അബൂലഹബിന് അനുഗ്രഹം ലഭിച്ച സംഭവം അടിസ്ഥാന രഹിതമാണെന്നും, നബി (സ്വ) യുടെ ജന്മവാര്‍ത്ത അറിയിച്ച സമയം അബൂലഹബ് ഒരു അടിമ സ്ത്രീയെയും മോചിപ്പിച്ചിട്ടില്ല, പ്രത്യുത സുവൈബയുടെ മോചനം നടന്നത് പ്രവാചകന്റെ മക്ക യില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തിന് ശേഷം മാത്രമാണെന്നും മൌലിദ് വിരോധികള്‍ പലപ്പോഴും തട്ടിവിടാറുണ്ട്. എന്നാല്‍, സാക്ഷാല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിന്റെ പുത്രനും തന്റെ ഏറ്റം അറിയപ്പെട്ട ശിഷ്യനും, ബദ്റുല്‍ അഅ്ലാം എന്ന ഓമനപ്പേരില്‍ ഇവര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ,് തന്റെ ‘മുഖ്തസ്വര്‍ സീറ ത്തുര്‍റസൂല്‍’ എന്ന ചരിത്ര ഗ്രന്ഥത്തില്‍ എഴുതുന്നത് കാണുക.

അബൂലഹബിന്റെ അടിമസ്ത്രീ സുവൈബത്ത് നബി(സ്വ) തങ്ങള്‍ക്ക് മുല കൊടുത്തു. നബി(സ്വ) ജനിച്ച സന്തോഷ വാര്‍ത്ത അറിയിച്ചപ്പോള്‍ അബൂലഹബ് അവരെ സ്വത ന്ത്രയാക്കി. അത് കാരണമായി തിങ്കളാഴ്ച ദിവസം ശിക്ഷയില്‍ നിന്ന് ഇളവ് ലഭി ക്കുന്നു. ഇബ്നു ജൌസീ പറയുന്നു: “ഖുര്‍ആന്‍ ആക്ഷേപിച്ചു പറഞ്ഞ ഒരു കാഫി റിന് നബിദിനത്തില്‍ സന്തോഷിച്ചതിന്റെ പേരില്‍ ഇളവ് ലഭിക്കുന്നുവെങ്കില്‍, നബി (സ്വ)യുടെ സമുദായത്തില്‍ പെട്ട ഒരു വിശ്വാസി സന്തോഷം പ്രകടിപ്പിച്ചാലുള്ള അവ സ്ഥ എന്തായിരിക്കും? ” (പേജ് 5 & 6).
ബുഖാരിയിലും[4711]ഫത്ഹുല്‍ ബാരിയിലും [14-344]ഈ സംഭവം കാണാം. നബി(സ്വ) ജനിച്ച ദിവസം (തിങ്കളാഴ്ച) തന്നെയാണ് ആനുകൂല്യം ലഭിച്ചതെന്ന് ബുഖാരി പറയുന്നി ല്ലന്ന ആക്ഷേപം ചിലര്‍ ഉന്നയിക്കാറുണ്ട്. എല്ലാ തിങ്കളാഴ്ചയും എന്ന ഭാഗം ബുഖാ രിയിലുണ്ടോ എന്നതല്ല ഇവിടെ പ്രശ്നം. നബിയുടെ ജന്മത്തില്‍ സന്തോഷം രേഖ പ്പെടുത്തി ഥുവൈബയെ മോചിപ്പിച്ചതിന് ആനുകൂല്യം കിട്ടിയെന്നത് മാത്രമാണി വിടെ പ്രശ്നം. കിട്ടിയെന്ന് സ്ഥിരപ്പെട്ട ആനുകൂല്യം ഏതെങ്കിലുമൊരു സമയത്താ കും കിട്ടുക. ഒന്നുകില്‍ എപ്പോഴും കിട്ടുക. അല്ലങ്കില്‍ നിശ്ചിത സമയത്ത് കിട്ടുക. ഇക്കാര്യം തീരുമാനിക്കാന്‍ മറ്റു തെളിവുകള്‍ വേണം. എന്നാല്‍ എല്ലാ തിങ്കളാഴ്ച യും ഈ ആനുകൂല്യം കിട്ടിയിരുന്നുവെന്നതിന് ഫത്ഹുല്‍ ബാരിയില്‍ (വാ 1, പേ ജ് 403) തെളിവുദ്ധരിക്കുന്നുണ്ട്. സുഹൈലി (റ) അബ്ബാസ്(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: “അബൂലഹബ് മരിച്ച് ഒരുവര്‍ഷം കഴിഞ്ഞ ശേഷം അദ്ധേഹത്തെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. അദ്ധേഹം പറഞ്ഞു. നിങ്ങളുമായുള്ള വേര്‍പാടിനു ശേഷം ഞാനൊരു സുഖവും എത്തിച്ചിട്ടില്ല. പക്ഷേ, എല്ലാ തിങ്കളാഴ്ച ദിവസവും എനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെടുന്നുണ്ട്. അബ്ബാസ്(റ) പറുയുന്നു. ഇതിന് കാരണം തിങ്കളാഴ്ച ദിവസം നബി ജനിക്കുകയും ഥുവൈബഃ ഈ സന്തോഷ വാ ര്‍ത്ത അബൂലഹബിനെ അറിയിക്കുകയും അപ്പോള്‍ അവരെ അദ്ധേഹം മോചിപ്പി ക്കുകയും ചെയ്തതാണ്.”
അബ്ബാസ്(റ) നബിയുടെ ഇളയുപ്പയാണ്. സ്വഹാബി പ്രമൂഖനാണ്. ഇവര്‍ കളവ് പറ ഞ്ഞുവെന്ന് മുസ്ലിംകള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല. അതിനാല്‍, സ്വപ്നം സത്യ മാണന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു.
സൂറതുല്‍ ഫുര്‍ഖാനിലെ 23ാം വചനത്തിലും മറ്റും പറഞ്ഞത് ഇതിനൊരിക്കലും എ തിരല്ല. അപ്രകാരം വാദിക്കുന്നത് അജ്ഞതയാണ്. അല്ലങ്കില്‍ സത്യം മറച്ചുപിടിക്ക ലാണ്. അവിശ്വാസികള്‍ ചൈത നല്ല പ്രവര്‍ത്തനങ്ങള്‍, അവരെ നരക പ്രവേശത്തി ല്‍ നിന്ന് തടയാന്‍ പര്യാപ്തമല്ലന്നാണ് മേല്‍ ആയതുകളുടെ താത്പര്യം.
ഭൌതികമായ അനുഗ്രഹങ്ങള്‍ ലഭിക്കുക, ബുദ്ധിമുട്ടുകള്‍ നീങ്ങുക, നരകത്തില്‍ ഏറ്റം ലളിതമായ ശിക്ഷ ലഭിക്കുക, ശിക്ഷയില്‍ ഇളവ് ലഭിക്കുക തുടങ്ങിയവ ആയ തിന് എതിരല്ല. അത് കൊണ്ട് തന്നെയാണ് ഇമാം ജൌസിയെപ്പോലുള്ളവര്‍ പോലും ശിക്ഷ ഇളവ് ലഭിച്ച സംഭവം അംഗീകരിച്ചതും, “ഖുര്‍ആന്‍ ആക്ഷേപിച്ചു പറഞ്ഞ ഒരു കാഫിറിന് നബിദിനത്തില്‍ സന്തോഷിച്ചതിന്റെ പേരില്‍ ഇളവ് ലഭിക്കുന്നുവെ ങ്കില്‍, നബി(സ്വ)യുടെ സമുദായത്തില്‍ പെട്ട ഒരു വിശ്വാസി സന്തോഷം പ്രകടി പ്പിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? എന്ന് രേഖപ്പെടുത്തിയതും”.
നബിയെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ പേരില്‍ അബൂത്വാ ലിബിന് ഏറ്റവും ലളിതമായ നരക ശിക്ഷയാണ് ലഭിക്കുകയെന്ന് സ്വഹീഹായ ഹ ദീസ് കൊണ്ട് തന്നെ സ്ഥിരപ്പെട്ട സംഭവമാണ്. സ്വഹീഹ് മുസ്ലിമിലും മറ്റും ഇക്കാ ര്യം പറഞ്ഞിട്ടുണ്ട്.
അബൂലഹബ് കാഫിറായതോ സ്വപ്നം കണ്ടതോ ഇവിടെ പ്രശ്നമല്ല. അബൂലഹ ബിന്റെ വാക്കും സ്വപ്നം കണ്ടതും ഇവിടെ തെളിവായി എടുത്തു കാട്ടിയിട്ടുമില്ല. ഇമാം സുയൂഥി(റ) യെപ്പോലുള്ള നിരവധി പണ്ഢിതന്മാര്‍ (ശൈഖ് അബ്ദുള്ളയും ഇമാം ജൌസിയും പറഞ്ഞത് നാം കണ്ടു) പ്രധാനമായി ഉദ്ധരിച്ചിട്ടുണ്ട് എന്നത് അവി തര്‍ക്കിതമാണ്. മൌലിദാഘോഷം നിയമപരമായി തെളിയിക്കാന്‍ ഇതിന്റെ ആവശ്യ മില്ല. അതിനു മറ്റു തെളിവുകള്‍ തന്നെ ധാരാളമുണ്ട്.
എന്നാല്‍, ഇപ്പോള്‍ ഥുവൈബഃ സംഭവം കെട്ടുകഥയാണെന്നും ഹദീസല്ലന്നും പറ യുന്നവരുടെ മുന്‍കാല നേതാക്കളും അവരുടെത്തന്നെ പാക്ഷികങ്ങളും എഴുതി യത് വായിക്കുന്നത് രസകരമായിരിക്കും. എല്ലാ വിഷയങ്ങളിലുമെന്നപോലെ ഇവി ടെയും ഇവരുടെ ഇരട്ടത്താപ്പ് നമുക്ക് ദര്‍ശിക്കാവുന്നതാണ്.
മുജാഹിദുകളുടെ അനിഷേധ്യ നേതാവായ പി.കെ. മൂസ മൌലവി 1938ല്‍ എഴുതിയ അമ്മ ജുസുഇന്റെ പരിഭാഷ 227þ-ാം പേജില്‍ എഴുതിയ വരികള്‍ കാണുക:
“………..സല്‍പ്രവൃത്തികള്‍ ചെയ്യുന്നത് ആരായിരുന്നാലും അവര്‍ക്ക് പരലോകത്തുവെച്ച് അവക്കു തക്ക പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. ‘ഹാതിമുത്വാഇ’ ചെയ്തിട്ടുള്ള ഉദാരകൃത്യങ്ങള്‍കൊണ്ടും നബി(സ്വ)യുടെ ജനനത്തില്‍ അബൂലഹബ് ആഹ്ളാദം കാണിച്ചതുകൊണ്ടും അവര്‍ക്കു ശിക്ഷ അത്രത്തോളം ലഘൂകരിക്കപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുള്ളതും ഈ അവസരത്തില്‍ സ്മര്‍ത്തവ്യമാണ്.”
1938ല്‍ മൂസ മൌലവി തന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതിയപ്പോള്‍ സ്വീകാര്യമായ സംഭവം 1953 ആകുമ്പോഴേക്കും കെട്ടുകഥയായി മാറുന്നു. അല്‍മനാര്‍ എഴുതുന്നു:
“ആളുകളുടെ ഇടയില്‍ ഒരു കെട്ടുകഥ പ്രചരിച്ചു കാണുന്നു. മോയിന്‍കുട്ടി വൈദ്യരുടെ ഹിജ്റഃ എന്ന പാട്ടില്‍ നിന്നാണ് പൊതുജനങ്ങളില്‍ അതു പ്രചരിച്ചതെന്നനു മാനിക്കാം. എന്നാല്‍ അതിലല്ല അത്ഭുതം. ഇവിടുത്തെ മതവിജ്ഞാനത്തിന്റെ കുത്തകക്കാരായി തെളിയുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ …………ന്റെ നെടുംതൂണുകളിലും കൂടി ഖുര്‍ആനിനും യഥാര്‍ഥ ചരിത്രത്തിനും ഘടകവിരുദ്ധമായ ഈ കെട്ടുകഥ പ്രചരിപ്പിക്കാന്‍ പാടുപെടുന്നതാണാശ്ചര്യം. നബി(സ്വ) യുടെ ജനനവാര്‍ത്ത അബൂലഹബിനു ആദ്യമായി അറിയിച്ച സുവൈബത്തുല്‍ അസ്ലമിയ്യ എന്ന ദാസിയെ അബൂലഹബ് സ്വതന്ത്രയാക്കി വിട്ടു. നബി ജനിച്ചതിലുള്ള സന്തോഷത്തിനാലാണ് അബൂലഹബ് അങ്ങനെ ചെയ്തത്. അബൂലഹബിന് നരകത്തില്‍ ചില പ്രത്യേക ആനുകൂല്യങ്ങള്‍ തന്നിമിത്തമുണ്ട്. ഇതൊക്കെയാണ് ആ കെട്ടുകഥയുടെ ചുരുക്കം. നബിതിരുമേനിയുടെ ജന്മദിനം പ്രമാണിച്ച് ഇന്നു മുസ്ലിംകള്‍ ചെയ്തുവരാറുള്ള അനാചാരങ്ങള്‍ക്കു തെളിവായിട്ടാണ് ഈ കെട്ടുകഥ പറഞ്ഞുപരത്തുന്നത്. പ്രിയവായനക്കാരെ, സമസ്തക്കാരുടെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതിന്റെ സാമ്പി ള്‍ നോക്കുക. മൂസക്കുട്ടി ഹാജിയുടെ മേല്‍ ജല്‍പനങ്ങള്‍ക്കു പ്രമാണയോഗ്യമായ വല്ല തെളിവുകളും കാണിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുമോ?”(അല്‍മനാ ര്‍, പുസ്തകം 3, ലക്കം 23-þ24, 1953 ഏപ്രില്‍ 5).
1956 ആകുമ്പോഴേക്ക് ഇതേ സംഭവം വീണ്ടും കളങ്കമറ്റതായി. അല്‍മനാര്‍ തന്നെ പറയട്ടെ: “………..ഈമാനോടു കൂടിയല്ലാതുള്ള സല്‍ക്കര്‍മ്മങ്ങള്‍ക്കു പരലോകത്തു പുണ്യം ലഭിക്കുകയില്ലെന്നും അവിശ്വാസിയായിക്കൊണ്ടു ജീവിതം അവസാനിക്കുന്നവന്റെ പുണ്യകര്‍മ്മങ്ങള്‍ ഫലശൂന്യമാണെന്നും ഉള്ളതാണ്. അതും തന്നെ ഖുര്‍ആ നും ഹദീസും പലേടത്തും പ്രഖ്യാപിച്ചിട്ടുള്ളതാണ്. അവിശ്വാസിയുടെ കര്‍മ്മങ്ങള്‍ക്ക് ഫലമില്ല. അല്ലെങ്കില്‍ അവക്കു പ്രതിഫലമില്ല എന്നു പറയുന്നതിന്റെ സാരം വല്ലപ്പോഴും നരക ശിക്ഷ മുറിഞ്ഞുപോവുകയില്ലെന്നും കുഫ്റിന്റെ മുമ്പില്‍ ആ കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ് റസൂല്‍ തിരുമേനിയുടെ ജനനവാര്‍ത്ത ല ഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്കു ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുമെന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍ പെട്ടതാണ്”(അല്‍മനാര്‍ പുസ്തകം 7, ലക്കം 9þ-10, 5-12-1956).
അതായത് 1938ല്‍ യാതൊരു സംശയവുമില്ലാത്ത കളങ്കമറ്റ ഹദീസ് 1953ല്‍ എത്തിയപ്പോള്‍ സമസ്തക്കാരുടെ കെട്ടുകഥയായി. വീണ്ടും 1956ല്‍ അല്‍മനാറില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കളങ്കമറ്റതായി. 1957 ആകുമ്പോഴേക്കും ബുഖാരിയിലേത് ‘ളഈഫാ’യി മാറി. എന്നാല്‍ 1983ല്‍ അത് ഹദീസേ അല്ലെന്നായി.
റസൂല്‍(സ്വ)യുടെ ജനനത്തില്‍ സന്തോഷിച്ചു എന്നതൊഴിച്ച് അബൂലഹബിന്റെയും ഭാര്യയുടെയും മറ്റു പ്രവൃത്തികളെല്ലാം ഇക്കുട്ടര്‍ നിര്‍വഹിച്ചു വരുന്നുണ്ട്. അബൂലഹബിന്റെയും ഭാര്യയുടെയും പ്രധാന ജോലി തഞ്ചം കിട്ടുമ്പോഴെല്ലാം റസൂല്‍(സ്വ) യെ പരിഹസിക്കലും നിന്ദിക്കലുമായിരുന്നുവല്ലോ. ഇവരും ഇവരുടെ സ്ത്രീകളും തഞ്ചം കിട്ടുമ്പോഴെല്ലാം റസൂല്‍(സ്വ) യുടെ ഉമ്മയും ബാപ്പയും കാഫിറാണെന്നും നരകത്തിലാണെന്നും മറ്റും തട്ടിവിടാറുണ്ട്. 39þ-ാം വയസ്സില്‍ ആ കാക്ക മരിച്ചുപോയിരുന്നുവെങ്കില്‍ നമ്മളുമായെന്തു ബന്ധമാണുണ്ടാവുക? എന്നിട്ടല്ലേ ജനനത്തില്‍ സന്തോഷിക്കുവാന്‍! നബി(സ്വ) ഒരു ദിവസം നൂറു ദോഷമെങ്കിലും ചെയ്യുക പതിവാണ്. അല്ലാഹു അറിയിച്ചു കൊടുത്തതല്ലാതെ തന്റെ സ്വന്തം നിലക്കു പറയുന്നതെല്ലാം വിഡ്ഢിത്തങ്ങളാണ്! എന്നിങ്ങനെ പറഞ്ഞാലൊടുങ്ങാത്ത അപവാദങ്ങള്‍ പറഞ്ഞു പരത്തുക അവരുടെ പതിവായിത്തീര്‍ന്നിരിക്കുകയാണല്ലോ? ഇത്തരം മുബ്തദിഉകളുടെ ഫിത്നയില്‍ നിന്നും അല്ലാഹു(സു) സമുദായത്തെ കാത്തു രക്ഷിക്കട്ടെ. ആമീന്‍.
നബി, ഹിജ്റഃ പോയപ്പോഴാണ് ഥുവൈബയെ മോചിപ്പിച്ചതെന്ന മറ്റൊരു ജല്‍പ്പ നവും ഇക്കുട്ടര്‍ തട്ടിവിടാറുണ്ട്. എന്നാല്‍, ഇതും ചരിത്രപരമായി നിലനില്‍ക്കുന്ന തല്ല. ഹിജ്റഃ സമയത്ത് മോചിപ്പിച്ചുവെന്നത് വാഹിദിയില്‍ നിന്നാണ് ഉദ്ധരിക്കപ്പെ ടുന്നത്. വാഹിദി സ്വീകാര്യനല്ലന്ന് പ്രശസ്തരായ പണ്ഢിതന്മാര്‍ തറപ്പിച്ചു പറഞ്ഞി ട്ടുണ്ട്. ഖത്വീബുല്‍ ബഗ്ദാദിയുടെ താരീഖു ബഗ്ദാദ് 3/ 13,14 ഉം ദഹബിയുടെ തദ് കിറത്തുല്‍ ഹുഫ്ഫാള് 1/348 ഉം ഇക്കാര്യം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ ഹിജ്റഃ പോയപ്പോഴാണ് മോചിപ്പിച്ചെതെന്ന് പറയാന്‍ പ്രബലമായ ഒരു തെളിവുമില്ല.