ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 28 October 2017

മുഅജിസത്തെല്ലാം കറാമത്തായി ഉണ്ടാകാമോ?

അമ്പിയാക്കള്‍ക്കുണ്ടാകുന്ന മുഅ്ജിസത്തുകളൊക്കെ [ പ്രത്യേകമായ മുഅ ജിസത്ത് ഒഴികെ] ഔലിയാക്കള്‍ക്ക് കറാമത്തായി ഉണ്ടാകാമെന്നാണ് പണ്ഢിത മതം. വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് തികച്ചും ബാലിശമായ അഭിപ്രായമാണെന്നും ബഹുഭൂരിപക്ഷം പണ്ഢിതന്മാരും മുഅ്ജിസത്തുകളൊക്കെ കറാമത്തായി ഉണ്ടാകുമെന്ന അഭിപ്രായക്കാരാണെന്നും ഇമാമുല്‍ ഹറമൈനി(റ) തന്റെ അല്‍ ഇര്‍ശാദിലും ഇമാം അബൂനസ്വ്ര്‍(റ) തന്റെ അല്‍ മുര്‍ശിദിലും ഇമാം നവവി(റ) തന്റെ ശറഹു മുസ്ലിമിലും പറഞ്ഞിട്ടുണ്ട്. (ഫതാവല്‍ ഹദീസിയ്യ, പേജ് 108) ശറഹുല്‍ ഫിഖ്ഹില്‍ അക്ബര്‍, പേജ് 63).