ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 27 March 2018

മക്കാ മുശ്രിക്കിനെ വഹാബികൾ തന്നെ പൊളിച്ചടുക്കി

മക്കാ മുശ് രിക്ക്
വഹാബി വാദം; വഹാബികൾ തന്നെ
പൊളിച്ചsക്കി
🌑🌑🌑🌑🌑🌑🌑🌑

സുന്നികളും മക്കാ മുശ്രിക്കുകളും ഒരു പോലെയാണെന്നാണ് വഹാബികളുടെ വാദം...!അത് സ്ഥിരപ്പെടുത്താൻ മൗലവിമാർ കിണഞ്ഞു ശ്രമിക്കാറുമുണ്ടായിരുന്നു.
എന്നാലിപ്പോൾ അവർ തന്നെ അത് പൊളിച്ച് തരിപ്പണമാക്കി.അത് വിശദീകരിക്കാം...ശ്രദ്ധിച്ച് വായിക്കുക...
സുന്നികളെയും മക്കാ മുശ് രിക്കുകളെയും തുലനം ചെയ്ത് കൊണ്ട് ഒരു മൗലവി എഴുതുന്നു:
"അല്ലാഹു മാത്രമാകുന്നു സ്വമദ് (സ്വയം കഴിവുള്ളവൻ). മറ്റാരും തന്നെ സ്വയം കഴിവുള്ളവരല്ല.എല്ലാവരുടെയും കഴിവുകൾ അല്ലാഹു നൽകുന്നതാണ്. അല്ലാഹു നൽകിയ കഴിവു കൊണ്ട് സഹായിക്കാൻ വേണ്ടി മഹാന്മാരോട് തേടുന്നത് ഇബാദത്തോ ശിർക്കോ അല്ല എന്നവർ (സുന്നികൾ)പറയുന്നു. വിഗ്രഹാരാധകരായ മക്കാ മുശ് രി ക്കുകളും ഈ വാദക്കാരായിരുന്നു. അല്ലാഹു മാത്രമാകുന്നു സ്വമദ്, അവനല്ലാതെ വേറെ സ്വമദില്ല(സ്വയം കഴിവുള്ളവനില്ല). സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം അവനാകുന്നു. എന്നാൽ ആരാധനയുടെ വിഷയത്തിൽ ചില സമമ്മാരെ ഞങ്ങൾ കൽപിക്കാറുണ്ട് അതൊന്നും അവർ സ്വയം കഴിവുള്ളവരോ സംരക്ഷകരോ ആയതു കൊണ്ടല്ല."[ഇസ്ലാഹ് മാസിക 2005 ഫെബ്രു: പേ: 16]

''മക്കാ മുശ്രിക്കുകൾ അല്ലാഹു മാത്രമേ സ്വയം കഴിവുള്ളവൻ ഉള്ളൂ എന്ന വിശ്വാസക്കാരായിരുന്നു'' എന്ന ഭീമാബന്ധം വിശ്വസിച്ചവരായിരുന്നു വഹാബികൾ എന്ന് മനസിലായല്ലോ... ഇങ്ങനെയാണ് മക്കാ മുശ്രിക്കിന്റെ വിശ്വാസം എന്ന് വരുത്തി തീർത്തത് വെറുതെയായിരുന്നില്ല. സുന്നികളെ മുശ്രിക്കായി ചിത്രീകരിക്കാനാണ്. അതെങ്ങനെ? പറയാം.

മഹാന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സുന്നികൾ അവരോട് സഹായം തേടുന്നു,ഇസ്തിഗാസ ചെയ്യുന്നു. മരണം ജീവിതത്തിന്റെ അവസാനമല്ലല്ലോ, ആത്മാവ് നശിക്കുന്നുമില്ല .ഇസ്തിഗാസയാവട്ടെ ആത്മീയ സഹായതേട്ടവുമാണ്, ആയതിനാൽ മഹാന്മാരുടെ വഫാത് സഹായതേട്ടത്തിനൊരു തടസ്സവുമല്ല -എന്ന് വിശ്വസിക്കുന്നവരാണ് സുന്നികൾ. വഹാബികളാവട്ടെ മഹാന്മാരോട് ആദരവോ ബഹുമാനമോ ഇല്ലാത്തവരാണ്.അത് കൊണ്ട് തന്നെ മഹാന്മാരോടുള്ള ആദരവിന്റെ ഭാഗമായി വരുന്ന ഇസ്തിഗാസ അവർക്കരോചകമാണ്. ആ ആദരവ് ഇല്ലാതാക്കാൻ ഇസ്തിഗാസ ശിർക്കാണെന്ന് അവർ പ്രചരിപ്പിച്ചു. ശിർക്കിന് പണ്ഡിതന്മാർ നൽകിയ നിർവചനാടിസ്ഥാനത്തിൽ ഇസ്തിഗാസ ശിർക്കാണെന്ന് സ്ഥാപിക്കാൻ മൗലവിമാർക്ക് സാധിക്കുന്നുമില്ല. അങ്ങനെ മൗലവിമാർ കണ്ടെത്തിയ എളുപ്പവഴിയാണ് സുന്നികളെ വിശ്വാസം തന്നെയായിരുന്നു മക്കാ മുശ്രിക്കുകൾക്കും എന്ന വാദം.

സുന്നികൾ അതിനിങ്ങനെ വിശദീകരണം നൽകി:
സ്വയം കഴിവ്/ സ്വയം പര്യാപ്തത അല്ലാഹുവിനു മാത്രമേയുള്ളൂ എന്നാണ് സുന്നി വിശ്വാസം, എന്നാൽ മക്കയിലെ മുശ്രിക്കുകൾ അല്ലാഹു എന്ന് പേര് വച്ച് ആരാധിച്ചിരുന്ന ദൈവത്തിന് പുറമെ, അവരുടെ മറ്റ് ആരാധ്യ വസ്തുകൾക്കും സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. പിന്നെങ്ങിനെ സുന്നിയും മക്കാ മുശ്രിക്കും ഒരേ വിശ്വാസക്കാരാവൽ....മാത്രവുമല്ല ,
മക്കാ മുശ്രിക്കുകളുടെ ആരാധ്യ വസ്തു അല്ലാഹു അല്ല.അവരതിന് അല്ലാഹു എന്ന് പേര് വെച്ചിരുന്നെങ്കിലും ശെരി.കാരണമവർ അല്ലാഹുവിനെ ശെരിക്ക് മനസിലാക്കിയിട്ടില്ല - എന്ന് ഇമാം നവവി(റ)[ശറഹ് മുസ്ലിം1/331] വ്യക്തമായി പഠിപ്പിക്കുകയും ചെയ്തു... അതായത് ,ഉപ്പു ഭരണിയുടെ മുകളിൽ പഞ്ചസാര എന്നെഴുതി വച്ചിട്ട്, പഞ്ചസാര ഉണ്ടാക്കാനുപയോഗിച്ച കരിമ്പിന് വേരുണ്ടായിരുന്നോ എന്ന് സംശയിക്കുന്ന ഇമ്മിണി ബല്യ വിവരം...!
പക്ഷെ, ഈ വിശദീകരണമൊന്നും അന്നവർ ചെവിക്കൊണ്ടിരുന്നില്ല.
പിളർപ്പാനന്തരം അവർ പലതും പഠിച്ചു. പലതും അവർ തിരുത്തിയെഴുതി. അക്കൂട്ടത്തിൽ മക്ക മുശ്രിക്കുകളുടെ വിശ്വാസം സുന്നികൾ നൽകിയ വിശദീകരണമാണ് ശരിയെന്ന് അവർക്ക് അംഗീകരിക്കേണ്ടി വന്നു.
മക്കാ മുശ്രിക്കുകളുടെ മന്ത്രം ശിർക്കാവാനുള്ള കാരണം വിശദീകരിച്ച് കൊണ്ട് ഒരു മൗലവി ആ സത്യാവസ്ഥ എഴുതുന്നത് നോക്കൂ:
"മന്ത്രം സ്വയം ഫലം ചെയ്യുന്നതാണെന്ന വിശ്വാസം തെറ്റായ വിശ്വാസമാണ്.
അത് ജാഹിലിയ്യാ വിശ്വാസമാണ്. മന്ത്രങ്ങളും മരുന്നകളുമൊക്കെ അവയുടെ സ്വയംപ്രകൃതിയനുസരിച്ച് തന്നെ ഫലം ചെയ്യാൻ സ്വയം പര്യാപ്തമാണെന്നായിരുന്നു
അവരുടെ വിശ്വാസം." [മന്ത്രവും മന്ത്രവാദവും-ബഷീർ സലഫി പേ :50]

ചില കാര്യങ്ങളങ്ങിനെയാണ്... ഒരുപാട് കാലമൊന്നും മൂടി വെക്കാനാവില്ല..!.ഗർഭവും കളവും ഒരുപാട് കാലം മറച്ച് വെക്കാൻ കഴിയില്ലെന്ന് സകരിയ്യ സലാഹി പോലും പറഞ്ഞത് വെറുതെയല്ല...മൂപ്പര് ചില കാര്യങ്ങൾ, കപ്പൽ മുങ്ങുന്നതിനിടെ വെട്ടിത്തുറന്നു പറഞ്ഞു... അത്രമാത്രം...!