തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്തു നിസ്കാരമാണെന്നും അത് 20 റക്അതാണെന്നും മുജാഹിദ് സ്ഥാപക നേതാക്കളായ ടി.കെ.മൗലവി,ഇ.കെ മൗലവി,എം.സി.സി മൗലവി എന്നിവർ ചേർന്നെഴുതിയ കർമശാസ്ത്ര പുസ്തകത്തിൽ പഠിപ്പിച്ചിട്ടുണ്ട്.അവ്വലു ഫിൽ അമലിയാത് എന്ന പ്രസ്തുത പുസ്തകത്തിന്റെ ആറാം പതിപ്പ് ഇറങ്ങിയത് 1936ൽ ആണ്. ആ പതിപ്പിലും ഒരു മാറ്റവും വരുത്താതെ ഇക്കാര്യം പഠിപ്പിച്ചിട്ടുണ്ട്.
എന്നാൽ 1938ൽ ഏഴാം പതിപ്പ് പുറത്തിറങ്ങിയപ്പോൾ ആ പതിപ്പിൽ റക്അതിന്റെ എണ്ണം കൊടുത്തില്ല...
അന്നു മുതൽ തറാവീഹ് കേരള മുസ്‌ലിംകൾക്കിടയിൽ ഒരു വിവാദമായി...
അതായത്,
1922ൽ കേരളത്തിൽ മുജാഹിദ് 'ശരിയായ ഇസ്‌ലാം' പഠിപ്പിക്കാൻ വന്ന് പത്തു പതിനാറു കൊല്ലം കഴിഞ്ഞിട്ടാണ് തറാവീഹ് 8 റക് അതാണെന്ന് അവർക്കു തന്നെ മനസ്സിലായത്.
1941ന് ശേഷം കൊല്ലം ചിന്നക്കടയിൽ 8 റക്അത് നടപ്പിലാക്കാൻ മൗലവിമാർ വന്നപ്പോൾ അന്ന് മുസ്ലിംകൾ അതിന് സമ്മതിച്ചിരുന്നില്ല.
കേരളത്തിന്റെ ചില യിടങ്ങലിലൊക്കെ 8 നടപ്പിലാക്കി വരുമ്പോഴാണ് ഏതോ ഒരു മൗലവി തറാവീഹ് 11 റക്അതാണെന്ന് കണ്ടുപിടിച്ചത്.
അങ്ങനെ 1969കളിൽ 11 വാദിച്ചിരുന്നു.
വിത്റിന്റെ ഹദീസ് തറാവീഹിനും തെളിവാക്കാമെന്നു കരുതി അക്കാലം മുതൽ തറാവീഹും വിത്റും ഒരേ നിസ്കാരമാണെന്നും വാദിച്ചു തുടങ്ങി.
പിന്നെ ചില സാഹചര്യങ്ങൾ നോക്കി 8 എന്നും ചിലപ്പോൾ 11 എന്നും പറയാൻ തുടങ്ങി.
1996 സെപ്തബറിലെ അൽ ഇസ്‌ലാഹിൽ 8ന് തെളിവ് നിരത്തിയതും 2006 സെപ്‌തബറിൽ ഇറങ്ങിയ ശബാബിൽ 8ന് തെളിവില്ല തറാവീഹ് 11 ആണെന്ന് എഴുതേണ്ടിവന്നതും മുജാഹിദുകളും നമ്മളും കണ്ടതാണ്.
പിന്നെ 8 റക്അത് ഒഴിവാക്കി 11ൽ ഉറപ്പിക്കുകയും അതിൽ കൂടുതൽ ബിദ് അതാണെന്ന് വാദിക്കുകയും ചെയ്തിരുന്നു.
പിന്നെ അവസാനമായി 2015ൽ 11ൽ കൂടുതൽ തറാവീഹ് ബിദ്അതാണെന്ന് സലഫുകൾ ആരും പറഞ്ഞിട്ടില്ലെന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിച്ചു അൽ ഇസ്‌ലാഹ് മാസികയിൽ തിരുത്തു കൊടുക്കുകയും ചെയ്തു.
ഇതാണ്
കേരള വഹാബികളുടെ തറാവീഹ് ചരിത്രം.
ചരിത്രമറിയുന്നവർ/പരലോക ചിന്തയുള്ളവർക്കെങ്ങിനെ മുജാഹിദാവാൻ കഴിയും..!
🔵കുറഞ്ഞ കാലയളവിൽ ഒരു നിസ്കാരത്തിന്റെ റക് അത് 20ആണ്,അല്ല 8 ആണ്,11ആണ്, അല്ല 8തന്നെയാണ്,അല്ല 8ന് തെളിവില്ല 11തന്നെയാണ്..ഇങ്ങനെ മൗലമാർക്ക് പറയേണ്ടി വന്നത് എന്ത് കൊണ്ടായിരിക്കും?🤔
🔵ഇപ്പോൾ 11ന് പറയുന്ന തെളിവുകൾ 1941 വരെ ഒരു മൗലവിക്കും കാണാൻ കഴിഞ്ഞില്ലെന്നോ?🤔
🔵1941 വരെയുള്ള മൗലവിമാർ കണ്ട ബുഖാരി അല്ലെ ഇന്നുമുള്ളത്?🤔
🔵കാലംകഴിയുന്നതിനനുസരിച്ചു ഹദീസുകൾ മാറി വരുമോ?🤔
🔵അല്ലങ്കിൽ കുറച്ചു കാലം 20,പിന്നെ 8,പിന്നെ11, പിന്നെയും 8, പിന്നെയും 11,..ഇങ്ങനെ ഹദീസിലങ്ങാനും മൗലവിമാർ കണ്ടോ?..🤔
🔵ഇങ്ങനെയൊക്കെ ഒരു നിസ്കാരത്തിന്റെ വിഷയത്തിൽ പച്ച വൈരുധ്യങ്ങൾ എഴുതി വെച്ചിട്ടും അണികൾ അന്ധമാ യി പിന്പറ്റുന്നത് എന്തിന്റെ അടിസ്ഥാനത്തിലാകും?🤔
🌹🌹🌹🌹🌹🌹🌹🌹🌹
കൂടുതൽ വായനക്ക് -
തറാവീഹ്,
വഹാബി പ്രസിദ്ധീകരണങ്ങൾ മുൻ നിർത്തിയുള്ള ലഘു വിവരണം
✍അസ്‌ലം സഖാഫി പയ്യോളി