ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 25 October 2017

തറാവീഹ് എത്ര വേണമെങ്കിലും നിസ്കരിക്കാമെന്ന് വഹാബീ മൗലവി സകരിയ്യ സലാഹി


https://youtu.be/fvrlzFuuxiU

20 നിസ്കരിക്കൽ ബിദ്അത്താണെന്ന് പറഞ്ഞ് നാടുകളിൽ പ്രശ്നമുണ്ടാക്കിയതെന്തിനായിരുന്നു?
തറാവീഹ് 20 റക്അത്താണെന്ന് - മുജാഹിദ് മദ്രസയിൽ പഠിപ്പിച്ചതെന്തിനായിരുന്നു?
ഏതായാലും -മക്കയിലും മദീനയിലും ഇരുപതാണ് നിസ്കരിക്കുന്നതെന്ന് സമ്മതിക്കേണ്ടി വന്നു!
നാല്പതോ എത്ര വേണമെങ്കിലും നിസ്കരിക്കാമെന്നതിന് തെളിവ് കിട്ടിയത് അടുത്ത നാളിൽ! ഈ ഹദീസ് മുമ്പ് കണ്ടിരുന്നെങ്കിലും - എണ്ണം പഠിപ്പിക്കാനായിരുന്നെന്ന് മനസ്സിലായത് ഈ അടുത്ത നാളിലാണത്രെ! ഇമാമുമാരെ തള്ളി സ്വയം ഗവേഷണത്തിനിറങ്ങിയാൽ ഇതും ഇതിലപ്പുറവും പറയേണ്ടി വരും. ദീൻ ചിലർക്ക് കളിക്കാനുള്ളതായി മാറിയിരിക്കുന്നു. അല്ലാഹു കാക്കട്ടെ.

വഹാബികളുടെ - 20ലും 8 ലും 11 ലും കറങ്ങി നടക്കുന്ന തറാവീഹ് വ്യതിയാനങ്ങളറിയാൻ'

തറാവീഹ് വഹാബികൾ വിവാദമാക്കിയത് 1938 ൽ എന്ന ബ്ളോഗ് നോക്കുക.