നബി (സ) ജനിച്ച മാസമായ റബീ ഉല്‍ അവ്വലില്‍ തന്നെയാണല്ലോ നബി (സ) വഫാത്തായതും. അതിനാല്‍ ദുഖിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആ മാസത്തില്‍ സന്തോഷിക്കാന്‍ വക കാണുന്നില്ല..
ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം----
ഇതിനു പറയാനുളള മറുപടിയിതാണ്.. നബി(സ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടനം നടത്താനും മുസീബത്ത് വരുമ്പോള്‍ ആത്മ സംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോള്‍ അറവു നടത്താനോ മറേറാ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച് നിയാഹത്തും പൊറുതി കേട് കാണിക്കുന്നതും ഇസ്ലാം വിലക്കുകയാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ നബി (സ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും നബി (സ)യുടെ വിയോഗത്തിന്റെ പേരില്‍ ദു:ഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍ അറിയിക്കുന്നു. ഹുസൈനി (റ)നെ വധിച്ച ദിവസം ദു:ഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്നു റജബ് (റ) "ലത്വാഇഫ്" എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതു കാണാം.. "അമ്പിയാക്കള്‍ക്ക് മുസീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോലും ദു:ഖാചരണം നടത്താന്‍ അല്ലാഹു കല്പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുളളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്പിക്കപ്പെടും.."(അല്‍ ഹാവീലില്‍ ഫത്താവാ 1/190 - 193)
വിശദവായനക്ക്-നബി ദിനാഘോഷവും ഇമാം സുയൂത്വി [റ]യും- എന്ന ബ്ളോഗ് നോക്കുക.