്ല കാര്യം ചെയ്യലും ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്*







✏✏✏✏



*🔵 قال الامام القسطلاني رحمه الله:لازال اهل اسلام يحتفلون ويهتمون بشهر مولده عليه الصلوة والسلام ويعملون الولائمة ويتصدقون في لياليه بانواع الصدقات ويظهرون السروربه ويزيدون في المبرات ويعتنون بقرائة مولده الكريم ويظهر عليهم من بركاته كل فضل عميم (المواهب1/139)ഇമാം ഖസ്ത്വല്ലാനി(റ)പറയുന്നു :മുസ്ലിം ലോകം മുഴക്കെ നബി(സ)യുടെ ജ്നമദിനത്തില്‍ ഒരുമിച്ച് കൂടുകയും ഭക്ഷണം ഉണ്ടാക്കുകയും സ്വദഖ കൊടുക്കുകയും സന്തോഷം പ്രഘടിപ്പിക്കുകയും നന്മവര്‍ദ്ധിപ്പിക്കുകയും മൌലിദ് പാരായണം നടത്തുകയും ചെയ്യുമായിരുന്നു*







✏✏✏✏




*🔵 في فتاوي الحافظ السيوطي في باب الوليمة سئل عن عمل المولد النبوي في شهر ربيع الاول ماحكمه من حيث الشرع وهل هو محمود او مذموم وهل يثاب فاعله اولا والجواب عندي ان اصل عمل المولد الذي هو اجتماع الناس وقرائة ماتيسر من القرآن ورواية الاخبار الواردة في مبدأ أمر النبي صلي الله عليه وسلم وما وقع في مولده من الآيات ثم يمدهم سماط يأكلونه وينصرفون من غير زيادة علي ذلك من البدعة الحسنة التي يثاب عليها صاحبها لمافيه من تعظيم قدر النبي صلي الله عليه وسلم واظهار الفرح والاستبشار بمولده الشريفة (الاعانة الطالبين3/574)*





*ഇമാം സുയൂത്വി(റ)നോട് ഒരു ചോദ്യം :-റബീഉല്‍ അവ്വലില്‍ നടക്കുന്ന നബിദിനത്തെ പറ്റി ഇസ്ലാമിക വീക്ഷണത്തില്‍ അതിന്‍റെ നിയമം എന്താണ്‍ ?അത് പ്രശംസിക്കപെടുന്നതോ ?ആക്ഷേപിക്കപ്പെടുന്നതോ?അത് ചെയ്യുന്നവര്‍ക്ക് പ്രതിഫലം കിട്ടുമോ?ഇല്ലേ?ഉത്തരം സുയൂത്വി ഇമാം പറയുന്നു നബിദിനവുമായി ബദ്ധപെട്ട പ്രവര്‍ത്തനം എന്നാല്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടുക ,ഖുര്‍ആന്‍ പാരായണം ചെയ്യുക ,നബി(സ)യുമായി ബന്ധപ്പെട്ട ഹദീസുകള്‍ പാരായണം ചെയ്യുക ,അതിന്ന്‍ ശേഷം ഭക്ഷണം കൊടുക്കുക പോലോത്ത കാര്യം ചെയ്യുകയണങ്കില്‍( ഇസ്ലാം വിലക്കാത്ത)അത് നല്ല ആചാരമാണ് അത് ചെയ്യുന്നവര്‍ക്ക് കൂലി കിട്ടും കാരണം നബിയുടെ മഹത്വം പറയലും പ്രഘടിപ്പിക്കലും സന്തോഷിക്കലുംമാണല്ലോ ആദിവസം ചെയ്യുന്നത്*








🔺🔺🔺🔺🔺🔺🔺🔺🔺🔺

*🕌اَللهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ🕌*

🔺🔺🔺🔺🔺🔺🔺🔺🔺🔺