ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 12 March 2018

ദിക്ർ ഹൽഖ ഇബ്നു മസ്ഊദ് (റ) എതിർത്തെന്നോ❓

*ചോദ്യം*
*ഇബ്നു മസ്ഊദ് (റ) ദിക്റ് ഹൽകയെ എതിർത്തിട്ടുണ്ടോ*❓വഹാബികൾ ഇങ്ങിനെ പ്രചരിപ്പിക്കുന്നുണ്ടല്ലോ❓
*ഉത്തരം*
👉👉 *ഇബ്നു ഹജറുൽ ഹൈതമി[റ] ഫതാവൽ കുബ്റയിൽ പറയുന്നു , ഇബ്നു മസ്ഊദ് (റ) ദിക്‌റ് ഹല്ഖയെ എതിർത്ത സംഭവം ഒരിക്കലും സ്വഹീഹല്ല , എന്നല്ല അങ്ങനെ ഒരു ഹദീസ് തന്നെ വന്നിട്ടില്ല*
അതു കൊണ്ടാണ് ഇമാം അഹമ്മദ് അബൂ വാഇലിൽ നിന്നും റിപ്പോർട്ട് , അദ്ദേഹം പറയുന്നു 👉👉
*ചിലയാളുകൾ ഇബ്നു മസ്ഊദ് (റ) ദിക്റിനെ നിരോധിച്ചു എന്ന തെളിവില്ലാതെ വാധിക്കുന്നു . അദ്ദേഹത്തിന്റെ കൂടെ ഞാൻ ദിക്റ്‌ മജിലിസിൽ  ഇരുന്നിട്ടുണ്ട്* (ഫാത്താവൽ കുബറ 1/177)
ഇമാം ഇസ്മാഈൽ ബറൂസവി (റ) പറയുന്നു 👉👉
*പള്ളിയിൽ ശബ്ദമുയർത്തി ദിക്‌റ് ചൊല്ലിയവരെ ഇബ്നു മസ്ഊദ് (റ) എതിർതിട്ടുണ്ടോ എന്ന് നീ ചോദിച്ചാൽ ഞാൻ മറുപടി പറയും -
അൽ രിസാലത്തുത്തഹ്ഖിവിയ്യ എന്ന ഗ്രന്ദത്തിന്റെ കർത്താവ് അതിനു മറുപടി പറഞ്ഞിട്ടുണ്ട് -
 അതു ഇങ്ങനെ യാണ് ഇബ്നു ഇബ്നു മസ്ഊദ് (റ) വിൽ നിന്നുള്ള ആ സംഭവം കളവും അദ്ദേഹത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കി പറഞ്ഞതുമാണ് , കാരണം ഖുർആനിന്റെ വ്യക്തതയ്കും നബി (സ) യുടെ ഹദീസിനും മലാഇകത്തിന്ടെ പ്രവർത്തിക്കും വിരുദ്ധമാണ്* (റൂഹുൽ ബയാൻ 4/373)