”ഈ സന്ദര്‍ഭത്തില്‍ രണ്ടു കൊല്ലമായി മുസ്‌ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തീയതി ഭംഗിയായി കഴിഞ്ഞുകൂടിയെന്നുള്ള വിവരം ഞങ്ങള്‍ വായനക്കാരെ സന്തോഷപൂര്‍വം അറിവിച്ച്‌കൊള്ളുന്നു. ഏറിയാട് ലോവര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട ഈ സുദിനത്തില്‍ കൂടിയ വിദ്യാര്‍ത്ഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവവൈശിഷ്ഠ്യം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട മിക്ക ഭാഗങ്ങളെയും കുറിച്ച് മലയാളത്തില്‍ ഓരോ മാന്യന്‍മാര്‍ പ്രസംഗിച്ചു.
അര്‍ത്ഥമറിയാതെ കുറെ അറബീ വാക്യങ്ങള്‍ വായിച്ചാലേ മൗലിദ് ശരിപ്പെടുകയുള്ളൂവെന്ന് ശഠിക്കുന്നവര്‍ക്കും നീരസം തോന്നാതിരിക്കത്തക്ക വണ്ണം അറബിയില്‍ മൗലൂദ് ഓതുവാനും കുറേ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിന് ദൂരെ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു വിരുന്നു നല്‍കുകയും ഉണ്ടായി.
(അല്‍ഇര്‍ശാദ്, 1343 റബിഉല്‍അവ്വല്‍, പേ:158).