*വഹാബി സലഫിസ്റ്റ് മൊയ്‌തൂക്ക ഹജ്ജിനു പോയ കഥ*
ദീർഘ കാലത്തെ ആലോചനക്ക് ശേഷമാണ് വഹാബീ മൊയ്തു ഹജ്ജിനു പോകാൻ തീരുമാനിച്ചത്. ഹജ്ജ് കർമ്മത്തിൽ ചിലതൊക്കെ യുക്തിപരമായി ചിന്തിക്കുമ്പോൾ ഖുറാഫത്തും, ശിർക്കും ആയതിനാൽ പല തവണ പോകാൻ കരുതിയിട്ടും പരിപാടി വേണ്ടെന്ന് വെച്ചതായിരുന്നു. ഒരു ശിർക്ക് പ്രൂഫ് ഹജ്ജ് എങ്ങനെ നടത്താമെന്നതിനെ കുറിച്ചു കഴിഞ്ഞ യോഗത്തിൽ മൗലവിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല. ഇസ്‌ലാം കാര്യങ്ങൾ അഞ്ചിൽ നിന്ന് നാലാക്കി കുറക്കൽ മാത്രമെ മാർഗ്ഗമുള്ളൂവെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഈമാൻ കാര്യങ്ങൾ കൊണ്ട് കളിക്കുന്നത് പോലെ ഇസ്‌ലാം കാര്യങ്ങൾ കൊണ്ട് കളിക്കാൻ നമ്മളായിട്ടില്ലെന്നും ഭാവിയിൽ ഈ കാര്യം ചിന്തിക്കാമെന്നുമായിരുന്നു മൗലവിയുടെ മറുപടി.
ഹജ്ജിന് പോകാൻ ആരേയും പ്രോത്സാഹിപ്പിക്കേണ്ടെന്നും പോകുന്നവർ തന്നെ ശിർക്കല്ലാത്ത കാര്യങ്ങൾ മാത്രം ചെയ്ത് തിരിച്ചുവരേണ്ടതാണെന്നുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യോഗം സ്വലാത്ത് ചൊല്ലാതെ പിരിഞ്ഞു.
അങ്ങനെയാണ് മൊയ്തു ഒരു ക്ലീൻ ഹജ്ജ് ചെയ്യാനുള്ള ഒരുക്കങ്ങൾ കൂട്ടി മക്കയിലെത്തിയത്. കഅ്ബയുടെ അടുത്തെത്തിയ അയാൾ ത്വവാഫിൽ പ്രത്യക്ഷത്തിൽ ശിർക്കൊന്നും ദർശിക്കാത്തതിനാൽ ധൈര്യസമേതം നിർവഹിച്ചു. പക്ഷെ ഹജറുൽ അസ്‌വദിനെ സ്പർശിക്കാനും ചുംബിക്കാനുമുള്ള ഖുറാഫികളുടെ തിരക്ക് അയാളെ ചൊടിപ്പിച്ചു. '' കൊടിയ ശിർക്ക്'' മൊയ്തുവിന്റെ മനസ്സ് മന്ത്രിച്ചു. ഒരു കല്ലിനെ ഇത്രയധികം ബഹുമാനിക്കാൻ എന്തിരിക്കുന്നു? പരസഹസ്രം മഹാൻമാരുടെ ചുംബനമേറ്റ സ്വർഗ്ഗ ശിലയെ ഒട്ടും ഗൗനിക്കാൻ അയാളുടെ ശിർക്ക് ബോധം അനുവദിച്ചില്ല. അയാൾ തിരിഞ്ഞു നടന്നു.
അടുത്തത് ഇബ്‌റാഹീം മഖാമിന്റെ സമീപത്ത് വെച്ചുള്ള സുന്നത്ത് നിസ്‌കാരമാണ്. 'മഖാം' എന്ന വാക്ക് തന്നെ അരോചകമായി അനുഭവപ്പെടുന്ന അയാൾക്ക് അവിടെ വെച്ചുള്ള നിസ്‌കാരം സങ്കല്പ്പിക്കാൻ സാധിമായിരുന്നില്ല.അയാൾ തികച്ചും അസ്വസ്ഥനാവുകയായിരുന്നു.അവിടെ വെച്ചുള്ള നിസ്‌കാരം ഖുർആൻ കൽപ്പിക്കുന്നുണ്ട് എന്നറിയാൻ ഇടയായിട്ടും അതിനെക്കാൾ വലുത് മൗലവിയുടെ വാക്കായതിനാൽ അയാൾ നിസ്‌കരിക്കാൻ തുനിഞ്ഞില്ല.
നിസ്‌കാരത്തിൽ ശിർക്ക് ഭയന്ന മൊയ്തു അതൊഴിവാക്കി സംസം കിണറിനടുത്തേക്ക് നീങ്ങി. അവിടെ വിശ്വാസികളുടെ തിരക്കായിരുന്നു. അവർ ഭക്തിയോടെ സംസം കുടിക്കുന്നത് അൽപനേരം വീക്ഷിച്ചു.''സംസം കുടിക്കുന്നതിൽ പശ്‌നമില്ല, ബറകത്ത് ഉദ്ദേശിച്ചാൽ അതു ശിർക്ക് തന്നെ'' മൂക്ക് വിറപ്പിച്ചുകൊണ്ടുള്ള മൗലവിയുടെ പ്രസംഗം അയാളുടെ സ്മൃതി പഥത്തിൽ അങ്കുരിച്ചു.
ദാഹാർത്തനായ മൊയ്തു ശിർക്ക് തട്ടാതെ ഓരു ഗ്ലാസ് വെള്ളം കുടിച്ചു ദാഹ ശമനം നടത്തിയ ശേഷം സഫാ മർവായുടെ അടുത്തേക്ക് നടന്നു. അവിടത്തെ ദൃശ്യങ്ങൾ മൊയ്തുവിൽ അനിഷ്ടമുളവാക്കി. അനേകം വർഷങ്ങൾക്ക് മുമ്പ് സഫാ മർവക്കിടയിൽ ആരെങ്കിലും ഓടിയിട്ടുണ്ടെങ്കിൽ അതിൽ കാര്യമുണ്ടായിരിക്കാം. അതിന്റെ ചുവടു പിടിച്ച് ഇന്ന് നാം ഓടുന്നതിൽ എന്തർത്ഥം? ഏതോ കാലത്ത് മഴ പെയ്തതിന് നാം ഇന്ന് കുട പിടിക്കണമോ? തലപ്പാവ് കെട്ടുന്നത് ഒട്ടകപ്പാലു കുടിക്കുന്നത് പോലെ അപ്രസക്തമാണെന്ന് വാദിക്കാറുള്ള മൊയ്തുവിന്റെ യുക്തി ചിന്ത സജീവമായി.
സ്ഥലങ്ങൾക്ക് പ്രത്യേകം മാഹാത്മ്യമുണ്ടെന്ന് വിശ്വസിക്കാത്ത വഹാബി മിനയിൽ ക്യാമ്പു ചെയ്യുന്നതിൽ യാതൊരു യുക്തിയും കണ്ടില്ല. ഓമന പുത്രനെ ബലി കഴിക്കാൻ സന്നദ്ധനായ ഇബ്‌റാഹീം നബി (അ) യുടെ ചരിത്രം അയവിറക്കുന്ന മിന, വിശ്വാസികളുടെ ഹൃദയങ്ങൾക്ക് അനുഭൂതി പകരുമ്പോൾ മൊയ്തുവിന്റെ വിശ്വാസവും യാഥാർത്ഥ്യവും തമ്മിൽ ഘോര സംഘട്ടനം നടന്നു കൊണ്ടിരിക്കുന്നു.
അറഫയിലും മുസ്ദലിഫയിലും അയാൾക്ക് കാര്യമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടില്ലെങ്കിലും ജംറയുടെ അടുത്തെത്തിയ മൊയ്തുവിൽ ധാർമിക രോഷം ആളിക്കത്തി. പരസഹസ്രം ജനങ്ങൾ ജംറക്ക് നേരെ വെറുതെ കല്ലെറിയുന്നു. അർത്ഥ ശൂന്യം. അന്ധ വിശ്വാസം, ഇസ്‌ലാമിന്റെ പേരിൽ നടക്കുന്ന ഈ ആചാരം ഒരു പേകൂത്തു മാത്രമാണ് എന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ട് മൊയ്തു കല്ലെറിയാതെ സ്ഥലം വിട്ടു.
ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ വിശ്വാസികളിൽ പലരും മദീനയിൽ നബി (സ്വ) യുടെ തിരു സന്നിധിയിൽ എത്താൻ വെമ്പൽ കൊണ്ടു. ജീവിത കാലം മുഴുവൻ താലോലിച്ചു വളർത്തിയ സുന്ദര സ്വപ്നത്തിന്റെ സാക്ഷാൽകാരത്തിന് വേണ്ടി അവരുടെ ഹൃദയം തുടിക്കുകയായിരുന്നു മറുഭാഗത്ത് മൊയ്തുവിന്റെ മനസ്സ് നിറയെവഹാബീ മാസികയിലെ വരികളായിരുന്നു.''നബി (സ്വ) യുടെ പൊരുത്തം ആഗ്രഹിച്ചു മദീനയിൽ പോവൽ കഠിന ശിർക്കാകുന്നു''.
മദീന കാണാൻ ആഗ്രഹമുണ്ടായിരുന്നതിനാൽ മദീന യാത്ര ഒഴിവാക്കാൻ അയാൾക്ക് വിഷമം തോന്നി. യാത്ര ശിർക്ക് വിമുക്തമാകാൻ വേണ്ടി ''നബിയുടെ യാതൊരു പൊരുത്തവും എനിക്ക് വേണ്ട'' എന്ന് വണ്ടിയിൽ കയറിയ ഉടനെ അയാൾ മനസ്സിൽ കരുതി.
അസഹനീയമായിരുന്നു മദീനയിലെ ദൃശ്യങ്ങൾ. റൗളാ ശരീഫിനു ചുറ്റും റസൂൽ (സ്വ) യെ വിളിച്ച് കണ്ണീർ പൊഴിക്കുന്ന വിശ്വാസികൾ അനേകം. റൗളയും ശിർക്കിന്റെ കേന്ദ്രമായ ഒരു ജാറമാണെന്ന തിരിച്ചറിവ് മൊയ്തുവിന്റെ മസ്തിഷ്‌കത്തിന് കനത്ത പ്രഹരമേൽപിച്ചു.റൗളാ ദർശനത്തിലൂടെ കണ്ണും കരളും തരളിതമായ വിശ്വാസികൾ നിർവൃതിയുടെ നിമിഷങ്ങളിൽ അലിഞ്ഞുചേരുമ്പോൾ വഹാബിയുടെ മനസ്സിൽ ആരോടെന്നില്ലാത്ത വിദ്വേഷത്തിന്റെ അടക്കാനാവാത്ത തീയും പുകയും ആളിപ്പടർന്നുകൊണ്ടിരുന്നു. ജീവിതകാലത്ത് ഇനി ഈ വഴിക്ക് വരില്ല എന്ന ധൃഢ പ്രതിജ്ഞയുമായി വഹാബിസത്തിന് പോറലേൽക്കാതെ സംരക്ഷിക്കാനുള്ള ബദ്ധപ്പാടിൽ അയാൾ മദീനയിൽ നിന്നും തിരിഞ്ഞോടി.
നാട്ടിലേക്ക് തിരിക്കാൻ എയർപോർട്ടിൽ എത്തിയ അയാൾ തികച്ചും അസ്വസ്ഥനായിരുന്നു. ചെയ്യരുതാത്തതെന്തൊക്കയോ ചെയ്തത് പോലെ, കാണരുതാത്തതെന്തൊക്കെയോ കണ്ടത് പോലെ അയാൾക്ക് തോന്നി. ഖുർആനിനേക്കാൾ താൻ വിലമതിച്ചിരുന്ന മൗലവിയുടെ വാക്കുകൾക്ക് വിപരീതമായി വല്ലതും ചെയ്തുപോയോ എന്നൊരു ഭയം അയാളെ പിടികൂടി. ഹൃദയത്തിന്റെ പൂമുറ്റത്ത് ചില്ലിട്ടു സൂക്ഷിച്ച തന്റെ വഹാബീ ആശയങ്ങൾക്ക് ഹജ്ജ് വല്ല മങ്ങലുമേൽപിച്ചിട്ടുണ്ടോ എന്ന ആത്മ വിചിന്തനത്തിൽ മുഴുകി ഇരിക്കവേയാണ് പുറത്ത് ആരോ തട്ടിയത്. തിരിഞ്ഞു നോക്കിയപ്പോൾ ഒരപരിചിതൻ. കക്ഷത്ത് പ്രസ്ഥാന മാസിക. അയാൾ മൊയ്തുവിനെ കെട്ടിപ്പിടിച്ചു. അപരിചിതനെ തിരിച്ചറിയാതെ മിഴിച്ചുനിൽക്കുന്ന മൊയ്തുവിനോട് അയാൾ പറഞ്ഞു. ''മനസ്സിലായില്ല അല്ലേ''. ഞാൻ ഇബ്‌ലീസ്. ജംറയിൽ വെച്ച് ഞാൻ നിഷ്‌കരുണം ആക്രമിക്കപ്പെട്ടപ്പോൾ എന്നെ വെറുതെ വിട്ടതെ നീയാണ്;
നീ മാത്രം. ആ കടപ്പാടോർത്ത് നിന്നെ യാത്രയയക്കാൻ വന്നതാണ് ഞാൻ. എന്റെ വഴിയിലൂടെ നീ മുന്നേറണം. ഈ മാസിക നിന്നെ സഹായിക്കും''. കക്ഷത്തിലുണ്ടായിയരുന്ന മാസിക മൊയ്തുവിന് സമ്മാനിച്ചു കൊണ്ട് ഇബ്‌ലീസ് അപ്രത്യക്ഷനായി