ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 22 March 2018

മൻഖൂസ് മൗലിദും തിരു നബിയുടെ ഗർഭധാരണവും

ആമിന ബീവി (റ) റസൂല്‍ (സ) യെ ഗര്‍ഭംധരിച്ചതു റജബ് മാസത്തിലാണ്‌ എന്നത് ഇവര്‍ കരുതുംപോലെ മൻഖൂസ് മൌലൂദില്‍ മാത്രം ഉള്ള കാര്യമല്ല..
{وقال سهل بن عبد الله التسترى فيما رواه الخطيب البغدادى الحافظ: لما أراد الله تعالى خلق محمد- صلى الله عليه وسلم- فى بطن أمه آمنة، ليلة رجب، وكانت ليلة جمعة}
ഹിജ്ര: 283 നില്‍ വഫാതായ ഇമാം അബ്ദുല്ലാഹി അത്തസ്തരീ (റ), ഹിജ്ര: 463 നില്‍ വഫാതായ ഇമാം ഹാഫിസ് ഖതീബുല്‍ ബഗ്ദാദി (റ), ഈ വിഷയം തന്നെ ഉദ്ധരിക്കുന്ന ഇമാം ദിയാരില്‍ ബകരീ (റ), ഇമാം സര്‍ക്കാനീ (റ), ഇമാം ഖാസ്തല്ലാനി ഇവരെക്കെ യാണ് ഈ വക്കാബി മൌലവിമാര്‍ ചോദ്യം ചെയ്യുന്നത്!!!

റഫറൻസ്;
( المواهب اللدنية بالمنح المحمدية -1/72 )
( تاريخ الخميس في أحوال أنفس النفيس - 1/185)
( شرح الزرقاني - 1/194)
ഇനി റജബ് മാസം ഗർഭ ധാരണം നടന്നാൽ പ്രസവം രബീഉൽ അവ്വലിൽ നടക്കില്ലേ?? ദീനി വിവരമോ ഇല്ല.. എന്നാൽ പിന്നെ അല്പം സയൻസ് എങ്കിലും അറിയണ്ടേ??
ഗര്ഭാധാരണത്തിന്റെ കാലഘട്ടം അറിയില്ലെങ്കില്‍ ഒന്ന് സ്വന്തം ഭാര്യയെയോ അല്ലെങ്കില്‍ ഉമ്മയെയോ വിളിച്ചു ചോദിച്ചാല്‍ തന്നെ സംശയം തീരും.. ആരും പത്തു കലെണ്ടര്‍ മാസം പൂര്‍ത്തിയാക്കി പ്രസവിക്കില്ല.. ഒരു പൂര്‍ണ ഗര്‍ഭം എന്ന് പറയുന്നത് ഒമ്പത് മാസവും ഏഴു ദിവസവും ആണ് (അല്ലെങ്കില്‍ ഒമ്പത് മാസവും ഒമ്പത് ദിവസവും എന്നും കണക്കുകള്‍ ഉണ്ട്). ഇതൊക്കെ മെഡിക്കല്‍ സൈന്സിന്റെ കണക്കുകളാണ്.. ഞാന്‍ ഇരുന്നു കുത്തിക്കുരിച്ചുണ്ടാക്കിയതല്ല.
അണ്ഡസംയോജനം നടന്ന് മൂന്നാഴ്ചക്കകം കുഞ്ഞിന്റെ തലച്ചോറ്, നട്ടെല്ല്, ഹൃദയം തുടങ്ങി മറ്റെല്ലാഅവയവങ്ങളും രൂപപ്പെടാന്‍ തുടങ്ങും. അഞ്ചാഴ്ചയാകുമ്പോഴേയ്ക്കും ഹൃദയമിടിപ്പ് തുടങ്ങും. ഏഴാഴ്ചയാകുമ്പോള്‍ പൊക്കിള്‍കൊടി പ്രത്യേക്ഷപ്പടുന്നു. 40 ആഴ്ചകളാണ് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചാകാലം. 36 ആഴ്ചകള്‍ക്കുശേഷം പ്രസവിക്കുന്ന കുഞ്ഞുങ്ങളെല്ലാം പൂര്‍ണവളര്‍ച്ചയെത്തിയവയായിരിക്കും. 36 ആഴ്ചകള്‍ പൂര്‍ത്തിയാകാന്‍ എട്ടു മാസം പിന്നിട്ടാല്‍ മതി.. നേരത്തെ ഞാന്‍ പറഞ്ഞ ഒമ്പത് മാസവും ഏഴു ദിവസവും ആയാൽ 40 ആഴ്ച പൂര്‍ത്തിയാകും..
റജബ് മാസം ആദ്യ വാരത്തില്‍ ഗര്‍ഭധാരണം സംഭവിച്ചാല്‍ തന്നെ തുടര്‍ന്ന് വരുന്ന മാസങ്ങളുടെ ആദ്യ വാരങ്ങള്‍ എത്തിയാല്‍ ഓരോ മാസം പൂര്‍ത്തിയാകും, അതായതു;
ശ'അബാന്‍ ആദ്യ വാരം കഴിഞ്ഞാല്‍ രണ്ടാം മാസത്തില്‍ കടന്നു, റമദാന്‍, ശവ്വാല്‍, ദുല്ക'അദു, ദുല്‍ഹിജ്ജ, മുഹറം, തുടര്‍ന്ന് സഫര്‍ എത്തിയാല്‍ തന്നെ എട്ടാം മാസത്തില്‍ കടന്നു പിന്നെ റബീഉല്‍ അവ്വല്‍ എത്തിയാല്‍ ഒമ്പതാം മാസം ആയി..
റജബ് - ഒന്നാം മാസം
ശഅബാന്‍ - 2 മാസം
റമളാന്‍ - 3 മാസം
ശവ്വാല്‍ - 4 മാസം
ദുല്ഖഅദ് – 5 മാസം
ദുല്‍ഹജ്ജ് – 6 മാസം
മുഹറം – 7 മാസം
സഫര്‍ - 8 മാസം
റബീഉല്‍ അവ്വല്‍ - 9 മാസം
ഒമ്പതാം മാസം പ്രസവിക്കുന്ന എല്ലാ കുട്ടിയും പൂര്‍ണവളര്‍ച്ച എത്തി പ്രസവിച്ചതയാണ് കണക്കു കൂട്ടുക.. അതില്‍ കുറഞ്ഞാല്‍ തന്നെയും പ്രസവിച്ചുകൂട എന്നില്ല.. അങ്ങനെ പ്രസവിക്കുന്ന കുട്ടികളെ ചാപ്പിള്ളകള്‍ എന്നും വിളിക്കാറില്ല.. ഇതൊക്കെ പറഞ്ഞു തന്നാലും തലയ്ക്കു കയറുന്നില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാന്‍?? ഇനി ആ തല കീറിമുറിച്ചു അതിൽ വിവരം കുത്തിനിറക്കാൻ ഞങ്ങളെ കൊണ്ട് പറ്റില്ലല്ലോ.മാത്രവുമല്ല ,9 മാസവും ചില്ലറയും ഡോക്ടർമാർ കണക്കാക്കുന്നതു പോലും [ബന്ധപ്പെടുന്നതിന് മുമ്പ്] അവസാനത്തെ ഹൈള് നിലച്ചതു മുതലാണ്!വിവരമില്ലെന്ന വിവരം പോലുമില്ലാത്ത മൗലവിമാർ വൈകൃതങ്ങൾ വിളമ്പുന്നതിനു മുമ്പ് സ്വന്തം ഭാര്യമാരോടെങ്കിലും ചോദിച്ച് പഠിക്കാമായിരുന്നു.തിരു നബി ജനിച്ചപ്പോൾ ഇബ്ലീസിന് ഹാലിളകി- അവിടുത്തെ ഗർഭധാരണവും പ്രസവവും കേൾക്കുമ്പോൾ അവന്റെ അനുയായിയായ പുത്തൻ വാദികൾക്ക് എങ്ങിനെ ഹാലിളകാതിരിക്കും? അതിനിടയിൽ ഭാര്യയോടൊക്കെ ചോദിക്കാനെവിടെ സമയം!!!
മൗലവിമാർ തൗഹീദ് പറഞ്ഞ് പറഞ്ഞ് എത്ര ഗ്രൂപ്പായി! അതെങ്കിലും എണ്ണിപ്പടിച്ചിരുന്നെങ്കിൽ ഇത്തരം തർക്കങ്ങളുമായി കുഞ്ഞാടുകൾ വരില്ലായിരുന്നു!!!