ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 23 October 2017

ആത്മീയ ചികിത്സയും തൗഹീദിലടി തെറ്റിയ വഹാബിയും

മുസ്‌ലിം ലോകം മുഴുക്കെ അംഗീകരിച്ച ആത്മീയ ചികിത്സയെ കുറിച്ച് ഇവരുടെ പഴയനിയമ ഗ്രന്ഥങ്ങള്‍ പഠിപ്പിച്ചതിങ്ങനെയായിരുന്നു: 

[വഹാബികളുടെ പഴയ നിയമം👇]

“രോഗങ്ങള്‍ക്കും മറ്റു അവശതകള്‍ക്കും കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുക.കാര്യകാരണ ബന്ധങ്ങൾക്കതീതമായി രോഗം സുഖപ്പെടുത്താന്‍ കഴിവുള്ള അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക, ക്ഷമ കൈകൊള്ളുകയും ചെയ്യുക. ഇതാണ് ഇസ്‌ലാമിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍. ഉറുക്ക്, നറുക്ക്, ഏലസ്സ്, ഐകല്ല് തുടങ്ങിയ ക്ഷുദ്രവിദ്യകള്‍ കൊണ്ട് രോഗങ്ങള്‍ക്ക് ശമനം തേടുന്നത് ശിര്‍ക്കിന്റെ വകുപ്പിലുള്‍പ്പെട്ടതാണ്” (കുഞ്ഞീദു മദനി, ഇസ്‌ലാമിന്റെ ജീവന്‍, കെ.എന്‍.എം പ്രസിദ്ധീകരണം)


മേല്‍ ഉദ്ധരണത്തില്‍ സൂചിപ്പിച്ച കാര്യങ്ങളുടെ  പൊരുള്‍ വ്യക്തമാണല്ലോ, ഔഷധ പ്രയോഗമെന്ന കാര്യകാരണ ബന്ധങ്ങള്‍ക്കു വിധേയമായ ചികിത്സയും പ്രാര്‍ത്ഥനയും മാത്രമാണ് ഇസ്‌ലാം അംഗീകരിച്ച ശമന മാര്‍ഗങ്ങള്‍. മന്ത്രിക്കാനോ ഖുര്‍ആന്‍ദിക്റ് വചനങ്ങള്‍, അല്ലാഹുവിന്റെ നാമങ്ങള്‍ പോലുള്ളവ എഴുതിക്കെട്ടാനോ മതം അംഗീകരിക്കുന്നേയില്ല! വലിയ ശബ്ദത്തില്‍ മുജാഹിദ് പ്രസ്ഥാനം കേരളമാകെ ഇത് പാടി നടന്നിരുന്നു. പിന്നീട് ചില മൗലിക മാറ്റങ്ങള്‍ അവരില്‍ കാണാനായി. ജിന്ന് ശൈത്വാൻ എന്നിവയുടെ ഉപദ്രവം, അതുപോലെ സിഹ്റ് കൊണ്ട് ശാരീരികമായും മാനസികമായും ഉണ്ടാവുന്ന വിഷമതകള്‍, ശ്വൈാന്‍ കേറലും ചികിത്സിച്ച് ഇറക്കലും ഒക്കെ പ്രസ്ഥാനത്തെ പിടിച്ചുലച്ചു. ഇതൊക്കെ സമര്‍ത്ഥിക്കുന്ന കൃതികളും ഉപകൃതികളുമുണ്ടായി. ഇതു സംബന്ധമായി വിരചിതമായ ഒരു മുജാഹിദ് പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കാം:

[വഹാബികളുടെ പുതിയ നിയമം👇]


“മരുന്ന്, ഗുളിക, ഓപറേഷന്‍ , ഉഴിച്ചില്‍, തടകല്‍ തുടങ്ങിയ ഭൗതിക ചികിത്സകളല്ലാതെ ആത്മീയ ചികിത്സ എന്നൊന്ന് ഇല്ലേയില്ല എന്ന് തെറ്റിദ്ധരിച്ച ചിലരുണ്ട്. എന്നാൽ, ഒരുതരം ആത്മീയ ചികിത്സാമുറ തന്നെ ഇസ്‌ലാമിനുണ്ട്” (ജിന്ന്, സിഹ്ര്‍, കണ്ണേറ്, റുക്വ്യഃ ശറഇഃ ഒരു പ്രമാണിക പഠനം, പു:66) മന്ത്രത്തെ ന്യായീകരിക്കാനിറക്കിയ പുസ്തകത്തില്‍ നിന്നാണ് ഈ പരാമര്‍ശങ്ങള്‍.

[നിയമങ്ങളിനിയും മാറ്റുമെന്ന ധ്വനി !👇]

മുജാഹിദ് പ്രസ്ഥാനത്തിന് സംഭവിച്ച മുന്‍കാലാബദ്ധങ്ങള്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താന്‍ ആരെയും പേടിക്കേണ്ടെന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ ഉപദേശം നല്‍കിയിട്ടുമുണ്ട് (പു:69).

 അടിസ്ഥാന മുജാഹിദുകളെന്നവകാശപ്പെടുന്ന അബ്ദുറഹ്മാന്‍ സലഫി വിഭാഗവും തിരുത്തല്‍ വാദികളായ സകരിയ്യാക്കളും സിഹ്റിന്റെ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നവരാണ്. ഇവരില്‍തന്നെ ചിലര്‍ പൂര്‍വികാചാര്യരായ ഇബ്നുതൈമിയ്യയെയും ഇബ്നുല്‍ ഖയ്യിമിനെയുമൊക്കെ മാതൃകയാക്കി വിവിധ ചികിത്സാരീതികളും ശ്വൈാന്‍ ബാധക്ക് അടി ചികിത്സയും നടത്തിവരുന്നു.

ഇതുകൊണ്ടുമാത്രം ഇവര്‍ നാളിതുവരെ പഠിപ്പിച്ച തൗഹീദ് ദൂരെ വലിച്ചെറിയേണ്ടി വന്നിരിക്കുന്നു. അഭൗതിക രീതിയിലുള്ള ഉപദ്രവം ദൈവേതരില്‍ നിന്നുണ്ടാവാമെന്നതിന്റെ പ്രഖ്യാപനമാണല്ലോ ഇത്. തനി യുക്തിവാദം പിന്‍തുടരുന്ന മോഡേണിസ്റ്റ് ഗ്രൂപ്പായ മടവൂര്‍ സംഘത്തിന്റെ തൗഹീദിന് പല പ്രതിസന്ധികള്‍ വേറെയുണ്ടെങ്കിലും ഈ പ്രശ്നം അവരെ പൊതുവെ ബാധിക്കില്ല. സിഹ്റ് ബാധ പോലുള്ള പ്രമാണ പ്രവാഹം സാക്ഷിനില്‍ക്കുന്ന വസ്തുതകളെ കണ്ണടച്ചും ഹദീസ് തള്ളിയും നിഷേധിച്ചുമൊക്കെയാണ് അവര്‍ പിടിച്ച് നില്‍ക്കുന്നത്. ഏതായാലും വിവിധ അന്തസ്സംഘര്‍ഷങ്ങളാല്‍ മുഖരിതമാണ് മുജാഹിദ് ലോകം. അവരുടെ തൗഹീദ് പുരയിൽ എല്ലാവരും നഗ്നരാണെന്നത് ഇതിനകം ലോകത്തിനു ബോധ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു