ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 17 October 2017

നബി ജനിച്ചതെന്ന് ?വഹാബികൾക്കിത് വരെ തീരുമാനമായിട്ടില്ല!

*നബി തങ്ങൾ ജനിച്ചതെന്ന് -വഹാബികൾ തമ്മിൽ തല്ല് തുടരുന്നു❗*

👇👇👇👁👁👁

✍️ തൗഹീദ് തീരുമാനമാകാത്തതു പോലെ ,വഹാബികൾക്കിത് വരെ ഈ വിഷയവും തീരുമാനമായിട്ടില്ല.നബി തങ്ങൾ ജനിച്ചതെന്നാണെന്നു പോലുമറിയാത്ത തല്ല് നവോത്ഥാനമാണ് വഹാബിസത്തിലെ പുതിയ ക്‌ളൈമാക്സ്.ബാലുശേരി മൗലവി -നബി തങ്ങൾ റമളാനിൽ ജനിച്ചെന്ന് പറഞ്ഞ് ,അല്ലെന്ന് തെളിയിക്കാൻ ധൈര്യമുള്ള ആൺകുട്ടികളുണ്ടോയെന്ന് വെല്ലുവിളിക്കുന്നു. വെല്ലുവിളി സ്വീകരിച്ച   ഹുസൈൻ സലഫി പറയുന്നു-റബിഉൽ അവ്വലിലാണെന്ന്. അനസ് മൗലവി പറയുന്നു- ഒരു സംശയവും വേണ്ട- റബീഉൽ അവ്വൽ 12 നാണെന്ന്.തല്ല് മൂക്കുന്നതിനിടയിൽ മധ്യസ്ഥം പറയാനെത്തിയ വഹാബീ മുഖ പത്രം അൽമനാർ (2015 ഡിസംബർ) എഡിറ്റോറിയലിൽ ഒലക്ക മുക്കി ഇങ്ങിനെ എഴുതി വച്ചു. ‘ഇത് റബീഉൽ അവ്വൽ മാസം. ഈ മാസത്തിലാണ് നബി(സ്വ) ജനിച്ചത്. അതിൽ അഭിപ്രായ വ്യത്യാസമില്ല’ (പേ. 4). ഈ കുറിപ്പിന്റെ അവസാന ഭാഗത്തിങ്ങനെയും കണ്ടു: ‘നബി(സ്വ)യുടെ ജനനം തിങ്കളാഴ്ച ദിവസമാണെന്നതിൽ സംശയമില്ല. എന്നാൽ തിയ്യതിയുടെയും മാസത്തിന്റെയും കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്’ (പേ.5). കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ചു.കല്ലായിപ്പാലമുണ്ടാക്കലും  സ്ത്രീകളുടെ അടിപ്പാവാടയുടുക്കലും വഹാബീ നവോത്ഥാനത്തിൻ്റെ ലിസ്റ്റിൽ തിരുകിക്കയറ്റുന്ന വെപ്രാളത്തിനിടയിൽ സ്വന്തം നേതാവിൻ്റെ ജനന ദിവസമെന്നാണെന്ന് പഠിക്കാൻ  ''മലന്നു '' പോയത് വഹാബികളുടെ തെറ്റല്ല...!

സ്വന്തം നേതാവിന്റെ ജനന ദിവസം എന്നാണെന്ന് പോലും തീരുമാനമാകാതെ തെരുവിൽ ,പരസ്പരം തമ്മിൽ തല്ലുന്നവരാണ്  - നബിദിന സന്തോഷത്തിനെതിരെ ഉറഞ്ഞ് തുള്ളുന്നതും ,''വഹാബിസത്തിൻ്റെ ജീവാത്മാവും പരമാത്മാവുമായ ഇബ്നുതൈമിയ്യ'' ഉൾപ്പെടെ ലോക മുസ്ലിംകൾക്ക്  നരകത്തിലേക്കുള്ള ചീട്ട് കൊടുക്കുന്നതും...

നബിയോ സഹാബത്തോ നടത്താത്ത അനറബി ഖുതുബ [വഹാബീ വിശ്വാസ പ്രകാരം ബിദ് അത്താണ്- നരകത്തിലാണ്] മാസത്തിൽ 4 തവണയും വർഷത്തിൽ 48 തവണയും നടത്തി നരകം വാങ്ങുന്ന നാം- വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന നബിദിന സന്തോഷത്തിന്റെ പേരിൽ ബിദ്അത്താരോപിക്കുന്നതിന്റെ ന്യായമെന്തെന്ന... ''നമ്മുടെ വാദ പ്രകാരം'', വർഷത്തിൽ  48 പ്രാവശ്യം നരകത്തിൽ പോകുന്ന നാം ,ഒരു പ്രാവശ്യം മാത്രം നരകത്തിൽ പോകുന്നവർക്കെതിരെ ഉറഞ്ഞു തുള്ളുന്നതെന്തിനെന്ന... സ്വന്തം കുഞ്ഞാടുകളുടെ ചോദ്യത്തിനുത്തരം കിട്ടാതെ വരുമ്പോഴാണ് വഹാബീ ആലയങ്ങളിൽ ശെരിക്കുമുള്ള നവോത്ഥാനത്തിന്റെ പെരുമഴ പെയ്യുന്നത്...

*ഖുദ്സി*
17-10 -2020