മുജാഹിദുകളുടെ അനിഷേധ്യ നേതാവായ പി.കെ. മൂസ മൌലവി 1938ല്‍ എഴുതിയ അമ്മ ജുസുഇന്റെ പരിഭാഷ 227þ-ാം പേജില്‍ എഴുതിയ വരികള്‍ കാണുക:
“………..സല്‍പ്രവൃത്തികള്‍ ചെയ്യുന്നത് ആരായിരുന്നാലും അവര്‍ക്ക് പരലോകത്തുവെച്ച് അവക്കു തക്ക പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. ‘ഹാതിമുത്വാഇ’ ചെയ്തിട്ടുള്ള ഉദാരകൃത്യങ്ങള്‍കൊണ്ടും നബി(സ്വ)യുടെ ജനനത്തില്‍ അബൂലഹബ് ആഹ്ളാദം കാണിച്ചതുകൊണ്ടും അവര്‍ക്കു ശിക്ഷ അത്രത്തോളം ലഘൂകരിക്കപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുള്ളതും ഈ അവസരത്തില്‍ സ്മര്‍ത്തവ്യമാണ്.”
1938ല്‍ മൂസ മൌലവി തന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതിയപ്പോള്‍ സ്വീകാര്യമായ സംഭവം 1953 ആകുമ്പോഴേക്കും കെട്ടുകഥയായി മാറുന്നു. അല്‍മനാര്‍ എഴുതുന്നു:
“ആളുകളുടെ ഇടയില്‍ ഒരു കെട്ടുകഥ പ്രചരിച്ചു കാണുന്നു. മോയിന്‍കുട്ടി വൈദ്യരുടെ ഹിജ്റഃ എന്ന പാട്ടില്‍ നിന്നാണ് പൊതുജനങ്ങളില്‍ അതു പ്രചരിച്ചതെന്നനു മാനിക്കാം. എന്നാല്‍ അതിലല്ല അത്ഭുതം. ഇവിടുത്തെ മതവിജ്ഞാനത്തിന്റെ കുത്തകക്കാരായി തെളിയുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ …………ന്റെ നെടുംതൂണുകളിലും കൂടി ഖുര്‍ആനിനും യഥാര്‍ഥ ചരിത്രത്തിനും ഘടകവിരുദ്ധമായ ഈ കെട്ടുകഥ പ്രചരിപ്പിക്കാന്‍ പാടുപെടുന്നതാണാശ്ചര്യം. നബി(സ്വ) യുടെ ജനനവാര്‍ത്ത അബൂലഹബിനു ആദ്യമായി അറിയിച്ച സുവൈബത്തുല്‍ അസ്ലമിയ്യ എന്ന ദാസിയെ അബൂലഹബ് സ്വതന്ത്രയാക്കി വിട്ടു. നബി ജനിച്ചതിലുള്ള സന്തോഷത്തിനാലാണ് അബൂലഹബ് അങ്ങനെ ചെയ്തത്. അബൂലഹബിന് നരകത്തില്‍ ചില പ്രത്യേക ആനുകൂല്യങ്ങള്‍ തന്നിമിത്തമുണ്ട്. ഇതൊക്കെയാണ് ആ കെട്ടുകഥയുടെ ചുരുക്കം. നബിതിരുമേനിയുടെ ജന്മദിനം പ്രമാണിച്ച് ഇന്നു മുസ്ലിംകള്‍ ചെയ്തുവരാറുള്ള അനാചാരങ്ങള്‍ക്കു തെളിവായിട്ടാണ് ഈ കെട്ടുകഥ പറഞ്ഞുപരത്തുന്നത്. പ്രിയവായനക്കാരെ, സമസ്തക്കാരുടെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതിന്റെ സാമ്പി ള്‍ നോക്കുക. മൂസക്കുട്ടി ഹാജിയുടെ മേല്‍ ജല്‍പനങ്ങള്‍ക്കു പ്രമാണയോഗ്യമായ വല്ല തെളിവുകളും കാണിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുമോ?”(അല്‍മനാ ര്‍, പുസ്തകം 3, ലക്കം 23-þ24, 1953 ഏപ്രില്‍ 5).
1956 ആകുമ്പോഴേക്ക് ഇതേ സംഭവം വീണ്ടും കളങ്കമറ്റതായി. അല്‍മനാര്‍ തന്നെ പറയട്ടെ: “………..ഈമാനോടു കൂടിയല്ലാതുള്ള സല്‍ക്കര്‍മ്മങ്ങള്‍ക്കു പരലോകത്തു പുണ്യം ലഭിക്കുകയില്ലെന്നും അവിശ്വാസിയായിക്കൊണ്ടു ജീവിതം അവസാനിക്കുന്നവന്റെ പുണ്യകര്‍മ്മങ്ങള്‍ ഫലശൂന്യമാണെന്നും ഉള്ളതാണ്. അതും തന്നെ ഖുര്‍ആ നും ഹദീസും പലേടത്തും പ്രഖ്യാപിച്ചിട്ടുള്ളതാണ്. അവിശ്വാസിയുടെ കര്‍മ്മങ്ങള്‍ക്ക് ഫലമില്ല. അല്ലെങ്കില്‍ അവക്കു പ്രതിഫലമില്ല എന്നു പറയുന്നതിന്റെ സാരം വല്ലപ്പോഴും നരക ശിക്ഷ മുറിഞ്ഞുപോവുകയില്ലെന്നും കുഫ്റിന്റെ മുമ്പില്‍ ആ കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുവാനില്ലെന്നുമാണ് റസൂല്‍ തിരുമേനിയുടെ ജനനവാര്‍ത്ത ല ഭിച്ചതിലുള്ള സന്തോഷത്താല്‍ അബൂലഹബ് ഒരു അടിമയെ മോചിപ്പിച്ചതിന്റെ ഫലമായി അയാള്‍ക്കു ആ ദിവസത്തില്‍ ശിക്ഷയില്‍ അല്‍പം ആശ്വാസം കൊടുക്കപ്പെടുമെന്നതായി ഹദീസില്‍ വന്നിട്ടുള്ളതും അടുത്തുവരുന്ന ഹദീസില്‍ പറയുന്ന അബൂത്വാലിബിന്റെ സ്ഥിതിയും ഇത്തരത്തില്‍ പെട്ടതാണ്”(അല്‍മനാര്‍ പുസ്തകം 7, ലക്കം 9þ-10, 5-12-1956).
അതായത് 1938ല്‍ യാതൊരു സംശയവുമില്ലാത്ത കളങ്കമറ്റ ഹദീസ് 1953ല്‍ എത്തിയപ്പോള്‍ സമസ്തക്കാരുടെ കെട്ടുകഥയായി. വീണ്ടും 1956ല്‍ അല്‍മനാറില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കളങ്കമറ്റതായി. 1957 ആകുമ്പോഴേക്കും ബുഖാരിയിലേത് ‘ളഈഫാ’യി മാറി. എന്നാല്‍ 1983ല്‍ അത് ഹദീസേ അല്ലെന്നായി.
വിശദവായനക്ക് -