ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 28 October 2017

നബിദിനാഘോഷം - ഈആനത്തു ത്വാലിബീൻ പറയുന്നതെന്ത് ?

, നബിദിനത്തിനെതിരെ എന്തുണ്ട് തെളിവാക്കാന്‍ എന്നാ ബിദഇകളുടെ അന്വേഷണം ഇനി എത്തുന്നത് ഇമാം ബകരി എന്നു പ്രസിദ്ദനായ അബൂബക്കെര്‍ ഇബ്നു മുഹമ്മദ്‌ ശത്വാ അദ്ദമിയാതി (റ) യുടെ ഇയാനത്തു ത്വാലിബീൻ എന്ന ഗ്രന്തത്തിലാണ്!!!
ഇവിടെ നല്‍കിയതും വ്യാപകമായി പ്രചരിപ്പിക്കുന്നതുമായ അടുത്ത ഉദ്ദരണി കാണുക :
അയ്മെന്‍ നല്‍കിയതില്‍ നിന്നും....
ഇമാം സഖാവി (റ) പറയുന്നു : ഈ മൗലിദ് കഴിക്കുന്ന ഏർപ്പാട് ഹിജ്റ 3 നൂറ്റാണ്ടുകൾക്കു ശേഷം പുതുതായി ഉണ്ടായതാണ് .
ഇആനത്തുതാലിബീൻ (3/348)
ഇതും സുയൂത്വി ഇമാമിനോട് ചെയ്തതിന്‍റെ മറ്റൊരു പതിപ്പാണ്‌. അദ്ദീഹത്തെ പോലെ നബിദിനം കഴിക്കാം എന്ന് ഒരുപാട് മുങ്കഴിഞ്ഞ ഇമാമുകളെ ഉദ്ദരിച്ച്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇമാം ബകരിയുടെ ഇയാനത്തില്‍ നിന്നും അടര്‍ത്തിമാറ്റിയ ഒരു ഉദ്ദരണി മാത്രമാണ് മുകളില്‍ പറയപ്പെട്ടത്.
എന്നാല്‍ ഇമ്മാം ബകരി (റ) ഇമാം സഖാവി (റ) യില്‍നിന്നും ഉദ്ദരിച്ചതാണ് പ്രസ്തുത പരാമര്‍ശം, നാം മുന്പ് ഇമാം ഇബ്നു ഹജര്‍ അസ്കലാനി (റ) യില്‍ നിന്നും വിവരിക്കപ്പെട്ട പോലെ ആദ്യ മൂന്നു നൂറ്റാണ്ടില്‍ ഇന്നത്തെ രീതിയിലുള്ള മൌലൂദ് ശൈലി ഉണ്ടായിരുന്നില്ല മറിച്ച് അത് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്തരുണത്തില്‍ വ്യാപകമായതെന്നാണ് അദ്ദേഹം വിവരിക്കുന്നത്.
ഇമാം സഖാവി പറയുന്നു:
ഇന്നുകാണുന്ന മൌലീദാഘോഷം ആദ്യ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം വന്നതാണ്, പിന്നീട് പ്രസ്തുത മൌലൂദ് മുസ്‌ലിം ലോകത്ത് തുടര്‍ന്നുപോകുന്നു, വിവിദ രാജ്യങ്ങളിലും വന്‍കിട പട്ടണങ്ങളിലും മൌലീദ് കൊണ്ട് പ്രസിദ്ദപ്പെട്ടു, അവര്‍ ആ രാത്രികളില്‍ പ്രത്യേകം സദഖകല്‍ നല്‍കുകയും പുണ്യ പ്രവാചകരുടെ ഉന്നതമായ മൌലൂദു പാരായനങ്ങള്‍ സംഘടിപ്പിക്കുകയുംചെയ്തു. അതിന്‍റെ എലാ ശ്രേഷ്ഠതകളും അവരിലുടനീളം പ്രകടമാവുകയും ചെയ്തു. (ഇയാനത് ത്വാലിബീന്‍ - 3/414 )
ഇയാനത്തില്‍ ഇവര്‍ക്ക് ഇത് മാത്രമേ കാണൂ... അതില്‍ത്തന്നെ ഇമാം ബകരി (റ) പലരില്‍നിന്നും മൌലൂദിന്റെ പൂര്‍വകാല മാതൃകകള്‍ വിവരിക്കുന്നുമുണ്ട്.
ഇമാം ഹല്ബി യില്‍നിന്നും ഉദ്ദരിക്കുന്നു: ഇമാം സുബ്കി (റ) അക്കാലത്തെ പ്രകല്പരായ അനേകായിരം പണ്ഡിതര്‍ അദ്ദേഹത്തിന്‍റെ കീഴില്‍ ഒരുമിച്ചു കൂടുകയും പ്രവാചകരുടെ മദ്ഹുകള്‍ പാടി പറയുകയും സ്വലാത്തുകള്‍ കൂട്ടമായി നിന്നുകൊണ്ട് ചെല്ലുകയും ചെയ്യാറുണ്ടായിരുന്നു, ഈ മൌലൂദ് പരിപാടിയില്‍ ആബാലവൃദ്ധം ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ശേഷം അദ്ദേഹം പറയുന്നു: അപ്രകാരം അദ്ദേഹം ചെയ്തതുപോലെ ചെയ്യല്‍ വളരെ നല്ലൊരുകാര്യമാണ്. (ഇയാനത് ത്വാലിബീന്‍ - 3/414 )
ഇമാം നവവി (റ) ന്റെ ശൈഖായ ഇമാം അബു ശാമ (റ) പറയുന്നു: നമ്മുടെ ഈ കാലത്ത് കാണുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം എല്ലാ വര്‍ഷങ്ങളിലും പ്രവാചകരുടെ ജന്മദിനത്തില്‍ സംഘടിപ്പിക്കാറുള്ള ദാന ധര്‍മങ്ങളും സന്തോഷ- അലങ്കാരപ്രകടനങ്ങളും സാധുക്കള്‍ക്ക് നന്മ ചെയ്യുക എന്നതില്‍ ഉപരി അത് നബി(സ) യോടുള്ള സ്നേഹ പ്രകടനവും അവിടെത്തോടുള്ള അവരുടെ മനസ്സില്‍ ഉള്ള ആദരവുമാണ്. മാത്രമല്ല, ലോകാനുഗ്രഹിയായ റസൂല്‍ (സ) യെ നമ്മിലേക്ക് അയച്ചതിനു അല്ലാഹുവിനോട് ചെയ്യുന്ന നന്ദിയുമാണ്. (ഇയാനത് ത്വാലിബീന്‍ - 3/414 )
ഹാഫിള് ശംസുദ്ദീന്‍ ബിന്‍ നസ്റുദ്ദീന്‍ ദിമിശ്ഖി(റ)പറയുന്നു: "ശാശ്വതമായി നരകാവകാശിയാണെന്നും, നശിച്ചു പോകട്ടെ എന്ന് ഖുര്‍ആന്‍ ആക്ഷേപിക്കുകയും ചെയ്ത കാഫിറാണല്ലോ അബൂലഹബ്. അവനു പോലും നബി(സ)യെ കൊണ്ട് സന്തോഷിച്ചതിന്റെ പേരില്‍ എല്ലാ തിങ്കളാഴ്ചകളിലും ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു. അപ്പോള്‍ ജീവിതകാലം മുഴുവനും നബി(സ)യെ കൊണ്ട് സന്തോഷിക്കുകയും തൌഹീദ് സ്വീകരിച്ചവനായി മരണപ്പെടുകയും ചെയ്യുന്ന അടിമയെപ്പററി എന്താണ് വിചാരിക്കേണ്ടത്! (ഇയാനത് ത്വാലിബീന്‍ - 3/414-അല്‍ഹാവിലില്‍ ഫതാവാ 2/189 )
ഹസനുല്‍ ബസ്വരീ (റ) പറയുന്നു: ഹുഹ്ദ് പര്‍വതസമാനമായി എനിക്ക് സ്വര്‍ണ്ണം ഉണ്ടായിരുന്നെങ്കില്‍ അത് മുഴുവനും ഞാന്‍ റസൂല്‍ (റ) യുടെ മൌലൂദിന് വേണ്ടി ചിലവഴിക്കുമായിരുന്നു. (ഇയാനത് ത്വാലിബീന്‍ -3/414 )
ജുനൈദുല്‍ ബഗ്ദാദി (റ) പറയുന്നു: ആരെങ്കിലും റസൂല്‍ (സ) യുടെ മൌലൂദില്‍ പങ്കെടുക്കുകയും ബഹുമാനിക്കുകയും അതിനു വിലകല്പ്പിക്കുകയും ചെയ്‌താല്‍ അവന്‍ വിശ്വാസം കൊണ്ട് വിജയംകണ്ടു. (ഇയാനത് ത്വാലിബീന്‍ - 3/414 )
ശേഷം മഹറൂഫ് ഇബ്നു ഫിറൂസ് അല്‍ കര്‍ഖീ (റ) , ഇമാം യാഫിഈ അല്‍ യമാനി (റ), ഇമാം സരീ അസ്സഖാത്വീ (റ), അമീറുല്‍ മു’അമിനീന്‍ ഹാറൂന്‍ റഷീദ് (റ) തുടങ്ങിയ പല പ്രസിദ്ധരായ മുന്‍കാല സൂരികളില്‍ നുന്നും അദ്ദേഹം നബിദിനം ആഘോഷിച്ചതും അതിനെ വര്‍ന്നിച്ചതും അവിടെ ഈ രണ്ടു പേജുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പക്ഷെ അതൊന്നും ഈ ആരോപണം നടത്തുന്നവര്‍ കാണാറില്ല!



വിശദവായനക്ക്-നബി ദിനാഘോഷവും ഇമാം സുയൂത്വി [റ]യും- എന്ന ബ്ളോഗ് നോക്കുക.