ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 29 March 2018

പ്രവാചകന്റെ അനുഗ്രഹത്തിൽ വട്ടം കറങ്ങി മുജാഹിദുകൾ!

പ്രവാചകന്റെ അനുഗ്രഹം കാംഷിക്കൽ ബിംബാരാധനയെക്കാൾ വലിയ ശിർക്കാണെന്ന് മുജാഹിദ് അപ്പോസ്തലൻ കെ ഉമർ മൗലവി 1984 ഒക്ടോബറിലെ അൽ മനാറിൽ ❗
അപ്പോൾ ,അനുഗ്രഹം തേടൽ അനുഗ്രഹം കാംഷിക്കൽ എന്നിവ എന്തായിരിക്കും ❓'''ശബാബിലൂടെ''' [2011 ഒക്ടോബർ 21 വെള്ളി] മ്മടെ '''മൊയ്തീൻ സുല്ലമി''' ആ സംശയം തീർത്ത് തരുന്നതിങ്ങിനെ😀👇👇👇
എന്താണ്‌ ബര്‍കത്തെടുക്കല്‍? മലയാള ഭാഷയില്‍ അതിന്റെ അര്‍ഥം `അനുഗ്രഹം തേടല്‍’ എന്നാണ്‌. അഥവാ `ഒരു വ്യക്തിയില്‍ നിന്നോ ഒരു വസ്‌തുവില്‍ നിന്നോ അദൃശ്യമായ നിലയില്‍ ഉപകാരം കരസ്ഥമാക്കുക’ എന്നതാണ്‌ ബര്‍കത്തെടുക്കല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല. നബി(സ)യുടെ തിരുശേഷിപ്പുകളായ മലം, മൂത്രം, നഖം, വിയര്‍പ്പ്‌, മുടി, വസ്‌ത്രം തുടങ്ങിയ നബി(സ) കഴുകിക്കളയുകയോ ഒഴിവാക്കുകയോ ചെയ്‌തിട്ടുള്ള വസ്‌തുക്കള്‍ക്ക്‌ മറ്റുള്ളവര്‍ക്ക്‌ ബര്‍കത്ത്‌ (അനുഗ്രഹം) നല്‍കുകയെന്നത്‌ സാധാരണ നിലയില്‍ സാധ്യമല്ല. മറിച്ച്‌, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത്‌ ഒരു വസ്‌തുതയാണ്‌.
👆👆👆👆
അതായത് പ്രവാചകന്റെ അനുഗ്രഹം തേടൽ, കാംഷിക്കൽ എന്നൊക്കെ പറഞ്ഞാൽ ബർകത്തെടുക്കുക എന്നത് തന്നെ❗ അതാകട്ടെ- ബിംബാരാധനയെക്കാളും വലിയ ശിർക്കാണെന്നതിൽ ഒരു മുജാഹിദിനും സംശയമില്ല😀

നബി (സ)യുടെ വിയർപ്പ്,മുടി തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ ശിർക്കാണെന്നു
(ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുന്ന കാര്യമാണെന്ന്) സലാം സുല്ലമി യും പഠിപ്പിക്കുന്നു."അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്‌റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബറകത്തെടുക്കൽ ഈ വകുപ്പിൽ(ശിർക്ക്,കുഫ്ർ)
പെടുന്നു..."(ശബാബ് വാരിക,2011ഏപ്രിൽ 1.പേജ്:22.)

 ചുരുക്കത്തിൽ-പ്രവാചകന്റെ അനുഗ്രഹം തേടൽ, കാംഷിക്കൽ എന്നൊക്കെ പറഞ്ഞാൽ ബർകത്തെടുക്കലാണെന്നും അത് ബിംബാരാധനയെക്കാൾ വലിയ ശിർക്കാണെന്നും 1984 മുതൽ 2011 വരെയുള്ള ഒരു മുജാഹിദിനും സംശയമില്ല

😀 പക്ഷേ 2010 ലെ നവംബർ മാസത്തിൽ 
മറ്റൊരു മുജാഹിദ് നേതാവായ 
സി.പി ഉമർ സുല്ലമി അതേ ശബാബിലൂടെ മുജാഹിദ് പ്രസ്ഥാനത്തേയും കെ ഉമർ മൗലവിയേയും ബിംബാരാധനയെക്കാൾ വലിയ വഹാബിയൻ ശിർക്കിനെയും സഹീഹുൽ ബുഖാരിയുടെ സഹായത്തോടെ -വെട്ടി എടുത്ത് സലഫീ സെന്ററിന്റെ ഭിത്തിയിലൊട്ടിച്ചു! അദ്ദേഹത്തിന്റെ വാദം നബി (സ) യുടെ മുടി, വിയർപ്പ് തുടങ്ങിയവ കൊണ്ട് ബറകത്തെടുക്കൽ സഹാബികളുടെ ചര്യയിൽ പെട്ടതാണ് അതൊരിക്കലും ശിക്കല്ല എന്നാണ്. സി.പി ഉമർ സുല്ലമി എഴുതുന്നു:"നബി (സ)യോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും ബർകത് സ്വഹാബികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... നബി (സ)ഒരിക്കൽ ഉമ്മു സുലൈമിന്റെ(റ) വീട്ടിൽ ചെന്ന് അവരുടെ വിരിപ്പിൽ ഉറങ്ങുകയുണ്ടായി.അവർ അവിടെ ഉണ്ടായിരുന്നില്ല.വന്നുകയറിയപ്പോൾ നബി (സ) നിങ്ങളുടെ വിരിപ്പിൽ ഉറങ്ങുകയാണെന്ന് ആരോ പറഞ്ഞു.നബി (സ) യെ അവർ ചെന്നു നോക്കിയപ്പോൾ നന്നായി വിയർത്തൊലിക്കുന്നുണ്ട്. അവർ ആ വിയർപ്പെല്ലാം തുടച്ചെടുത് ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു. പെട്ടെന്ന് പേടിച്ചുണർന്ന നബി (സ) ചോദിച്ചു
:ഉമ്മു സുലൈം,എന്താണ് നീ ചെയ്യുന്നത്? അവർ പറഞ്ഞു:അവിടുത്തെ ബർകത് ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നബി (സ)പറഞ്ഞു:ശരി.(ബുഖാരി 2331)."
(ശബാബ്.2010 നവംബർ 12.പേജ് 31).

മറ്റൊരു ബല്യ നേതാവ് മ്മടെ മുജാഹിദ് ബാലുശേരി-സഹാബികൾ ബർകത്തെടുത്തിരുന്നെന്ന് പറഞ്ഞ് സംഗതി ഒന്നുകൂടി ഉസാറാക്കി!

സഹാബികൾ ബർകത്തെടുത്ത സംഭവം അംഗീകരിച്ച് ബർകത്തുമായി ബന്ധപ്പെട്ട - ഇതു വരെയുള്ള നയം തിരുത്തുന്ന ബാലുശേരി മൗലവി❗😋 മറു വിശ്വാസം മുജാഹിദുകൾ തിരുത്തണമത്രെ!ഒപ്പം- മുജാഹിദുകൾ നിശേധിച്ചിട്ടില്ലെന്ന പെരും നുണയും!!!വഹാബിസത്തിൽ മുജാഹിദ് പാരമ്പര്യത്തിനു പോലും സ്ഥാനമില്ലെന്ന് ഇപ്പ മനസിലായി എന്ന പൊതു ജനത്തിന്റെ കമന്റ് അതിലും വലിയ കോമഡി!😀😀😀
അവസാനം- ഖബർ സിയാറത്ത് മരണത്തെ ഓർക്കാനും മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യാനുമാണെന്നും അതിനാൽ മമ്പുറത്തേക്കും മടവൂരിലേക്കുമല്ല പോകേണ്ടതെന്നും ആക്രോശിച്ചിരുന്ന വഹാബികൾ ഹജ്ജിനൊപ്പം മദീനയിലേക്ക് സിയാറത്ത് സംഘടിപ്പിക്കുന്നതിൽ വരെ കാര്യങ്ങളെത്തി! മദീനാ സന്ദർശനമെന്നേയുള്ളൂ എന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച മൗലവിയോട് - സിയാറത്ത് എന്ന് പറഞ്ഞാൽ സന്ദർശനം എന്നല്ലേ എന്ന ചോദ്യം വന്നപ്പോൾ ബബബ!!! 
മദീനത്തെന്തിനാണ് പോണത്?
നബിയെ സന്ദർശിക്കുമോ?
നബിക്ക് സലാം പറയുമോ?
നബി സലാം കേൾക്കുമോ?
നബി സലാം മടക്കുമോ?.....തുടങ്ങി നൂറു കൂട്ടം ചോദ്യങ്ങൾ ! മറുപടി ഇല്ലാത്ത മൗലവിമാർ ഫോൺ കട്ട് ചെയ്യുന്നത് മാത്രം മിച്ചം!!!മൂന്ന് പള്ളികളിലേക്കല്ലാതെ യാത്ര പോകരുതെന്ന ഹദീസിന്റെ- ഇത്രയും നാളത്തെ വഹാബിയൻ നിർവചനം തൊള്ളയിൽ കുടുങ്ങി, അകത്തേക്കുമില്ലാ - പുറത്തേക്കുമില്ലാ അവസ്ഥയിലാണ് പാവം മൗലവിമാർ!!! വാട്ട്സാപ്പിലൊട്ടിച്ച പോസ്റ്ററെങ്ങിനെ കീറുമെന്ന ഗവേഷണത്തിലാണ് സാധുക്കളിപ്പോൾ! അതുമിനി - മറ്റു വിഷയങ്ങളെപ്പോലെ വല്ല പ്രവർത്തകരുടേയും തലയിൽ വച്ച് തടി എടുക്കുമോ എന്ന് കണ്ടറിയാം!



Wednesday, 28 March 2018

പ്രവാചകന്റെ അനുഗ്രഹം കാംക്ഷിക്കൽ കൊടിയ ശിർക്ക്!





നോമ്പും സ്ത്രീകളും

സ്ത്രീകളും നോമ്പും: സുപ്രധാന വിധികള്‍

നോമ്പുകാരണം തനിക്കോ തന്റെ കുഞ്ഞിനോ ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതുന്ന ഗര്‍ഭിണികളും മുലയൂട്ടുന്ന മാതാക്കളും ആ സമയത്ത് നോമ്പെടുക്കേണ്ടതില്ല. പിന്നീട് പരിഹരിച്ചാല്‍ മതി. കുട്ടിയുടെ ആരോഗ്യം മാത്രം പരിഗണിച്ചാണ് നോമ്പ് ഒഴിവാക്കുന്നതെങ്കില്‍ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ നോമ്പിനും 800 മി.ലി. ഭക്ഷണം ദാനം ചെയ്യുകയും വേണം.

സ്ത്രീകളുടെ ആരാധന

നോമ്പിന് സ്ത്രീകള്‍ക്ക് കൂടുതല്‍ അടുക്കള ജോലികളാണ് ഉണ്ടാവുന്നത് ആരാധന വര്‍ധിപ്പിക്കാന്‍ അവസരം ലഭിക്കാറില്ല. സ്ത്രീകള്‍ തങ്ങളുടെ പ്രവര്‍ത്തികളില്‍ സൂക്ഷ്മത കാണിക്കണം. ഏഷണിയും പരദൂഷണവും കളവും ഒഴിവാക്കി നല്ല സംസാരങ്ങള്‍ ഉണ്ടാവുകയും അടുക്കള ജോലിക്കിടയില്‍ അറിയാവുന്ന ദിക്‌റുകളും സ്വലാത്തും ചൊല്ലുകയും ഖുര്‍ആന്‍ ഓതുകയും ചെയ്യുക. നോമ്പ് തുറ ദിവസങ്ങള്‍ നോമ്പുകാര്‍ക്ക് വേണ്ടി ഭക്ഷണം ഒരുക്കുന്നതില്‍ നോമ്പുകാരെ സഹായിക്കലുള്ളതിനാല്‍ അതിനും പ്രതിഫലം ലഭിക്കുന്നതാണ്.

ആര്‍ത്തവകാരി

ഒരു സ്ത്രീയുടെ പതിവുള്ള ഹൈള് നാളുകള്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ രാത്രി രക്തം നിലക്കുംമുമ്പ് പിറ്റേദിവസത്തെ വ്രതത്തിന് നിയ്യത്ത് ചെയ്തുകൊണ്ട് അവള്‍ ഉറങ്ങി. സുബ്ഹിക്ക് മുമ്പ് രക്തം നിലച്ചുകണ്ടാല്‍ ആ നിയ്യത്ത് പ്രകാരം നോമ്പെടുക്കാം.

ആര്‍ത്തവ നിയന്ത്രണം

ഗുളികകള്‍ കഴിച്ച് ആര്‍ത്തവം നിയന്ത്രിച്ച് നോമ്പെടുത്താല്‍ നോമ്പ് സ്വഹീഹ് ആകും. പക്ഷേ, ഗുളികകള്‍ ഉപയോഗിക്കല്‍ ശരീരത്തിന് ഹാനികരമാണ്.

ആര്‍ത്തവം മുറിഞ്ഞാല്‍

പകല്‍ സമയത്ത് ഒരു സ്ത്രീയുടെ ആര്‍ത്തവം നിലച്ചാല്‍ ബാക്കിസമയം നോമ്പുകാരെപ്പോലെ നില്‍ക്കല്‍ സുന്നത്തും ഖളാഅ് വീട്ടല്‍ നിര്‍ബന്ധവുമാണ്.

കുടുംബം നോറ്റാല്‍ മതി

റമളാന്‍ 30 ദിവസവും വ്രതം നഷ്ടപ്പെട്ട ഒരു വ്യക്തി അത് നോറ്റ് വീട്ടുന്നതിന് മുമ്പ് മരണപ്പെട്ടുവെന്ന് കരുതുക. അയാളുടെ സ്വത്തില്‍ നിന്ന് ഓരോ ദിവസത്തേക്കും 600 മില്ലിഗ്രാം ഭക്ഷണസാധനം വിതരണം ചെയ്യുന്നതിനു പകരം കുടുംബാംഗങ്ങളും 30 ദിവസം അയാള്‍ക്കുവേണ്ടി നോമ്പനുഷ്ഠിക്കാന്‍ തയ്യാറായാല്‍ അത് മതി.  മരണപ്പെട്ടയാളുടെ ബാധ്യത തീര്‍ക്കുന്ന നോമ്പ് കുടുംബത്തിലെ സ്ത്രീക്കും പുരുഷനും സമ്മതം ലഭിച്ച അന്യര്‍ക്കും നിര്‍വ്വഹിക്കാം.

സൂക്ഷിക്കുക

ഫര്‍ള് നോമ്പില്‍, വികാരമിളക്കുന്നവന് ഭാര്യയെ ചുംബിക്കല്‍ തഹ്‌രീമിന്റെ കറാഹത്താണ്. ഇളകാത്തവര്‍ക്കും ഉത്തമം ഉപേക്ഷിക്കലാണ്. ആലോചനയും ദര്‍ശനവും വഴി ഇന്ദ്രിയം സ്ഖലിച്ചാല്‍ നോമ്പ് മുറിയില്ല. ഒരു സംഘം പണ്ഡിതരുടെ അഭിപ്രായം അവരണ്ടും വികാരത്തോടെ ആവര്‍ത്തിക്കല്‍ ഹറാമാണെന്നാണ്.

ബ്ലീഡിംഗ്

ആര്‍ത്തവരക്തത്തിന്റെ പരമാവധി ദിവസമായ 15 ദിവസത്തിലേറെ രക്തംപോകുന്ന സ്ത്രീ ഇസ്തിഹാളത്തുകാരിയാണ്. അവള്‍ക്ക് ഹൈളുകാരിയുടെ നിയമമല്ല ഉള്ളത്. നോമ്പും നിസ്‌കാരവും ഒഴിവാക്കരുത്. ബ്ലീഡിംഗ്, രോഗിണിയായ സ്ത്രീ, നോമ്പിനു ശ്രദ്ധിക്കേണ്ടകാര്യമുണ്ട്. തുറക്കപ്പെട്ട അവയവത്തിലൂടെ വല്ല തടിയും അകത്ത് പ്രവേശിച്ചാല്‍ നോമ്പ് മുറിയും. റമളാനിലെ പകലില്‍ ഇസ്തിഹാളത്തുകാരി ഓരോ വഖ്ത് നിസ്‌കാരത്തിനും യോനിയില്‍ പരുത്തിപോലുള്ളവ നിറക്കുകയും ഭദ്രമായി മൂടിക്കെട്ടുകയും ചെയ്യുമ്പോള്‍ വ്രതം മുറിയാന്‍ കാരണമാകും. യോനിതുറക്കപ്പെട്ട അവയവമാണ്. പഞ്ഞി നിറക്കുന്നത് കൊണ്ട് നോമ്പ് മുറിയുമെങ്കിലും നിസ്‌കാരം സ്വഹീഹ് ആകാന്‍ ഇത് ചെയ്യുകയും വേണം. അപ്പോള്‍ ഇസ്തിഹാളത്തുകാരി നോമ്പിന് മുന്‍ഗണന നല്കുക. നോമ്പ്മുറിയുന്നത് ഒഴിവാക്കാന്‍ യോനിയില്‍ പഞ്ഞിനിറക്കുന്നത് പകല്‍സമയത്ത് ഒഴിവാക്കുക. ഭദ്രമായി കെട്ടിനിസ്‌കരിക്കുക. കാരണം ബ്ലീഡിംഗ് എന്ന് സുഖപ്പെടുമെന്നറിയില്ല. ചിലപ്പോള്‍ പിറകെ അത് ഖളാഅ് വീട്ടാനുള്ള കാലം കിട്ടിക്കൊള്ളണമെന്നില്ല.

 SirajDaily
July 16, 2013 

മൗലിദ്-കഅബുൽ അഹ്ബാറും -ഇസ്റാഈലീ കള്ളക്കഥകളും?

ഇസ്‌റാഈലിയ്യാത്തും കഅ്ബുല്‍ അഹ്‌ബാറും




ചോദ്യം: ആമിനാ ബീവി മുഹമ്മദ് നബി(സ്വ)യെ ഗര്‍ഭം ധരിക്കുന്ന ആദ്യ ദിവസമായ റജബ് മാസം ഒന്നിന് സ്വര്‍ഗത്തെ അലങ്കരിക്കാന്‍ അല്ലാഹു കല്‍പ്പിച്ചെന്നും അതു കാരണം സ്വര്‍ഗത്തിന്റെ കാവല്‍കാരനായ രിള്‌വാന്‍(അ) എന്ന മലക്കിന്റെ നേതൃത്വത്തില്‍ സ്വര്‍ഗത്തെ ഏറെ ചമയിച്ചൊരുക്കി എന്നും ഇക്കാര്യം ആകാശഭൂമികളില്‍ വിളിച്ചു പറഞ്ഞുവെന്നും മൗലിദുകളില്‍ കാണാം. ഇതിന് പ്രാമാണികമായി വല്ല പിന്‍ബലവുമുണ്ടോ?

  മറുപടി: ഉണ്ട്, ആമിനാ ബീവി ഗര്‍ഭവതിയായത് റജബ് മാസത്തിലെ വെള്ളിയാഴ്ചയായിരുന്നു. ആ രാത്രിയില്‍ സ്വര്‍ഗത്തിന്റെ കാവല്‍ക്കാരനായ മലക്കിനോട് സ്വര്‍ഗം അലങ്കരിക്കാന്‍ അല്ലാഹു കല്‍പ്പിക്കുകയും അതനുസരിച്ച് രിള്‌വാന്‍(അ) സ്വര്‍ഗം സജ്ജമാക്കുകയും ചെയ്തു. മനുഷ്യകുലത്തിന്റെ നേതാവിന്റെ പ്രകാശം ആമിനാബീവിയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചിരിക്കുന്നു എന്ന് ആകാശത്തും ഭൂമിയിലും വിളിച്ചു പറയുകയുണ്ടായി. ഇതും ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്ന ചരിത്ര വസ്തുതകള്‍ തന്നെയാണ്.

വിശ്വപ്രവാചകരുടെ മഹത്ത്വം മനസ്സിലാക്കുന്നവര്‍, ഗര്‍ഭധാരണ സമയത്തു തന്നെ അല്ലാഹുവിന്റെ ഈ ആദരവ്  ഉണ്ടായതില്‍ അനൗചിത്യം കാണില്ല. ഇമാം ഖസ്തല്ലാനി(റ) പറയുന്നു: ‘ആമിനാ ബീവിയുടെ ഗര്‍ഭധാരണ രാത്രിയില്‍ ഇപ്രകാരമെല്ലാം സംഭവിച്ചിട്ടുണ്ട്. ഹാഫിള് ഖത്വീബുല്‍ ബഗ്ദാദി(റ), സഹ്‌ലൂബ് അബ്ദില്ലാഹി ബുസ്തരി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: ‘ആമിനാ ബീവിയുടെ ഗര്‍ഭാശയത്തില്‍ മുഹമ്മദ് നബി(സ്വ)യെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചത് റജബ് മാസം ഒന്നാം വെള്ളിയാഴ്ച രാവിലായിരുന്നു. അപ്പോള്‍ സ്വര്‍ഗ കാവല്‍ക്കാരായ രിള്‌വാന്‍(അ) എന്ന മലക്കിനോട് സ്വര്‍ഗലോകത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനമായ ഫിര്‍ദൗസ് തുറക്കുവാന്‍ അല്ലാഹു ആജ്ഞാപിച്ചു. ഒരാള്‍ ആകാശത്തും ഭൂമിയിലും ഇപ്രകാരം വിളിച്ച് പറയുകയും ചെയ്തു. സന്മാര്‍ഗിയാകുന്ന പ്രവാചകനെ നിക്ഷേപിക്കപ്പെട്ട പ്രകാശം ഈ രാത്രിയില്‍ ആമിനാ ബീവിയുടെ ഗര്‍ഭാശയത്തില്‍ എത്തിയിരിക്കുന്നു. കഅ്ബുല്‍ അഹ്ബാറില്‍ നിന്നും ഈ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (അല്‍ കൗകബുല്‍ അന്‍വാര്‍ 130, അല്‍മവാഹിബുല്ലദുന്നിയ്യ 1/105).

   ചോദ്യം: ഇത്തരം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കഅ്ബുല്‍ അഹ്ബാര്‍(റ) അല്ലേ? അദ്ദേഹം സ്വഹാബിയല്ല. അതുകൊണ്ട് ഇതൊക്കെ പൂര്‍വ വേദങ്ങളില്‍ നിന്നുള്ള ഇസ്‌റാഈലിയ്യാത്ത് അല്ലേ?

മറുപടി: അല്ല. മഹാനെ കുറിച്ച് പഠിച്ച ശേഷമാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിക്കുന്നത്. മൗലിദുകളില്‍ കഅ്ബുല്‍ അഹ്ബാറില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹം കൊള്ളരുതാത്തവനാണെന്നും ഇസ്‌ലാമിലില്ലാത്ത ഇസ്‌റാഈലീ പുരാണേതിഹാസങ്ങള്‍ കടത്തിക്കൂട്ടുന്നതില്‍ പങ്കുവഹിച്ചവരിലെ പ്രമുഖനാണെന്നും അതിനാല്‍ മൗലിദുകളിലുള്ള സംഭവങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബിദഇകള്‍ ആരോപിക്കാറുണ്ട്. സത്യം എന്താണെന്ന് നോക്കാം.

കഅ്ബ് ബ്‌നു മാതിഅ് അല്‍ ഹിംയരി(റ) എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ നാമം. തിരുനബി(സ്വ)യുടെ കാലത്ത് തന്നെ ജീവിച്ച വ്യക്തിയാണെങ്കിലും പ്രവാചകരെ നേരില്‍ കണ്ട് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. സിദ്ദീഖ്(റ)വിന്റെ (മറ്റൊരു റിപ്പോര്‍ട്ടില്‍ ഉമര്‍-റ-വിന്റെ) ഭരണകാലത്താണ് അദ്ദേഹം ഇസ്‌ലാം ആശ്ലേഷിക്കുന്നത്. അതിനാല്‍ താബിഇയ്യാണ്. ഇദ്ദേഹം നിരവധി സ്വഹാബികളില്‍ നിന്ന് ഹദീസ് നേരിട്ട് പഠിച്ച വ്യക്തിയാണ്.

ഇദ്ദേഹത്തില്‍ നിന്ന് പ്രമുഖ സ്വഹാബികളായ ഇബ്‌നു ഉമര്‍(റ), ഇബ്‌നു സുബൈര്‍(റ), സഈദുബ്‌നുല്‍ മുസയ്യിബ്(റ), ഇബ്‌നു അബ്ബാസ്(റ), അബൂഹുറൈറ(റ), മുആവിയ(റ) തുടങ്ങിയവരും ഒട്ടേറെ താബിഉകളും നിരവധി ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. വിശ്വപ്രസിദ്ധമായ സ്വഹീഹ് മുസ്‌ലിം 1/131-ല്‍ കഅ്ബുല്‍ അഹ്ബാറില്‍ നിന്ന് അബൂഹുറൈറ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. അതുപോലെ തിര്‍മുദി, നസാഈ, അബൂ ദാവൂദ്(റ.ഹും) തുടങ്ങിയവരുടെ ഹദീസ് ഗ്രന്ഥങ്ങളിലൊക്കെ കഅ്ബുല്‍ അഹ്ബാറില്‍ നിന്ന് ഹദീസുകള്‍ ഉദ്ധരിക്കുന്നുണ്ട്. വിജ്ഞാനത്തിന്റെ ഭാണ്ഡമായിരുന്ന അദ്ദേഹം ഹദീസ് പണ്ഡിതര്‍ക്കിടയില്‍ സ്വീകര്യനായ വ്യക്തിയാണ്. യമനില്‍ താമസമാക്കിയിരുന്ന ആദ്ദേഹം ഉസ്മാന്‍(റ)വിന്റെ ഭരണ കാലത്ത് ഹിജ്‌റ 32-ല്‍ വഫാത്താവുകയും ഹിംസില്‍ മറവ് ചെയ്യപ്പെടുകയും ചെയ്തു. തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത് 2/68, തദ്കിറത്തുല്‍ ഹുഫ്ഫാള് 1/52, കിതാബുല്‍ ജര്‍ഹി വത്തഹ്ദീല്‍ 7/161, തഹ്ദീബുത്തഹ്ദീബ് 8/393, അത്താരീഖുല്‍ കബീര്‍ 7/223, സിയറു അഅ്‌ലാമിന്നുബലാഅ് 3/489, ത്വബഖാത് ഇബ്‌നുസഅദ് 7/445, ഉസ്ദുല്‍ഗാബ 4/487, അല്‍ ഇസ്വാബ 3/315, ശദറാത്തുദ്ദഹബ് 1/40 എന്നിവയിലെല്ലാം കഅ്ബുല്‍ അഹ്ബാര്‍(റ)വിന്റെ ചരിത്രം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.ഗര്‍ഭധാരണയും സുവിശേഷവും

  ചോദ്യം: ആമിനാ ബീവി(റ) നബി(സ്വ)യെ ഗര്‍ഭം ചുമന്ന സമയത്ത് സാധാരണ സ്ത്രീകള്‍ക്കുണ്ടാവാറുള്ള വേദനയോ വിഷമമോ അനുഭവിച്ചിട്ടില്ലെന്നും ഗര്‍ഭ സമയത്ത് പൂര്‍വ പ്രവാചകന്മാര്‍ വന്ന് സുവിശേഷമറിയിച്ചിരുന്നുവെന്നുമുള്ള കഥകള്‍ക്ക് വല്ല അടിസ്ഥാനവുമുണ്ടോ?

മറുപടി: മൗലിദുകളില്‍ കാണുന്ന പ്രസ്തുത പരാമര്‍ശങ്ങള്‍ക്ക് ശരിയായ അടിസ്ഥാനവും പ്രമാണങ്ങളുടെ പിന്‍ബലവുമുണ്ട്. അവ കേവലം കഥകളല്ല.

ഹാഫിള് ഇബ്‌നു സഅദ്(റ) ത്വബഖാത്തില്‍ വഹബിന്റെ പൗത്രന്‍ യസീദ് തന്റെ പിതൃ സഹോദരിയില്‍ നിന്ന് ഉദ്ധരിക്കുന്നു: ‘വഹബിന്റെ പുത്രി ആമിനാ ബീവി തിരുനബി(സ്വ)യെ ഗര്‍ഭം ചുമന്ന സമയത്ത് ഇപ്രകാരം പറയുന്നത് ഞങ്ങള്‍ കേട്ടു. സാധാരണ സ്ത്രീകള്‍ക്കുണ്ടാകുന്ന വിഷമമോ ഭാരമോ എന്തെങ്കിലും ബുദ്ധിമുട്ടുകളോ എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഞാന്‍ ഉറക്കിന്റെയും ഉണര്‍ച്ചയുടെയുമിടയിലായിരിക്കെ എന്റെ അരികിലേക്ക് ഒരാള്‍ വന്ന് ചോദിച്ചു: നീ ഗര്‍ഭം ചുമന്നത് ആരെയാണെന്നറിയുമോ? അറിയില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ വന്നയാള്‍ പ്രത്യുത്തരം നല്‍കിയത് ഇപ്രകാരമായിരുന്നു. ഈ ഉമ്മത്തിന്റെ നേതാവും പ്രവാചകരുമായവരെയാണ് നീ ഗര്‍ഭം ചുമന്നിട്ടുള്ളത്. എന്റെ പ്രസവ സമയത്തും നേരത്തേ വന്നിരുന്നയാള്‍ നിരാശ്രയനായ ഏകനായവനോട് കാവല്‍ ചോദിക്കാന്‍ ആവശ്യപ്പെടുകയും അതിനുള്ള വചനങ്ങള്‍ എനിക്കു പഠിപ്പിച്ച് തരികയും അതിനനുസരിച്ച് പലവുരു പ്രസ്തുത വചനങ്ങള്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു’ (ത്വബഖാതുല്‍ കുബ്‌റ 1/97).

പ്രസിദ്ധ ചരിത്രകാരനായ മുഹമ്മദ് ബ്‌നു ഇസ്ഹാഖും ഇപ്രകാരം ഉദ്ധരിച്ചതായി ഹാഫിള് ഇബ്‌നു കസീര്‍ അല്‍ ബിദായത്തു വന്നിഹായ 2/263, അസ്സീറത്തുന്നബവിയ്യ 1/206, ഹാഫിള് ഇബ്‌നു അസാക്കിര്‍(റ) താരീഖു ദിമശ്ഖില്‍ കബീര്‍ 3/83, ഹാഫിള് ഇബ്‌നു ജരീര്‍ ത്വബരി താരീഖുല്‍ ഉമമി വല്‍ മുലൂക്ക് 1/454,  ഹാഫിള് ജലാലുദ്ദീനിസ്സുയൂഥി(റ) ഖസാഇസുല്‍ കുബ്‌റ 1/46-ലും രേഖപ്പെടുത്തിയിട്ടുണ്ട്. വേറെയും നിരവധി ഹദീസ്-ചരിത്ര പണ്ഡിതര്‍ ഇതുദ്ധരിച്ചുചേര്‍ത്തിട്ടുണ്ട്.



തിരുപ്പിറവിയിലെ അത്ഭുതങ്ങള്‍

ഇനി റസൂല്‍(സ്വ)യെ പ്രസവിച്ചപ്പോഴുണ്ടായ ഏതാനും അത്ഭുതങ്ങളുടെ ഹ്രസ്വമായ പ്രാമാണിക വിശകലനം നടത്താം. നബി(സ്വ)യുടെ മാതാവ് ആമിനാ ബീവി(റ) പറയുന്നു: സാധാരണ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് പോലെയായിരുന്നില്ല; പ്രത്യുത ആകാശത്തേക്ക് തല ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കൈകള്‍ നിലത്ത് കുത്തിയാണ് എന്റെ മകന്‍ ഭൂജാതനായത് (സ്വഹീഹുബ്‌നു ഹിബ്ബാന്‍, അല്‍ കൗകബുല്‍ അന്‍വര്‍ 117).

നബി(സ്വ) ജനിച്ച ഉടനെ സുജൂദ് ചെയ്തുവെന്ന് അബൂ നുഐം(റ) ഇബ്‌നു അബ്ബാസില്‍(റ) നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (അല്‍ മിനഹുല്‍ മക്കിയ്യ പേ: 37). കൈ കുത്തിനിന്ന് തല വാനിലേക്കുയര്‍ത്തിയ സംഭവം ഇബ്‌നു അബ്ബാസ്(റ), അത്വാഅ്(റ) എന്നിവരടങ്ങുന്ന നല്ലൊരു വിഭാഗം പണ്ഡിതരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നുവെന്ന് അല്‍ മിനഹില്‍ തന്നെ പറയുന്നുണ്ട്. ചൂണ്ടു വിരല്‍ കൊണ്ട് ചൂണ്ടിക്കാണിച്ചെന്നും മറ്റ് വിരലുകള്‍ മടക്കിപ്പിടിച്ചെന്നും ത്വബ്‌റാനി(റ)യുടെ റിപ്പോര്‍ട്ടിലുമുണ്ട്. ഇതെല്ലാം വെച്ച് ഇമാം ഹഫ്‌നി(റ) പറയുന്നു: ‘തങ്ങള്‍ ജനിച്ച് ഭൂമിയിലെത്തുന്ന സമയത്തിനിടക്കായി ഇവയെല്ലാം നടന്നെന്ന് മനസ്സിലാക്കേണ്ടതാണ് (ഹാശിയതുല്‍ ഹഫ്‌നി പേ. 38).

ആമിനാ ബീവി(റ) റസൂല്‍(സ്വ)യെ പ്രസവിച്ച സന്ദര്‍ഭത്തില്‍ ഒരു പ്രകാശവും അതിലൂടെ ശാമിലെ കൊട്ടാര മാളികകളും കണ്ടതാണ് മറ്റൊരു അത്ഭുതം. ഹദീസ്-ചരിത്ര ഗ്രന്ഥങ്ങള്‍ പരതിയാല്‍ നമുക്ക് ഇതും ബോധ്യപ്പെടും. ഇമാം ബൈഹഖി(റ) ഇര്‍ബാളുബ്‌നു സാരിയ(റ)യില്‍ നിന്നുദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ അടിമയും ആദം നബി(അ)യെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ അന്ത്യപ്രവാചകനുമാണ്. എന്റെ പൂര്‍വ പിതാവ് ഇബ്‌റാഹീം നബി(അ)ന്റെ പ്രാര്‍ത്ഥനയുടെ ഫലവും ഈസാ നബി(അ)യുടെ സുവിശേഷവുമാണ് ഞാന്‍. നിശ്ചയം (എന്നെ) പ്രസവിച്ച സമയം മാതാവ് ഒരു പ്രകാശം കാണുകയും ശാമിലെ മണിമാളികകള്‍ അതിലൂടെ പ്രകാശിതമാവുകയും ചെയ്തു’ (ദലാഇലുന്നുബുവ്വ 1/80).

ഈ വിഷയം ഹാഫിള് ദഹബി അസ്സീറത്തുനബവിയ്യ 1/42-ലും ഇമാം അഹ്മദ്(റ) മുസ്‌നദ് 4/127,128-ലും ഇമാം ഹാകിം(റ) അല്‍ മുസ്തദ്‌റക് 2/600-ലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസ് സ്വഹീഹാണെന്ന് ഹാകിം 2/600-ല്‍ പ്രസ്താവിക്കുകയും ഹാഫിള് ദഹബി തല്‍ഖീസ് 2/600-ല്‍ അതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇമാം നൂറുദ്ദീനുല്‍ ഹൈസമി(റ) മജ്മഉസ്സവാഇദ് 8/223-ല്‍ ഇതുദ്ധരിക്കുകയും ഇമാം അഹ്മദ്, ത്വബ്‌റാനി, ബസ്സാര്‍(റ) എന്നിവര്‍ റിപ്പോര്‍ട്ടു ചെയ്തതായി രേഖപ്പെടുത്തുകയും ചെയ്ത ശേഷം ഇപ്രകാരം പറഞ്ഞു: ‘ഇമാം അഹ്മദ്(റ)വിന്റെ സനദ് സ്വഹീഹും സ്വീകാര്യവുമാണ്’ (മജ്മഉസ്സവാഇദ് 8/223). ഈ ഹദീസ് ഇമാം ഖസ്തല്ലാനി(റ) ഉദ്ധരിച്ച ശേഷം ഇപ്രകാരം പറഞ്ഞു: ‘ഈ ഹദീസ് സ്വഹീഹാണെന്ന് ഹാകിമും ഇബ്‌നു ഹിബ്ബാനും പറഞ്ഞതായി ഹാഫിള് ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തിയിട്ടുണ്ട്’ (അല്‍ മാവാഹിബുല്ലദുന്നിയ്യ 1/116).

തിരുനബി(സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ച് പേര്‍ഷ്യയിലെ കൊട്ടാരം വിറക്കുകയും അവര്‍ ആരാധിച്ചിരുന്ന തീ അണയുകയും സാവ തടാകം വറ്റിവരളുകയും ചെയ്തു. പ്രസിദ്ധമായ ഒരു ചരിത്ര വസ്തുതയാണിത്. ഒട്ടേറെ ഹദീസുകള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇമാം ബൈഹഖി(റ) ഹാനിഉല്‍ മഖ്‌സൂമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: നബി(സ്വ) ജനിച്ച രാത്രിയില്‍ പേര്‍ഷ്യയിലെ കിസ്‌റ രാജാവിന്റെ കൊട്ടാരം പ്രകമ്പനംകൊള്ളുകയും കൊട്ടാരത്തിന്റെ മുകളില്‍ സ്ഥാപിച്ച അലങ്കാര സ്തൂപങ്ങളില്‍ നിന്ന് പതിനാലെണ്ണം നിലംപതിക്കുകയും ചെയ്തു. ആയിരം വര്‍ഷമായി കെട്ടുപോകാതെ ആരാധിച്ചിരുന്ന പേര്‍ഷ്യക്കാരുടെ തീ അണഞ്ഞു പോയി. സാവ തടാകം വറ്റിവരളുകയുണ്ടായി (ദലാഇലുന്നുബുവ്വ 1/126).

അസാധാരണ സംഭവങ്ങളെല്ലാം ബൈഹഖി(റ) ദലാഇലുന്നുബുവ്വ 1/126-ലും ഇബ്‌നു കസീര്‍ അല്‍ബിദായത്തു വന്നിഹായ 2/268-ലും ഹാഫിള് ദഹബി താരീഖുല്‍ ഇസ്‌ലാം 1/35-ലും ഇബ്‌നു ജരീര്‍ താരീഖുല്‍ ഉമമി വല്‍ മുലൂക് 2/166-ലും ഹാഫിള് ഇബ്‌നുല്‍ ജൗസി അല്‍ വഫാ 1/97-ലും ഇമാം ഖസ്തല്ലാനി 1/23-ലും ഹാഫിള് സുയൂഥി(റ) അല്‍ ഖസ്വാഇസ് 1/51-ലും ഉദ്ധരിച്ചതായി കാണാം.

വിഗ്രഹങ്ങള്‍ തലകുത്തി വീണതാണ് മറ്റൊരത്ഭുതം. സത്യസന്ദേശത്തിന്റെ പ്രചാരകനും പ്രബോധകനുമായിട്ടാണ് പ്രവാചകര്‍(സ്വ) രംഗത്ത് വരികയെന്നത് കൊണ്ടുതന്നെ അസത്യത്തിന്റെ പ്രതീകങ്ങളായി പ്രതിഷ്ഠിക്കപ്പെടുന്ന വിഗ്രഹങ്ങള്‍ പുണ്യപ്രവാചകരുടെ പിറവിയോടെ കീഴ്‌മേല്‍ മറിയുകയെന്നത് ഒരു പക്ഷേ സ്വാഭാവികമാകാം. ഭാവിയില്‍ ഈ പ്രവാചകര്‍ നടത്തിയ സത്യത്തിന്റെ വ്യാപനവും അസത്യത്തിന്റെ വിപാടനവുമാണ് അത് സൂചിപ്പിക്കുന്നത്. ഈ സത്യം ഇസ്‌ലാമിക ചരിത്രം വിശദീകരിച്ചിട്ടുണ്ട്. ഹാഫിള് ഇബ്‌നു കസീര്‍ പറയുന്നു: ‘നബി(സ്വ)യുടെ പ്രസവ സമയത്ത് മുഴുവന്‍ വിഗ്രഹങ്ങളും തലകീഴായി മറിഞ്ഞുവീണു’ (അല്‍ ബിദായത്തു വന്നിഹായ 3/20). അല്ലാമ സൈനീ ദഹ്‌ലാന്‍(റ) ഉദ്ധരിക്കുന്നു: നബി(സ്വ)യുടെ ജനനത്തെ കുറിച്ച് അബ്ദുല്‍ മുത്ത്വലിബ് പറയുന്നു; ഞാന്‍ കഅ്ബയിലായിരുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന വിഗ്രഹങ്ങളെല്ലാം തല്‍സ്ഥാനത്തു നിന്ന് വീഴുന്നതും അവ സൂജൂദിലായി നിലംപൊത്തുന്നതും ഞാന്‍ കണ്ടു (അസ്സീറത്തുന്നബവിയ്യ വല്‍ ആസാറുല്‍ മുഹമ്മദിയ്യ 1/31).

ഹാഫിള് അബൂ നൂഐം, ഇമാം വാഖിദി എന്നിവര്‍ അബൂഹുറൈറ(റ)യില്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: നബി(സ്വ)യെ അല്ലാഹു ഈ ലോകത്തേക്ക് നിയമിച്ചയച്ചപ്പോള്‍ എല്ലാ ബിംബങ്ങളും തല കീഴായി മറിഞ്ഞു. അപ്പോള്‍ എല്ലാ ശൈത്വാന്മാരും ഇബ്‌ലീസിനരികിലെത്തി വിവരം പറഞ്ഞു. തല്‍സമയം ഇബ്‌ലീസിന്റെ മറുപടി ഇപ്രകാരമായിരുന്നു; അവസാനത്തെ നബി പ്രത്യക്ഷപ്പെട്ടതിന്റെ അടയാളമാണിത്. നിങ്ങള്‍ അതെവിടെയാണെന്ന് കണ്ടുപിടിക്കുക. അവര്‍ പോയി അന്വേഷിച്ചുവെങ്കിലും കണ്ടില്ല. അവസാനം ഇബ്‌ലീസും അന്വേഷണവുമായി പുറപ്പെട്ടു. അപ്പോള്‍ മക്കയില്‍ ഈ പ്രവാചകന്‍ ജനിച്ചതായി കണ്ടെത്തി (അല്‍ ഖസ്വാഇസ് 1/110).



നബി(സ്വ)യുടെ ജനനത്തിന് മുമ്പ് ഖുര്‍ആന്‍?

ചോദ്യം: ശര്‍റഫല്‍ അനാം മൗലിദില്‍ ഇപ്രകാരം കാണാം:

أنت الذي سميت في القرآن

(ഖുര്‍ആനില്‍ അങ്ങേക്ക് പേര് നല്‍കപ്പെട്ടിരിക്കുന്നു) എന്ന് അബ്ദുല്‍ മുത്ത്വലിബ് ആലപിച്ചു. ഖുര്‍ആന്‍ അവതരിക്കുന്നത് പിന്നെയും നാല്‍പത് വര്‍ഷത്തിന് ശേഷമാണ് താനും. അപ്പോള്‍ മൗലിദിലെ ഈ വരികള്‍ ശുദ്ധഅസംബന്ധമല്ലേ എന്ന് ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്.

ഖുര്‍ആന്‍ എന്ന വാക്കിന് പാരായണം ചെയ്യല്‍, വായനാഗ്രന്ഥം എന്നൊക്കെയാണ് അറബി ഭാഷയില്‍ അര്‍ത്ഥം. അറബി ഡിക്ഷ്ണറികള്‍ മുഴുവനും ഇതിന് സാക്ഷിയാണ്. ജനങ്ങള്‍ പാരായണം ചെയ്യുന്ന ഗ്രന്ഥത്തിലുണ്ടെന്ന് അബ്ദുല്‍ മുത്ത്വലിബ് പറഞ്ഞത് തന്റെ വൈജ്ഞാനിക കഴിവിനാലാണ്. അക്കാലത്ത് ‘നബി(സ്വ)യുടെ മേല്‍ ഇറങ്ങിയ വിശുദ്ധ വേദം’ എന്ന അര്‍ത്ഥത്തില്‍ ഖുര്‍ആന്‍ എന്ന പദമില്ല. അത് നാല്‍പത് കൊല്ലത്തിന് ശേഷമുള്ള സാങ്കേതിക പ്രയോഗമാണെന്ന് ചോദ്യത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടല്ലോ? പാരായണം ചെയ്യല്‍ എന്ന അര്‍ത്ഥത്തിന് ‘ഖുര്‍ആന്‍’ എന്ന പദം ഖുര്‍ആനില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്:

فإذا قرأناه فاتبع قرآنه

ഉദാഹരണം. ഇതുപോലെ ഇമാം ബുഖാരി(റ) സ്വഹീഹില്‍ ഉദ്ധരിക്കുന്ന ഹദീസില്‍ ദാവൂദ് നബി(അ) സബൂറിനെ കുറിച്ച് ഖുര്‍ആന്‍ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്:

روى البخاري: عن أبي هريرة عن النبي صلى الله عليه
وسلم قال: خفف على داود القرآن فكان يأمر بدوابه فتسرج
فيقرأ القرآن قبل أن تسرج دوابه ولا يأكل إلا من عمل
يديه، اهـــ (بخاري رقم الحديث: 4713) (باب قول الله
تعالى وآتينا داود زبورا، من كتاب أحاديث الأنبياء)

പ്രസ്തുത സംഭവം ഇതേ വരികളില്‍ ഇബ്‌നുകസീര്‍, മുഹമ്മദ് ബിന്‍ ഇസ്ഹാഖില്‍ നിന്ന് അല്‍ബിദായത്തു വന്നിഹായയില്‍ ഉദ്ധരിക്കുന്നുണ്ട്. മറ്റു ചരിത്ര കിതാബുകളിലും ഇതുണ്ട്. അപ്പോള്‍ മതഗ്രന്ഥങ്ങളിലെ അജ്ഞതയാണ് ഇത്തരം ചോദ്യങ്ങളുടെ പ്രേരകം. ശരിയാംവണ്ണം പഠിച്ചാല്‍ മൗലിദ് പരാമര്‍ശങ്ങള്‍ ഒന്നോഴിയാതെ പ്രാമാണികമാണെന്ന് ബോധ്യപ്പെടും.


● അലവി സഖാഫി കൊളത്തൂര്‍
SUNNIVOICE

കൈ കെട്ടൽ- പത്ത് കിതാബിലെന്ത് പറഞ്ഞു ?





Tuesday, 27 March 2018

തറാവീഹ് - മാലിക് (റ) ഇഷ്ടപ്പെട്ടത് പതിനൊന്നോ ?



തറാവീഹ് - മാലിക് (റ) ഇഷ്ടപ്പെട്ടത് പതിനൊന്നോ !?
_________________________________
------------------------------
കേരളത്തിലെ മുജാഹിദുകൾക്ക് മറ്റു പലവിഷയങ്ങളിലെന്നപോലെ തറാവീഹിന്റെ കാര്യത്തിലും പിടിവിട്ട കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്.
8 , 11 ... ഇപ്പോള്‍ തറാവീഹ് എന്ന പ്രത്യേക സുന്നത് നിസ്കാരം തന്നെ ഇല്ലെന്നു വരെ പറഞ്ഞ ഈ കൂട്ടര്‍ പെട്ടത് 20 റക്അത്താണ് തറാവീഹ് എന്ന ലോക മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഇന്ന് മുമ്പിലാണ്. റസൂല്‍ (സ്വ) യുടെ സുന്നത്തില്‍ സ്വഹാബത്ത് മായം ചേർക്കില്ലെന്ന ആഹ്ലുസ്സുന്നയെ ആദർശമായി സ്വീകരിച്ച ഏതൊരു മുസ്ലിമിനും ഉറപ്പാണ്. എന്നാല്‍ റസൂല്‍ (സ്വ) തറാവീഹ് 11 നിസ്കരിച്ചിരുന്നിരുന്നെങ്കില്‍ സ്വഹാബാകിറാം അതില്‍ വിട്ടുവീഴ്ച ചെയ്യുമോ ?!

ഉമര്‍ (റ) വിന്റെ കാലം തൊട്ട് ഇന്ന് വരെ മക്ക - മദീന ഹറമുകളില്‍ തുടർന്ന് പോകുന്ന തറാവീഹ് 20 എന്നത് ഹദീസുകള്‍ കൊണ്ട് മാത്രമല്ല, ഉമര്‍ (റ), ഉസ്മാന്‍ (റ), അലി (റ), ശേഷം താബിഉകളുടെയും കാലഘട്ടത്തെ ചരിത്രം, ഇമാം അബൂ ഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ഷാഫി (റ), ഇമാം അഹ്മദ് (റ) എന്നീ സലഫു സ്വാലിഹീങ്ങളുടെ ജീവിത ചരിത്രവും അവരുടെ പിന്മുറക്കാരുടെ ചരിത്രവും മാറ്റമില്ലാതെ അത് നില നിർത്തി  പ്പോരുന്ന പരിശുദ്ധ ഹറമുകളുടെ ചരിത്രവും അർത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം തറാവീഹ് 20 തില്‍ കുറഞ്ഞൊന്നു ഇല്ലെന്നു വിളിച്ചു പറയുമ്പോള്‍ മുജാഹിദുകള്‍ സമ്മർദ്ധത്തിലാവുക സ്വാഭാവികമാണ്,

എന്നാല്‍ അതിനെ നേരിടാന്‍ എന്തുണ്ട് വഴി (സുന്നത്ത് ജമാ-അത്തിന്റെ ഉറച്ച വഴിയെ വിട്ടു മറ്റൊരു വഴി തേടുന്നവന് പിഴച്ച വഴിയെ എത്തുള്ളൂ...! ) എന്ന ഇവരുടെ ദുർബലമായ ചിന്തകളാണ് ഇമാം മാലിക് (റ) 11 റകഹത്താണ് തറാവീഹ് സ്വന്തമായി തിരഞ്ഞടുത്തതെന്നും ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്നൊക്കെയുള്ള ഇവരുടെ കണ്ടുപിടുത്തും...

മാലിക് (റ) വിലൂടെ സലഫ് ചെയ്ത വഴിയാണ് ഞങ്ങള്‍ എന്ന് വരുത്തി തീർക്കാ നുള്ള ഈ അഭിനവ സലഫികളുടെ വിഫലമായ ശ്രമം തുടങ്ങിവച്ചത് അബ്ദുല്‍ റഹ്മാന്‍ അല്‍-മുബാറക്ക്പൂരി (വഫാത് : ഹിജ്റ : 1353 – തുഹ്ഫതുല്‍ അഹ്-വദി യുടെ മുസ്വന്നിഫ് ) എന്ന ഇവരുടെ ഉത്തരേന്ത്യന്‍ പണ്ഡിതനും കൂടെ മൂപരുടെ ശിഷ്യനായ അബ്ദുള്ള അല്‍-മുബാറക്ക്‌പൂരിയും (വഫാത് : ഹിജ്റ : 1414 –
മിർആതുല്‍-മസ്വാബീഹ് ന്റെ മുസ്വന്നിഫ് ) ചേർന്നാണ്... അതിന്നവര്‍ കണ്ട സൈഫായ വഴി അവർക്ക് അത്ര സ്വീകാര്യനല്ലാത്ത ഇമാം സുയൂത്വി (റ) നിന്നും ഉദ്ദരിക്കുന്നു എന്ന പുകമറയും...

ഇനി ഇവ നമുക്ക് വിശദമായി പരിശോധിച്ചുനോക്കാം;
ആദ്യം അബ്ദുല്‍ റഹ്മാന്‍ അല്‍-മുബാറക്ക്പൂരി (വഫാത് : ഹിജ്റ : 1353) തന്റെ  ജാമിഉ തിർമുദി യുടെ ശറഹായ തുഹ്ഫതുല്‍ അഹ്-വദില്‍ ഉദ്ദരിക്കുന്നത് കാണുക;

((وقال الحافظ جلال الدين السيوطي في رسالته المصابيح في صلاة التراويح : قال الجوزي من أصحابنا عن مالك أنه قال : الذي جمع عليه الناس عمر بن الخطاب أحب إلي ؛ وهو إحدى عشرة ركعة ، وهي صلاة رسول الله -صلى الله عليه وسلم- ، قيل له : إحدى عشرة ركعة بالوتر؟ قال : نعم وثلاث عشرة قريب ، قال : ولا أدري من أين أحدث هذا الركوع)(

തുഹ്ഫതുല്‍ അഹ്-വദിന്റെ 3/440 – ഇല്‍ ഇമാം സുയൂതി (റ) തന്റെ രിസാലയില്‍ പറഞ്ഞു എന്ന് പറഞ്ഞു നസ്സായി ഉദ്ദരിച്ച ഭാഗമാണ് മുകളി’ല്‍; നമ്മുടെ അസ്ഹാബില്‍ പെട്ട ഇമാം ജൌസി(റ) പറയുന്നു; എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. മാലിക് (റ) വിനെ തൊട്ട് അദ്ദേഹം പറയുന്നു: “ഉമര്‍ (റ) ജനങ്ങളെ ഒരുമിച്ചു കൂട്ടിയതാണ് എനിക്കേറ്റവും ഇഷ്ട്ടം, അത് 11 റക് അത്താണ്, അതാണ് റസൂല്‍ (സ) യുടെ നിസ്കാരവും.....”
ശേഷം ഈ ഉദ്ദരണിയെ അദ്ദേഹം വലിയ തെളിവായി ഇടയ്ക്കിടെ പറയുന്നതും കാണാം,

((ويدل على هذا القول الأخير الذي اختاره مالك لنفسه))

മാലിക് സ്വന്തമായി തിരഞ്ഞെടുത്തത്‌ പതിനോന്നാണ് എന്നാണു ഇതുകൊണ്ടുള്ള അദ്ദേഹത്തിന്റെ സമർപ്പണം.
സത്യത്തില്‍ ഇമാം ജൌസിയൽ നിന്ന് ഇങ്ങനെ ഒരു ഇബാറത്ത് ഇമാം സുയൂതി (റ) ഉദ്ദരിച്ചിട്ടില്ല! ഇമാം ജൌസി(റ) ഹംബലി മദ്ഹബ്കാരനാണ്, പിന്നെ നമ്മുടെ അസ്ഹാബ് – എന്ന് പറയുകയുമില്ലല്ലോ..
ഇനി ഉസ്താദ് ഉദ്ദരിച്ചത് ശിഷ്യന്‍-മുബാറക്ക്‌പൂരി ഉദ്ദരിച്ചതു ഒന്നുകൂടി ഉഷാറായിട്ടുണ്ട്, നോക്കൂ....

((وقال السيوطي في رسالته المصابيح في صلاة التراويح: قال ابن الجوزي: من أصحابنا عن مالك أنه قال: الذي جمع عليه الناس عمر بن الخطاب أحب إليّ، وهي إحدى عشرة ركعة، وهي صلاة رسول الله - صلى الله عليه وسلم -. قيل له: إحدى عشرة ركعة بالوتر؟ قال نعم، وثلاث عشرة قريب، قال: ولا أدري من أين أحدث هذا الركوع الكثير- انتهى. قال شيخنا في شرح الترمذي: القول الراجح المختار الأقوى من حيث الدليل هو هذا القول الأخير الذي اختاره مالك لنفسه))

മിർആതുല്‍-മസ്വാബീഹ് ന്റെ 4/332 –ല്‍ അദ്ദേഹം ഉസ്താദ് ഇമാം ജൌസി (റ) പറഞ്ഞു എന്ന് പറഞ്ഞപ്പോള്‍ അത് ശരിക്കും ഇമാം ഇബ്നു ജൌസി (റ) പറഞ്ഞു എന്ന് വ്യക്തത വരുത്തി!! അത്രേ ചെയ്തുള്ളൂ... ഉസ്താദിന് ചേർന്ന ശിഷ്യന്‍..!

ബാക്കി എല്ലാം ഒരുപോലെ, പിന്നെ ഉസ്താദ് തിർമുദിയുടെ ശറഹില്‍ പറഞ്ഞതും...; നമ്മുടെ ശൈഖുന പറയുന്നു; ശക്തവും തിരഞ്ഞെടുക്കപ്പെട്ടതും ഏറ്റവും പ്രബലവുമായ വാക്ക് ഇമാം മാലിക് സ്വന്തമായി തിരഞ്ഞെടുത്തതാണ്!! (മിര്ആയതുല്‍-മസ്വാബീഹ് – 332)

ഇത്രയൊക്കെ ശക്തമാംവിധം എത്രമാത്രം ശക്തമായ സനദ് ഇവർക്ക് കിട്ടിയെന്നു തോന്നും! മാലിക് (റ) സിഖത്ത് ആണ്, ഇമാം ഇബ്നു ജൌസി(റ) സിഖത്താണ്  പിന്നെ ഇമാം സുയൂതി (റ)യും സിഖതാണ് എല്ലാവരും വിശ്വസ്തര്‍ അല്ലെ! ഇമാം മാലിക്(റ) ഹിജ്‌റ വർഷം 93 ന് മദീനയില്‍ ജനിച്ചു. അനസ് ബ്‌നു മാലിക് (റ)(പ്രമുഖ സ്വഹാബി) വഫാത്തായ വർഷമായിരുന്നു ഇത്. ദാറുല്‍ ഹിജ്‌റയിലെ ഇമാം എന്ന അപര നാമത്തില്‍ അറിയപ്പെട്ട മഹാന്‍. ഹിജ്‌റ - 179 റബീഉല്‍ അവ്വലില്‍ മാലിക് (റ) വഫാത്തായി. ഇനി ഇമാം ഇബ്നുല്‍ ജൌസി (റ) ഹിജ്റ; 508-597 കാലഘട്ടത്തില്‍ ജീവിച്ച പ്രശസ്തനായ ഹംബലി പണ്ഡിതനാണ്. ഇതുകൊണ്ട് അദ്ദേഹത്തിലേക്ക് ചേർത്ത് പറഞ്ഞാൽ മാത്രം സനദ് സ്വഹീഹാവുമോ !!? മാലിക് (റ) ന്റെയും ഇബ്നുല്‍ ജൌസി (റ) യുടേയും  ഇടയില്‍ വലിയ്യ നൂറ്റാണ്ടുകളുടെ വിടവുണ്ട്.
സത്യത്തില്‍ ഇമാം സുയൂതി (റ) ഒരിക്കലും ഇമാം ഇബ്നുല്‍ ജൌസിയില്‍ നിന്നും ഉദ്ദരിച്ച ഒരു വാക്കേ അല്ല ഇത്. ഇവര്‍ നടത്തിയ ആൾ മാറാട്ടം മനസ്സിലാവാന്‍ ഇമാം സുയൂതി (റ) എന്ത് പറഞ്ഞു എന്ന് നോക്കാം;
ഇമാം സുബികി (റ) തന്‍റെ ചര്‍ച്ചയില്‍ കൊണ്ടുവന്ന ഒരു ഉദ്ദരണി അതുപോലെ എടുത്തു ഉദ്ധരിക്കുകയാണ് ഇമാം സുയൂത്തി (റ).
ഹാവില്‍ ഫതാവയില്‍ “അല്‍-മാസാബീഹ് ഫീ സ്വലാത്തു തറാവീഹ്” എന്ന രിസാലയിൽ നിന്നാണ് ഇവര്‍ ഈ ഭാഗം ഉദ്ദരിചിട്ടുള്ളത്‌, അൽബാനിയും മറ്റും എടുത്തു ഉദ്ദരിച്ച ഈ ഭാഗം ഇപ്രകാരമാണ് തുടങ്ങുന്നത്...

(( وقال الجوري من أصحابنا : عن مالك أنه قال : الذي جمع عليه الناس عمر بن الخطاب أحب إلي ، وهو إحدى عشرة ركعة ...((

നിങ്ങള്‍ തുടക്കം ശ്രദ്ദിക്കുക; നമ്മുടെ അസ്ഹാബിൽ പെട്ട ഇമാം ജൂരി (റ) മാലിക് (റ) തൊട്ടു പറഞ്ഞു എന്നാണു അല്ഹാأവില്‍ ഉള്ളത്.

ഷാഫി മദ്ഹബ്കാരനായ ഫാരിസിലെ ജൂര്‍ പ്രദേശക്കാരനായ ഇമാം അബൂ ഹസന്‍ അല്‍-ജൂരി (റ) (ത്വബഖാത്തുശ്ശാഫിഇയ്യ നോകുക – ഒറ്റപ്പെട്ട ചില അഭിപ്രായങ്ങള്‍ ഉള്ള അത്ര മഷ്ഹൂറല്ലാത്ത വ്യക്തിയില്‍ നിന്നാണ് പ്രസ്തുത ഉദ്ദരണി. പലരെയും ഇമാം സുയൂതി (റ) തന്റെ ദീർഘമായ ചർച്ചയില്‍ ഉദ്ദരിച്ചകൂട്ടത്തില്‍ ഉദ്ദരിച്ചു എന്നല്ലാതെ അതൊരു തെളിവായി പ്രത്യേകം ഉയർത്തി ക്കാട്ടിയിട്ടില്ല.

വരികൾക്കിടയിൽ നിന്ന് വെട്ടിമാറ്റി ക്ർത്രിമം നടത്തി തെളിവാക്കുന്ന ഏർപപ്പാട് ഈ മുജാഹിദുകള്‍ പണ്ടുമുതലേ അവരുടെ നേതാകള്‍ വഴി പകർന്ന് കിട്ടിയതാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. തോട്ടതിനൊക്കെ സനദ് ചോദിച്ചും അതിന്റെ പ്രബലത ചോദ്യം ചെയ്തും ഇമാമീങ്ങള്‍ സ്വഹീഹാണെന്ന് പ്രക്യാപിച്ചതിനെ പോലും തള്ളുന്നവർക്ക് ഇമാം മാലിക് (റ) നിന്നും ഉദ്ദരിക്കപ്പെട്ട ഈ ഒറ്റപ്പെട്ട റിപ്പോർട്ടിന്ന് ഒരു സനദും വേണ്ട! എന്തൊരു വിരോധാഭാസമാണ് ഇത്. കാരണം ഇമാം സുയൂതി അതെ ചർച്ച യില്‍ ഇമാം ബൈഹകിയില്‍ നിന്നും ഉദ്ദരിച്ചു പറയുന്നത് കാണാം;

((وفي سنن البيهقي وغيره بإسناد صحيح عن السائب بن يزيد الصحابي قال : كانوا يقومون على عهد عمر بن الخطاب في شهر رمضان بعشرين ركعة))

ഇമാം ബൈഹകി(റ)യും മറ്റും സ്വഹാബിയായ സാഇദു ബിന്‍ യസീദ്(റ) യില്‍ നിന്നും സ്വഹീഹായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ഉമര്‍ (റ) ന്റെ‍ കാലത്ത് റമദാനില്‍ 20 റക് അത്ത് നിസ്കരിക്കുമായിരുന്നു.

ഇമാം സുയൂത്തി സ്വഹീഹാണ് എന്ന് പ്രസ്താവിച്ചു ഉദ്ദരിച്ചത് ലോക പണ്ഡിതര്‍ അംഗീകരിച്ച ഈ റിപ്പോർട്ടിനെ മുബാറക്പൂരി കഷ്ടിച്ച്  ളഹീഫാക്കാനുള്ള വിഫല-ശ്രമം നടത്തുന്നു, അതേസമയം ഒരു സനദ് പോലും ഇല്ലാതെ ഉദ്ദരിച്ച ഇമാം മാലിക് (റ)ന്റെതെന്നു പറയപ്പെടുന്ന വാക്കുകള്‍ ഇമാം ജൂരി (റ) യുടെ പേര് മാറ്റി ഇബ്നുല്‍ ജൌസി എന്നാക്കി പലകുറി ഉദ്ദരിച്ച് ശക്തമായ തെളിവാണെന്ന് വാദിക്കുന്നു. ഒരു സ്വലഫ് ചെയ്തെന്നു വരുത്തിത്തീർക്കാനുള്ള അതിയായ ആഗ്രഹത്തിൽ നിന്നും സംഭവിക്കുന്നതാണ്. എന്നാല്‍ യഥാർത്ത ത്തില്‍ ഇമാം മാലിക് (റ)യും അവിടെത്തെ മദ്ഹബും ഈ വിഷയത്തില്‍ എന്ത് പറഞ്ഞു എന്ന് നോക്കാം...;

ആദ്യം ഇമാം മാലിക് (റ) ന്റെ  സ്വന്തം കിതാബായ മുദവ്വന; യിൽ നിന്നും;

{ قَالَ مَالِكٌ: بَعَثَ إلَيَّ الْأَمِيرُ وَأَرَادَ أَنْ يُنْقِصَ مِنْ قِيَامِ رَمَضَانَ الَّذِي كَانَ يَقُومُهُ النَّاسُ بِالْمَدِينَةِ، قَالَ ابْنُ الْقَاسِمِ: وَهُوَ تِسْعَةٌ وَثَلَاثُونَ رَكْعَةً بِالْوِتْرِ سِتٌّ وَثَلَاثُونَ رَكْعَةً وَالْوِتْرُ ثَلَاثٌ، قَالَ مَالِكٌ: فَنَهَيْته أَنْ يُنْقِصَ مِنْ ذَلِكَ شَيْئًا، وَقُلْتُ لَهُ: هَذَا مَا أَدْرَكْتُ النَّاسَ عَلَيْهِ وَهَذَا الْأَمْرُ الْقَدِيمُ الَّذِي لَمْ تَزَلْ النَّاسُ عَلَيْهِ.}

ഇമാം മാലിക് (റ) പറയുന്നു: മദീനയിലെ ഭരണാധികാരി, അന്ന് മദീനയില്‍ നമസ്കരിച്ചു പോന്നിരുന്ന ഖിയാമു-റമദാന്‍ അഥവാ തറാവീഹ് ചുരുക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് എന്റെا അടുക്കലേക്കു ആളെ അയച്ചു – അവിടെ ഇരുപതു വർഷത്തെ ശിഷ്യനായ ഇബ്നു ഖാസിം (റ) പറയുന്നു: അത് 39 റകഹത്താണ് അതില്‍ മൂന്ന് വിതുറും – ഇമാം മാലിക് തുടർന്നു  “ആ നിസ്കരിച്ച് പോന്നതില്‍ നിന്നും ഒന്നുംതന്നെ കുറയ്ക്കുന്നതില്‍ നിന്നും ഞാന്‍ വിരോധിച്ചു, ഞാന്‍ അദ്ദേഹത്തോട് (വന്ന വ്യക്തിയോടു) പറഞ്ഞു; ഇത് ഞാന്‍ ജനങ്ങളില്‍ സാക്ഷിയായി പണ്ടുമുതലേ കണ്ടുവരുന്ന കാര്യമാണ്” ( അല്‍-മുദവ്വന 1/287).

39 (20+16+3) റക് അത്തിൽ നിന്ന് ഒരു റക് അത്തുപോലും കുറയ്ക്കരുത് എന്ന് കർശനമായ നിർദ്ദേശം  നൽകിയ ഇമാം മാലിക് (റ) ന്റെയ പേരില്‍ 11 റക് അത്ത് വെച്ച് കെട്ടുന്നത്തിനു ഒരു ദുർബല റിപ്പോർട്ട് മതിയോ മുജാഹിദുകളെ നിങ്ങൾക്ക് സത്യത്തില്‍ അവര്‍ പറയേണ്ടിയിരുന്നത് റസൂല്‍ (സ) കാണിക്കാത്ത ഒന്ന് കല്പിച്ച ഇമാം മാലിക് (റ) യാണ് ഇവരുടെ ഭാഷയില്‍ ഒന്നാംതരം മുബ്തദിഹ്.!!

ഇനി പ്രസ്തുത റിപ്പോർട്ടിനെ കുറിച്ച് ഇവര്‍ തന്നെ അങ്ങീകരിക്കുന്ന പണ്ഡിതര്‍ തന്നെ മോശപ്പെട്ട ഒന്നായി പറയുന്നത് കാണാം..
അബൂ ഈസ അല്‍-സിയാനി അല്‍-ജസാഇരി തന്റെ ഇസ്തിഹ്ബാബു തറാവീഹില്‍ പറയുന്നു;

[فإن قيل: قد ذكر الجوري الشافعي: عن مالك أنه قال: الذي جمع عليه الناس عمر بن الخطاب أحب إلي وهو إحدى عشرة ركعة, وهي صلاة رسول الله صلى الله عليه وسلم, قيل له إحدى عشرة ركعة بالوتر؟ قال: نعم وثلاث عشرة قريب, قال: ولا أدري من أين أحدث هذا الركوع الكثير", والجواب أن هذه الرواية موضوعة منكرة, لأن بين الجوري ومالك أكثر من ثلاثة قرون كاملة]

മാലിക് (റ) നെതൊട്ട് അല്‍-ജൂരി അശ്ശാഫി പറഞ്ഞതായി, ഉമര്‍ (റ) ജനങ്ങളെ ഒരുമിച്ചുകൂട്ടിയ 11 റകഹത്താണ് എനിക്കിഷ്ടം.... എന്ന് പറയുകയാണെങ്കില്‍ അതിനുള്ള മറുപടി; ഈ റിപ്പോർട്ട് “മൌളൂഉം മുന്കറുമാണ്”, കാരണം ഇമാം മാലികിന്റെയും ജൂരിയുടെയും ഇടയില്‍ മൂന്ന് നൂറ്റാണ്ടുകൾക്കപ്പുറത്തെ വിത്യാസമുണ്ട്... ശേഷം ഇബ്നു കാസിം(റ) മുദവ്വനയില്‍ മാലിക്(റ) നിന്നും ഉദ്ദരിച്ച നേരത്തെ പ്രതിപാദിച്ച 39 റകഹത്ത് റിപ്പോർട്ട് നൽകി അദ്ദേഹം വിശദീകരിക്കുന്നു; മാലിക്(റ) ന്റെ അസ്ഹാബ് മുഴുവന്‍ ഈ റിപ്പോർട്ട് ചെയ്തതിനും എതിരാണ് ഇത്, മാലിക് (റ) നിന്നും റിപ്പോർട്ട് ചെയ്തതില്‍ സ്വന്തം കിത്താബില്‍ പറഞ്ഞത് ഏറ്റവും സ്വഹീഹായ റിപ്പോർട്ടാണ് അതിനോട് അവിടെത്തെ എല്ലാ അസ്ഹാബും യോജിക്കുന്നുമുണ്ട്. മാലിക് മദ്ഹബിലെ ഇമാം ഇബ്നു അബ്ദുല്‍ ബറും ഇമാം ബാജിയും ഇബ്നു ഖാസിം(റ) വഴി ഇമാം മാലിക് (റ)നിന്ന് 39 റക്ഹത്തു ഉദ്ദരിക്കുന്നു. കൂടാതെ ഇമാം തിർമദിയും പ്രസിദ്ദമായ സനദോടെ മാലികില്‍ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേറെയും മാലികീ മദ്ഹബുകാരായവരും അല്ലാത്തവരുമായ പലരാല്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.. ശേഷം അദ്ദേഹം പറഞ്ഞു നിർത്തുന്നത്  ഇങ്ങനെയാണ്...;

والعجب كل العجب ممن يترك كل هذه الروايات, الصحيحة الثابتات, ثم يستدل بالغرائب الواهيات

എന്നാല്‍ ഈ സ്ഥിരപ്പെട്ട, സ്വഹീഹായ റിപ്പോർട്ടുകള്‍ മുഴുവന്‍ വെടിഞ്ഞ് പിന്നെ വളരെ ദുർബലമായ റിപ്പോർട്ട് കൊണ്ട് തെളിവ് പറയുന്നവനെ കുറിച്ച് മഹാത്ഭുതം തന്നെ !!!

അതെ മുജാഹിദുകളുടെയും അവരുടെ നേതാക്കളുടെയും കാര്യം മഹാ അത്ഭുതം തന്നെയാ; ബുഖാരിയിലടക്കം ളഹീഫ് കണ്ടെത്തുന്ന സനദ് കീറിമുറിച്ചു അലങ്കോലപ്പെടുത്താന്‍ വെമ്പുന്ന ഇവരുടെ നേതാവ് അൽബാനി പോലും സലഫു ചെയ്തതായ് കാണിക്കാന്‍ വേണ്ടിയാണ് ഈ റിപ്പോര്ട്ട് ഉദ്ദരിക്കുന്നത്.

ഷെയ്ഖ് അംജദ് അല്ഫാലസ്ത്വീനിയും മറ്റു പലരും ഈ റിപ്പോർട്ട് സ്വഹീഹല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് (അറ്ശീഫ് മുന് തദാ അല്‍-ഉലൂക; എന്ന പണ്ഡിത ചർച്ച പോർട്ടലില്‍ ഇവ കാണാം).

ഇനി എവിടെനിന്നാണ് 20 ന്റെ( കൂടെ 16 ചേത്തുള്ള 36 റക്ഹത്തു വന്നത് എന്നത് കൂടി നോക്കാം, മദീനയില്‍ 36 റക്ഹത്തു മാലിക് (റ) ന്റെറയും എത്രയോ കാലങ്ങൾക്ക്  മുമ്പ് ഉണ്ടെന്നുള്ളത് സ്ഥിരപ്പെട്ട വസ്തുതയാണല്ലോ.. ഇതിനെ കുറിച്ച് ഇമാമീങ്ങള്‍ ഇങ്ങനെ വിശദീകരിക്കുന്നത് കാണാം...

ഇമാം മാവർദ്ദി(റ) ന്റെ അല്‍-ഹാവില്‍ കബീറില്‍ പറയുന്നു;

ഇമാം ഷാഫി(റ) പറയുന്നു: മദീനക്കാരെ 36 റക്ഹത്തു നിസ്കരിക്കുന്നതായി ഞാന്‍ കണ്ടു, കൂടെ മൂന്ന് വിതുറും.ഇമാം മാവർദ്ദി(റ) ശേഷം വിശദീകരിക്കുന്നു, മക്കക്കാര്‍ ഒരു തർവീഹ് (4 റക്ഹത്ത്) നിസ്കരിച്ചാല്‍ 7 ത്വവാഫുകള്‍ ചെയ്യും അഞ്ചാം തർവീഹ് കഴിഞ്ഞാല്‍ അവര്‍ വിത്റ് നിസ്കരിക്കും അപ്പോള്‍ അവർക്ക് 5 തർവീഹ് (ടോട്ടല്‍ 20 റക്ഹത്ത്) 4 ത്വവാഫും ലഭിക്കും. എന്നാല്‍ ഇതിനോട് സമമാവാന്‍ മദീനക്കാര്‍ നാല് ത്വവാഫിനു പകരമായി നാല് തർവീഹുകള്‍ (16 റക്ഹത്ത്) അധികരിപ്പിച്ചു, അങ്ങിനെ അത് 36 ആയി – ഈ അഭിപ്രായമാണ് ഏറ്റവും സ്വഹീഹ് എന്ന് മഹാന്‍ പറയുന്നു.
( അല്ഹാലവില്‍ കബീര്‍ - 2/291).

ഇതുതന്നെ മാലികി മദ്ഹബിലെ സർവ്വ
ഇമാമീങ്ങും പറഞ്ഞിട്ടുള്ളത്.

ഇമാം അബൂബക്കര്‍ അത്തുർതൂഷി അല്‍-മാലികി തന്റെ അല്‍-ഹവാദിസ് അല്‍-ബിദഇല്‍ ഇത് പറഞ്ഞതിന് ശേഷം പറയുന്നതായി കാണാം;

ഈ അധികരിച്ച റകഹത്തുകള്‍ മദീനക്കാർക്ക് മാത്രം പ്രത്യേകമായതാണ്. അവര്‍ മക്കക്കാരുമായി സമാനമാവാന്‍ ആഗ്രഹിക്കുന്നവരാണ്, അതുകൊണ്ടാണ് ത്വവാഫിനു പകരം 16 റക്ഹത്ത് അധികരിപ്പിച്ച് 36 റക്ഹത്ത് നിസ്കരിക്കുന്നത് എന്നാല്‍ മദീനക്കാര്‍ അല്ലാത്തവര്‍ ഇത് ചെയ്യേണ്ടതില്ല. കാരണം മദീനക്കാര്‍ റസൂല്‍(സ) യുടെ ഹിജ്റ കൊണ്ടും അവിടെത്തെ ഖബറ് ശരീഫ്കൊണ്ടും ശറഫാകപ്പെട്ടവരാണ്, അതാണ്‌ മറ്റുള്ളവരെ അപേക്ഷിച്ച് മക്കക്കാരോട് സമാനരാവാന്‍ അവര്‍ ഉദ്ദേശിക്കുന്നത്. (അല്‍-ഹവാദിസ് അല്‍-ബിദഇ 1/58 ) ഇക്കാര്യങ്ങള്‍ ശറഹുല്‍-കബീര്‍ - 4/265, തുഹ്ഫ -2/241, മുഗ്നി -1/461 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ കാണാം.

സ്വഹാബയുടെ കാലം മുതല്‍ ഇന്നുവരെ 20-തില്‍ കുറഞ്ഞ തറാവീഹ് സലഫുകള്‍ ആരും പറഞ്ഞിട്ടില്ല. അതിനു നൂറുക്കണക്കിന് സ്വഹീഹായ റിപ്പോർട്ടുകള്‍ കാണാവുന്നതാണ്. ബറകത്തിന് വേണ്ടി ഖുലഫാഉകളായ സിദ്ദിക് (റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) തുടങ്ങിയ സ്വഹാബികളുടെ കൂട്ടുകാരനായ സുവൈദുബ്നു ഗഫ്’ല (റ)യില്‍ (മുഖള്റമീങ്ങളില്‍ - അഥവാ ജാഹിലിയ്യ കാലത്ത് അനേകം വർഷം ജീവിച്ചു ശേഷം ഇസ്‌ലാം പുൽകിയ മഹത്തുക്കളിൽ- പെട്ട മഹാന്‍, ആമുല്‍ ഫിഅ്ലില്‍ വർഷം ജനിച്ചു 130 വർഷം ജീവിച്ചു) ൽ നിന്നും ഇമാം ബുഖാരി (റ) തന്റെ താരീഖുല്‍ കബീറില്‍ സ്വഹീഹായ പരമ്പരയോടുകൂടി ഉദ്ദരിക്കുന്ന കാണാം...;

(قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة)

അബല്‍ ഖളീബ് അല്ജഹ്ഫിയിൽ നിുന്നും.. റമളാനില്‍ സുവൈദുബ്നു ഗഫ്’ല (റ) ഞങ്ങള്ക്ക്. ഇമാമായി 20 റക്അത്ത് നിസ്കരിക്കാരുണ്ടായിരുന്നു (താരീഖുല്‍ കബീര്‍- 9/28 – ഹദീസ് നോ: 234) സുനനുല്‍ കുബ്രയില്‍ ഇമാം ബൈഹഖി (റ) ഉം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആധുനിക സലഫീ പണ്ഡിതര്‍ പോലും ഇത് സ്വഹീഹാണ് എന്ന് രേഘപ്പെടുത്തിയതും കാണാം..

നമുക്ക് അല്ലാഹു സലഫുസ്സ്വാലിഹീങ്ങളുടെ വഴിയെ സഞ്ചരിക്കാന്‍ തൌഫീഖ് നല്ക്ട്ടെ ആമീന്‍.

✍സാലിം നാലപ്പാട്ട് 

മക്കാ മുശ്രിക്കിനെ വഹാബികൾ തന്നെ പൊളിച്ചടുക്കി

മക്കാ മുശ് രിക്ക്
വഹാബി വാദം; വഹാബികൾ തന്നെ
പൊളിച്ചsക്കി
🌑🌑🌑🌑🌑🌑🌑🌑

സുന്നികളും മക്കാ മുശ്രിക്കുകളും ഒരു പോലെയാണെന്നാണ് വഹാബികളുടെ വാദം...!അത് സ്ഥിരപ്പെടുത്താൻ മൗലവിമാർ കിണഞ്ഞു ശ്രമിക്കാറുമുണ്ടായിരുന്നു.
എന്നാലിപ്പോൾ അവർ തന്നെ അത് പൊളിച്ച് തരിപ്പണമാക്കി.അത് വിശദീകരിക്കാം...ശ്രദ്ധിച്ച് വായിക്കുക...
സുന്നികളെയും മക്കാ മുശ് രിക്കുകളെയും തുലനം ചെയ്ത് കൊണ്ട് ഒരു മൗലവി എഴുതുന്നു:
"അല്ലാഹു മാത്രമാകുന്നു സ്വമദ് (സ്വയം കഴിവുള്ളവൻ). മറ്റാരും തന്നെ സ്വയം കഴിവുള്ളവരല്ല.എല്ലാവരുടെയും കഴിവുകൾ അല്ലാഹു നൽകുന്നതാണ്. അല്ലാഹു നൽകിയ കഴിവു കൊണ്ട് സഹായിക്കാൻ വേണ്ടി മഹാന്മാരോട് തേടുന്നത് ഇബാദത്തോ ശിർക്കോ അല്ല എന്നവർ (സുന്നികൾ)പറയുന്നു. വിഗ്രഹാരാധകരായ മക്കാ മുശ് രി ക്കുകളും ഈ വാദക്കാരായിരുന്നു. അല്ലാഹു മാത്രമാകുന്നു സ്വമദ്, അവനല്ലാതെ വേറെ സ്വമദില്ല(സ്വയം കഴിവുള്ളവനില്ല). സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം അവനാകുന്നു. എന്നാൽ ആരാധനയുടെ വിഷയത്തിൽ ചില സമമ്മാരെ ഞങ്ങൾ കൽപിക്കാറുണ്ട് അതൊന്നും അവർ സ്വയം കഴിവുള്ളവരോ സംരക്ഷകരോ ആയതു കൊണ്ടല്ല."[ഇസ്ലാഹ് മാസിക 2005 ഫെബ്രു: പേ: 16]

''മക്കാ മുശ്രിക്കുകൾ അല്ലാഹു മാത്രമേ സ്വയം കഴിവുള്ളവൻ ഉള്ളൂ എന്ന വിശ്വാസക്കാരായിരുന്നു'' എന്ന ഭീമാബന്ധം വിശ്വസിച്ചവരായിരുന്നു വഹാബികൾ എന്ന് മനസിലായല്ലോ... ഇങ്ങനെയാണ് മക്കാ മുശ്രിക്കിന്റെ വിശ്വാസം എന്ന് വരുത്തി തീർത്തത് വെറുതെയായിരുന്നില്ല. സുന്നികളെ മുശ്രിക്കായി ചിത്രീകരിക്കാനാണ്. അതെങ്ങനെ? പറയാം.

മഹാന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സുന്നികൾ അവരോട് സഹായം തേടുന്നു,ഇസ്തിഗാസ ചെയ്യുന്നു. മരണം ജീവിതത്തിന്റെ അവസാനമല്ലല്ലോ, ആത്മാവ് നശിക്കുന്നുമില്ല .ഇസ്തിഗാസയാവട്ടെ ആത്മീയ സഹായതേട്ടവുമാണ്, ആയതിനാൽ മഹാന്മാരുടെ വഫാത് സഹായതേട്ടത്തിനൊരു തടസ്സവുമല്ല -എന്ന് വിശ്വസിക്കുന്നവരാണ് സുന്നികൾ. വഹാബികളാവട്ടെ മഹാന്മാരോട് ആദരവോ ബഹുമാനമോ ഇല്ലാത്തവരാണ്.അത് കൊണ്ട് തന്നെ മഹാന്മാരോടുള്ള ആദരവിന്റെ ഭാഗമായി വരുന്ന ഇസ്തിഗാസ അവർക്കരോചകമാണ്. ആ ആദരവ് ഇല്ലാതാക്കാൻ ഇസ്തിഗാസ ശിർക്കാണെന്ന് അവർ പ്രചരിപ്പിച്ചു. ശിർക്കിന് പണ്ഡിതന്മാർ നൽകിയ നിർവചനാടിസ്ഥാനത്തിൽ ഇസ്തിഗാസ ശിർക്കാണെന്ന് സ്ഥാപിക്കാൻ മൗലവിമാർക്ക് സാധിക്കുന്നുമില്ല. അങ്ങനെ മൗലവിമാർ കണ്ടെത്തിയ എളുപ്പവഴിയാണ് സുന്നികളെ വിശ്വാസം തന്നെയായിരുന്നു മക്കാ മുശ്രിക്കുകൾക്കും എന്ന വാദം.

സുന്നികൾ അതിനിങ്ങനെ വിശദീകരണം നൽകി:
സ്വയം കഴിവ്/ സ്വയം പര്യാപ്തത അല്ലാഹുവിനു മാത്രമേയുള്ളൂ എന്നാണ് സുന്നി വിശ്വാസം, എന്നാൽ മക്കയിലെ മുശ്രിക്കുകൾ അല്ലാഹു എന്ന് പേര് വച്ച് ആരാധിച്ചിരുന്ന ദൈവത്തിന് പുറമെ, അവരുടെ മറ്റ് ആരാധ്യ വസ്തുകൾക്കും സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. പിന്നെങ്ങിനെ സുന്നിയും മക്കാ മുശ്രിക്കും ഒരേ വിശ്വാസക്കാരാവൽ....മാത്രവുമല്ല ,
മക്കാ മുശ്രിക്കുകളുടെ ആരാധ്യ വസ്തു അല്ലാഹു അല്ല.അവരതിന് അല്ലാഹു എന്ന് പേര് വെച്ചിരുന്നെങ്കിലും ശെരി.കാരണമവർ അല്ലാഹുവിനെ ശെരിക്ക് മനസിലാക്കിയിട്ടില്ല - എന്ന് ഇമാം നവവി(റ)[ശറഹ് മുസ്ലിം1/331] വ്യക്തമായി പഠിപ്പിക്കുകയും ചെയ്തു... അതായത് ,ഉപ്പു ഭരണിയുടെ മുകളിൽ പഞ്ചസാര എന്നെഴുതി വച്ചിട്ട്, പഞ്ചസാര ഉണ്ടാക്കാനുപയോഗിച്ച കരിമ്പിന് വേരുണ്ടായിരുന്നോ എന്ന് സംശയിക്കുന്ന ഇമ്മിണി ബല്യ വിവരം...!
പക്ഷെ, ഈ വിശദീകരണമൊന്നും അന്നവർ ചെവിക്കൊണ്ടിരുന്നില്ല.
പിളർപ്പാനന്തരം അവർ പലതും പഠിച്ചു. പലതും അവർ തിരുത്തിയെഴുതി. അക്കൂട്ടത്തിൽ മക്ക മുശ്രിക്കുകളുടെ വിശ്വാസം സുന്നികൾ നൽകിയ വിശദീകരണമാണ് ശരിയെന്ന് അവർക്ക് അംഗീകരിക്കേണ്ടി വന്നു.
മക്കാ മുശ്രിക്കുകളുടെ മന്ത്രം ശിർക്കാവാനുള്ള കാരണം വിശദീകരിച്ച് കൊണ്ട് ഒരു മൗലവി ആ സത്യാവസ്ഥ എഴുതുന്നത് നോക്കൂ:
"മന്ത്രം സ്വയം ഫലം ചെയ്യുന്നതാണെന്ന വിശ്വാസം തെറ്റായ വിശ്വാസമാണ്.
അത് ജാഹിലിയ്യാ വിശ്വാസമാണ്. മന്ത്രങ്ങളും മരുന്നകളുമൊക്കെ അവയുടെ സ്വയംപ്രകൃതിയനുസരിച്ച് തന്നെ ഫലം ചെയ്യാൻ സ്വയം പര്യാപ്തമാണെന്നായിരുന്നു
അവരുടെ വിശ്വാസം." [മന്ത്രവും മന്ത്രവാദവും-ബഷീർ സലഫി പേ :50]

ചില കാര്യങ്ങളങ്ങിനെയാണ്... ഒരുപാട് കാലമൊന്നും മൂടി വെക്കാനാവില്ല..!.ഗർഭവും കളവും ഒരുപാട് കാലം മറച്ച് വെക്കാൻ കഴിയില്ലെന്ന് സകരിയ്യ സലാഹി പോലും പറഞ്ഞത് വെറുതെയല്ല...മൂപ്പര് ചില കാര്യങ്ങൾ, കപ്പൽ മുങ്ങുന്നതിനിടെ വെട്ടിത്തുറന്നു പറഞ്ഞു... അത്രമാത്രം...! 

മുജാഹിദ് സമ്മേളനം- അറബി കൈകെട്ടി നരകത്തിലാക്കി


കോടികൾ പൊടിച്ച മുജാഹിദ് സമ്മേളനം - ഇമാമ് നിന്ന അറബി ബാതിലാക്കി! നരകത്തിലുമാക്കി! നരകത്തിനും സ്വർഗത്തിനുമിടയിൽ പാവം നവോത്ഥാനക്കാർ! ഓല് നിക്കണ നിപ്പു കണ്ടോ ? അല്ല മുജായിദുകളേ... ബിദ്അത്തും അതുവഴി നകരകവും കിട്ടുന്ന [?] സുന്നീ കൈ കെട്ടൽ - തൗഹീദിന്റെ അശ്വഭടൻമാർ ആകാശത്തും ഭൂമിയിലും കാവൽ നിന്ന ങ്ങടെ സമ്മേളനത്തിലെങ്ങിനെ സംഭവിച്ചു? നരകത്തിൽ പോകുന്ന കൈ കെട്ടലുകാരന്റെ പിറകിൽ നിന്ന് നിസ്കരിക്കാമോ?ആ നിസ്കാരം ശെരിയാകുമോ? അതോ - *നരകത്തിൽ* *വഹാബികൾക്ക്* *സംവരണമുണ്ടോ* *?* ആകെപ്പാടെ തംസയം!ങ്ങള് ഒന്ന് തീർത്ത് തന്നാളീൻ മൗലവിമാരേ? സംഗതി - പരമരഹസ്യമായിരുന്നെങ്കിലും ജിന്ന് സഹായിച്ചിട്ടാണോ എന്തോ - ആകെ പരസ്യമായി!!! '''മ്മടെ സമ്മേളനത്തിനിനി അറബിയെ വിളിക്കണ്ട- ഫോട്ടോയും വീഡിയോയും വേണ്ട-കൈ കെട്ടിയില്ലെങ്കിലും കുഴപ്പമില്ലല്ലോ- കൈ കെട്ടിന്റെ സ്റ്റൈ ൽ മാറ്റിയാലെന്താ'''- തുടങ്ങിയ നൂറുകൂട്ടം കോമഡികളുമായി കുഞ്ഞാടുകൾ കനത്ത ബാറ്റിംഗിലാണ്! മൗലവിമാരേ....ഫിർഔൻ കൈ കെട്ടിയതുപോലെ ലോകത്ത് കൈ കെട്ടുന്ന ഏക വിഭാഗം ങ്ങള് മാത്രമാണ്. മക്കത്തില്ല ! മദീനത്തില്ല! ലോകത്തൊരിടത്തുമില്ല!വഹാബിപ്പള്ളിയിലല്ലാതെ! ഫിർഔനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ഈ കൈ കെട്ടൽ ങ്ങടെ സിംബലാണ്. അടുത്ത തൗഹീദ് അപ്ഡേഷനിലെന്നല്ല- ഒരപ്ഡേഷനിലും ഈ സിംബൽ ഒഴിവാക്കരുത്. മക്കത്തില്ലെങ്കിലെന്താ.... മദീനത്തില്ലെങ്കിലെന്താ...... അല്ലേലും മക്കത്ത് മഴ പെയ്യണതിന് മുക്കത്ത് കുട പിടിക്കേണ്ടതില്ലല്ലോ!..... ന്നാലും മ്മടെ സലഫിപ്പള്ളിയിലും ഫിർഔന്റ അടുത്തും സംഗതി ഉണ്ട്..... പിന്നെ- മൗലവീ.... ങ്ങള് ങ്ങ് അടുത്ത് ബന്നാളീ..... പരമരഹസ്യമാ..... അല്പം അകന്ന് നിക്കണ ങ്ങള് കേക്കൂന്ന് ബിചാരിച്ച് രഹസ്യം പറഞ്ഞ് നരകത്തിപ്പോകാൻ മ്മളെക്കൊണ്ടാകൂല...! ആ കഴിവ് പടച്ചോന് മാത്രമുള്ളതിനാൽ ശിർക്കാകുമെന്ന് ങ്ങള് മ്മടെ മറ്റേ കുന്ത്രാണ്ടത്തിലെഴുതി ബച്ചത് മറന്നോ..... അതേ.... ഫിർഔന്റെ കൈ കെട്ടൽ കണ്ടത് മുതൽ മ്മടെ കൂട്ടത്തിലെ ചില '''വർഗ വഞ്ചകൻമാർ''' കൈ ,നെഞ്ചിന്റെ മേലേന്ന് ലേസം കീപ്പോട്ടെറക്കിത്തൊടങ്ങിക്ക്ണ്.... അത് മ്മക്ക് അപകടം ചെയ്യും. മാത്രവുമല്ല ദിവസവും തൗഹീദ് മാറ്റുകയാണെന്നും പറഞ്ഞ് ചിലർ കളിയാക്കലും തൊടങ്ങീക്ക്ണ്... ഐറ്റീങ്ങടെ ചെവീല് ഇതെങ്ങാനുമെത്തിയാ പിന്നെ പറയണ്ട !!! പുകില് !!! അതു കൊണ്ട് മക്കത്തില്ലേലും ബേണ്ടീലാ-മദീനത്തില്ലേലും ബേണ്ടീലാ... ങ്ങള് ഫിർഔൻ ചെയ്ത മാതിരി ചെയ്താ മതി..... അതു മാറ്റണ്ട..... അതാ ങ്ങടെ സേഫ്റ്റി .... ഇവിടെയും അങ്ങേ ലോകത്തും....❗❗❗


സ്ത്രീകളുടെ വസ്ത്രം-മതങ്ങൾക്ക് എന്താണ് പറയാനുള്ളത്?

ഇസ്ലാം സ്ത്രീകളെ പർദ്ദക്കകത്ത്‌ പൊതിഞ്ഞു വെക്കുന്നു. മറ്റു മതങ്ങൾ സ്ത്രീകൾക്ക്‌ അവർക്കിഷ്ട്ടപ്പെട്ട വസ്ത്രം ധരിക്കാൻ അനുവാദം നൽകുന്നുണ്ടോ?

എന്തു കൊണ്ടാണു തല പോലും മറക്കാൻ ഇസ്ലാം സ്ത്രീകളോട്‌ കൽപ്പിക്കുന്നത്‌ എന്ന്  ചില യുക്തിവാദികളും മതേതരൻമാരും ഇസ്ലാമിക-ക്രിസ്തീയ വിമർശകരും ചോദിക്കാറുണ്ട്‌. വസ്ത്ര ധാരണം മറ്റു മതങ്ങളിൽ എങ്ങനെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ക്രിസ്തുമതത്തിൽ

" സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കിൽ മുടി മുറിച്ചു കളയട്ടെ , മുടി മുറിച്ച്‌ കളയുന്നതും തല ക്ഷൗരം ചെയ്യുന്നതും അവൾക്ക്‌ ലജ്ജയാണെങ്കിൽ അവൾ ശിരോവസ്ത്രം ധരിക്കട്ടെ. " (1കൊറിന്ത്യൻസ്‌ 11:6)

" സ്ത്രീ പുരുഷൻെറയൊ പുരുഷൻ സ്ത്രീയുടെയൊ വസ്ത്രം ധരിക്കരുത്‌. അപ്രകാരം ചെയ്യുന്നവൻ നിൻെറ ദൈവമായ കർത്താവിനു നിന്ദ്യരാണു. " (ആവർത്തന പുസ്തകം 22:5)

"സ്ത്രീകൾ വിനയത്തോടും വിവേകത്തോടും ഉചിതമായ വിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്ന് ഞാൻ ഉപദേശിക്കുന്നു , പിന്നിയ മുടിയൊ ,സ്വർണ്ണമൊ രത്നങ്ങളൊ വിലയേറിയ ഉടയാടകളൊ അണിഞ്ഞ്‌ തങ്ങളെ തന്നെ അലങ്കരിക്കരുത്.‌ "
(1 തിമോത്തയസ്‌ 2:9 )

ഹൈന്ദവ ഗ്രന്ഥങ്ങളിൽ

" ദൈവം നിന്നെ സ്ത്രീയായി സൃഷ്ട്ടിച്ചിരിക്കുന്നു. നീ നിൻെറ ദൃഷ്ടി താഴ്ത്തുകയും മനുഷ്യരുടെ നേർക്ക്‌ നോക്കാതിരിക്കുകയും കാലുകൾ അടുപ്പിച്ച്‌ വെക്കുകയും വസ്ത്രം വെളിപ്പെടുത്താതിരിക്കുകയും മൂടുപടം ഉപയോഗിക്കുകയും ചെയ്യുക " ( ഋഗ്വേദ  8:33:19-20)

രാമൻ പരശുരാമനെ കണ്ടപ്പോൾ സീതയോടായി പറയുന്നു  " സീതാ നീ മൂടുപടം ഉപയോഗിക്കുകയും നീ നിൻെറ ദൃഷ്ട്ടി താഴ്ത്തുകയും ചെയ്യുക." (മഹാവീർ ചരിത ആക്റ്റ്‌ 2 പേജ്‌ 71)

"പുരുഷന്മാർ സ്ത്രീകളുടെ വസ്ത്രം ധരിക്കരുത്‌." ( ഋഗ്വേദ 10:85:30)

എന്താണു നമുക്കിതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്‌?  ഹൈന്ദവവേദം മൂടുപടം ധരിക്കാൻ പഠിപ്പിക്കുന്നു.  എന്നിട്ട്‌ എത്ര പേർ  മൂടുപടം ധരിക്കുന്നുണ്ട്‌ . അന്യപുരുഷനായ പരശുരാമനെ കണ്ടപ്പോൾ സീതയോട്‌ മൂടുപടം ധരിക്കാൻ പറഞ്ഞ ഭഗവാൻ  ശ്രീരാമനിൽ നല്ല ഭർത്താവിനെ കാണാൻ സാധിക്കും.

എന്നാൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ  പോയാൽ തല മറക്കുന്ന ഹൈന്ദവ സ്ത്രീകളെ കാണാൻ സാധിക്കും ഞാൻ ജോലി ചെയ്ത സമയത്ത് ഗുജറാത്തിൽ  ചിലയിടങ്ങളിൽ അന്യ പുരുഷന്മാരെ കാണുമ്പോൾ ഹൈന്ദവ സ്ത്രീകൾ മുഖം വരെ മറക്കാറുണ്ട്‌.

എന്തായാലും ഇസ്ലാമിക വിമർശകരും യുക്തിവാദികളും മതേതരൻമാരും ആധുനിക സദാചാര പോലീസുമാരും ഇതൊന്നും കാണാതെ പോകുന്നു . സ്വന്തം മത ഗ്രന്ഥത്തിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി എന്ത്‌ പറയുന്നു എന്ന് മനസ്സിലാക്കാതെ ആധുനിക വസ്ത്രധാരണത്തെ കുറിച്ച് വാചാലമാകുന്നു.

" നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു " ഖുർആൻ(33:59)

Monday, 26 March 2018

ചോദിക്കേണ്ടത് അല്ലാഹുവിനോടോ ശൈഖിനോടോ?വഹാബികളുടെ സംശയം തീർത്ത ഒറ്റമൂലി കണ്ടെത്തി!

🏉🏉🏉🏉🏉🏉🏉🏉
അല്ലാഹുവിനോട്
ചോദിക്കലാണോ നല്ലത്?
മുഹ് യിദ്ദീൻ ശൈഖിനോട്
ചോദിക്കലാണോ നല്ലത്?
➖➖➖➖➖➖➖➖
പണ്ടുമുതലേ മുജാഹിദുകൾ പഠിച്ചു വെച്ച ഒരു ചോദ്യമാണ് മുകളിൽ കൊടുത്തത്. വലിയ ഒരു ചോദ്യമായി തന്നെ ഇതിനെ വഹാബികൾ കാണാറുമുണ്ട്. എന്നാൽ ഈ ചോദ്യത്തിനു വളരെ ഭദ്രമായ ഒരു മറുപടി കെ.എൻ എമ്മിനെ വിചിന്തനം വാരികയിൽ നിന്നും എന്റെ ശ്രദ്ധയിൽ പെട്ടു. അതിവിടെ ഉദ്ദരിക്കാം നിങ്ങൾ ശ്രദ്ധിച്ചു വായിക്കുമല്ലൊ?

എന്റെ രോഗം മാറിയത് ഡോക്ടർ ചികിത്സിച്ചത് കൊണ്ടാണ് എന്നോ അല്ലാഹുവാണ് എന്റെ രോഗം മാറ്റിയത് എന്നോ ഏതാണ് പറയേണ്ടത്? എന്ന ചോദ്യത്തിന് വിചിന്തനം വാരികയിൽ വന്ന മറുപടി ഇങ്ങനെയാണ്.

"അല്ലാഹുവാണ് രോഗം മാറ്റുന്നത് എന്നാണ് മുസ് ലിംകൾ വിശ്വസിക്കേണ്ടത്. ആ വിശ്വാസത്തോടെ ഒരാൾ ഒരു ഡോക്ടറുടെ ചികിത്സ തേടുകയും സുഖപ്പെട്ടപ്പോൾ ഇന്ന ഡോക്ടർ ചികിത്സിച്ചപ്പോൾ രോഗം ഭേദമായി എന്നു പറയുകയും ചെയ്താൽ ശിർക്കാവില്ല. കാരണം രോഗം ഭേദമായ രീതി വിവരിച്ചു എന്നല്ലാതെ അല്ലാഹുവല്ല രോഗം മാറ്റിയത് എന്ന വിശ്വാസം അത് പറയുമ്പോൾ നമുക്കില്ലല്ലോ.... എങ്ങനെ പറയലാണുത്തമം എന്നതിന്, വിശ്വാസവുമായും വിശ്വാസപരമായ വ്യതിയാനവുമായും ബന്ധപ്പെട്ടു കൊണ്ടുള്ളതല്ല നമ്മുടെ വാക്ക് എന്നതിനാൽ (ഈ ചോദ്യത്തിന്) പ്രസക്തിയില്ല. നിങ്ങളുടെ രോഗം എങ്ങനെ മാറ്റി എന്ന് ഒരു സുഹൃത്ത് ചോദിക്കുന്നത് ഏത് ദൈവമാണ് അതു മാറ്റിയത് എന്ന അർത്ഥത്തിലല്ല. ചികിത്സിച്ച ഡോക്ടർ ആരായിരുന്നു എന്നറിയാനാണ്.അപ്പോൾ ഡോക്ടറുടെ പേര് പറഞ്ഞു കൊടുക്കുക അതും അല്ലാഹു വിന്റെ കഴിവിനെ നിഷേധിക്കലോ ഡോക്ടറുടെ കഴിവാണ് ഉത്തമം എന്നംഗീകരിക്കലോ അല്ല."

    വിചിന്തനം വാരിക 2008
    ജൂലൈ 11 പേ: 9

ഒന്നാവർത്തിച്ചു വായിച്ചു നോക്കൂ. ഇസ്തിഗാസ (മുഹ് യിദ്ദീൻ ശൈഖേ രക്ഷിക്കണേ...) ചെയ്ത് നമുക്ക് സഹായം ലഭിച്ചാൽ അല്ലാഹു അല്ല സഹായിച്ചത് എന്ന വിശ്വാസം നമുക്കുണ്ടോ? ഇല്ലല്ലോ പിന്നെങ്ങിനെ ശിർക്കാവൽ.
ശൈഖ് ജീലാനി നമ്മെ സഹായിച്ചു എന്ന് നാം പറയുന്നത്, ശൈഖ് ജീലാനി ദൈവമാണ് എന്നർത്ഥത്തിലുമല്ലല്ലോ  മറിച്ച് സഹായം ലഭിച്ച വഴി എന്നർത്ഥത്തിലല്ലേ.

അപ്പോൾ മൗലവി വിശദീകരിച്ച പോലെ വിശ്വാസവും വിശ്വാസപരമായ വ്യതിയാനവുമായും ബന്ധപ്പെട്ടു കൊണ്ടുള്ളതല്ല നമ്മുടെ വാക്ക് എന്നതിനാൽ ഈ ചോദ്യത്തിനും ( ശൈഖേ കാക്കണേ ...അല്ലാഹുവേ കാക്കണേ... ഏതാണ് ഉത്തമം) പ്രസക്തിയില്ല എന്ന് വരും.

വഹാബികൾ അവരുടെ പ്രസിദ്ദീകരണങ്ങൾ തന്നെ ഒന്ന് ചിന്തയോടെ വായിച്ചിരുന്നെങ്കിൽ!!

✍ Aboohabeeb payyoIi
🌹🌹🌹🌹🌹🌹🌹🌹

സ്ത്രീ ജുമുഅ ജമാഅത്തും 10 കോടിയും ആവിയാകുന്ന തെളിവുകളും!

🏐🏐🏐🏐🏐🏐🏐🏐
മൂന്നാം ചോദ്യവും
പത്ത് കോടിയും.
✉✉✉✉✉✉✉✉
പത്ത് കോടി ഇനാം പ്രഖ്യാപിച്ചു കൊണ്ട് പേരോട് ഉസ്താദ് ഇറക്കിയ നോട്ടീസിലെ മൂന്നാം ചോദ്യം ഇതായിരുന്നു: "റസൂൽ കരീം (സ) യുടെ ഭാര്യമാരിൽ ആരെങ്കിലും ഏതെങ്കിലും പള്ളിയിൽ അന്യപുരുഷന്മാരോട് കൂടെ ജുമുഅ: ജമാഅത്തിന് പങ്കെടുത്തതായി തെളിയിച്ചാൽ."

ഇതിന് മൗലവിമാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
"പേരോടിന്റെ മൂന്നാമത്തെ വാദം റസൂൽ കരീം (സ) യുടെ ഭാര്യമാരിൽ ആരെങ്കിലും ഏതെങ്കിലും പള്ളിയിൽ അന്യപുരുഷന്മാരോട് കൂടെ ജുമുഅ: ജമാഅത്തിൽ പങ്കെടുത്തിട്ടുണ്ടോ?എന്നതാണ്. റസൂൽ(സ) യുടെ ഭാര്യമാർ ചെയ്തെങ്കിലേ ഇസ്ലാമിൽ ഒരു കാര്യം അനുവദനീയമാവുകയുള്ളൂ എന്ന ഖളിയ്യ എവിടെ നിന്നാണ് പേരോടിന് കിട്ടിയതെന്നറിയാൻ താൽപര്യമുണ്ട്.ഉസൂലിന്റെ ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ അങ്ങിനെ പറഞ്ഞിട്ടുണ്ടൊ?"

        അൽ ഇസ്‌ലാഹ്
        പു: 2 ല: 1 പേ: 9

അണികൾക്ക് തൃപ്തിയാവാൻ ഇതൊക്കെ മതി. മറുപടിയിൽ മൗലവി ചെറിയൊരു വലിയ തട്ടിപ്പ് നടത്തിയിട്ടുണ്ട് അത് നിങ്ങൾ ശ്രദ്ധിച്ചോ?
പെണ്ണ് പള്ളിയിലേക്ക് പോകൽ സുന്നത്താണ് എന്നാണ് മൗലവിമാരുടെ വാദം എന്നിട്ടിവിടെ 'അനുവദനീയമാവാൻ " റസൂൽ(സ)ന്റെ ഭാര്യമാർ പോയി എന്ന് തെളിയണോ എന്നാക്കി ലഘൂകരിച്ചു.

സ്ത്രീകൾക്ക് പള്ളിയിൽ പോകൽ സുന്നത്തായ കാര്യമാണെങ്കിൽ / വല്ല പുണ്യവും ഉണ്ടെങ്കിൽ റസൂൽ (സ) യുടെ ഭാര്യമാരും മക്കളും പോകാതിരിക്കില്ലല്ലോ? ഇമാം ശാഫിഈ (റ) അവരാരും പോയതായി തെളിവില്ലെന്ന് എടുത്തു പറയുകയും ചെയ്തു.ഇതിന്റെടിസ്ഥാനത്തിലാവണം ഉസ്താദിന്റെ ചോദ്യം.

മൗലവിമാർക്കുണ്ടോ ഇതിന് രേഖ കിട്ടുന്നു. അവർ ഒറ്റ തട്ട്, "ഇതെവിടുന്നാ ഈ ചോദ്യം പേരോടിന് കിട്ടിയത്?" എന്നൊരു മറു ചോദ്യത്തിൽ ഈ ചോദ്യത്തിൽ പതിരില്ലെന്നും പൊട്ടത്തരമെന്നും പറഞ്ഞ് അണികളെ സമാധാനിപ്പിച്ചു.

എന്നാൽ ഇതേ ന്യായം മൗലവിമാർ വലിയ പോയിന്റായി മറ്റൊരു സ്ഥലത്ത് ഉപയോഗിച്ചു. അതായത്, ആമിനാവദൂദ് എന്നൊരു സ്ത്രീ ഖത്തീബായി മിമ്പറിൽ കയറി ഇത് ഇസ്ലാമികമായി ശരിയാണോ എന്ന് മൗലവിമാരോട് ചോദ്യം വന്നു. അപ്പോൾ അവരുടെ മറുപടി പേരോട് ഉസ്താദ് പറഞ്ഞപോലെ നബി(സ)യുടെ ഭാര്യമാർ, മക്കൾ ചെയതില്ലല്ലോ അത് കൊണ്ടത് സാധൂകരിക്കപ്പെടില്ലാന്ന്.

ശബാബിൽ വന്ന മറുപടി വായിക്കൂ..
" സത്യവിശ്വാസികളുടെ മാതാക്കൾ എന്ന് വിളിച്ച് മുസ്ലിം സമൂഹം മുഴുവൻ അംഗീകരിക്കുന്ന മഹതി കളാണല്ലൊ പ്രവാചക പത്നിമാർ. അത് പോലെ എല്ലാവരും ആദരിക്കുന്ന മഹതിയാണ് പ്രവാചക പുത്രി ഫാതിമ (റ). എന്നാൽ ഇവരെയൊന്നും സ്വഹാബികൾ ഇമാമുകളോ ഖതീബുമാരോ ആയി നിയോഗിച്ചിട്ടില്ല. അക്കാലം മുതൽ സമീപ കാലം വരെയും മുസ്ലിം ലോകം തർക്കംകൂടാതെ അംഗീകരിച്ചു പോരുന്ന നിലപാടാണ് പുരുഷന്മാർ മാത്രം ഖതീബുമാരായി കൊണ്ട് ജുമുഅ നമസ്കാരത്തിന് നേതൃത്വം വഹിക്കുക എന്നത് അതിനു വിരുദ്ധമായ ഒരു നിലപാട് ഒരു കാരണവശാലും സാധൂകരിക്കപ്പെടാവുന്നതല്ല."

    ശബാബ് വാരിക
    2008 നവം: 28 പേ: 28

ഹായ്, ഇതേ നിലപാട് തന്നെയല്ലേ സ്ത്രീകൾ പള്ളിയിൽ പോകുന്ന വിഷയത്തിൽ സുന്നികൾ കൈകൊണ്ടത് ? അതിനനുസരിച്ചല്ലെ പേരോട് ഉസ്താദിന്റെ ചോദ്യം. അപ്പോൾ മറുപടി പറയാൻ കഴിയാതിരുന്ന മൗലവിമാർ ഈ ന്യായം പേരോടിനെവിടുന്ന് കിട്ടി? കിതാബിലുണ്ടോ? എന്നൊക്കെ മറു ചോദ്യം ചോദിച്ചു. ഇപ്പോൾ ആമിന വദൂദിന്റെ ഖുതുബ സ്വഹീഹല്ല എന്നതിനു ഇതേ ന്യായം തന്നെ സ്വീകരിക്കുന്നു.

അങ്ങനെ മൂന്നാം ചോദ്യത്തിന്റെ ഉത്തരവും അവർ തന്നെ പിൻവലിച്ചു കഴിഞ്ഞു.ഉസ്താദിന്റെ ചോദ്യങ്ങളും 10 കോടിയും അങ്ങനെ തന്നെ കിടക്കുന്നു.
✍Aboohabeeb payyoIi
🌀🌀🌀🌀🌀🌀🌀🌀

ആത്മീയ ചികിത്സ

ശരീരം സംരക്ഷിക്കാനുള്ള മനുഷ്യന്റെ തത്രപ്പാട്‌ ശ്രദ്ധേയമാണ്‌. സൗന്ദര്യവും ആരോഗ്യവും ശരീരത്തിന്റെ ഉപാധികളാകുമ്പോള്‍ ശ്രമങ്ങളേറെ അവയുടെ കാര്യത്തില്‍ നടക്കുന്നു. ആധുനിക വ്യാവസായിക രംഗത്തിന്റെ നല്ലൊരു ശ്രദ്ധ ഇപ്പോള്‍ ഇവിടങ്ങളില്‍ ചുറ്റിയാണല്ലോ. മുസ്‌ലിമിന്റെ ദിനേനെയുള്ള പ്രാര്‍ത്ഥനകളില്‍ അവന്റെയും ലോകരുടെയും ആരോഗ്യസംരക്ഷണം കടന്നുവരാറുണ്ട്‌. അതൊരു കടമയായി അവന്‍ കരുതിപ്പോരുന്നു. തിരുനബി(സ)യും അങ്ങനെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്‌. ആരോഗ്യവും അനാരോഗ്യവും പ്രധാനം ചെയ്യല്‍ ഏതൊന്നിനെയും പോലെ അല്ലാഹുവിന്റെ ഔദാര്യമാണെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കല്‍ ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗവുമാണ്‌. രോഗം വന്നാല്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ക്ക്‌ മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നു. അതില്‍ അല്ലാഹുവും അവന്റെ തിരുദൂതരും പഠിപ്പിച്ചുതന്ന മാര്‍ഗ്ഗങ്ങളാണ്‌ മുസ്‌ലിം സ്വീകരിക്കേണ്ടത്‌. ആത്മീയവും ഇന്ന്‌ ഏറെ പ്രചാരം കിട്ടിയ ചികിത്സാരീതികളും(ആധുനിക മെഡിസിനെന്ന്‌ വിളിക്കാം) ഇവിടെയുണ്ട്‌.
കാര്യ കാരണബന്ധങ്ങള്‍ക്കതീതമായ മാര്‍ഗ്ഗത്തിലുള്ള ചികിത്സയാണ്‌ ആത്മീയ ചികിത്സ കൊണ്ട്‌ ഉദ്ധേശിക്കുന്നത്‌. ഹോമിയോപതി, ആയുര്‍വ്വേദം, അലോപ്പതി പോലോത്തവ ആധുനിക മെഡിസിന്റെ താവഴിയായി കരുതിപ്പോരുന്നു. ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഗ്രീക്ക്‌ ഫിസിഷ്യന്‍ ഹിപ്പോക്രാറ്റിസ്‌ (ബി.സി. 640-377) ആണ്‌ യുക്തിസഹമായ ഒരടിസ്ഥാനം ആധുനിക ചികിത്സാശാസ്‌ത്രത്തിന്‌ നല്‍കിയത്‌. ഇന്ത്യയിലെ പാരമ്പര്യ വൈദ്യശാസ്‌ത്രമാണ്‌ ആയുര്‍വേദം. പുരാണത്തിലെ ദേവന്‍മാരുടെ ഭിഷ്വഗ്വരനായ'ധന്വന്തരി'യാണ്‌ ഇതിന്റെ ഉപജ്ഞാതാവ്‌. 'ഉഷ്‌ണം-ഉഷ്‌ണേനശാന്തി' എന്ന തത്വത്തെ അടിസ്ഥാനമാക്കി 1796-ല്‍ സാമുവല്‍ ഹനിമന്‍ രൂപപ്പെടുത്തിയെടുത്ത ചികിത്സാ സമ്പ്രദായമാണ്‌ ഹോമിയോപതി. പാരമ്പര്യേതര വൈദ്യശാസ്‌ത്രത്തിന്റെ ഉയര്‍ച്ചയോടെ ഹോമിയോപതിക്ക്‌ ജീവന്‍ ലഭിച്ചിട്ടുണ്ട്‌.
മനുഷ്യ ശരീരം അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ ഒന്നാണ്‌. അതിനെ ശാസ്‌ത്രീയമായി സംവിധാനിച്ച സ്രഷ്‌ടാവ്‌ എത്ര പരിശുദ്ധന്‍! സങ്കീര്‍ണ്ണമായ രോഗങ്ങള്‍ക്ക്‌ നിസാരമായ ചികിത്സയാണ്‌ ആത്മീയ ചികിത്സ. വാതരോഗങ്ങള്‍, ദന്തരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, ആസ്‌ത്മ, ക്ഷയം, പ്രമേഹം, രക്തസമ്മര്‍ദ്ദം, കേന്‍സര്‍, സാംക്രമിക രോഗങ്ങള്‍ എന്നിങ്ങനെ രോഗങ്ങള്‍ ഒട്ടനവധിയാണ്‌. അതിസങ്കീര്‍ണ്ണമായ രോഗങ്ങളും മാറാവ്യാധികളും നിമിഷങ്ങള്‍ക്കകം ഭേദമാകുന്ന ആത്മീയ ചികിത്സയെ നിഷേധിക്കുവാന്‍ മതവിശ്വാസമുള്ളവര്‍ക്ക്‌ സാധ്യമല്ലല്ലോ. രോഗ ശമനം രോഗിയുടെ മനസ്സുമായി ബന്ധപ്പെട്ടതാണ്‌. "അറിയുക! ദൈവസ്‌മരണകൊണ്ടല്ലാതെ ഹൃദയശാന്തി ലഭ്യമല്ല(അല്‍ റഅദ്‌:28). ന്യൂയോര്‍ക്കിലെ റോക്കര്‍സ്റ്റര്‍ സര്‍വ്വകലാശാല മനശ്ശാസ്‌ത്ര വിഭാഗം മേധാവി പ്രൊ. റോബര്‍ട്ട്‌ ആര്‍ഡറുടെ ഗവേഷണഫലം, അതേ യൂണിവേഴ്‌സിറ്റിയിലെ തന്നെ പ്രതിരോധശാസ്‌ത്ര മേധാവി ടെറിസ്‌കാര്‍ അതിന്‌ അടിവരയിട്ട്‌ പറഞ്ഞു: "രോഗിയുടെ മനസ്സ്‌ മാറ്റിയെടുത്താല്‍ ഒരു ഗ്ലാസ്‌ വെള്ളം കൊണ്ട്‌ എത്ര മാരകമായ അസുഖവും സുഖം പ്രാപിക്കുന്നതാണ്‌."
വായിച്ചു പോയ ഒരു സൂഫിക്കഥ ഇങ്ങനെയാണ്‌. കവി ഡോക്‌ടറുടെ അടുത്ത്‌ ചെന്ന്‌ തന്റെ രോഗം വിവരിച്ചു. "എന്റെ ശരീരമാസകലം വേദനിക്കുന്നു" കവി ഡോക്‌ടറോട്‌ പറഞ്ഞു. ഡോക്‌ടര്‍ അയാളെ മുഴുവന്‍ പരിശോധിച്ചു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. "താങ്കള്‍ പുതിയ വല്ലതും എഴുതിയിട്ടുണ്ടോ?" ഡോക്‌ടര്‍ ചോദിച്ചു. "അതെ" കവി മറുപടി പറഞ്ഞു. "ദയവായി അവ എനിക്കൊന്ന്‌ ചൊല്ലിത്തന്നാലും" ഡോക്‌ടര്‍ ആവശ്യപ്പെട്ടു. അയാള്‍ തന്റെ പുതിയ കവിതകള്‍ ഓര്‍മ്മയില്‍ നിന്നെടുത്ത്‌ മുഴുവന്‍ ചൊല്ലി. "ഇപ്പോള്‍ താങ്കളുടെ അസുഖം മാറിയിരിക്കുന്നു. സമ്പൂര്‍ണ്ണ ആരോഗ്യവാനാണ്‌". ഡോക്‌ടര്‍ പറഞ്ഞു. കവി സന്തോഷത്തോടെ തിരിച്ച്‌ പോയി.
ആത്മീയ ചികിത്സ
ഭൗതിക ചികിത്സയിലെന്ന പോലെ ആത്മീയ ചികിത്സയിലും അനുവദനീയമായതും അല്ലാത്തവയുമുണ്ട്‌. അമുസ്‌ലിം മന്ത്രവാദികളെയും ജോത്സ്യന്‍മാരെയും മാരണക്കാരെയും സമീപ്പിക്കുക, അമ്പലങ്ങളിലെ പൂജകളിലും ക്രിസ്‌ത്യന്‍ ധ്യാനങ്ങളിലും പങ്കെടുക്കുക, അവിടങ്ങളിലേക്ക്‌ നേര്‍ച്ചകളും വഴിപാടുകളും നേരുക തുടങ്ങിയവ ഇസ്‌ലാം കര്‍ശനമായി നിരോധിച്ചതാണ്‌. ചൂഷണങ്ങള്‍ കടന്ന്‌ വരാന്‍ പറ്റുന്ന എളുപ്പമാര്‍ഗ്ഗമാണ്‌ ആത്മീയ മേഖല. കപടപ്രവര്‍ത്തനങ്ങളിലൂടെയും ജിന്ന്‌-കുട്ടിച്ചാത്തന്‍ സേവയിലൂടെയും ആത്മീയത ചമയുന്നവരെ സൂക്ഷിച്ചേ പറ്റൂ. ഖുര്‍ആനും നബി(സ) പഠിപ്പിച്ച ദിക്‌റുകളും ദുആകളും മന്ത്രിച്ച്‌ ചികിത്സിക്കുന്നതിനാണ്‌ ചുരുങ്ങിയ വാക്കില്‍ ആത്മീയ ചികിത്സ എന്ന്‌ പറയുന്നത്‌. "അല്ലാഹു എന്നെ സൃഷ്‌ടിക്കുകയും നേര്‍വഴിയിലേക്ക്‌ മാര്‍ഗ്ഗ ദര്‍ശനം നല്‍കുകയും ചെയ്‌തിരിക്കുന്നു. അവന്‍ ആഹാരപാനീയങ്ങള്‍ നല്‍കുകയും രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുകയും മരണം കൊണ്ടനുഗ്രഹിക്കുകയും പിന്നീട്‌ എന്നെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു"(അശ്ശുഅറാഅ്‌:78-81). ഇബ്രാഹീം നബി(അ)ക്ക്‌ രോഗം ബാധിക്കുകയും അല്ലാഹു അത്‌ ഭേദമാക്കുകയും ചെയ്‌തിട്ടുണ്ട്‌. മഹാനായ ഇബ്‌നു കസീര്‍(റ) പറയുന്നു: ''അതായത്‌ ഞാന്‍(ഇബ്രാഹീം നബി(അ)) രോഗിയാകുമ്പോഴൊക്കെ അല്ലാഹു ചികിത്സായോഗ്യമായത്‌ കൊണ്ട്‌ എന്നെ ചികിത്സിക്കുന്നു''(ഇബ്‌നു കസീര്‍:3/447).
മൂസാ നബി(അ)യുടെ ഒരു സംഭവം ഇമാം റാസി(റ) ഉദ്ധരിക്കുന്നുണ്ട്‌. ''മൂസാ നബി(അ)ക്ക്‌ ഒരിക്കല്‍ ശക്തമായ വയറുവേദന അനുഭവപ്പെട്ടു. അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചപ്പോള്‍ മരുഭൂമിയിലെ ഒരു തരം ചെടി മരുന്നായി ഉപയോഗിക്കാന്‍ നിര്‍ദ്ദേശം കിട്ടി. മൂസാ നബി(അ) അത്‌ കഴിക്കുകയും വേദന ശമിക്കുകയും ചെയ്‌തു. പിന്നീടൊരിക്കല്‍ ഇതേ രോഗം വന്നപ്പോള്‍ പഴയ അനുഭവം വെച്ച്‌ മൂസാ നബി(അ) അതേ മരുന്ന്‌ തന്നെ കഴിച്ചു. പക്ഷേ, രോഗം ശക്തമാവുകയാണ്‌ ചെയ്‌തത്‌! മൂസാ നബി(അ) അല്ലാഹുവിനോട്‌ പരാതിപ്പെട്ടു. ''രക്ഷിതാവേ, ആദ്യം ഞാനത്‌ കഴിച്ചപ്പോള്‍ രോഗം ഭേദമായിരുന്നു. രണ്ടാമത്‌ കഴിച്ചപ്പോള്‍ രോഗം ശക്തമാവുകയാണ്‌ ചെയ്‌തത്‌.'' അല്ലാഹു പറഞ്ഞു: ''എന്റെ നിര്‍ദ്ദേശമനുസരിച്ചാണ്‌ ആദ്യം കഴിച്ചത്‌. അതു കാരണം രോഗം ഭേദമായി. എന്നാല്‍ രണ്ടാം പ്രാവശ്യം എന്റെ നിര്‍ദ്ദേശം കാത്തുനില്‍ക്കാതെ താങ്കള്‍ സ്വയം അത്‌ കഴിച്ചു. അത്‌ കൊണ്ടാണ്‌ രോഗം വര്‍ദ്ധിച്ചത്‌. നീ അറിയുക. ഭൂമിയിലുള്ളത്‌ മുഴുവനും വിനാശകാരിയായ വിഷമാണ്‌. അതിനെ നിര്‍വ്വീര്യമാക്കുന്നത്‌ എന്റെ നാമവും''(റാസി:1/152).
മേല്‍ ചരിത്രത്തില്‍ നിന്നും മൂസാ നബി(അ) ഭൗതിക ചികിത്സ നടത്തിയതായി നമുക്ക്‌ മനസ്സിലാക്കാം. ആത്മീയവും ഭൗതികവുമായ രണ്ട്‌ രോഗശമനികളെ റസൂല്‍(സ) പരിചയപ്പെടുത്തുണ്ട്‌. ''രണ്ട്‌ രോഗശമനികള്‍ നിങ്ങള്‍ ഉപയോഗിക്കുക. തേനും ഖുര്‍ആനുമാണത്‌''(ഹാകിം). മഹാനായ അയ്യൂബ്‌ നബി(അ)ക്ക്‌ ഗുരുതരമായ രോഗം പിടിപെട്ടപ്പോള്‍ ഭൗതിക ചികിത്സയില്‍ അഭയം തേടാതെ വെറും ആത്മീയ ചികിത്സ നടത്തിയതായി ചരിത്രത്തില്‍ കാണാവുന്നതാണ്‌.
വാദങ്ങള്‍ യുക്തിയാകുമ്പോള്‍
ഇംഗ്ലീഷ്‌ മരുന്ന്‌ കഴിച്ചാല്‍ രോഗം ഭേദമാകും. ഖുര്‍ആന്‍ കലക്കി കുടിച്ചാല്‍ ഭേദമാകില്ല, കുറ്റം വരെ കിട്ടും. പരിഷ്‌കരണ വാദങ്ങളുടെ പുരോഗമന ആലോചന എങ്ങനെയുണ്ട്‌? പരിശുദ്ധ ഖുര്‍ആനും തിരുഹദീസും അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്‌ വരെ അതിനുവേണ്ടിയാണ്‌. പ്രമാണങ്ങള്‍ വളച്ചൊടിച്ച്‌ അതിന്‌ വേണ്ടി ഉപയോഗിക്കുന്നു. ഈജിപ്‌ഷ്യന്‍ യുക്തിവാദം ഇസ്‌ലാമിക ലോകത്തിന്‌ നല്‍കിയ ദുരന്തമാണിത്‌. പണ്ട്‌ യൂറോപ്പില്‍ ക്രൈസ്‌തവ പൗരോഹിത്യം നിലനിന്നിരുന്നത്‌ പോലെ നമുക്കിടയിലിപ്പോള്‍ ശാസ്‌ത്ര പൗരോഹിത്യമാണ്‌ മികച്ച്‌ നില്‍ക്കുന്നത്‌. ശാസ്‌ത്രം എന്ത്‌ പറഞ്ഞാലും ശരി. ഇന്നലെ പറഞ്ഞത്‌ ഇന്ന്‌ മാറ്റിപ്പറഞ്ഞാലും നമുക്ക്‌ സ്വീകാര്യമാണ്‌. ഖുര്‍ആനും തിരുനബിയും പറഞ്ഞതും കല്‍പിച്ചതും പലപ്പോഴും യുക്തിയുടെ അളവുകോലില്‍ തള്ളിപ്പോകുന്നു. പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ കരങ്ങളാണ്‌ ഇവിടെ കറുത്ത്‌ നില്‍ക്കുന്നത്‌. ഖുര്‍ആന്റെയും സുന്നത്തിന്റെയും ഉള്ളടക്കങ്ങളില്‍ സകല ആശ്വാസവും കണ്ടെത്തിയിരുന്ന ഒരു ജനതയുടെ വിശ്വാസം സംശയങ്ങളുടെ നിഴലില്‍ നിര്‍ത്തി.
പ്രസവ വേദന തുടങ്ങിയാല്‍ മന്ത്രിച്ചൂതിയ വെള്ളവും നഫീസത്ത്‌ മാലയും മരുന്നായി കണ്ടിരുന്ന തലമുറ ഇന്നലെകളിലെ സുഗന്ധമായിരുന്നു. പാമ്പ്‌ കടിയേറ്റാല്‍ ഓടിച്ചെന്നിരുന്നത്‌ തങ്ങളുപ്പാപ്പാന്റെ അടുത്തേക്കായിരുന്നു. പുതിയ വള്ളവും വലയും ഇറക്കുന്ന മുക്കുവന്റെ ആശ്വാസം ഉസ്‌താദിന്റെ മന്ത്രിച്ചൂത്തിലായിരുന്നു. നൂറ്റാണ്ടുകള്‍ തുടര്‍ന്ന്‌ പോന്ന ഒരു പൈതൃകത്തിന്‌ 'യുക്തി' മുറിവേല്‍പിച്ചപ്പോള്‍ സംഭവിച്ചത്‌, ആധുനികതയുടെയും ഉപഭോഗ സംസ്‌കാരത്തിന്റെയും കടന്ന്‌ കയറ്റമായിരുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലുകളില്‍ പ്രസവം നടത്തിയാലേ സുഖപ്രസവമാകൂ എന്നതല്ലേ സമുദായത്തിന്റെ ഇപ്പോഴത്തെ ചിന്ത. ആള്‍ദൈവങ്ങക്കും വ്യാജ കൂടാരങ്ങള്‍ക്കും ആളെ കിട്ടിയത്‌ മതത്തിന്റെ യഥാര്‍ത്ഥ ആത്മീയത നശിപ്പിക്കാനുള്ള ശ്രമം നടന്നപ്പോഴായിരുന്നു. ആത്മീയതക്കെതിരെ കലാപം നടത്തുന്നവര്‍ക്ക്‌ ആത്മീയ ചികിത്സയും അന്യമായിരിക്കും.
ആത്മീയ ചികിത്സയുടെ പ്രത്യയശാസ്‌ത്രം
" സത്യവിശ്വാസികള്‍ക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ച്‌ കൊണ്ടിരിക്കുന്നു". (അല്‍ ഇസ്‌റാഅ്‌:82) ഈ ആയത്തിനെ വിശദീകരിച്ച്‌ ഇമാം റാസി(റ) എഴുതുന്നു: "അറിയുക! തീര്‍ച്ചയായും ഖുര്‍ആന്‍ ആത്മീയ രോഗങ്ങള്‍ക്ക്‌ പ്രതിവിധിയാണ്‌. ഒപ്പം ശാരീരിക രോഗങ്ങള്‍ക്കും. ഖുര്‍ആന്‍ പാരായണം കൊണ്ട്‌ തബര്‍റുക്‌ എടുക്കല്‍ നിരവധി ശാരീരിക രോഗങ്ങള്‍ക്ക്‌ പ്രതിവിധിയാണ്‌"(തഫ്‌സീറുല്‍ കബീര്‍:21/34). ഇമാം ഖുര്‍ത്വുബി(റ) തന്റെ ജാമിഉലി അഹ്‌കാമില്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. " അറിവില്ലായ്‌മ, സന്ദേഹം തുടങ്ങിയവ ഹൃദയ രോഗങ്ങളെ വിപാടനം ചെയ്യുക വഴി ഖുര്‍ആന്‍ മനസുകള്‍ക്ക്‌ ശമനമാകുന്നു. ഖുര്‍ആന്‍ ആയത്തുകള്‍ കൊണ്ടുള്ള മന്ത്രം, ഉറുക്ക്‌ എന്നിവ മൂലം ഭൗതിക രോഗങ്ങള്‍ക്കും ശമനമാകുന്നു"(ഖുര്‍ത്വുബി:10/315). " ഇസ്‌റാഅ്‌ സൂറത്തിലെ 82-ാം സൂക്തം വൃത്തിയുള്ള പാത്രത്തിലെഴുതി തെളിഞ്ഞ വെള്ളം കൊണ്ട്‌ മായ്‌ച്ച്‌ കുടിക്കപ്പെടാറുണ്ട്‌"(ഖുര്‍ത്വുബി:10/317).
ഒരു വസ്‌തുവിനും സ്വന്തമായി ഒരു കഴിവും ഇല്ലെന്നാണ്‌ മുസ്‌ലിമിന്റെ വിശ്വാസം. മരുന്ന്‌ കഴിക്കുമ്പോള്‍ രോഗശമനമുണ്ടാകുന്നത്‌ ആ മരുന്ന്‌ മാത്രം കാരണമായല്ല, മറിച്ച്‌ അല്ലാഹു അതിനെ ഒരു കാരണമായി നിശ്ചയിച്ചുവെന്ന്‌ മാത്രം. ഏത്‌ മരുന്ന്‌ കഴിച്ചാലും അല്ലാഹുവിന്റെ'ഖളാഅ്‌' ഉണ്ടെങ്കില്‍ മാത്രമേ രോഗശമനം ലഭിക്കൂ എന്നതാണ്‌ മുസ്‌ലിം ലോകത്തിന്റെ വിശ്വാസം. അല്ലാഹുവിന്റെ 'ഖളാഇ'ല്ലാതെ രോഗശമനമുണ്ടാകില്ല എന്നതിന്‌ മൂസാ നബി(അ)യുടെ ചരിത്രത്തില്‍ നിന്ന്‌ നമുക്ക്‌ വ്യക്തമായി. ഈ വിഷയത്തില്‍ ഭൗതികവും ആത്മീയവുമായ ചികിത്സകള്‍ സമമാണ്‌. രണ്ട്‌ നിലക്കും ഭേദമാകാന്‍ അല്ലാഹുവിന്റെ 'ഖളാഅ്‌' വേണം. നബി(സ) പറഞ്ഞു: " എല്ലാ രോഗത്തിനും ശമനമുണ്ട്‌. രോഗമുണ്ടായാല്‍ മരുന്ന്‌ കഴിക്കുക, അല്ലാഹുവിന്റെ അനുമതിയോടെ ശമനമുണ്ടാകും"(മുസ്‌ലിം). "മരുന്നുകള്‍ ഉപയോഗിക്കുമ്പോഴും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും അവനോട്‌ ദുആ ചെയ്യുകയും വേണം. രോഗികള്‍ ശ്രദ്ധിക്കേണ്ട മര്യാദകളുടെ കൂട്ടത്തില്‍ ഇക്കാര്യം പണ്ഡിതന്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌" (ഇഹ്‌യ:2/209).
മന്ത്രം
നബി(സ)യുടെ കാലത്തും ശേഷമുള്ള നൂറ്റാണ്ടുകളിലും പ്രചുര പ്രചാരം ലഭിച്ച ചികിത്സാ രീതിയാണ്‌ മന്ത്രം. നിബന്ധനകള്‍ പാലിക്കാത്തതിന്റെ പേരില്‍ കാലക്രമത്തില്‍ മന്ത്രം ഫലിക്കാതെ വന്നതാണ്‌ ജനങ്ങള്‍ ഭൗതിക ചികിത്സയില്‍ അഭയം തേടാന്‍ കാരണമെന്ന്‌ ഇബ്‌നു തീന്‍(റ)ഉം (ഫൈളുല്‍ ഖദീര്‍:1/491), ഇബനു ഹജര്‍(റ)ഉം (ഫത്‌ഹുല്‍ ബാരി:10/60)പറയുന്നുണ്ട്‌. മന്ത്രം അനുവദനീയമാണെന്നതില്‍ മുസ്‌ലിം ലോകത്തിന്റെ ഇജ്‌മാഉണ്ടെന്നും ഇബ്‌നു ഹജര്‍(റ) ഫത്‌ഹുല്‍ ബാരി(10/140)യില്‍ വ്യക്തമാക്കുന്നു. മന്ത്രം നിബന്ധനകള്‍ക്ക്‌ വിധേയം
ഹാഫിള്‌ ഇബ്‌നു ഹജറുല്‍ അസ്‌ഖലാനി രേഖപ്പെടുത്തുന്നു: "മൂന്ന്‌ നിബന്ധനകള്‍ പാലിക്കപ്പെട്ടാല്‍ മന്ത്രം അനുവദനീയമാണെന്നതില്‍ പണ്ഡിതന്മാരുടെ ഇജ്‌മാഉണ്ട്‌. അല്ലാഹുവിന്റെ കലാം, നാമം, വിശേഷണം എന്നിവ കൊണ്ടാവുക, മന്ത്രത്തിന്‌ സ്വയം ഉപകാരം ചെയ്യാന്‍ കഴിയില്ലെന്നും അല്ലാഹുവാണ്‌ ഉപകാര-ഉപദ്രവങ്ങള്‍ക്ക്‌ നിദാനമെന്നും വിശ്വസിക്കുക"(ഫത്‌ഹുല്‍ ബാരി:10/240). അല്ലാമാ അബൂ അബ്‌ദില്ലാഹില്‍ ഖുര്‍ത്വുബി(റ) പറയുന്നു: " മന്ത്രം മൂന്ന്‌ വിധമാണ്‌. ഒന്ന്‌ ജാഹിലിയ്യാ മന്ത്രം. അത്‌ അര്‍ത്ഥമറിയാത്തവയാണ്‌. അവ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്‌. അവ ശിര്‍ക്കോ ശിര്‍ക്കിലേക്കെത്തിക്കുവാന്‍ കാരണമാകുന്നതോ ആണ്‌. അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടുള്ള മന്ത്രമാണ്‌ രണ്ടാമത്തേത്‌. ഇത്‌ അനുവദനീയമാണ്‌. ഇത്‌ റസൂല്‍(സ) ചെയ്‌തതായി സ്ഥിരപ്പെട്ടിട്ടുണ്ടെങ്കില്‍ സുന്നത്തുമാണ്‌. മൂന്നാമത്തെ ഇനം മലക്കുകള്‍, സദ്‌വൃത്തര്‍, ബഹുമാനിക്കപ്പെടേണ്ട മറ്റു സൃഷ്‌ടികള്‍(ഉദാ:-അര്‍ശ്‌) തുടങ്ങി അല്ലാഹു അല്ലാത്തവരുടെ നാമം കൊണ്ടുള്ളത്‌. ഇവ വര്‍ജ്ജിക്കല്‍ നിര്‍ബന്ധമായതാണെങ്കില്‍ അല്ലാഹുവിലേക്ക്‌ അഭയം തേടുക, അവന്റെ നാമം കൊണ്ട്‌ തബര്‍റുക്‌ എടുക്കുക എന്നിവയിലുള്‍പെടുന്ന മശ്‌റൂഇലോ പെട്ടതല്ല. ഉപേക്ഷിക്കലാണ്‌ ഉത്തമം"(ഫത്‌ഹുല്‍ ബാരി:10/242). "ഏത്‌ രോഗത്തിനും റസൂല്‍(സ) മന്ത്രിക്കാറുണ്ടായിരുന്നു"(ഫത്‌ഹുല്‍ ബാരി:10/170).
മന്ത്രം ഖുര്‍ആന്‍ കൊണ്ട്‌
നബി(സ) പറയുന്നു: "രണ്ട്‌ രോഗശമനികള്‍ നിങ്ങളുപയോഗിക്കുക, തേനും ഖുര്‍ആനുമാണത്‌"(ഹാകിം). ഇബ്‌നു ഖയ്യിം പറയുന്നു: "വിശുദ്ധ ഖുര്‍ആന്‍ ശാരീരികവും മാനസികവും ഐഹികവും പാരത്രികവുമായ എല്ലാ രോഗങ്ങള്‍ക്കും പൂര്‍ണ്ണ ശാന്തിയാണ്‌." ഒരു സ്വഹാബിക്ക്‌ തേളിന്റെ വിഷമേറ്റപ്പോള്‍ ഫാതിഹഃ സൂറത്ത്‌ ഓതി മന്ത്രിച്ചൂതിയ സംഭവം ബുഖാരി(2/854)യും മുസ്‌ലി(2/223)മും ഉദ്ധരിക്കുന്നുണ്ട്‌. ഖുര്‍ആന്റെ ഫലസിദ്ധിയെ കുറിച്ച്‌ രണ്ട്‌ സ്‌പാനിഷ്‌ ഡോക്‌ടര്‍മാരുടെ അനുഭവം ശ്രദ്ധേയമാണ്‌. " സങ്കീര്‍ണ്ണമായ മനോരോഗ ചികിത്സക്ക്‌ ഖുര്‍ആന്‍ ഫലപ്രദമായ ഉപാധിയാണെന്ന്‌ സ്‌പാനിഷ്‌ ഡോക്‌ടര്‍മാരായ മന്‍സൂര്‍ അബ്‌ദുസ്സലാം, ഉമര്‍ അബൂതാരിഖ്‌ എന്നിവര്‍ പറയുന്നു. ഖുര്‍ആന്‍ വാക്യങ്ങള്‍ പാരായണം ചെയ്‌ത്‌ കേള്‍പിക്കുന്നതിലൂടെ പലതരം അസുഖങ്ങള്‍ ഭേദമാകുന്നു. നാലായിരം രോഗികളെ തങ്ങള്‍ ഇവ്വിധം ചികിത്സിച്ചു ഭേദമാക്കിയതായി അവര്‍ വെളിപ്പെടുത്തി. ഖുര്‍ആനെ കുറിച്ചും നബി വാക്യങ്ങളെ കുറിച്ചും വിശദമായി നടത്തിയ പഠനത്തിന്‌ ശേഷം ഇസ്‌ലാമാശ്ലേഷിച്ചവരാണ്‌ ഇരുവരും. ഖുര്‍ആനും ശാസ്‌ത്രവും തമ്മില്‍ പൊരുത്തക്കേടില്ലെന്ന്‌ കണ്ടെത്തിയപ്പോള്‍ ഇസ്‌ലാമിനോടുള്ള ആകര്‍ഷണം വര്‍ദ്ധിച്ചു. അങ്ങനെയാണ്‌ ഇസ്‌ലാമാശ്ലേഷണമുണ്ടായത്‌. ഇപ്പോള്‍ ഡോ.മന്‍സൂറും ഡോ.ഉമറും ഗ്രാനഡക്കടുത്ത്‌ ഒരു സൗജന്യ ചികിത്സാലയം നടത്തുകയാണ്‌. ആധുനിക വൈദ്യശാസ്‌ത്ര ചികിത്സാ രീതികളോടൊപ്പം ഖുര്‍ആനും അവിടെ ചികിത്സാ രീതിയാണ്‌. വിദഗ്‌ധ ഡോക്‌ടര്‍മാര്‍ വര്‍ഷങ്ങളോളം ചികിത്സിച്ചിട്ടും ഭേദമാകാത്ത എത്രയോ രോഗികളെ തങ്ങള്‍ ഖുര്‍ആനിക ചികിത്സയിലൂടെ സുഖപ്പെടുത്തിയെന്ന്‌ അവര്‍ പറയുന്നു. ചികിത്സക്കെത്തുന്നതില്‍ അധികവും മാനസിക കുഴപ്പങ്ങളുള്ളവരാണ്‌. ഖുര്‍ആനിക ചികിത്സ അവര്‍ക്ക്‌ ഏറെ ഫലപ്രദമാകുന്നു"(ചന്ദ്രിക:1988-മാര്‍ച്ച്‌ 18 വെള്ളി).
നബി(സ) പറഞ്ഞു: "ആരെങ്കിലും ഖുര്‍ആന്‍(നിസാരവും ഫലശൂന്യവുമായി ധരിച്ച്‌) കൊണ്ട്‌ സൗഖ്യം തേടാതിരുന്നാല്‍ അല്ലാഹു അവന്‌ സുഖം നല്‍കുന്നതല്ല"(ഹദീസ്‌). റബീഅ്‌(റ) പറയുന്നു: "ഞാന്‍ ശാഫിഈ(റ)യോട്‌ മന്ത്രത്തെ കുറിച്ച്‌ ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു: അല്ലാഹുവിന്റെ കിതാബ്‌, അറിയപ്പെട്ട ദിക്‌റ്‌ എന്നിവ കൊണ്ട്‌ മന്ത്രിക്കുന്നതിന്‌ യാതൊരു വിരോധവുമില്ല"(ഫത്‌ഹുല്‍ ബാരി:10/242). നബി(സ) പറഞ്ഞു: "രോഗികള്‍ ഫാതിഹയും മുഅവ്വിദതൈനിയും ഓതല്‍ അനിവാര്യമാണ്‌. ഫാതിഹ എല്ലാ രോഗത്തിനും ശാന്തിയാണ്‌"(ബൈഹഖി, ഹാകിം). ജാബിര്‍ (റ)ല്‍ നിന്ന്‌: "ഫാത്തിഹ മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനമാണ്‌"(അബ്‌വാബുല്‍ ഫറജ്‌).
പരിശുദ്ധ ഖുര്‍ആന്‍ മുഴുവനും രോഗശാന്തിയാണെങ്കിലും ചില സൂറത്തുകള്‍ക്കും സൂക്തങ്ങള്‍ക്കും മറ്റു ചിലതിനേക്കാള്‍ പ്രത്യേകതകളുണ്ടെന്നതാണ്‌ പണ്ഡിത മതം. " ആയാത്തുശ്ശിഫാഅ്‌, ആയത്തുല്‍ കുര്‍സിയ്യ്‌, മുഅവ്വിദതൈനി, ഇഖ്‌ലാസ്‌, യാസീന്‍, ഫാത്തിഹഃ എന്നിവ സ്വയം ഓതുകയോ മറ്റുള്ളവര്‍ ഓതുന്നത്‌ രോഗികള്‍ കേള്‍ക്കാന്‍ ശ്രദ്ധിക്കുകയോ ചെയ്യേണ്ടതാണ്‌"(ബിഗ്‌യ:92). ഇബ്‌നു തീമിയ്യയുടെ ശിഷ്യന്‍ ഇബ്‌നു ഖയ്യിം തന്റെ അനുഭവം വിവരിക്കുന്നു: "മക്കയില്‍ താമസിച്ച്‌ കൊണ്ടിരിക്കെ ഒരാള്‍ക്കും ചികിത്സിച്ച്‌ മാറ്റാന്‍ കഴിയാത്ത പല രോഗങ്ങളും എനിക്കുണ്ടായപ്പോള്‍ ഞാന്‍ ഫാത്തിഹഃ ഓതി മന്ത്രിച്ചു. അത്ഭുതാവഹമായ ഫലം എനിക്ക്‌ കാണാന്‍ കഴിഞ്ഞു. മാരകമായ രോഗങ്ങളുമായി എന്നെ സമീപിക്കുന്നവര്‍ക്ക്‌ ഞാനിത്‌ വിവരിച്ച്‌ കൊടുക്കുമായിരുന്നു. ഫാത്തിഹയുടെ 'ബറകത്ത്‌' കൊണ്ട്‌ അവരില്‍ ഭൂരിഭാഗത്തിന്റെയും രോഗം പെട്ടെന്ന്‌ ശമിക്കുകയുണ്ടായി"(അബ്‌വാബുല്‍ ഫറജ്‌:107).
നബി(സ)യെ ലബീദ്‌ ബ്‌നു അഅ്‌സമുല്‍ യഹൂദീ സിഹ്‌റ്‌ ചെയ്‌തതിനെ തുടര്‍ന്നാണല്ലോ മുഅവ്വിദതൈനി അവതീര്‍ണ്ണമാകുന്നത്‌. മുഅവ്വിദതൈനി അവതരിപ്പിക്കപ്പെട്ടതിന്‌ ശേഷം നബി (സ)യുടെ മന്ത്രം അത്‌ കൊണ്ടായിരുന്നു. ഈ സൂറത്ത്‌ ഒതിയാണ്‌ സിഹ്‌റ്‌ ഒഴിവാക്കിയത്‌ എന്ന്‌ ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു(ഇബ്‌നു കസീര്‍).
ആയത്തുശ്ശിഫാഅ്‌(രോഗശമന സൂക്തങ്ങള്‍)
പരിപൂര്‍ണ്ണ വിശ്വാസത്തോടെയും കൂലി പ്രതീക്ഷിച്ച്‌ കൊണ്ടുമായിരിക്കണം ഏതു സല്‍കര്‍മ്മവും. പൂര്‍ണ്ണ വിശ്വാസമില്ലാതെ ചാഞ്ചാട്ട ഹൃദയവുമായി എന്ത്‌ സല്‍കര്‍മ്മം ചെയ്‌താലും ഫലം ഉണ്ടാവുകയില്ല എന്നത്‌ ഖുര്‍ആനും ഹദീസും കൊണ്ട്‌ സ്ഥിരപ്പെട്ട സംഗതിയാണ്‌. രോഗശാന്തിക്ക്‌ ഏറ്റവും ഫലപ്രദമായ ആയത്തുകളാണ്‌ ആയാത്തുശ്ശിഫാഅ്‌(രോഗശമന സൂക്തങ്ങള്‍). ഇമാം ഖുശൈരി(റ) തന്റെ അനുഭവം വിവരിക്കുന്നു: "ഒരിക്കല്‍ എന്റെ മകന്‌ മാരകമായ രോഗം പിടിപെട്ടു. എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചപ്പോള്‍ ഞാന്‍ വളരെ വിഷമത്തിലായി. അങ്ങനെയിരിക്കെ ഒരു ദിവസം നബി(സ) തങ്ങളെ സ്വപ്‌നം കണ്ടു. നബി(സ)യോട്‌ എന്റെ കുട്ടിയുടെ രോഗവിവരം പറഞ്ഞു. അപ്പോള്‍ നബി(സ) എന്നോട്‌ ചോദിച്ചു: ആയാത്തുശ്ശിഫാഅ്‌ നിനക്കറിയില്ലേ? ഇത്രയുമായപ്പോഴേക്കും ഞാന്‍ ഉണര്‍ന്നു. തുടര്‍ന്ന്‌ ആയാത്തുശ്ശിഫാഇനെ കുറിച്ച്‌ ഞാനന്വേഷിച്ചു. തൗബ സൂറത്തിലെ 14-ാം സൂക്തം, യൂനുസിലെ 57-ാം സൂക്തം, നഹ്‌ലിലെ 69-ാം സൂക്തം, ഇസ്‌റാഇലെ 82-ാം സൂക്തം, ശുഅറാഇലെ 80-ാം സൂക്തം, ഫുസ്സിലത്തിലെ 44-ാം സൂക്തം എന്നിവയാണ്‌ ആയാത്തുശ്ശിഫാഅ്‌ എന്ന്‌ എനിക്ക്‌ മനസ്സിലായി. ഞാന്‍ അവ ഒരു പാത്രത്തിലെഴുതുകയും അത്‌ കഴുകിയ വെള്ളം എന്റെ കുട്ടിയെ കുടിപ്പിക്കുകയും ചെയ്‌തു. ഒരു ബന്ധനത്തില്‍ നിന്നും മുക്തനാകുന്നത്‌ പോലെ അവന്റെ രോഗം ഭേദമായി"(റൂഹുല്‍ മആനി:15/145, അല്‍ മവാഹിബുല്ലദുന്നിയ്യഃ:3/420, റൂഹുല്‍ ബയാന്‍:5/194). ആയാത്തുശ്ശിഫാഅ്‌ നിരവധി ശൈഖുമാര്‍ പാത്രത്തിലെഴുതി വെള്ളം കൊണ്ട്‌ മായ്‌ച്ച്‌ രോഗികള്‍ക്ക്‌ കുടിക്കാന്‍ കൊടുക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌ എന്ന്‌ ഇമാം താജുദ്ദീനുസ്സുബ്‌കി(റ) തന്റെ ത്വബഖാത്തില്‍ പറഞ്ഞിട്ടുണ്ടെന്ന്‌ റൂഹുല്‍ ബയാനി(5/194)ല്‍ വ്യക്തമാക്കുന്നു.
മന്ത്രം പ്രവാചക അദ്ധ്യാപനങ്ങളില്‍
ആഇശ (റ)യില്‍ നിന്ന്‌: മഹതി പറയുന്നു: നബി(സ)ക്ക്‌ രോഗമായാല്‍ ജിബ്‌രീല്‍ (അ) മന്ത്രിക്കാറുണ്ടായിരുന്നു. അവര്‍ പറയും ȇӣ ǡᥠ툑ퟠ棤 ߡ? 픝ퟠ棤 ԑ?ϠŐǠ͓Ϡ栔Ѹ ߡ?ڭ䠠(മുസ്‌ലിം: 13/169) നിരോധിക്കപ്പെട്ടുവെന്ന്‌ തോന്നുന്ന ഹദീസും( ᇠ튘���椠桇 퓊ў椩 മുകളിലുദ്ധരിച്ച ഹദീസും തമ്മില്‍ വൈരുദ്ധ്യമില്ല. കാരണം നിബന്ധനകള്‍ക്ക്‌ വിധേയമല്ലാത്ത മന്ത്രമാണ്‌ നിരോധിക്കപ്പെട്ടത്‌(ശറഹ്‌ മുസ്‌ലിം:13/169). മന്ത്രത്തില്‍ ഉമിനീരിന്റെ ശ്രേഷ്‌ഠത റസൂല്‍(സ)യുടെ പ്രവര്‍ത്തിയിലൂടെ വ്യക്തമാണ്‌. ആഇശഃ(റ)യില്‍ നിന്ന്‌: ä?ȭ ա젇ᡥ ڡ���擡㠟Ǥ 힦ᠡᣑ햠ȓ㠇ᡥ ʑȉ Ñ֤Ǡȑ힉 Ț֤Ǡ픝젓ޭ㤇 ȇФ ш?ബുഖാരി). 'ȑ힉 Ț֤ǧ എന്നതില്‍ നിന്ന്‌ ഉമിനീരോടു കൂടെ മന്ത്രിക്കുമ്പോള്‍ പ്രത്യേക ഫലം ലഭിക്കുമെന്ന്‌ തെളിവ്‌ പിടിക്കപ്പെട്ടു. ഇമാം നവവി(റ) പറയുന്നു: "നബി(സ) മന്ത്രിക്കുമ്പോള്‍ തന്റെ ചൂണ്ടുവിരലില്‍ അല്‌പം ഉമിനീര്‌ പുരട്ടി മണ്ണ്‌ കലര്‍ത്തി രോഗിയുടെ വേദനയുള്ള സ്ഥലത്ത്‌ തടവുമായിരുന്നു" (ഉംദത്തുല്‍ ഖാരിഅ്‌:21/269).
നബി(സ) സ്വന്തം വീട്ടുകാരെ മന്ത്രിച്ചിരുന്നു. ആഇശഃ(റ)യില്‍ നിന്ന്‌: "നബി(സ) തന്റെ വീട്ടുകാരില്‍ ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ മുഅവ്വിദതൈനി ഓതി അവരെ മന്ത്രിച്ചൂതാറുണ്ടായിരുന്നു. അവിടുത്തെ മരണ ശയ്യയില്‍ വെച്ച്‌ ഞാന്‍ ആ സൂറത്തുകള്‍ ഓതി മന്ത്രിച്ചൂതുകയും അവിടുത്തെ കരങ്ങള്‍ കൊണ്ട്‌ തന്നെ തടവിക്കൊടുക്കുകയും ചെയ്‌തു. കാരണം ആ കരങ്ങള്‍ എന്റെ കരങ്ങളേക്കാള്‍ അനുഗ്രഹീതമാണല്ലോ"(മുസ്‌ലിം:2/222). മന്ത്രത്തില്‍ ഊത്തും ഫലം ചെയ്യുമെന്ന്‌ ഈ ഹദീസ്‌ നമ്മെ പഠിപ്പിക്കുന്നു. ഇമാം നവവി(റ) പറയുന്നു: "ഖാളീ ഹുസൈന്‍ പറഞ്ഞു. ഊത്തിന്റെ ഉദ്ദേശ്യം മന്ത്രത്തോട്‌ ബന്ധപ്പെട്ട ശ്വാസം, വായു, നനവ്‌ എന്നിവ കൊണ്ട്‌ ബറകത്ത്‌ എടുക്കലാണ്‌. ദിക്‌റുകളും അസ്‌മാഉല്‍ ഹുസ്‌നയും എഴുതി മായ്‌ച്ച വെള്ളം കൊണ്ട്‌ 'ബറകത്ത്‌' എടുക്കുന്നത്‌ പോലെ. ഇമാം മാലിക്‌(റ) മന്ത്രിച്ചാല്‍ ഊതാറുണ്ടായിരുന്നു"(ശറഹ്‌ മുസ്‌ലിം:2/222) ഇമാം ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: " ആഇശാ(റ) മുഅവ്വിദതൈനി ഓതി വെള്ളത്തില്‍ മന്ത്രിച്ച്‌ കൊടുക്കുകയും അത്‌ രോഗിയുടെ മേലില്‍ കുടയാന്‍ കല്‍പിക്കാറുമുണ്ടായിരുന്നു" (ഖുര്‍ഥുബി:10/318).
അനിഷേധ്യമായ പ്രാമാണിക വസ്‌തുതകള്‍ ഇങ്ങനെ തെളിഞ്ഞ്‌ കിടക്കുമ്പോഴും ജാഹിലിയ്യാ മന്ത്രത്തെ നിരോധിച്ച ഹദീസുകള്‍ എടുത്ത്‌ കാട്ടി അല്‍പത്തരങ്ങള്‍ സൃഷ്‌ടിക്കുന്ന മതപരിഷ്‌കരണവാദികളുടെ ശ്രമങ്ങള്‍ ചില നിഗൂഢ പദ്ധതികളുടെ ഭാഗമാണ്‌. ഇസ്‌ലാമിക പ്രമാണങ്ങള്‍ വക്രീകരിക്കുന്ന ജൂത-ക്രൈസ്‌തവരുടെ പണിയാണ്‌ ഇക്കൂട്ടര്‍ ഏറ്റെടുത്ത്‌ നിര്‍വ്വഹിക്കുന്നത്‌.
ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസിനെ വേണ്ടവിധം മനസ്സിലാക്കാന്‍ അത്തരക്കാര്‍ക്ക്‌ സാധിക്കുന്നില്ല. ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്‌: റസൂല്‍ (സ) പറഞ്ഞു: " എന്റെ സമൂഹത്തില്‍ നിന്ന്‌ എഴുപതിനായിരം ആളുകള്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവര്‍ മന്ത്രിക്കുകയോ പക്ഷിശാസ്‌ത്രം നോക്കുകയോ ചെയ്യില്ല. സകലവും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നതാണ്‌" (മിശ്‌കാത്ത്‌). "മന്ത്രിക്കുകയില്ലായെന്നത്‌ കൊണ്ടുദ്ദേശിക്കുന്നത്‌ ഖുര്‍ആനല്ലാത്തത്‌ കൊണ്ടും അല്ലാഹുവിന്റെ നാമം കൊണ്ടും നിരുപാധികം മന്ത്രത്തെ സമീപിക്കാതെ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നതിലാണ്‌"(ഖുര്‍ഥുബി:5/54). ആഇശാ (റ)യില്‍നിന്ന്‌: "നബി(സ)യുടെ മരണാസന്ന രോഗത്തില്‍ മുഅവ്വിദതൈനി ഓതി ശരീരത്തില്‍ ഊതുമായിരുന്നു. റസൂലിന്‌ രോഗം കഠിനമായപ്പോള്‍ ഞാന്‍ അവ ഓതി ഊതി ബറകത്തിന്‌ വേണ്ടി നബി(സ)യുടെ കരങ്ങള്‍ കൊണ്ടുതന്നെ ശരീരത്തില്‍ തടവുമായിരുന്നു" (ബുഖാരി, ഫത്‌ഹുല്‍ബാരി:10/240).
കണ്ണില്‍ കാണാത്തതിനെ നിഷേധിക്കല്‍ യുക്തിവാദമാണെന്നതില്‍ സംശയമില്ല. ദുര്‍വ്യാഖ്യാനത്തിനിരയായ മറ്റൊരു ഹദീസ്‌. ഉത്‌ബത്‌ ബ്‌നു ആമിറില്‍ നിന്നുദ്ധരണി: ആരെങ്കിലും ശരീരത്തില്‍ രുദ്രാക്ഷം കെട്ടിയാല്‍ അല്ലാഹു അവന്റെ രോഗശമനം പൂര്‍ത്തിയാക്കിക്കൊടുക്കാതിരിക്കട്ടെ. "ആരെങ്കിലും രക്ഷാകവടി കെട്ടിയാല്‍ അവന്റെ രോഗത്തെ അല്ലാഹു സുഖപ്പെടുത്താതിരിക്കട്ടെ" (അഹ്‌മദ്‌, ഹാകിം). " ഇവിടെയും ഖുര്‍ആന്‍ കൊണ്ട്‌ മന്ത്രിച്ച ഏലസ്സും രക്ഷാകവടിയും ഒഴിവാക്കുന്നില്ല."(തൗഹീദ്‌ സമഗ്രപഠനം: സലാം സുല്ലമി 398). ഇബ്‌നു മസ്‌ഊദി(റ)ല്‍ നിന്ന്‌: റസൂല്‍(സ) പറഞ്ഞു: " 'മന്ത്രവും' 'തമാഇമും' 'തിവലത്തും' ശിര്‍ക്കാണ്‌." ഇബ്‌നു ഹജര്‍(റ) തങ്ങള്‍ ഈ ഹദീസിനെ വ്യാഖ്യാനിച്ച്‌ പറയുന്നു. " 'തമാഇമ്‌' 'തമീമത്തി'ന്റെ ബഹുവചനമാണ്‌. അപകടങ്ങളെ തടുക്കാന്‍ ഇതിന്ന്‌ ശക്തിയുണ്ടെന്ന്‌ വിശ്വസിച്ച്‌ ജാഹിലിയ്യാ കാലത്ത്‌ തലയില്‍ ബന്ധിച്ചിരുന്ന മാലയാണിത്‌. 'തിവലത്‌' സിഹ്‌റില്‍നിന്നുള്ള ഒരിനമാണ്‌. ഭര്‍ത്താവിന്റെ മുഴുവന്‍ സംതൃപ്‌തിയും തന്നിലേക്കാവാഹിക്കുവാന്‍ ജാഹിലിയ്യാ സ്‌ത്രീകള്‍ ചെയ്‌തിരുന്ന പ്രവൃത്തിയായിരുന്നു ഇത്‌. ഇവ ശിര്‍ക്കാണെന്നതില്‍ തര്‍ക്കമില്ല. ഉപകാരവും ഉപദ്രവവും അല്ലാഹുവില്‍ നിന്നല്ല എന്നും ഇവക്ക്‌ സ്വന്തമായി ദുരിതം തടയുവാനും ഉപകാരം ഉണ്ടാക്കുവാനും സാധിക്കുമെന്നവര്‍ വിശ്വസിക്കുന്നു. ഈ പറഞ്ഞതില്‍ അല്ലാഹുവിന്റെ നാമങ്ങളോ കലാമോ ഉള്‍പെടുകയില്ല" (ഫത്‌ഹുല്‍ ബാരി:10/241). ഇബ്‌നുത്തീന്‍ (റ) പറയുന്നു." 'മുഅവ്വിദതൈനി' കൊണ്ടും മറ്റു അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടുമുള്ള മന്ത്രം ആത്മീയ ചികിത്സയാണ്‌. അല്ലാഹുവിന്റെ മഹാത്മാക്കളുടെ നാവിലൂടെയാവുമ്പോള്‍ അവന്റെ സമ്മതത്തോടെ ശമനം ലഭിക്കുന്നതാണ്‌"(ഫത്‌ഹുല്‍ ബാരി:10/241).
നിഷിദ്ധമാക്കപ്പെട്ട മന്ത്രങ്ങള്‍
ഭൗതിക ചികിത്സയില്‍ ഉള്ളത്‌ പോലെതന്നെ ആത്മീയ ചികിത്സയിലും നിഷിദ്ധമാക്കപ്പെട്ടവയും അനുവദനീയമായതുമുണ്ട്‌. അബ്‌ദുല്ലാഹി ബ്‌നു മസ്‌ഊദി(റ)ല്‍ നിന്ന്‌: "മന്ത്രങ്ങളും തമാഇമും(രുദ്രാക്ഷം) തിവലത്തും (ആഭിചാരം) ശിര്‍ക്കിന്റെ ഇനമാണെന്ന്‌ നബി(സ) പറയുന്നത്‌ ഞാന്‍ കേട്ടു" (അബൂദാവൂദ്‌). "പ്രവാചകന്‍ (സ) മന്ത്രം ശിര്‍ക്കാണെന്ന്‌ പറഞ്ഞത്‌ കൊണ്ടുള്ള ഉദ്ദേശ്യം പിശാചുക്കളുടെയും ബിംബങ്ങളുടെയും നാമങ്ങള്‍ ജപിച്ചുള്ള മന്ത്രങ്ങളാണ്‌. മറിച്ച്‌ പരിശുദ്ധ ഖുര്‍ആന്‍, ദുആകള്‍ എന്നിവ കൊണ്ടുള്ള മന്ത്രങ്ങളല്ല"(ബദലുല്‍മജ്‌ഹൂദ്‌:16/213). "മന്ത്രം, തമാഇം, തിവലത്ത്‌ എന്നിവ നിരോധിച്ച്‌ കൊണ്ട്‌ വന്ന സര്‍വ്വ ഹദീസുകളുടെയും ഉദ്ദേശ്യം ശിര്‍ക്ക്‌ ഉള്‍ക്കൊള്ളുന്ന മന്ത്രങ്ങളാണ്‌ " എന്ന്‌ ശാഹ്‌ വലിയുല്ലാഹി ദ്ദഹ്‌ലവി(റ) തന്റെ പ്രസിദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു (ഹുജ്ജത്തുല്ലാഹില്‍ ബാലിഗഃ:2/194). "അല്ലാഹുവില്‍ ശിര്‍ക്ക്‌ വരാത്ത എന്ത്‌ കൊണ്ടും നീ മന്ത്രിക്കുക"(ഹാകിം) "നിങ്ങളുടെ മന്ത്രങ്ങള്‍ എനിക്ക്‌ വെളിവാക്കിത്തരുക, ശിര്‍ക്കില്ലാത്ത മന്ത്രങ്ങള്‍ തെറ്റില്ല"(മുസ്‌ലിം,അബൂദാവൂദ്‌).
കെട്ടുകളില്‍ ഊതല്‍
"കെട്ടുകളില്‍ മന്ത്രിച്ചൂതുന്ന മാരണക്കാരുടെ ശര്‍റില്‍ നിന്ന്‌ സംരക്ഷണം തേടുക"(അന്നാസ്‌). ഈ ആയത്തിനെ വ്യാഖ്യാനിച്ച്‌ ഇമാം റാസി(റ) പറയുന്നു: " കെട്ടുകളില്‍ മന്ത്രിച്ചൂതുന്നതിനെ ഖുര്‍ആന്‍ വിലക്കുന്നത്‌ അത്‌ ജനങ്ങളെ ഉപദ്രവിക്കുന്ന മാരണമായാലാണ്‌. ജനങ്ങള്‍ക്ക്‌ ഉപകാരം ചെയ്യാനായി കെട്ടുകളില്‍ മന്ത്രിച്ചൂതുന്നതിനെ ഒരിക്കലും ഖുര്‍ആന്‍ വിലക്കിയിട്ടില്ല"(റാസി:32/190). ഇമാം ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: "കെട്ടുകളില്‍ ഊതുക എന്നത്‌ കൊണ്ടുദ്ദേശിക്കുന്നത്‌ ആത്മാവുകള്‍ക്ക്‌ ദോഷകരമായി ബാധിക്കുന്ന സിഹ്‌റിനെയാണ്‌. എന്നാല്‍ ഈ ഇനം ഊതല്‍(അനുവദനീയമായത്‌) ശരീരങ്ങള്‍ക്ക്‌ നന്മ ഉദ്ദേശിച്ചുള്ളതാണ്‌. ഉപകാരപ്രദമായതിനെ ഉപദ്രവകരമായതിനോട്‌ താരതമ്യം ചെയ്യപ്പെടാവതല്ല" (ജാമിഉല്‍ ബയാന്‍:20/258).
ഏലസ്സ്‌, പിഞ്ഞാണമെഴുത്ത്‌
അംറ്‌ ബ്‌നു ശുഐബ്‌(റ) തന്റെ പിതാവില്‍ നിന്ന്‌ നിവേദനം ചെയ്യുന്നു: "നിങ്ങളില്‍ ആരെങ്കിലും ഉറക്കില്‍ പേടിച്ചാല്‍ Ú搠ȟᣇʠǡᥠǡʇ㸇ʠ㤠ۖȥ എന്ന്‌ ചൊല്ലുവീന്‍" എന്ന്‌ റസൂല്‍ (സ) പറഞ്ഞു. " അബ്‌ദുല്ലാഹി ബ്‌നു അംറ്‌ (റ) തന്റെ പ്രായപൂര്‍ത്തിയായ മക്കള്‍ക്ക്‌ ഈ ദുആ പഠിപ്പിച്ച്‌ കൊടുക്കുകയും ഒരു ഏടില്‍ എഴുതി കുട്ടികളുടെ കഴുത്തില്‍ കെട്ടുകയും ചെയ്‌തിരുന്നു" (അബൂദാവൂദ്‌, തുര്‍മുദി, മിശ്‌കാത്ത്‌:217). " ഖുര്‍ആന്‍ അല്ലാഹുവിന്റെ ദിക്‌റ്‌ എന്നിവ അനുവദനീയമായ മഷികൊണ്ട്‌ എഴുതികെട്ടിയോ വെള്ളം മായ്‌ച്‌ കുടിപ്പിച്ചോ രോഗിയെ ചികിത്സിക്കാം"(റൂഹുല്‍ ബയാന്‍:1/195)." ഇബ്‌നു ഉമര്‍ (റ) വിന്റെ മകന്‍ ഉബൈദുല്ലാഹി (റ)ന്റെ കയ്യില്‍ മന്ത്രിച്ച നൂല്‍ കെട്ടിയിരുന്നു"(ഇബ്‌നു അബീശൈബഃ:8/40). "താബിആയ സഈദ്‌ ബ്‌നുല്‍ മുസയ്യിബിനോട്‌ ഏലസ്സ്‌ കെട്ടുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഒരുവിരോധവുമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു" (മുസന്നഫ്‌:8/38, അല്‍ മജ്‌മൂഅ്‌:9/6).
ഇമാം റാസി(റ)യുടെ റിപ്പോര്‍ട്ട്‌ പ്രകാരം " അബ്‌ദുല്ലാഹിബ്‌നു അംറ്‌(റ) തന്റെ അടിമകളില്‍ നിന്ന്‌ പ്രായപൂര്‍ത്തിയായവര്‍ക്ക്‌ പഠിപ്പിച്ച്‌ കൊടുക്കുകയും അല്ലാത്തവരുടെ കഴുത്തില്‍ എഴുതിതൂക്കുകയും ചെയ്യുമായിരുന്നു"(റാസി:1/75). "ഇബ്‌നു അബ്ബാസ്‌ (റ) ന്റെ ശിഷ്യനും പ്രമുഖ താബിഉം ഖുര്‍ആന്‍ വ്യാഖ്യാതാവുമായ മുജാഹിദ്‌ (റ) ജനങ്ങള്‍ക്ക്‌ ഉറുക്ക്‌ എഴുതി കൊടുക്കാറുണ്ടായിരുന്നു" (മുസന്നഫ്‌:8/39).ഖുര്‍ആനില്‍ നിന്ന്‌ എന്തെങ്കിലും എഴുതി കുട്ടികള്‍ക്കോ മറ്റോ ഏലസ്സാക്കുന്നതില്‍ ഒരുവിരോധവുമില്ലെന്ന്‌ അബൂ ജഅഫര്‍ (റ) പറഞ്ഞു (മുസന്നഫ്‌:8/39). " ഖുര്‍ആന്‍ ആയത്തുകള്‍, ദിക്‌റുകള്‍ എന്നിവ കൊണ്ട്‌ ഏലസ്സുകള്‍ എഴുതികെട്ടുന്നത്‌ കൊണ്ട്‌ ഒരു വിരോധവുമില്ല"(ശറഹുല്‍ മുഹദ്ദബ്‌:9/66). അല്ലാമാ ആലൂസി(റ) പറയുന്നു: "ഖുര്‍ആന്‍ എഴുതി കൂട്ടിലോ മറ്റോ ആക്കി കെട്ടുന്നത്‌ ഇബ്‌നുല്‍ മുസയ്യബ്‌ അനുവദനീയമാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ലോകമുസ്‌ലിംകള്‍ അന്നും ഇന്നും ചെയ്‌ത്‌ പോരുന്ന ഒന്നാണത്‌"(റൂഹുല്‍ മആനി:5/146). ഇബ്‌നു അബ്ബാസ്‌(റ) ല്‍ നിന്ന്‌ : "പ്രസവം പ്രയാസമായ സ്‌ത്രീകള്‍ക്ക്‌ വിശുദ്ധഖുര്‍ആനിലെ രണ്ട്‌ ആയത്തുകള്‍ എഴുതുവാനും അത്‌ കുടിപ്പിക്കുവാനും കല്‍പിച്ചിരുന്നു". അയ്യൂബ്‌ (റ) പറയുന്നു: "അബൂ ഖിലാബഃ ഖുര്‍ആന്‍ എഴുതി വെള്ളം കൊണ്ട്‌ മായ്‌ച്‌ രോഗിയെ കുടിപ്പിക്കുന്നത്‌ ഞാന്‍ കണ്ടു".(അത്തിബ്ബുന്നബവി:176) ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ഖുര്‍ഥുബി(റ) ഉദ്ധരിക്കുന്നു: "ബിസ്‌മി, അഹ്‌കാഫിലെ 35-ാം സൂക്തം എന്നീ രണ്ടായത്തുകള്‍ ഒരു പ്ലൈറ്റിലെഴുതി മായ്‌ച്ച്‌ പ്രസവവേദനയുള്ള സ്‌ത്രീക്ക്‌ നല്‍കിയാല്‍ അവളുടെ പ്രസവം എളുപ്പമാകും" ( തഫ്‌സീര്‍ ജമല്‍:4/140, തഫ്‌സീര്‍ സ്വാവി:4/80).
സ്‌ത്രീകളെ മന്ത്രിക്കാന്‍ സ്‌ത്രീകള്‍ തന്നെയാണ്‌ നല്ലത്‌. ഫാത്വിമ(റ)യുടെ പ്രസവം അടുത്തപ്പോള്‍ അവരെ മന്ത്രിക്കാന്‍ ഉമ്മു സുലൈം(റ), സൈനബ(റ) എന്നിവരെ അയക്കുകയാണ്‌ നബി(സ) ചെയ്‌തത്‌. ഹഫ്‌സ(റ)ക്ക്‌ ശരീരത്തില്‍ ചെറിയ കുരുകള്‍ ഉണ്ടായപ്പോള്‍ മന്ത്രം പഠിപ്പിച്ചു കൊടുക്കാന്‍ നബി(സ) എന്നോട്‌ പറഞ്ഞുവെന്ന്‌ ശിഫാഅ്‌ ബിന്‍ത്‌ അബ്‌ദില്ലാഹ്‌(റ) പറഞ്ഞതായി അബൂദാവൂദി(റ)ന്റെയും അഹ്‌മദി(റ)ന്റെ യും ഹദീസിലുണ്ട്‌.
ആത്മീയ ചികിത്സയുടെ മൂല സ്രോതസ്സ്‌ പരിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളുമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അല്ലാമാ സുലൈമാനുല്‍ ജമല്‍(റ) പറയുന്നു: "തീര്‍ച്ചയായും ഖുര്‍ആന്‍ ശാരീരിക രോഗങ്ങള്‍ക്ക്‌ ശാന്തിയാണ്‌. പക്ഷേ, നിഷ്‌കളങ്കതയോടും തികഞ്ഞ ഏകാഗ്രതയോടും പൂര്‍ണ്ണമായും അല്ലാഹുവിലര്‍പിച്ച്‌ നിഷിദ്ധമായത്‌ ഭക്ഷിക്കാതെയും പാപക്കറ പുരളാതെയും ഹൃദയം അശുദ്ധമാകാതെയുമായിരിക്കണം ചികിത്സിക്കേണ്ടത്‌. ഖുര്‍ആന്‍ കൊണ്ട്‌ ചികിത്സിച്ച്‌ ശമനം വൈകുന്നുവെങ്കില്‍ മന്ത്രിച്ചവന്റെയോ മന്ത്രിക്കപ്പെട്ടവന്റെയോ കുഴപ്പം കാരണമാണതെന്ന്‌ ചില പണ്ഡിതന്മാര്‍ പറഞ്ഞത്‌ ഇത്‌ കൊണ്ടാണ്‌. ഭൗതിക മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ടല്ലോ" (ഹാശിയത്തുല്‍ ഹംസിയ്യഃ:63).
സിഹ്‌റിനുള്ള ചികിത്സ
നബി(സ)യെ ജൂതനായ ലബീദ്‌ ആഭിചാരം ചെയ്‌തപ്പോഴാണ്‌ മുഅവ്വിദതൈനി അവതീര്‍ണ്ണമായത്‌. സിഹ്‌റ്‌ ചെയ്‌ത സാധനങ്ങള്‍ പുറത്തെടുത്ത്‌ നശിപ്പിച്ചാണ്‌ നബി(സ)യുടെ രോഗം ചികിത്സിച്ചുമാറ്റിയത്‌. സിഹ്‌റ്‌ ചെയ്‌ത വസ്‌തുക്കള്‍ പുറത്തെടുത്ത്‌ നശിപ്പിക്കുകയാണ്‌ സിഹ്‌റിനുള്ള ഏറ്റവും നല്ല പ്രതിവിധി (ഫത്‌ഹുല്‍ ബാരി:13/147). ഇബ്‌നു ഖയ്യിം പറയുന്നു: "സിഹ്‌റ്‌ ചെയ്‌ത വസ്‌തുക്കള്‍ പുറത്തെടുത്ത്‌ നശിപ്പിക്കുകയാണ്‌ സിഹ്‌റിനുള്ള ഏറ്റവും നല്ല ചികിത്സ. നബി(സ) അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുകയും ആല്ലാഹു ദിവ്യബോധനം നല്‍കിയതനുസരിച്ച്‌ കിണറില്‍നിന്ന്‌ അതിലുണ്ടായിരുന്നത്‌ പുറത്തെടുക്കുകയും ചെയ്‌ത സംഭവം ബുഖാരിയിലുണ്ട്‌. അത്‌ ഇരുമ്പിന്റെ ചീര്‍പ്പ്‌, മുടി, ഈന്തപ്പനയുടെ ഉണങ്ങിയ ആണ്‍കുല എന്നിവയിലായിരുന്നു. അത്‌ പുറത്തെടുത്തപ്പോള്‍ കെട്ടുകള്‍ അഴിയുന്നത്‌ പോലെ നബി (സ)യുടെ വിഷമങ്ങളെല്ലാം നീങ്ങുകയായായിരുന്നു. സിഹ്‌റ്‌ ബാധിച്ചവനെ ചികിത്സിക്കാന്‍ വളരെ നല്ല മാര്‍ഗ്ഗമാണിത്‌. ചര്‍ദ്ദിച്ച്‌ കൊണ്ടും മറ്റും ശരീരത്തില്‍നിന്ന്‌ ചീത്തയായ നീര്‌, പദാര്‍ത്ഥങ്ങള്‍ എന്നിവ നീക്കുന്നതിന്‌ തുല്യമാണ്‌"(തിബ്ബുന്നബവി:125). ഇബ്‌നു ഖയ്യിം തുടരുന്നു: "സിഹ്‌റിനുള്ള ഫലപ്രദമായ ചികിത്സയില്‍ ദൈവിക മരുന്നുകളും(മന്ത്രം) പെടുന്നു. എന്നല്ല, അതാണ്‌ ഫലിക്കുന്ന മരുന്ന്‌" (തിബ്ബുന്നബവി:126). ഇബ്‌നു ഹജര്‍(റ) പറയുന്നു: "മന്ത്രം, ദുആ, കാവല്‍ ചോദിച്ചുകൊണ്ടുള്ള ദുആകള്‍ എന്നിവ കൊണ്ടെല്ലാം സിഹ്‌റ്‌ ഒഴിവാകും" (ഫത്‌ഹുല്‍ ബാരി:13/161).
നുശ്‌റത്‌(ഉഴിഞ്ഞ്‌ വാങ്ങല്‍)
സിഹ്‌റ്‌, പിശാച്‌ബാധ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ഉഴിഞ്ഞ്‌ വാങ്ങള്‍(䔑ʩപ്രധാനമാണ്‌. മഹാനായ ഇബ്‌നു ഹജര്‍(റ) തങ്ങള്‍ ഈ ചികിത്സാ രീതിയെ വിശദീകരിച്ച്‌ പറയുന്നു: "നുശ്‌റത്‌(ഉഴിഞ്ഞ്‌ വാങ്ങല്‍) സിഹ്‌റിനുള്ള ചികിത്സയില്‍ പെട്ടതാണ്‌. സിഹ്‌റ്‌ ചെയ്യപ്പെട്ട ആളില്‍ നിന്ന്‌ അത്‌ നീക്കം ചെയ്യലാണത്‌. സിഹ്‌റിനെ കുറിച്ച്‌ അറിയുന്നവര്‍ക്കേ അത്‌ കഴിയൂ. ഇമാം അഹ്‌മദ്‌(റ) നോട്‌ സിഹ്‌റ്‌ അഴിക്കുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അത്‌ തെറ്റല്ലെന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. ഇത്‌ തന്നെയാണ്‌ അവലംബാര്‍ഹമായ അഭിപ്രായം. മുസ്‌നിയും അബൂജഅ്‌ഫറും ത്വബ്‌രിയുമെല്ലാം നുശ്‌റത്‌ അനുവദനീയമാണെന്ന്‌ അഭിപ്രായമുള്ളവരാണ്‌" (ഫത്‌ഹുല്‍ ബാരി:13/161). "നുശ്‌റത്‌ രണ്ടിനമുണ്ട്‌. അതില്‍ ഒരിനമാണ്‌ തീ പുകച്ച്‌ സിഹ്‌റ്‌ ഇല്ലാതാക്കല്‍. രണ്ടു ഭാഗങ്ങളുള്ള കോടാലി ഒരു കെട്ട്‌ വിറകിനടിയില്‍ വെച്ച്‌ അതിന്‌ തീ കൊളുത്തുകയും കോടാലി നന്നായി ചൂടായാല്‍ തീയില്‍ നിന്ന്‌ ചൂടാറുന്നതിന്‌ മുമ്പ്‌ ഇതിന്മേല്‍ മൂത്രമൊഴിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്‌താല്‍ അല്ലാഹുവിന്റെ ഖളാഅ്‌ അനുസരിച്ച്‌ സിഹ്‌റ്‌ ഒഴിവാകും"(ഫത്‌ഹുല്‍ബാരി:13/162). ഉഴിഞ്ഞ്‌വാങ്ങല്‍(നുശ്‌റത്‌) രണ്ടിനമുണ്ടെന്ന്‌ പറഞ്ഞുവല്ലോ. മേല്‍ പറഞ്ഞത്‌ ഹലാലായതാണ്‌. അതേസമയം നുശ്‌റതിനെ കുറിച്ച്‌ അത്‌ പിശാചില്‍ നിന്നുള്ളതാണ്‌ എന്ന്‌ നബി(സ) പറഞ്ഞത്‌ നിഷിദ്ധമായതിനെ കുറിച്ചാണ്‌. അത്‌ പിശാച്‌ സേവയിലൂടെ ലഭിക്കുന്നതാണ്‌. ചില ഉല്‍പതിഷ്‌ണുക്കള്‍ ജാബിര്‍(റ)വില്‍ നിന്ന്‌ ഉദ്ധരിച്ച ഈ ഹദീസ്‌ ഉപയോഗിച്ച്‌ ഈ ചികിത്സ ഹറാമാണ്‌, ശിര്‍ക്കാണ്‌ എന്നെല്ലാം പറയുന്നത്‌ കേള്‍ക്കാം. ഈ വാദത്തിന്‌ അടിസ്ഥാനമില്ല.
സൗദി അറേബ്യന്‍ ഫത്‌വാ കമ്മിറ്റി പ്രസിദ്ധീകരിച്ച അല്‍ ഈളാഹുല്‍ മുബീന്‍ ലി കശ്‌ഫി ഹിയലുസ്സഹറതി വല്‍ മശ്‌ഊദീന്‍ എന്ന ഗ്രന്ഥത്തില്‍ സ്വാദിഖ്‌ ബ്‌നു ഹാജ്‌ പറയുന്നു: "നുശ്‌റത്‌ രണ്ടിനമുണ്ട്‌. ഒന്നാമത്തേത്‌ സിഹ്‌റിനെ സിഹ്‌റ്‌ കൊണ്ട്‌ ഇല്ലാതാക്കലാണ്‌. ഇത്‌ പൈശാചികവും നിഷിദ്ധവുമാണ്‌. രണ്ടാമത്തേത്‌ ഉറുക്കു കൊണ്ടും മന്ത്രം കൊണ്ടുമുള്ള ഉഴിഞ്ഞ്‌വാങ്ങലാണ്‌. നിഷിദ്ധമല്ലാത്ത മരുന്നുകളും ഇതില്‍ ഉപയോഗിക്കാവുന്നതാണ്‌. ഇത്‌ അനുവദനീയമാണ്‌"(ഫത്‌ഹുല്‍ മജീദ്‌ ശറഹു കിതാബിത്തൗഹീദ്‌:291, അല്‍ ഈളാഹുല്‍ മുബീന്‍ ലി കശ്‌ഫി ഹിയലുസ്സഹറാതി വല്‍ മശ്‌ഊദീന്‍:41,42)
പിശാച്‌ ബാധക്കെതിരെയുള്ള ചികിത്സ
ജിന്ന്‌ മനുഷ്യരെ പോലെ തന്നെ ഒരു വര്‍ഗ്ഗമാണെന്ന്‌ പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടും തിരു ഹദീസ്‌ കൊണ്ടും സ്ഥിരപ്പെട്ട വിഷയമാണ്‌. "മനുഷ്യ-ജിന്ന്‌ വര്‍ഗ്ഗങ്ങളെ എനിക്ക്‌ ആരാധിക്കാന്‍ വേണ്ടിമാത്രണ്‌ ഞാന്‍ സൃഷ്‌ടിച്ചത്‌ "(അദ്ദാരിയാത്‌:56). "തീ കൊണ്ടാണ്‌ ജിന്നുകള്‍ സൃഷ്‌ടിക്കപ്പെട്ടത്‌ "(അര്‍റഹ്‌മാന്‍:15). അത്‌ കൊണ്ട്‌ തന്നെ മനുഷ്യരെ പോലെ സ്ഥൂലശരീരം അവര്‍ക്കില്ല. " ജിന്നിനെ കുറിച്ച്‌ തന്നെയാണ്‌ ചെകുത്താന്‍, പിശാച്‌ എന്നൊക്കെ പറയുന്നത്‌. അവിശ്വാസിയായ ജിന്നിനെ പിശാച്‌ എന്ന്‌ വിളിക്കുന്നു. അല്ലാത്തവരെ ജിന്ന്‌ എന്ന്‌ മാത്രം പറയുന്നു" (ഫത്‌ഹുല്‍ ബാരി:6/265).
ദൃഷ്‌ടിയില്‍ പെടാത്തതിനെ നിഷേധിക്കുക എന്നത്‌ ദൈവനിഷേധത്തിലേക്ക്‌ നയിക്കും. അങ്ങനെയാണെങ്കില്‍ വായു, വൈദ്യുതി ഇവയൊക്കെ നിഷേധിക്കേണ്ടി വരും. "മനുഷ്യ ശരീരത്തില്‍ രക്തചംക്രമണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പിശാചിന്ന്‌ സഞ്ചാര സ്വാതന്ത്ര്യമുണ്ട്‌" (ബുഖാരി). പൈശാചിക ഉപദ്രവങ്ങളില്‍നിന്ന്‌ രക്ഷ നേടാന്‍ നബി(സ) ധാരാളം ആയത്തുകളും ഹദീസുകളും പഠിപ്പിച്ചുണ്ട്‌. നബി(സ)യുടെ കാലത്ത്‌ ഇടക്കിടെ ബോധരഹിതയായി വീഴുന്ന ഉമ്മുസഫര്‍ എന്ന സ്വര്‍ഗ്ഗീയ സ്‌ത്രീയുടെ വിവരം റസൂല്‍(സ) മനസ്സിലാക്കി ശമനം നല്‍കുന്ന സംഭവം ബുഖാരിയിലുണ്ട്‌. ഈ ഹദീസ്‌ വ്യാഖ്യാനിച്ച്‌ മഹാനായ ഇബ്‌നു ഹജര്‍(റ) തങ്ങള്‍ പറയുന്നു: "ജിന്ന്‌ ബാധ മുഖേനെയും ചിലപ്പോള്‍ ബോധക്ഷയം ഉണ്ടാകും. ദുരാത്മാക്കളില്‍ നിന്നേ ഇതുണ്ടാവുകയുള്ളൂ. ചില മനുഷ്യരില്‍ ആകൃഷ്‌ടരായതിനാലോ അല്ലെങ്കില്‍ ആ മനുഷ്യനെ ബുദ്ധിമുട്ടാക്കണമെന്ന ഉദ്ദേശ്യത്താലോ ആണ്‌ അവരിത്‌ ചെയ്യുന്നത്‌. ആദ്യത്തേത്‌(ഭൗതിക കാരണമുള്ളവ) എല്ലാ ഡോക്‌ടര്‍മാരും അംഗീകരിക്കുകയും അതിനുള്ള ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്‌. രണ്ടാമത്തേത്‌ (ജിന്ന്‌ബാധ മൂലമുണ്ടാകുന്നത്‌) കൂടുതല്‍ ഡോക്‌ടര്‍മാരും നിഷേധിക്കുന്നു വെങ്കിലും അംഗീകരിക്കുന്നവരും ഉണ്ട്‌. ഉന്നതരായ ശുദ്ധാത്മാക്കളെ മുന്‍ നിര്‍ത്തി ദുഷിച്ച ആത്മാക്കളുടെ സ്വാധീനം ചെറുക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യുകയല്ലാതെ മറ്റൊരു ചികിത്സയും ഇതിന്‌ അറിയപ്പെട്ടിട്ടില്ല. ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവായ ഹിപ്പോ ക്രാറ്റിസ്‌ ഇത്‌ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്‌.
ശരീരത്തിലെ ഘടകങ്ങള്‍ വ്യത്യാസപ്പെടുന്നത്‌ മൂലം ബോധക്ഷയം പോലോത്തതിലാണ്‌ പിശാച്‌ ബാധയുടെ കലാശം സംഭവിക്കുക. ആത്മാക്കള്‍ മുഖേനയുള്ളതാണെങ്കില്‍ ഇത്‌ ഫലിക്കുകയില്ല. ഇതില്‍നിന്ന്‌ ഉമ്മു സഫര്‍(റ)നുണ്ടായിരുന്ന ബോധക്ഷയം ജിന്ന്‌ ബാധമൂലമായിരുന്നുവെന്ന്‌ മനസ്സിലാക്കാം"(ഫത്‌ഹുല്‍ബാരി:10/141-143).
"അല്ലാഹുവിനോട്‌ കാവല്‍ തേടുക, ഖുര്‍ആന്‍ പാരായണം നടത്തുക എന്നതാണ്‌ ജിന്നുകളുടെ ഉപദ്രവങ്ങളില്‍ നിന്ന്‌ രക്ഷ നേടാന്‍ നല്ല മാര്‍ഗ്ഗം. തങ്ങളുടെ ഉപദ്രവങ്ങളില്‍ നിന്ന്‌ രക്ഷ നേടാന്‍ ആയത്തുല്‍കുര്‍സി ഓതാന്‍ പിശാച്‌ അബൂ ഹുറൈറഃ(റ)യോട്‌ പറഞ്ഞത്‌ നബി(സ) അംഗീകരിക്കുന്നുണ്ട്‌"(അത്തര്‍ഹീബു വത്തര്‍ഗീബ്‌:2/374, ഫത്‌ഹുല്‍ബാരി:9/45). "ആയത്തുല്‍ കുര്‍സിയ്യ്‌ ഓതുന്ന വീട്ടില്‍ നിന്ന്‌ പിശാച്‌ മുപ്പത്‌ ദിവസം വിട്ട്‌ നില്‍ക്കും"(റാസി: 7/5).
അടിച്ചും പീഡിപ്പിച്ചും ജിന്നുകളെ ഓടിപ്പിക്കുന്നത്‌ നാം കാണാറുണ്ട്‌. മഹാത്മാക്കളുടെ സാന്നിദ്ധ്യം പിശാചുക്കള്‍ക്ക്‌ ഭയമാണ്‌. സജ്ജനങ്ങള്‍ ഒഴിഞ്ഞ്‌ പോകാന്‍ പറയുമ്പോള്‍ അവര്‍ ഒഴിഞ്ഞ്‌ പോകാറുണ്ട്‌. "ജിന്ന്‌ കൂടിയ ഒരു കുട്ടിയുമായി ഒരു സ്‌ത്രീ നബി(സ)യെ സമീപിച്ചപ്പോള്‍ നബി(സ) ആ കുട്ടിയുടെ മൂക്ക്‌ പിടിച്ച്‌ പറഞ്ഞു: പുറത്ത്‌ പോവുക, ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദാണ്‌"(മിര്‍ഖാത്‌:5/474). "പിശാച്‌ കൂടിയവരെ കൊണ്ട്‌ വന്നാല്‍ നബി(സ) ചിലപ്പോള്‍ അവരുടെ നെഞ്ചിന്‌ അടിക്കുകയും ജിന്ന്‌(പിശാച്‌) ഒഴിഞ്ഞ്‌ പോവുകയും ചെയ്യാറുണ്ട്‌ "(ഫത്‌ഹുല്‍ ബാരി:10/94).
ഇബ്‌നുഖയ്യിം പറയുന്നു: "ഞങ്ങളുടെ ഗുരു(ഇബ്‌നു തീമിയ്യഃ) മനുഷ്യരില്‍ കുടിയേറിയ റൂഹാനി ധിക്കാരിയാണെങ്കില്‍ അവയെ അടിച്ചിറക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അങ്ങനെ ചെയ്യുമ്പോള്‍ ആ മനുഷ്യന്റെ ബോധം തെളിയും. എന്നാല്‍ അവന്ന്‌ യാതൊരു വേദനയും അനുഭവപ്പെടാറില്ല" (ത്വിബ്ബുന്നബവി:53). "പിശാച്‌ ബാധിതരെ പീഢിപ്പിക്കുമ്പോള്‍ പീഢനം ഏല്‍ക്കുന്നത്‌ പിശാചിനാണ്‌. ബാധയേറ്റവന്‌ വേദന അനുഭവപ്പെടില്ല. ഈ ചികിത്സയില്‍ ആത്മീയതയും പൈശാചികതയും തമ്മിലുള്ള പോരാട്ടമാണ്‌ നടക്കുന്നത്‌. പിശാച്‌ ബാധയേറ്റവന്റെ അടുക്കല്‍ ചെന്ന്‌ Ý͓Ȋ㠮.............(സൂറത്തുല്‍ മുഅ്‌മിനൂന്‍115-ാംസൂക്തം)ഓതി ഉഖ്‌റുജ്‌, അദുവ്വല്ലാ...( Îь ڏ渇ᡥ )എന്ന്‌ മന്ത്രിച്ചൂതുക"(തിബ്ബുന്നബവി:70).
പ്രശസ്‌ത സ്വഹാബി വര്യന്‍ ഇബ്‌നു മസ്‌ഊദ്‌(റ) മോഹാലസ്യപ്പെട്ട്‌ കിടക്കുന്ന ഒരാളുടെ ചെവിയില്‍ എന്തോ മന്ത്രിച്ചൂതി ഉടനെ അയാളുടെ ബോധം തെളിഞ്ഞു. നീ എന്താണ്‌ അയാളുടെ ചെവിയില്‍ ഓതിയത്‌ നബി(സ) ചോദിച്ചു. ഇബ്‌നു മസ്‌ഊദ്‌ (റ) പറഞ്ഞു: "സൂറത്തുല്‍ മുഅ്‌മിനൂനിലെ അഫഹസിബ്‌തും എന്ന്‌ തുടങ്ങുന്ന ആയത്തുമുതല്‍ ആ സൂറത്തിന്റെ അവസാനം വരെ ഞാന്‍ ഓതിമന്ത്രിച്ചു. നബി(സ) അപ്പോള്‍ പ്രസ്‌താവിച്ചു. ദൃഢവിശ്വാസിയായ ഒരാള്‍ ഈ മല നീങ്ങണമെന്ന്‌ കരുതി ഈ ആയത്തുകള്‍ ഓതിയാല്‍ അത്‌ നീങ്ങും"(ബൈഹഖി). ചൂഷണം ചെയ്യപ്പെടുന്നു
മതത്തിന്റെ ആത്മീയത ക്ഷണിക ജീവിതത്തിന്നും പണസമ്പാദനത്തിനും മാത്രമുപയോഗിക്കുന്ന ഒരു കാലത്താണ്‌ നാമുള്ളത്‌. സാമ്രാജ്യത്വ-കോര്‍പറേറ്റ്‌ ഭീമന്‍മാര്‍ മുതല്‍ അക്ഷരാഭ്യാസം പോലുമില്ലാത്ത സാധാരണക്കാരന്‍ വരെ അതിന്റെ സാധ്യത തിരിച്ചറിഞ്ഞിട്ടുണ്ട്‌. സായിബാബയും മാതാ അമൃതാനന്ദമയിയും ശ്രീ. ശ്രീ രവിശങ്കറും നമ്മുടെ മുന്നിലെ അതിന്റെ കാഴ്‌ചകളാണ്‌. വ്യാജ സിദ്ധന്മാരും ജിന്നുമ്മമാരും കള്ളശൈഖന്മാരും നാടുകളില്‍ പാവപ്പെട്ട വിശ്വാസിയുടെ നിഷ്‌കളങ്കതയില്‍ നോട്ടമിടുന്നു. അത്ഭുത സിദ്ധികളും പ്രവചനങ്ങളുമാണ്‌ പലപ്പോഴും വിശ്വാസ അപചയത്തിലേക്കും സത്യനിഷേധത്തിലേക്കുമായിരിക്കും സമൂഹത്തെ കൊണ്ടെത്തിക്കുക.
ആഇശ(റ) യില്‍ നിന്ന്‌: "ചില ആളുകള്‍ വന്ന്‌ ജോത്സ്യന്മാരെ കുറിച്ച്‌ റസൂല്‍(സ)യോട്‌ അഭിപ്രായം ആരാഞ്ഞു. അവര്‍ പരിഗണനാര്‍ഹരായ ഒരു വിഭാഗമേ അല്ലെന്ന്‌ നബി(സ) മറുപടി പറഞ്ഞു. അവര്‍ പ്രവചിക്കുന്ന ചില കാര്യങ്ങള്‍ സത്യമായി വരുന്നുണ്ടല്ലോ എന്നും ആഗതര്‍ പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: സത്യസന്ധമായ ആ കാര്യം അവര്‍ സേവിക്കുന്ന പിശാച്‌ റാഞ്ചികൊണ്ട്‌ വന്ന്‌ കൊടുക്കുന്ന വിവരമാണത്‌. തന്നെ സേവിക്കുന്ന ജ്യോത്സ്യന്റെ ചെവിയില്‍ കുറു കുറു ശബ്‌ദത്തോടൊപ്പം അത്‌ നല്‍കും. പിന്നീട്‌ നൂറു കണക്കിന്‌ കളവുകള്‍ അതില്‍ ജ്യോത്സ്യന്‍ കൂട്ടിച്ചേര്‍ക്കും"(ബുഖാരി, മുസ്‌ലിം).
പിശാച്‌ സേവകര്‍ക്കും ജിന്ന്‌ പൂജകര്‍ക്കും ചില അത്ഭുദങ്ങള്‍ പ്രകടിപ്പിക്കുവാനും മനുഷ്യന്‌ മറഞ്ഞതായി തോന്നുന്ന കാര്യങ്ങള്‍ അറിയിക്കാനും കഴിഞ്ഞേക്കുമെന്നും മതം സ്ഥിതീകരിക്കുന്നുണ്ട്‌. പതിവിന്‌ വിരുദ്ധമായ സംഭവങ്ങള്‍ ഏഴിനമുണ്ട്‌. ഒന്നാമത്തേത്‌ അമ്പിയാക്കളില്‍ നിന്നുള്ള മുഅ്‌ജിസത്താ(㚌҉)ണ്‌. ഔലിയാക്കളില്‍ നിന്നുള്ള കറാമത്താ(ߑǣʩണ്‌ രണ്ടാമത്തേത്‌. വലിയ്യോ ഫാസിഖോ അല്ലാത്ത സാധാരണ വിശ്വാസികള്‍ക്കുണ്ടാകുന്ന മഊനത്ത്‌(㚦䊩 ആണ്‌ മൂന്നാമത്തേത്‌. പ്രവാചകത്വം ലഭിക്കുന്നതിന്‌ മുമ്പ്‌ പ്രവാചകന്മാര്‍ക്കുണ്ടാകുന്ന ഇര്‍ഹാസ്‌(Ǒ凕 ) ആണ്‌ നാലാമത്തെ ഇനം. അഞ്ചാമത്തേത്‌ പരസ്യമായി അവിശ്വാസം പ്രകടിപ്പിക്കുന്ന കാഫിറിനും അവന്റെ ഉദ്ദേശ്യത്തിന്‌ അനുയോജ്യമായുണ്ടാകുന്ന ഇസ്‌തിദ്‌റാജ്‌(Ǔʏч̩ ആണ്‌. അവന്റെ ഈ പ്രവര്‍ത്തനം ഘട്ടംഘട്ടമായി അവനെ നരകത്തിലേക്ക്‌ കൊണ്ടെത്തിക്കുന്നു. അത്‌ കൊണ്ടാണ്‌ ഇതിന്‌ ഇസ്‌തിദ്‌റാജ്‌(ചൂണ്ടല്‍ പ്രയോഗം) എന്ന്‌ പറയുന്നത്‌. കാഫിറിനും ഫാസിഖിനും അവരുടെ ഉദ്ദേശ്യത്തിന്‌ വിരുദ്ധമായി ഉണ്ടാകുന്ന ഇഹാനത്ത്‌(ǥǤʩ ആണ്‌ ആറാമത്തേത്‌. ഏഴാമത്തേത്‌ പിശാചിന്റെ സഹായത്തോടെ ചില ദുഷ്‌ചെയ്‌തികള്‍ നഫ്‌സിന്‌ വരുത്തിവെക്കുന്ന ആഭിചാരം(Ӎѩആണ്‌ (നിബറാസ്‌-ശറഹുല്‍ അഖാഇദ്‌:272).
ആരെങ്കിലും അത്ഭുതം പ്രകടിപ്പിക്കുമ്പോഴേക്ക്‌ സത്യവും അസത്യവും തിരിച്ചറിയാതെ അപകടത്തില്‍ ചാടുന്നത്‌ വിശ്വാസ ദൗര്‍ബല്യമണ്‌. ഇബ്‌നു മസ്‌ഊദ്‌(റ) ല്‍ നിന്ന്‌: നബി(സ) പറഞ്ഞു: "ആരെങ്കിലും ജോത്സ്യന്റെയോ മാരണം ചെയ്യുന്നവന്റെയോ അടുക്കല്‍ ചെല്ലുകയും എന്നിട്ട്‌ അവന്‍ പറഞ്ഞതിനെ സത്യപ്പെടുത്തുകയും ചെയ്‌താല്‍ നിശ്ചയം അവന്‍ മുഹമ്മദ്‌ നബി(സ)ക്ക്‌ ഇറക്കിയതില്‍(ഖുര്‍ആന്‍) അവിശ്വസിച്ചു" (ബസാര്‍). വിശ്വാസ ദാര്‍ഢ്യത പരീക്ഷിക്കുവാനുള്ള അല്ലാഹുവിന്റെ തീരുമാനം വിവേചിച്ചറിയുവാനുള്ള അടിമയുടെ വിവേകശക്തി നഷ്‌ടപ്പെടുമ്പോഴാണ്‌ അവന്‍ പിശാചിന്റെ വലയില്‍ പെടുന്നത്‌. ഇസ്‌ലാം വിരോധിച്ചത്‌ പ്രവര്‍ത്തിക്കുമ്പോള്‍ അവന്റെ ജീവിത കാലയളവില്‍ ചെയ്‌തുവെച്ച മുഴുവന്‍ സുകൃതങ്ങളും ഒറ്റയടിക്ക്‌ പാഴായിപ്പോകാനുള്ള സാധ്യതയുണ്ട്‌. സ്വഫിയ്യഃ(റ) യില്‍ നിന്ന്‌ : നബി(സ) അരുളി: "ആരെങ്കിലും ഒരു ഗണിതക്കാരനെ സമീപിച്ച്‌ എന്തെങ്കിലും ചോദിച്ചാല്‍ (അവന്‍ പറഞ്ഞതില്‍ വിശ്വസിക്കുകയും ചെയ്‌താല്‍) അവന്റെ നാല്‍പത്‌ ദിവസത്തെ നിസ്‌കാരം സ്വീകരിക്കപ്പെടുകയില്ല"(മുസ്‌ലിം). രോഗങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാത്ത ജീവിതം മുസ്‌ലിമിന്‌ അചിന്തനീയമാണ്‌. "ഐഹിക ലോകം വിശ്വാസിയുടെ ജയിലും അവിശ്വാസിയുടെ പൂന്തോപ്പുമാണ്‌"(ഹദീസ്‌). രോഗം നല്‍കിയ തമ്പുരാന്‌ അത്‌ സുഖപ്പെടുത്താനും അറിയാം. വിശ്വാസിയുടെ ക്ഷമ പരീക്ഷിക്കുകയെന്നത്‌ അല്ലാഹുവിന്റെ പരിധിയില്‍ പെട്ടതാണ്‌. നബി(സ) പറഞ്ഞു: "അല്ലാഹു ഒരു രോഗവും അതിന്‌ ശമനം കണ്ടെത്തിയിട്ടല്ലാതെ ഇറക്കിയിട്ടില്ല"(ബുഖാരി). സംശയവും കലര്‍പ്പുമില്ലാത്ത ഹൃദയത്തോടെ അല്ലാഹുവും അവന്റെ ദൂതരും നിര്‍ദ്ദേശിച്ച മാര്‍ഗ്ഗത്തിലൂടെ ചികിത്സ നടത്തുക. ചെറിയ പ്രശ്‌നങ്ങള്‍ക്ക്‌ പോലും ജോത്സ്യനെയും മാരണക്കാരനെയും സമീപിക്കുന്നവര്‍ അവരുടെ പാരത്രിക മോക്ഷത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കും. വാസിലഃ (റ)യില്‍നിന്ന്‌: "ആരെങ്കിലും ജോത്സ്യനെ സമീപിക്കുകയും ശേഷം എന്തെങ്കിലും ചോദിക്കുകയും ചെയ്‌താല്‍ അവന്റെ നാല്‌പത്‌ ദിവസത്തെ തൗബഃ തടയപ്പെടുന്നതാണ്‌. ജോത്സ്യന്‍ പറഞ്ഞത്‌ വിശ്വസിച്ചാല്‍ അവന്‍ അവിശ്വാസിയായി"(ത്വബ്‌റാനി).
***********************************    ******     ************************************

ആത്മീയ ചികിത്സ

മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വന്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ് രോഗശമനത്തിന് വേണ്ടിയുള്ള ചികിത്സ. ചികിത്സയെ ആത്മീയം, ഭൌതികം എന്നിങ്ങനെ രണ്ടായി വിഭജിക്കാം. ചികിത്സയെക്കുറിച്ച് ഖുര്‍ആനിലും ഹദീസിലും ധാരാളം പരാമര്‍ശങ്ങളുണ്ട്. ഖുര്‍ആന്‍ തന്നെ ഒരു ചികിത്സയാണല്ലോ.
അല്ലാഹുവിന്റെ നാമങ്ങള്‍, അവന്റെ വചനങ്ങളായ ഖുര്‍ആന്‍ തുടങ്ങിയവ കൊണ്ട് മന്ത്രിക്കല്‍, എഴുതി ദേഹത്ത് കെട്ടല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അസ്മാഅ ചികിത്സ. ഈ ചികിത്സ അനുവദനീയമാണെന്ന് മുന്‍ഗാമികളായ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ബുഖാരി 5735:ആം   ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഫത്ഹുല്‍ ബാരി പറയുന്നു: “മൂന്ന് നിബന്ധനകള്‍ ഒരുമിച്ചുകൂടുമ്പോള്‍ മന്ത്രം (രോഗശമനം, നാശത്തില്‍ നിന്നുള്ള മുക്തി തുടങ്ങിയവ സാധ്യമാക്കുന്ന പ്രത്യേക വചനങ്ങള്‍ ഉരുവിടല്‍) അനുവദനീയമാണെന്നതില്‍ പണ്ഢിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.
(1) മന്ത്രങ്ങള്‍ അല്ലാഹുവിന്റെ നാമങ്ങള്‍, വചനങ്ങള്‍, ഗുണങ്ങള്‍ എന്നിവ കൊണ്ടായിരിക്കുക. (2) അറബി ഭാഷയിലാവുകയോ അല്ലാത്തവയുടെ അര്‍ഥം അറിയുകയോ ചെയ്യുക.
(3) മന്ത്രത്തിന് സ്വയം കഴിവില്ലെന്നും അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ ഫലം ചെയ്യുകയുള്ളൂ എന്നും വിശ്വസിക്കുക.
ഇമാം മുസ്ലിം(റ) റിപ്പോര്‍ട്ടു ചെയ്യുന്നു.“ഔഫ്(റ) പറയുന്നു: ഞങ്ങള്‍ ജാഹിലിയ്യാ കാലത്ത് മന്ത്രിക്കാറുണ്ടായിരുന്നു. അതിനെകുറിച്ച് നബി(സ്വ)യോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ നബി(സ്വ) പറഞ്ഞു. നിങ്ങള്‍ അത് അവതരിപ്പിക്കുക. ശിര്‍ക്കില്ലെങ്കില്‍ തെറ്റില്ല.”
ഇമാം മുസ്ലിം(റ) ജാബിര്‍(റ)ല്‍ നിന്ന്  റിപ്പോട്ടു ചെയ്യുന്നു. നബി(സ്വ) തങ്ങള്‍ മന്ത്രം നിരോധിച്ചതറിഞ്ഞപ്പോള്‍ അംറുബ്ന്‍ ഹസ്മിന്റെ ഗോത്രം നബി(സ്വ)യെ സമീപിച്ചു പറഞ്ഞു. നബിയേ, തേള്‍ കുത്തിയാല്‍ മന്ത്രിക്കുന്ന മന്ത്രം ഞങ്ങളുടെ  പക്കലുണ്ട്. നബി  (സ്വ) പറഞ്ഞു: നിങ്ങള്‍ അവതരിപ്പിക്കുക. അവര്‍ ആ മന്ത്രം നബിക്ക് കേള്‍പ്പിച്ചപ്പോള്‍ ആ മന്ത്രത്തില്‍ തെറ്റില്ലെന്ന് നബി(സ്വ) പറഞ്ഞു. തന്റെ സഹോദരന് ഗുണം ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അവനത് ചെയ്തു കൊള്ളട്ടെ (ഫത്ഹുല്‍ബാരി 12/304).
ഈ വിവരണത്തില്‍ നിന്ന് ശാരീരിക രോഗങ്ങള്‍ക്കും മന്ത്ര ചികിത്സ നടത്താവുന്നതാണെന്ന് ഗ്രഹിക്കാം. സ്വയം കഴിവില്‍ വിശ്വസിക്കാതെ രോഗി ഖുര്‍ആന്‍ എഴുതി കഴുത്തില്‍ കെട്ടുന്നതില്‍ യാതൊരു വിലക്കും ഇല്ല(ഖുര്‍തുബി 10/317, ഇസ്റാഅ: 82). ഏലസ് കെട്ടല്‍ അനുവദനീയമാണെങ്കിലും മെഴുക്, തോല് പോലെ കട്ടിയുള്ള വല്ലതും കൊണ്ട് പൊതിഞ്ഞിരിക്കണം. മുന്‍ഗാമികള്‍ പിഞ്ഞാണത്തില്‍ ഖുര്‍ആന്‍ എഴുതി മായിച്ച് വെ ള്ളം രോഗശമനത്തിനുപയോഗിക്കാറുണ്ടായിരുന്നു (ഖുര്‍ത്വുബി 1/42). ഖുര്‍ആന്‍, ദിക്റ് എന്നിവ എഴുതി മായിച്ച വെള്ളം രോഗശമനത്തിന് കുടിക്കാവുന്നതാണെന്ന് ഇബ്നുതൈമിയ്യ പോലും അംഗീകരിച്ചിരിക്കുന്നു (ഫതാവാ ഇബ്നുതൈമിയ്യ, 19/64).
നക്ഷത്ര, ഗ്രഹങ്ങളുമായി ബന്ധമുണ്ടെന്ന് അതിന്റെ വക്താക്കള്‍ പറയുന്ന നാമങ്ങള്‍ ലോഹത്തിലോ മറ്റോ എഴുതുന്നതാണ് ത്വല്‍സമാത് (സവാജിര്‍ 394). നക്ഷത്രങ്ങള്‍ക്ക് ദിവ്യത്വം കല്‍പ്പിച്ച് സഹായം തേടുക പോലുള്ള കുഫ്റിന് കാരണമാകുന്നത് കുഫ്റും, ഹറാം ചെയ്യേണ്ടിവരുന്നവ ഹറാമും അല്ലാത്തവ നിഷിദ്ധമല്ലാത്തതുമാണ് (സവാജിര്‍). അസ്മാഅ ത്വല്‍സമാത് എന്ന പേരില്‍ ജനങ്ങളില്‍ പ്രചരിച്ചവയില്‍ ചിലത് സിഹ്റിന്റെ ഭാഗമാണ്.
പിശാചിന്റെ സാമീപ്യവും സഹായവും മുഖേനയുള്ള പ്രവര്‍ത്തനമാണ് സിഹ്ര്‍ (ഇത്ഹാഫ് 1/46). സിഹ്ര്‍ യാഥാര്‍ഥ്യമാണ്. അത് ചെയ്യല്‍ വന്‍ദോഷമാണെന്നതില്‍ പണ്ഢിതര്‍ ഒറ്റക്കെട്ടാണ്. നബി(സ്വ) ഏഴ് വന്‍ദോഷങ്ങളില്‍ സിഹ്റിനെയും എണ്ണിയിട്ടുണ്ട്. കുഫ്റിന്റെ വചനങ്ങളോ പ്രവര്‍ത്തനങ്ങളോ ഉള്ളവ കുഫ്റും അല്ലാത്തവ കുഫ്റല്ലാത്തതുമാണ്. ഇത് പഠിക്കലും പഠിപ്പിക്കലും ഹറാമാണെന്നാണ് പണ്ഢിതാഭിപ്രായം.
സിഹ്ര്‍ ബാധിച്ചവനെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ കുഫ്റില്ലാത്ത സിഹ്ര്‍ അനുവദനീയമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും സിഹ്ര്‍ അല്ലാത്തതുകൊണ്ട് സിഹ്റില്‍ നിന്ന് മോചിപ്പിക്കാവുന്നതിനാല്‍ ഒരിക്കലും ഇതനുവദനീയമല്ല എന്നതാണ് പ്രബലം (തുഹ്ഫ 9/62).
ജിന്നുകളുടെ സഹായത്താലോ അല്ലാതെയോ അദൃശ്യങ്ങള്‍ അറിയുമെന്നോ, മോഷ്ടാക്കളെയും, നഷ്ടപ്പെട്ട വസ്തുക്കളുടെ സ്ഥാനത്തെയും അറിയുമെന്നോ വാദിക്കുന്നവരെയും നക്ഷത്രഫലം (നക്ഷത്ര ഉദയാസ്തമയ സഞ്ചാരങ്ങള്‍ മൂലം ഭാവി കാര്യങ്ങള്‍ അറിയുക) പ്രവചിക്കുന്നവരെയും സമീപിക്കലോ, അംഗീകരിക്കലോ, ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെടലോ, അവര്‍ക്ക് പണം കൊടുക്കലോ പാടില്ല. അത് നിഷിദ്ധമാണെന്നാണ് പണ്ഢിതാഭിപ്രായം (മുര്‍ശിദുത്ത്വുല്ലാബ് 3/204 സൈനുദ്ദീന്‍ മഖ്ദൂം).
ഈ വിവരണത്തില്‍ നിന്നും ശറഇന് വിരുദ്ധമല്ലാത്ത അസ്മാഉ ചികിത്സ പോലുള്ളവ അനുവദനീയമാണെന്നും അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്നും വ്യക്തമാണല്ലോ.

ചികിത്സിക്കാതിരിക്കൽ അന്ധവിശ്വാസവും തൗഹീദുമാക്കി മുജായിദുകൾ!

🌀🌀🌀🌀🌀🌀🌀🌀
അന്ന് അന്ധവിശ്വാസം
ഇന്ന് അമ്പിയാക്കളുടെ മാർഗ്ഗം
⚡⚡⚡⚡⚡⚡⚡⚡

ഒരു കാലത്ത് സുന്നികൾ അന്ധവിശ്വാസികളാണെന്നതിന് വഹാബികൾ തെളിവ് പറഞ്ഞിരുന്നത് അവർ രോഗികളായാൽ ചികിത്സിക്കാറില്ലായെന്നായിരുന്നു.
ഒരു മൗലവി എഴുതുന്നു:
"അന്ധവിശ്വാസത്തിന്റെ കാഠിന്യം മൂലം രോഗമായാൽ ചികിത്സിക്കാൻ പോലും തയ്യാറായിരുന്നില്ല."
   
     ഇസ്‌ലാഹി പ്രസ്ഥാനം
    ദർശനം ചരിത്രം ഭൗത്യം
     യുവത - പേ: 74

പിളർപ്പാനന്തരം മൗലവിമാർ പലതും പഠിച്ചു. പണ്ട് വലിയ മൗലവിമാർ അന്ധവിശ്വാസമാണെന് പഠിപ്പിച്ച പലതും വിശ്വാസയോഗ്യമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങി. മന്ത്രം, സിഹ്റ്, കണ്ണേറ്, ജിന്ന് ബാധ അങ്ങനെ കുറേ കാര്യങ്ങൾ.
അക്കൂട്ടത്തിൽ പെട്ട ഒന്നാണ് ചികിത്സാ കാര്യം.

ചികിത്സിക്കാതിരുന്ന ചില സുന്നികളെ നമ്മൾ അന്ധവിശ്വാസികളാക്കിയത് ശരിയായില്ല;അങ്ങനെ ചില അമ്പിയാക്കളും സ്വഹാബികളുമൊക്കെ ഉണ്ടായിരുന്നു, അത് തവക്കുലിന്റെ ഒരു വഴിയാണ് എന്നിതാ ഇപ്പോൾ മൗലവിമാർ തുറന്നെഴുതി കഴിഞ്ഞു:

"അയ്യൂബ് നബി (അ) പോലുള്ള അമ്പിയാക്കൾ പരീക്ഷിക്കപ്പെട്ടപ്പോൾ അതിന്റെ പരിഹാരങ്ങളായ കാരണങ്ങൾ തേടാതെ അവർ ക്ഷമ യവലംബി ക്കുകയാണല്ലോ ഉണ്ടായത്.നമ്മുടെ പൂർവ്വീകന്മാരുടെ രീതിയും അതു തന്നെയാണ്.അബൂബകർ സിദ്ദീഖ് (റ) വിനോട് ആളുകൾ പറഞ്ഞു: താങ്കൾക്കുവേണ്ടി ഞങ്ങൾ ഡോക്ടറെ വിളിക്കട്ടെ. അപ്പോൾ അദ്ദേഹം പറഞ്ഞു. "അദ്ദേഹം (അല്ലാഹു) എന്നെ കണ്ടിരിക്കുന്നു. അവർ ചോദിച്ചു. അദ്ദേഹം (അല്ലാഹു) എന്താണ് താങ്കളോട് പറഞ്ഞത്? ഞാനെന്താണ് വിചാരിച്ചത് അപ്രകാരം താൻ ചെയ്യുന്നവനാണെന്ന് പറഞ്ഞു.(അല്ലാഹുവാണ് യഥാർത്ഥ വൈദ്യൻ എന്നാണ് അബൂബകർ (റ) ഉദ്ദേശിച്ചത് ) അറിവും ശ്രേഷ്ടതയും ഉള്ള ആളുകളധികവും ചികിത്സയെ ഉപേക്ഷിച്ചവരാണ്. അല്ലാഹു തങ്ങൾക്കായി തെരഞ്ഞെടുത്തതിനെ സ്വയം തെരഞ്ഞെടുക്കുകയും അതിൽ തൃപതിയടയുകയും അതിന് സമ്പൂർണ്ണമായി കീഴ്പ്പെടുകയും ചെയ്യുകയായിരുന്നു അവരുടെയൊക്കെ രീതി"

     മന്ത്രവും മന്ത്രവാദവും
    ബഷീർ സലഫി പേ :65


✍Aboohabeeb payyoli
🌹🌹🌹🌹🌹🌹🌹🌹