മൊയ്തൂക്ക: "ഞാൻ കൊലക്ക് കൂട്ട് നിൽക്കാറുണ്ട്".
വഹ്ഹാബി അവറാൻ: "പാപീ, നിനക്ക് മാപ്പില്ല. കൊലക്ക് കൂട്ടു നിൽക്കുന്നത് വലിയ തെറ്റാണ്, നീ നരകത്തിൽ പോകും..."
മൊയ്തുക്ക: "താൻ എന്തറിഞ്ഞിട്ടാണ് അവറാനേ തോന്നിവാസം പറയുന്നത്?"
വഹ്ഹാബി അവറാൻ: "മിണ്ടാൻ അനുവദിക്കില്ല ഞാൻ നിന്നെ, വൻ ദോഷമായ കൊലക്ക് കൂട്ട് നിന്നതും പോരാ പിന്നെയും ന്യായീകരണമോ!"
മൊയ്തുക്ക: "എടോ ഞാൻ ഏത് കൊലക്ക് കൂട്ട് നിൽക്കുന്ന കാര്യമാണ് പറഞ്ഞതെന്ന് നിനക്ക് മനസ്സിലായോ?"
വഹ്ഹാബി അവറാൻ: "ഏത് കൊലയായാലും കൊല കൊല തന്നെ, തെറ്റിനു കാരണം ഉണ്ടാക്കണ്ട".
മൊയ്തുക്ക: "എടാ എടാ മണ്ടൻ അവറാനേ, പറമ്പിലെ പഴക്കൊലക്ക് അണ്ണാൻ തിന്നാതിരിക്കാൻ കൂട്ട് നിൽക്കുന്നതാണ് ഞാൻ പറഞ്ഞ കൊലക്ക് കൂട്ടു നിൽക്കൽ - നീയൊക്കെ എന്ത് ദുരന്തമാണെടോ!"
വഹ്ഹാബി അവറാൻ: "അത്, അത്...എന്നാലും കൊലക്ക് കൂട്ടു നിൽക്കുന്നത് ശരിയല്ല മൊയ്തൂക്കാ."
"ചെയ്യാത്ത കുറ്റം എന്റെ മേൽ കൊണ്ടിടുന്നോ വിഡ്ഡീ" എന്ന് മൊയ്തൂക്ക അലറി. ഒന്നും നോക്കിയില്ല കൊടുത്തു ആഞ്ഞു വലിഞ്ഞു ഒരടി അവറാന്റെ മോന്തക്ക്. കണ്ണിൽ നിന്നും പറക്കുന്ന പൊന്നീച്ചയെ എണ്ണുമ്പോഴും അവറാൻ "കൊലക്ക് കൂട്ടു നിൽക്കുന്നത് തെറ്റാണ് എന്ന ഇസ്‌ലാമിന്റെ നിയമം പറഞ്ഞതിനാണ് എന്നെ തല്ലിച്ചതക്കുന്നത്" എന്ന് ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു.
സത്യത്തിൽ ഇതാണ് വഹ്ഹാബികളുടെ 'അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കരുത്' എന്ന വാദത്തിന്റെ നിലവാരം. 'പ്രാർത്ഥന, പ്രാർത്ഥിക്കുക' തുടങ്ങിയ മലയാള വാക്കിന് ശബ്ദ താരാവലി പോലുള്ള പ്രശസ്തവും പൗരാണികവുമായ നിഘണ്ടുവിൽ പല അർത്ഥങ്ങളും പറഞ്ഞിട്ടുണ്ട്. 'ഈശ്വരനോട് അപേക്ഷിക്കുക, ആഗ്രഹിച്ചു ചോദിക്കുക, അപേക്ഷ, യാചന എന്നൊക്കെയാണ് ഉള്ളത് (പേജ്: 1038). ദുആ എന്ന പദത്തിന്റെ സാങ്കേതികമായ അർത്ഥം സൃഷ്ടി സ്രഷ്ടാവിനോട് ചോദിക്കുക എന്നാണ്. സാങ്കേതികാർത്ഥത്തിൽ ഒരു സൃഷ്ടി മറ്റൊരു സൃഷ്ടിയോട് ചോദിക്കുന്നതിന് ദുആ എന്ന് പറയില്ല. ഭാഷാപരമായി അങ്ങനെ പറഞ്ഞാൽ അതിന്റെ അർഥം സാങ്കേതികമായ പ്രാർത്ഥന (ദുആ) നടത്തി എന്നല്ല അപേക്ഷിച്ചു, യാചിച്ചു എന്നൊക്കെയാണ്.
ഇത് മനസ്സിലാക്കുന്ന ഏതൊരാൾക്കും താൻ ദൈവം എന്ന് വിശ്വസിക്കുന്നതിനോടല്ലാത്ത ഒരു സൃഷ്ടിയോട് പ്രാർത്ഥിച്ചു എന്നൊരാൾ പറഞ്ഞാൽ അതിന്റെ അർത്ഥം അയാളോട് അപേക്ഷിച്ചു എന്നോ യാചിച്ചു എന്നോ ആണ് അർഥം എന്ന് മനസ്സിലാകും. ഉദാഹരണത്തിന് നബിതങ്ങളോട്(സ്വ) പ്രാർത്ഥിച്ചു എന്നൊരു സുന്നി പറഞ്ഞാൽ അതിന്റെ അർത്ഥം നബിതങ്ങളോട്(സ്വ) അപേക്ഷിച്ചു എന്നാണ്. കാരണം നബിതങ്ങൾ(സ്വ) യെ ദൈവമായി ഒരു സുന്നിയും വിശ്വസിക്കുന്നില്ല. മഹാന്മാരോട് ഇസ്‌തിഷ്‌ഫാ നടത്തുന്നതിനെ അവരോടു പ്രാർത്ഥിച്ചു എന്ന് സാധാരണയിൽ സുന്നികൾ പറയാറില്ല, ഇനി അങ്ങനെ പ്രാർത്ഥിച്ചു എന്ന് തന്നെ ഒരു സുന്നി പ്രയോഗിച്ചാലും അതിന്റെ അർത്ഥം അവരോടു അപേക്ഷിച്ചു എന്നാണ്.
പ്രാർത്ഥന എന്ന വാക്കിന് അപേക്ഷ എന്നും യാചന എന്നും അർത്ഥമുള്ളത് കൊണ്ട് തന്നെ പ്രാർത്ഥന അല്ലാഹുവോട് മാത്രമാണ് എന്ന വാദം തെറ്റാണ്. അല്ലാഹുവിനോട് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ എന്ന് ബുദ്ധിയുള്ള ആരും പറയില്ല. അവറാനെ പോലുള്ള മണ്ടൻ വഹ്ഹാബികൾ പറഞ്ഞേക്കാം. ഞങ്ങൾ മഹാന്മാരോട് പ്രാർത്ഥിച്ചു എന്ന് പറഞ്ഞാൽ അവരോടു അപേക്ഷിച്ചു എന്നാണ്. അതിനെ ഇബാദത്തിന്റെ അർത്ഥത്തിലുള്ള പ്രാർത്ഥന എന്ന് വാദിക്കുന്നത് തത്വത്തിൽ പഴക്കൊലക്ക് കൂട്ടു നിന്നു എന്ന് പറഞ്ഞ മൊയ്തൂക്കയെ കൊലപാതകത്തിന് കുറ്റവാളി ആക്കുന്നത് പോലെയാണ്.